Sunday, September 7, 2008

ശവകച്ച

സ്വപ്നങ്ങളുടെ ചിതയില്‍ നിന്നും
പ്രതീക്ഷയുടെ പ്രഭാതങ്ങളിലെയ്ക്കു ഞാനുണരുനതും
ബന്ധങ്ങളുടെ ഭാണ്ഡങ്ങളും, ഭാരങ്ങളും
വലിച്ചു പോകുന്ന ചരക്കുവണ്ടിയുടെ ഊര്‍ജ്ജമെന്നില്‍ നിറയുന്നതും
സ്വജീവിതമെന്ന സ്വാര്‍ഥത കൊണ്ടാവാം
കര്‍മ്മപഥങ്ങളുടെ പാന്ഥാവിലൊരിടത്തു
ഈ സ്വാര്‍ഥത സാര്‍ഥകമാകുനത്‌
മരണമെന്ന നിശ്ചയത്തിലാവാമെങ്കില്‍
വാക്കുകള്‍ കൊണ്ടൊരു ശവകച്ച തുന്നാന്‍
നിങ്ങള്‍ക്കിടയിലെക്കെനിക്കു വരാതിരിക്കനാവില്ല
ഉടയോന്റെ മുന്നില്‍ ഉടയടകളില്ലാതെ നഗ്നനവാതിരിക്കാന്‍
വാക്കുകള്‍ക്കിടയിലെ സത്യത്തെ തിരയതിരിക്കനുമവില്ല



എവിടെ എന്നെല്ലാവരും തിരക്കുന്നു
അല്‍പം തിരക്കിലായതിനാല്‍ ഇപ്പോള്‍ ഇതു മാത്രം കുറിക്കുന്നു.....
വരും വരതിരിക്കാനെനിക്കാവില്ല തന്നെ

Tuesday, April 22, 2008

മുഹമ്മദ്‌ (സ) ബഹുഭാര്യത്വം, വസ്തുതകള്‍

ഇത്‌ http://malayalamtruth.blogspot.com/2008/04/blog-post_10.html ഇതിന്റെ തുടര്‍ച്ചയായി വരേണ്ട ഒരു കമന്റ്‌ ആണ്‌. ഇതവിടെ പബ്ലിഷ്‌ ചെയ്യുന്നുണ്ടെണ്‍ങ്കില്‍ പോലും ഇനിയുള്ള ചര്‍ച്ച ഇവിടെ ഈ പോസ്റ്റില്‍ തുടരാം എന്നു കരുതുന്നു കാരണം 167 കമാന്റോളാം അവിടെ വന്നിട്ടുണ്ട്‌ എല്ലാം തന്നെ ഒരു പോസ്റ്റിനെക്കാള്‍ വലിയ കമന്റുകളും ആയതു കാരണം അത്‌ ഓപ്പണ്‍ ആയി വരാന്‍ തന്നെ ബുദ്ധിമുട്ട്‌ അനുഭവപ്പെടുനതിനാലും വെറൊരു പോസ്റ്റാക്കാന്‍ പലരും താല്‍പ്പര്യപെടുന്നതിനാലും ഇവിടെ ഇത്‌ പോസ്റ്റാക്കുന്നു ആര്‍ക്കെന്‍ങ്കില്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട്‌ പുതിയ കമന്റുകള്‍ ഇടണമെങ്കില്‍ ഇവിടെ അത്‌ പബ്ലിഷ്‌ ചെയ്യാണം എന്നഭ്യാര്‍ഥിക്കുന്നു.

സഹോദരരെ ഈ ചര്‍ച്ചയില്‍ പലവട്ടം വിമര്‍ശനവിധേയമായതാണ്‌ മുഹമ്മദ്‌(സ) തങ്കളുടെ ബഹുഭാര്യത്വവും മറ്റും. എന്താണ്‌ അതിന്റെ ചരിത്രപരവും, വിശ്വാസ പരവുമായ എന്റെ ഇസ്ലാമീക വിശ്വാസപരമായ കണ്ടെടുക്കലുകളെന്ന്‌ നിങ്ങളുമായി പങ്കുവെക്കട്ടെ.

എന്താണ്‌ മുഹമ്മദ്‌ നബി(സ) എന്ന മനുഷ്യന്‍ എന്ന നിലയില്‍ പ്രസക്തം എന്നു ചിന്തിക്കുംബോള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു അനിഷേധിമായ വസ്തുതയാണ്‌ ആ ജീവിതം വിശുദ്ധ ഖുര്‍ ആനിന്റെ നേര്‍ പതിപ്പായിരുന്നു. ഇസ്ലാമീക വിശ്വാസ പ്രകാരം ഖുര്‍ ആന്‍ എന്നത്‌ ലോകാവസാനം വരെയ്ക്കുമായി മനുഷ്യ സമൂഹത്തിന്‌ നല്‍കപ്പെട്ട നന്മ തിന്മകള്‍ വിവേച്ചെദിച്ചു മനസ്സിലാക്കാന്‍ വേണ്ടി ജീവിതത്തെ ക്രമപ്പെടുത്താനുള്ള നിയമങ്ങളാണതില്‍ എന്നു കണ്ടെത്താന്‍ കഴിയുന്നു. അപ്പോള്‍ മനുഷ്യസമൂഹം നേരിടാന്‍ സാധ്യതയുള്ള ഒരു പാട്‌ വെല്ലുവിളികള്‍ക്കുത്തരവും അതിലൂണ്ട്‌. അത്‌ കൊണ്ട്‌ തന്നെ അതിന്റെ പൂര്‍ത്തികരണ സാക്ഷാത്‌ കാര മാതൃകയായി ആ പ്രവാചക ജീവിതവും മാറുന്നു എന്നുള്ള അത്ഭുതമാണ്‌ ഒരു വിശ്വാസിക്കു കണ്ടെത്താന്‍ കഴിയുന്നത്‌. അതായത്‌ ഒരു സാധാരണ മനുഷ്യനില്‍ നിന്നും വ്യത്യസ്തമായി ഒരു പാട്‌ നന്മയിലധിഷ്ഠിതമായ ജീവിത ചിത്രങ്ങളിലൂടെ ആ മഹാനുഭവന്‍ കടന്നു പോകേണ്ടത്‌ അല്ലാഹുവിന്റെ വിധിയുടെ അലംഘനിയമായ തീരുമാനമായിരുന്നു. അതിനെ സന്ദര്‍ഭത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും അടര്‍ത്തിമാറ്റി പലരും ദുരുദ്ധേശപരമായി ഉപയോഗിക്കുന്നതിന്റെ പച്ചയായ യഥാര്‍ത്യങ്ങള്‍ ചരിത്രത്തിലും, ഇന്നുകളിലും കണ്ടെത്താന്‍ ഒരു മനുഷ്യനും പ്രയാസമില്ല. പക്ഷെ ഇത്തരത്തിലുള്ള ഏത്‌ നുണപ്രചരണ പ്രഘോഷണങ്ങളെയും നിഷ്‌പ്രഭമാക്കാന്‍ ആ മഹനുഭാവന്റെ ചരിത്രം നിക്ഷപക്ഷമതികള്‍ക്കും, സത്യം തേടുന്നവാര്‍ക്കുമായി ചരിതൃത്തിന്റെ വെള്ളിവെളിച്ചത്തില്‍ വളരെ കൃത്യവും, ശക്തവും, വിവരണാതിതമായ കൃത്യനിഷ്ഠയോടെ സാക്ഷ്യപ്പെട്ടുകിടക്കുന്നു വെന്നുള്ളത്‌ എതെരാളെയും അത്ഭുത പരതന്ത്രരാക്കുനതും വിശ്വാസികളെന്ന നിലക്ക്‌ മുസ്ലിംകളെ അഭിമാനമുള്ളവരാക്കുകയും ചെയ്യുന്നു. അതെ നമുക്ക്‌ പരിശോധിക്കാം എന്താണ്‌ പ്രവാചകന്റെ ബഹുഭാര്യത്വം.

ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ പ്രവാചകന്റെ ജീവിതത്തിലേയ്ക്ക്‌ കടന്നു വരുന്ന മഹതി ഖദീജ (റ) എന്നപേരില്‍ പ്രശസ്തയായ ഒരു കച്ചവടക്കാരിയായിരുന്ന പ്രഗത്ഭവനിതയായിരുന്നു. അല്‍ അമീന്‍ (വിശ്വാസ്തന്‍) എന്നപേരില്‍ പ്രശസ്തനായിരുന്ന മുഹമ്മദ്‌(സ) നബിയെ ആദ്യം തന്റെ കച്ചവട സംഘത്തിലേയ്ക്ക്‌ തിരഞ്ഞെടുക്കുകയും അദ്ധേഹത്തിന്റെ വിശ്വാസ്തതയിലും, കൃത്യതയിലും മതിപ്പു തോനിയ ആ മഹതി അദ്ധേഹത്തില്‍ ആകൃഷ്ടയാവുകയും അങ്ങിനെ നാല്‍പതു വയസ്സുള്ള ആ മഹതിയെ ഇരുപത്തി അഞ്ചു വയസ്സുകരനായ മുഹമ്മദ്‌(സ) വിവാഹം ചെയ്യുകയുമായിരുന്നു. ആ ദാബത്യം സുന്ദരവുംസുശക്തവുമായി വിശ്വാസികള്‍ക്ക്‌ എന്നെന്നും ജീവിത പന്ഥാവില്‍ വെളിച്ചം വിതറുന്നുണ്ട്‌. ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ നബിയോടൊപ്പം പിന്നിട്ട ആ മഹത്‌ വനിതയുടെ ജീവിതം പ്രവാചക ദൗത്യത്തിന്റെ പത്ത്‌ വര്‍ഷങ്ങള്‍കൂടി ഉള്‍പ്പെട്ടതായിരുന്നു. ഇതിന്റെ സൂക്ഷമംശങ്ങള്‍ നാം വിലയിരുത്തുംബോള്‍ ഖദീജ (റ) എന്ന വനിതയുമായുള്ള പ്രവാചകന്റെ ജീവിതത്തിന്‌ അല്ലാഹുവിന്റെ നിയോഗങ്ങളില്‍ ഒരു പാട്‌ ചിന്തനീയവും, പഠനാര്‍ഹവുമായ കാര്യങ്ങളുണ്ട്‌. നബിയെക്കാള്‍ 15 വയസ്സ്‌ കൂടുതല്‍ ഉണ്ടായിരുന്ന ഖദീജ(റ) മരണപ്പെടുന്നത്‌ അവരുടെ അറുപത്തഞ്ചാമത്തെ വയസ്സില്‍ ആയിരുന്നു വെന്നതും അതുവരെ വേറെ വിവാഹങ്ങള്‍ ഒന്നു മുഹമ്മദ്‌(സ) ജീവിതത്തില്‍ സംഭവിച്ചില്ല എന്നതും അവരുടെ ജീവിതത്തിന്റെ മഹത്വം വിളിച്ചോതുന്നു. കാരണം ബഹുഭരിത്വം എന്നത്‌ അന്ന് അറബികള്‍ക്കിടയി ഒരു സര്‍വ്വസാധരണമായ കാര്യം ആയിരുന്നു വെന്നത്‌ ചരിത്രം പരതുന്ന ഒരാള്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന കാര്യമാണ്‌.

പ്രവാചകത്വത്തിന്റെ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സംഭവിക്കുന്ന മറ്റു പതിനൊന്നു വിവാഹങ്ങള്‍ ചര്‍ച്ച ചെയ്യുംബോള്‍ ചിന്തിക്കേണ്ട പ്രസക്തമായ ഒരു കാര്യം അത്‌ മുഹമ്മദ്‌ നബി(സ) യിലൂടെ ലോകത്തകമാനം വലിയെരു മാറ്റത്തിന്‌ കൊടിക്കൂറ പറത്താന്‍ നിമിത്തമാവേണ്ട ഒരു സമൂഹത്തിന്റെ ഭരണാധികാരിയും, ന്യായധിപനും, മാര്‍ഗ്ഗദര്‍ശിയും, സര്‍വ്വേപരി സ്വന്തം മണ്ണില്‍നിന്ന് വിശ്വാസത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ട്‌ ചര്‍ത്രത്തിന്റെ സന്നിഗ്ദ്ധഘട്ടത്തില്‍ അഭയാര്‍ത്തിയാക്കപ്പെട്ടവരുടെ ഏക ആശ്രയവും, സ്വപ്നവുമായി ആ മഹാനുഭവന്റെ ജീവിതം നില്‍ക്കുന്നു എന്നുള്ളതാണ്‌. സത്യസന്ധമായ ചരിത്ര പഠനമാണ്‌ ഒരാള്‍ നടത്തുനതെങ്കില്‍ കാണാന്‍ കഴിയുന്ന ഈ പരമസത്യങ്ങള്‍ ഇതാ നിങ്ങള്‍ക്ക്‌ മുന്നില്‍

രണ്ടാമത്തെ വിവാഹം.
സൗദബീവി(റ). വൃദ്ധയായ ഈ വനിത അവരുടെ ഭര്‍ത്താവിനൊപ്പ്പം അബീസിനിയീലേക്ക്‌ പലായനം ചെയ്യുകയും മടക്കയാത്രയില്‍ ഭര്‍ത്താവ്‌ മരണപെടുകയുംചെയ്യുന്നു. തന്റെ അനുചരന്മാരോട്‌ അവരുടെ സംരക്ഷണം എറ്റെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഒരു ദിവസം നബി(സ) യുടെ സന്നിദ്ധിയില്‍ വന്ന് ആ വയോധിക കരഞ്ഞുകൊണ്ട്‌ തന്നെ വിവാഹം കഴിക്കണം എന്നു പറയുന്നു. നോക്കു ജീവിതത്തില്‍ താന്‍ ശെരിയെന്ന് തോനുന്നവിശ്വാസം പേറിയതു കൊണ്ട്‌ സ്വാന്തം വേരുകളും, ഭാര്‍ത്താവും നഷ്ടപ്പെട്ട്‌ കരയുന്ന ഒരു വൃദ്ധവനിതയുടെ മുഴുവന്‍ പ്രശ്നങ്ങളുമേറ്റെടുത്ത്‌ തന്റെ ജീവിതത്തിന്റെ മുഴുവന്‍ സന്തോഷ-സന്താപങ്ങളിലേക്ക്‌ കൈപിടിച്ചുയര്‍ത്തുംബോള്‍ ചരിത്രത്തില്‍ തുല്ല്യതകളില്ല്ലാത്ത ഒരു യഥാര്‍ത്തജനനായകന്റെ മുഖം അവിടെ അനാവരണം ചെയ്യപെടുന്നു എന്നുള്ളതാണ്‌ സത്യം.

മുന്നമത്തെ വിവാഹം.
ചരിത്രത്തില്‍ പ്രവാചകനെതിരെ ചെളിവാരിയെറിയാന്‍ തല്‍പ്പരകക്ഷികള്‍ വിധേയമാക്കുന്ന ഒരു വിഷയമാണ്‌ ഒന്‍ബത്‌ വയസ്സുകാരിയായ ആയിഷ(റ) വുമായുള്ള പ്രവാചകന്റെ ഈ മൂന്നാമത്തെ വിവാഹം. എന്തായിരുന്നു അതിന്റെ യാഥാര്‍ത്യങ്ങള്‍. ലോകത്താകമാനമുള്ള മുഴുവന്‍ ചരിത്രപുരുഷന്മാരുടെയും ജീവിത സഖികളെ നിങ്ങള്‍ പഠന വിധേയമാക്കികോളൂ, പക്ഷെ തുല്ല്യതയില്ലാത്ത വണ്ണം ജീവിച്കു മരിച്ച-ജീവിച്ചു കൊണ്ടിരിക്കുന്ന- ഇനിയും ഈ ലോക്ത്ത ജനിക്കാനും മരിക്കാനുമിരിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും പഠനവിധേയമായി ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ മഹനീയ മാതൃകയായി ആ ദാബത്യം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു. പ്രവാചക ഭൗതീക ജീവിതാവസാനത്തിനു ശേഷം മുപ്പത്‌ വര്‍ഷത്തോളം ജീവിച്ച ആ മഹതി ഇസ്ലാമീക ചരിത്രത്തില്‍ മുഹമ്മദ്‌ നബി(സ) സമാനതകളില്ലാത്ത ഭാര്യ ഭര്‍തൃ ബന്ധങ്ങളുടേ സാക്ഷ്യങ്ങളും, ഒട്ടനവധി ഹദീസുകളുടെ ജീവിക്കുന്ന സാക്ഷ്യവും നല്‍കാന്‍ ആ മഹതിക്കു കഴിഞ്ഞു വെന്നുള്ളതാണ്‌ സത്യം. സത്യവിശ്വാസികളുടെ മാതാവ്‌ എന്ന നിലയില്‍ ചരിത്രത്തിന്റെ തങ്കതാളുകളില്‍ ആ ജീവിതം ഉല്ലേഖനം ചെയ്യപെട്ടിരിക്കുന്നു. ശൈശവ വിവാഹവുമായി ബന്ധപ്പെടുത്തി പലപ്പോഴും വാദങ്ങളുയര്‍ത്താന്‍ ഇസ്ലാമീക വിരുദ്ധശക്തികല്‍ ഈ വിവാഹം അടിസ്ഥാനമാക്കാന്‍ ശ്രമിക്കാരുണ്ടെങ്കില്‍ ചരിത്രത്തില്‍ നിന്നും അനീതി പരമായി ഒന്നുമവര്‍ക്ക്‌ കണ്ടെടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നത്‌ കാണാം. നോക്കൂ ആയിശബീവീ അബൂബക്കര്‍ സീദ്ധീഖ്‌ എന്ന സഹാബിവര്യന്റെ മകളായിരുന്നു. റസൂലിന്റെ സന്തത സഹചാര്യയായിരുന്ന ആദ്യമായി ഇസ്ലാമതം സീകരിച്ച ആ മഹാ മനീഷീ തന്റെ ബാലികയായ മകളെ റസൂലിനെ കൊണ്ട്‌ വിവാഹം ചെയ്യിക്കാന്‍ കൊതിച്ചു കൊണ്ടാണ്‌ അല്ലാഹുവിന്റെ വിധിവിയോഗത്താല്‍ അത്‌ സംഭവിക്കുന്നത്‌. തന്റെ മകളെയും, റസൂലിനെയും ഏറ്റവും അധികം അറിയാവുന്ന വ്യക്ത്യ എന്നനിലയില്‍ അതില്‍ മാനവീകപരമായ ഒരബന്ധവും ഒരാള്‍ക്കും കണ്ടെത്തുക സധ്യമല്ല. വിവാഹ ശേഷം കുറേകാലം ആയിശ ബീവി പിതാവിന്റെ വീട്ടില്‍ തന്നെയാണ്‌ ജീവിച്ചത്‌ എന്ന് ചരിത്രം രേഖപെടുത്തുനുമുണ്ട്‌. കൂടാതെ ഇസ്ലാമിക ചരിത്രത്തിന്റെ ശക്തമായ ചില ഈടുവെപ്പുകള്‍ സംഭവിക്കുന്നതിന്‌ വേണ്ടി യുവത്വത്തിന്റെ ജീവിത പരമായ ഗുണങ്ങളുടെ (അരോഗ്യം,ബുദ്ധി, ഓര്‍മ്മ...) ഉജ്ജ്വല കലഘട്ടത്തിന്റെ പ്രവാചക ജീവിത സാക്ഷ്യം കാര്യകാരണ ബന്ധം കൊണ്ട്‌ കൂടിയാകാം അങ്ങിനെ സംഭവിച്ചത്‌ എന്ന് ഒരു വിശ്വാസിക്ക്‌ നിഷ്‌ പ്രയാസം കണ്ടെത്താന്‍ കഴിയും. അതെ അല്ലാഹുവിന്റെ അലംഘനിയമായ വിധികളിലൂടെ ചരിത്രത്തില്‍ സംഭവിക്കുന്ന ചില വിസ്മയങ്ങള്‍ക്ക്‌ ഈ വിവാഹം അടിവരയിടുന്നു ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം.

നാലമത്തെ വിവാഹം.
ബദ്‌ര്‍ യുദ്ധത്തില്‍ രക്‌തസാക്ഷിയായ ഖുനൈസിന്റെ വിധവ ഹഫ്‌സ ബീവിയാണ്‌ നാലാം ഭാര്യ. സ്വാന്തം നാട്ടില്‍ നിന്ന് ഓടിക്കപ്പെട്ട്‌ വെറെരിടത്ത്‌ ജീവിതം കരുപിടിപ്പിക്കാന്‍ ശ്രമിക്കുംബോള്‍ അവിടെയും വന്ന് സത്യവിശ്വാസത്തെ വേരോടെ പിഴിതെടുക്കാമെന്ന് വ്യമോഹിച്ച ഇരുട്ടിന്റെ ശക്തികളായ ആയിരത്തോളം വരുന്ന സര്‍വ്വായുധസജ്ജരായ അസത്യവാഹകരോട്‌ വെറും മുന്നൂറ്റി പതിമൂന്ന് പേര്‍ വരുന്ന അയുധ സന്നഹങ്ങളില്‍ തുലോം പിന്നോക്കാമായ ഒരു ജനത സമരം നയിച്ച്‌ ഐതിഹാസികമായ വീരചരിതം രചിച്ച ബദ്‌റിന്റെ രണാങ്കളത്തില്‍ ശഹീദിന്റെ ഭാഗ്യം ലഭിച്ച ഒരു അനുചരന്റെ വിധവക്ക്‌ സാന്ത്വനവും, ജീവിതപ്രതീക്ഷകളും നല്‍ക്കുകവഴി ഒരു ജനനായകന്റെ കടമയും കര്‍ത്തവ്യവും, അനുകബയും പ്രകടമാവുകയായിരുന്നു.

അഞ്ചാമത്തെ വിവാഹം.
ഉഹദ്‌ യുദ്ധത്തില്‍ വീരചരമം പ്രപിച്ച അബ്ദുല്ലാഹിബുനു നൂജഹ്‌ശിന്റെ വിധവയായ ഭാര്യ സൈനബബീവിയായിരുന്നു അത്‌. പാവപ്പെട്ടവരുടെ ഉമ്മ എന്ന പേരില്‍ ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്ന ആ മഹിളാമണിയുടെ ജീവിതം ഔദാര്യ വിസ്മയ മാനവീകതയുടെ ചരിത്ര പാഠങ്ങളിലൊന്നാണ്‌.

ആറാമത്തെ വിവാഹം.
പ്രവാചകന്റെ പിതൃ സഹോദരിയായിരുന്ന ഉമൈബ യുടെ പുത്രിയായിര്‍ന്നു സൈനബ ബിവീ. സൈനബയെ തന്റെ ദത്തു പുത്രനായ സൈദ്‌(റ) നെകൊണ്ട്‌ വിവാഹം കഴിപ്പിക്കനാണ്‌ പ്രവാചകന്‍ ഉദ്ധേശിച്ചത്‌. പക്ഷെ വീട്ടുകാരും സൈനബും അത്‌ സമ്മതിക്കാതെ റസൂല്‍ തന്നെ വിവാഹം കഴിക്കണമെനു ശഠിച്ചു. പക്ഷേ റസൂല്‍ വഴങ്ങാതിരിക്കുകയും അവസാനം പ്രവാചകന്‌ വഴങ്ങി സൈദ (റ) വിവാഹം നടക്കുകയും ചെയ്തു. പക്ഷേ വിവാഹനന്തരം ഒരു പ്രശ്നങ്ങള്‍ കടന്നു വരികയും വിവാഹ മോചനം സംഭവിക്കുകയും ചെയ്തു. അതിനുശേഷം വീട്ടുകാരുടെയും, ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി നബി(സ) അവരെ വിവാഹം ചെയ്യുകയായിരുന്നു. കുറച്ചു നാള്‍ക്കകം തന്നെ ആ വനിത മരണപെടുന്നതും നമുക്ക്‌ ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാം.

ഏഴാമത്തെ വിവാഹം.
ഉമ്മുസലാമയെന്ന നാലുകുട്ടികളുടെ മാതവായ ഈ വനിതയെ നബി (സ) വിവാഹം ചെയ്യുന്നത്‌ തന്റെ അനുചരനായ ഒരു സഹാബി വര്യന്റെ വിധവ എന്ന നിലയിലായിരുന്നു. നാലുമക്കളുമായി ഇരുളടഞ്ഞ മോഹങ്ങളുടെ ഭാണ്ഡകെട്ടുമായി അന്തിച്ചു നിന്നിരുന്ന ഒരു വനിതയെ അവരുടെ കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും ഏറ്റെടുത്ത്‌ കൊണ്ട്‌ നബി(സ) ചരിത്രത്തിന്റെ തങ്കലിപികളില്‍ കാരുണ്യത്തിന്റെ മറ്റൊരു മഹാഗാഥ രചികുകയായിരുന്നു വെന്നതാണ്‌ സത്യം.

ഏട്ടമത്തെ വിവാഹം.
ക്രിസ്താംബദം 626 ല്‍ ബനു മുസ്‌ തലിഖ്‌ യുദ്ധത്തില്‍ ശത്രുക്കളില്‍ കൂറേപേരെ തടവുകാരായി പിടിക്കുകയും, അതില്‍ ഗോത്രതലവനായ ഹാരിസും ജുവൈരിയയും മുണ്ടായിരുന്നു. ജുവൈരിയ ഭര്‍ത്താവ്‌ മരണപ്പെട്ട ഒരു വിധവയുമായിരുന്നു. തന്റെ വിധവയായ മകളെ വിവാഹം ചെയ്യാന്‍ ഹാരിസ്‌ പ്രവാചകനോട്‌ അഭ്യര്‍ഥിക്കുകയും അങ്ങിനെ ആ വിവാഹനന്തരം ശത്രുക്കളായിരുന്ന ആ ഗോത്രക്കരൊന്നടങ്കം ജയില്‍ മോചിതരാവുകയും ഇസ്ലാം മതം വിശ്വാസിക്കുകയും ചെയ്യുന്ന കാഴ്ചയാണ്‌ ചരിത്രത്തില്‍ നാം കാണുന്നത്‌. അതെ അന്നത്തെ നിയമമനുസരിച്ച്‌ യുദ്ധതടവുകാര്‍ അടിമകളായിരുന്നു. അവിടെ ഈ വിവാഹം അവരെല്ലാം ബന്ധുക്കളായി തീരുകയും പിന്നിട്‌ രക്തചൊരിച്ചലുകള്‍ ഒഴിവായി കൊണ്ട്‌ പുതിയ സഹവര്‍ത്തിത്വത്തിന്റെ ഗാഥ രചിക്കുന്നതും നമുക്ക്‌ കണ്ടെത്താന്‍ കഴിയുന്നു.

ഒന്‍പതാമത്തെ വിവാഹം.

ആദ്യകാലങ്ങളില്‍ റസൂലിന്റെ ബദ്ധവൈരിയായിരുന്ന അബൂസുഫ്‌യാന്റെ മകളയ ഉമ്മു ഹബീബയും, ഭര്‍ത്താവും മുസ്ലീംകളായിരുന്നു. അബീസീനിയയിലേയ്ക്കുള്ള പാലയന വേളയില്‍ ഭര്‍ത്താവ്‌ മരണപെടുകയും നിരാലംബയായ ആ വനിതയെ റസൂല്‍ ക്രി. 628 ല്‍ വിവാഹം ചെയ്യുകയും ചെയ്തു.

10 മത്തെ വിവാഹം.
ഖൈബര്‍ യുദ്ധത്തില്‍ മരണപെട്ട ഒരു യഹൂദിയുടെ പുത്രിയായ സ്വഫിയ്യയേയും റസൂല്‍ വിവാഹം ചെയ്തതായും വിവാഹനന്തരം ആ യഹൂദി ഗോത്രത്തിലെ വലിയ വിഭാഗം ആളുകള്‍ സത്യമതത്തിലേയ്ക്ക്‌ വരുന്നതും പഠിച്ചെടുക്കന്‍ കഴിയുന്നു.

11 മത്തെ വിവാഹം.
ഈജിപ്തിലെ മുഖൗഖിസ്‌ രാജവ്‌ പാരിതോഷികമായി മാരിയത്തുല്‍ ഖിബ്‌ത്വിയ എന്നൊരു ക്രിസ്ത്യന്‍ അടിമപ്പെണ്ണിനെ റസൂലിന്‌ അയച്ച്‌ കൊടുക്കുകയും അവരിലൂടെ ഒരു ഇബ്രാഹീം എന്ന കുഞ്ഞ്‌ ജനിക്കുകയും അങ്ങിനെ ചരിത്രതാളുകളില്‍ അടിമസ്ത്രി എന്ന ലോബലില്‍ നിന്ന് പ്രവാചകന്റെ മകന്റെ ഉമ്മ എന്ന ഔന്ന്യത്വത്തിലേയ്ക്ക്‌ ആ മഹതി കടന്നു വരുന്നതും കണ്ടെടുക്കാം.

പന്ത്രണ്ടമത്തെ വിവാഹം.
അത്‌ വിധവയായ മൈമൂന ബീവി ആയിര്‍ന്നുവെന്നും നാം വയിച്ചെടുക്കുന്നു.

സുഹൃത്തുകളെ നോക്കൂ എന്താണ്‌ പ്രവാചകരുടെ പന്ത്രണ്ട്‌ വിവാഹങ്ങളിലൂടെ നാം വായിച്ചെടുക്കുന്നത്‌. നബിയുടെ വിവാഹങ്ങളില്‍ 8 വിധവകളും ഒരു പുനര്‍വിവാഹവും, ഒരടിമസ്ത്രിയും, ഒരു ബാലികയും ഉള്‍പ്പെടുന്നു വെന്നാണ്‌. അതിനെല്ലാം അതിന്റെ തായ കാരണങ്ങളും ചരിത്രത്തില്‍ നിന്ന് നമുക്ക്‌ വായിച്ചെടുക്കാം. സ്ത്രീ വെറും ഭാര്യ(ഭരിക്കപെടെണ്ടവള്‍) എന്നര്‍ഥതലങ്ങളില്‍ നിന്ന് ഇണ എന്നും സല്‍സ്വഭാവിയായ ഭാര്യയാണ്‌ ഏറ്റവും വലിയ സംബത്തെനും വിളിച്ചു പറഞ്ഞ്‌ ജീവിതത്തിലൂടെ മഹത്തായ മാതൃകകള്‍ കാട്ടിതന്ന മഹാനയിരുന്നു പ്രവാചകന്‍. അതിനു വേണ്ടി വലിയ തിരയലുകളൊന്നു നടത്താതെ തന്നെ ഒരു വചനം അതിന്റെ നാനര്‍ഥങ്ങള്‍ നമ്മോട്‌ പറഞ്ഞു തരുന്നു. നബി അരുളി " നിങ്ങളിലെ ഏറ്റവും വലിയ മാന്യന്‍ നിങ്ങളുടെ ഭാര്യമാരോട്‌ ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണെന്ന്". കണ്ടെടുക്കൂ ഇതിലും നല്ലൊരു വാക്ക്‌ കുടുംബജീവിതത്തിന്റെ അടിത്തറക്ക്‌ വേണ്ടി. കഴിയുമോ?.

നിറുത്തുന്നു സഹോദരരെ. തന്റെ ജീവിതം കൊണ്ടും സംബത്ത്‌ കൊണ്ടും, സ്നേഹം കൊണ്ടും പ്രവാചക ജീവിതത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച്‌ അത്‌ തൊളിയിച്ച്‌ കടന്നു പോയ ഒരു ഖദീജ(റ), വൃദ്ധയും, വിധവയുമാണെങ്കിലും ജീവിതത്തില്‍ ഒരു മനുഷ്യ സ്ത്രീക്ക പ്രവാചകന്റെ പത്‌നി പദം പോലും അലങ്കരിക്കാനും അവശേഷിക്കുന്ന ജീവിതം ആസ്വാദിക്കാനും അവകാശമുണ്ടെന്ന് വിശ്വാസികളെ പഠിപ്പിക്കാന്‍ ഒരു സൗദ ബീവി, ജീവിതത്തിന്റെ ആരംഭത്തില്‍ നിന്നു തന്നെ പ്രവാചകന്റെ ജീവിതം നേരിട്ട്‌ കാണാനും അത്‌ പഠിച്ചെടുക്കാനും ജീവിതത്തില്‍ പകര്‍ത്താനും, വരാനിരിക്കുന്ന ജനകോടികള്‍ക്ക്‌ ഒരു പാഠപുസ്തകം പോലെ അയിശ കാലത്തിന്റെ താങ്കതാളുകളില്‍, ചവിട്ടിയരക്കപ്പെടുന്ന മനുഷ്യരുടെ വിമോചനത്തിനായി രക്തസാക്ഷ്യത്വം വരിക്കുന്നവരുടെ പ്രിയപ്പെട്ടവര്‍ക്ക്‌ എന്നും അത്താണിയായി പ്രവാചകനും,ഭരണധികാരിയും, വിമോചകനുമായ റസൂലുണ്ടാവും എന്ന് ലോകത്തോട്‌ വിളിച്ചു പറയാന്‍, ഹഫ്‌സയും, ഉമ്മുല്‍മസാകീന്‍ എന്ന് ചരിത്രത്തില്‍ ഖ്യാത്യ കേട്ടാ സൈനബും(റ). പണ്ഡിതനും, സല്‍സ്വഭാവിയും, പ്രവാചകന്റെ ദത്തു പുത്രനുമായാലും ഒരോരുത്തരുടെയും ബാഹ്യ സൗന്ദര്യ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ പോലും ഭര്‍ത്താവിനെ ഉപോക്ഷിക്കാന്‍ ഒരു സ്ത്രീക്ക്‌ അവകാശമുണ്ടെന്ന് വിശ്വാസികളെ പഠിപ്പിക്കാന്‍ ഒരുദാഹരണം പോലെ മറ്റൊരു സൈനബ(റ). കാരുണ്യത്തിന്റെ ഹസ്തം അതെങ്ങിനെയാണ്‌ നീളേണ്ടത്‌ എന്ന് ജീവിത മാതൃക പഠിപ്പിക്കാന്‍ പ്രവാചകന്റെ കരുണ്യകൈകളില്‍ സുരക്ഷിതയായി ഉമ്മുസലാമ ബീവിയെന്ന നാലൂ മക്കളുള്ള വിധവ. വെറൊരു വിധവയെ കൂടി ജീവിത സഖിയാക്കുന്നതില്ലൂടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ മുനയൊടിക്കമെന്നും അങ്ങിനെ രക്തം കൊണ്ട്‌ രണാങ്കളങ്ങള്‍ ചുവക്കാതിരിക്കാം എന്നു പഠിപ്പിക്കാന്‍ ഒരു ജുവൈരിയ ബീവി. ശത്രുവിന്റെ മക്കളാണെങ്കിലും പ്രതീക്ഷകള്‍ക്കുമുന്‍പില്‍ ആ കരുണ്യ ഹസ്തം പിന്‍ വലിയുകയില്ലെന്ന് സത്യം അരക്കിട്ടുറപ്പിക്കാന്‍ അബുസുഫ്‌യാന്റെ മകള്‍ ഉമ്മുഹബീബയും, യഹൂദി ശത്രുവിന്റെ പുത്രിയായ സ്വഫിയയും ചരിത്രത്തിന്റെ തങ്കലിപികളില്‍. ജീവിതത്തിന്റെ അനിശ്ചിതകരമായ വരും വരായ്കളില്‍ ഉള്ളു നീറുന്ന ഒരടിമപ്പെണ്ണിന്‌ പ്രവാചക പുത്രന്റെ ഉമ്മ എന്ന ചരിത്ര നിയോഗം വിളിച്ചു പറയാന്‍ ഒരു മാരിയത്തുല്‍ ഖിബ്ത്തിയ്യ ബീവി എന്നൊരു അടിമപ്പെണ്ണ്‍. വീണ്ടും വറ്റാത്ത കാരുണ്യത്തിന്റെ പ്രവാചക നിദര്‍ശനം ആവര്‍ത്തിക്കാന്‍ ചരിത്ര നിയോഗവുമായി അശരണയായ ഒരു വിധവകൂടി മൈമൂന ബീവി എന്നൊരു വനിതയും.

ഇനി നിങ്ങള്‍ പറയൂ ചരിത്രത്തില്‍ നിരവധി ഭാര്യമാരുള്ള ചരിത്ര പുരുഷന്മാരും, ഏക പത്‌നി വൃതക്കാരും എല്ലാം ഒരു പാടുണ്ടായിരുന്നു. അവര്‍ ലോക മാനവീകതക്ക്‌ അതിന്റെ വഴിയടയാളങ്ങള്‍ക്കായി എന്തു ബാക്കിവെച്ചു വരു തലമുറക്കായി. പറയൂ നിങ്ങള്‍ പ്രവാചകനെ നിന്ദിക്കാമെന്നു കരുതി ജീവിതം കരുതി വെച്ചവരെ സത്യസന്ധമായി തൊളിയിക്കു എന്തു നല്‍കി അവരെന്ന്. പ്രവാചകന്റെ ഈ ഒരു( " നിങ്ങളിലെ ഏറ്റവും വലിയ മാന്യന്‍ നിങ്ങളുടെ ഭാര്യമാരോട്‌ ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണെന്ന്"). വചനത്തിന്‌ ബദലായി കഴിയുമെങ്കില്‍ നിങ്ങള്‍ കൊണ്ടു വരൂ എന്തെങ്കിലും, ഈ ഒരു വചനത്തിനു പകരം ഒരു നൂറു വചനമാണെങ്കിലും ചരിത്രത്തിന്റെ മഹാ ഭണ്ഡരങ്ങളില്‍നിന്ന് ചികഞ്ഞെടുക്കു നിങ്ങള്‍ക്ക്‌ ആര്‍ജവം ഉണ്ടെങ്കില്‍.


ഇത്‌ എന്റെ പരിമിതമായ അറിവില്‍ ഞാന്‍ പഠിച്ചെടുത്ത ചില കണ്ടെടുക്കലുകള്‍ മാത്രം, കടലില്‍ നിന്ന് ഒരു കൈകുംബിള്‍ ജലം കോരിയൊടുക്കാന്‍ ശ്രമിക്കുന്നത്‌ പോലെ. അതെ പ്രവാച വിവാഹങ്ങള്‍ക്ക്‌ കാലത്തിന്റെ ചരിത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, കാരുണ്യത്തിന്റെ, സംയോജനത്തിന്റെ, വിജ്ഞാന വിതരണത്തിന്റെ, പ്രവാചക ദുരിത പര്‍വ്വങ്ങളില്‍ സഹായ ഹസ്തമാവേണ്ടതിന്റെ അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ഒരു പാട്‌ സത്യങ്ങളും പാഠങ്ങളും അടങ്ങിയിരിക്കുന്നു. അതില്‍ നിന്ന് നന്മ ഉള്‍കെണ്ട്‌ ജീവിതവിജയങ്ങള്‍ നേടി സുകൃതങ്ങള്‍ തേടിപോയ ഒരു പാട്‌ കോടനു കോടി ജീവിതങ്ങള്‍ ചരിത്രത്തിന്റെ മഹാഭണ്ഡാരത്തില്‍ നീക്കിയിരിപ്പുണ്ട്‌, ഒരു പാട്‌ കോടികള്‍ കാത്തു നില്‍കുന്നു, ഇനിയും ഒരു പാട്‌ കോടികള്‍ വരാനുമിരിക്കുന്നു. സുഹൃത്തുക്കളെ നിറുത്തുന്നു.

പ്രിയപ്പെട്ട[YaSJ]

താങ്കളുടെ കമന്റ്‌ കണ്ടിരുന്നു ചോദ്യങ്ങളും. ധൃതിയില്‍ ഒരുത്തരമെഴുതാന്‍ കഴിയാതെ യല്ല മറിച്ക്‌ വിശ്വാസപരമായ കാര്യങ്ങളാണതില്‍ ഉന്നയിക്കപെടുന്നത്‌ അത്‌ കൊണ്ട്‌ തന്നെ അത്‌ ഓര്‍മ്മകളില്‍ നിന്ന് എടുത്തെഴുതുംബോല്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുകയാണെങ്കില്‍ അതൊരു വലിയ പാതകം ആയേക്കാം. കാരണം ഒരു വലിയ സമൂഹത്തിന്റെ വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടുംബോള്‍ അത്‌ 100% വും സത്യസന്ധമായിരിക്കേണ്ടത്‌ എന്റെ വിശ്വാസത്തിന്റെ ഭാഗവുമാണ്‌. കൃത്യമായി ഞാന്‍ ബൈബിളില്‍ നിന്നു തന്നെ കണ്ടെടുത്ത കാര്യങ്ങളുമായി ഇന്നോ നാളെയോ താങ്കള്‍ക്ക്‌ മറുപടി അയക്കുന്നതായിരിക്കും സഹോദരാ എന്നോര്‍മ്മപ്പെടുകയും താങ്കളുടെ കൃത്യവും ശക്തവുമായ സംവാദ മുഖത്തിന്‌ നന്ദിയും സന്തോഷവും അറിയിക്കുന്നു സഹോദരാ.. ഇതിനെ http://shareequevkd.blogspot.com/ ഈ പോസ്റ്റിലും തുടരും എന്നുള്ളത്‌ കൊണ്ട്‌ ഇവിടെയും തങ്കളുടെ ചോദ്യങ്ങളും അഭിപ്രായങ്ങളും അറിയീക്കാം എന്നോര്‍മ്മപെടുത്തട്ടെ.

Sunday, April 20, 2008

തീ കട്ടിലിലെ സൂചിമുനകള്‍

ഗീരിഷ്‌ മേനോന്‍ ഗ്ലാസ്സുയര്‍ത്തികൊണ്ടവനോട്‌ പറഞ്ഞു. പോയി തുലയട്ടടാ.ടെയ്‌ അവളുടെയൊക്കെയൊരു..
. ..പുല്ല്ല്... ഗ്ലാസ്സ്‌ ഉയര്‍ത്തി ചിയേര്‍സ്സ്‌ പറഞ്ഞ്‌ ചുണ്ടിനോടടുപ്പിച്ചപ്പോള്‍ അവളുടെ അധരത്തിന്റെ അദ്യസ്പര്‍ശമേറ്റതു പോലെ അവന്റെ ചുണ്ടുകള്‍ ചെറുതായി വിറച്ചു.

മദ്യത്തിന്റെ രുചി നാക്കിലേക്കിറങ്ങുംബോള്‍ അവളുടെ വിയര്‍പ്പുതുള്ളിയുടെ ഉപ്പുരസം ചങ്കില്‍ തടഞ്ഞു...

മദ്യം അന്നനാളത്തിലൂടെ ഇറങ്ങി മെല്ലെ സിരകളിലേയ്ക്ക്‌ പടരുംബോള്‍ ആദ്യ സമാഗമത്തിന്റെ ലഹരിയില്‍ ചുമലുകളില്‍ അമര്‍ന്ന അവളുടെ നഖപാടുകളില്‍ വീണ്ടും ലഹരികള്‍ നിറയുന്നതോര്‍ത്ത്‌ കണ്ണടക്കുംബോള്‍ വീണ്ടു ഗീരിശിന്റെ വാക്കുകളുയര്‍ന്നു. പോകന്‍ പറയടെ പുല്ലുകളോട്‌... അവളുമാരുടെ യൊക്കെ...

ഹൃദയത്തില്‍ നിറയുന്ന ലഹരി മുഖത്ത്‌ വരാതിരിക്കാന്‍ ബാറിന്റെ ആ നേര്‍ത്ത ഇരുട്ടിലും അവന്‍ വീണ്ടും ശോകം മുഖത്തണിഞ്ഞു.

വെറൊരിടത്ത്‌.
പുതു മണവാളന്റെ പ്രസരിപ്പ്‌ മുഖത്തണീഞ്ഞ്‌ പകുതി കുടിച്ച പാല്‍ ഗ്ലാസ്സ്‌ നീട്ടീ അവളുടെ ശരീരത്തിലേയ്ക്ക്‌ ആസക്തിയുടെ നോട്ടമെറിഞ്ഞു അവന്‍...

രണ്ടു ദിവസമായി പാല്‍ കുടിക്കുംബോഴും മറ്റും ഉയര്‍ന്നു വരുന്ന ഛര്‍ദിയെ ഭയന്ന് പാല്‍ കഴിക്കുംബോള്‍ എനിക്ക്‌ വല്ലാത്ത ഡിസ്റ്റേര്‍ബ്‌ ആണെന്ന് മൊഴിഞ്ഞ്‌ പാല്‍ ഗ്ലാസ്സവള്‍ ടീപ്പോയിന്മേല്‍ വച്ചു.

ആദ്യം രതിയുടെ രുചിയറിയിച്ച തെരുവു വേശ്യ എയ്ഡ്‌സ്‌ പിടിച്ചു മരിച്ചു എന്നപത്ര വാര്‍ത്ത വീണ്ടും ആ നേരത്ത്‌ തികട്ടി വന്നു വെങ്കിലും പോട്ടെ.. പുല്ല്‌... എന്നവന്‍ മനസ്സില്‍ പറഞ്ഞ്‌ അവള്‍ക്ക്‌ നേരെ കൈനീട്ടുംബോള്‍ ആദ്യ പുരുഷ സ്പര്‍ശനമേല്‍ക്കാന്‍ കത്തിരുന്ന കന്യകയെ പോലെ അവള്‍ നമ്രശിരസ്ക്കയായി തല കുനിച്ചു നിന്നു...

അപ്പോള്‍ നരക കിങ്കരന്മാര്‍ പുതിയ തീകട്ടിലില്‍ കൂര്‍ത്ത സൂചിമുനകള്‍ ഉറപ്പിക്കുകയായിരുന്നു. ചില്ലുകളടര്‍ന്ന മുര്‍ച്ചകള്‍ നിറയുന്ന വക്കുകളുള്ള വലിയ ഗ്ലാസ്സുകളില്‍ രൂക്ഷ ദുര്‍ഗന്ദ്ധമുള്ള പുഴുക്കളും, കൃമികളും, അട്ടകളും നുരക്കുന്ന പാനിയങ്ങള്‍ നിറച്ചു വെച്ച്‌ നരക കവാടങ്ങളില്‍ അവര്‍ അക്ഷമരായി കാത്തുനിന്നു.

Monday, April 7, 2008

വിഗ്രഹങ്ങള്‍ ഉടയുംബോള്‍ ‍വന്‍ മരങ്ങളെ വെട്ടിവീഴ്‌ത്തുമോ ?

വിഗ്രഹങ്ങള്‍ ഉടയുംബോള്‍
‍വന്‍ മരങ്ങളെ വെട്ടിവീഴ്‌ത്തുമോ ?

കൈത്തണ്ടയിലെ നഖപാടുകളില്‍
‍കൊങ്കകളുടെ പ്രേമലാളനങ്ങളില്‍
അരക്കെട്ടുകളുടെ വേഗങ്ങളില്‍
‍ലിംഗത്തിന്റെ സ്വവര്‍ഗ്ഗ ശബ്‌ദങ്ങളില്‍
വികാരങ്ങളെ ബന്ധിക്കുന്ന മതിലുകളില്‍
കണ്ടെടുക്കലുകളുടെ ഭാര്‍ഗ്ഗവീ നിലയങ്ങളില്‍
പ്രണയാരാധനകളുടെ വളി വധങ്ങളില്‍
അങ്ങിനെ.. ഇങ്ങിനെ...
ഹൃദയങ്ങളില്‍ സുല്‍ത്താനയവന്‍
സായം സന്ധ്യയുടെ മാങ്കോസ്റ്റിന്‍ ചുവട്ടിലിരുന്നൊരു ദിനം
കലാസൗധത്തിന്റെ നിരാര്‍ഥകതകളിലൂന്നിയപ്പോള്‍*1
ജീവിതത്തിന്റെ സത്യത്തെ നീരുപിച്ചപ്പോള്‍
അനിഷ്ടങ്ങളെ വിമര്‍ശിക്കുന്നവന്‍ അഭികാമ്യനും
ഇഷ്ടങ്ങളെ വിമര്‍ശിക്കുന്നവന്‍ അനഭിമതനുമകയാല്‍
ഉടയുന്ന വിഗ്രഹങ്ങളെ ചേര്‍ത്തുവെയ്ക്കാനവര്‍
വന്‍ മരങ്ങളില്‍ പോടുകള്‍ തിരയുന്നതതുകൊണ്ടാവാം.

കാഴ്ചകളുടെ പാര്‍ശ്വങ്ങളില്‍ ബന്ധിക്കപ്പെട്ടവര്‍ക്കായി
വാക്കുകളുടെ കളി തുടങ്ങുംബോള്‍പറയാതിരിക്കാന്‍ കഴിയില്ല

ചില വന്‍മരങ്ങളെ ചിലര്‍ വെട്ടിവീഴ്‌ത്തുന്നത്‌
ചില്ലകളില്‍ മനനം ചെയ്യുന്ന പറവകള്‍
വിഗ്രഹങ്ങള്‍ക്കു മുകളില്‍ കാഷ്ഠിക്കുന്നത്‌ കൊണ്ടാവാം.

*1 എന്താണു നമ്മുടെ കല? മനസ്സിന്റെ അപഥസഞ്ചാരം, ധാര്‍മികാധഃപതനം, ആസ്വാദനത്തിന്റെ വിഭ്രാന്തി. ലൈംഗികാരജാകത്വം, സുഖാഡംബരങ്ങളുടെ അനിയന്ത്രിതത്വം, പഴയ തെറ്റുകള്‍ ആവരണം ചെയ്യുവാനുള്ള കുതന്ത്രം. ബിംബാരാധനയെ നിരാകരിക്കുകയും അപലപിക്കുകയും ചെയുന്ന വഴി ഖുര്‍-ആന്‍ കലാസൌധത്തിന്റെ പകുതിയും തകര്‍ത്തു കഴിഞ്ഞിരിക്കുന്നു... (ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ ഭാഗം 2, പേജ് 1538)

ബഷീര്‍: വന്മരത്തിലെ പോടുകള്‍ എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയ ചിന്ത.

Thursday, April 3, 2008

ഇസ്ലാമിനെ കല്ലെറിയാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നവരോട്‌

ഇസ്ലാമിനെ കല്ലെറിയാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നവരോട്‌ എന്താണ്‌ ഭീകരവാദം എന്നും ചരിത്രപരവും, യഥാര്‍ത്യവുമായി അതിനെന്തുമാത്രം ബന്ധം ഇസ്ലാമിന്‌ ഉണ്ടെനും ഇതില്‍ കൊടുത്ത വീഡിയോ ലിങ്കുകളിലൂടെ നിക്ഷ്‌ പക്ഷ മതികളായ ആളുകള്‍ക്ക്‌ ബോധ്യപെട്ടെയ്ക്കാം എന്നുള്ളത്‌ കൊണ്ട്‌ ഇതിന്‌ കമന്റിടുന്നതിന്‌ മുന്‍പ്‌ അതെന്നു കണ്ടിരിക്കണം എന്ന് വിനീതമായി പറയട്ടെ. 10 മിനിട്ട്‌ വീതമുള്ള ആ വീഡിയോകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

മുസ്ലിം എന്ന അവസ്ഥാവിഷേശം എന്ന 5:മണി എന്ന സുഹൃത്തിന്റെ ബ്ലോഗില്‍ ഞാനിട്ട എന്റെ കമന്റ്സ്‌. ആ ബ്ലോഗിലെ പ്രസ്തുത പോസ്റ്റും, കമന്റുകളുമായി കൂട്ടിവായിച്ചാല്‍ ഈ വായന പൂര്‍ത്തിയാവൂ എന്നോര്‍മ്മപ്പെടുത്തുന്നു.
കമന്റ്‌.1
ലോക മുസ്ലീം സമുഹത്തെ ഭീകരവാദികള്‍ എന്ന പദത്തിന്റെ നിര്‍വ്വചനത്തിലൊക്കൊതുക്കി വെറുപ്പിന്റെ രാഷ്ടീയം മനുഷ്യമനസ്സുകളില്‍ നിറച്ച്‌ ആഗോള മുതലാളിത്ത വലതുപക്ഷ സയണിസ്റ്റ്‌ അച്ചുതണ്ടുകളൂടെ ഹിഡന്‍ അജണ്ട ഇന്ന് ലക്ഷ്യത്തിനടുത്തേക്കുള്ള പാതയിലാണ്‌ എന്നത്‌ ഒരു നടുക്കുന്ന യാഥാര്‍ത്ത്യം തന്നെയാണ്‌. പക്ഷെ അത്‌ പലരും കരുതുന്ന പോലെ മുസ്ലിം സമൂഹത്തെ മാത്രം ബാധിക്കുന്ന ഒന്നായി ഒടുങ്ങും എന്നുള്ള ചിന്തഗതി വച്ചു പുലര്‍ത്തുന്നവന്‍ മുഢസ്വര്‍ഗത്തില്‍ മാത്രമാണെന്നേ കണ്ടെത്താന്‍ കഴിയൂ.

ഇതെല്ലാം മുസല്‍മാന്റെ കുറ്റമായും വിശ്വാസങ്ങളിലെ കടും പിടുത്തമായും തെറ്റിദ്ധരിച്ചവര്‍, അല്ലെങ്കില്‍ അങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നൊരുപാടുണ്ട്‌. എന്താണ്‌ സത്യം.

വിശുദ്ധ ഖുര്‍ ആന്‍ അര്‍ഥശങ്കക്ക്‌ ഇടയില്ലാത്ത വണ്ണം അസന്നിഗ്ദ്ധമായി ഇസ്ലാമിന്റെ മാനവീകത പ്രഖ്യപിക്കുന്നത്‌ കാണുക. (വി.ഖു. 5:32 )വല്ലവനും അകാരണമായി ഒരാളെ കൊന്നാല്‍ അവന്‍ ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെ പോലെയാണ്‌. വല്ലവനും ഒരളുടെ ജീവന്‍ രക്ഷിച്ചാല്‍ അവന്‍ ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും രക്ഷിച്ചവനെ പോലെയാണ്‌. ഇത്‌ വിശ്വാസിക്കുന്നവനാണ്‌ മുസ്ലിം. അല്ലാതെ എതെങ്കിലും മര്‍ക്കറ്റില്‍ പോയി സ്വയം പൊട്ടിതെറിച്ചോ മറ്റോ നിരപരധികളെ കൊല്ലുന്നവനല്ല. അത്‌ കൊണ്ട്‌ അത്തരം അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരുമായി ഇസ്ലാമിന്‌ യാതൊരു ബന്ധവും ഇല്ല. അവര്‍ക്ക്‌ ഒരു മുസ്ലിം പേരു ഉണ്ട്‌ എന്നത്‌ കൊണ്ട്‌ അതിനുത്തരവദിത്വം ഇസ്ലാമിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചാല്‍ അത്‌ നടപ്പുള്ള കാര്യവുമല്ല. ഇനി അങ്ങിനെ കെട്ടി വെച്ച മുസ്ലിങ്ങളെ യെല്ലാം അവന്റെ മതത്തില്‍ നിന്ന് പുറത്ത്‌ ചാടിക്കാം എന്നു കരുതുന്നവര്‍ മുഢസ്വര്‍ഗ്ഗത്തില്‍ അഭിരമിക്കുന്നവര്‍ മാത്രമായിരിക്കും. ഇതെല്ലാം കണ്ട്‌ കുട്ടിക്ക്‌ പേരിടാന്‍ പോലും ഭയക്കുന്നവര്‍ക്ക്‌ ഈ ലോകം മാത്രമാണ്‌ സത്യം ഇവിടെ പരമാവധി ആര്‍മാദിച്ചു തീര്‍ക്കാണം എന്നു കരുതുന്നവരായിരിക്കാം.
യഥാര്‍ത്ത മുസല്‍മാനെ സംബന്ധിച്ച്‌ ഇത്തരം അപവാദ പ്രചരണങ്ങള്‍ അവന്റെ മനസ്സിനെ വേദനിപ്പിക്കമെങ്കിലും വിശ്വാസപരമായ സുതാര്യത അവനെ കൂടുതല്‍ ബലവനാക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ്‌ സത്യം.
സത്യമാണ്‌ തേടുന്നെതെങ്കില്‍ എന്താണ്‌ 9/11 എന്നു അറിയാന്‍ ശ്രമിക്കൂ. അത്‌ മുസ്ലിംകളുടെ തലയില്‍ കെട്ടിവെച്ച്‌ ഹിണ്ടണ്‍ അജണ്ടകളുടെ ദിവാസ്വപ്നങ്ങളില്‍ വിഹരിക്കുന്നവര്‍ക്ക്‌ ചൂട്ടു പിടിക്കാന്‍ ശ്രമിക്കുന്നവര്‍ കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യാന്‍ കാത്തിരിക്കുന്നവര്‍ എന്നു മാത്രമേ എനീക്ക്‌ പറയാനുള്ളൂ. ഇത്‌ കാണൂ.

മനസ്സുകളില്‍ മുസ്ലിം വിദ്വോഷം എന്ന കാളകൂട വിഷമൊളിപ്പിച്ച്‌ കമന്റുകളില്‍ സമാധാനത്തിന്റെ വെള്ളരി പ്രവുകളാകാന്‍ വെംബല്‍ കൊള്ളുന്നവര്‍ ഇത്‌ ഇത്‌ കാണുന്നത്‌ നന്നായിരിക്കും.പിന്നെ സത്യസന്ധമായ ഇടപെടലുകള്‍ ആണ്‌ ഇതിനെല്ലാമുള്ള പരിഹാരം. അല്ലാതെ നിരപരാധികളെ പിടിച്ച്‌ ഭീകരവാദികളാക്കി ചിത്രീകരിച്ച്‌ മെത്തം സമൂഹത്തെ ദുരന്തത്തിലെയ്ക്ക്‌ തള്ളി വിടലല്ല. ലോകത്തില്‍ ഇപ്പോഴും ചിന്തിക്കുന്ന മനുഷ്യര്‍ സത്യസന്ധമായ ആ കാര്യങ്ങള്‍ ലോകത്തോട്‌ വിളിച്ചു പറയുന്നത്‌ കാണുക്‌. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ഇതു കണ്ടശേഷം പ്രതികരിക്കുക്‌.Is
Terrorism A Muslim Monopoly?
ഇവിടെ1 ഇവിടെ2 ഇവിടെ3 ഇവിടെ4 ഇവിടെ5 ഇവിടെ6 ഇവിടെ7 ഇവിടെ8 ഇവിടെ9 ഇവിടെ10 ഇവിടെ11 ഇവിടെ12 ഇവിടെ13 ഇവിടെ14 ഇവിടെ15 ഇവിടെ16

കമന്റ്‌. 3

പ്രിയ സുഹൃത്ത്‌ റഫീഖ്‌ കീഴാറ്റൂര്‍.
താങ്കളുടെ ചോദ്യത്തില്‍ തന്നെ അതിന്റെ ശെരിയായ അര്‍ഥം ഇല്ലേ ?. പ്രവാചകന്‍ ആ സമൂഹത്തിലെ ഭാരണാധികാരി ആയിരിക്കുകയയും ആ രാജ്യത്തെ കുഴപ്പമുണ്ടാക്കി ജനങ്ങളുടെ സ്വസ്ഥജീവിതത്തെ താറുമാറാക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഉള്ള ശിക്ഷയെ കുറിച്ചാണവിടെ പറയുന്നത്‌. എവിടെ യാണതില്‍ നിരപരാധികളെ കൊല്ലുന്നതിനെ കുറിച്ച്‌ പറയുന്നത്‌. അത്‌ വായിക്കുന്ന എതെരാള്‍ക്കും ആ അക്രമികളുടെ പരിധിയില്‍ ബില്‍ ലാദനെ പോലുള്ളവരും ഉള്‍പ്പെടുന്നു എന്നു മാത്രമേ കണ്ടെത്താന്‍ കഴിയൂ. വീണ്ടും വീണ്ടും ഞാന്‍ തറപ്പിച്ചു പറയുന്നു ഇത്തരം ചവേര്‍ അക്രമണങ്ങളിലൂടെ നിരപരാധികളായ മനുഷ്യരെ കൊന്നു കൂട്ടുന്നവര്‍ക്ക്‌ ഒരു തരത്തിലും ഇസ്ലാം എന്നു പറയാന്‍ അവകാശമില്ല. ഖുര്‍ ആന്റെ, പ്രവാചക ജീവിതത്തിന്റെ യാതൊരു പിന്‍ബലവും അതിനില്ല തന്നെ. പിന്നെ അവരുടേ ചെറുത്തു നില്‍പ്പുകള്‍ക്കുള്ള മുഖമറയായി ഇസ്ലാം മതത്തെ ദുരുപയോഗപ്പെടുത്തുംബോള്‍ അതിന്‌ യഥാര്‍ത്ത ഇസ്ലാമതം ഉത്തരവാദിയുമല്ല. അത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള അത്മാര്‍ഥമായ ശ്രമങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യപിക്കുകയും, ജീവിത ഇടപെടലുകള്‍ നടത്താതിരിക്കുകയും ചെയ്യാത്തവന്‍ മുസല്‍മാനുമല്ല. താങ്കള്‍ എന്തു കൊണ്ട്‌ ആ വീഡിയോ ക്ലിപ്പുകള്‍ കണ്ടില്ല. അങ്ങിനെ കണ്ടിരുന്നെങ്കില്‍ ഈ ചോദ്യം ഇവിടെ അപ്രസക്ത മാവുമായിരുന്നു.
മായാവി എന്ന സുഹൃത്തെ.
താങ്കളുടെ ചോദ്യങ്ങളുടെ ഉത്തരമായി റഫീഖ്‌ എന്ന സുഹൃത്തിന്‌ എന്റെ പരിമിതമായ അറിവില്‍ ഞാന്‍ കൊടുത്ത ഉത്തരങ്ങളിലുണ്ട്‌ എങ്കില്‍ പോലും ഒന്നു കൂടി പറയാം.
1. ബിന്‍ലാദന്റെ ചെറുത്തു നില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ ഇസ്ലാമീക മുഖത്തിന്‌ ഇസ്ലാമീക പ്രമാണ പരമായി യാതൊരു അടിസ്ഥാനവുമില്ല.
2. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ എന്ത്‌ പ്രവര്‍ത്തനം നടത്തിയാലും നിയമം അനുശാസിക്കുന്ന പരിധിക്കുള്ളില്‍ നിന്നു കൊണ്ട്‌ അതിനെ പ്രതിരോധിക്കാന്‍ ഒരോ മുസല്‍മാനും ബാധ്യസ്തരാണ്‌. അതിന്‌ അക്രമത്തിന്റെ, ആക്രോശങ്ങളുടെ വഴി ആരെങ്കിലും തിരഞ്ഞെടുക്കുന്നു വെങ്കില്‍ അതിന്‌ ഇസ്ലാമിനെയല്ല പഴി ചാരോണ്ടത്‌. പ്രവാചകന്റെ ചിത്രം വരക്കുക എന്നതും ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ ആ മഹാനായ മനുഷ്യ സ്നേഹിയുടെ ജീവിതത്തെ കളങ്കപ്പെടുത്താനും ശ്രമിക്കുംബോള്‍ ഓരോ മുസല്‍മാനും ജീവന്റെ ജീവനെക്കാള്‍ അവന്‍ സ്നേഹിക്കുന്ന കരളിന്റെ കഷ്ണമായ മുത്ത്‌ മുഹമ്മദ്‌ നബി (സ) വികലമായി ചിത്രീകരിക്കുംബോള്‍, അതിനെ പൗരന്റെ ആവിഷ്ക്കാര സ്വതന്ത്ര്യം എന്നു പറഞ്ഞ്‌ ഉത്തരവാദിത്തപ്പെട്ട ഗവണ്‍മന്റ്‌ ഇസ്ലാമോഫോബിയയുടെ യഥാര്‍ത്ത മുഖം കാണിക്കുംബോള്‍ മുസല്‍മാന്‍ സമാധാനത്തിന്റെ അതിരുകള്‍ ലംഘിക്കാതെ തന്നെ സാധ്യമായ പ്രതിഷേധം അറിക്കുക തന്നെചെയ്യും. അറിയിച്ചിട്ടുമുണ്ട്‌, അവര്‍ അത്തരം മനുഷ്യരുടെ കൂട്ടയ്മകള്‍ക്കെതിരെ പടച്ച റബ്ബിനോട്‌ ദു ആ ചെയ്യുകയും ചെയ്തിട്ടുണ്ട്‌. അത്‌ നിക്ഷപക്ഷ മതികളായ മനുഷ്യര്‍ക്കെതിരെയല്ല.

ജപ്പാനിലും, വിയറ്റ്‌നാമിലും, ക്യൂബയിലും, അഫ്ഗാനിസ്ഥാനിലും, ഇറാഖിലും, ഫലസ്തീനിലും, ചെച്നിയയിലും, ഗുജറത്തിലും, ലോകത്ത്‌ എവിടെയും അസമാധാനത്തിന്റെ വിത്തു പാകുന്നവര്‍ക്കെതിരെ, മാനവീകതയുടെ ശത്രുക്കള്‍ക്കെതിരെ എപ്പോഴും അഞ്ചു നേരവും പടച്ചറബ്ബിനോട്‌ ഒരു മുസല്‍മാന്‍ പ്രാര്‍ഥിക്കുന്നുണ്ട്‌. ചില സമയങ്ങളില്‍ അതില്‍ ചിലരുടെ പേരുകള്‍ എടുത്ത്‌ പറയാറുമുണ്ട്‌. അത്‌ ലോകത്തുള്ള മുഴുവന്‍ അല്ലെങ്കില്‍ ആ രാജ്യത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കെതിരെയുമാണെന്ന് ധരിച്ച്‌ അതിനെ ഇസ്ലാമിനെതിരെ അയുധമാക്കാന്‍ ശ്രമിക്കുന്നവരോട്‌ ഒന്നുമാത്രമേ വീണ്ടും വീണ്ടും ഓര്‍മ്മ പെടുത്താനുള്ളൂ. കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യതിരിക്കുക.

തിന്മകള്‍ക്കെതിരെ അത്മാര്‍ഥമായ ഏത്‌ ശ്രമങ്ങള്‍ക്കും ഒരു മുസ്ലീം എതിരല്ല. എതിരാണെങ്കില്‍ അവന്‍ മുസല്‍മാനുമല്ല. കാരണം വര്‍ഗ്ഗീയതയെ കുറിച്ച്‌ 14 നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ തന്നെ ആ കാരുണ്യത്തിന്റെ പ്രവാചകന്‍ താക്കീതു നല്‍കിയിട്ടുണ്ട്‌. മുന്‍ ധാരണകളുടെ പക്ഷപാതിത്വത്തിന്റെ തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ ഹൃദയം കൊണ്ട്‌ ഏറ്റു വാങ്ങിക്കെള്ളൂ ഈ വാക്കുകള്‍
"വര്‍ഗ്ഗീയത അത്‌ അധര്‍മ്മത്തിന്റെ പാതയിലും സ്വന്തം ആളുകള്‍കളെ പിന്തുണക്കലാണ്‌. വര്‍ഗ്ഗിയതക്കുവേണ്ടി പോരാടിയവനും, സംസാരിച്ചവനും ആരും എന്നില്‍ പെട്ടവനല്ല". അതെ ഞാനിവിടെ അഭിമാനത്തോടെ പ്രസ്താവിക്കുന്നു. ഞാന്‍ മുസല്‍മാനണ്‌. എന്റെ പോരാട്ടം ഏറ്റവും നല്ല മുസല്‍മാനകുക എന്നതിലെയ്ക്കാണ്‌. അത്‌ കൊണ്ട്‌ തന്നെ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അത്‌ വിളിച്ചു പറയാന്‍ എനിക്കാരുടെയും പിന്തുണ ആവശ്യമില്ല, അല്ലാഹുവിന്റെയും അവന്റെ പ്രവാചക ജീവിത മാത്രകയുമല്ലാതെ.
മുസല്‍മാനായി ജനിക്കുക എന്നതല്ല പ്രധാനം സുഹൃത്തെ മുസല്‍മാനായി ജീവിച്ചു മരിക്കുക എന്നതാണ്‌. മഹാത്മജിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്‌. അത്‌ "ഞാന്‍ ഹിന്ദുവാണ്‌ പക്ഷെ എന്റെ മതം ഇസ്ലാം ആണ്‌" എന്ന്.

3. മതമില്ലാത്തവനും, മതമുള്ളവനും, ആര്‍ക്കും ഇസ്ലാം എതിരല്ല. അസമാധനത്തിന്റെ, അശാന്തിയുടെ, അക്രമത്തിന്റെ, ധിക്കാരത്തിന്റെ, ആര്‍ത്തിയുടെ, അഴിഞ്ഞാട്ടത്തിന്റെ, ... അങ്ങിനെ അമാനവീകതയുടെ വാക്താക്കള്‍ക്കെതിരെ ഇസ്ലാമിന്റെ നിയമങ്ങള്‍ അല്‍പം കര്‍ക്കശം തന്നെയാണ്‌. അത്‌ ഭൗതികമായ സകല അടിമത്തങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുന്നു എന്നിട്ട്‌ സര്‍വ്വലോക പരിപാലകനായ അതെ ഹിന്ദുവിന്റെയും, മുസല്‍ മാന്റെയും, ക്രസ്ത്യനിയുറ്റെയും, ജൂതന്റെയും, മതമുള്ളവന്റെയും, മതമില്ലാത്തവന്റെയും ദൈവമായ അല്ലാഹുവിന്റെ അടിമത്വത്തിലേയ്ക്ക്‌ അവനെ നയിക്കുന്നു. അത്‌ കോവലം കാട്ടികൂട്ടലുകളുടെ, അര്‍ഥരഹിതമായ ആചാരങ്ങളുടെ നിയമ സംഹിതയല്ല. ഒരു മനുഷ്യന്റെ ജീവിതത്തിലെ ജനനം മുതല്‍ മരണം വരെ അവന്‍ അനുവര്‍ത്തിക്കോണ്ട നിയമ സംഹിതയാണ്‌. അത്‌ കൊണ്ട്‌ തന്നെ ലോകത്ത്‌ സ്വന്തം സ്വര്‍ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മനുഷ്യ മസ്തിഷ്ക്കങ്ങളെ മയക്കി കിടത്താന്‍ വെംബല്‍ ക്കൊള്ളുന്നവര്‍ക്ക്‌ ഇസ്ലാം കണ്ണിലെ കരടവുന്നു. അവര്‍ ഇസ്ലാമിനെതിരെ കുതന്ത്രങ്ങള്‍ മെനയുന്നു. ചിലര്‍ അതില്‍ വീണുപോയി ഇസ്ലാമിനെതിരെ എറിയാന്‍ കല്ലുകളെടുത്ത്‌ ക്യൂ നില്‍ക്കുന്നു. അഭിമാനപൂര്‍വ്വം ഞാന്‍ പറയുന്നു പതിരുകള്‍ കാറ്റത്ത്‌ പാറിപോവുകയും കാര്‍മേഘം നീങ്ങീ സത്യം കൂടുതല്‍ വെളിവാകുകയും ചെയ്യുമെന്നല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഇസ്ലാം എന്തെന്നറിയാത്ത പ്രവാചകന്‍ എന്തെന്നറിയാത്ത ഡെന്മാര്‍ക്കുകാരന്‍ പ്രവാചകനെ കുറിച്ചു പഠിക്കുന്നു. ഇസ്ലമോഫോബിയയുടെ ചരടുവലികള്‍ നടത്തുന്ന യു.സ്‌ ഭരണ ചക്രങ്ങളുടെ കയ്യാളുകളില്‍ നിന്നു വരെ (ഒരു മാസം മുപ്‌- ആന്ദ്രേ കാഴ്‌സണ്‍ 33 ) ഇസ്ലാമിലെയ്ക്ക്‌ ആളുകള്‍ ഒഴുകികൊണ്ടിരിക്കുന്നു.

5. അവസാനമായി; ഇസ്ലാം എല്ലാ അനീതികള്‍ക്കും സമരസപ്പെടുന്ന അല്ലെങ്കില്‍ മനുഷ്യന്റെ എല്ല പേക്കുത്തുകള്‍ക്കും അനുവാദം നല്‍കുന്ന ഒരു നിയമസംഹിതയല്ല അതിന്‌ കര്‍ശനമായ അതിര്‍ വരബുകളുണ്ട്‌. അത്‌ അംഗീകരിക്കാന്‍ കഴിയുന്നവര്‍ക്ക്‌ ഇസ്ലാമിന്‌ അടിമപ്പെടാം അതല്ല അതില്‍ വിയോജിക്കുന്നവര്‍ക്ക്‌, ഈ ഭൗതീകജീവിതം ഇവിടെ തന്നെ തീര്‍ന്നു എന്നു വിശ്വസിക്കുന്നവര്‍ക്ക്‌ അവരുടെ വഴിയും തിരഞ്ഞെടുക്കാം അതിനുള്ള ഇഛശക്‌തിയും പ്രവര്‍ത്തന ചിന്താസ്വതന്ത്ര്യവും ഒരു നിശ്ചിത സമയം വരെ ഒരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്‌. അതില്‍ കൈകടത്താന്‍ ഒരാളെയും ഇസ്ലാം അനുവദിക്കുന്നില്ല. അത്‌ കൊണ്ട്‌ ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിറുത്തി ചൂണ്ടുനതിന്‌ മുന്‍പ്‌ കാര്യങ്ങള്‍ എന്താണ്‌ എന്നു സത്യസന്ധമായി പഠിച്ച്‌ മാനവദ്രോഹികള്‍ ക്കെതിരെ നമുക്ക്‌ പടപൊരുതാം, ആശയം കൊണ്ടും, നിയമത്തിന്റെ പരിധിക്കുളില്‍ നിന്നുകൊണ്ടും അതിന്‌ ഏത്‌ മുസല്‍മാനും എതിരല്ല. ഈ ഞാനും. ഇതെക്കെ പറഞ്ഞതിനുശോഷവും പിന്നെയും നിങ്ങള്‍ തെലിപ്പുറമുള്ള അഭ്യസങ്ങളുമായാണ്‌ മുന്നോട്ട്‌ പോകുന്നെതെങ്കില്‍ അതില്‍ യാതൊരു സാംഗാത്യവും ഞാന്‍ കാണുനുമില്ല.
ഇതൊക്കെ വായിച്ചും നിങ്ങള്‍ക്ക്‌ ഞാനൊരു തീവ്രവാദിയും മൗലീകവാദിയുമായി തോനുന്നുവെങ്കില്‍ എനിക്കൊന്നെ നിങ്ങളെ ഓര്‍മ്മപെടുത്താനുള്ളൂ. അതെ ഞാന്‍ തീവ്രമായി എന്റെ ആശയങ്ങളില്‍ വിശ്വാസിക്കുന്നു. അതു പോലെ യഥാര്‍ത്തമായ മതവിശ്വാസത്തിന്റെ മൗലീകതയിലും ഞാന്‍ വിശ്വാസിക്കുന്നു. നിങ്ങള്‍ എന്നെ കുറിച്ച്‌ എന്തു കരുതും എന്നു വിചാരിച്ച്‌ എനിക്ക്‌ ശെരിയെന്ന് തോനുന്ന കാര്യം വിളിച്ചു പറയാതിരിക്കാന്‍ എനിക്ക്‌ കഴിയില്ല. സഹോദരങ്ങളെ. വീണ്ടും വീണ്ടും ഞാനാ വാക്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. "മനുഷ്യ സമൂഹം എല്ലാവരും ഒരു പിതാവിന്റെയും മാതവിന്റെയും സന്തതി പരംബരകള്‍" അതുകൊണ്ട്‌ തന്നെ ഈ സംവാദ കോളത്തിനപ്പുറത്ത്‌ നിങ്ങളെല്ലാം എന്റെ സഹോദരങ്ങള്‍. അത്‌ വെളുത്തവനായാലും കറുത്തവനായലും, മതമുള്ളവനായലും മതമില്ലാത്തവനായാലും. നിങ്ങളോട്‌ എനിക്കുള്ള ഐക്യദാര്‍ഢ്യം അത്‌ നിങ്ങളിലെ സത്യസന്ധമായ ഇടപെടലുകളില്‍ മാത്രം.
അക്ഷരതെറ്റുകള്‍ ക്ഷമിക്കു സഹോദരരെ.

Saturday, March 22, 2008

ഉദ്ധരിച്ച ലിംഗവും, അരാജക വാദികളും.

വെള്ളെഴുത്തിന്റെ പരാജയപ്പെട്ടവരുടെ ശരീരം എന്ന പോസ്റ്റില്‍ ഞാനിട്ട ഒരു കമന്റെ~ അതിലെ പോസ്റ്റും കമന്റുകളും കൂട്ടി വായിക്കുംബോള്‍ ഈ വായന പൂര്‍ത്തിയാവുകയുള്ളൂ എന്നു പറയട്ടെ.

സ്നേഹബഹുമാനാദരപൂര്‍വ്വം വെള്ളെഴുത്തിനും ചര്‍ച്ചയില്‍ പങ്കെടുത്ത്‌ കൊണ്ടിരിക്കുന്ന നല്ല സുഹൃത്തുകള്‍ക്കും.

ഒരുകാര്യം ഞാന്‍ ആദ്യമായി ഇവിടെ അടിവരയിട്ടു പറയട്ടെ ആണ്‍ കോയ്മകള്‍ തീര്‍ക്കുന്ന തടവറകളിലും പക്ഷപാതിത്വപരമായ ആണ്‍കാഴ്ചകളില്‍ വായിക്കപ്പെട്ട അല്ലെങ്കില്‍ തീര്‍ക്കപ്പെട്ട നിയമങ്ങളോടും, ഗ്രന്ധങ്ങളോടുമുള്ള അടങ്ങാത്ത വെറുപ്പിന്റെ, എതിരിന്റെ എന്റെ പോരാട്ട മനസ്സ്‌ ഞാന്‍ നിങ്ങള്‍ക്കൊപ്പം പങ്കുവെക്കുന്നു. ഇത്‌ ഈ പോസ്റ്റ്‌ വായിച്ചതിനുശേഷം എനിക്കുണ്ടായ ബോധോദയമല്ലെന്നും എന്റെ ജീവിത കാഴ്ചകളില്‍ നിറഞ്ഞ അസമത്വങ്ങളുടെ അസ്വസ്ഥതകളില്‍ നിന്നും ഉടലെടുത്തതാണ്‌ എന്നും പറയട്ടെ, ബ്ലോഗ്‌ എന്ന് പറയുന്ന ഈ ആധുനിക മാധ്യമത്തില്‍ എനിക്ക്‌ വെറും മൂന്നുമാസത്തിനോടടുത്ത പ്രയമേ ഉള്ളൂ, അതില്‍ എന്റെ ബ്ലോഗിലെ ആദ്യ പോസ്റ്റുകളില്‍ ഒന്നില്‍ തന്നെ ഞാനതിനെതിരെ കലഹിച്ചിട്ടുണ്ട്‌. വായിക്കാപ്പെടാന്‍ മാത്രമുള്ള വലിയ കവിത ഭംഗി ഒന്നും അതിനില്ലെങ്കിലും അത്‌ നമ്മുടെ ചുറ്റുപാടില്‍ നിറയുന്ന കാഴ്ചകളുടെ അസ്വസ്ഥത നിറയുന്ന ഒന്നുതന്നെയാണെന്‌ ഓര്‍ക്കൂട്ടിലും, ഈമെയിലിലും, ബ്ലോഗിലും വന്ന അതിന്റെ കമന്റുകള്‍ സുചിപ്പിക്കുന്നുണ്ട്‌. അതിന്റെ ലിങ്ക്‌ ഞാന്‍ താഴെ കൊടുക്കുന്നു.
http://shareequevkd.blogspot.com/2008/01/blog-post_28.html

പിന്നെ സ്ത്രീ പാപത്തിന്റെയും, സാത്തന്റെയും സഹചാരിയാണെനും, ലോകത്തിലെ സകല ദുരന്തങ്ങളൂടെയും, ദോഷങ്ങളുടെയും ഇരിപ്പിടമാണ്‌ സ്ത്രീയെന്നും പ്രഖ്യപിക്കുന്ന മനുഷ്യ നിര്‍മ്മിത-മത നിയമ ഗ്രന്ധങ്ങളെ പരിചയായി പിടിച്ചു കൊണ്ട്‌ സ്ത്രീക്കും, മാനവീകതക്കും എതിരാണ്‌ മതം എന്നുപറയുന്നത്‌ കണ്ണടച്ചിരുട്ടാക്കുകയോ അല്ലെങ്കില്‍ സത്യം ഇനിയും വായിക്കപ്പെടാതെ അല്ലെങ്കില്‍ പഠനവിധേയമാക്കതെ മുന്‍ വിധികളോടെ മാറ്റി നിറുത്തപ്പെട്ടിരിക്കുന്നു എന്നുമാത്രമേ എനിക്കിവിടെ പറയന്‍ കഴിയൂ സുഹൃത്തുക്കളെ.

ഒരുകാര്യം നിങ്ങളെ ഞാന്‍ ഓര്‍മ്മപ്പെടുത്തട്ടെ. സ്ത്രീ ലൈംഗീകമായി പീഡീപ്പിക്കപ്പെടുന്നത്‌ മാത്രമല്ല ഇന്ന് സ്ത്രിയും-മാനവീകതയും നേരിടുന്ന പ്രധാനവും പ്രഥമവുമായ പ്രശ്നം. ഇന്ന് ലോകത്ത്‌ എറ്റവും വലിയ മനുഷ്യക്കുരുതി നടക്കുന്നത്‌ ഇറാഖിലും, അഫ്‌ഗാനിസ്ഥാനിലും, റുവാണ്ഡായിലും, ചെച്നിയയിലും, കണ്ണൂരിലുമൊന്നുമല്ല കോടികണക്കിന്‌ മാതാവിന്റെ പെണ്‍ഭ്രൂണങ്ങളിലാണ്‌. ഇന്ന് ജനിക്കാന്‍ പോലും അവകാശമില്ലാതെ ഭ്രൂണഹത്യ ചെയ്യപ്പെടുന്ന സ്ത്രീ ജന്മങ്ങളെ പതിനാലുനൂറ്റാണ്ട്‌ മുന്‍പ്‌ ഭൂമിയിലേക്ക്‌ പിറന്നു വിഴാനുള്ള അവസരമേ അപരിഷ്കൃതരായ കാട്ടറബികള്‍ നല്‍കിയിരുന്നുള്ളൂ. അവിടെയാണ്‌ ഇസലാം പ്രഖ്യപിച്ചത്‌ ലോകത്തില്‍ വെച്ച്‌ ഏറ്റവും മൂല്ല്യവത്തായ ഓന്ന് അത്‌ സല്‍സ്വഭാവിയായ പെണ്ണ്‍ ആണ്‌ എന്ന്.

നിങ്ങളുടെ ധരണകള്‍ പ്രകാരം ഇസ്ലാം സ്ത്രീയെ പര്‍ദ്ദക്കുള്ളില്‍ ബന്ധിക്കുന്ന ആശയമാണ്‌. അതേ സമയം പര്‍ദ്ദപോലെ തന്നെ വസ്ത്രം ധരിക്കുന്ന കന്യാസ്ത്രീയുടെ വസ്ത്രധാരണ രീതിയും, ശിരോ വസ്ത്രവും സേവനത്തിന്റെ മഹത്വ മുള്ളതുമാകാം. കാരണം ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിനെ പ്രതികൂട്ടില്‍ നിറുത്താന്‍ വേണ്ടി ഒരു പ്രമാണ പരമായ അടിസ്ഥനവുമില്ലാതെ കടന്നാക്രമണം നടത്തി നഗ്നമയ അസത്യങ്ങള്‍ കൊണ്ട്‌ സത്യത്തെ തമസ്ക്കരിക്കാന്‍ ശ്രമിച്ചവര്‍ എംബാടും ഉണ്ടായിരുന്നു. പക്ഷെ അത്‌ വീപരീതം ഫലം ഉളവാക്കികൊണ്ട്‌ ലോകത്ത്‌ ഇസ്ലാമിക്‌ ഫെമിനിസം എന്ന ഒരു പുതിയ പോരട്ടമുഖം തുറക്കുകയും പാശ്ചാത്യ രജ്യങ്ങളില്‍ 5 പേര്‍ ഇസ്ലാം മതം സീകരിക്കുംബോള്‍ അതില്‍ നാലു പേര്‍ വനിതകളാകുകയും ചെയതു കൊണ്ടിരിക്കുന്നു.

(According to "The Plain Truth", February 1984, in its 50 Year Anniversary Issue, quoting from the "World Almanac and Book of Facts 1935" and "Reader's Digest Almanac and Yearbook 1983", between 1934 and 1984.

(100,000 people per year in America alone, are converting to Islam. For every 1 male convert to Islam,4 females convert to Islam.)

Christianity increased 47%
World Population increased 136%
Islam increased 235%)

അതില്‍ താലിബാന്‍ എന്ന ഇസ്ലാമിക ശത്രുക്കളുടെ തടവറകളില്‍ നിന്ന് മോചിതയായി ഇസ്ലാമിലെയ്ക്ക്‌ കടന്നുവന്ന പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി മുതല്‍ എണ്ണങ്ങള്‍ പെരുകി കൊണ്ടിരിക്കുന്നു.

ഇതെല്ലാം ഞാന്‍ വിശ്വസിക്കുന്നത്‌ ഉത്തമം എന്നു നിങ്ങളുടെ മുന്‍പില്‍ പ്രഖ്യപിക്കാന്‍ വേണ്ടിയല്ല മറിച്ച്‌ ഇതിന്‌ മുന്‍പുള്ള കമന്റുകളില്‍ പര്‍ദ്ദയും, ഇസ്ലാമിക്‌ സ്ത്രിത്വവും മെല്ലാം വലിച്ചിഴക്കപ്പെട്ടിരുന്നു ഞാന്‍ അതിന്‌ എന്റെതായ രീതിയില്‍ ചെറുതായി ഉത്തരം പറഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും അതിനെ വിമര്‍ശനാത്മകമായി സമീപിക്കുകയും ഞാനതിന്‌ മറുപടി പറയന്‍ ശ്രമിച്ചിട്ടുമില്ല. പക്ഷെ ഇപ്പോള്‍ വെള്ളെഴുത്ത്‌ മാഷ്‌ വീണ്ടും ആ പ്രശ്നത്തിലേയ്ക്ക്‌ വന്നപ്പോള്‍ ഇവിടെ എന്റെ വിശ്വാസവും കാഴ്ച്‌പാടും പറയേണ്ടത്‌ തീര്‍ച്ചയായും എന്റെ ബാധ്യത ആയതുകൊണ്ട്‌ ഈ കുറിപ്പ്‌ ഇവിടെ കുറിക്കുന്നത്‌. സ്ത്രികളെ കുറിച്ച്‌ അവരുടെ ജനനം മുതല്‍ മരണം വരെ ഇസ്ലാം പ്രമാണ പരമായി എന്തു പറയുന്നു എന്നറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഒരു ലിങ്ക്‌ താഴെ.

http://www.jannah.org/sisters/

ഒരു കാര്യം എനിക്കിവിടെ പറയാതിരിക്കാന്‍ വയ്യ ഞാനെരു 100% ദൈവ വിശ്വസിയാണ്‌. യഥാര്‍ത്തമായ ദൈവ വിശ്വാസി തന്നെയാണ്‌ യഥാര്‍ത്ത യുക്തി ഭദ്രത പ്രകടിപ്പിക്കുന്ന വ്യക്തി എന്നു ഞാന്‍ വിശ്വസിക്കുന്നു. ശാസ്ത്രം കൃത്യമായി പ്രവചിച്ച പല കാര്യങ്ങളും ദൈവത്തിന്റെ അസ്ത്വിത്വം തന്നെയാണ്‌ വെളിവാക്കുന്നത്‌. മനുഷ്യനെ സൃഷ്ടിക്കുകയും പ്രപഞ്ചത്തെ സംവിധാനിക്കുകയും ചെയ്ത ജഗന്നിയ്ന്തവിന്‌ മാത്രമേ ഈ ലോകത്ത്‌ മനുഷ്യനെ കൃത്യമായി വഴി നടത്താന്‍ കഴിയുന്ന പ്രശ്നരഹിതമായ ഒരു നിയമവും അവതരിപ്പിക്കാന്‍ കഴിയുകയുള്ളു വെന്നും അത്‌ കൊണ്ട്‌ മാനവീകവും-ശാസ്ത്രീയവും-സംസ്ക്കാരികവും-ചരിത്രപരവുമായി യാതെരു പിഴവുകളും ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്ന വിശുദ്ധ ഖുര്‍ ആനും അത്‌ ലോകത്ത്‌ പഠിപ്പിച്ച പ്രഖ്യപിച്ച പ്രവചകന്‍ മുഹമ്മദ്‌ നബി(സ) തന്നെയാണ്‌ എന്റെ മാനവീകമായ എല്ല കാഴ്ചപാടുകളൂടെയും അടിത്തറ.

അത്‌ കൊണ്ട്‌ തന്നെ ജീവിതം ലഹരിയുടെയും കുത്തഴിഞ്ഞ ജീവിത ക്രമവും കൊണ്ടും (അതിന്‌ ബുദ്ധിജീവി എന്ന ജാടയുടെ ഒരു തൊങ്ങലും) അടയാളപ്പെടുത്തിയ രോഗതുരമായ മനസ്സുകളിലും (എന്റെ കാഴ്ചപാട്‌), ഉദ്ധരിച്ച ലിംഗം സ്ക്രീനില്‍ കാണിക്കുന്ന അരാജക വാദിയായ സിനിമസംവിധായകനിലോ, രോഗതുരമായ മനസ്സീക വൈകൃതങ്ങളെ തുറന്നു കാണീക്കുന്ന എഴുത്തുകാരനിലോ എനിക്ക്‌ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള, രോഗത്തിനുള്ള അല്ലെങ്കില്‍ അടങ്ങാത്ത ആസക്തിക്കുള്ള മരുന്ന് കണ്ടെത്താന്‍ എനിക്ക്‌ കഴിയില്ല എന്ന് മാത്രമല്ല അത്തരം ചര്‍ച്ചകളില്‍ എനിക്ക്‌ പരിഹാസവും സഹതാപവും തന്നെയാണ്‌ അനുഭവപ്പെടുന്നത്‌. ചിലപ്പോള്‍ അതെന്റെ കുറവായും ചിന്താപരമായ എന്റെ പാപ്പരത്തവുമായും നിങ്ങള്‍ക്ക്‌ അനുഭവപ്പെടുന്നുണ്ടായിരിക്കാം പക്ഷെ അതെനിക്ക്‌ ഞാന്‍ ആവുന്നതിനുള്ള എന്റെ അടയാളവും എന്റെ ആര്‍ജിതമായ അറിവിനോടുള്ള സത്യസന്ധതയുമാണ്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌ ചില കാഴ്ചപാടുകളില്‍ നമ്മുടെ ഈ ചര്‍ച്ചയില്‍ ഞാന്‍ പ്രതിപക്ഷത്ത്‌ ആയി പോകുന്നത്‌ എന്നെനിക്ക്‌ തുറന്നു പറയോണ്ടി വരുന്നു.

പിന്നെ വെള്ളെഴുത്ത്‌ മാഷിനോട്‌ ആരാണ്‌ പറഞ്ഞത്‌ സ്വര്‍ഗ്ഗത്തില്‍ സുന്ദരന്മാരായ ഇണകള്‍ സ്ത്രികള്‍ക്കില്ലെന്‌ ? തീര്‍ച്ചയായും ഉണ്ട്‌ മാഷെ. ആഗ്രഹങ്ങളൊ അല്ലെങ്കില്‍ ആസക്തികളെ അടിച്ചമര്‍ത്തണം എന്നെന്നും ഇസ്ലാം പറയുന്നില്ല മറിച്ച്‌ സമൂഹത്തിന്‌ അല്ലെങ്കില്‍ മറ്റു വ്യക്തികളുടെ ജീവിതത്തിലെയ്ക്ക്‌ ഒരു തരത്തിലുമുള്ള ശരീരീകവും മാനുഷീകവുമായ വിഷമങ്ങള്‍ സൃഷ്ടിക്കാത്തതും സദാചരപരമായ ഇസ്ലാമീക നിയമങ്ങള്‍ക്ക്‌ അനുസ്രതവുമായിക്കണം എന്നു മാത്രമാണ്‌ അതിന്റെ മാനദണ്ടം. വിശ്വസിക്കുന്നവര്‍ക്ക്‌, അനുസരിക്കുന്നവര്‍ക്ക്‌ അങ്ങനെയാവാം അരാജക വാദികള്‍ക്ക്‌ അവരുടെ വഴിയും. കൃത്യമായി കണക്ക്‌ നിശ്ചിത അവധിക്കുശേഷം പരിശേധിക്കപ്പെടുന്നതാണ്‌.

ഞാന്‍ ഒരിക്കല്‍ പറഞ്ഞതാണ്‌ വീണ്ടും അടിവരയിട്ടുകൊണ്ട്‌ പറയട്ടെ തങ്കള്‍ മതം എന്നു കോള്‍ക്കുംബോള്‍ മാനവീകവും-ശാസ്ത്രീയവും-ചരിത്രപരവുമൊക്കെയായ പരമാര്‍ഥങ്ങള്‍ക്കുമുന്‍പില്‍ ഉത്തരം മുട്ടി പോകുന്ന അല്ലെങ്കില്‍ അബദ്ധ-ജഠിലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ധങ്ങളെയോ, സ്വര്‍ഥപരമായ മനുഷ്യന്റെ കൈകടത്തലുകള്‍ നിമിത്തം കാലഹരണപ്പൊട്ട പ്രസ്ഥാനങ്ങളെയോ നിങ്ങള്‍ യഥാര്‍ത്ത മതവുമായി കൂട്ടികുഴച്ചുകൊണ്ട്‌ മതം മാനവീകതയുടെ ശത്രുവും അയുകതികവും ആണെന്ന് ധരിക്കരുത്‌.

പിന്നെ സ്വര്‍ഗ്ഗം, നരകം എന്നീ കാഴ്ചപാടുകളെ താങ്കള്‍ ഭൗതികപരമായ വികാര-വിചാര-അനുഭവ മാപിനികള്‍ കൊണ്ട്‌ അളക്കാന്‍ ശ്രമിക്കുംബോള്‍ അത്‌ ഒരു ഭീമാബദ്ധം ആയിരിക്കും എന്ന് എനിക്കിവിടെ പറയേണ്ടി വരുന്നുണ്ട്‌. കാരണം സൂപ്പര്‍ ആനിമലെന്ന് ശാസ്ത്രം വിളിക്കുന്ന മനുഷ്യന്റെ നന്മനിറഞ്ഞതൊ, തിന്മ നിറഞ്ഞതോ ആയ എതെരു പ്രവര്‍ത്തികള്‍ക്കും ഊഹത്തെക്കള്‍ ഭൗതികമായ കണക്കെടുപ്പുകളെക്കാള്‍ ഒരു പാട്‌ നന്മകളും ദേശങ്ങളും ഉണ്ടായേക്കാം അല്ല ഉണ്ട്‌, അത്‌ എഴുത്തായലും, വെറുമൊരു സംഭാഷണാമോ ആയാല്‍ പോലും.
ഉദ: അനേകം മനുഷ്യരെ കൊന്ന ഒരു വ്യക്തി, അല്ലെങ്കില്‍ അനേകം പ്രവശ്യം വ്യഭ്യചരിച്ച സ്ത്രീയൊ പുരുഷനെ ഒരാളെ ഒരു സമൂഹത്തെ യാതെരു അടിസ്ഥാനവുമില്ലാതെ ദ്രോഹിച്ച, വ്യക്തികള്‍ അവരുടെ ഇരകളുടെ മാനസീകവും, ശരീരീകവും, അനുഭവപരവുമായ രീതിയില്‍ കൃത്യമായി (എത്ര ശാസ്ത്രീയമാണെങ്കില്‍ കൂടി) എങ്ങിനെയാണ്‌ ശിക്ഷ കൊടുക്കാന്‍ കഴിയുക. ആരാണിവിടെ വിരോധഭസമായി രീതീയില്‍ കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നത്‌. പിന്നെ ഇവര്‍ക്കൊന്നും യാതൊരു നഷ്ടവുമില്ലാതെ കാര്യങ്ങളൊല്ലാം ഇവിടെ മരണത്തോടെ അവസാനിക്കുമെന്ന് കരുതുന്നുവെങ്കില്‍ അതെത്ര മൗഢ്യം ആയിരിക്കുമെന്നാണ്‌ എന്റെ ചുറ്റുപാടുമുള്ള കാഴ്ചകള്‍ എന്നോട്‌ പറഞ്ഞു തരുന്നുണ്ട്‌.

ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട്‌ അപൂര്‍ണവും, ഒരു പാട്‌ കുറവുകളുമുള്ള ഈ കുറിപ്പ്‌ ഞാനിവിടെ അവസാനിപ്പിക്കട്ടെ. നാം വ്യത്യസ്തമയ ആശയ-സാംസ്ക്കാരിക-വിശ്വാസപരമായ വൈജാത്യങ്ങള്‍ പ്രകടിപ്പിക്കുംബോള്‍ തന്നെ അതിനെ ജീവിത നിലപാടുകളിലെ വ്യത്യസ്തമായ സാംസ്ക്കാരികതലം എന്നു കണ്ടെത്തികൊണ്ട്‌ ഒരമ്മയുടെയും, ഒരഛന്റെയും സന്തതി പരംബരകളായ മാനുഷ്യ സമൂഹത്തിലെ അംഗങ്ങള്‍ എന്ന ഏകത്വത്തിലേയ്ക്ക്‌ നമുക്ക്‌ ഒരുമിക്കാന്‍ കഴിയും. എനിക്കങ്ങിനെ മാത്രമേ ആദ്യമായും അവസാനമായും ചിന്തിക്കാന്‍ കഴിയൂ കാരണം ഏറ്റവും ശെരിയായ നിയമ സംഹിത എന്നു ഞാന്‍ വിശ്വസിക്കുന്ന എന്റെ മതവിശ്വാസവും ഗ്രന്ഥവും അതുതന്നെയാണ്‌ അസന്നിഗ്ദ്ധമായി പ്രഖ്യപിക്കുന്നത്‌.

ഞാനിവിടെ തല്‍ക്കാലം നിറുത്തട്ടെ സഹോദരങ്ങളെ.....

Sunday, March 16, 2008

വളപ്പൊട്ടുകള്‍

കുഞ്ഞുനാളുകളിലെ ചെറിയ ലോകത്ത്‌ അവളെപ്പോഴും വളപ്പൊട്ടുകളിലെ വര്‍ണ്ണ വൈവ്യധ്യത്തെ കുറിച്ചും, വെള്ളാരം കല്ലിന്റെ മിനുസത്തെ പറ്റിയും, തൊടിയില്‍ നിറഞ്ഞു നില്‍ക്കുന്ന കുഞ്ഞുപുക്കളെയും ശലഭങ്ങളുടെ ഭംഗിയെ കുറിച്ചുമാണ്‌ പറയാറുള്ളത്‌. മൂവ്വാണ്ടന്‍ മാവിന്റെ ഉച്ചിയിലെ പഴുത്ത മാങ്ങക്കുവേണ്ടി ഞാനെറിഞ്ഞ കല്ല് കൊണ്ട്‌ അവളുടെ നെറ്റിയിലുണ്ടായ മുറിവിന്‍ പാടിലേയ്ക്ക്‌ കുറ്റബോധം നിറയുന്ന സ്നേഹത്തോടെ നോക്കികൊണ്ട്‌ അവളുടെ കുഞ്ഞു ചോദ്യങ്ങള്‍ക്കെപ്പോഴും എന്റെ ഭാവനക്കനുസരിച്ച്‌ ഉത്തരങ്ങള്‍ നല്‍കി കണ്മഷിപരന്ന ആ കണ്ണുകളില്‍ സന്ദേഹത്തിന്റെ കുഞ്ഞുനക്ഷത്രങ്ങളെ ഞാന്‍ വിരിയിക്കുമായിരുന്നു.


പിന്നെ സമയചക്രങ്ങളുടെ സ്കൂള്‍ ദിനങ്ങള്‍ക്കിടയിലെപ്പോഴോ അവള്‍ പെട്ടെന്ന് മാഞ്ഞു മറഞ്ഞു പോകുന്ന സ്വപ്നങ്ങളെ പറ്റി, അവള്‍ കുത്തിയ പൊട്ടിന്റെ കൃത്യതയിലെ സന്ദേഹത്തെ പ്രതി, അഛന്‍ ബോംബയില്‍ നിന്ന് കൊണ്ട്‌ വന്ന പുതിയ പട്ടു പാവാടയിലെ സില്‍ക്കുനൂലിന്റെ തിളക്കത്തെ കുറിച്ച്‌, എന്റെ ഷര്‍ട്ടിന്റെ നഷ്ടപ്പെട്ട ബട്ടനെയും ട്രൗസറില്‍ പറ്റിയ ചെളിയെയും, ഗുണനപ്പട്ടിക മനപാഠം പഠിക്കാത്തതിന്‌ പ്രഭ ടീച്ചറില്‍ നിന്ന് എനിക്ക്‌ കിട്ടിയ ചുട്ട അടിയെ കുറിച്ച്‌ അവള്‍ സംസാരിക്കുകയും, വാങ്ങിക്കുന്ന നാരങ്ങസത്ത്‌ മിട്ടായി ഒറ്റയാകുന അവസരത്തില്‍ അവളുടെ പാവാടതുബു ചേര്‍ത്ത്‌ കടിച്ച്‌ കൃത്യമായി അല്ലെങ്കില്‍ അധികഭാഗം എനിക്ക്‌ പങ്കുവെക്കുകയും ചെയ്യുമായിരുന്നു.

ബാല്ല്യാത്തില്‍ നിന്നും കൗമാരത്തിലേയ്ക്കുള്ള സുകൂള്‍ പടവുകളില്‍ എവിടെയോ വെച്ച്‌ അന്ത്രുമാന്‍ എന്ന അബ്ദുറഹ്മാനാണ്‌ ഞാന്‍ പെണ്‍കുട്ടികളെ കൂടെ നടക്കുന്ന പെണ്‍കോന്തനാണ്‌ എന്ന് പറഞ്ഞത്‌. പിറ്റേന്ന് ഓത്ത്‌ പള്ളിവിട്ട്‌ രേവതിയെ കൂട്ടാതെ മണ്ടുംബോള്‍ പിറകില്‍ നിന്നും അമ്മ വിളിക്കുനത്‌ കേട്ടില്ലെന്ന് നടിച്ചു. മുന്‍പേ പോകുന്ന റസാക്കിനും കുട്ടനുമൊപ്പമെത്തി തിരിഞ്ഞ്‌ നോക്കുംബോള്‍ ജമീല, ഷൈനി, മൈമൂനയുടെയുമൊപ്പം നടന്നുവരുന്ന രേവതി എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു. കണ്ടില്ലെന്ന് നടിച്ച്‌ തിരിയുംബോള്‍ എന്റെ മനസ്സില്‍ സങ്കടം കൊണ്ട്‌ നിറയുന്ന കണ്ണുകളും നെറ്റിയിലെ മുറിപ്പാടുമായി രേവതി നില്‍പ്പുണ്ടായിരുന്നു....എന്തേ അതിപ്പോഴും നീറ്റുന്ന ഒരോര്‍മ്മയായി, ഒട്ടും പൂപ്പല്‍ പിടിക്കാത്ത ചിത്രമായി കാലത്തിനിപ്പുറവും എന്റെ നെഞ്ചില്‍ ...?

Monday, March 10, 2008

കമന്റ്‌ 6,7 8. ദൈവം സംവാദം, കണ്ടെത്തലുകള്‍, കണ്ടെടുക്കലുകള്‍.

ഈ പോസ്റ്റുകള്‍ എന്റെ കമന്റ്സ്‌ ആണ്‌, താഴെ കൊടുത്തിരിക്കുന്ന വെള്ളെഴുത്തിന്റെ ദൈവമേ എന്ന പോസ്റ്റില്‍ ഞാനിട്ട കമന്റ്സുകള്‍, ഇത്‌ ഒരു പോസ്റ്റാക്കികൊണ്ട്‌ ഇടുന്നത്‌ എന്റെ കമന്റ്സിന്റെ ആധികാരികത കാണിക്കനെല്ലെന്നും മറിച്ച്‌ വളരെ നല്ലരീതിയില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലെയ്ക്ക്‌ നിങ്ങളുടെ ശ്രദ്ധക്ഷണിക്കാനും, ഞാന്‍ എന്താണ്‌ പറയാന്‍ ശ്രമിച്ചത്‌ എന്ന് ഒന്നുകൂടി വിലയിരുത്താനും വേണ്ടിയാകുന്നു എന്നോര്‍മ്മപ്പെടുത്തട്ടെ. ദൈവമേ എന്ന ആ പോസ്റ്റും അതിലെ കമന്റുകളും കൂട്ടിവായിക്കുംബോള്‍ മാത്രമേ ഈ വായന പൂര്‍ത്തിയാവൂ എന്നു പറയട്ടെ.

http://vellezhuthth.blogspot.com/2008/02/my-god.html

കമന്റ്‌ 6

പ്രിയപ്പ്പെട്ട സൂരജ്‌;

താങ്കളുടെ ഇടപെടലുകള്‍ക്ക്‌ നന്ദി പറയട്ടെ, ധിഷണപരമായ താര്‍ക്കശാസ്ത്ര തലത്തില്‍ താങ്കള്‍ കാണിക്കുന്ന ആര്‍ജവത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

താങ്കളുടെ വാദഗതികളില്‍ എനിക്ക്‌ യോജിപ്പിന്റെതായ അടിസ്ഥാന മേഖലകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും സൂരജ്‌ ഉയര്‍ത്തുന്ന സ്വയം അതിരില്ലാത്ത അനാദിയായ ചോദ്യങ്ങളുടെ ജട കെട്ടുകള്‍ക്കിടയില്‍ നിന്ന് ഉത്തരത്തെ കുഴിച്ചെടുക്കാന്‍ ഈ ചെറിയ ജീവിതം മതിയാകില്ല എന്നുറപ്പുള്ളത്‌ കൊണ്ടും ജീവിതത്തിന്റെ ക്രവിക്രയ സന്തോഷ-സന്താപ നഷ്ട-ലാഭ കണക്കുപുസ്തകത്തിലേയ്ക്ക്‌ ജീവിതത്തിന്റെ അര്‍ഥത്തെ മാറ്റിവെച്ക ഒരു സധാരണ മനുഷ്യന്‍ എന്ന നിലയ്ക്ക്‌ താങ്കളുടെ എല്ല ഭൗതിക സിദ്ധന്തങ്ങള്‍ക്കും പകരമായി എനിക്കു പറയനുള്ളത്‌ ഇത്രമാത്രം അത്‌..

മനുഷ്യന്‍ സ്വന്തം ഭാവനയും പദ്ധതിയുമനുസരിച്ച്‌ നീങ്ങുന്ന ഒരു പ്രപഞ്ചക്രമത്തിന്റെ ഭാഗമല്ലാത്തതുപോലെ, മനുഷ്യന്‍ സ്വന്തം ഭാവനയനുസരിച്ചു ചലിക്കുന്ന കാലത്തിന്റെ ഉടമസ്ഥനുമല്ല എന്ന പരമാര്‍ഥം തിരിച്ചറിയാന്‍ ശ്രമിക്കേണ്ടവനും സ്വബോധ അഹങ്കാരത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് പുറത്ത്‌ കടന്ന് മനനത്തിന്റെ ചോദ്യത്തിന്റെ ആത്മീയ ഭൂമികയിലെയ്ക്ക്‌ ഇറങ്ങിവരേണ്ടവനാണ്‌ എന്ന എന്റെ വിശ്വസം അടിവരയിട്ടുകൊണ്ട്‌ എന്റെ കത്തി സഹിച്ച എല്ലവര്‍ക്കും നന്ദി പറഞ്ഞും എന്റെ വാക്കുകള്‍ അടയാളപെടുത്താന്‍ ഇടതന്ന വെള്ളെഴുത്തിന്‌ താങ്കളുടെ ബ്ലൊഗു വായനക്കരനായി എന്റെതയ ഇടപെടലുകളുമായി ഞനിവിടെയും നല്ലെരു സുഹൃത്തായി ഉണ്ടാകും എന്നുണര്‍ത്തികൊണ്ട്‌ എല്ലാവര്‍ക്കും സ്നേഹാദരാ-ക്ഷേമശംസകള്‍ നേര്‍ന്നു കൊണ്ട്‌ തല്‍ക്കാലം നിറുത്തുന്നു, പാതിവഴിയില്‍ നാം മറന്നുകളഞ്ഞ "അല്‍മുസ്തഫ"അവിടെ തന്നെ ഉണ്ടാവും എന്നും കരുതട്ടെ.

March 9, 2008 1:51 PM

കമന്റ്‌ 7

മൃദുലന്‍ താങ്കള്‍ക്ക്‌ ഞാന്‍ നല്‍കിയ ഉത്തരം താഴെ കൊടുക്കുന്നു, ഒന്നുകൂടി ശ്രദ്ധിച്ച്‌ വായിക്കാന്‍ ശ്രമിക്കൂ....


ഖുര്‍ ആന്‍ നല്‍കുന്ന അറിവു പ്രകാരം 2 അദ്ധ്യായം 29 മത്തെ വചനം മുതല്‍ കുറെയധികം വചനങ്ങളിലായി സൃഷ്ടിപ്പിനെ അള്ളാഹു പറഞ്ഞു തരുന്നുണ്ട്‌.
ചുരുക്കത്തില്‍ എന്റെ അറിവില്‍ അതിങ്ങിനെ സംഗ്രഹിക്കുന്നു.

ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു അനന്തരം മുട്ടിയാല്‍ ശബ്ദമുണ്ടവുന്ന കളിമണ്ണില്‍ നിന്നും അവന്‍ മനുഷ്യനെ സൃഷ്ടിച്ചു ആദ്യ പിതാവായ ആദം നെബിയെ. അനന്തരം അവന്റെ വരിയെല്ലില്‍ നിന്ന് ഇണയായ ഹവ്വ ഉമ്മയെയും സൃഷ്ടിച്ചു എന്നിട്ട്‌ ഭൂമിയിലെക്കല്ല സ്വര്‍ഗ്ഗത്തിലെയ്ക്കാണ്‌ അയക്കുന്നത്‌ സ്വര്‍ഗ്ഗത്തില്‍ എത്രകാലം അവര്‍ താമസിച്ചുവെന്നൊ എപ്പോഴാണ്‌ വിലക്കപെട്ടക്കനി ഭക്ഷിച്ചതെന്നൊ ഭൂമിയിലെയ്ക്ക്‌ പുറം തള്ള പെട്ടത്‌ എപ്പോഴണെന്നൊ കൃത്യമായി കാലഗണന ചെയ്യാന്‍ എന്റെ അറിവില്‍ എനിക്ക്‌ നിര്‍വ്വഹമില്ല. ഖുര്‍ ആന്‍ പഠിക്കാന്‍ ശ്രമിക്കുംബോള്‍ മനുഷ്യസൃഷ്ടി മറ്റു ജന്തു സസ്യലതാതികളുടെ സൃഷ്ടിപ്പിന്നു ശേഷമാകാം എന്നു മാതൃമേ എനിക്കനുമാനിക്കാന്‍ കഴിയുന്നുള്ളൂ, അത്‌ ഖുര്‍ ആന്‍-ശാസ്ത്രാ പണ്ഡിതരുമായി ചര്‍ച്ച ചെയ്യേണ്ടാതാണ്‌ എന്നെനിക്ക്‌ തോനുന്നു.
February 27, 2008 10:01 PM




പിന്നെ ഞാന്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയതാണ്‌ എന്ന് താങ്കള്‍ക്ക്‌ തോന്നുനു വെങ്കില്‍ അത്‌ തെറ്റിദ്ധരണയാണെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌ സുഹൃത്തെ. സൂരജ്‌ ശാസ്ത്രത്തിന്റെ മേഖലയിലെയ്ക്ക്‌, അല്ലെങ്കില്‍ യുക്തിയുടെ അതിരില്‍ ദൈവവിശ്വസം വരുന്നില്ലെന്നും അത്‌ കൊണ്ട്‌ ശാസ്ത്രത്തിന്റെ അളവുകോലുകള്‍ വെച്ച്‌ അളക്കാന്‍ ദൈവവിശ്വസം കഴിയില്ലെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആ വിഷയം തല്‍ക്കാലം അവസാനിപ്പിച്ച്തതാണ്‌, വിശ്വപ്രസിദ്ധ ഉര്‍ജശാസ്ത്ര ദാര്‍ശനികന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌ ക്രസ്തുമതത്തിലെ ദൈവസങ്കല്‍പ്പത്തെ കണക്കറ്റ്‌ കളിയാക്കാറുണ്ടെങ്കില്‍ പോലും ദൈവം ശാസ്ത്രഞ്ജന്റെ വിഷയമേ അല്ല എന്നാണ്‌ ചൂണ്ടികാട്ടാറുള്ളത്‌..

പിന്നെ ദിനോസോറും വേദഗ്രന്ഥങ്ങളെയും കോര്‍ത്തിണക്കി താങ്കളുടെ നീരീക്ഷണം, അതിലെന്താണ്‌ കഴംബ്‌ എന്നെനിക്ക്‌ മനസ്സിലായിട്ടില്ല. ദിനോസറിനെ പറ്റി പറയനല്ല വേദഗ്രന്ഥങ്ങളും, പ്രവാചകന്മാരും വന്നത്‌. മറിച്ച്‌ മനുഷ്യജീവിതം ഇടപെടുന്ന ദൈനം ദിന വ്യവഹരങ്ങളിലെ നന്മതിന്മകള്‍ അറിയിച്ചു കൊടുക്കാനാണ്‌ സുഹൃത്തെ.

പിന്നെ ശാസ്ത്രത്തെ കുറിച്ച്‌ പറഞ്ഞാല്‍ മാത്രമേ താങ്കള്‍ വിശ്വസിക്കുകയുള്ളുവെങ്കില്‍, മനുഷ്യഭ്രൂണശാസ്ത്രപരമായി, ഖഗോള ശാസ്ത്രപരമായ, അണുശാസ്ത്രപരമായ, അംഗുലിശാസ്ത്രപരമായ, പ്രപഞ്ച ഉല്‍ഭവശാസ്ത്രപരമായ, എന്തിന്‌ തേനിച്ചകളെ കുറിച്ചു പോലും നിങ്ങള്‍ ഇവിടെ പൊക്കിപിടിച്ച്‌ പറഞ്ഞ ഇന്നത്തെ ഒന്നോ, രണ്ടോ നൂറ്റാണ്ടുകളുടെ മാത്രം പഴക്കമുള്ള ശസ്ത്ര അറിവുകളെ അക്ഷരഭ്യസമില്ലാത്ത നിരക്ഷരനായ ഒരു അറബി പതിനാലുനൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ലോകത്തോട്‌ വിളിച്ചു പറഞ്ഞ ദൈവീക വാക്യങ്ങളില്‍ അടങ്ങിയിട്ടുണ്ട്‌ എന്നും അത്‌ ഇന്നും വള്ളി പുള്ളി വ്യത്യാസമില്ലാതെ ലോകത്തിന്റെ മുന്നിലുണ്ട്‌ എന്ന് ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

പിന്നെ ലൊകത്ത്‌ അതിപ്രശസ്തരായ പല ശാസ്ത്രദാര്‍ശനികരും ഡാര്‍വനിസത്തെ ഒരുശാസ്ത്രശാഖയായി പോലും കരുതത്തവരുണ്ട്‌ എന്ന് ഇത്തരുണത്തില്‍ തങ്കളെ ഓര്‍മ്മപ്പെടുത്തുന്നു.

March 9, 2008 3:45 PM

കമന്റ്‌ 8

എന്താണ്‌ മനുഷ്യന്‍ എന്ന് നാം ശാസ്ത്രത്തോട്‌ ചോദിച്ചാല്‍ നമുക്ക്‌ ലഭിക്കുന്ന ഉത്തരം ഇപ്രകാരമായിരിക്കും.

"പത്ത്‌ ഗാലന്‍ ജലം, എഴുബാര്‍ സോപ്പുകള്‍ക്ക്‌ അവശ്യമായ കൊഴുപ്പ്‌, ഒന്‍പതിനായിരം പെന്‍സിലുകള്‍ ക്കവശ്യമായ കാര്‍ബണ്‍, രണ്ടായിരത്തി ഇരുനൂറ്‌ തീപ്പെട്ടി കൊള്ളികളിലെ ഫോസ്‌ഫറസ്‌, സാമാന്യം വലിയ ഒരാണിയിലെ ഇരുംബ്‌, ഒരു കോഴികൂട്‌ വെള്ളയടിക്കാന്‍ അവശ്യമായ ചുണ്ണാംബ്‌, കുറച്ച്‌,സള്‍ഫറും, മെഗ്നീഷ്യവും ശരിയായ അനുപാതത്തില്‍ കൂട്ടികുഴച്ചാല്‍ മനുഷ്യശരീരമായി മാറി"
(Guide to the Philosophy
of morals and politics page 251.)

ഇത്‌ മാത്രമാണോ മനുഷ്യന്‍ അല്ല എന്നും ഇ രാസ സംയുക്തങ്ങള്‍ക്കു മുന്‍പില്‍ ശാസ്ത്രലോകം നൂറ്റാണ്ടുകള്‍ അടയിരുന്നാലും മനുഷ്യനെന്ന സൂപ്പര്‍ ആനിമലിനെ സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് ആര്‍ക്കാണ്‌ അറിയാന്‍ പടില്ലാത്തത്‌"
നമുക്കറിയാം

പദാര്‍ഥം തരൂ, അതില്‍ നിന്ന് പ്രപഞ്ചം എങ്ങനെയുണ്ടായെന്ന് ഞാന്‍ പറഞ്ഞ്‌ തരാം എന്നു ലോകത്തോട്‌ വിളിച്ചു പറഞ്ഞ കെന്റിനും, ജലം, രാസപദാര്‍ഥങ്ങള്‍, സമയം ഇവലഭിച്ചാല്‍ മനുഷ്യന്റെ സൃഷ്ടിപ്പ്‌ നടത്താം മെന്ന് പ്രഖ്യപിച്ച ഹേക്കലിന്റെയും പിന്‌ഗാമികള്‍ ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നു ചിന്തിക്കൂ സുഹൃത്തുകളെ.

എന്നിട്ട്‌ മനുഷ്യശരീരമെന്ന രാസസംയുക്തത്തിനിടയില്‍ സദാ നീ എന്ന നിന്നെ,ചിന്തിപ്പിക്കുകയും, സ്നേഹിപ്പിക്കുകയും, സന്തോഷിപ്പിക്കുകയും, കരയിപ്പിക്കുകയും, ക്രൂരനാക്കുകയും, ദയാലുവാക്കുകയും, സ്വപ്നം കാണിപ്പിക്കുകയും തുടങ്ങി എണ്ണമറ്റ വികാരവിചാരങ്ങളിലൂടെ ജീവിതത്തിലേയ്ക്ക്‌ കൈ പിടിച്ച്‌ നടത്തുന്ന അത്മാവിന്റെ ശാസ്ത്രിയതയും യുകതിയും തേടിപോകൂ അവിടെ നിങ്ങള്‍ തനെന്നുമല്ലാത്ത ഒരു വലിയഭൂതകാലത്തിനും അത്രയൊന്നും പ്രസ്താവ്യമല്ലാത്ത വര്‍ത്തമാന കാലത്തിനും, ഒന്നുമാകാന്‍ ഇടയില്ലാത്ത ഭാവികാലത്തിലേയ്ക്കും നോക്കി ഈ സങ്കീര്‍ണ്ണപ്രപഞ്ചത്തിന്റെ യഥാര്‍ത്ത സംവിധായകനെ തിരിച്ചറിയൂ. അറിവുകള്‍ മനുഷ്യനെ വിനയിന്വിതനാണേക്കേണ്ടത്‌ എന്ന് സുചിപ്പിക്കുന്നു. അല്ലെങ്കില്‍ ആര്‍ജിതമായ അറിവിന്റെ പോരില്‍ അഹങ്കരിച്ചു കൊണ്ട്‌ അത്മാവ്‌ എന്നെന്നില്ല അത്‌ നാഡിഞ്ഞെരംബ്ബുകളുടെയും, തലച്ചോറിന്റെയുമൊക്കെ പ്രവര്‍ത്തന ഫലമായി തോന്നിപ്പിക്കുന്ന വെറും തോനല്‍ മാത്രമാണെന്‌ വിളിച്ചു പറയൂ....

താല്‍ക്കാലം നിറുത്തട്ടെ ഈ ആസ്തികന്റെ അറിവില്ലായ്മകള്‍

March 10, 2008 9:26 AM

Sunday, March 9, 2008

രണ്ട്‌. ദൈവം സംവാദം, കണ്ടെത്തലുകള്‍, കണ്ടെടുക്കലുകള്‍.

കമന്റ്‌ 5

പ്രിയ സൂരജ്‌ രാജന്‍;

എന്റെ കാഴ്ചപാടുകള്‍ ഇവിടെ അവതരിപ്പിക്കുന്നതിന്‌ മുന്‍പ്‌ ഒരു കാര്യം എനിക്ക്‌ ഇവിടെ അടിവരയിട്ടു പറയേണ്ടതുണ്ട്‌ അത്‌ പെതുവെ ഇത്തരം ചര്‍ച്ചകളില്‍ മതങ്ങള്‍ എന്ന ഒരു പരികല്‍പന കടന്നു വരികയും അതിനെ ഒരു അളവുകോലായി കൊണ്ട്‌ ശാസ്ത്രത്തിന്‌ എതിരുനില്‍ക്കുന്ന ചരിത്രസത്യങ്ങളെ എടുത്ത്‌ കാട്ടികൊണ്ട്‌ യഥാര്‍ത്തമായ ദൈവവിശ്വസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഒരുവിരോധഭാസം ഉണ്ട്‌ എന്നുള്ളത്‌ പരമ സത്യം ആകയാല്‍ ആദ്യമേ പറയട്ടെ, ചരിത്രത്തിന്റെ നാള്‍ വഴികളില്‍ മതങ്ങളും ശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും ഇന്നും പല വേദഗ്രന്ഥങ്ങളിലും 100% തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക്‌ എതിരുനില്‍ക്കുന്ന പരാമര്‍ശങ്ങളും, ആചര വിശ്വസങ്ങളും നിങ്ങള്‍ക്ക്‌ കണ്ടെത്താന്‍ കഴിയും എന്നുള്ളത്‌ കൊണ്ട്‌ ഞാന്‍ പറയുന്ന, ആസ്തികനായ എന്നെ നയിക്കുന്ന വിശ്വസത്തെ സംബന്ധിച്ചോടുത്തോളം മതങ്ങള്‍ ഒന്നില്ല എന്നും മതം മാത്രമേ ഉള്ളുവെന്നും അത്‌ വര്‍ണ്ണങ്ങള്‍ക്കോ, പേരുകള്‍ക്കോ, ജന്മങ്ങള്‍ക്കോ, ഭുഖണ്ഡങ്ങള്‍ക്കോ, തൊഴിലുകള്‍ക്കോ, എതെങ്കിലും തരത്തിലുള്ള ഉച്ചനീചത്വങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ലെന്നും മനുഷ്യന്‍ എന്ന ഒരൊറ്റ മാനവികതയിലാണതിന്റെ നിലപാടു തറയെന്നും അതിന്റെ വിയോജിപ്പുകള്‍ അമാനവികതയില്‍ മാത്രമാണെനും മതങ്ങള്‍ എന്ന ഒരു തലം (അതില്‍ നാസ്തികതയും പെടും) നിങ്ങള്‍ക്ക്‌ കണ്ടെത്താനവുമെങ്കില്‍ അതിനെ നിങ്ങള്‍ മാനവീകസംസ്ക്കാരത്തിന്റെ വ്യത്യസ്തമായ സംവാദ തലങ്ങള്‍ എന്നതിലെയ്ക്ക്‌ കൂട്ടിവായിക്കണം എന്നു ഞാന്‍ അദ്യമേ പറയട്ടെ. ഇല്ലെങ്കില്‍ ഒരു പക്ഷേ ലോകം നോക്കി കാണുന്ന മതങ്ങള്‍ എന്ന പരികല്‍പ്പനയില്‍ ഞാന്‍ പറയുന്നത്‌ വായിക്കപ്പെടുകയാണെങ്കില്‍ അതിന്‌ യാതൊരു അടിത്തറയുമില്ലാത്ത പാഴ്‌ വേലയാകാം എന്ന് ചരിത്ര-ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ പറയുന്നതില്‍ നിങ്ങള്‍ക്കുള്ള യുക്തിയുടെ-ശാസ്ത്രത്തിന്റെ-ചരിത്രത്തിന്റെ മാപിനികള്‍ ആധാരമാക്കേണ്ടതുണ്ടെങ്കില്‍ സകലവിധ ഭൗതിക-അഭൗതിക ശക്തികളുടെയും ഉടമസ്ഥനും-കൈകാര്യകര്‍ത്ത്ര-വിതരണ-വിധാതവുമായ ഏകനായ ആ ഇഹപരലോക പരിപാലകന്‍ എന്നനിലയില്‍ മാത്രമേ എന്നെ സംബന്ദിച്ചിടത്തോാളം ഈ ചര്‍ച്ചക്ക്‌ പ്രാധാന്യമുള്ളൂ എന്ന് ഞാന്‍ സുചിപ്പിക്കട്ടെ.

താങ്കളുടെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അടിസ്ഥാന പരമായി നാസ്തികര്‍ അവലംബിക്കുന്ന ഇടപെടലുകളിലെ യുക്തിഭദ്രമെന്നു തോനിപ്പിക്കുന്ന തലത്തിലെയ്ക്ക്‌ കയറിവന്നുകൊണ്ടുതന്നെയാണ്‌, തങ്കള്‍ സുചിപ്പിച്ചപോലെ പരിമിതമായ മനുഷ്യ യുകതിയുടെ കൊടുക്കല്‍ വാങ്ങലുകളിലെ വ്യത്യസ്ത ഗ്രഹ്യ മാപിനികള്‍ വെച്ചുകൊണ്ട്‌ താങ്കളോട്‌ പരിമിതമായ എന്റെ ആറിവിന്റെ അടിസ്ഥനത്തില്‍ പറയുന്ന കാര്യങ്ങളില്‍ സ്ഥലകാല പദാര്‍ഥതീതനായ ആ പരമമായ അസ്തിത്വത്തിന്‌ ഭൗതികമായ യുക്തികള്‍ക്കും, ചിന്തകള്‍ക്കും, ബുദ്ധിക്കുമപ്പുറം അപ്രാപ്യമായ ഒരു തലം ഉണ്ട്‌ എന്നുള്ളത്‌ താങ്കളെയും ഞാന്‍ എന്നെ തന്നെയും ഓര്‍മ്മപെടുത്തുകയും ചെയ്യട്ടെ.

താങ്കളുയര്‍ത്തിയ ചോദ്യങ്ങളെ ഇങ്ങിനെ സംഗ്രഹിക്കാം എന്ന് തോനുന്നു

1. മനുഷ്യയുക്തിക്കും, പ്രപഞ്ചത്തിനും അതീതനായ ദൈവത്തെ ഏത്‌ യുക്തിയെ അടിസ്ഥാന മാക്കിയാണ്‌ അരാധിക്ക പെടെണ്ടത്‌ ?

ആസ്തികനായ എനിക്ക്‌ ഇതിനുള്ള പെട്ടെന്നുള്ള ഉത്തരം ആദ്യമനുഷ്യന്റെ ആഗമനം മുതല്‍ തന്നെ അവനുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പ്രപഞ്ചനാഥന്‍ നല്‍കിയെന്നും സമയചക്രങ്ങള്‍ക്കിടയില്‍ ദൈവീക ദര്‍ശനങ്ങളില്‍ സ്വര്‍ഥപരമായ കൈകടത്തലുകള്‍ സംഭവിക്കുംബോഴും വിവിധമനുഷ്യ സമുദയങ്ങള്‍ മാര്‍ഗദര്‍ശനം ലഭിക്കാതെ തിന്മയുടെ തീപന്തങ്ങളായി ഭൂലോകത്ത്‌ വിഹരിക്കുംബോള്‍ അവര്‍ക്കിടയിലെയ്ക്ക്‌ ഏകദൈവവിശ്വസ പ്രഖ്യപനവും പ്രത്യക്ഷമായതും അല്ലതതുമായ തെളിവുകളിലൂടെ മനുഷ്യരില്‍ നിന്ന് തന്നെ പ്രപഞ്ചനാഥന്റെ ഇച്ചാനുസരണം അവന്‍ തിരഞ്ഞെടുത്ത ആളുകളിലൂടെ സത്യ പ്രബോധനം നടത്തി എന്നും അത്‌ ചിലപ്പ്പ്പോള്‍ അവന്റെ വചനങ്ങള്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളിലൂടെയും ആയിരുന്നു എന്നുമാണ്‌. ഇങ്ങിനെ ഏകദേശം ഒരു ലക്ഷത്തില്‍ പരം മനുഷ്യരായ പ്രവചകര്‍ വിവിധ മനുഷ്യ സമൂഹളിലേയ്ക്ക്‌ നിയോഗിക്കപെട്ടിട്ടുണ്ട്‌ (ഉദ:ആദ്യമനുഷ്യന്‍, ആദം (അ.സ), ഇജിപ്തിലേയ്ക്ക്‌ നിയോഗിക്കപ്പെട്ട മോശ (മൂസ, അ.സ), സോളമന്‍ ചക്രവര്‍ത്തി (സുലൈമാന്‍ നബി (അ.സ), യേശു ( ഈസ അ.സ എന്ന മനുഷ്യ പുത്രനായ പ്രവാചകന്‍ ) എന്നും അവസാനം ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലേയ്ക്കുമായി അവസാന പ്രവാചകന്‍ അവസാനത്തെ ദൈവീക ഗ്രന്ഥവുമായി അവതരിക്കപ്പെട്ടു എന്നുമാണ്‌,

ഇത്‌ താങ്കള്‍ക്ക്‌ സ്വീകാര്യമല്ല എന്ന് താങ്കള്‍ താങ്കളുടെ കമാന്റില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്‌ കൊണ്ട്‌ ഞാന്‍ എന്താണ്‌ എന്നുള്ളതിന്‌ സൂചന നല്‍കി എന്നുമാത്രമേ ഉള്ളൂ. ഇവിടെ നിന്നും നമ്മള്‍ തിരിച്ചു പോവേണ്ടത്‌ നമ്മുടെ വിഷയം യുക്തിയും അത്‌ അവലംബമാക്കുന്ന ശാസ്ത്രവുമായതകൊണ്ട്‌ പരിണാമ വ്രക്ഷത്തില്‍ ചിബന്‍സിയുടെ മുന്‍ ഗാമിയില്‍നിന്നു വാലു മുറിഞ്ഞ്‌ നില്‍ക്കുന്ന മനുഷ്യന്‍ എന്ന ജീവിയിലേയ്ക്കാണ്‌. യുകതിയുടെ അടിസ്ഥാനത്തില്‍ എങ്ങിനെയാണ്‌ സത്യസന്ധമായ ആശയമായി അംഗീകരിക്കാന്‍ കഴിയുക, നോക്കൂ ശാസ്ത്രം എന്നതിന്‌ വ്യല്യം സെസിന്‍ ഡാമ്പിയര്‍ നല്‍കുന്ന നിര്‍വചനം 'പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച്‌ അനുക്രമമായ അറിവും ഈ പ്രതിഭാസങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ യുക്തിനിഷ്ഠമായ പഠനവുമാണ്‌ ശാസ്ത്രം'
(W.C. Dampier: A history of
Science Page: 13).

അത്‌ കൊണ്ട്‌ തന്നെ ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും ശാസ്ത്രത്തിന്റെ ലേബലില്‍ പരിണാമ വാദത്തെ നമുക്ക്‌ വിലയിരുത്തുക സധ്യമല്ല എന്നാണ്‌ എനിക്ക്‌ കണ്ടെത്താന്‍ കഴിയുന്നത്‌. നീരീക്ഷണ യോഗ്യമല്ലാത്ത ഊഹങ്ങളുടെ അടിത്തറയിലാണ്‌ പരിണാമ സിദ്ധാന്തം സ്ഥപിക്കപ്പെട്ടിരിക്കുന്നത്‌ എന്ന് പരിണാമ സിദ്ധാന്തത്തിന്റെ അധൂനിക വാക്താക്കളിലൊരാളായ സ്റ്റീഫന്‍ ജെ ഗോള്‍ഡ്‌ പോലും പറയുന്നത്‌ നമുക്ക്‌ കണ്ടെത്താന്‍ കഴിയുന്നു.(New Scientist-December 1986)

പരിതസ്ഥിതിയുമായി പൊരുത്തപ്പെടാനായി ജീവികള്‍ നേടിയെടുത്ത അനുകൂലനങ്ങള്‍ പരിണാമം വഴി അനന്തരതലമുറകളിലെയ്ക്ക്‌ സംക്രമിക്കുന്നുവെന്ന് പരിണാമ പൂജകര്‍ പറയുംബോള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവുമധികം കഴിവുകള്‍ കാണപോടെണ്ടത്‌ ഈ ചാക്രിക വ്യവസ്ഥയില്‍ ഏറ്റവും പുരോഗതി പ്രാപിച്ച മനുഷ്യരിലാണ്‌. പക്ഷെ നൈസര്‍ഗ്ഗീകമായ കഴിവുകള്‍ മറ്റു ജീവികളില്‍ നിന്ന് തുലോം കുറവായി ജനിക്കുന്ന മനുഷ്യന്‍ എങ്ങിനെയാണ്‌ പരിണമത്തിന്റെ മാപിനികള്‍ക്കുളില്‍ വരുന്നത്‌. അങ്ങിനെ യായിരുന്നെങ്കില്‍ വാവ്വലിനൊപ്പ്പമെങ്കിലും നില്‍ക്കുന്ന ശ്രവണ ശകതിയും, നായയെ പോലെയുള്ള ഘ്രാണേന്ദ്രിയവും, ധ്രുവകരടിയുടെ നല്ല ചര്‍മ്മവും, ചീറ്റപുലിയുടെ വേഗതയുള്ള കാലുകളും ഒക്കെ കാണപ്പെടെണ്ടതായിരുന്നു, പക്ഷെ അതൊന്നും കാണപെടുന്നില്ലെന്ന് മാത്രമല്ല മറ്റു ജന്തു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച്‌ നൈസര്‍ഗ്ഗീകമായ കഴിവുകളൊന്നുമില്ലാതെ ജനിക്കുന്ന മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ ആര്‍ജിക്കുന്ന അറിവിന്റെയും, കഴിവുകളുടെയും അടിസ്ഥാനത്തില്‍ പലതും നേടുകയും പല നൈസര്‍ഗ്ഗീകമായ കഴിവുകളോടെ ജനിക്കുന്ന പല ജീവികളും പുതിയതായി യാതൊന്നും നേടതെ മരിക്കുകയും ചെയ്യുന്നു. ഇങ്ങിനെ പറയുംബോള്‍ 'ആപോക്ഷികമായി മോശമായ തന്റെ ശരീരീകമായ വിഭവങ്ങള്‍ക്കു പകരം നഷ്ടപരിഹാര മെന്നോണം മനുഷ്യന്‌ ലഭിച്ചിട്ടുള്ളത്‌ വിപുലവും സൂക്ഷ്ം മൃദുലവുമായ ഒരു നാഡിപടലത്തിന്റെ കേന്ദ്രമായി വലുതും സങ്കീര്‍ണ്ണവുമായ ഒരു തലച്ചേറാണ്‌
(Gordon childe: Man makes himself, P. 35)

മസ്തിഷ്കം പുരോഗതിപ്രാപിച്ചപ്പ്പ്പോള്‍ മ റ്റെല്ല കഴിവുകളും കൊഴിഞ്ഞുപോയി എന്ന വിചിത്രമായ വാദവും അതിന്‌ തെളിവായി വല്ല ഭ്രൂണശാസ്ത്രതെളിവുകളോ, ഫോസില്‍ തെളിവുകളൊ മുന്നോട്ടുവെക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നത്‌ നമുക്ക്‌ കണ്ടെത്താന്‍ കഴിയും
ഇത്‌ നീണ്ടു നീണ്ടു പോകുന്നത്‌ കൊണ്ടും എന്റെ വായടിത്തം കൊണ്ടും ചിലപ്പോള്‍ ചിലര്‍ക്ക്‌ സഹിക്കാന്‍ കഴിയാതെ വല്ല തോക്കോ കുന്തമോ വടിയോ എടുത്ത്‌ എന്നെ തല്ലി കൊല്ലാന്‍ വരുമെന്നുള്ളത്‌ കൊണ്ട്‌ ഞാന്‍ തല്‍ക്കാലം ചുരുക്കുന്നു. ഇനിയും ഈ ചര്‍ച്ച മത പരിണാമ ശാസ്ത്രത്തിലേയ്ക്കും മറ്റും നീളേണ്ടതുണ്ടെന്ന് ഓര്‍മ്മ പെടുത്തുന്നു.







2. ദൈവം പ്രാര്‍ഥിക്കപെടെണ്ടവനാണെന്ന് എന്തടിസ്ഥാനത്തിലാണ്‌ മനസ്സിലാക്കിയത്‌ ?

ദൈവത്തിന്‌ മനുഷ്യന്‍ പ്രര്‍ഥിച്ചതുകൊണ്ടോ ഇല്ലെങ്കിലും ഒന്നും സംഭവിക്കാനില്ല. പ്രാര്‍ഥനകളും അതിന്റെ സ്വഭാവ സവിശേഷതകളുമെല്ലം മനുഷ്യജീവിതമോഖലകളുമായി ബന്ധപെട്ടതാണ്‌. അതിലെയ്ക്ക്‌ എടുത്ത്‌ ചാടുന്നില്ല. ഒരുകാര്യം ഓര്‍മ്മിപ്പിക്കുന്നു പ്രാര്‍ഥന എന്ന അത്മീയ പ്രകടനങ്ങളെ മതങ്ങള്‍ എന്ന പരികല്‍പനയില്‍ നിന്ന് മാറ്റിനിറുത്തി മതത്തിലെയ്ക്ക്‌ കൂട്ടിവായിക്കുകയും അവശ്യമെങ്കില്‍ ഒരു പഠനത്തിന്‌ തയ്യറവുകയും ചെയ്യുക.



3.യുക്തിക്കും പ്രപഞ്ചത്തിനും അതീതനയ ദൈവത്തെ അരാധന,പ്രാര്‍ഥന, സല്‍ക്കര്‍മ്മങ്ങള്‍, അടിമപ്പെടല്‍, ഗുഡ്‌ ബുക്ക്സില്‍കയറിപറ്റല്‍ എന്ന്യത്യതി ഉപരിവിപ്ലവകമായ കര്‍മ്മങ്ങള്‍ കൊണ്ടും വിശ്വസം കൊണ്ടും ഒതുക്കുന്നത്‌ എന്തിന്റെ അടിസ്ഥനത്തിലാണ്‌.

ഇവിടെ താങ്കള്‍ ഉദ്ദേശിക്കുന്നത്‌ അര്‍ഥരഹിതമായ കാട്ടി കൂട്ടലുകളെ കുറിച്ചാണെങ്കില്‍ അതില്‍ നിന്ന് മോല്‍ പറഞ്ഞപ്രകാരം മതം എന്ന ഏകത്വത്തിലേയ്ക്ക്‌ കൂട്ടിവായിക്കണം എന്നു സൂചിപ്പിക്കട്ടെ. സാന്ദര്‍ഭികമായി പറയട്ടെ, മനുഷ്യ കര്‍മ്മങ്ങളുടെ അര്‍ഥതലങ്ങള്‍ ഒരു കുംബസാരകൂടിന്റെ സ്വകാര്യതയില്‍ സീകാര്യമാവുമെന്നൊ, അല്ലെങ്കില്‍ ഉരുക്കഴിക്കുന്ന മന്ത്രക്ഷരങ്ങളൂടെ, നിവേദിക്കപ്പെടുന്ന ഭൗതികവസ്തുകളീലൊ, ഒരു നിസ്സ്ക്കാരപായയിലോ, നെറ്റിയില്‍ തെളിയുന്ന നിസ്സ്ക്കാര തഴംബിലോ, ഒരു പകലിന്റെ ഭക്ഷണ വര്‍ജനത്തിലോ അവസനിക്കുന്നതല്ലെന്നും അതിനെക്കൊമപ്പുറം ജീവിതത്തിന്റെ സമസ്തമോഖലകളിലേയ്ക്ക്‌ വെളിച്ചം വീശുന്ന ഒരു തത്വസംഹിതകളിലെയ്ക്കുള്ള വഴികാട്ടിയായി ഒരു ഗന്ഥവും അതിന്റെ നിയമങ്ങളൂമുണ്ട്‌, അതാണ്‌ മതത്തിന്റെ അടിസ്ഥാനം അതിനെയാണ്‌ നിങ്ങള്‍ ശാസ്ത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, ചരിത്രത്തിന്റെ, മാനവീകതയുടെ അളവു കോലുകള്‍ കൊണ്ട്‌ അളക്കാന്‍ ശ്രമിക്കേണ്ടത്‌, മതവും ശാസ്ത്രവും എന്ന സംവാദങ്ങളിലെയ്ക്ക്‌ വരുംബോള്‍, അങ്ങിനെയൊരു സംവാദം ആവശ്യമായി വരുന്നെങ്കില്‍ മാത്രം, ഇങ്ങിനെ പറയാന്‍ കാര്യം പലപ്പോഴും പരസ്പരമുള്ള പരിചപ്പെടുത്തലുകളില്‍ സൂരജ്‌ സൂചിപ്പിച്ച പോലെ അടുത്തറിയുക എന്ന ഒരു തലത്തില്‍ നിന്ന് മാറി സ്വന്തം വിശ്വാസം അപരനിലേയ്ക്ക്‌ അടിച്ചേല്‍പ്പിക്കുന്‍ ശ്രമിക്കുന്നു എന്നെരു തോന്നാല്‍ ശക്തമാവാറുണ്ട്‌. അങ്ങിനെ തോന്നല്‍ എന്റെ ഉള്ളില്‍ ഉണ്ടായാലും താങ്കളുടെ ഉള്ളില്‍ ഉണ്ടായാലും അത്‌ തെറ്റാണ്‌ എന്ന് വിശ്വസിക്കുന്നവനാണ്‌ ഞാന്‍ എന്ന് സാന്ദര്‍ഭികമായി പറയുകയും. റെഫീഖ്‌ എന്ന സുഹൃത്തിനോട്‌ സംഭാഷണങ്ങള്‍ക്കിടയിലെയ്ക്ക്‌ ഔചിത്വ ബോധമില്ലാതെ കടന്നു വന്ന് മുന്‍ ധാരണകള്‍ വിളിച്ചു പറയുന്നത്‌ അത്ര വലിയ മാന്യതയല്ലെന്നും സ്നേഹപൂര്‍വ്വം അറിക്കട്ടെ. പറയൂ കാര്യ കാരണബന്ധത്തോടെ.

March 9, 2008 9:11 AM

Saturday, March 8, 2008

ദൈവം, സംവാദം, കണ്ടെത്തലുകള്‍, കണ്ടെടുക്കലുകള്‍.

ഈ പോസ്റ്റുകള്‍ എന്റെ കമന്റ്സ്‌ ആണ്‌, താഴെ കൊടുത്തിരിക്കുന്ന വെള്ളെഴുത്തിന്റെ ദൈവമേ എന്ന പോസ്റ്റില്‍ ഞാനിട്ട കമന്റ്സുകള്‍, ഇത്‌ ഒരു പോസ്റ്റാക്കികൊണ്ട്‌ ഇടുന്നത്‌ എന്റെ കമന്റ്സിന്റെ ആധികാരികത കാണിക്കനെല്ലെന്നും മറിച്ച്‌ വളരെ നല്ലരീതിയില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലെയ്ക്ക്‌ നിങ്ങളുടെ ശ്രദ്ധക്ഷണിക്കാനും, ഞാന്‍ എന്താണ്‌ പറയാന്‍ ശ്രമിച്ചത്‌ എന്ന് ഒന്നുകൂടി വിലയിരുത്താനും വേണ്ടിയാകുന്നു എന്നോര്‍മ്മപ്പെടുത്തട്ടെ. ദൈവമേ എന്ന ആ പോസ്റ്റും അതിലെ കമന്റുകളും കൂട്ടിവായിക്കുംബോള്‍ മാത്രമേ ഈ വായന പൂര്‍ത്തിയാവൂ എന്നു പറയട്ടെ.

http://vellezhuthth.blogspot.com/2008/02/my-god.html

കമന്റ്‌ 1

പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്തു എന്താ കാര്യം എന്നു ചോദിക്കരുതേ,

ദൈവം ഉണ്ട്‌ എന്നും പദാര്‍ഥത്തിനും കാലത്തിനും അതീതമായ അസ്തിത്വമുള്ള ആ പരമമായ സത്യത്തിന്റെ അറിവും, കഴിവും, ശക്തിയുമണ്‌ സൂക്ഷമപ്രപഞ്ചത്തിലും സ്ഥൂലപ്രപഞ്ചത്തിലും കാണപ്പെടുന്നത്‌ എന്നും അവന്റെ അസ്തിത്വം ഈ പ്രപഞ്ചത്തിന്‌ പുറത്താണ്‌ എന്നും വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്‌ എന്റെ ഒരഭിപ്രായം ഇവിടെ രേഖപ്പെടുത്തട്ടെ. ( എന്റെ ബുദ്ധിയില്‍ തെളിയുന്നത്‌ ഒരു വസ്തു ഉണ്ടാക്കിയ ഒരാളുടെ അസ്തിത്വം അതിനകത്ത്‌ അല്ലല്ലൊ പുറത്തല്ലെ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌ ഉദ: ഒരു മേശ, കസേര, കാര്‍ തുടങ്ങിയ എന്ത്‌ വസ്തുക്കള്‍ എടുത്താലും അങ്ങിനെ തന്നെയല്ലെ ? ഇനി പരിണാമവാദമാണെങ്കില്‍ കുറച്ച്‌ ഉരുക്ക്‌ കൂട്ടിയിട്ടാല്‍ ഒരു കാറോ, ബസ്സോ കോടികണക്കിന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വികലമായ രൂപത്തിലെങ്കിലും രൂപപെടുമെന്ന് ഒരാള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുമോ ? പിന്നെ എങ്ങിനെയാണ്‌ ഇത്രയും സങ്കീര്‍ണ്ണവും അന്യൂനവുമായ ഒരു പ്രപഞ്ചം ഉടലെടുക്കുന്നത്‌ എന്നെനിക്ക്‌ മനസ്സിലാകുന്നില്ല )

പിന്നെ തലച്ചോറില്‍ നിന്നും പഠനങ്ങള്‍ ഹൃദയത്തിലേയ്കുകൂടി വന്നാല്‍ മാതൃമേ അതിന്റെ സാര്‍ഥകത സീകാര്യമാവുകയുള്ളു എന്നെനിക്ക്‌ തോന്നുന്നു. നമ്മുക്കറിയാം തീരുമാനങ്ങളുടെ ഉല്‍ഭവസ്ഥാനം മസ്തിഷ്കം ആണെങ്കില്‍ കൂടി ദൈനം ദിനജീവിതത്തിലെ വികാര വിചാരങ്ങളുടെ ശെരി-തെറ്റുകളുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന ചെറിയ ആന്ദോളനങ്ങള്‍ പോലും പ്രതിഫലിക്കുന്നത്‌ ഹൃദയത്തില്‍ ആണ്‌ എന്ന് നമുക്കറിയാം. എന്റെ കാഴ്ചപാടില്‍ ഹൃദയവികരങ്ങളിലെ മാനുഷീക മൂല്ല്യങ്ങളുടെ അന്തസത്തകളിലേയ്ക്ക്‌ മാനവസമൂഹം നടന്നടുക്കുംബോള്‍ ചേദ്യങ്ങളുടെ, കണ്ടെത്തലുകളുടെ ഒരു പുതിയ വിഹായസ്സ്‌ ഒരോ മനുഷ്യ മനസ്സിലും പിറവി കൊള്ളുമെന്നും അപ്പോള്‍ യാഥാര്‍ത്തമായ ദൈവത്തിന്റെ അസ്തിത്വം തിരിച്ചറിയുമെന്നുമാണ്‌.

അക്കാഡമിക്ക്‌ ബുദ്ധിജീവികളുമായി സംവദിക്കാനുള്ള വലിയ സമൂഹിക സംസ്ക്കാരിക ബിരുദങ്ങളെന്നും ഇല്ലാത്ത എനിക്ക്‌ ഇവിടെ അഭിപ്രായം രേഖപെടുത്താനുള്ള അവകാശം ഉണ്ടൊ എനെനിക്കറിയില്ല, നിങ്ങളുടെ ചര്‍ച്ചകള്‍ വായിക്കാറുള്ള ഒരു ബ്ലോഗ്‌ വായനക്കാരന്‍ എന്ന അവകാശം എടുത്ത്‌ കൊണ്ട്‌ ഞാനിവിടെ എന്നെ അടയാളപ്പെടുത്തുന്നു.

March 5, 2008 11:27 AM


കമന്റ്‌ 2

എല്ലാവരോടും എന്റെ നിലപാട്‌

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തവും, ആകസ്മികവും, സംഭവബഹുലവുമായ തലങ്ങളെ പഠന വിധേയമാക്കുന്ന ഒരാള്‍ക്ക്‌ കാണാന്‍ കഴിയുന്ന ഒരു പരമാര്‍ഥമാണ്‌ ശാസ്ത്രം അത്‌ ഒരു ഉപകരണം മാത്രമാണെന്നും അത്‌ കൈകാര്യം ചെയ്യുന്ന വ്യക്ത്യയുടെ ആര്‍ജിതമായ അറിവിന്റെ അടിസ്ഥാന തലങ്ങളും, മാനസ്സീക-ആരോഗ്യപരമായ കാര്യങ്ങളും, ദൈനം ദിന ജീവിത ചുറ്റുപാടുകളിലെ വികാര പരമായ അനുഭവ തലങ്ങളും ശാസ്ത്രത്തെ ഉപയോഗിക്കുന്ന, അല്ലെങ്കില്‍ പ്രയോഗിക്കുന്നതില്‍ അടങ്ങിയിരിക്കുകയും സമൂഹികമായി അതിന്റെ പ്രത്യഘാതം മനുഷ്യര്‍ക്കും പരിതസ്തിഥിക്കും ഹാനികരവുകയും ചെയ്യാം എന്നത്‌, ആ ഉല്‍ക്കണ്ഠ ഒരു വ്യക്തി എന്ന നിലയില്‍ ഞാനിവിടെ രേഖപെടുത്തട്ടെ. ശാസ്ത്രം അത്‌ വ്യത്യസ്തമായ തലങ്ങളില്‍ മാനവരാശിക്കു നല്‍കിയ വിസ്മയകരമായ സഹായസഹകരണങ്ങളെ തമസ്ക്കരിച്ചു കൊണ്ടല്ല ഇത്‌ ഞാനിവിടെ പറയുന്നത്‌ മറിച്ച്‌ ശാസ്ത്രത്തിന്റെ പ്രമാണികമായ അതിന്റെ നന്മകളെ കാണുനതോടൊപ്പം തന്നെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേയ്ക്ക്‌ അതിനെ കൊണ്ടു വരികയും ശാസ്ത്രത്തിന്റെ ഇന്നുകാണുന അത്ര സഹായ സഹകരണമൊന്നുമില്ലാതെ മാനവ സമൂഹം അതിജീവിച്ചു പോന്ന ആ വലിയകാലഘട്ടങ്ങളിലെ നന്മകളെ വിട്ടുകളഞ്ഞുകൊണ്ട്‌ ശാസ്ത്രത്തിന്റെ ആലയിലോക്ക്‌ മാനവസമൂഹത്തെ മാറ്റികെട്ടുംബോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടത്തെ കുറിച്ച്‌ ഭയപ്പെടുന്നത്‌ കൊണ്ട്‌ കൂടിയാണ്‌. നമുക്കറിയം ശാസ്ത്രം 'അനിശ്ചിതത്വം' ഒരു സിദ്ധാന്തമായി അംഗീകരിക്കുന്നത്‌, ഖഗോള-അണു-തന്മാത്ര ശാസ്ത്രമോഖലകളില്‍ വിസ്മയഭരിതരാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തുംബോള്‍ തന്നെയാണ്‌.




സ്വയം നീരീശ്വരവാദിയും ഭൗതീകവാദിയുമൊക്കെയായി പരിചയപ്പെടുത്തുന്ന ശാസ്ത്രദാര്‍ശാനികന്‍ പീറ്റര്‍ മെഡവര്‍ തന്റെ 'ദ ലിമിറ്റ്‌സ്‌ ഒഫ്‌ സയന്‍സ്സ്‌' എന്ന ഗ്രന്ഥത്തില്‍ ദൈവദര്‍ശനങ്ങളിലെയ്ക്ക്‌ നടന്നടുത്ത്‌ കൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ നമുക്ക്‌ ഈ ചര്‍ച്ചയോട്‌ കൂട്ടിവായിക്കേണ്ടതായിട്ടുണ്ട്‌ എന്ന് ഞാന്‍ കരുതുന്നു. ഒരു കാര്യം ഞാന്‍ ഒര്‍മ്മിപ്പിക്കട്ടെ ഇവിടെ സജീവമായ ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ കൊണ്ടിരിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും എന്നു കരുതുന്നു . ആര്‍ജിതമായ അറിവുകളില്‍ അടിമപ്പെടുന്ന പാര്‍ശ്വവല്‍ക്കരണങ്ങളുടെ അപകടത്തെ കാരണം അത്‌ പുതിയ ശെരിയായ വഴികളിലെയ്ക്കുള്ള വെളിച്ചങ്ങളെ കെടുത്താന്‍ കാരണമായേക്കാം.

അതുപോലെ തന്നെ ആത്മവിശ്വസത്തിനുള്ള ഉത്തേജകം മാത്രമായി ദൈവ വിശ്വസത്തെ ചുരുക്കികൊണ്ട്‌ വരികയും, സമൂഹം ഇന്ന് നേരിടുന്ന വലിയ ഒരു വെല്ലുവിളിയായ ആത്മാഹത്യ പ്രവണതകളെ സഹതാപം എന്ന മാനൂഷീകവികാരവുമായി കൂട്ടിവായിക്കുകയും ചെയ്യുംബോള്‍ ഉണ്ടാകാന്‍ പോകുന്ന അപകടങ്ങള്‍ എന്നെ ഞെട്ടിക്കുകയും എന്തുകൊണ്ട്‌ ഇത്രനിസ്സാരവല്‍ക്കരണം എന്ന് അത്ഭുതപ്പെടുത്തുന്നു. എനിക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ഒരു കാരണം യഥാര്‍ത്തമായ കാര്യ കാരണ ബന്ധിയായ ഒരു ദൈവദര്‍ശനത്തിലെയ്ക്ക്‌ ഇനിയും എത്തപെട്ടില്ല എന്നും ആണെങ്കില്‍ തന്നെ മുന്‍ വിധികളോടെ അത്‌ വായിക്കപ്പെട്ടിരിക്കാം എന്നും തോനിപ്പോകുന്നു. ഞാന്‍ ചുരുക്കട്ടെ.


സൂരജ്‌ രാജനെ പോലുള്ളവര്‍ സമഗ്രമായ പഠനങ്ങളിലൂടെ ആര്‍ജിച്ചെടുത്ത അറിവിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുംബോള്‍ ബ്ലോഗുകള്‍ തീര്‍ച്ചയായും ഒരു കാര്യം അടിവരയിടുന്നുണ്ട്‌. അത്‌ മാനവസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ നേരെ കണ്ണടക്കാതെ ഒരു ആശയ സംവാദത്തിന്‌ കളമൊരുക്കുന്നു എന്നത്‌. ഇത്തരം ഇടപെടലുകള്‍ നാളെയുടെ സുപ്രഭാതങ്ങളിലെയ്ക്കുള്ള ശാന്തിയുടെ-സമാധാനത്തിന്റെ ഉണര്‍ത്തു പാട്ടായി മാറട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഇവിടെ എന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ ഇടതന്ന വെള്ളെഴുത്തിന്‌ എന്റെ നന്ദി അറീക്കുന്നു.

March 6, 2008 10:09 AM

കമന്റ്‌ 3

എല്ലാവരോടും

"എല്ലാവരും അടിയറവു പറയേണ്ട ഒരു ശക്തിയാണ്‌ ദൈവം എന്ന് ചുരുങ്ങിയത് ഭാരതീയ തത്വ സംഹിതകളെങ്കിലും പറയുന്നില്ല."

കണ്ണൂസിന്റെ ഈ വാദത്തോട്‌ എനിക്ക്‌ വിയോജിക്കേണ്ടിയിരിക്കുന്നു.

1) ഋഗ്വേദം മണ്ഡലം 10, സുക്തം121, ഋക്ക്‌ 1
നമുക്ക്‌ ഇങ്ങിനെ വായിക്കാം

ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രേ
ഭൂതസ്യ ജാത: പതിരേഗ ആസിത്‌
സദാധാര പ്ര്യഥിവിം ദ്യമുതേമാം
കസ്‌മൈ ദേവായ ഹവിഷാ വിധേമ

(സാരം: പ്രകശ സ്വരൂപിയും സൂര്യാദിയായ പ്രകാശിക്കുന്ന വസ്തുക്കളെ സ്ര്യഷ്ടിച്ചു വഹിക്കുന്നവനും ഉല്‍പ്പന്നമായ മുഴുവന്‍ ജഗത്തിന്റെയും പ്രസിദ്ധനും രക്ഷകനുമായ ഏകനായ ഹ്യരണ്യ ഗര്‍ഭന്‍ ജഗത്തുണ്ടാകുന്നതിന്‌ മുന്‍പ്‌ തന്നെ വെളിപ്പെട്ടു. അവന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും വഹിക്കുന്നു സുഖസ്വരൂപിയായ അവരെ സ്വീകരിക്കത്തക്കതായ ശ്രദ്ധപൂര്‍ണ്ണമായ ഉപാസനകൊണ്ട്‌ ഞങ്ങള്‍ ഭജിക്കുന്നു.)

2). ഈശാവാസ്യോപനിഷത്ത്‌ ശ്ലോകം 12.

അന്ധം തമ: പ്രവിശാന്തിയേ സമ്പൂതി മുപാസതേ
തതോഭൂയ ഇവ തേ തമോ യ ഉ സംഭൂത്യം രത:

സാരം: ( നശ്വരങ്ങളായ ദേവ പിതൃമാതവാദികളെ ഉപാസിക്കുന്നവന്‍ ഘോരാന്ധകാരത്തില്‍ പതിക്കുന്നു, അവിനാശിയായ പരമാത്മാവിനെക്കുറിച്ച്‌ മിഥ്യാഭിമാനത്തോടുകൂടിയായിരിക്കുന്നവരും ഘോരന്ധകാരത്തില്‍ തന്നെ പതിക്കുന്നു)

ഇങ്ങിനെ ഒരുപാട്‌ വാക്യങ്ങള്‍ നമുക്ക്‌ വെറെയും കണ്ടെത്താന്‍ കഴിയും എന്നിരിക്കെ എന്തുകൊണ്ടാണ്‌ താങ്കള്‍ അങ്ങിനെ പറഞ്ഞത്‌ എന്നെനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നില്ല, എന്തായാലും കേനോപനിഷത്ത്‌ പറയുന്ന പോലെ മ്യഥ്യാഭിമാനം അയിരിക്കാന്‍ വഴിയില്ലെന്നും വായനക്കിടയില്‍ തെളിയാതെ പതിയാതെ പോയതാകാം എന്നും കരുതട്ടെ.

ഇങ്ങിനെ ശെരിയായ അത്മീയതയിലേയ്ക്ക്‌ വഴി നയിക്കോണ്ട പലതും വിട്ടുകളഞ്ഞുകൊണ്ട്‌ അദ്വൈതം ചാര്‍വാകം പോലുള്ള മനുഷ്യനിര്‍മ്മിത പ്രത്യായ ശാസ്ത്രത്തിലെയ്ക്‌ കൂപ്പുകുത്തികൊണ്ട്‌ യഥാര്‍ത്തമായ സത്തയില്‍ നിന്ന് അകന്നു പോകുന്നുണ്ട്‌ എന്നെനിക്ക്‌ തോനുന്നു. അദ്വൈതം പോലുള്ള വിശ്വസങ്ങള്‍ അവസാനം നീരിശ്വരവാദത്തിന്റെ തന്നെ ആലയത്തിലെയ്ക്ക്‌ കെട്ടപെടുന്നത്‌ നമുക്ക്‌ കാണാന്‍ കഴിയും. കാരണം പദാര്‍ഥ-സമയ-കാലങ്ങള്‍ക്ക്‌ അതീതനായ ദൈവത്തെ ഇതിന്റെ യെല്ലാം പരിമിതിയില്‍ ജീവിക്കുന്ന മനുഷ്യന്‍ അതിനുള്ളില്‍ നിന്നുകൊണ്ട്‌ തന്നെ നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ഒരു തത്ത്വ സംഹിതയാണ്‌ അതെല്ലാം.

യഥാര്‍ത്തമായ ദൈവത്തിന്റെ അസ്തിത്വത്തെയും അചിന്തിതമായ ശക്തിയുടെ, ഉള്‍കൊള്ളലിന്റെ കാരുണ്യത്തിന്റെ.. വിശാലതയെയും നിരകാരിക്കുകയും ഞാന്‍ തന്നെ യാണ്‌ ദൈവം എന്ന സങ്കുചിതത്വത്തിലേയ്ക്ക്‌ ചുരുങ്ങുകയുമാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.


നോക്കു കേനോപനിഷത്ത്ഖണ്ഡം 1, ശ്ലോകം 6.7

യക്ഷച്ചുഷാന പശ്വതി യേനചാഷ്യം ഷി പശ്വതി
തദേവ ബ്രഹ്മത്വം വിദ്ധിനേദം യദിനമുപാസതേ
യത്‌ശ്രോത്രേണ നശ്രുണോതി യേനശ്രത്രമിദം ശ്രുതം
തദേവ ബ്രഹ്മത്വം വിദ്ധിനേദം യദിതമുപാസതേ

(സാരം : യാതൊന്നാണോ കണ്ണുകൊണ്ട്‌ കാണാന്‍ സാധിക്കാത്തത്‌, എന്നല്‍ കണ്ണിന്‌ ദര്‍ശനം ലഭിക്കുന്നതിന്‌ കാരണം യാതൊന്നാണോ അതിനെ തന്നെ ബ്രഹ്‌മം എന്ന് മനസ്സിലാക്കുക, കണ്ണുകൊണ്ട്‌ കാണുന്ന യാതൊന്നിനേയാണോ മനുഷ്യന്‍ ഉപാസിക്കുന്നത്‌ അത്‌ ബ്രഹ്മമല്ല. യാതൊരു ശബ്ദത്തെ കാത്‌ കൊണ്ട്‌ ആര്‍ക്കും കേള്‍ക്കാന്‍ സാദ്ധ്യമല്ലയോ, എന്നാല്‍ യാതൊനില്‍ നിന്നാണോ ആ ശ്രവണേന്ത്രിയത്തിന്‌ ശ്രവണശക്തി ലഭിക്കുന്നത്‌, അതിനെ തന്നെ ബഹ്‌മമെന്ന് നീ മന്‍സ്സിലാക്കുക, കതുകള്‍ക്ക്‌ ഉപാസനവിഷയമായിരിക്കുന്നത്‌ ബ്രഹ്മമല്ല.)

എത്ര സുന്ദരമായി ഏകനായ അരാധിക്കപെടെണ്ടവനായ പ്രപഞ്ചപരിപാലകനെ പരിചയപ്പെടുത്തിയിരിക്കുന്നു. സുഹൃത്തുകളെ. ഇതെന്നും കാണാന്‍ കഴിയാതെ ഏത്‌ സുകൃതം തേടിയാണ്‌ നിങ്ങളുടെ ചര്‍ച്ച എന്നെനിക്ക്‌ മനസ്സിലാകുന്നില്ല.

എന്നെ അശങ്കപ്പെടുത്തുന കാര്യം പലരും ഈ പറയുന്ന തരത്തിലുള്ളതായ യതാര്‍ഥ ദൈവത്തെ കണ്ടെത്തുനതിന്‌ പകരം മറ്റു പല കാഴ്ചകളെയും ദര്‍ശനങ്ങളെയും തേടി പോകുന്നതിലെ അവരെ നയിക്കുന്ന ഒരു ചേതോവികാരം ഏകനായ ആദൈവത്തിലേയ്ക്കുള്ള ആ കീഴെതുങ്ങല്‍ മനുഷ്യനില്‍ സദാ അന്തര്‍ലീനമായ ഒരു മ്യഥ്യഭിമാന ബോധാതടസ്സം തന്നെ യാകാം എന്നു കരുതട്ടെ. എന്നെ സംബന്ധിച്ചെടുത്തോളം ഏകനായ ദൈവത്തിലെയ്ക്കുള്ള കീഴൊതുങ്ങല്‍ അല്ലെങ്കില്‍ അടിമപ്പെടല്‍ മറ്റ്‌ എല്ല അടിമപെടലില്‍ നിന്നുള്ള മോചനമാണെനിക്ക്‌, അല്ലെങ്കില്‍ ഞാന്‍ സഹാചര്യത്തിനനുസരിച്ച്‌ മുപ്പത്തിമുക്കോടി ദൈവങ്ങളിലെയ്ക്ക്‌ എന്നെ ആര്‍പ്പിക്കേണ്ടിവരും എന്നുള്ള തിരിച്ചറിവാണ്‌. ഇതില്‍ പലരും ഞങ്ങള്‍ക്ക്‌ ദൈവമില്ല എന്ന് വിളിച്ചു പറയുന്നുണ്ടെങ്കില്‍ കൂടി അവരില്‍ പലരും പലതിനും അടിമയാണെന്‌ വരികള്‍ക്കിടയില്‍ നിന്ന് എനിക്ക്‌ വായിക്കാന്‍ കഴിയുന്നുണ്ട്‌, ചിലര്‍ ശാസ്ത്രീയമായ വിശ്വസങ്ങള്‍ക്ക്‌ അടിമകളാണെങ്കില്‍ മറ്റുചിലര്‍ താങ്കള്‍ ജനിച്ചുപോയ സഹചര്യത്തിന്റെ അടിമകളും, മറ്റുചിലര്‍ താന്‍ പഠിച്ചെടുത്ത അറിവിന്റെ അടിമകളുമാണ്‌, ഇങ്ങിനെ സഹചര്യങ്ങള്‍ക്കും, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും, തെളിഞ്ഞതും തെളിയിക്ക പൊടാത്തതുമായ ശാസ്ത്രീയ നിഗമനങ്ങള്‍ക്കും അടിമകളാകുംബോള്‍ എന്തെക്കൊയോ മ്യഥ്യാഭിമാനത്തിന്റെ പേരില്‍ യഥാര്‍ത്തമായ ദൈവത്തിന്റെ അടിമത്വത്തില്‍ നിന്ന് ഒളിച്ചോടന്‍ ശ്രമിക്കല്‍ വെറും മൗഢ്യം മാത്രമാണെന്നാണ്‌ എന്റെ വിലയിരുത്തല്‍.

ഇതിന്റെ അര്‍ഥം ഭാരതിയമായ അതിന്റെ വേദോ-പനിഷത്തുകളുമായും അതിലുള്ള മുഴുവന്‍ കാര്യങ്ങളുമായും ഞാന്‍ സന്ധിച്ചെയ്യുന്നു എന്നല്ല.

മറിച്ച്‌ ഇനിയും സ്വര്‍ഥപരമായ മനുഷ്യന്റെ കൈകടത്തലുകള്‍ കടന്നു ചെന്നിട്ടില്ലത്ത അതിന്റെ യഥാര്‍ത്തമായ സത്തയില്‍ ഞാന്‍ വിശ്വസിക്കുകയും, വ്യത്യസ്തമായ പഠന സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ മറ്റു മാനവീക സംസക്കാരീക വേദസംഹിതകളിലെയ്ക്കും, ചരിത്രപരവും, അതിപുരാതനമായ ജനസംസ്ക്കാരങ്ങളിലെയ്ക്കും നാം കടന്നുചെല്ലെണ്ടതും അങ്ങിനെ ഇഴപിരിച്ചെടുക്കുംബോള്‍ കണ്ടെത്തുന്ന സത്യത്തിലെയ്ക്ക്‌ ചെന്നെത്തെണ്ടതുമുണ്ട്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഗൗരവമാര്‍ന്ന പഠനങ്ങളും കാഴ്ചകളും ഇവിടെ സമര്‍പ്പിക്കപ്പെടുംബോള്‍ തന്നെ അത്‌ വെറും തെലിപ്പുറമുള്ള അഭ്യസമായി തീരാതിരിക്കാന്‍ നിങ്ങളെല്ലാവരും ശ്രദ്ധിക്കുമെന്നും കരുതട്ടെ.

March 7, 2008 4:02 PM

കമന്റ്‌ 4

സ്നേഹാദരപൂര്‍വ്വം സൂരജ്‌ രാജനും, വെള്ളെഴുത്തിനും;

പ്രിയ സുഹൃത്തെ താങ്കള്‍ സൂചിപ്പിച്ച ബ്ലോഗുടമയുടെ ഇംഗിതം അടിസ്ഥാനമാക്കി ഇനിയും ഞാനിവിടെ കമാറ്റിടുന്നതിലെ ഔചിത്തിമില്ലായ്മ എന്നെ അലോസരപ്പെടുത്തുനുണ്ട്‌. കാരണം ഒരു ആസ്തികനും, ആസ്തിക കണ്ണടവെച്ച്‌ കൊണ്ട്‌ തന്നെ ശാസ്ത്രത്തെയും , സംസ്ക്കാരീക-ചരിത്രപരബര്യങ്ങളെയും, പ്രത്യയ ശാസ്ത്രങ്ങളെയും നോക്കികാണുകയും അതിനെ എന്റെ മനനത്തിന്റെ സത്യസന്ധത മാത്രം അളവു കോലക്കുകയ്യും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്‌ എനിക്കിവിടെ സംസരിക്കാന്‍ അര്‍ഹതയുണ്ടൊ എന്നെനിക്കറിയില്ല. പക്ഷെ ഒരു കാര്യം ഞാനിവിടെ അടിവരയിട്ടുകൊണ്ട്‌ പറയുന്നു അത്‌ ഒരു ആസ്തിക x നാസ്തിക കടിപിടിക്കോ, അല്ലെങ്കില്‍ വളരെ ബൗദ്ധികമായ അഭ്യസങ്ങള്‍ കാണിക്കമെന്നുള്ള വ്യമോഹവുമായോ അല്ല ഞാനിവിടെ കമാന്റിടാന്‍ ശ്രമിക്കുന്നത്‌. അതിലെനിക്ക്‌ താല്‍പ്പര്യമോ, കഴിവോ ഇല്ലെന്ന് പറയട്ടെ. നന്മ-തിന്മകളുടെ, സന്തോഷ-സന്താപങ്ങളുടെ, ഒരുമയുടെ-സംഘട്ടനങ്ങളുടെ, ശാസ്ത്രിയ-അശാസ്ത്രീയതകലുടെയും സമൂഹ്യമായ ബഹുസ്വരതകള്‍ക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്‌ എന്റെതായ രീതിയില്‍ എന്നെ അടയാളപ്പെടുത്തേണ്ടത്‌ ഞാന്‍ വിശ്വസിച്ചനുഷ്ഠിക്കുന്ന ഭൂമിക എന്നോടവശ്യപ്പെടുന്നതും അതിന്‌ ഭൗതികവും അഭൗതികവുമായ പ്രതിഫലം എനിക്ക്‌ വാഗ്ദാനം ചെയ്യപെട്ടതുമാണ്‌.

ഒന്നു കൂടി കൃത്യമായി പറയുകയാണെങ്കില്‍ സര്‍വ്വമത സമത്വവാദങ്ങളിലൊ, ശാസ്ത്രീയ-അശാസ്ത്രീയ-വൈരുദ്ധിത്മക ഭൗതികവാദങ്ങളിലെയ്ക്കോ മാനവസമൂഹത്തെ അടിയറവെക്കുന്നതില്‍ എനിക്ക്‌ താല്‍പ്പര്യമില്ല. അതെരു തരം ആത്മവഞ്ചന തന്നെയാകാം എന്നാണ്‌ എന്റെ വായനകളിലൂടെ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.

ഞാന്‍ ആസ്തികന്റെ കണ്ണടവെച്ചുകൊണ്ടും അതേ സമയം ചിന്തയുടെ, യുക്തിയുടെ മൂശയില്‍ കാര്യങ്ങളെ അപഗ്രഥനം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട്‌ തന്നെയാണ്‌ ഞാന്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത്‌ പക്ഷെ അതിന്‌ കടുപിടുത്തങ്ങളുടെ-അഹങ്കാരത്തിന്റെ-മ്യഥ്യഭിമാനത്തിന്റെ-ശാസ്ത്രീയ സത്യങ്ങള്‍ക്ക്‌ നേരെയുള്ള പുറം തിരിയലുകളുടെ പുറംചട്ടകളില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ അത്‌ തിരുത്തേണ്ടത്‌ തന്നെയാണെന്ന് കരുതുന്നത്‌ കൊണ്ടാണ്‌ ഞാന്‍ ഇത്തരം ചര്‍ച്ചകളില്‍ ഇടപ്പെടുന്നത്‌.

സൂരജ്‌ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ നേരെ എനിക്ക്‌ ഉത്തരങ്ങള്‍ ഉണ്ട്‌ എന്നും അത്‌ ആസ്തിക-നാസ്തിക-ശാസ്ത്രീയ-പൗരാണിക ജീവിത ചിത്രങ്ങളുമായി കൂട്ടിവായിക്കേണ്ടതുമാണ്‌ എന്നുള്ളത്‌ കൊണ്ട്‌ എനിക്കതിനുള്ള ഇടം ഈ ബ്ലോഗുടമ നല്‍കുകയാണെങ്കില്‍ താമസിയാതെ നിങ്ങള്‍ക്ക്‌ മുന്‍പില്‍ അത്‌ ചര്‍ച്ചക്ക്‌ വെയ്ക്കാം എന്ന് ഞാന്‍ കരുതുന്നു.

ഞാനിവിടെ ഇടപെടുംബോള്‍ ആര്‍ക്കെങ്കിലും എതെങ്കിലും തരത്തിലുള്ള വിഷമം അനുഭവപ്പെട്ടെങ്കില്‍ മാനവസമൂഹത്തിലെ വെറും ഒരംഗം എന്ന നിലയില്‍ എന്നോട്‌ പൊറുക്കുമെന്നും നിങ്ങളുടെ ഇടയില്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാനുണ്ടാകുമെന്നും സൂചിപ്പിച്ചു കൊണ്ടും നമ്മുടെ ഇടപെടലുകള്‍ അഞ്ജ്തയുടെയും-വെറുപ്പിന്റെയും രാഷ്ട്രീയം നീക്കി ശാന്തിയുടെ പുലരിപിറക്കാന്‍ ഇടയാക്കട്ടെ എന്ന് ജഗദീശ്വരനോട്‌ പ്രാര്‍ഥിച്ചുകൊണ്ട്‌ നിറുത്തുന്നു.

March 8, 2008 9:49 AM

Tuesday, February 26, 2008

മതം, മാധവികുട്ടി, ഒരു വിമര്‍ശനം

സുകുമാരന്‍ അഞ്ചരകണ്ടിയുടെ പോസ്റ്റും എന്റെ മറുപടിയും


കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
എന്ത് തന്നെയായാലും അവര്‍ ഇസ്ലാം മതം സ്വീകരിച്ച് സുരയ്യ ആയത് അവര്‍ക്ക് പറ്റിയ ഒരു പാളിച്ച തന്നെ ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം . സര്‍വ്വസ്വതന്ത്രമായ ഒരു സാംസ്ക്കാരികതയാണ് ഹൈന്ദവത എന്നത് . ആരെന്ത് പറഞ്ഞാലും ഹൈന്ദവത എന്നത് ഒരു മതം ആവുകയില്ല . അപരിമിതമായ വ്യക്തിസ്വാതന്ത്ര്യമാണ് ഹിന്ദുസമൂഹം അനുഭവിക്കുന്നത് . ചിന്താശീലര്‍ പ്രത്യേകിച്ചും മാധവിക്കുട്ടിയെ പോലുള്ളവര്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് മാനവികതയുടെ സാര്‍വ്വലൌകികതയില്‍ വിലയം ചെയ്യുകയായിരുന്നത് വേണ്ടിയിരുന്നത് . ഇവിടെ ഹിന്ദു എന്നത് ഒരു മതം അല്ലായ്കയാല്‍ നാം ഹൈന്ദവര്‍ ജന്മനാ ഒരു മതത്തിലും പെടാത്തവരും തുടര്‍ന്നും മതരഹിതരുമാണ് . ആ ഒരു സ്വാതന്ത്ര്യം അനുഭവിക്കുന്നയിടത്ത് നിന്നാണ് ഒരു മതത്തിന്റെ പാരതന്ത്ര്യത്തിലേക്ക് അവര്‍ സ്വയം ചെക്കേറിയത് . അവര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഒരു വിഷമവൃത്തത്തില്‍ അകപ്പെട്ടുപോയത് കൊണ്ടാണ് അവര്‍ക്ക് നാട് വിട്ട് പോകേണ്ടി വന്നത് എന്നാണെന്റെ തോന്നല്‍ . അതവര്‍ക്ക് തുറന്ന് പറയാനും കഴിയില്ല . ഇസ്ലാം മതത്തിന്റെ വേലിക്കെട്ടുകളില്‍ സ്വയം തളച്ചിടപ്പെടന്‍ അവര്‍ക്ക് കഴിയുകയില്ല തന്നെ !
February 25, 2008 3:00 PM}

http://vijayalokam.blogspot.com/2008/02/blog-post_24.html





സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചു പക്ഷെ അത്‌ പൗബ്ലിഷ്‌ ആയിട്ടില്ല അത്‌ കൊണ്ട്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. ഇതിനു മുകളില്‍ കൊടുത്ത ബ്ലോഗുകളില്‍ പോയാല്‍ എന്ത്‌ കൊണ്ട്‌ ഇങ്ങിനെ ഒരു പോസ്റ്റ്‌ എന്നതിന്‌ ഉത്തരം ലഭിക്കും.

നിങ്ങള്‍ പറയുന്നത്‌ ശുദ്ധ ഭോഷ്ക്കാണ്‌ സുഹൃത്തെ. മതങ്ങള്‍ തന്നെയാണ്‌ മനുഷ്യനെ ഇന്ന് നിലനില്‍ക്കുന്ന ഈ സംസ്ക്കാരിക പരബര്യത്തിലെയ്ക്ക്‌ എത്തിച്ചത്‌ എന്ന് ലൊകത്ത്‌ ജീവിക്കുന്ന പല നരവംശ ശാസ്ത്രജ്നരും നീരീക്ഷിച്ചിട്ടുണ്ട്‌.ദൈവത്തെ നിഷേധിക്കാനും മതം മനുഷ്യചരിത്രത്തില്‍ യാതൊന്നു മല്ലെന്നും പ്രഖ്യപിച്ച്‌ ശാസ്ത്രത്തിന്റെ ലേബലില്‍ 19 നൂറ്റാണ്ടില്‍ ഉദയം ചെയ്ത ഡാര്‍വ്വനിസം എന്ന ആട്ടിന്‍ തോലിട്ട ചെന്നായ അയിരുന്നു മത വൈരങ്ങളുടെയും മുതലാളിത്തതിന്റെ കൊടും വഞ്ചനകളുടെ ഫലമായി ഉണ്ടായ രണ്ട്‌ ലോക മാഹായുദ്ധങ്ങളുടെയും യഥാര്‍ത്ത സുത്രധാരന്‍ എന്ന് നീരിക്ഷിച്ച ബെസ്റ്റ്‌ സെല്ലറുകളില്‍ ഒന്നായ ഒരു പുസ്തകം( Robertt wright, the moral Animal, vintage books, newyork: 1994 P.7) ഇത്‌ നിങ്ങള്‍ക്ക്‌ ഉപകാരപെടുമോ എന്നെനിക്കറിയില്ല കാരണം സത്യസന്ധമായ ജീവിത ഇടപൊടലുകള്‍ നടത്തുന്നവര്‍ക്കാണ്‌ തുറന്ന മനസ്സുണ്ടാവുകയുള്ളു.

മതങ്ങളെ ഒന്നടങ്കം അക്ഷേപിക്കുന്നതിന്‌ മുന്‍പ്‌ അദ്യം അത്‌ എന്താണ്‌ എന്നു പഠിക്കാന്‍ ശ്രമിക്കൂ, അതുമല്ലെങ്കില്‍ എന്തിലാണ്‌ താങ്കള്‍ വിശ്വസിക്കുന്നത്‌ എങ്കില്‍ അതിനെ കുറിച്ച്‌ പഠിക്കാന്‍ ശ്രമിക്കൂ എന്ന് അഭ്യാര്‍ഥിക്കുന്നു. വീണ്ടും നിങ്ങള്‍ ആന മണ്ടത്തരം ആണ്‌ വിളംബുന്നത്‌. ആദ്യം ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം പഠിക്കു സുഹൃത്തെ, ഇന്ധ്യയില്‍ താമസിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ ഗ്രീക്ക്‌-ലാറ്റിന്‍-അറബിപദ ഉച്ചാരണ സംസ്ക്കാരിക പിന്‍ബലത്തില്‍ കിട്ടിയ ഒരു വാക്കാണ്‌. ഹിന്ദു എന്നുള്ളത്‌ അല്ലാതെ ഭാരതിയമായ പൈതൃകമല്ല അതിന്നുള്ളത്‌. ആ അര്‍ഥത്തില്‍ വിവക്ഷിക്കുംബോള്‍ ഇന്ധ്യയില്‍ ജീവിക്കുന്ന ഒരോരുത്തരും ഹിന്ദുവാണ്‌. കണ്ണുതുറന്നാല്‍ കാണാന്‍ കഴിയുന്നത്‌ മുസല്‍മാനായ ഞാന്‍ ചെന്നെത്തുന്ന ഒരു പ്രാപിത പിത മഹന്‍ വല്ല പറയനോ, പാണനോ, ആശാരിയോ ആവാം( വല്ല ബ്രഹ്മണനോ നായരൊ ആവാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു, കാരണം വല്ല ചൂഷകനൊ, മാനവ ദ്രോഹിയോ ആയിരുന്നെങ്കില്‍ അതിന്റെ ജിനുകള്‍ എന്നില്‍ ഉണ്ടാവുമല്ലൊ എന്നൊരു ഭയം അങ്ങിനെ യാണെങ്കില്‍ തന്നെ ഒരു സാത്ത്വികനവട്ടെ എന്നും).

പിന്നെ എവിടുന്നാണ്‌ നിങ്ങള്‍ക്ക്‌ അബ്രാഹ്മണരായ ഹിന്ദുക്കള്‍ക്ക്‌ മതമില്ല എന്ന് കിട്ടിയത്‌. മതം എന്നതിന്റെ നേരാര്‍ഥം വിശ്വസം എന്നാണ്‌. സൂര്യനെയും, ചന്ദ്രനെയും, പാബിനെയും, എലിയെയും എന്തിന്‌ ഈ പ്രപഞ്ചത്തിലെ സൃഷ്ടാവിന്റെ ദ്ര്ഷ്ടാന്തങ്ങളായ മുപ്പ്ത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവരും, തങ്കളുടെ ജീവിതത്തില്‍ അവക്ക്‌ സ്വധീനം ചെലുത്താന്‍ കഴിൂയും എന്നു വിശ്വസിക്കുന്നവരണെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിയൊന്നും അവശ്യമില്ല. കാഴ്ചയുള്ളകണ്ണും സത്യം അംഗീകരിക്കാനുള്ള സന്മനസ്സും മതി. ഹാര്‍ഷ ഭാരത സംസക്കാരമെന്ന പാരവരത്തില്‍ നിങ്ങള്‍ പറഞ്ഞുവന്ന ചാര്‍വാക കാഴ്ചപാടും ഉണ്ട്‌ എന്നു മാത്രം പക്ഷെ എത്രാപേര്‍ ചിന്തിക്കൂ സുഹൃത്തെ തലച്ചോറു കൊണ്ട്‌ അറിയാന്‍ ശ്രമിക്കൂ ഹൃദയം കൊണ്ട്‌. പിന്നെ ഫോസിലുകളുടെയും, ലോക ചരിത്ര സംസക്കാരിക ഉല്‍ഖനനങ്ങളുടെയും 3000 വര്‍ഷത്തിനപ്പുറമുള്ള നമ്മുടെ സംസ്ക്കാരിക പൈതൃകമായ ഉപനിഷത്തുകളുടെയും, വേദങ്ങളുടെയും, ബൈബിളിന്റെയും, ഖുര്‍ ആനിന്റെയും, തുടങ്ങി വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥനത്തില്‍ ഒരെ ഒരു വിശ്വസം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അത്‌ ഏകദൈവ വിശ്വസം ആണെന്നും നിഷ്‌ പ്രയാസം തെളിയീക്കാന്‍ കഴിയും, മറ്റു പലതും നിങ്ങള്‍ പറഞ്ഞപോലെ സ്വര്‍ഥതാല്‍പര്യതിഷ്ടിതമായി ചേര്‍ക്കപ്പെട്ടതാണ്‌. ഓരോ സുചകങ്ങള്‍ ഞാനിവിടെ കൊടുക്കാം, സമയ പരിധി, ഒരു പ്രശ്നമാണല്ലൊ? ?

1. ഇന്ന് ലോകത്ത്‌ കണ്ടെത്തിയിട്ടുളതില്‍ വെച്ച്‌ എറ്റവും പുരാതന സംസ്ക്കാര്‍ം വെച്ച്‌ പുലര്‍ത്തുന്നത്‌ ആസ്ടേലിയയില്‍ കാണപെടുന്ന ഒരു അദിവാസി വര്‍ഗ്ഗമാണ്‌. അവരോട്‌ ദൈവത്തെ കുറിച്ച്‌ ചോദിച്കാല്‍ അവര്‍ പറയുക , ഉംഗുലുഗുലു,
അതിനര്‍ഥം തികച്ചു വ്യത്യസ്തമായ അസ്തിത്വമുള്ള ഏകന്‍ എന്നാണ്‌.

2. ഈശാവാസ്യോപനിഷത്ത്‌.(ശ്ലോകം 12)

അന്‌ധം തമ: പ്രവിശാന്തിയെ സം പൂതി.മുപാസതെ
തതോഭൂയ ഇവ തേ തമോ യ ഉ സംഭൂത്യം രതാ.

( നശ്വരങ്ങളായ ദേവ പിത്ര് മാതാവാദികളെ ഉപാസിക്കുന്നവന്‍ അജ്ഞാനമാകുന്ന ഘോരാന്‌ധകാരത്തില്‍ പതിക്കുന്നു, അവിനാശിയായ പര്‍മാത്മാവിനെക്കുറിച്ച്‌ മ്യഥ്യാഭിമാനത്തോടു കൂടിയായിരിക്കുന്നവരും ഘോരന്‌ധകാരത്തില്‍ തന്നെ പതിക്കുന്നു.)

3. ഫരിസോയരിലെ ഒരു നിയംജ്ഞന്റെ എല്ലാറ്റിലും പ്രധാനപ്പൊട്ടകല്‍പ്പന ഏതാകുന്നു എന്ന ചോദ്യത്തിന്‌ ഉത്തരമായി യേശു പറഞ്ഞു:

"ഇതാണ്‌ ഒന്നാമത്തെ കല്‍പ്പന ഇസ്രായിലേ കേള്‍ക്കുക നമ്മുടെ ദൈവാമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്‌. നിന്റെ ദൈവമായ കാര്‍ത്തവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ അത്മാവോടും പുര്‍ണ്ണ മനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടി നീ സ്നേഹിക്കുക" (മാര്‍ക്കോസ്‌ 12: 29: 30)

4. "പറയുക അവന്‍ ഏകനാകുന്നു, അവന്‍ പരാശ്രയം അവശ്യമില്ലാത്തവനും എല്ലാവര്‍ക്കും അശ്രയമായിട്ടുള്ളവനുമകുന്നു, അവന്‍ പിതവോ പുത്രനോ അല്ല, അവന്‌ തുല്ല്യമായി ആരും തന്നെ യില്ല. (ഖുര്‍ ആന്‍ 112: 1..4)

താങ്കളോട്‌ ഒരു ചോദ്യം തികച്ചും ഏകമായി അതായത്‌ ഒന്ന് എന്ന അര്‍ഥത്തില്‍ എന്തെങ്കിലുമെന്ന് കാണിച്ചു തരാന്‍ കഴിയുമോ ? സൂക്ഷമ പ്രപഞ്ചത്തില്‍ നിന്നോ സ്ഥൂല പ്രപഞ്ചത്തില്‍ നിന്നോ ?

നിങ്ങളുടെ മറ്റൊരു കാഴ്ചപാടിലെ പിശക്‌


മതത്തില്‍ ചേരുന്നത്‌ കൊണ്ട്‌ അവനവനു തന്നെയാണു നേട്ടം അവനു ജീവിക്കാന്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കുന്നു. ശരിയായ ഒരു വിശ്വസത്തില്‍ മനസ്സിലാക്കുന്ന ഒരു വ്യകത്യ അവന്റെ എല്ലാ ചലനങ്ങളും നീരീക്ഷിക്കുന്ന ഒരു നാഥാനുണ്ടെന്നും ജീവിതത്തില്‍ പറയുന്ന, ചെയ്യുന്ന ഒരോകാര്യത്തിന്നും നാളെ രക്ഷിതാവിനോട്‌ മതിയായകാരണം ബോധ്യപ്പിക്കേണ്ടി വരും എന്നുള്ളത്‌ കൊണ്ട്‌ സൂക്ഷമതയോടെ ജീവിക്കാന്‍ അവന്‍ മനസ്സികമായി നിര്‍ബധിതനായി തീരുന്നു.

താങ്കളുടെ വിശ്വസപ്രകാരം വയറുവിശന്നാല്‍ ആരുടെ ഭക്ഷണവും കവര്‍ന്നെടുക്കാം കാരണം അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണത്തിലെ പ്രോട്ടിനും വൈറ്റമിനും കവര്‍ന്നെടുത്ത ഭക്ഷണത്തിലെതിന്നും വ്യത്യാസം ഒന്നും കാണില്ല. ഞെരംബുകള്‍ക്ക്‌ ചൂടുപിടിച്ചാല്‍ എത്‌ ശരീരത്തെയും പ്രാപിക്കാം അവിടെ ബന്ധങ്ങളൊ മുല്ല്യങ്ങളൊ അല്ല പ്രശ്നം ആവശ്യം മാത്രമാണ്‌. അങ്ങിനെ അങ്ങിനെ പറഞ്ഞു ചെല്ലുംബോള്‍ കംബോളത്തിന്റെ രാക്ഷസമുഖവുമായി നില്ലക്കുന്ന മുതലാളിതത്തെ നമുക്കു കണ്ടെത്താന്‍ കഴിയും.

നീണ്ടു നീണ്ടു പോകുന്നത്‌ കൊണ്ട്‌ ചുരുക്കെഴുത്തിനുള്ള എന്റെ പ്രപ്തിക്കുറവിനെ അംഗീകരിച്ചു കൊണ്ടും ഞാന്‍ ചുരുക്കുന്നു.

അവസാനമായി നിങ്ങള്‍ സുചിപ്പിച്ച അസഹിഷ്ണുതയുടെ കാര്യംവിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക്‌ അര്‍ഹതയുണ്ട്‌ അവഹേളിക്കാന്‍ ഇല്ല. അവഹേളിച്ചതിനാലാണ്‌ ഞാന്‍ മറുപടി പറയാന്‍ നിര്‍ബന്ധിതനായത്‌. വിമര്‍ശനത്തിന്റെയും, അവഹേളനത്തിന്റെയും വ്യത്യാസം ഞനിവിടെ കുറിക്കാം. ഒരു സ്ത്രീയെ ചൂണ്ടി ( നിങ്ങള്‍ക്ക്‌ എറ്റവും അടുപ്പമുള്ള ഒരാള്‍ എന്നു കരുതു) അവരുമായി അടുക്കരുത്‌ നിങ്ങള്‍ക്ക്‌ മാരക രോഗം വരും എന്നു ഞാന്‍ പറഞ്ഞാല്‍ അത്‌ അവഹേളനം.

അതേ സമയം അവര്‍ ഒരുചീത്ത സ്ത്രീ അണെന്നതിന്ന് തെളിവുണ്ടെന്നും ഇടപെട്ട ഇന്ന ഇന്ന ആള്‍ക്കാര്‍ക്ക്‌ മാരകരോഗം വന്നിട്ടുണ്ട്‌ എന്ന് ഞാന്‍ സമര്‍ഥിച്ചാല്‍ അത്‌ വിമര്‍ശനം

അതുമല്ലെങ്കില്‍ നിങ്ങള്‍ ഉദേശിച്ച രീതിയില്‍നമ്മുടെ എ. ആര്‍ റഹ്മാന്‍ മുസ്ലീമായതിനു ശേഷം പ്രതിഭയെല്ലാം നശിച്ച്‌ വിട്ടിലിരിക്കേണ്ടി വന്നു എന്നോ അല്ലെങ്കില്‍ കടമനിട്ട ഹിന്ദു വായത്‌ കൊണ്ട്‌ അഗോള പ്രശസ്താനായി( എ ആര്‍ റഹ്മാന്റെ കാര്യത്തില്‍ നേര്‍ വിപരീതം ആണെങ്കിലും ) എന്നോ അതുമാതിരി എന്തെങ്കിലും എഴുതിയിരുന്നെങ്കില്‍ ഞാന്‍ തങ്കളുടെ ഉദേശ ശുദ്ധിയെ ഞാന്‍ സംശയിക്കില്ലായിരുന്നു. അതല്ലല്ലൊ താങ്കള്‍ ചെയ്തത്‌.

നിറുത്തുനു സുഹൃത്തെ വിമര്‍ശനം അത്‌ നല്ല ഉദേശത്തോടെയാണെങ്കില്‍ സ്വഗതാര്‍ഹം തന്നെ. പക്ഷെ ഇതങ്ങിനെ യായിരുന്നില്ല എന്ന് താങ്കളുടെ മനസാക്ഷിക്കും താങ്കളെ വായിക്കുന്ന എല്ലവര്‍ക്കുമറിയം.

വിമര്‍ശിക്കു സ്വഗതം പക്ഷെ അത്‌ എന്താണ്‌ എന്ന് പഠിച്ചതിന്നുശേഷം മാത്രം മതി സുഹൃത്തെ സത്യ സന്ധമായ ഇടപെലുകള്‍ കൊണ്ട്‌ ഈ ബ്ലോഗ്‌ താളുകള്‍ ധന്യമാവട്ടെ എന്ന് ജഗദീശ്വരനോട്‌ പ്രര്ഥിച്ചു കൊണ്ട്‌ നിരുത്തുന്നു.

Sunday, February 24, 2008

നിഴലുകളെ പ്രണയിച്ചവര്‍

വീണ്ടും വീണ്ടും കണ്ണാടി നോക്കിയവര്‍
മുഖകുരുവിനെയോര്‍ത്ത്‌ ഉറക്കം കളഞ്ഞവര്‍
വിമര്‍ശനങ്ങളെ വെറുത്തവര്‍
തേന്‍ പുരട്ടിയ വാക്കുകളെ സ്നേഹിച്ചവര്‍
പരസ്പരമുള്ള സോപ്പുതേക്കലില്‍ അഭിരമിച്ചവര്‍
നിഴലുകളെ ഭയന്നവര്‍
നിഴലുകളുടെ കാലു മാറ്റങ്ങളില്‍ മനംതകര്‍ന്നവര്‍
ഉള്ളതിന്റെ മൂല്ല്യം കാണാത്തവര്‍
ഇല്ലാത്തതിനെ കുറിച്ചോര്‍ത്ത്‌ വ്യാകുലപ്പെട്ടവര്‍
ദീക്ഷയും കണ്ണില്‍ ദീനതയും പേറിയവര്‍
ഒരു മുഴം കയറില്‍, വിഷകുപ്പികളില്‍ തീര്‍ന്നവര്‍
മദ്യത്തിന്റെ, കഞ്ചാവിന്റെ മയക്കങ്ങളില്‍ ജീവിച്ചവര്‍
അവര്‍
ജീവിതത്തെ സ്നേഹിച്ചവര്‍
ജീവിതമെന്തെണെന്നറിയാന്‍ ശ്രമിക്കത്തവര്‍
ജീവിച്ചു കൊതി തീരാത്തവര്‍

ഏയ്‌ ശ്ശ്ശ്ശ്‌......
കുറിപ്പ്‌ തീരുന്ന സമയത്ത്‌
പിന്‍ വിളിയിലാരെന്ന് തിരയുംബോള്‍
നാലുമണിവെയിലിന്റെ ബലത്തില്‍
പുരപുറം കയറിയ നിഴല്‍
പരിഹാസത്തിന്റെ കത്തി കൊണ്ട്‌ നെഞ്ചില്‍ വരഞ്ഞ്‌
പിളര്‍ന്ന മുറിവില്‍ മുളകു പൊടിയെറിഞ്ഞ്‌
ഒരു പിന്‍ ചോദ്യം
സ്വയം കുറിച്ചിട്ട വാക്കുകളുടെ കണ്ണാടിയില്‍
സ്വമുഖം തെളിയുന്നുവോ ?
ഇല്ലെങ്കില്‍ താങ്കളെന്നോട്‌ സംവദിക്കോണ്ടി വരും.

[അത്മഗതം: ഛെ.. പോസ്റ്റ്ചെയ്യാന്‍ തുടങ്ങുന്ന സമയത്ത്‌ ഈ നിഴലിന്റെ ഒരു പിന്‍ വിളി. അല്ലെങ്കിലെ കമാന്റ്‌ സ്ക്കൊ കുറവ എന്തചെയ്യ്‌. ഹോ സോപ്പുതേപ്പിക്കലിന്റെ ഒരു സുഖം ആാാാ....ഹ്ഹൂൂ വല്ലാത്ത നീറ്റല്‍, മുറിവ്‌ പഴുക്കുമോ ആവോ ?]

Tuesday, February 12, 2008

നിറ കണ്ണുകളൊടെ നീ നീട്ടിയ മിഠായിയുടെ മധുരം

നിന്റെ കണ്ണുകള്‍ എന്റെ കണ്ണുകളുമായി കോര്‍ത്ത നിമിഷം
എന്റെ നെഞ്ചില്‍ ഒരു മിന്നല്‍ പിണര്‍ ഉയിര്‍ന്നതും
പരിസരബോധത്തിന്റെ മതിലുകളടര്‍ന്നതും
എന്ത്‌ കൊണ്ടാണെന്നനിക്കറിയില്ലായിരുന്നു.
അന്നു രാത്രിയില്‍
മായാവി കഥയിലെ രാജുവും
കപീഷിന്‍ കഥയിലെ ദൊപ്പയ്യയും
ചൂണ്ടലില്‍ കുരുങ്ങുന്ന വലിയ വരാലും
വരണ്ടുണങ്ങിയ പാടത്ത്‌
ചെരുപ്പുകള്‍ അടയാളം വെച്ച പോസ്റ്റില്‍
‍സ്വന്തം കാലില്‍ നിന്നു പിറക്കുന്ന ഗോളുകള്‍ക്കും പകരം
നിന്റെ ചിരിക്കുന്ന മുഖം മാത്രം
രാത്രിയുടെ ഇരുട്ടില്‍
ഉറക്കംവരാത്തകണ്ണുകളില്‍
നര്‍ത്തനമാടിയതെന്തിനായിരുന്നു.
ക്ലസ്സ്‌ മുറിയുടെ നര്‍മ്മങ്ങളില്‍
ടീച്ചറുയര്‍ത്തും ചോദ്യത്തിന്‍ പരീക്ഷണങ്ങളില്‍
സ്വസ്ഥതയുടെ അസ്വസ്ഥയുടെ ബെല്‍ സമയങ്ങളില്‍
നമ്മുടെ കണ്ണുകള്‍ പരസ്പരം തേടി ചെന്നെതെന്തിനായിരുന്നു.
നീ വരാന്‍ വൈകും ദിനങ്ങളില്‍
നിന്റെ ബെഞ്ചിടത്തിലെയ്ക്ക്‌
വാതിലിന്‍ പടിയിലെയ്ക്ക്‌
പ്രത്യശയുടെ നോട്ടമയച്ചതെന്തിനായിരുന്നു.
വെള്ളിയാഴ്ചയുടെ വരാന്ത്യ ദിനങ്ങളില്‍
‍വേദന നിറയും മനസ്സോടെ
നിന്റെ ബസ്സ്‌ വരും വരെ കാത്തു നിന്നതെന്തിനായിരുന്നു.
നീ അടുത്ത്‌ വരുംബോഴെല്ലാം
എന്റെ നെഞ്ചിടിപ്പുയര്‍ന്നതും
എന്റെ പൊടി മീശ വിയര്‍ത്തതും
പറയാന്‍ കഴിയാത്ത ഒരായിരം വാക്കുകള്‍
എന്റെ നെഞ്ചില്‍ ശ്വാസം മുട്ടി മരിച്ചതും
പോക്കറ്റില്‍ ഒളിപ്പിച്ച ചെറിയ കണ്ണടിയില്‍ നോക്കി
മുടി ചീകി ചീകി തല വേദനിച്ചതും
പത്താം ക്ലാസ്സ്‌ പരീക്ഷ ചൂടിലും
നിന്റെ കണ്ണുകളും
മുത്തു പൊഴിക്കുന്ന ചിരിയും
അവസാന ക്ലാസ്സ്‌ ദിവസം
നിറ കണ്ണുകളൊടെ നീ നീട്ടിയ മിഠായിയുടെ മധുരവും
വോദനയായി
എന്റെ ചുറ്റും പരക്കുന്ന സൗരഭ്യമായി നിറഞ്ഞതും
എന്തുകൊണ്ടാണെന്ന് ഇന്നെനിക്കറിയാം

അമ്മിഞ്ഞ പാലിലും, സ്നേഹ-പ്രണയങ്ങളിലും
പിത്ര്-പുത്രി-പുത്രാ ബന്ധങ്ങളിലും
കച്ചവടം നിറക്കുന്ന ഈ ആഗോള ജീവിത പരിസരത്ത്‌
നിന്നോട്‌ പറയാന്‍ കഴിയാത്ത ആ പ്രണയം
പത്താം ക്ലാസ്സുകരനായി ഇന്നുമെന്റെ നെഞ്ചില്‍ നീറുന്നുണ്ട്‌.

Saturday, February 9, 2008

ചൂണ്ടു വിരലിനു കൂട്ടായ്‌ നിന്ന പെരുവിരല്‍

ചൂണ്ടുവിരലിന്റെ അഗ്രത്തിലൊരു ചാട്ടുളിയും
ഉതിര്‍ന്നു വിഴുന്ന വാക്കുകളില്‍ തീപ്പൊരിയും
മുഖത്തൊരു നീതിമാന്റെ ഭാവവുമണിഞ്ഞ്‌
വാക്കുകള്‍ പെയ്തുകൊണ്ടെയിരുന്നു.

സംസ്ക്കാരം പ്രസംഗിക്കുന്നവന്റെ
അസാംസ്ക്കാരികതയെ കുറിച്ച്‌.
അശ്ലീലത്തിനെതിരെ പ്രസംഗിക്കുന്നവന്റെ
നോട്ടത്തിലെ ഒളിപ്പിക്കാന്‍ കഴിയാത്ത അശ്ലിലത്തെ പറ്റി.
ഫെമിനിസം പ്രസംഗിച്ച്‌ വീടണഞ്ഞ്‌
കറിയില്‍ ഉപ്പു കുറഞ്ഞതിന്ന്
വേലക്കാരിയുടെ കരണത്തടിക്കുന്നവളെ കുറിച്ച്‌.
അന്ധവിശ്വാസത്തിനെതിരെ പ്രസംഗിച്ച്‌
വിട്ടിലെത്തി കണ്ണേറിന്ന് മുളകുഴിയുന്നവനെ കുറിച്ച്‌.
മാംസനിബ്ന്ദ്ധമല്ലാത്ത പ്രണയത്തെ കുറിച്ചാണയിട്ട്‌
വേശ്യപുരയിലെ മാംസളതയെ പുല്‍കുന്നവനെ കുറിച്ച്‌.
ദൈവത്തിന്റെ ഔന്ന്യത്യത്തെ വിളംബരം ചെയ്ത്‌
ജനങ്ങള്‍ക്കിടയില്‍ ദൈവത്തെയ്ക്കാള്‍ ഉന്നതി നടിക്കുന്ന
ആത്മീയതയുടെ മൊത്തവ്യാപാരികളെ കുറിച്ച്‌.
ചീഞ്ഞു നാറുന്ന സംസ്കാരീക-രാഷ്ട്രീയ നേത്രത്വത്തെ പറ്റി.
ഇടപെടലിന്റെ ഭൂമികയില്‍ നിന്നൊളിച്ചോടുന്ന
ജനങ്ങളെന്ന കഴുതകളെ കുറിച്ച്‌....
അങ്ങിനെ, അങ്ങിനെ, വര്‍ത്തമാന കാലത്തിന്‍ അഴുക്കുകളെ
വാക്കുകളിലൂടെ തുറന്നു കാട്ടി
ഒരു കോമരം പോലെ...

പെട്ടെന്നെരു നിമിഷാര്‍ധത്തില്‍
സ്വയമറിവിലെയ്ക്‌ ടോര്‍ച്ച്‌ തെളിയിച്ച്‌
ചൂണ്ടുവിരലിനുകൂട്ടായ്‌ നിന്ന
പെരുവിരല്‍ വിളിച്ചു പറഞ്ഞു.
കണ്ടുവോ നിനക്കെതിരെ ചൂണ്ടിയ മൂന്നുവിരലുകളെ
കേട്ടുവോ നിനക്കെതിരെ അവ ഉയര്‍ത്തും ചോദ്യശരങ്ങളെ
പ്രഞ്ജനയുടെ ഉണര്‍വ്വിന്റെ ഞെട്ടലില്‍ മുക്തിനേടും മുന്‍പ്‌
നടുവിരല്‍ ഉറക്കെ ചോദിച്ചു
സ്വയം തിരുത്തലിന്റെ ചിന്തകളെ ചങ്ങലക്കിട്ട്‌
നീ പറയും വൃഥാ വാക്കുകള്‍
പ്രകാശിപ്പിക്കുന്നത്‌ വെട്ടമല്ല
അത്മനിന്ദയുടെ കൂരിരുട്ടല്ലെ ?
മനസ്സിന്റെ കീ ബോര്‍ഡില്‍
ഉത്തരം ടൈപ്പ്‌ ചെയ്യും മുന്‍പ്‌
മുന്നറിയിപ്പിന്റെ പ്രവാചക ശബ്ദത്തില്‍
മോതിരവിരല്‍ അടക്കം പറഞ്ഞു
മനനത്തിന്റെ ചങ്ങലകള്‍ പൊട്ടി
ചിതറി തെറിക്കുന്ന ചോദ്യങ്ങള്‍
ഇനി നിന്നെ ഉറക്കില്ല
ശബ്ദത്തെ ഉയര്‍ത്തില്ല
വെറുമൊരു കരിന്തിരിയാകും നീ
അല്ലെങ്കില്‍ ഒരു മുഷിഞ്ഞ ഭാണ്ഡം

അതിജീവനത്തിന്റെ കരുത്തു സംഭരിച്ച്‌
കാണ്ടാമ്രഗത്തിന്റെ ചര്‍മ്മധാര്‍ഡ്യമണിഞ്ഞ്‌
ഞാനാക്രോശിച്ചു.
ഞാനിനിയും പുതിയ വലിയ ചങ്ങലകള്‍ മെനയും
സ്വയം വിമര്‍ശനത്തിന്റെ ചിന്തകളെ
കരിങ്കലിന്റെ ഭിത്തികളുള്ള കാരഗൃഹങ്ങളില്‍ ബന്ദിക്കും
ഞാന്‍ സുഖമായുറങ്ങും
ക്യൂബയുടെ ചെറുത്തു നില്‍പ്പിന്റെ രാഷ്ടീയത്തെ പറ്റി
തകരുന്ന ഡോളറിന്റെ മൂല്യത്തെ പറ്റി
പടരുന്ന പട്ടിണിയെ കുറിച്ച്‌
തുടരുന്ന അത്മാഹത്യകളെ കുറിച്ച്‌
അധിനിവേശകന്റെ അഭിനിവേശങ്ങളെ കുറിച്ച്‌
മതവല്‍ക്കരണത്തിന്റെ ഫാസിസത്തെ കുറിച്ച്‌
ഫെമിനിസത്തിന്റെ കെട്ടു കാഴ്ചയെ കുറിച്ച്‌
വേട്ടക്കരുടെ രാഷ്ട്രീയത്തെ കുറിച്ച്‌
ഇരകളുടെ അരാഷ്ട്രീയത്തെ കുറിച്ച്‌
അങ്ങനെ അങ്ങനെ
ബുഷും, , എണ്ണയും, ലാദനും, ഭീകരതയും
ചാവേറും
നിറയുന്ന കവിതകളെഴുതി
പ്രഭാഷണ പരംബരകള്‍ നടത്തി
ഞാന്‍ സുഖമായുറങ്ങും

ഒറ്റ ചാട്ടുളിയില്‍ ഇരയെ വീഴ്ത്തുന്ന വീര്യത്തില്‍
ചെറുവിരല്‍ മുരണ്ടു
ഒരിക്കല്‍ നീ സത്യത്തെ മുഖാമുഖം കാണും(*1)
അന്നു നീ ചര്‍ദിച്ചത്‌ നീ തിന്നേണ്ടിവരും
തീര്‍ച്ചയുടെ തീര്‍പ്പിന്റെ നാളില്‍
സാക്ഷികൂട്ടില്‍ ഞാനുമുണ്ടാവും മനസാക്ഷിയും.

ചില ചോദ്യങ്ങള്‍ അല്ലെങ്കില്‍
ചില ഉത്തരങ്ങള്‍
നമ്മെ വീഴ്ത്തുംബോള്‍
ജീവിതത്തില്‍ നാം പുതുവഴി വെട്ടെണ്ടിവരും.

*1 ഏതെരു ദേഹവും മരണത്തെ ആസ്വദിക്കുക
തന്നെ ചെയ്യും. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയര്‍ത്തി
എഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ പൂര്‍ണ്ണമായി
നല്‍കപ്പെടുകയുള്ളു. അപ്പോള്‍ ആര്‍ നരകത്തില്‍
നിന്നകറ്റപ്പെടുകയും, സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയ്യും
ചെയ്യുന്നുവോ അവനാകുന്നു വിജയം നേടുന്നത്‌.
ഐഹീക ജീവിതം കബളിപ്പിക്കപ്പെടുന്ന വിഭവമല്ലാതെ മറ്റൊന്നുമല്ല.
(വിശുദ്ധ ഖുര്‍ആന്‍ 3:185)

Monday, January 28, 2008

ആണിടങ്ങള്‍, ഒരു ശുക്ല വിസര്‍ജനം.

ആണിടങ്ങള്‍
പുലര്‍ച്ചയുടെ കുളിരില്‍
ബാലസൂര്യന്റെ ചുടു ചുംബനത്തിലെയ്ക്ക്‌
സ്വപ്നങ്ങളുടെ ഒരോ നൗക യാത്ര.
സുഖാലാസ്യത്തിന്റെ ഉണര്‍വ്വിലെയ്ക്‌
ഒരു കിടക്ക ചായ
ലാസ്യത്തിന്റെ ആണ്‍ സൂത്രങ്ങളിലെ
കൂരബുകള്‍ ഒളിപ്പിച്ചൊരു കമാന്റ്‌
നിന്റെ ചുംബനത്തിന്റെ രുചിയില്ല ചായക്കെന്ന്.
ആണിടങ്ങളിലെ ആണ്‍ ചര്‍ച്ചകളിലെയ്ക്ക്‌
ചാരു കസേരയിലൊരു പത്ര വായന.
നീരിക്ഷണത്തിന്റെ കൃത്യതയും, മൂര്‍ച്ചയും, വേഗവുമറിയിക്കാന്‍
ഇഡ്ഡലിക്ക്‌ മാര്‍ദ്ദവമില്ലെന്ന്
ഷര്‍ട്ടിന്റെ കഴുകലില്‍ വെണ്മയില്ലെന്ന്
പാന്റിന്റെ ഇസ്തിരിയില്‍ ചുളിവുകളുണ്ടെന്ന്
കുട്ടികളുടെ സ്കൂള്‍ വണ്ടി കാത്തു നില്‍ക്കുന്നെന്ന്.
ഓഫീസ്‌ മുറിയുടെ അസ്വാസ്ഥതകളില്‍ നിന്ന്
വൈകിട്ടത്തെ പരിപാടി
ഇഷ്ട റെസ്റ്റോറന്റില്‍
ഇഷ്ട ഇടങ്ങളില്‍
നേര്‍ത്ത ഇരുട്ടില്‍
ഏസിയുടെ കുളിരില്‍
ബിയറിന്റെ ഉന്മാദത്തില്‍
മദ്യത്തിന്റെ മദിപ്പിക്കുന്ന ലഹരിയില്‍
സമയവോഗമറിയാത്ത ആണിടങ്ങളിലെയ്ക്ക്‌
കട്ടുറുംബിന്റെ ഔചിത്യ ബോധമില്ലാതെ
പുതിയ മൊബയിലിലെ സൂപ്പര്‍ ഹിറ്റ്‌ റിംഗ്‌ ടോണ്‍
എവിടെയാണെന്ന് തളര്‍ന്ന കൊഞ്ചല്‍
കുട്ടികള്‍ക്ക്‌ ഉറക്കം വരുന്നെന്ന്
വിശക്കുന്നെന്ന്
ചെറുതായി തല വേദനിക്കുന്നെന്ന്
ഇത്തിരി നേരം ആ മാറിലൊന്ന് ചായണമെന്ന്
ഇവിടെ ഒഫീസിലണെന്ന്
പുതിയ പ്രൊജക്ടിന്റെ ചര്‍ച്ചയിലെന്ന്
വരാന്‍ ഇത്തിരി വൈകുമെന്ന്
അവസാനിപ്പിക്കാന്‍ വേണ്ടി
അശ്ലീല ചുവയിലൊരു കൊഞ്ചലും
തളര്‍ന്ന ചിരി കാതിലെത്തും മുന്‍പ്‌
ചുവന്ന ബട്ടന്റെ നെഞ്ചിലൊരു വിരല്‍ ചുംബനം
പാതി രാവിന്റെ പാതി മയക്കത്തിലൊരു കാറിന്റെ ഇരംബല്‍
ഞെട്ടലിന്റെ
മയക്കത്തിന്റെ
വണ്ടിക്കാളയുടെ തളര്‍ച്ചയില്‍
വാതില്‍ പാളികള്‍ക്കിടയിലൊരു തളര്‍ന്ന മുഖം.
അടച്ചു മൂടിയ രണ്ടു പ്ലയിറ്റുകളെ നോക്കി
വല്ലാതെ വിശന്നപ്പോള്‍ ഞാന്‍ കഴിച്ചെന്ന്
പിന്നെ ഒരേ കിടക്കയിലെ സ്ത്രീ ശരീരത്തിന്റെ ചൂടില്‍
ഇനിയും എരിഞ്ഞു തീര്‍ന്നിട്ടില്ലാത്ത മദ്യന്മോദത്തില്‍
ഒരു ശുക്ല വിസര്‍ജനം.
വല്ലാത്ത മേഘവും, കാറ്റും,ആയിരുന്നെന്ന്
വേനലിന്റെ ചൂടില്‍ ഉരുകുന്ന ഭൂമിയിലെയ്ക്ക്‌
മഴ വെറുതെ ചാറി പോയെന്ന് പെണ്‍ മൊഴി.

Saturday, January 26, 2008

ഇന്ത്യ ജനാധിപത്യ പരമാധികാര രാഷ്ട്രം.

ഇന്ത്യ ജനാധിപത്യ പരമാധികാര രാഷ്ട്രം.
അതെ,

അന്‍പത്‌ കോടിയിലധികം വരുന്ന ദരിദ്ര നാരയണന്മാരുടെ ഇന്ധ്യ...
ആഗോള തലത്തില്‍ എറ്റവും കൂടുതല്‍ കോടിശ്വരന്മാരെ സൃഷ്ടിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ധ്യ .
അതെ സംബത്തികമായ ക്രയവിക്രയങ്ങളില്‍ പരാജയപ്പെട്ട്‌ എറ്റവും കൂടുതല്‍ അളുകള്‍ ആത്മാഹൂതി ചെയ്യുന്ന രാജ്യം ഇന്ധ്യ.

ചെറ്റകുടിലുകളില്‍ നിന്ന് രമ്യഹര്‍മ്മ്യങ്ങളിലെയ്ക്ക്‌ യത്ര ചെയ്യുന്ന രാഷ്ട്രീയക്കാരന്റെ പ്രിയ നാട്‌ ഇന്ധ്യ.
രാഷ്ട്രീയക്കാരന്റെ ചാവേറുകളുടെ ഇന്ത്യ.

"മാ നിഷാദ" ( അരുത്‌ കാട്ടാള) എന്നു പാടിയ വാല്മീകീ കാവ്യ കഥ നായകനെ കരുവാക്കി മനുഷ്യ മനസ്സുകളില്‍ വര്‍ഗ്ഗീയ രാഷ്ടീയ ചേരി തിരിവുകള്‍ സൃഷ്ടിച്ച്‌ മനുഷ്യ കബന്ധങ്ങള്‍ക്കു മുകളില്‍ കസേര ഉറപ്പിക്കുന്ന അധികാര കൊതിയന്മാരുടെ ഇന്ധ്യ.
അതെ
ബാബരി മസ്ജിദുകളുടെയും, ഗുജറത്തുകളുടെയും, മാറാടുകളുടെയും, നന്ദിഗ്രാമിന്റെയും, മുത്തങ്ങകളുടെയും, പ്ലാച്ചിമടകളുടെയും,....ഇന്ധ്യ.

അതെ വര്‍ഗ്ഗീയ വിഷം കലാപമായ്‌ ആളുംബോള്‍ അധികാരത്തിന്റെ ഊര്‍ജം സ്വംശീകരിക്കുന്ന വേട്ടക്കാരുടെ ഇന്ധ്യ.

ശുദ്ധജലം മഴയായ്‌ തിമിര്‍ത്തു പെയ്യുംബോഴും ദഹമകറ്റന്‍ ഇത്തിരി വെള്ളത്തിനായി ആഗോളകുത്തക ഭീമന്‍ മാരുടെ കനിവിനായി കാത്തുനില്‍ക്കുന്ന ഇരകളുടെ ഇന്ധ്യ.

പെതു സ്വത്തുകള്‍ കയ്യേറി റിസോര്‍ട്ടുകളും, ഫാക്ടറികളും, എസ്റ്റേറ്റുകളും പണിതുയര്‍ത്തുംബോഴും കിടക്കാന്‍ ഒരു തരി മണ്ണില്ലാതെ തെരുവുകളില്‍ അന്തിയുറങ്ങുന്ന പട്ടിണി പാവങ്ങളുടെ ഇന്ധ്യ.

സകലമാന നന്മകളുടെയും ശവക്കുഴികള്‍ തീര്‍ക്കുന്ന ഈ ആധൂനിക വര്‍ത്തമാന കാലത്ത്‌ അവനവനിസത്തിന്റെ ചട്ടകൂടിലെയ്ക്ക്‌ സ്വയം ചുരുങ്ങി ഇടപെടലിന്റെ പോരാട്ട ഭൂമികയില്‍ നിന്ന് ഒളിച്ചോടുന്ന ഞാനും നിങ്ങളുമടങ്ങുന്ന നൂറ്റിച്ചില്ല്വാനം കോടി ഭീരുക്കളുടെ, കുറ്റവാളികളുടെ ഇന്ധ്യ.....

Monday, January 21, 2008

മുഴ

എന്റെ ഈ മെയിലിന്‍ പൊറുതി കേടില്‍ വശം കെട്ട സുഹ്രത്ത്‌.
പരിഹാസത്തിന്റെ കുപ്പിചില്ലെറിഞ്ഞു കൊണ്ട്‌ പറഞ്ഞു.
നീ എനിക്കൊരു പ്രണയ കവിത അയ്ക്കുക.
പ്രണയം മറന്നു പോയ എന്റെ പ്രണയിനിക്കയക്കാന്‍.
കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയില്‍ ചോര പൊടിയുന്ന എന്‍ മുഴയിലെ നിണം തുടച്ച്‌ ഞാനെഴുതാനിരുന്നു.
അരമണിക്കൂറിന്‍ ശ്രമത്തിനൊടുവില്‍ സെന്റ്‌ ബട്ടണില്‍ മൗസ്‌ അമര്‍ത്തി.
വിയോജന കുറിപ്പയച്ചു കൊണ്ട്‌ ആത്മമിത്രം പറഞ്ഞു.
ഇത്‌ കണ്ണീര്‍ പരബരകളിലെ വാക്കുകള്‍ പോലിരിക്കുന്നു.
എന്റെ പ്രണയം വീണ്ടെടുക്കാന്‍ എനിക്കൊരു അനശ്വര കവിത വേണം
മൂന്നൂ ദിനത്തിന്‍ ഭഗീരഥപ്രയത്നത്തിനൊടുവിലും.
എന്റെ കുറിപ്പുകളിലെ വാക്കുകള്‍ അംഗഭംഗം വന്ന കബന്ധങ്ങള്‍ പോലെ ചത്തു കിടന്നു.
തോല്‍ക്കാന്‍ എനിക്ക്‌ മനസ്സില്ലാത്തതിനാല്‍ നിണം കട്ടപിടിച്ച എന്റെ മുഴയില്‍ തലോടി.
ഞാനൊരു കടും കൈ ചെയ്തു.
ഷെല്ലിയുടെയും, ഷെയ്കസ്പിയറിന്റെയും, വില്ല്യമിന്റെയും വരികളെ.
കുട്ടിയുടുപ്പണിയിച്ചയച്ചു ഞാന്.
‍ആകാംക്ഷയുടെ മുള്‍മുന മുനബില്‍ വെച്ചെനിക്കു മറുപടി വന്നു.
ഇതു മതി കാര്യം, ഷെല്ലിയെയും, ഷെയ്കസ്പിയറിനെയും, വില്ല്യമിനെയുമവള്‍ക്കറിയില്ല.
പുതിയ കാലത്തെ ബില്‍ഗേട്സും, അംബനിമരെയുമണവള്‍ക്ക്‌ പ്രിയം.
വാക്കുകളുടെ മൂര്‍ച്ചയില്‍ പിളര്‍ന്നു പോയി എന്റെ മുഴ.
സുഹൃത്തെ, ഇപ്പോള്‍ ഞാന്‍ കവിതകളെഴുതാറില്ല.
ചിലപ്പോള്‍ ചിലര്‍ വിളിച്ചു കൂവും.
രാജാവ്‌ നഗ്നനെന്നു വിളിച്ചു കൂവിയ കുട്ടിയുടെ നിഷ്കളങ്കതയില്‍.
പിന്നെ...... ഒരു സ്വകാര്യം.
ചിലപ്പോള്‍ ഞാന്‍ വീണ്ടും കവിത എഴുതും....
എന്റെ മുഴയുടെ ദീനം മാറിയാല്‍.
ചര്‍മ്മ ദാര്‍ഢ്യത്തിന്റെ കട്ടി കൂട്ടാന്‍ ഞാന്‍ രാഷ്ട്രീയ കളരിയില്‍ പയറ്റുന്നുമുണ്ട്‌ .

നോവുന്നു എനിക്ക് നോവുന്നു