Thursday, April 3, 2008

ഇസ്ലാമിനെ കല്ലെറിയാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നവരോട്‌

ഇസ്ലാമിനെ കല്ലെറിയാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നവരോട്‌ എന്താണ്‌ ഭീകരവാദം എന്നും ചരിത്രപരവും, യഥാര്‍ത്യവുമായി അതിനെന്തുമാത്രം ബന്ധം ഇസ്ലാമിന്‌ ഉണ്ടെനും ഇതില്‍ കൊടുത്ത വീഡിയോ ലിങ്കുകളിലൂടെ നിക്ഷ്‌ പക്ഷ മതികളായ ആളുകള്‍ക്ക്‌ ബോധ്യപെട്ടെയ്ക്കാം എന്നുള്ളത്‌ കൊണ്ട്‌ ഇതിന്‌ കമന്റിടുന്നതിന്‌ മുന്‍പ്‌ അതെന്നു കണ്ടിരിക്കണം എന്ന് വിനീതമായി പറയട്ടെ. 10 മിനിട്ട്‌ വീതമുള്ള ആ വീഡിയോകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

മുസ്ലിം എന്ന അവസ്ഥാവിഷേശം എന്ന 5:മണി എന്ന സുഹൃത്തിന്റെ ബ്ലോഗില്‍ ഞാനിട്ട എന്റെ കമന്റ്സ്‌. ആ ബ്ലോഗിലെ പ്രസ്തുത പോസ്റ്റും, കമന്റുകളുമായി കൂട്ടിവായിച്ചാല്‍ ഈ വായന പൂര്‍ത്തിയാവൂ എന്നോര്‍മ്മപ്പെടുത്തുന്നു.
കമന്റ്‌.1
ലോക മുസ്ലീം സമുഹത്തെ ഭീകരവാദികള്‍ എന്ന പദത്തിന്റെ നിര്‍വ്വചനത്തിലൊക്കൊതുക്കി വെറുപ്പിന്റെ രാഷ്ടീയം മനുഷ്യമനസ്സുകളില്‍ നിറച്ച്‌ ആഗോള മുതലാളിത്ത വലതുപക്ഷ സയണിസ്റ്റ്‌ അച്ചുതണ്ടുകളൂടെ ഹിഡന്‍ അജണ്ട ഇന്ന് ലക്ഷ്യത്തിനടുത്തേക്കുള്ള പാതയിലാണ്‌ എന്നത്‌ ഒരു നടുക്കുന്ന യാഥാര്‍ത്ത്യം തന്നെയാണ്‌. പക്ഷെ അത്‌ പലരും കരുതുന്ന പോലെ മുസ്ലിം സമൂഹത്തെ മാത്രം ബാധിക്കുന്ന ഒന്നായി ഒടുങ്ങും എന്നുള്ള ചിന്തഗതി വച്ചു പുലര്‍ത്തുന്നവന്‍ മുഢസ്വര്‍ഗത്തില്‍ മാത്രമാണെന്നേ കണ്ടെത്താന്‍ കഴിയൂ.

ഇതെല്ലാം മുസല്‍മാന്റെ കുറ്റമായും വിശ്വാസങ്ങളിലെ കടും പിടുത്തമായും തെറ്റിദ്ധരിച്ചവര്‍, അല്ലെങ്കില്‍ അങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നൊരുപാടുണ്ട്‌. എന്താണ്‌ സത്യം.

വിശുദ്ധ ഖുര്‍ ആന്‍ അര്‍ഥശങ്കക്ക്‌ ഇടയില്ലാത്ത വണ്ണം അസന്നിഗ്ദ്ധമായി ഇസ്ലാമിന്റെ മാനവീകത പ്രഖ്യപിക്കുന്നത്‌ കാണുക. (വി.ഖു. 5:32 )വല്ലവനും അകാരണമായി ഒരാളെ കൊന്നാല്‍ അവന്‍ ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെ പോലെയാണ്‌. വല്ലവനും ഒരളുടെ ജീവന്‍ രക്ഷിച്ചാല്‍ അവന്‍ ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും രക്ഷിച്ചവനെ പോലെയാണ്‌. ഇത്‌ വിശ്വാസിക്കുന്നവനാണ്‌ മുസ്ലിം. അല്ലാതെ എതെങ്കിലും മര്‍ക്കറ്റില്‍ പോയി സ്വയം പൊട്ടിതെറിച്ചോ മറ്റോ നിരപരധികളെ കൊല്ലുന്നവനല്ല. അത്‌ കൊണ്ട്‌ അത്തരം അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരുമായി ഇസ്ലാമിന്‌ യാതൊരു ബന്ധവും ഇല്ല. അവര്‍ക്ക്‌ ഒരു മുസ്ലിം പേരു ഉണ്ട്‌ എന്നത്‌ കൊണ്ട്‌ അതിനുത്തരവദിത്വം ഇസ്ലാമിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചാല്‍ അത്‌ നടപ്പുള്ള കാര്യവുമല്ല. ഇനി അങ്ങിനെ കെട്ടി വെച്ച മുസ്ലിങ്ങളെ യെല്ലാം അവന്റെ മതത്തില്‍ നിന്ന് പുറത്ത്‌ ചാടിക്കാം എന്നു കരുതുന്നവര്‍ മുഢസ്വര്‍ഗ്ഗത്തില്‍ അഭിരമിക്കുന്നവര്‍ മാത്രമായിരിക്കും. ഇതെല്ലാം കണ്ട്‌ കുട്ടിക്ക്‌ പേരിടാന്‍ പോലും ഭയക്കുന്നവര്‍ക്ക്‌ ഈ ലോകം മാത്രമാണ്‌ സത്യം ഇവിടെ പരമാവധി ആര്‍മാദിച്ചു തീര്‍ക്കാണം എന്നു കരുതുന്നവരായിരിക്കാം.
യഥാര്‍ത്ത മുസല്‍മാനെ സംബന്ധിച്ച്‌ ഇത്തരം അപവാദ പ്രചരണങ്ങള്‍ അവന്റെ മനസ്സിനെ വേദനിപ്പിക്കമെങ്കിലും വിശ്വാസപരമായ സുതാര്യത അവനെ കൂടുതല്‍ ബലവനാക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ്‌ സത്യം.
സത്യമാണ്‌ തേടുന്നെതെങ്കില്‍ എന്താണ്‌ 9/11 എന്നു അറിയാന്‍ ശ്രമിക്കൂ. അത്‌ മുസ്ലിംകളുടെ തലയില്‍ കെട്ടിവെച്ച്‌ ഹിണ്ടണ്‍ അജണ്ടകളുടെ ദിവാസ്വപ്നങ്ങളില്‍ വിഹരിക്കുന്നവര്‍ക്ക്‌ ചൂട്ടു പിടിക്കാന്‍ ശ്രമിക്കുന്നവര്‍ കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യാന്‍ കാത്തിരിക്കുന്നവര്‍ എന്നു മാത്രമേ എനീക്ക്‌ പറയാനുള്ളൂ. ഇത്‌ കാണൂ.

മനസ്സുകളില്‍ മുസ്ലിം വിദ്വോഷം എന്ന കാളകൂട വിഷമൊളിപ്പിച്ച്‌ കമന്റുകളില്‍ സമാധാനത്തിന്റെ വെള്ളരി പ്രവുകളാകാന്‍ വെംബല്‍ കൊള്ളുന്നവര്‍ ഇത്‌ ഇത്‌ കാണുന്നത്‌ നന്നായിരിക്കും.പിന്നെ സത്യസന്ധമായ ഇടപെടലുകള്‍ ആണ്‌ ഇതിനെല്ലാമുള്ള പരിഹാരം. അല്ലാതെ നിരപരാധികളെ പിടിച്ച്‌ ഭീകരവാദികളാക്കി ചിത്രീകരിച്ച്‌ മെത്തം സമൂഹത്തെ ദുരന്തത്തിലെയ്ക്ക്‌ തള്ളി വിടലല്ല. ലോകത്തില്‍ ഇപ്പോഴും ചിന്തിക്കുന്ന മനുഷ്യര്‍ സത്യസന്ധമായ ആ കാര്യങ്ങള്‍ ലോകത്തോട്‌ വിളിച്ചു പറയുന്നത്‌ കാണുക്‌. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ഇതു കണ്ടശേഷം പ്രതികരിക്കുക്‌.Is
Terrorism A Muslim Monopoly?
ഇവിടെ1 ഇവിടെ2 ഇവിടെ3 ഇവിടെ4 ഇവിടെ5 ഇവിടെ6 ഇവിടെ7 ഇവിടെ8 ഇവിടെ9 ഇവിടെ10 ഇവിടെ11 ഇവിടെ12 ഇവിടെ13 ഇവിടെ14 ഇവിടെ15 ഇവിടെ16

കമന്റ്‌. 3

പ്രിയ സുഹൃത്ത്‌ റഫീഖ്‌ കീഴാറ്റൂര്‍.
താങ്കളുടെ ചോദ്യത്തില്‍ തന്നെ അതിന്റെ ശെരിയായ അര്‍ഥം ഇല്ലേ ?. പ്രവാചകന്‍ ആ സമൂഹത്തിലെ ഭാരണാധികാരി ആയിരിക്കുകയയും ആ രാജ്യത്തെ കുഴപ്പമുണ്ടാക്കി ജനങ്ങളുടെ സ്വസ്ഥജീവിതത്തെ താറുമാറാക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഉള്ള ശിക്ഷയെ കുറിച്ചാണവിടെ പറയുന്നത്‌. എവിടെ യാണതില്‍ നിരപരാധികളെ കൊല്ലുന്നതിനെ കുറിച്ച്‌ പറയുന്നത്‌. അത്‌ വായിക്കുന്ന എതെരാള്‍ക്കും ആ അക്രമികളുടെ പരിധിയില്‍ ബില്‍ ലാദനെ പോലുള്ളവരും ഉള്‍പ്പെടുന്നു എന്നു മാത്രമേ കണ്ടെത്താന്‍ കഴിയൂ. വീണ്ടും വീണ്ടും ഞാന്‍ തറപ്പിച്ചു പറയുന്നു ഇത്തരം ചവേര്‍ അക്രമണങ്ങളിലൂടെ നിരപരാധികളായ മനുഷ്യരെ കൊന്നു കൂട്ടുന്നവര്‍ക്ക്‌ ഒരു തരത്തിലും ഇസ്ലാം എന്നു പറയാന്‍ അവകാശമില്ല. ഖുര്‍ ആന്റെ, പ്രവാചക ജീവിതത്തിന്റെ യാതൊരു പിന്‍ബലവും അതിനില്ല തന്നെ. പിന്നെ അവരുടേ ചെറുത്തു നില്‍പ്പുകള്‍ക്കുള്ള മുഖമറയായി ഇസ്ലാം മതത്തെ ദുരുപയോഗപ്പെടുത്തുംബോള്‍ അതിന്‌ യഥാര്‍ത്ത ഇസ്ലാമതം ഉത്തരവാദിയുമല്ല. അത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള അത്മാര്‍ഥമായ ശ്രമങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യപിക്കുകയും, ജീവിത ഇടപെടലുകള്‍ നടത്താതിരിക്കുകയും ചെയ്യാത്തവന്‍ മുസല്‍മാനുമല്ല. താങ്കള്‍ എന്തു കൊണ്ട്‌ ആ വീഡിയോ ക്ലിപ്പുകള്‍ കണ്ടില്ല. അങ്ങിനെ കണ്ടിരുന്നെങ്കില്‍ ഈ ചോദ്യം ഇവിടെ അപ്രസക്ത മാവുമായിരുന്നു.
മായാവി എന്ന സുഹൃത്തെ.
താങ്കളുടെ ചോദ്യങ്ങളുടെ ഉത്തരമായി റഫീഖ്‌ എന്ന സുഹൃത്തിന്‌ എന്റെ പരിമിതമായ അറിവില്‍ ഞാന്‍ കൊടുത്ത ഉത്തരങ്ങളിലുണ്ട്‌ എങ്കില്‍ പോലും ഒന്നു കൂടി പറയാം.
1. ബിന്‍ലാദന്റെ ചെറുത്തു നില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ ഇസ്ലാമീക മുഖത്തിന്‌ ഇസ്ലാമീക പ്രമാണ പരമായി യാതൊരു അടിസ്ഥാനവുമില്ല.
2. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ എന്ത്‌ പ്രവര്‍ത്തനം നടത്തിയാലും നിയമം അനുശാസിക്കുന്ന പരിധിക്കുള്ളില്‍ നിന്നു കൊണ്ട്‌ അതിനെ പ്രതിരോധിക്കാന്‍ ഒരോ മുസല്‍മാനും ബാധ്യസ്തരാണ്‌. അതിന്‌ അക്രമത്തിന്റെ, ആക്രോശങ്ങളുടെ വഴി ആരെങ്കിലും തിരഞ്ഞെടുക്കുന്നു വെങ്കില്‍ അതിന്‌ ഇസ്ലാമിനെയല്ല പഴി ചാരോണ്ടത്‌. പ്രവാചകന്റെ ചിത്രം വരക്കുക എന്നതും ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ ആ മഹാനായ മനുഷ്യ സ്നേഹിയുടെ ജീവിതത്തെ കളങ്കപ്പെടുത്താനും ശ്രമിക്കുംബോള്‍ ഓരോ മുസല്‍മാനും ജീവന്റെ ജീവനെക്കാള്‍ അവന്‍ സ്നേഹിക്കുന്ന കരളിന്റെ കഷ്ണമായ മുത്ത്‌ മുഹമ്മദ്‌ നബി (സ) വികലമായി ചിത്രീകരിക്കുംബോള്‍, അതിനെ പൗരന്റെ ആവിഷ്ക്കാര സ്വതന്ത്ര്യം എന്നു പറഞ്ഞ്‌ ഉത്തരവാദിത്തപ്പെട്ട ഗവണ്‍മന്റ്‌ ഇസ്ലാമോഫോബിയയുടെ യഥാര്‍ത്ത മുഖം കാണിക്കുംബോള്‍ മുസല്‍മാന്‍ സമാധാനത്തിന്റെ അതിരുകള്‍ ലംഘിക്കാതെ തന്നെ സാധ്യമായ പ്രതിഷേധം അറിക്കുക തന്നെചെയ്യും. അറിയിച്ചിട്ടുമുണ്ട്‌, അവര്‍ അത്തരം മനുഷ്യരുടെ കൂട്ടയ്മകള്‍ക്കെതിരെ പടച്ച റബ്ബിനോട്‌ ദു ആ ചെയ്യുകയും ചെയ്തിട്ടുണ്ട്‌. അത്‌ നിക്ഷപക്ഷ മതികളായ മനുഷ്യര്‍ക്കെതിരെയല്ല.

ജപ്പാനിലും, വിയറ്റ്‌നാമിലും, ക്യൂബയിലും, അഫ്ഗാനിസ്ഥാനിലും, ഇറാഖിലും, ഫലസ്തീനിലും, ചെച്നിയയിലും, ഗുജറത്തിലും, ലോകത്ത്‌ എവിടെയും അസമാധാനത്തിന്റെ വിത്തു പാകുന്നവര്‍ക്കെതിരെ, മാനവീകതയുടെ ശത്രുക്കള്‍ക്കെതിരെ എപ്പോഴും അഞ്ചു നേരവും പടച്ചറബ്ബിനോട്‌ ഒരു മുസല്‍മാന്‍ പ്രാര്‍ഥിക്കുന്നുണ്ട്‌. ചില സമയങ്ങളില്‍ അതില്‍ ചിലരുടെ പേരുകള്‍ എടുത്ത്‌ പറയാറുമുണ്ട്‌. അത്‌ ലോകത്തുള്ള മുഴുവന്‍ അല്ലെങ്കില്‍ ആ രാജ്യത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കെതിരെയുമാണെന്ന് ധരിച്ച്‌ അതിനെ ഇസ്ലാമിനെതിരെ അയുധമാക്കാന്‍ ശ്രമിക്കുന്നവരോട്‌ ഒന്നുമാത്രമേ വീണ്ടും വീണ്ടും ഓര്‍മ്മ പെടുത്താനുള്ളൂ. കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യതിരിക്കുക.

തിന്മകള്‍ക്കെതിരെ അത്മാര്‍ഥമായ ഏത്‌ ശ്രമങ്ങള്‍ക്കും ഒരു മുസ്ലീം എതിരല്ല. എതിരാണെങ്കില്‍ അവന്‍ മുസല്‍മാനുമല്ല. കാരണം വര്‍ഗ്ഗീയതയെ കുറിച്ച്‌ 14 നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ തന്നെ ആ കാരുണ്യത്തിന്റെ പ്രവാചകന്‍ താക്കീതു നല്‍കിയിട്ടുണ്ട്‌. മുന്‍ ധാരണകളുടെ പക്ഷപാതിത്വത്തിന്റെ തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ ഹൃദയം കൊണ്ട്‌ ഏറ്റു വാങ്ങിക്കെള്ളൂ ഈ വാക്കുകള്‍
"വര്‍ഗ്ഗീയത അത്‌ അധര്‍മ്മത്തിന്റെ പാതയിലും സ്വന്തം ആളുകള്‍കളെ പിന്തുണക്കലാണ്‌. വര്‍ഗ്ഗിയതക്കുവേണ്ടി പോരാടിയവനും, സംസാരിച്ചവനും ആരും എന്നില്‍ പെട്ടവനല്ല". അതെ ഞാനിവിടെ അഭിമാനത്തോടെ പ്രസ്താവിക്കുന്നു. ഞാന്‍ മുസല്‍മാനണ്‌. എന്റെ പോരാട്ടം ഏറ്റവും നല്ല മുസല്‍മാനകുക എന്നതിലെയ്ക്കാണ്‌. അത്‌ കൊണ്ട്‌ തന്നെ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അത്‌ വിളിച്ചു പറയാന്‍ എനിക്കാരുടെയും പിന്തുണ ആവശ്യമില്ല, അല്ലാഹുവിന്റെയും അവന്റെ പ്രവാചക ജീവിത മാത്രകയുമല്ലാതെ.
മുസല്‍മാനായി ജനിക്കുക എന്നതല്ല പ്രധാനം സുഹൃത്തെ മുസല്‍മാനായി ജീവിച്ചു മരിക്കുക എന്നതാണ്‌. മഹാത്മജിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്‌. അത്‌ "ഞാന്‍ ഹിന്ദുവാണ്‌ പക്ഷെ എന്റെ മതം ഇസ്ലാം ആണ്‌" എന്ന്.

3. മതമില്ലാത്തവനും, മതമുള്ളവനും, ആര്‍ക്കും ഇസ്ലാം എതിരല്ല. അസമാധനത്തിന്റെ, അശാന്തിയുടെ, അക്രമത്തിന്റെ, ധിക്കാരത്തിന്റെ, ആര്‍ത്തിയുടെ, അഴിഞ്ഞാട്ടത്തിന്റെ, ... അങ്ങിനെ അമാനവീകതയുടെ വാക്താക്കള്‍ക്കെതിരെ ഇസ്ലാമിന്റെ നിയമങ്ങള്‍ അല്‍പം കര്‍ക്കശം തന്നെയാണ്‌. അത്‌ ഭൗതികമായ സകല അടിമത്തങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുന്നു എന്നിട്ട്‌ സര്‍വ്വലോക പരിപാലകനായ അതെ ഹിന്ദുവിന്റെയും, മുസല്‍ മാന്റെയും, ക്രസ്ത്യനിയുറ്റെയും, ജൂതന്റെയും, മതമുള്ളവന്റെയും, മതമില്ലാത്തവന്റെയും ദൈവമായ അല്ലാഹുവിന്റെ അടിമത്വത്തിലേയ്ക്ക്‌ അവനെ നയിക്കുന്നു. അത്‌ കോവലം കാട്ടികൂട്ടലുകളുടെ, അര്‍ഥരഹിതമായ ആചാരങ്ങളുടെ നിയമ സംഹിതയല്ല. ഒരു മനുഷ്യന്റെ ജീവിതത്തിലെ ജനനം മുതല്‍ മരണം വരെ അവന്‍ അനുവര്‍ത്തിക്കോണ്ട നിയമ സംഹിതയാണ്‌. അത്‌ കൊണ്ട്‌ തന്നെ ലോകത്ത്‌ സ്വന്തം സ്വര്‍ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മനുഷ്യ മസ്തിഷ്ക്കങ്ങളെ മയക്കി കിടത്താന്‍ വെംബല്‍ ക്കൊള്ളുന്നവര്‍ക്ക്‌ ഇസ്ലാം കണ്ണിലെ കരടവുന്നു. അവര്‍ ഇസ്ലാമിനെതിരെ കുതന്ത്രങ്ങള്‍ മെനയുന്നു. ചിലര്‍ അതില്‍ വീണുപോയി ഇസ്ലാമിനെതിരെ എറിയാന്‍ കല്ലുകളെടുത്ത്‌ ക്യൂ നില്‍ക്കുന്നു. അഭിമാനപൂര്‍വ്വം ഞാന്‍ പറയുന്നു പതിരുകള്‍ കാറ്റത്ത്‌ പാറിപോവുകയും കാര്‍മേഘം നീങ്ങീ സത്യം കൂടുതല്‍ വെളിവാകുകയും ചെയ്യുമെന്നല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഇസ്ലാം എന്തെന്നറിയാത്ത പ്രവാചകന്‍ എന്തെന്നറിയാത്ത ഡെന്മാര്‍ക്കുകാരന്‍ പ്രവാചകനെ കുറിച്ചു പഠിക്കുന്നു. ഇസ്ലമോഫോബിയയുടെ ചരടുവലികള്‍ നടത്തുന്ന യു.സ്‌ ഭരണ ചക്രങ്ങളുടെ കയ്യാളുകളില്‍ നിന്നു വരെ (ഒരു മാസം മുപ്‌- ആന്ദ്രേ കാഴ്‌സണ്‍ 33 ) ഇസ്ലാമിലെയ്ക്ക്‌ ആളുകള്‍ ഒഴുകികൊണ്ടിരിക്കുന്നു.

5. അവസാനമായി; ഇസ്ലാം എല്ലാ അനീതികള്‍ക്കും സമരസപ്പെടുന്ന അല്ലെങ്കില്‍ മനുഷ്യന്റെ എല്ല പേക്കുത്തുകള്‍ക്കും അനുവാദം നല്‍കുന്ന ഒരു നിയമസംഹിതയല്ല അതിന്‌ കര്‍ശനമായ അതിര്‍ വരബുകളുണ്ട്‌. അത്‌ അംഗീകരിക്കാന്‍ കഴിയുന്നവര്‍ക്ക്‌ ഇസ്ലാമിന്‌ അടിമപ്പെടാം അതല്ല അതില്‍ വിയോജിക്കുന്നവര്‍ക്ക്‌, ഈ ഭൗതീകജീവിതം ഇവിടെ തന്നെ തീര്‍ന്നു എന്നു വിശ്വസിക്കുന്നവര്‍ക്ക്‌ അവരുടെ വഴിയും തിരഞ്ഞെടുക്കാം അതിനുള്ള ഇഛശക്‌തിയും പ്രവര്‍ത്തന ചിന്താസ്വതന്ത്ര്യവും ഒരു നിശ്ചിത സമയം വരെ ഒരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്‌. അതില്‍ കൈകടത്താന്‍ ഒരാളെയും ഇസ്ലാം അനുവദിക്കുന്നില്ല. അത്‌ കൊണ്ട്‌ ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിറുത്തി ചൂണ്ടുനതിന്‌ മുന്‍പ്‌ കാര്യങ്ങള്‍ എന്താണ്‌ എന്നു സത്യസന്ധമായി പഠിച്ച്‌ മാനവദ്രോഹികള്‍ ക്കെതിരെ നമുക്ക്‌ പടപൊരുതാം, ആശയം കൊണ്ടും, നിയമത്തിന്റെ പരിധിക്കുളില്‍ നിന്നുകൊണ്ടും അതിന്‌ ഏത്‌ മുസല്‍മാനും എതിരല്ല. ഈ ഞാനും. ഇതെക്കെ പറഞ്ഞതിനുശോഷവും പിന്നെയും നിങ്ങള്‍ തെലിപ്പുറമുള്ള അഭ്യസങ്ങളുമായാണ്‌ മുന്നോട്ട്‌ പോകുന്നെതെങ്കില്‍ അതില്‍ യാതൊരു സാംഗാത്യവും ഞാന്‍ കാണുനുമില്ല.
ഇതൊക്കെ വായിച്ചും നിങ്ങള്‍ക്ക്‌ ഞാനൊരു തീവ്രവാദിയും മൗലീകവാദിയുമായി തോനുന്നുവെങ്കില്‍ എനിക്കൊന്നെ നിങ്ങളെ ഓര്‍മ്മപെടുത്താനുള്ളൂ. അതെ ഞാന്‍ തീവ്രമായി എന്റെ ആശയങ്ങളില്‍ വിശ്വാസിക്കുന്നു. അതു പോലെ യഥാര്‍ത്തമായ മതവിശ്വാസത്തിന്റെ മൗലീകതയിലും ഞാന്‍ വിശ്വാസിക്കുന്നു. നിങ്ങള്‍ എന്നെ കുറിച്ച്‌ എന്തു കരുതും എന്നു വിചാരിച്ച്‌ എനിക്ക്‌ ശെരിയെന്ന് തോനുന്ന കാര്യം വിളിച്ചു പറയാതിരിക്കാന്‍ എനിക്ക്‌ കഴിയില്ല. സഹോദരങ്ങളെ. വീണ്ടും വീണ്ടും ഞാനാ വാക്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. "മനുഷ്യ സമൂഹം എല്ലാവരും ഒരു പിതാവിന്റെയും മാതവിന്റെയും സന്തതി പരംബരകള്‍" അതുകൊണ്ട്‌ തന്നെ ഈ സംവാദ കോളത്തിനപ്പുറത്ത്‌ നിങ്ങളെല്ലാം എന്റെ സഹോദരങ്ങള്‍. അത്‌ വെളുത്തവനായാലും കറുത്തവനായലും, മതമുള്ളവനായലും മതമില്ലാത്തവനായാലും. നിങ്ങളോട്‌ എനിക്കുള്ള ഐക്യദാര്‍ഢ്യം അത്‌ നിങ്ങളിലെ സത്യസന്ധമായ ഇടപെടലുകളില്‍ മാത്രം.
അക്ഷരതെറ്റുകള്‍ ക്ഷമിക്കു സഹോദരരെ.

9 comments:

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഇസ്ലാമിനെ കല്ലെറിയാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നവരോട്‌ എന്താണ്‌ ഭീകരവാദം എന്നും ചരിത്രപരവും, യഥാര്‍ത്യവുമായി അതിനെന്തുമാത്രം ബന്ധം ഇസ്ലാമിന്‌ ഉണ്ടെനും ഇതില്‍ കൊടുത്ത വീഡിയോ ലിങ്കുകളിലൂടെ നിക്ഷ്‌ പക്ഷ മതികളായ ആളുകള്‍ക്ക്‌ ബോധ്യപെട്ടെയ്ക്കാം എന്നുള്ളത്‌ കൊണ്ട്‌ ഇതിന്‌ കമന്റിടുന്നതിന്‌ മുന്‍പ്‌ അതെന്നു കണ്ടിരിക്കണം എന്ന് വിനീതമായി പറയട്ടെ. 10 മിനിട്ട്‌ വീതമുള്ള ആ വീഡിയോകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

ബഷീർ said...

ശെരീഖ്‌,

യൂറ്റൂബ്‌ ലിങ്കുകള്‍ ഇവിടെ ഓപ്പണ്‍ അല്ല എന്റെ സിസ്റ്റം കമ്പനി നെറ്റ്‌ വര്‍ക്കിലായതിനാല്‍,
പേഴ്സണല്‍ കമ്പൂട്ടറില്‍ ശ്രമിക്കാം


തെറ്റിദ്ധാരണകള്‍ നീക്കന്‍ കഴിയും ,പക്ഷെ മുന്‍ വിധിയോടെ താന്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പ്‌ എന്ന നിലയില്‍ കഴിയുന്നവരോട്‌ എന്തു പറഞ്ഞിട്ടും കാര്യമില്ല.

ക്രിയാത്മകമായ ശ്രമങ്ങല്‍ക്ക്‌ നന്ദി..

ഇവിടെ കല്ലെറിയാന്‍ ഇതുവരെ ആരെയും കാണുന്നില്ലല്ലോ..

ജബ്ബാറിനെപ്പോലെയുള്ള ജാഹിലുകള്‍ സത്യം മനസ്സിലാക്കിയാലും ഇരുട്ടില്‍ കഴിയാനാണു താത്പര്യപ്പെടുക.

മുഹമ്മദ്‌ നബി(സ)യെ നേരില്‍ കാണുകയും , പ്രവാചകത്വം പരീക്ഷിച്ച്‌ ബോധ്യപ്പെടുകയും ചെയ്തിട്ടും അബൂ ജഹല്‍ അബൂജഹല്‍ ( വിഡ്ഢിത്തത്തിന്റെ പിതാവായി തന്നെ ) ആയി തന്നെ ജീവിച്ചത്‌ നാം ഓര്‍ക്കുക..

അപ്പോള്‍ ഈ അഭിനവ അബൂ ജഹലുകളുടെ കാര്യം പറയാനുണ്ടോ ?

പക്ഷെ നിശ്പക്ഷമതികളായ കാര്യങ്ങള്‍ വിലയിരുത്തി പഠിക്കുന്ന ചില സുഹ്യത്തുക്കള്‍ക്ക്‌ ഇത്‌ ഉപകരിച്ചേക്കും എന്ന് കരുതട്ടെ..

ഇസ്ലാമിന്റെ പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഉത്പതിഷ്ണുക്കളെന്ന് അവകാശപ്പെടുന്ന ,വഹാബി / മുജാഹിദ്‌ /ജമാ അട്ടെ ഇസ്ലാമി തുടങ്ങി.. നാക്ക്‌ കൊണ്ട്‌ അഭ്യാസം നടത്തുന്ന മ അദനി പോലുള്ള അധികാര മോഹികളും എല്ലാം യഥാര്‍ത്ഥ ഇസ്ലാമിന്റെ മുഖത്ത്‌ കരി വരിത്തേക്കാന്‍ ശത്രുക്കള്‍ക്ക്‌ ഒരു വഴിയായി വര്‍ത്തിക്കുന്നു... ഇവരാണു ശരിയായ ശത്രുക്കള്‍ .. ഇവരുടെ കാപട്യത്തിന്റെ മുഖം മൂടി സമൂഹ മധ്യത്തില്‍ വലിച്ചു കീറേണ്ടത്‌ ബാധ്യതയാണു

മി | Mi said...
This comment has been removed by the author.
Unknown said...

thanks to laadan thanks to mody thanks to the terrorists,the fundamentalists, the imperialists, the communists the beleivers the non believers thank you all for making this world a HELL

Unknown said...

ഞാന്‍ അവിടെയിട്ട കമന്‍റ് താഴെ ചേര്‍ക്കുന്നു.


റഫീക്ക് കിഴാറ്റൂര്‍ said...
പ്രിയ ശരീഖ് ഹൈദര്‍,
താങ്ങള്‍ ഈ ചര്‍ച്ചയില്‍ ഖുര്‍‌ആനിലെ 5-32
വചനം ചൂണ്ടികാണിച്ചത് കൊണ്ട് മാത്രം
5-33ലെ വാചകം കൂടി കൊടുക്കുന്നു.
ഇത്തരം വചനങ്ങളല്ലെ ബിന്‍ലാദന്‍ ആന്‍റ്
പാര്‍ട്ടിക്ക് പ്രചോദനം???

അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും. (5-33)

April 2, 2008 10:13 AM

പ്രിയ ശെരീഖ്.
എനിക്ക് വ്യകതമായില്ല കാര്യങ്ങള്‍.
ഖുര്‍‌ആന്‍ മുഴുവന്‍ സര്‍വ്വകാല പ്രസ്ക്തമെന്ന് പറയുകയും.ഇതേപോലുള്ള വാക്യങ്ങള്‍ ചൂണ്ടിക്കാണിക്കുബോള്‍ അത് ആ സന്ദര്‍ഭത്തില്‍ മാത്രം പ്രസ്ക്തമെന്നും പറ്യുന്നതിന്‍ രീതിശാസ്ത്രം എനിക്കു മനസിലായില്ല.
താങ്ങള്‍ ഈചര്‍ച്ചയില്‍
(വി.ഖു. 5:32 ){വല്ലവനും അകാരണമായി ഒരാളെ കൊന്നാല്‍ അവന്‍ ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെ പോലെയാണ്‌. വല്ലവനും ഒരളുടെ ജീവന്‍ രക്ഷിച്ചാല്‍ അവന്‍ ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും രക്ഷിച്ചവനെ പോലെയാണ്‌.}
ഈ വാചകം ചൂണ്ടിക്കാണിച്ചത് ഈ വാചകം സര്‍വ്വകാല പ്രസ്ക്തമെന്ന രീതിയിലല്ലെ. താങ്ങള്‍ എനിക്കു തന്ന മറുപടി അനുസരിച്ചാണെങ്കില്‍ ഈ വചനം അന്നത്തെ ഇസ്രായേല്‍ക്കാര്‍ക്കു മാത്രം ബാധകമാവുന്നതല്ലെ.

5-32 ന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ.
{അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.}

April 3, 2008 2:37 AM

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയ സഹോദരന്‍ ലോലന്‍ എന്ന സുഹൃത്തെ.

തങ്കള്‍ ഖുര്‍ ആനിലെ 3 മത്തെ അധ്യായം 153 മത്തെ വചനമാണ്‌ ഉദ്ധേശിക്കുന്നതെങ്കില്‍ ഉഹ്ദ്‌ എന്ന യുദ്ധപശ്ചാത്തലത്തില്‍ മിസ്ലിംകളില്‍ ചിലര്‍ കാണിച്ച അനുസരണക്കേടിനെ കുറിച്ചുള്ള താക്കിതുകളും മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ടാണ്‌ ആ വാക്യം.

4:74 " ഇഹലോക ജീവിതത്തെ പരലോകത്തിന്‌ പകരം വില്‍ക്കാന്‍ തയ്യറുള്ളവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട്‌ അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നമവന്‌ മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌".
രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിക്കും എതിരാകുന്ന ക്ഷുദ്രശക്തികളെ അമര്‍ച്ച ചെയ്യാന്‍ ജനങ്ങളില്‍ ചിലര്‍ വിസമ്മതവും കുതന്ത്രവും പ്രയോഗിച്ചപ്പോള്‍ അല്ലാഹു മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി യുദ്ധം ചെയ്താല്‍ ഉള്ള ഇഹ-പരലോകത്ത്‌ ലോകത്ത്‌ നല്‍കുന്ന ഗുണത്തെ കുറിച്ചാണ്‌ ആ സൂക്തം, അത്‌ 4:75 വചനം വയിച്ചാല്‍ മനസ്സിലാകുന്ന കാര്യമേ ഉള്ളൂ.
3. 3:76 അതിന്റെ തുടര്‍ച്ച തന്നെയാണ്‌ അത്‌ വിശദികരിക്കണോ ?

4:91. മുസ്ലിംകളോട്‌ ചേര്‍ന്ന് നിന്ന് എല്ലാ ആനുകുല്ല്യങ്ങളും സ്വീകരിക്കുകയും സുഖജീവിതമ്നയിക്കുകയും ചെയ്യുംബോള്‍ തന്നെ പുറത്ത്‌ നിന്ന് ശത്രുക്കളുടെ ആക്രമണം ഉണ്ടാകുംബോള്‍ അവര്‍ക്ക്‌ വേണ്ടി ഒത്താശ ചെയ്യുകയും സ്വന്തം രാജ്യത്തിന്നും, ജനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ക്ക്‌ എതിരെ യുള്ള നിര്‍ദ്ദേശം ആണത്‌.( രാജ്യ ദ്രോഹികള്‍ക്കും ഒറ്റുകാര്‍ക്കും ഉള്ള ശിക്ഷ വിധി)

8:12 നബിയ(സ) യുടെ ജീവിതത്തിലെ അദ്യത്തെ സായുധ സമരത്തിന്റെ സന്ദര്‍ഭം ആണ്‌ അവിടെ വിവക്ഷ. ആയിരത്തിലധികം വരുന്ന സര്‍വ്വായുധ സജ്ജരായ ശത്രുക്കളോട്‌ ഏറ്റുമുട്ടാന്‍ 313 പേര്‍ മാത്രമുള്ള പെട്ടിയതും തുരുംബെടുത്തതുമായ അയുധങ്ങളുമായി പുറപ്പെട്ട സംഘത്തിന്‌ അല്ലാഹു പിന്തുണ പ്രഖ്യപിക്കുകയും അദ്രശ്യരായ മാലഖമാരെ കൊണ്ട്‌ പിന്തുണ കൊടുക്കുകയും ചെയതു. ആ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്‌ ആ വാക്യം.

8:12 ലോകവസനത്തോടനുബന്ധിച്ച്‌ ഒരു പാട്‌ ദുരന്തങ്ങള്‍ ഭുമിയില്‍ കാണപ്പെടും എന്ന് ഖുര്‍ ആനും പ്രവാചകധ്യപനങ്ങളുമെല്ലാം പറഞ്ഞു തരുന്നുണ്ട്‌. അതിലൊന്നാണ്‌ യ അജൂജ്‌ മ അജൂജ്‌ എന്ന വര്‍ഗ്ഗം അവര്‍ ലോകത്ത്‌ സര്‍വ്വത്ര കുഴപ്പങ്ങള്‍ സൃഷ്ടിക്കും എന്നാണ്‌ പ്രവചനം. അന്ന് അവരെ കാണുംബോള്‍ അവിശ്വാസികളായ അശ്രദ്ധരായ ആളുകളെ പറ്റിയാണ്‌ അവിടെ പരാമര്‍ശം.

33: 35,36 വചനങ്ങളില്‍ പറയുന്നത്‌ ലോകത്ത്‌ സല്‍ കര്‍മ്മം അനുഷ്ടിക്കുന്ന ഏതൊരാള്‍ക്കും സ്ത്രിയോ പുരുഷനോ ആരായലും അവര്‍ക്ക്‌ നാളെ പരലോകത്ത്‌ ഉത്തമാമായ പ്രതിഫലം ഉണ്ട്‌ എന്ന് 35മത്തെ വചനത്തിലും, 36 മത്തെ വചനത്തില്‍ ഖുര്‍ ആനും പ്രവാചകനും പറഞ്ഞ വഴിയില്‍ സച്ചരിതനായ ഒരു മുസ്ലീം വഴി തെറ്റി നടക്കില്ലെന്നും അങ്ങിനെ വഴിതെറ്റി നടക്കുന്നവര്‍ക്ക്‌ കഠിനമായശിക്ഷ നാളെ പരലോകത്ത്‌ ഉണ്ട്‌ എന്നുമാണ്‌ ആവചനങ്ങളുടെ വിവക്ഷ.

59: 2 മത്തെ വചനം. മദീനയില്‍ താമസമാക്കിയ നബി (സ) അവിടുത്തെ യഹുദരുമായി സമാധാന സന്ധിയില്‍ ഏര്‍പ്പെട്ടിരുന്നു. മുസ്ലിംകളും യഹൂദരും തമ്മില്‍ പരസ്പരം ആക്രമണം നടത്തുകയോ ആക്രമണത്തിന്‌ കൂട്ടുനില്‍ക്കുകയോ ഇല്ല എന്ന്. പക്ഷെ യഹൂദര്‍ പലവട്ടം ഈ കരറിനെതിരായി പ്രവര്‍ത്തിക്കുകയും ശത്രുക്കളുമായി ഗൂഢാലോചന നടത്തുകയും ചെയ്തു, പലപ്രവശ്യം അവരിത്‌ തുടര്‍ന്നപ്പോള്‍ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം നബി (സ)യും സഹാബികളും ചേര്‍ന്ന് അവരെ മദീനയില്‍ നിന്ന് തുരത്തുകയും അതിനു ശേഷം ഖൈബര്‍ എന്ന സ്ഥലത്ത്‌ കോട്ട കെട്ടി മുസ്ലിങ്ങള്‍ക്കെതിരെ നിരന്തരമായ ശല്ല്യവും, ഗൂഢലോചനയും തുടര്‍ന്നപ്പോള്‍ അവിടെനിന്നും വീണ്ടും അവരെ തുരത്തിയോടിക്കേണ്ട ഘട്ടം സംജാതമാവുകയും അങ്ങിനെ അത്‌ സംഭവിക്കുകയും ചെയ്തു.

59:13 യഥാര്‍ത്തത്തില്‍ ഒരു മനുഷ്യന്‍ ഭയപെടേണ്ടത്‌ സര്‍വ്വലോക രക്ഷിതവായ അല്ലാഹുവിനെ മാത്രമാണ്‌. അവിശ്വസികളായ ഇസ്ലാമീക ശത്രുക്കള്‍ യഥാര്‍ത്തത്തില്‍ ഭയപ്പെട്ടത്‌ അവരുടെ ഇടയില്‍ ഏക ദൈവ വിശ്വാസത്തിന്റെ സന്ദേശം പരത്തുന്ന മുസ്ലിംകളെ ആയിരുന്നു. അത്രമാത്രം.

സുഹൃത്തെ ലോലന്‍ ഇതാണ്‌ താങ്കള്‍ ചൂണ്ടികാണിച്ച വചനങ്ങളുടെ എന്റെ പരിമിതമായ അറിവില്‍ ഞാന്‍ പഠിച്ച അര്‍ഥത്തിലുള്ള വിവക്ഷ.
പിന്നെ നിങ്ങള്‍ ഇവിടെ ചൂണ്ടി കാണിച്ച മുഴുവന്‍ വാക്യങ്ങളും ഒന്നൊഴികെ (33:3536) ബാക്കിയെല്ലാം മുഹമ്മദ്‌ നബി (സ) യുടെ ജീവിതകാലത്ത്‌ അദ്ധേഹവും അനുചരന്മാരും നേരിടേണ്ടിവന്ന കൊടിയ അപമാനങ്ങളുടെയും, മര്‍ദ്ദനമുറകളുടെയും, സ്വന്തം നാട്ടില്‍ നിന്നും തുരത്തിയോടിക്കപ്പെടുകയും വെറെരു രാജ്യത്ത്‌ സ്വസ്ഥമായി ജീവിക്കാന്‍ പോലും അനുവദിക്കാതെ കുതന്ത്രങ്ങളും, ഭീഷണിയും, തുടര്‍ന്നപ്പോള്‍ അന്യവാര്യമായ ചെറുത്തു നില്‍പ്പിന്റെ അതിജീവന സമരത്തെ സംബന്ധിക്കുന്ന ചരിത്ര പശ്ചാത്തലവുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ്‌. ഇതെല്ലാം എന്തിനായിരുന്നു എന്നന്വഷിക്കുംബോഴാണ്‌ അത്ഭുതം തോന്നുക. അത്‌ ലോകം മുഴുവന്‍ സൃഷ്ടിച്ച്‌ പരിപാലിക്കുന്നത്‌ ഏകനായ ദൈവം മാത്രമാണെനും ആ ജഗന്നിയന്തവിനെ മാത്രമേ അരാധിക്കാന്‍ പാടുള്ളു അല്ലാത്ത പക്ഷം നാളെ മരണനന്തരം കൊടിയ ശിക്ഷ ആ ജഗന്നിയന്തവില്‍ നിന്ന് ഏറ്റ്‌ വാങ്ങേണ്ടിവരും എന്നുറക്കെ പ്രഖ്യപിച്ചതിനാണ്‌, ആ വിശ്വാസത്തെ പിന്‍ പറ്റിയതിനാണ്‌ സഹോദര. ഇത്തരത്തിലുള്ള വചനങ്ങള്‍ ആ ചരിത്ര പശ്ചാത്തലത്തില്‍ നിന്നു അടര്‍ത്തിമാറ്റി ഇസ്ലാമിക വിരുദ്ധവികാരം സൃഷ്ടിക്കാനും അതിലൂടെ ഒരു സമൂഹത്തെ കരിവാരി തേക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇതെല്ലാം നടക്കുന്നത്‌. ഖുര്‍ ആനെ ഖുര്‍ ആനില്‍ നിന്നും ചരിത്രം ക്രത്യമായി രേഖപ്പെടുത്തിയ പ്രവാചക ജീവിതത്തില്‍ നിന്നുമാണ്‌ ഇസ്ലാമിനെ കുറിച്ച്‌ പഠിക്കേണ്ടത്‌ എന്നോര്‍മ്മപ്പെടുത്തുന്നു.

ഇനി നിങ്ങളുടെ എന്റെ പോസ്റ്റിനെ കുറിച്ചുള്ള സംശയങ്ങള്‍.

1. മുഴുവന്‍ ഇങ്ങിനെ യാണ്‌ അത്‌ മഹത്വമേറിയ മതമാണ്‌.
Mahatma Gandhi, speaking on the character of Muhammad, (Peace Be Upon Him) says in (Young India):

താങ്കള്‍ക്ക്‌ ഒരു റഫറന്‍സ്‌ അവശ്യമെങ്കില്‍ ഇതെല്ലാം താങ്കള്‍ക്ക്‌ ഉപകരിച്ചേക്കാം.
1. Michael H. Hart, The 100: A Ranking of the Most Influential Persons in History, New York: Hart Publishing Company, Inc. 1978, p. 33:
2. Lamartine, Histoire de la Turquie, Paris 1854, Vol II, pp. 276-77:
3. Encyclopedia Britannica
" a mass of detail in the early sources shows that he was an honest and upright man who had gained the respect and loyalty of others who were likewise honest and upright men." (Vol. 12)

4. Edward Gibbon and Simon Ocklay, History of the Saracen Empire, London, 1870, p. 54:

5. Bosworth Smith, Mohammed and Mohammadanism, London 1874, p. 92:

6. Annie Besant, The Life and Teachings of Muhammad, Madras 1932, p. 4:

7. W. Montgomery Watt, Mohammad at Mecca, Oxford 1953, p. 52:

8. Thomas Carlyle in his (Heroes and Heroworship):
9. James A. Michener, 'Islam: The Misunderstood Religion' in Reader's Digest (American Edition), May 1955, pp. 68-70:

10. Sarogini Naidu
(S. Naidu, Ideals of Islam, video Speeches and Writings, Madras, 1918, p.169).

11. Wolfgang Goethe
"He is a prophet and not a poet and therefore his Koran is to be seen as Divine Law and not as a book of a human being, made for education or entertainment." (Noten und Abhandlungen zum Weststlichen Dvan, WA I, 7, 32).

12. Geoffrey Parrinder:
"No great religious leader has been so maligned as Prophet Mohammed. Attacked in the past as a heretic, an impostor, or a sensualist, it is still possible to find him referred to as "the false prophet." A modern German writer accuses Prophet Mohammed of sensuality, surrounding himself with young women. This man was not married until he was twenty-five years of age, then he and his wife lived in happiness and fidelity for twenty-four years, until her death when he was forty-nine. Only between the age of fifty and his death at sixty-two did Prophet Mohammed take other wives, only one of whom was a virgin, and most of them were taken for dynastic and political reasons. Certainly the Prophet's record was better than the head of the Church of England, Henry VIII."

ഇതവസനിക്കുന്നില്ല ചരിത്രത്തെ നിക്ഷപക്ഷമായി വിലയിരുത്താന്‍ ശ്രമിച്ച ഒരു പാട്‌ പേര്‍ ഇസ്ലാമിന്റെ ന്യത്യ നൂതനമായ അതിന്റെ നന്മയെ കുറിച്ചും ശക്തിയെ കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്‌ അവസാനമായി ബര്‍ണാഡ്ഷയുടെ വാക്കുകള്‍.

George Bernard Shaw
If a man like Muhamed were to assume the dictatorship of the modern world, he would succeed in solving its problems that would bring it the much needed peace and happiness. Read the following writings of other Western authors...





2. സയന്റിസ്റ്റ്‌ അച്ചു തണ്ടുകള്‍ എന്നു ഞാന്‍ പറഞ്ഞുവേ ?

3. ഇതിലെവിടെ ധിക്കാരത്തിന്റെ സ്വരം സുഹൃത്തെ. അതൊരു മുന്നറിയിപ്പ്‌ മാത്രമാണ്‌. എന്റെ ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത്‌. അതിനെതിരെ ഓരോ വ്യക്തിയം ഭരണകൂടങ്ങളും ജാഗരൂകമായില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളില്‍ നിന്ന് ആര്‍ക്കും അത്ര പെട്ടെന്ന് രക്ഷപെടാന്‍ കഴിയില്ല സുഹൃത്തെ. അതു മാത്രമേ ഞാന്‍ ഉദ്ധേശിച്ചുള്ളൂ.

പിന്നെ ഇന്നത്തെ ഭീകരവാദപ്രശ്നം അത്‌ ഇസ്ലാം നേരിടുന്ന പ്രശ്നമല്ല. മാനവീകത നേരിടുന്ന മൊത്തം ജനസമൂഹം നേരിടുന്ന പ്രശ്നമാണ്‌. അതിന്‌ വികാരപരമായും, വിവേചനപരമായും അല്ല കാര്യങ്ങള്‍ നേരിടേണ്ടത്‌. സത്യസന്ധമായാണ്‌. അല്ലെങ്കില്‍ അത്‌ ബാധിക്കാന്‍ പോകുന്ന ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മെ എല്ലാവരെയുമാണ്‌. അതാണ്‌ ഞാന്‍ പറഞ്ഞ മുന്‍പ്‌ വിനയന്‍ എന്നൊരു സുഹൃത്ത്‌ എന്റെ ബ്ലോഗില്‍ ഇട്ട കമാന്റിന്റെ ഭാഗം. അതെ കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യാതിരിക്കാന്‍ നമുക്ക്‌ ശ്രമിക്കാം.


4. ലാദനെതിരെ സൗദ്യ അറേബ്യയും, ദാവൂദിനെതിരെ ഇന്ത്യയും, ഈദീ അമീനെതിരെ അവിടുത്തെ ജനങ്ങളും, അല്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയുമൊക്കെയാണ്‌ ഈ ലോകത്ത്‌ നടപടിയെടുക്കാന്‍ അര്‍ഹതപെട്ടവര്‍. നിയമം കയ്യിലെടുക്കാന്‍ നിയമപരമായ അര്‍ഹതയുള്ളവര്‍ ഉണ്ടായിരിക്കുംബോള്‍ അത്‌ കയ്യിലെടുക്കാന്‍ അതില്ലാത്ത മുസല്‍മാന്‌ അര്‍ഹതയില്ല. പക്ഷെ അത്തരം പ്രവണതകള്‍ക്കെതിരെ ഇസ്ലാമീക ആശയത്തില്‍ അടിയുറച്ച്‌ വിശ്വാസിക്കുന്നവര്‍ യഥരീതിയില്‍ പ്രതികരിച്ചിട്ടുണ്ട്‌ താനും അത്‌ താങ്കള്‍ കാണാതെ പോകുന്നെങ്കില്‍ ഇസ്ലാമിന്റെ കുറ്റമല്ല.

സഹോദര റഫീഖ്‌;

ഖുര്‍ ആന്‍ സര്‍വ്വകാല പ്രസക്തം തന്നെ. അതിലെ വാചകങ്ങളും കാര്യങ്ങളും എല്ലാം പ്രസക്തം തന്നെ.

ഖുര്‍ ആന്‍ കാലങ്ങളില്‍, നിന്നും ചരിത്രങ്ങളില്‍ നിന്നും ഉപമകളെ ഉയര്‍ത്തികാട്ടിയും എല്ലാമാണ്‌ മനുഷ്യരോട്‌ സംവദിക്കുന്നത്‌. ലോകത്ത്‌ എല്ലാകാലത്തും വ്യത്യസ്ത ജനവിഭാഗങ്ങളിലെയ്ക്കായി വ്യത്യസ്തപ്രവാചകന്‍ മാരെ നിയോഗിച്ചിട്ടുണ്ട്‌. അവര്‍ക്കൊക്കെ നിയമങ്ങളും അനുശാസനങ്ങളും നല്‍കിയിട്ടുണ്ട്‌. അവസാനമായി ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലേക്കുമായി ഖുര്‍ ആന്‍ അവതരിച്ചു അതില്‍ ചിലപ്പോള്‍ മുന്‍പുള്ളവരോട്‌ താക്കീതു ചെയ്ത സന്ദര്‍ഭവും ചരിത്രവുമെല്ലാം വരുന്നുണ്ട്‌. അത്രേ അതിലുള്ളൂ.

തങ്കളുടെ ഒരു സംശയം ചില കാര്യങ്ങള്‍ പറയുംബോള്‍ ആ ചരിത്രപശ്ചത്തലത്തിന്റെ പ്രസക്തി എടുത്ത്‌ പറയുന്നത്‌ ആതേ പോലുള്ള പശ്ചാത്തലം ഇന്ന് സംജാതമായിട്ടില്ലാത്തത്‌ കൊണ്ടാണ്‌. അതേപോലുള്ള ചരിത്രപശ്ചാത്തലം അവര്‍ത്തിക്കുംബോള്‍ അത്‌ പ്രാവര്‍ത്തികവുമാണ്‌. ഒന്നുകൂടിവിശദീകരിക്കാം. സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന വ്യക്ത്യകള്‍ക്കോ സമൂഹത്തിനോ നേരെ ഇസ്ലാമീക ഭരണം നടക്കുന്ന ഒരു രാജ്യത്ത്‌ ഭരണാധികാരിയും ജനങ്ങളും അനുവര്‍ത്തിക്കേണ്ട കാര്യത്തെ കുറിച്ചാണ്‌ താങ്കള്‍ ആദ്യകമാന്റില്‍ ചോദിച്ചത്‌. ഇന്ന് ഇന്ത്യയില്‍ അല്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ ഒരോ പ്രശ്നങ്ങള്‍ക്കും നേരേ അവിടുത്തെ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ ഉണ്ട്‌. അത്‌ പിന്‍പറ്റല്‍ ആണ്‌ മുസല്‍മാന്‌ അഭികാമ്യം അതേ പാടുള്ളൂ താനും.

പിന്നെ ഒരു രാജ്യത്ത്‌ മുസല്‍മാന്‍ എന്ന രീതിയില്‍ അവന്റെ മതം അനുസരിച്ച്‌ ജീവിക്കാനും, അവന്റെ സ്വത്തുകളോ മറ്റോ സംരക്ഷിക്കാന്‍ യാതൊരുവിധ വഴികളും ഇല്ലാതെ വരുംബോള്‍ യുദ്ധവും ചെറുത്ത്‌ നില്‍പ്പും അനുമതിയുണ്ട്‌. പക്ഷെ അപ്പോഴും നിരപരാധികളുടെ ചേരയൊഴുക്കാന്‍ യാതൊരു നിയമ സാധുതയും ഇസ്ലമിലില്ല്.

ചരിത്രത്തിന്റെ വെള്ളി വെളിച്ചത്തില്‍ പ്രവാചകന്റെ ജീവിതം വ്യക്തമായി രേഖപ്പെടുത്ത പെട്ടിട്ടുണ്ട്‌. അതൊരു വട്ടം ഒന്നു കണ്ണോടിച്ചാല്‍ പലതിനും ഉത്തരം കിട്ടിയേക്കാം. കാരണം പരിശുദ്ധ ഖുര്‍ ആനിന്റെ പരിഛേദം ആണ്‌ ആ പുണ്യ പുംഗവന്റെ ജീവിതം.

കൂടുതല്‍ ശ്രദ്ധയോടെ മുന്‍ വിധികളില്ലാതെ ഖുര്‍ ആനും പ്രവാചക ജീവിതവും വായിക്കാന്‍ ശ്രമിക്കൂ ഈ പടു പാമരനായ എന്നിലേയ്യ്ക്ക്‌ ചോദ്യങ്ങള്‍ എറിയുന്നതിന്‌ മുന്‍പ്‌.

എന്റെ ബലഹീനമായ അറിവിന്റെ അടിസ്ഥാനത്തിലും താങ്കളോട്‌ ഇതിനെ പറ്റി എനിക്കറിയാവുന്ന കാര്യങ്ങള്‍ പങ്കുവെക്കുന്നത്‌ നാളെ റബ്ബിന്റെ കോടതിയില്‍ എന്റെ കണക്കുകളിലേയ്ക്ക്‌ കയ്യൊപ്പ്‌ ചാര്‍ത്താം എന്നുള്ള മോഹത്തില്‍ മാത്രമാണ്‌.നിറുത്തട്ടേ സഹോദര....

അക്ഷര തെറ്റുകള്‍ പൊറുക്കണമെന്നപേക്ഷിക്കുന്നു.

സഞ്ചാരി @ സഞ്ചാരി said...

സ്വന്തം വിശ്വാസത്തെ കുറിച്ചും അതിന്റെ ശരിയായ കാഴ്ചപ്പാടുകളെക്കുറിച്ചും വിശദമാക്കാനുള്ള താങ്കളുടെ പരിശ്രമങ്ങള്‍ക്ക് അത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍.
സത്യം മനുഷ്യനെ സ്വതന്ത്രനാക്കട്ടെ, അത് മാത്രമാണ് ലോകസമാധാനത്തിനുള്ള ഏകമാര്‍ഗ്ഗം

ഫസല്‍ ബിനാലി.. said...

ഒരു വ്യക്തിയെ അല്ലങ്കില്‍ ഒരു വിഭാഗത്തെ, അവര്‍ ഒരേപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ തന്നെ, അവരെ മാനവികതയുടെ വാക്താക്കാളാക്കാം അല്ലെങ്കില്‍ തിവ്രവാദികളാക്കാം അല്ലങ്കില്‍ മറ്റേതുവിധത്തിലും വ്യാഖ്യാനിക്കാം, അത് വ്യഖ്യാനിക്കുന്നവന്‍റെ ഇഷ്ടപ്രകാരം. വ്യഖ്യാനിക്കുന്നവനോട് എത്ര അടിമപ്പെട്ടു നില്‍ക്കുന്നു എത്ര അകന്നു നില്‍ക്കുന്നു എന്നതൊക്കെയാകാം വിലയിരുത്തപ്പെടുന്നതിന്‍റെ മാനദണ്ഡങ്ങള്‍. ഇത് വന്‍ രാഷ്ട്രങ്ങളുടെ, വിവിധ മതങ്ങളുടെ, സംഘടനകളുടെ കാര്യം മാത്രമല്ല, നിത്യ ജീവിതത്തില്‍ നാമോരോരുത്തരുടേയും ജീവിത രസതന്ത്രമാണ്. ഉദാഹരണം നാം മുന്പ് കണ്ടത്, കേട്ടത് ആവര്‍ത്തിക്കുന്നു, സുഭാഷ് ചന്ദ്ര ബോസ്...തികഞ്ഞ സ്വതന്ത്രര സമര നായകന്‍, രാജ്യസ്നേഹി, രക്ത സാക്ഷി..പക്ഷെ ഇതു നമ്മള്‍ ഓരോ ഇന്ത്യക്കാരന്‍റെയും മനസ്സില്‍... പക്ഷേ ബ്രിട്ടിഷ്കാരന്‍റെ അവരുടെ അധികാരവര്‍ഗ്ഗത്തിന്‍റെ കണ്ണുകളില്‍ കാതുകളില്‍ അവരുടെ ഊണിലും ഉറക്കിലും അദ്ദേഹം ഒരു തികഞ്ഞ തീവ്രവാദി മാത്രമാണ്. ഇവിടേയാണ്‍ അഹങ്കാരത്തിന്‍റെ അധിനിവേശത്തിന്‍റെ പരിച്ഛേദങ്ങള്‍ നാം കാണേണ്ടത്.

ഒരു കാലഘട്ടത്തില്‍ അധികാരത്തിന്‍റെ വടം വലിയില്‍ ഒപ്പം നില്‍ക്കാത്ത സമൂഹത്തിന്‍റെ നേര്‍ക്ക്, മറ്റു ചിലപ്പോള്‍ രഷ്ട്രീയമായ എതിര്‍ചേരിക്കെതിരെ മറ്റു ചിലപ്പോള്‍ചില തത്വ സംഹിതകള്‍ക്കെതിരെ മാനവികതക്കെതിരെമ്, മുസ്ലീമ്കള്‍ക്കെതിരെ സാമ്പത്തികമായും മറ്റും ഇന്നല്ലങ്കില്‍ നാളെ നാം ഓരോ ഇന്ത്യക്കാരെനെതിരേയും വരുന്ന പഠന റിപ്പോര്‍ട്ടുകളും പ്രതിരോധ നടപടികളും വ്യഖ്യാനങ്ങള്‍ക്കും നാം കാതോര്‍ത്തിരിക്കുക..അന്നും നമുക്ക് ഉണ്ടായിരിക്കണം രണ്ടല്ല, ഒരു നൂറായിരം അഭിപ്രായങ്ങളും ന്യായ അന്യായങ്ങളും സത്യങ്ങള്‍ക്ക് നേരെ മറപിടിക്കാന്‍ അന്നുംകൈതലം ഉയരണം ഇന്നു നമ്മില്‍ പലരും സ്വന്തം സഹോദരനെ പോലും ഒറ്റുകൊടുക്കാന്‍ തയ്യാറാകും പോലെ...

Unknown said...

All the muslims are not terrorists,
But 'most'of the terrorists are Muslims! - Unfortunately!