Monday, January 28, 2008

ആണിടങ്ങള്‍, ഒരു ശുക്ല വിസര്‍ജനം.

ആണിടങ്ങള്‍
പുലര്‍ച്ചയുടെ കുളിരില്‍
ബാലസൂര്യന്റെ ചുടു ചുംബനത്തിലെയ്ക്ക്‌
സ്വപ്നങ്ങളുടെ ഒരോ നൗക യാത്ര.
സുഖാലാസ്യത്തിന്റെ ഉണര്‍വ്വിലെയ്ക്‌
ഒരു കിടക്ക ചായ
ലാസ്യത്തിന്റെ ആണ്‍ സൂത്രങ്ങളിലെ
കൂരബുകള്‍ ഒളിപ്പിച്ചൊരു കമാന്റ്‌
നിന്റെ ചുംബനത്തിന്റെ രുചിയില്ല ചായക്കെന്ന്.
ആണിടങ്ങളിലെ ആണ്‍ ചര്‍ച്ചകളിലെയ്ക്ക്‌
ചാരു കസേരയിലൊരു പത്ര വായന.
നീരിക്ഷണത്തിന്റെ കൃത്യതയും, മൂര്‍ച്ചയും, വേഗവുമറിയിക്കാന്‍
ഇഡ്ഡലിക്ക്‌ മാര്‍ദ്ദവമില്ലെന്ന്
ഷര്‍ട്ടിന്റെ കഴുകലില്‍ വെണ്മയില്ലെന്ന്
പാന്റിന്റെ ഇസ്തിരിയില്‍ ചുളിവുകളുണ്ടെന്ന്
കുട്ടികളുടെ സ്കൂള്‍ വണ്ടി കാത്തു നില്‍ക്കുന്നെന്ന്.
ഓഫീസ്‌ മുറിയുടെ അസ്വാസ്ഥതകളില്‍ നിന്ന്
വൈകിട്ടത്തെ പരിപാടി
ഇഷ്ട റെസ്റ്റോറന്റില്‍
ഇഷ്ട ഇടങ്ങളില്‍
നേര്‍ത്ത ഇരുട്ടില്‍
ഏസിയുടെ കുളിരില്‍
ബിയറിന്റെ ഉന്മാദത്തില്‍
മദ്യത്തിന്റെ മദിപ്പിക്കുന്ന ലഹരിയില്‍
സമയവോഗമറിയാത്ത ആണിടങ്ങളിലെയ്ക്ക്‌
കട്ടുറുംബിന്റെ ഔചിത്യ ബോധമില്ലാതെ
പുതിയ മൊബയിലിലെ സൂപ്പര്‍ ഹിറ്റ്‌ റിംഗ്‌ ടോണ്‍
എവിടെയാണെന്ന് തളര്‍ന്ന കൊഞ്ചല്‍
കുട്ടികള്‍ക്ക്‌ ഉറക്കം വരുന്നെന്ന്
വിശക്കുന്നെന്ന്
ചെറുതായി തല വേദനിക്കുന്നെന്ന്
ഇത്തിരി നേരം ആ മാറിലൊന്ന് ചായണമെന്ന്
ഇവിടെ ഒഫീസിലണെന്ന്
പുതിയ പ്രൊജക്ടിന്റെ ചര്‍ച്ചയിലെന്ന്
വരാന്‍ ഇത്തിരി വൈകുമെന്ന്
അവസാനിപ്പിക്കാന്‍ വേണ്ടി
അശ്ലീല ചുവയിലൊരു കൊഞ്ചലും
തളര്‍ന്ന ചിരി കാതിലെത്തും മുന്‍പ്‌
ചുവന്ന ബട്ടന്റെ നെഞ്ചിലൊരു വിരല്‍ ചുംബനം
പാതി രാവിന്റെ പാതി മയക്കത്തിലൊരു കാറിന്റെ ഇരംബല്‍
ഞെട്ടലിന്റെ
മയക്കത്തിന്റെ
വണ്ടിക്കാളയുടെ തളര്‍ച്ചയില്‍
വാതില്‍ പാളികള്‍ക്കിടയിലൊരു തളര്‍ന്ന മുഖം.
അടച്ചു മൂടിയ രണ്ടു പ്ലയിറ്റുകളെ നോക്കി
വല്ലാതെ വിശന്നപ്പോള്‍ ഞാന്‍ കഴിച്ചെന്ന്
പിന്നെ ഒരേ കിടക്കയിലെ സ്ത്രീ ശരീരത്തിന്റെ ചൂടില്‍
ഇനിയും എരിഞ്ഞു തീര്‍ന്നിട്ടില്ലാത്ത മദ്യന്മോദത്തില്‍
ഒരു ശുക്ല വിസര്‍ജനം.
വല്ലാത്ത മേഘവും, കാറ്റും,ആയിരുന്നെന്ന്
വേനലിന്റെ ചൂടില്‍ ഉരുകുന്ന ഭൂമിയിലെയ്ക്ക്‌
മഴ വെറുതെ ചാറി പോയെന്ന് പെണ്‍ മൊഴി.

Saturday, January 26, 2008

ഇന്ത്യ ജനാധിപത്യ പരമാധികാര രാഷ്ട്രം.

ഇന്ത്യ ജനാധിപത്യ പരമാധികാര രാഷ്ട്രം.
അതെ,

അന്‍പത്‌ കോടിയിലധികം വരുന്ന ദരിദ്ര നാരയണന്മാരുടെ ഇന്ധ്യ...
ആഗോള തലത്തില്‍ എറ്റവും കൂടുതല്‍ കോടിശ്വരന്മാരെ സൃഷ്ടിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ധ്യ .
അതെ സംബത്തികമായ ക്രയവിക്രയങ്ങളില്‍ പരാജയപ്പെട്ട്‌ എറ്റവും കൂടുതല്‍ അളുകള്‍ ആത്മാഹൂതി ചെയ്യുന്ന രാജ്യം ഇന്ധ്യ.

ചെറ്റകുടിലുകളില്‍ നിന്ന് രമ്യഹര്‍മ്മ്യങ്ങളിലെയ്ക്ക്‌ യത്ര ചെയ്യുന്ന രാഷ്ട്രീയക്കാരന്റെ പ്രിയ നാട്‌ ഇന്ധ്യ.
രാഷ്ട്രീയക്കാരന്റെ ചാവേറുകളുടെ ഇന്ത്യ.

"മാ നിഷാദ" ( അരുത്‌ കാട്ടാള) എന്നു പാടിയ വാല്മീകീ കാവ്യ കഥ നായകനെ കരുവാക്കി മനുഷ്യ മനസ്സുകളില്‍ വര്‍ഗ്ഗീയ രാഷ്ടീയ ചേരി തിരിവുകള്‍ സൃഷ്ടിച്ച്‌ മനുഷ്യ കബന്ധങ്ങള്‍ക്കു മുകളില്‍ കസേര ഉറപ്പിക്കുന്ന അധികാര കൊതിയന്മാരുടെ ഇന്ധ്യ.
അതെ
ബാബരി മസ്ജിദുകളുടെയും, ഗുജറത്തുകളുടെയും, മാറാടുകളുടെയും, നന്ദിഗ്രാമിന്റെയും, മുത്തങ്ങകളുടെയും, പ്ലാച്ചിമടകളുടെയും,....ഇന്ധ്യ.

അതെ വര്‍ഗ്ഗീയ വിഷം കലാപമായ്‌ ആളുംബോള്‍ അധികാരത്തിന്റെ ഊര്‍ജം സ്വംശീകരിക്കുന്ന വേട്ടക്കാരുടെ ഇന്ധ്യ.

ശുദ്ധജലം മഴയായ്‌ തിമിര്‍ത്തു പെയ്യുംബോഴും ദഹമകറ്റന്‍ ഇത്തിരി വെള്ളത്തിനായി ആഗോളകുത്തക ഭീമന്‍ മാരുടെ കനിവിനായി കാത്തുനില്‍ക്കുന്ന ഇരകളുടെ ഇന്ധ്യ.

പെതു സ്വത്തുകള്‍ കയ്യേറി റിസോര്‍ട്ടുകളും, ഫാക്ടറികളും, എസ്റ്റേറ്റുകളും പണിതുയര്‍ത്തുംബോഴും കിടക്കാന്‍ ഒരു തരി മണ്ണില്ലാതെ തെരുവുകളില്‍ അന്തിയുറങ്ങുന്ന പട്ടിണി പാവങ്ങളുടെ ഇന്ധ്യ.

സകലമാന നന്മകളുടെയും ശവക്കുഴികള്‍ തീര്‍ക്കുന്ന ഈ ആധൂനിക വര്‍ത്തമാന കാലത്ത്‌ അവനവനിസത്തിന്റെ ചട്ടകൂടിലെയ്ക്ക്‌ സ്വയം ചുരുങ്ങി ഇടപെടലിന്റെ പോരാട്ട ഭൂമികയില്‍ നിന്ന് ഒളിച്ചോടുന്ന ഞാനും നിങ്ങളുമടങ്ങുന്ന നൂറ്റിച്ചില്ല്വാനം കോടി ഭീരുക്കളുടെ, കുറ്റവാളികളുടെ ഇന്ധ്യ.....

Monday, January 21, 2008

മുഴ

എന്റെ ഈ മെയിലിന്‍ പൊറുതി കേടില്‍ വശം കെട്ട സുഹ്രത്ത്‌.
പരിഹാസത്തിന്റെ കുപ്പിചില്ലെറിഞ്ഞു കൊണ്ട്‌ പറഞ്ഞു.
നീ എനിക്കൊരു പ്രണയ കവിത അയ്ക്കുക.
പ്രണയം മറന്നു പോയ എന്റെ പ്രണയിനിക്കയക്കാന്‍.
കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയില്‍ ചോര പൊടിയുന്ന എന്‍ മുഴയിലെ നിണം തുടച്ച്‌ ഞാനെഴുതാനിരുന്നു.
അരമണിക്കൂറിന്‍ ശ്രമത്തിനൊടുവില്‍ സെന്റ്‌ ബട്ടണില്‍ മൗസ്‌ അമര്‍ത്തി.
വിയോജന കുറിപ്പയച്ചു കൊണ്ട്‌ ആത്മമിത്രം പറഞ്ഞു.
ഇത്‌ കണ്ണീര്‍ പരബരകളിലെ വാക്കുകള്‍ പോലിരിക്കുന്നു.
എന്റെ പ്രണയം വീണ്ടെടുക്കാന്‍ എനിക്കൊരു അനശ്വര കവിത വേണം
മൂന്നൂ ദിനത്തിന്‍ ഭഗീരഥപ്രയത്നത്തിനൊടുവിലും.
എന്റെ കുറിപ്പുകളിലെ വാക്കുകള്‍ അംഗഭംഗം വന്ന കബന്ധങ്ങള്‍ പോലെ ചത്തു കിടന്നു.
തോല്‍ക്കാന്‍ എനിക്ക്‌ മനസ്സില്ലാത്തതിനാല്‍ നിണം കട്ടപിടിച്ച എന്റെ മുഴയില്‍ തലോടി.
ഞാനൊരു കടും കൈ ചെയ്തു.
ഷെല്ലിയുടെയും, ഷെയ്കസ്പിയറിന്റെയും, വില്ല്യമിന്റെയും വരികളെ.
കുട്ടിയുടുപ്പണിയിച്ചയച്ചു ഞാന്.
‍ആകാംക്ഷയുടെ മുള്‍മുന മുനബില്‍ വെച്ചെനിക്കു മറുപടി വന്നു.
ഇതു മതി കാര്യം, ഷെല്ലിയെയും, ഷെയ്കസ്പിയറിനെയും, വില്ല്യമിനെയുമവള്‍ക്കറിയില്ല.
പുതിയ കാലത്തെ ബില്‍ഗേട്സും, അംബനിമരെയുമണവള്‍ക്ക്‌ പ്രിയം.
വാക്കുകളുടെ മൂര്‍ച്ചയില്‍ പിളര്‍ന്നു പോയി എന്റെ മുഴ.
സുഹൃത്തെ, ഇപ്പോള്‍ ഞാന്‍ കവിതകളെഴുതാറില്ല.
ചിലപ്പോള്‍ ചിലര്‍ വിളിച്ചു കൂവും.
രാജാവ്‌ നഗ്നനെന്നു വിളിച്ചു കൂവിയ കുട്ടിയുടെ നിഷ്കളങ്കതയില്‍.
പിന്നെ...... ഒരു സ്വകാര്യം.
ചിലപ്പോള്‍ ഞാന്‍ വീണ്ടും കവിത എഴുതും....
എന്റെ മുഴയുടെ ദീനം മാറിയാല്‍.
ചര്‍മ്മ ദാര്‍ഢ്യത്തിന്റെ കട്ടി കൂട്ടാന്‍ ഞാന്‍ രാഷ്ട്രീയ കളരിയില്‍ പയറ്റുന്നുമുണ്ട്‌ .

നോവുന്നു എനിക്ക് നോവുന്നു