കമന്റ് 5
പ്രിയ സൂരജ് രാജന്‍;
എന്റെ കാഴ്ചപാടുകള്‍ ഇവിടെ അവതരിപ്പിക്കുന്നതിന് മുന്‍പ് ഒരു കാര്യം എനിക്ക് ഇവിടെ അടിവരയിട്ടു പറയേണ്ടതുണ്ട് അത് പെതുവെ ഇത്തരം ചര്‍ച്ചകളില്‍ മതങ്ങള്‍ എന്ന ഒരു പരികല്‍പന കടന്നു വരികയും അതിനെ ഒരു അളവുകോലായി കൊണ്ട് ശാസ്ത്രത്തിന് എതിരുനില്‍ക്കുന്ന ചരിത്രസത്യങ്ങളെ എടുത്ത് കാട്ടികൊണ്ട് യഥാര്‍ത്തമായ ദൈവവിശ്വസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഒരുവിരോധഭാസം ഉണ്ട് എന്നുള്ളത് പരമ സത്യം ആകയാല്‍ ആദ്യമേ പറയട്ടെ, ചരിത്രത്തിന്റെ നാള്‍ വഴികളില്‍ മതങ്ങളും ശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും ഇന്നും പല വേദഗ്രന്ഥങ്ങളിലും 100% തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന പരാമര്‍ശങ്ങളും, ആചര വിശ്വസങ്ങളും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും എന്നുള്ളത് കൊണ്ട് ഞാന്‍ പറയുന്ന, ആസ്തികനായ എന്നെ നയിക്കുന്ന വിശ്വസത്തെ സംബന്ധിച്ചോടുത്തോളം മതങ്ങള്‍ ഒന്നില്ല എന്നും മതം മാത്രമേ ഉള്ളുവെന്നും അത് വര്‍ണ്ണങ്ങള്‍ക്കോ, പേരുകള്‍ക്കോ, ജന്മങ്ങള്‍ക്കോ, ഭുഖണ്ഡങ്ങള്‍ക്കോ, തൊഴിലുകള്‍ക്കോ, എതെങ്കിലും തരത്തിലുള്ള ഉച്ചനീചത്വങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ലെന്നും മനുഷ്യന്‍ എന്ന ഒരൊറ്റ മാനവികതയിലാണതിന്റെ നിലപാടു തറയെന്നും അതിന്റെ വിയോജിപ്പുകള്‍ അമാനവികതയില്‍ മാത്രമാണെനും മതങ്ങള്‍ എന്ന ഒരു തലം (അതില്‍ നാസ്തികതയും പെടും) നിങ്ങള്‍ക്ക് കണ്ടെത്താനവുമെങ്കില്‍ അതിനെ നിങ്ങള്‍ മാനവീകസംസ്ക്കാരത്തിന്റെ വ്യത്യസ്തമായ സംവാദ തലങ്ങള്‍ എന്നതിലെയ്ക്ക് കൂട്ടിവായിക്കണം എന്നു ഞാന്‍ അദ്യമേ പറയട്ടെ. ഇല്ലെങ്കില്‍ ഒരു പക്ഷേ ലോകം നോക്കി കാണുന്ന മതങ്ങള്‍ എന്ന പരികല്‍പ്പനയില്‍ ഞാന്‍ പറയുന്നത് വായിക്കപ്പെടുകയാണെങ്കില്‍ അതിന് യാതൊരു അടിത്തറയുമില്ലാത്ത പാഴ് വേലയാകാം എന്ന് ചരിത്ര-ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ പറയുന്നതില്‍ നിങ്ങള്‍ക്കുള്ള യുക്തിയുടെ-ശാസ്ത്രത്തിന്റെ-ചരിത്രത്തിന്റെ മാപിനികള്‍ ആധാരമാക്കേണ്ടതുണ്ടെങ്കില്‍ സകലവിധ ഭൗതിക-അഭൗതിക ശക്തികളുടെയും ഉടമസ്ഥനും-കൈകാര്യകര്‍ത്ത്ര-വിതരണ-വിധാതവുമായ ഏകനായ ആ ഇഹപരലോക പരിപാലകന്‍ എന്നനിലയില്‍ മാത്രമേ എന്നെ സംബന്ദിച്ചിടത്തോാളം ഈ ചര്‍ച്ചക്ക് പ്രാധാന്യമുള്ളൂ എന്ന് ഞാന്‍ സുചിപ്പിക്കട്ടെ.
താങ്കളുടെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അടിസ്ഥാന പരമായി നാസ്തികര്‍ അവലംബിക്കുന്ന ഇടപെടലുകളിലെ യുക്തിഭദ്രമെന്നു തോനിപ്പിക്കുന്ന തലത്തിലെയ്ക്ക് കയറിവന്നുകൊണ്ടുതന്നെയാണ്, തങ്കള്‍ സുചിപ്പിച്ചപോലെ പരിമിതമായ മനുഷ്യ യുകതിയുടെ കൊടുക്കല്‍ വാങ്ങലുകളിലെ വ്യത്യസ്ത ഗ്രഹ്യ മാപിനികള്‍ വെച്ചുകൊണ്ട് താങ്കളോട് പരിമിതമായ എന്റെ ആറിവിന്റെ അടിസ്ഥനത്തില്‍ പറയുന്ന കാര്യങ്ങളില്‍ സ്ഥലകാല പദാര്‍ഥതീതനായ ആ പരമമായ അസ്തിത്വത്തിന് ഭൗതികമായ യുക്തികള്‍ക്കും, ചിന്തകള്‍ക്കും, ബുദ്ധിക്കുമപ്പുറം അപ്രാപ്യമായ ഒരു തലം ഉണ്ട് എന്നുള്ളത് താങ്കളെയും ഞാന്‍ എന്നെ തന്നെയും ഓര്‍മ്മപെടുത്തുകയും ചെയ്യട്ടെ.
താങ്കളുയര്‍ത്തിയ ചോദ്യങ്ങളെ ഇങ്ങിനെ സംഗ്രഹിക്കാം എന്ന് തോനുന്നു
1. മനുഷ്യയുക്തിക്കും, പ്രപഞ്ചത്തിനും അതീതനായ ദൈവത്തെ ഏത് യുക്തിയെ അടിസ്ഥാന മാക്കിയാണ് അരാധിക്ക പെടെണ്ടത് ?
ആസ്തികനായ എനിക്ക് ഇതിനുള്ള പെട്ടെന്നുള്ള ഉത്തരം ആദ്യമനുഷ്യന്റെ ആഗമനം മുതല്‍ തന്നെ അവനുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പ്രപഞ്ചനാഥന്‍ നല്‍കിയെന്നും സമയചക്രങ്ങള്‍ക്കിടയില്‍ ദൈവീക ദര്‍ശനങ്ങളില്‍ സ്വര്‍ഥപരമായ കൈകടത്തലുകള്‍ സംഭവിക്കുംബോഴും വിവിധമനുഷ്യ സമുദയങ്ങള്‍ മാര്‍ഗദര്‍ശനം ലഭിക്കാതെ തിന്മയുടെ തീപന്തങ്ങളായി ഭൂലോകത്ത് വിഹരിക്കുംബോള്‍ അവര്‍ക്കിടയിലെയ്ക്ക് ഏകദൈവവിശ്വസ പ്രഖ്യപനവും പ്രത്യക്ഷമായതും അല്ലതതുമായ തെളിവുകളിലൂടെ മനുഷ്യരില്‍ നിന്ന് തന്നെ പ്രപഞ്ചനാഥന്റെ ഇച്ചാനുസരണം അവന്‍ തിരഞ്ഞെടുത്ത ആളുകളിലൂടെ സത്യ പ്രബോധനം നടത്തി എന്നും അത് ചിലപ്പ്പ്പോള്‍ അവന്റെ വചനങ്ങള്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളിലൂടെയും ആയിരുന്നു എന്നുമാണ്. ഇങ്ങിനെ ഏകദേശം ഒരു ലക്ഷത്തില്‍ പരം മനുഷ്യരായ പ്രവചകര്‍ വിവിധ മനുഷ്യ സമൂഹളിലേയ്ക്ക് നിയോഗിക്കപെട്ടിട്ടുണ്ട് (ഉദ:ആദ്യമനുഷ്യന്‍, ആദം (അ.സ), ഇജിപ്തിലേയ്ക്ക് നിയോഗിക്കപ്പെട്ട മോശ (മൂസ, അ.സ), സോളമന്‍ ചക്രവര്‍ത്തി (സുലൈമാന്‍ നബി (അ.സ), യേശു ( ഈസ അ.സ എന്ന മനുഷ്യ പുത്രനായ പ്രവാചകന്‍ ) എന്നും അവസാനം ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലേയ്ക്കുമായി അവസാന പ്രവാചകന്‍ അവസാനത്തെ ദൈവീക ഗ്രന്ഥവുമായി അവതരിക്കപ്പെട്ടു എന്നുമാണ്,
ഇത് താങ്കള്‍ക്ക് സ്വീകാര്യമല്ല എന്ന് താങ്കള്‍ താങ്കളുടെ കമാന്റില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത് കൊണ്ട് ഞാന്‍ എന്താണ് എന്നുള്ളതിന് സൂചന നല്‍കി എന്നുമാത്രമേ ഉള്ളൂ. ഇവിടെ നിന്നും നമ്മള്‍ തിരിച്ചു പോവേണ്ടത് നമ്മുടെ വിഷയം യുക്തിയും അത് അവലംബമാക്കുന്ന ശാസ്ത്രവുമായതകൊണ്ട് പരിണാമ വ്രക്ഷത്തില്‍ ചിബന്‍സിയുടെ മുന്‍ ഗാമിയില്‍നിന്നു വാലു മുറിഞ്ഞ് നില്‍ക്കുന്ന മനുഷ്യന്‍ എന്ന ജീവിയിലേയ്ക്കാണ്. യുകതിയുടെ അടിസ്ഥാനത്തില്‍ എങ്ങിനെയാണ് സത്യസന്ധമായ ആശയമായി അംഗീകരിക്കാന്‍ കഴിയുക, നോക്കൂ ശാസ്ത്രം എന്നതിന് വ്യല്യം സെസിന്‍ ഡാമ്പിയര്‍ നല്‍കുന്ന നിര്‍വചനം 'പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച് അനുക്രമമായ അറിവും ഈ പ്രതിഭാസങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് യുക്തിനിഷ്ഠമായ പഠനവുമാണ് ശാസ്ത്രം'
(W.C. Dampier: A history of
Science Page: 13).
അത് കൊണ്ട് തന്നെ ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും ശാസ്ത്രത്തിന്റെ ലേബലില്‍ പരിണാമ വാദത്തെ നമുക്ക് വിലയിരുത്തുക സധ്യമല്ല എന്നാണ് എനിക്ക് കണ്ടെത്താന്‍ കഴിയുന്നത്. നീരീക്ഷണ യോഗ്യമല്ലാത്ത ഊഹങ്ങളുടെ അടിത്തറയിലാണ് പരിണാമ സിദ്ധാന്തം സ്ഥപിക്കപ്പെട്ടിരിക്കുന്നത് എന്ന് പരിണാമ സിദ്ധാന്തത്തിന്റെ അധൂനിക വാക്താക്കളിലൊരാളായ സ്റ്റീഫന്‍ ജെ ഗോള്‍ഡ് പോലും പറയുന്നത് നമുക്ക് കണ്ടെത്താന്‍ കഴിയുന്നു.(New Scientist-December 1986)
പരിതസ്ഥിതിയുമായി പൊരുത്തപ്പെടാനായി ജീവികള്‍ നേടിയെടുത്ത അനുകൂലനങ്ങള്‍ പരിണാമം വഴി അനന്തരതലമുറകളിലെയ്ക്ക് സംക്രമിക്കുന്നുവെന്ന് പരിണാമ പൂജകര്‍ പറയുംബോള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവുമധികം കഴിവുകള്‍ കാണപോടെണ്ടത് ഈ ചാക്രിക വ്യവസ്ഥയില്‍ ഏറ്റവും പുരോഗതി പ്രാപിച്ച മനുഷ്യരിലാണ്. പക്ഷെ നൈസര്‍ഗ്ഗീകമായ കഴിവുകള്‍ മറ്റു ജീവികളില്‍ നിന്ന് തുലോം കുറവായി ജനിക്കുന്ന മനുഷ്യന്‍ എങ്ങിനെയാണ് പരിണമത്തിന്റെ മാപിനികള്‍ക്കുളില്‍ വരുന്നത്. അങ്ങിനെ യായിരുന്നെങ്കില്‍ വാവ്വലിനൊപ്പ്പമെങ്കിലും നില്‍ക്കുന്ന ശ്രവണ ശകതിയും, നായയെ പോലെയുള്ള ഘ്രാണേന്ദ്രിയവും, ധ്രുവകരടിയുടെ നല്ല ചര്‍മ്മവും, ചീറ്റപുലിയുടെ വേഗതയുള്ള കാലുകളും ഒക്കെ കാണപ്പെടെണ്ടതായിരുന്നു, പക്ഷെ അതൊന്നും കാണപെടുന്നില്ലെന്ന് മാത്രമല്ല മറ്റു ജന്തു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് നൈസര്‍ഗ്ഗീകമായ കഴിവുകളൊന്നുമില്ലാതെ ജനിക്കുന്ന മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ ആര്‍ജിക്കുന്ന അറിവിന്റെയും, കഴിവുകളുടെയും അടിസ്ഥാനത്തില്‍ പലതും നേടുകയും പല നൈസര്‍ഗ്ഗീകമായ കഴിവുകളോടെ ജനിക്കുന്ന പല ജീവികളും പുതിയതായി യാതൊന്നും നേടതെ മരിക്കുകയും ചെയ്യുന്നു. ഇങ്ങിനെ പറയുംബോള്‍ 'ആപോക്ഷികമായി മോശമായ തന്റെ ശരീരീകമായ വിഭവങ്ങള്‍ക്കു പകരം നഷ്ടപരിഹാര മെന്നോണം മനുഷ്യന് ലഭിച്ചിട്ടുള്ളത് വിപുലവും സൂക്ഷ്ം മൃദുലവുമായ ഒരു നാഡിപടലത്തിന്റെ കേന്ദ്രമായി വലുതും സങ്കീര്‍ണ്ണവുമായ ഒരു തലച്ചേറാണ്
(Gordon childe: Man makes himself, P. 35)
മസ്തിഷ്കം പുരോഗതിപ്രാപിച്ചപ്പ്പ്പോള്‍ മ റ്റെല്ല കഴിവുകളും കൊഴിഞ്ഞുപോയി എന്ന വിചിത്രമായ വാദവും അതിന് തെളിവായി വല്ല ഭ്രൂണശാസ്ത്രതെളിവുകളോ, ഫോസില്‍ തെളിവുകളൊ മുന്നോട്ടുവെക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നത് നമുക്ക് കണ്ടെത്താന്‍ കഴിയും
ഇത് നീണ്ടു നീണ്ടു പോകുന്നത് കൊണ്ടും എന്റെ വായടിത്തം കൊണ്ടും ചിലപ്പോള്‍ ചിലര്‍ക്ക് സഹിക്കാന്‍ കഴിയാതെ വല്ല തോക്കോ കുന്തമോ വടിയോ എടുത്ത് എന്നെ തല്ലി കൊല്ലാന്‍ വരുമെന്നുള്ളത് കൊണ്ട് ഞാന്‍ തല്‍ക്കാലം ചുരുക്കുന്നു. ഇനിയും ഈ ചര്‍ച്ച മത പരിണാമ ശാസ്ത്രത്തിലേയ്ക്കും മറ്റും നീളേണ്ടതുണ്ടെന്ന് ഓര്‍മ്മ പെടുത്തുന്നു.
2. ദൈവം പ്രാര്‍ഥിക്കപെടെണ്ടവനാണെന്ന് എന്തടിസ്ഥാനത്തിലാണ് മനസ്സിലാക്കിയത് ?
ദൈവത്തിന് മനുഷ്യന്‍ പ്രര്‍ഥിച്ചതുകൊണ്ടോ ഇല്ലെങ്കിലും ഒന്നും സംഭവിക്കാനില്ല. പ്രാര്‍ഥനകളും അതിന്റെ സ്വഭാവ സവിശേഷതകളുമെല്ലം മനുഷ്യജീവിതമോഖലകളുമായി ബന്ധപെട്ടതാണ്. അതിലെയ്ക്ക് എടുത്ത് ചാടുന്നില്ല. ഒരുകാര്യം ഓര്‍മ്മിപ്പിക്കുന്നു പ്രാര്‍ഥന എന്ന അത്മീയ പ്രകടനങ്ങളെ മതങ്ങള്‍ എന്ന പരികല്‍പനയില്‍ നിന്ന് മാറ്റിനിറുത്തി മതത്തിലെയ്ക്ക് കൂട്ടിവായിക്കുകയും അവശ്യമെങ്കില്‍ ഒരു പഠനത്തിന് തയ്യറവുകയും ചെയ്യുക.
3.യുക്തിക്കും പ്രപഞ്ചത്തിനും അതീതനയ ദൈവത്തെ അരാധന,പ്രാര്‍ഥന, സല്‍ക്കര്‍മ്മങ്ങള്‍, അടിമപ്പെടല്‍, ഗുഡ് ബുക്ക്സില്‍കയറിപറ്റല്‍ എന്ന്യത്യതി ഉപരിവിപ്ലവകമായ കര്‍മ്മങ്ങള്‍ കൊണ്ടും വിശ്വസം കൊണ്ടും ഒതുക്കുന്നത് എന്തിന്റെ അടിസ്ഥനത്തിലാണ്.
ഇവിടെ താങ്കള്‍ ഉദ്ദേശിക്കുന്നത് അര്‍ഥരഹിതമായ കാട്ടി കൂട്ടലുകളെ കുറിച്ചാണെങ്കില്‍ അതില്‍ നിന്ന് മോല്‍ പറഞ്ഞപ്രകാരം മതം എന്ന ഏകത്വത്തിലേയ്ക്ക് കൂട്ടിവായിക്കണം എന്നു സൂചിപ്പിക്കട്ടെ. സാന്ദര്‍ഭികമായി പറയട്ടെ, മനുഷ്യ കര്‍മ്മങ്ങളുടെ അര്‍ഥതലങ്ങള്‍ ഒരു കുംബസാരകൂടിന്റെ സ്വകാര്യതയില്‍ സീകാര്യമാവുമെന്നൊ, അല്ലെങ്കില്‍ ഉരുക്കഴിക്കുന്ന മന്ത്രക്ഷരങ്ങളൂടെ, നിവേദിക്കപ്പെടുന്ന ഭൗതികവസ്തുകളീലൊ, ഒരു നിസ്സ്ക്കാരപായയിലോ, നെറ്റിയില്‍ തെളിയുന്ന നിസ്സ്ക്കാര തഴംബിലോ, ഒരു പകലിന്റെ ഭക്ഷണ വര്‍ജനത്തിലോ അവസനിക്കുന്നതല്ലെന്നും അതിനെക്കൊമപ്പുറം ജീവിതത്തിന്റെ സമസ്തമോഖലകളിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു തത്വസംഹിതകളിലെയ്ക്കുള്ള വഴികാട്ടിയായി ഒരു ഗന്ഥവും അതിന്റെ നിയമങ്ങളൂമുണ്ട്, അതാണ് മതത്തിന്റെ അടിസ്ഥാനം അതിനെയാണ് നിങ്ങള്‍ ശാസ്ത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, ചരിത്രത്തിന്റെ, മാനവീകതയുടെ അളവു കോലുകള്‍ കൊണ്ട് അളക്കാന്‍ ശ്രമിക്കേണ്ടത്, മതവും ശാസ്ത്രവും എന്ന സംവാദങ്ങളിലെയ്ക്ക് വരുംബോള്‍, അങ്ങിനെയൊരു സംവാദം ആവശ്യമായി വരുന്നെങ്കില്‍ മാത്രം, ഇങ്ങിനെ പറയാന്‍ കാര്യം പലപ്പോഴും പരസ്പരമുള്ള പരിചപ്പെടുത്തലുകളില്‍ സൂരജ് സൂചിപ്പിച്ച പോലെ അടുത്തറിയുക എന്ന ഒരു തലത്തില്‍ നിന്ന് മാറി സ്വന്തം വിശ്വാസം അപരനിലേയ്ക്ക് അടിച്ചേല്‍പ്പിക്കുന്‍ ശ്രമിക്കുന്നു എന്നെരു തോന്നാല്‍ ശക്തമാവാറുണ്ട്. അങ്ങിനെ തോന്നല്‍ എന്റെ ഉള്ളില്‍ ഉണ്ടായാലും താങ്കളുടെ ഉള്ളില്‍ ഉണ്ടായാലും അത് തെറ്റാണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ എന്ന് സാന്ദര്‍ഭികമായി പറയുകയും. റെഫീഖ് എന്ന സുഹൃത്തിനോട് സംഭാഷണങ്ങള്‍ക്കിടയിലെയ്ക്ക് ഔചിത്വ ബോധമില്ലാതെ കടന്നു വന്ന് മുന്‍ ധാരണകള്‍ വിളിച്ചു പറയുന്നത് അത്ര വലിയ മാന്യതയല്ലെന്നും സ്നേഹപൂര്‍വ്വം അറിക്കട്ടെ. പറയൂ കാര്യ കാരണബന്ധത്തോടെ.
March 9, 2008 9:11 AM
Sunday, March 9, 2008
രണ്ട്. ദൈവം സംവാദം, കണ്ടെത്തലുകള്‍, കണ്ടെടുക്കലുകള്‍.
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 3/09/2008 11:53:00 AM
Labels: കണ്ടെടുക്കലുകള്‍., കണ്ടെത്തലുകള്‍, ദൈവം സംവാദം
Subscribe to:
Post Comments (Atom)
1 comment:
'ആപോക്ഷികമായി മോശമായ തന്റെ ശരീരീകമായ വിഭവങ്ങള്‍ക്കു പകരം നഷ്ടപരിഹാര മെന്നോണം മനുഷ്യന് ലഭിച്ചിട്ടുള്ളത് വിപുലവും സൂക്ഷ്ം മൃദുലവുമായ ഒരു നാഡിപടലത്തിന്റെ കേന്ദ്രമായി വലുതും സങ്കീര്‍ണ്ണവുമായ ഒരു തലച്ചേറാണ്
(Gordon childe: Man makes himself, P. 35)
മസ്തിഷ്കം പുരോഗതിപ്രാപിച്ചപ്പ്പ്പോള്‍ മ റ്റെല്ല കഴിവുകളും കൊഴിഞ്ഞുപോയി എന്ന വിചിത്രമായ വാദവും അതിന് തെളിവായി വല്ല ഭ്രൂണശാസ്ത്രതെളിവുകളോ, ഫോസില്‍ തെളിവുകളൊ മുന്നോട്ടുവെക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നത് നമുക്ക് കണ്ടെത്താന്‍ കഴിയും
Post a Comment