Saturday, March 22, 2008

ഉദ്ധരിച്ച ലിംഗവും, അരാജക വാദികളും.

വെള്ളെഴുത്തിന്റെ പരാജയപ്പെട്ടവരുടെ ശരീരം എന്ന പോസ്റ്റില്‍ ഞാനിട്ട ഒരു കമന്റെ~ അതിലെ പോസ്റ്റും കമന്റുകളും കൂട്ടി വായിക്കുംബോള്‍ ഈ വായന പൂര്‍ത്തിയാവുകയുള്ളൂ എന്നു പറയട്ടെ.

സ്നേഹബഹുമാനാദരപൂര്‍വ്വം വെള്ളെഴുത്തിനും ചര്‍ച്ചയില്‍ പങ്കെടുത്ത്‌ കൊണ്ടിരിക്കുന്ന നല്ല സുഹൃത്തുകള്‍ക്കും.

ഒരുകാര്യം ഞാന്‍ ആദ്യമായി ഇവിടെ അടിവരയിട്ടു പറയട്ടെ ആണ്‍ കോയ്മകള്‍ തീര്‍ക്കുന്ന തടവറകളിലും പക്ഷപാതിത്വപരമായ ആണ്‍കാഴ്ചകളില്‍ വായിക്കപ്പെട്ട അല്ലെങ്കില്‍ തീര്‍ക്കപ്പെട്ട നിയമങ്ങളോടും, ഗ്രന്ധങ്ങളോടുമുള്ള അടങ്ങാത്ത വെറുപ്പിന്റെ, എതിരിന്റെ എന്റെ പോരാട്ട മനസ്സ്‌ ഞാന്‍ നിങ്ങള്‍ക്കൊപ്പം പങ്കുവെക്കുന്നു. ഇത്‌ ഈ പോസ്റ്റ്‌ വായിച്ചതിനുശേഷം എനിക്കുണ്ടായ ബോധോദയമല്ലെന്നും എന്റെ ജീവിത കാഴ്ചകളില്‍ നിറഞ്ഞ അസമത്വങ്ങളുടെ അസ്വസ്ഥതകളില്‍ നിന്നും ഉടലെടുത്തതാണ്‌ എന്നും പറയട്ടെ, ബ്ലോഗ്‌ എന്ന് പറയുന്ന ഈ ആധുനിക മാധ്യമത്തില്‍ എനിക്ക്‌ വെറും മൂന്നുമാസത്തിനോടടുത്ത പ്രയമേ ഉള്ളൂ, അതില്‍ എന്റെ ബ്ലോഗിലെ ആദ്യ പോസ്റ്റുകളില്‍ ഒന്നില്‍ തന്നെ ഞാനതിനെതിരെ കലഹിച്ചിട്ടുണ്ട്‌. വായിക്കാപ്പെടാന്‍ മാത്രമുള്ള വലിയ കവിത ഭംഗി ഒന്നും അതിനില്ലെങ്കിലും അത്‌ നമ്മുടെ ചുറ്റുപാടില്‍ നിറയുന്ന കാഴ്ചകളുടെ അസ്വസ്ഥത നിറയുന്ന ഒന്നുതന്നെയാണെന്‌ ഓര്‍ക്കൂട്ടിലും, ഈമെയിലിലും, ബ്ലോഗിലും വന്ന അതിന്റെ കമന്റുകള്‍ സുചിപ്പിക്കുന്നുണ്ട്‌. അതിന്റെ ലിങ്ക്‌ ഞാന്‍ താഴെ കൊടുക്കുന്നു.
http://shareequevkd.blogspot.com/2008/01/blog-post_28.html

പിന്നെ സ്ത്രീ പാപത്തിന്റെയും, സാത്തന്റെയും സഹചാരിയാണെനും, ലോകത്തിലെ സകല ദുരന്തങ്ങളൂടെയും, ദോഷങ്ങളുടെയും ഇരിപ്പിടമാണ്‌ സ്ത്രീയെന്നും പ്രഖ്യപിക്കുന്ന മനുഷ്യ നിര്‍മ്മിത-മത നിയമ ഗ്രന്ധങ്ങളെ പരിചയായി പിടിച്ചു കൊണ്ട്‌ സ്ത്രീക്കും, മാനവീകതക്കും എതിരാണ്‌ മതം എന്നുപറയുന്നത്‌ കണ്ണടച്ചിരുട്ടാക്കുകയോ അല്ലെങ്കില്‍ സത്യം ഇനിയും വായിക്കപ്പെടാതെ അല്ലെങ്കില്‍ പഠനവിധേയമാക്കതെ മുന്‍ വിധികളോടെ മാറ്റി നിറുത്തപ്പെട്ടിരിക്കുന്നു എന്നുമാത്രമേ എനിക്കിവിടെ പറയന്‍ കഴിയൂ സുഹൃത്തുക്കളെ.

ഒരുകാര്യം നിങ്ങളെ ഞാന്‍ ഓര്‍മ്മപ്പെടുത്തട്ടെ. സ്ത്രീ ലൈംഗീകമായി പീഡീപ്പിക്കപ്പെടുന്നത്‌ മാത്രമല്ല ഇന്ന് സ്ത്രിയും-മാനവീകതയും നേരിടുന്ന പ്രധാനവും പ്രഥമവുമായ പ്രശ്നം. ഇന്ന് ലോകത്ത്‌ എറ്റവും വലിയ മനുഷ്യക്കുരുതി നടക്കുന്നത്‌ ഇറാഖിലും, അഫ്‌ഗാനിസ്ഥാനിലും, റുവാണ്ഡായിലും, ചെച്നിയയിലും, കണ്ണൂരിലുമൊന്നുമല്ല കോടികണക്കിന്‌ മാതാവിന്റെ പെണ്‍ഭ്രൂണങ്ങളിലാണ്‌. ഇന്ന് ജനിക്കാന്‍ പോലും അവകാശമില്ലാതെ ഭ്രൂണഹത്യ ചെയ്യപ്പെടുന്ന സ്ത്രീ ജന്മങ്ങളെ പതിനാലുനൂറ്റാണ്ട്‌ മുന്‍പ്‌ ഭൂമിയിലേക്ക്‌ പിറന്നു വിഴാനുള്ള അവസരമേ അപരിഷ്കൃതരായ കാട്ടറബികള്‍ നല്‍കിയിരുന്നുള്ളൂ. അവിടെയാണ്‌ ഇസലാം പ്രഖ്യപിച്ചത്‌ ലോകത്തില്‍ വെച്ച്‌ ഏറ്റവും മൂല്ല്യവത്തായ ഓന്ന് അത്‌ സല്‍സ്വഭാവിയായ പെണ്ണ്‍ ആണ്‌ എന്ന്.

നിങ്ങളുടെ ധരണകള്‍ പ്രകാരം ഇസ്ലാം സ്ത്രീയെ പര്‍ദ്ദക്കുള്ളില്‍ ബന്ധിക്കുന്ന ആശയമാണ്‌. അതേ സമയം പര്‍ദ്ദപോലെ തന്നെ വസ്ത്രം ധരിക്കുന്ന കന്യാസ്ത്രീയുടെ വസ്ത്രധാരണ രീതിയും, ശിരോ വസ്ത്രവും സേവനത്തിന്റെ മഹത്വ മുള്ളതുമാകാം. കാരണം ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിനെ പ്രതികൂട്ടില്‍ നിറുത്താന്‍ വേണ്ടി ഒരു പ്രമാണ പരമായ അടിസ്ഥനവുമില്ലാതെ കടന്നാക്രമണം നടത്തി നഗ്നമയ അസത്യങ്ങള്‍ കൊണ്ട്‌ സത്യത്തെ തമസ്ക്കരിക്കാന്‍ ശ്രമിച്ചവര്‍ എംബാടും ഉണ്ടായിരുന്നു. പക്ഷെ അത്‌ വീപരീതം ഫലം ഉളവാക്കികൊണ്ട്‌ ലോകത്ത്‌ ഇസ്ലാമിക്‌ ഫെമിനിസം എന്ന ഒരു പുതിയ പോരട്ടമുഖം തുറക്കുകയും പാശ്ചാത്യ രജ്യങ്ങളില്‍ 5 പേര്‍ ഇസ്ലാം മതം സീകരിക്കുംബോള്‍ അതില്‍ നാലു പേര്‍ വനിതകളാകുകയും ചെയതു കൊണ്ടിരിക്കുന്നു.

(According to "The Plain Truth", February 1984, in its 50 Year Anniversary Issue, quoting from the "World Almanac and Book of Facts 1935" and "Reader's Digest Almanac and Yearbook 1983", between 1934 and 1984.

(100,000 people per year in America alone, are converting to Islam. For every 1 male convert to Islam,4 females convert to Islam.)

Christianity increased 47%
World Population increased 136%
Islam increased 235%)

അതില്‍ താലിബാന്‍ എന്ന ഇസ്ലാമിക ശത്രുക്കളുടെ തടവറകളില്‍ നിന്ന് മോചിതയായി ഇസ്ലാമിലെയ്ക്ക്‌ കടന്നുവന്ന പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി മുതല്‍ എണ്ണങ്ങള്‍ പെരുകി കൊണ്ടിരിക്കുന്നു.

ഇതെല്ലാം ഞാന്‍ വിശ്വസിക്കുന്നത്‌ ഉത്തമം എന്നു നിങ്ങളുടെ മുന്‍പില്‍ പ്രഖ്യപിക്കാന്‍ വേണ്ടിയല്ല മറിച്ച്‌ ഇതിന്‌ മുന്‍പുള്ള കമന്റുകളില്‍ പര്‍ദ്ദയും, ഇസ്ലാമിക്‌ സ്ത്രിത്വവും മെല്ലാം വലിച്ചിഴക്കപ്പെട്ടിരുന്നു ഞാന്‍ അതിന്‌ എന്റെതായ രീതിയില്‍ ചെറുതായി ഉത്തരം പറഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും അതിനെ വിമര്‍ശനാത്മകമായി സമീപിക്കുകയും ഞാനതിന്‌ മറുപടി പറയന്‍ ശ്രമിച്ചിട്ടുമില്ല. പക്ഷെ ഇപ്പോള്‍ വെള്ളെഴുത്ത്‌ മാഷ്‌ വീണ്ടും ആ പ്രശ്നത്തിലേയ്ക്ക്‌ വന്നപ്പോള്‍ ഇവിടെ എന്റെ വിശ്വാസവും കാഴ്ച്‌പാടും പറയേണ്ടത്‌ തീര്‍ച്ചയായും എന്റെ ബാധ്യത ആയതുകൊണ്ട്‌ ഈ കുറിപ്പ്‌ ഇവിടെ കുറിക്കുന്നത്‌. സ്ത്രികളെ കുറിച്ച്‌ അവരുടെ ജനനം മുതല്‍ മരണം വരെ ഇസ്ലാം പ്രമാണ പരമായി എന്തു പറയുന്നു എന്നറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഒരു ലിങ്ക്‌ താഴെ.

http://www.jannah.org/sisters/

ഒരു കാര്യം എനിക്കിവിടെ പറയാതിരിക്കാന്‍ വയ്യ ഞാനെരു 100% ദൈവ വിശ്വസിയാണ്‌. യഥാര്‍ത്തമായ ദൈവ വിശ്വാസി തന്നെയാണ്‌ യഥാര്‍ത്ത യുക്തി ഭദ്രത പ്രകടിപ്പിക്കുന്ന വ്യക്തി എന്നു ഞാന്‍ വിശ്വസിക്കുന്നു. ശാസ്ത്രം കൃത്യമായി പ്രവചിച്ച പല കാര്യങ്ങളും ദൈവത്തിന്റെ അസ്ത്വിത്വം തന്നെയാണ്‌ വെളിവാക്കുന്നത്‌. മനുഷ്യനെ സൃഷ്ടിക്കുകയും പ്രപഞ്ചത്തെ സംവിധാനിക്കുകയും ചെയ്ത ജഗന്നിയ്ന്തവിന്‌ മാത്രമേ ഈ ലോകത്ത്‌ മനുഷ്യനെ കൃത്യമായി വഴി നടത്താന്‍ കഴിയുന്ന പ്രശ്നരഹിതമായ ഒരു നിയമവും അവതരിപ്പിക്കാന്‍ കഴിയുകയുള്ളു വെന്നും അത്‌ കൊണ്ട്‌ മാനവീകവും-ശാസ്ത്രീയവും-സംസ്ക്കാരികവും-ചരിത്രപരവുമായി യാതെരു പിഴവുകളും ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്ന വിശുദ്ധ ഖുര്‍ ആനും അത്‌ ലോകത്ത്‌ പഠിപ്പിച്ച പ്രഖ്യപിച്ച പ്രവചകന്‍ മുഹമ്മദ്‌ നബി(സ) തന്നെയാണ്‌ എന്റെ മാനവീകമായ എല്ല കാഴ്ചപാടുകളൂടെയും അടിത്തറ.

അത്‌ കൊണ്ട്‌ തന്നെ ജീവിതം ലഹരിയുടെയും കുത്തഴിഞ്ഞ ജീവിത ക്രമവും കൊണ്ടും (അതിന്‌ ബുദ്ധിജീവി എന്ന ജാടയുടെ ഒരു തൊങ്ങലും) അടയാളപ്പെടുത്തിയ രോഗതുരമായ മനസ്സുകളിലും (എന്റെ കാഴ്ചപാട്‌), ഉദ്ധരിച്ച ലിംഗം സ്ക്രീനില്‍ കാണിക്കുന്ന അരാജക വാദിയായ സിനിമസംവിധായകനിലോ, രോഗതുരമായ മനസ്സീക വൈകൃതങ്ങളെ തുറന്നു കാണീക്കുന്ന എഴുത്തുകാരനിലോ എനിക്ക്‌ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള, രോഗത്തിനുള്ള അല്ലെങ്കില്‍ അടങ്ങാത്ത ആസക്തിക്കുള്ള മരുന്ന് കണ്ടെത്താന്‍ എനിക്ക്‌ കഴിയില്ല എന്ന് മാത്രമല്ല അത്തരം ചര്‍ച്ചകളില്‍ എനിക്ക്‌ പരിഹാസവും സഹതാപവും തന്നെയാണ്‌ അനുഭവപ്പെടുന്നത്‌. ചിലപ്പോള്‍ അതെന്റെ കുറവായും ചിന്താപരമായ എന്റെ പാപ്പരത്തവുമായും നിങ്ങള്‍ക്ക്‌ അനുഭവപ്പെടുന്നുണ്ടായിരിക്കാം പക്ഷെ അതെനിക്ക്‌ ഞാന്‍ ആവുന്നതിനുള്ള എന്റെ അടയാളവും എന്റെ ആര്‍ജിതമായ അറിവിനോടുള്ള സത്യസന്ധതയുമാണ്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌ ചില കാഴ്ചപാടുകളില്‍ നമ്മുടെ ഈ ചര്‍ച്ചയില്‍ ഞാന്‍ പ്രതിപക്ഷത്ത്‌ ആയി പോകുന്നത്‌ എന്നെനിക്ക്‌ തുറന്നു പറയോണ്ടി വരുന്നു.

പിന്നെ വെള്ളെഴുത്ത്‌ മാഷിനോട്‌ ആരാണ്‌ പറഞ്ഞത്‌ സ്വര്‍ഗ്ഗത്തില്‍ സുന്ദരന്മാരായ ഇണകള്‍ സ്ത്രികള്‍ക്കില്ലെന്‌ ? തീര്‍ച്ചയായും ഉണ്ട്‌ മാഷെ. ആഗ്രഹങ്ങളൊ അല്ലെങ്കില്‍ ആസക്തികളെ അടിച്ചമര്‍ത്തണം എന്നെന്നും ഇസ്ലാം പറയുന്നില്ല മറിച്ച്‌ സമൂഹത്തിന്‌ അല്ലെങ്കില്‍ മറ്റു വ്യക്തികളുടെ ജീവിതത്തിലെയ്ക്ക്‌ ഒരു തരത്തിലുമുള്ള ശരീരീകവും മാനുഷീകവുമായ വിഷമങ്ങള്‍ സൃഷ്ടിക്കാത്തതും സദാചരപരമായ ഇസ്ലാമീക നിയമങ്ങള്‍ക്ക്‌ അനുസ്രതവുമായിക്കണം എന്നു മാത്രമാണ്‌ അതിന്റെ മാനദണ്ടം. വിശ്വസിക്കുന്നവര്‍ക്ക്‌, അനുസരിക്കുന്നവര്‍ക്ക്‌ അങ്ങനെയാവാം അരാജക വാദികള്‍ക്ക്‌ അവരുടെ വഴിയും. കൃത്യമായി കണക്ക്‌ നിശ്ചിത അവധിക്കുശേഷം പരിശേധിക്കപ്പെടുന്നതാണ്‌.

ഞാന്‍ ഒരിക്കല്‍ പറഞ്ഞതാണ്‌ വീണ്ടും അടിവരയിട്ടുകൊണ്ട്‌ പറയട്ടെ തങ്കള്‍ മതം എന്നു കോള്‍ക്കുംബോള്‍ മാനവീകവും-ശാസ്ത്രീയവും-ചരിത്രപരവുമൊക്കെയായ പരമാര്‍ഥങ്ങള്‍ക്കുമുന്‍പില്‍ ഉത്തരം മുട്ടി പോകുന്ന അല്ലെങ്കില്‍ അബദ്ധ-ജഠിലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ധങ്ങളെയോ, സ്വര്‍ഥപരമായ മനുഷ്യന്റെ കൈകടത്തലുകള്‍ നിമിത്തം കാലഹരണപ്പൊട്ട പ്രസ്ഥാനങ്ങളെയോ നിങ്ങള്‍ യഥാര്‍ത്ത മതവുമായി കൂട്ടികുഴച്ചുകൊണ്ട്‌ മതം മാനവീകതയുടെ ശത്രുവും അയുകതികവും ആണെന്ന് ധരിക്കരുത്‌.

പിന്നെ സ്വര്‍ഗ്ഗം, നരകം എന്നീ കാഴ്ചപാടുകളെ താങ്കള്‍ ഭൗതികപരമായ വികാര-വിചാര-അനുഭവ മാപിനികള്‍ കൊണ്ട്‌ അളക്കാന്‍ ശ്രമിക്കുംബോള്‍ അത്‌ ഒരു ഭീമാബദ്ധം ആയിരിക്കും എന്ന് എനിക്കിവിടെ പറയേണ്ടി വരുന്നുണ്ട്‌. കാരണം സൂപ്പര്‍ ആനിമലെന്ന് ശാസ്ത്രം വിളിക്കുന്ന മനുഷ്യന്റെ നന്മനിറഞ്ഞതൊ, തിന്മ നിറഞ്ഞതോ ആയ എതെരു പ്രവര്‍ത്തികള്‍ക്കും ഊഹത്തെക്കള്‍ ഭൗതികമായ കണക്കെടുപ്പുകളെക്കാള്‍ ഒരു പാട്‌ നന്മകളും ദേശങ്ങളും ഉണ്ടായേക്കാം അല്ല ഉണ്ട്‌, അത്‌ എഴുത്തായലും, വെറുമൊരു സംഭാഷണാമോ ആയാല്‍ പോലും.
ഉദ: അനേകം മനുഷ്യരെ കൊന്ന ഒരു വ്യക്തി, അല്ലെങ്കില്‍ അനേകം പ്രവശ്യം വ്യഭ്യചരിച്ച സ്ത്രീയൊ പുരുഷനെ ഒരാളെ ഒരു സമൂഹത്തെ യാതെരു അടിസ്ഥാനവുമില്ലാതെ ദ്രോഹിച്ച, വ്യക്തികള്‍ അവരുടെ ഇരകളുടെ മാനസീകവും, ശരീരീകവും, അനുഭവപരവുമായ രീതിയില്‍ കൃത്യമായി (എത്ര ശാസ്ത്രീയമാണെങ്കില്‍ കൂടി) എങ്ങിനെയാണ്‌ ശിക്ഷ കൊടുക്കാന്‍ കഴിയുക. ആരാണിവിടെ വിരോധഭസമായി രീതീയില്‍ കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നത്‌. പിന്നെ ഇവര്‍ക്കൊന്നും യാതൊരു നഷ്ടവുമില്ലാതെ കാര്യങ്ങളൊല്ലാം ഇവിടെ മരണത്തോടെ അവസാനിക്കുമെന്ന് കരുതുന്നുവെങ്കില്‍ അതെത്ര മൗഢ്യം ആയിരിക്കുമെന്നാണ്‌ എന്റെ ചുറ്റുപാടുമുള്ള കാഴ്ചകള്‍ എന്നോട്‌ പറഞ്ഞു തരുന്നുണ്ട്‌.

ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട്‌ അപൂര്‍ണവും, ഒരു പാട്‌ കുറവുകളുമുള്ള ഈ കുറിപ്പ്‌ ഞാനിവിടെ അവസാനിപ്പിക്കട്ടെ. നാം വ്യത്യസ്തമയ ആശയ-സാംസ്ക്കാരിക-വിശ്വാസപരമായ വൈജാത്യങ്ങള്‍ പ്രകടിപ്പിക്കുംബോള്‍ തന്നെ അതിനെ ജീവിത നിലപാടുകളിലെ വ്യത്യസ്തമായ സാംസ്ക്കാരികതലം എന്നു കണ്ടെത്തികൊണ്ട്‌ ഒരമ്മയുടെയും, ഒരഛന്റെയും സന്തതി പരംബരകളായ മാനുഷ്യ സമൂഹത്തിലെ അംഗങ്ങള്‍ എന്ന ഏകത്വത്തിലേയ്ക്ക്‌ നമുക്ക്‌ ഒരുമിക്കാന്‍ കഴിയും. എനിക്കങ്ങിനെ മാത്രമേ ആദ്യമായും അവസാനമായും ചിന്തിക്കാന്‍ കഴിയൂ കാരണം ഏറ്റവും ശെരിയായ നിയമ സംഹിത എന്നു ഞാന്‍ വിശ്വസിക്കുന്ന എന്റെ മതവിശ്വാസവും ഗ്രന്ഥവും അതുതന്നെയാണ്‌ അസന്നിഗ്ദ്ധമായി പ്രഖ്യപിക്കുന്നത്‌.

ഞാനിവിടെ തല്‍ക്കാലം നിറുത്തട്ടെ സഹോദരങ്ങളെ.....

32 comments:

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട്‌ അപൂര്‍ണവും, ഒരു പാട്‌ കുറവുകളുമുള്ള ഈ കുറിപ്പ്‌ ഞാനിവിടെ അവസാനിപ്പിക്കട്ടെ. നാം വ്യത്യസ്തമയ ആശയ-സാംസ്ക്കാരിക-വിശ്വാസപരമായ വൈജാത്യങ്ങള്‍ പ്രകടിപ്പിക്കുംബോള്‍ തന്നെ അതിനെ ജീവിത നിലപാടുകളിലെ വ്യത്യസ്തമായ സാംസ്ക്കാരികതലം എന്നു കണ്ടെത്തികൊണ്ട്‌ ഒരമ്മയുടെയും, ഒരഛന്റെയും സന്തതി പരംബരകളായ മാനുഷ്യ സമൂഹത്തിലെ അംഗങ്ങള്‍ എന്ന ഏകത്വത്തിലേയ്ക്ക്‌ നമുക്ക്‌ ഒരുമിക്കാന്‍ കഴിയും. എനിക്കങ്ങിനെ മാത്രമേ ആദ്യമായും അവസാനമായും ചിന്തിക്കാന്‍ കഴിയൂ കാരണം ഏറ്റവും ശെരിയായ നിയമ സംഹിത എന്നു ഞാന്‍ വിശ്വസിക്കുന്ന എന്റെ മതവിശ്വാസവും ഗ്രന്ഥവും അതുതന്നെയാണ്‌ അസന്നിഗ്ദ്ധമായി പ്രഖ്യപിക്കുന്നത്‌.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...
This comment has been removed by the author.
കാവലാന്‍ said...

ഞാനെരു 100% ദൈവ വിശ്വസിയാണ്‌. ഇതൊന്ന് വിശദീകരിക്കുമെന്നു കരുതുന്നു.100% വിശ്വാസിക്കുവാന്‍ എങ്ങനെ കഴിയും എന്നതാണ് എന്റെ പ്രശ്നം,അതുകൊണ്ട് ചോദിച്ചുവെന്നേയുള്ളൂ.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...
This comment has been removed by the author.
ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയ സുഹൃത്ത്‌ കാവലാന്‌ സ്വഗതം.

പ്രപഞ്ചത്തിലെ നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും പ്രപഞ്ചനാഥനായ ഏകനായ കൂട്ടുകാരനോ സഹായിയോ ഇല്ലാത്ത, പിതാവോ, മകനോ അവതാരമോ അല്ലാത്ത ഒരു നിലക്കും ഭൗതികമായ യാതൊരു അളവു കോലുകള്‍ക്കും ഭാവനകള്‍ക്കും പ്രാപ്യമല്ലാത്ത ജഗന്നിയന്തവില്‍ നിന്നാണ്‌ എന്ന് വിശ്വസിക്കുക. ഒരു മനുഷ്യന്‍ അണുവോളം നന്മ ചെയതാല്‍ അതിനായള്‍ക്ക്‌ പ്രതിഫലം ഉണ്ടെന്നും അണുവേളം തിന്മചെയതാല്‍ അതിന്‌ ആ വ്യക്ത്യ ഉത്തരം പറയേണ്ടിവരുമെന്നും വിശ്വസിക്കുക. ഈ വിശ്വസം ആണ്‌ എന്നെ 100% ഈശ്വര വിശ്വസിയാക്കുന്നത്‌. ഇതാണ്‌ എന്റെ മതം എന്നെ പഠിപ്പിക്കുന്ന അടിസ്ഥാന തത്ത്വം.

എന്താണ്‌ നന്മ എന്താണ്‌ തിന്മ എന്നെരു ചോദ്യം ഉയരുന്നുവെങ്കില്‍ അതിന്‌ മാനദണ്ഡമാക്കേണ്ടത്‌ ലോകാവസനം വരെയ്ക്കും മനുഷ്യ ജീവിതത്തിന്റെ നിഖില സമസ്യകള്‍ക്കും ഉത്തരം നല്‍കുന്ന മാനവ സമൂഹത്തിന്‌ നല്‍കപ്പെട്ട ദൈവീക ഗ്രന്ഥവും, പ്രവാചക ജീവിത അധ്യാപനങ്ങളുമായിരിക്കുകയും ചെയ്യുക. അതിന്റെ വിശ്വാസപരമായ സത്യസന്ധത അളക്കുന്നതിന്‌ അതില്‍ പറഞ്ഞ കാര്യങ്ങളില്‍ മാനവീകടിസ്ഥാനമായ, ശാസ്ത്രസത്യപരമായ, ചരിത്രപരമയ, യുകതി പരമായ ഏതേതു മാനദണ്ഡങ്ങള്‍ വെച്ചായലും അബദ്ധങ്ങളുണ്ടോ എന്ന് പരിശോധിക്കുക.

പ്രിയ സുഹൃത്തെ താങ്കളുടെ കമന്റിന്‌ നന്ദി... ഉത്തരം അപൂര്‍ണ്ണമെന്ന് തോനുന്നുവെങ്കില്‍ അതിന്റെ അടിസ്ഥാനങ്ങളില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുക. യുക്തി ഭദ്രമെന്നും, സത്യസന്ധമെന്നും താങ്കള്‍ക്ക്‌ അനുഭവപ്പെടുന്ന കാര്യങ്ങളെ പിന്തുടരുക.

എതിരന്‍ കതിരവന്‍ said...

ഉദ്ധരിച്ച ലിംഗം ശിവപ്രതീകമോ ശിവന്‍ തന്നെയുമോ ആണ്, ദൈവപ്രതീകം നാനാഭാവ-രൂപങ്ങളില്‍ വിടര്‍ന്നു വിളയാടുന്ന ഭാരതത്തില്‍. ഭാവനയും കലയും ഭക്തിയുമൊക്കെ വിളങ്ങുന്ന ആവിഷ്കാരം. ലിംഗരൂപത്തിന് iconography അനുസരിച്ച് അനേകം ഉള്‍പ്പിരിവുകള്‍, അര്‍ത്ഥതലങ്ങള്‍.

സിനിമാസ്ക്രീനില്‍ അതു കണ്ട് വിറളി പിടിയ്ക്കണമോ?

“അരാജക വാദി” എന്നാണ്, ‘അരാചക‘ എന്നല്ല. (രാജാവില്ലാത്ത എന്നര്‍ത്ഥം).

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

എതിരന്‍ കുതിരവന്‍

ലിംഗവും, കല്ലും, മണ്ണും, യോനിയുമെക്കെ പൂജിച്ചോള്ളൂ അതിന്റെ അര്‍ഥതലങ്ങളും ഉള്‍പിരിവുകളും ശാസ്ത്രീയതയും തേടി നിര്‍വ്വാണവും പ്രപിച്ചോളൂ എനിക്ക്‌ യാതൊരു വിരോധവുമില്ല, അതിന്റെ ആശയത്തെ എന്റെ പരിമിതമായ ബുദ്ധിയുടെ ഏഴയലത്തു പോലും എത്തുനില്ല എന്നു മാത്രമേ എനിക്ക്‌ പറയാനുള്ളൂ, ആരാണ്‌ വിളറി പിടിച്ചത്‌ ഞാനോ താങ്കളോ എനിക്ക്‌ വെറൊരുത്തന്റെ ഉദ്ധരിച്ച ലിംഗ ബിംബ കല്‍പ്പന കാണുംബോള്‍ ചര്‍ദില്‍ ആണ്‌ തികട്ടി വരുന്നത്‌ അല്ലാതെ വിളറി അല്ല അനുഭവപ്പെടുന്നത്‌. അത്‌ തന്നെയാണ്‌ ഞാന്‍ വിളിച്ചു പറഞ്ഞതും. അരാജകവാദിയല്ല ഞാന്‍ കാരണം എന്റെ എല്ല പ്രവര്‍ത്തനങ്ങള്‍ക്കും ചിന്തകള്‍ക്കും കഴിവ്‌ നല്‍കുന്ന ഉടയോന്‍ ആയ ഒരു രാജവ്‌ എനിക്കുണ്ട്‌, താങ്കള്‍ അക്ഷരതെറ്റ്‌ ചൂണ്ടി കാണിച്ചു തന്നതിന്‌ നന്ദി രേഖപ്പെടുത്തികൊണ്ട്‌, താങ്കളുടെ ലിംഗ-ദൈവ-മഹത്‌-ഉള്‍പിരിവ്‌ ചിന്തകളില്‍ നിന്ന് ഞാന്‍ വിടവാങ്ങുന്നു. ഈശോ വാസ്യോപനിഷത്ത്‌ ഒന്ന് മനസ്സിരുത്തി വായിച്ചോളൂ, അത്‌ ചിലപ്പോള്‍ തങ്കളുടെ ലിംഗ പൂജക ചിന്തക്ക്‌ ഒരു ഉള്‍ പരിവര്‍ത്തനം നല്‍കിയേക്കാം സുഹൃത്തെ.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയ സുഹൃത്ത്‌ എതിരന്‍ കുതിരവന്‍

പിന്നെ താങ്കളി പറഞ്ഞ ("ദൈവപ്രതീകം നാനാഭാവ-രൂപങ്ങളില്‍ വിടര്‍ന്നു വിളയാടുന്ന ഭാരതത്തില്‍. ഭാവനയും കലയും ഭക്തിയുമൊക്കെ വിളങ്ങുന്ന ആവിഷ്കാരം.") അതിന്‌ ശസ്ത്രപരമോ ചരിത്രപരമോ ആയ യാതൊരു പിന്‍ബലവുമില്ല എന്നത്‌ ഒരു സത്യമാണ്‌.
പ്രഗല്‍ഭ ചരിത്ര ഗവേഷകനായ ഡോ. എ.ടി പുസല്‍ക്കറിന്റെ ഒരു പുസ്തകവും താങ്കളുടെ വാദത്തിന്റെ മുനയൊടിക്കുന്നതുമായ പേജ്‌ നംബറും ഇവിടെ രേഖപ്പെടുത്താം താങ്കള്‍ക്ക്‌ ആവശ്യമെങ്കില്‍ ഒരു "ഉള്‍പിരിവുകളുടെ അര്‍ഥതലമായ അന്വോഷണങ്ങളില്‍" സഹായകമായേക്കാം.
എന്ന് സ്നേഹപൂര്‍വ്വം ഒരു രാജക വാദി
(A.D. PUSA
LKAR: THE HISTORY AND CULTURE
OF INDIAN PEOPLE. Vol. 1 Page-189)

വെള്ളെഴുത്ത് said...

ശരീഖേ,
സ്വന്തം നിലപാടു തറയെ വ്യക്തമാക്കിക്കൊണ്ടു, അതില്‍ ഉറച്ചുനിന്നുകൊണ്ട് തന്റെ വിശ്വാസത്തിനായി വാദിക്കുന്ന താങ്കളോട് ബഹുമാനമേയുള്ളൂ എന്നു വ്യക്തമാക്കിക്കൊള്ളട്ടേ, പ്രതിപക്ഷസ്വരങ്ങളോട് അസഹിഷ്ണുവായാല്‍ പിന്നെ സംവാദമില്ല ആക്രോശങ്ങളേയുണ്ടാവൂ എന്ന് എനിക്കുമറിയാം. മതം ദൈവം തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞത്, പൊതുവേയാണ്. എല്ലാ മതങ്ങളും എന്ന അര്‍ത്ഥത്തില്‍. പ്രത്യേകിച്ച് ഒരു മതത്തെ ചൂണ്ടിയിട്ടില്ല. കൂടുതലും എനിക്കു സംശയങ്ങളാണുള്ളത്. തീര്‍പ്പുകളില്ല. ഒന്നുരണ്ടു കാര്യങ്ങളില്‍ അതുപോലെയുള്ള സംശയങ്ങള്‍ പങ്കുവച്ചു എന്നു മാത്രം. ഭൌതികേതരം, ആത്മീയം എന്നൊക്കെയുള്ള സംഗതികള്‍ ഉണ്ട് എന്നറിയാം പക്ഷേ അമൂര്‍ത്തമായതിനാല്‍ അനുഭവിച്ചറിയണം എന്നാണ് പറയാറ്. അനുഭവങ്ങളുടെ വിവരണം മൊത്തം ഭൌതികമായ സംഗതിയെചൂണ്ടിയാണ്. അതായത് സ്വര്‍ഗം വെളിച്ചത്തിന്റെയും അലസതയുടെയും വിഷയസുഖത്തിന്റെയും സ്ഥലം എന്നു പറയുമ്പോള്‍, എന്തു കാണിച്ചാണ് മതങ്ങള്‍ മനുഷ്യനെ മൂല്യ ബോധമുള്ളവനാക്കാന്‍ പ്രലോഭിപ്പിക്കുന്നത് എന്നു വ്യക്തം. അതു ഭൂമിയിലാകുന്നതു തെറ്റെന്നും സ്വര്‍ഗത്തിലാവുമ്പോള്‍ ശരിയും. ഇതിലൊരു വൈരുദ്ധ്യമുണ്ട്. ഇവിടെയാണ് താങ്കള്‍ പറയുന്നത് ഭൌതികാനുഭവങ്ങളുടെ മാപിനികള്‍ കൊണ്ടളക്കരുത് എന്ന്. ആദിവാസികളുടെ ദൈവസങ്കല്പത്തില്‍ പോലും ഒരു യജമാനനുണ്ട്. അതായത് ഏതു സമൂഹവും ഭൌതികേതരമായ സ്വപ്നങ്ങള്‍ നെയ്യുമ്പോള്‍ അതിനു അടിത്തറ പണിയുന്നത് അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ വച്ചാണ്. അതുകൊണ്ടാണ് പ്രാചീനമനസ്സുകളില്‍ ഉടലെടുത്ത സ്വര്‍ഗ നരക സങ്കല്പങ്ങളില്‍ അതതു സമൂഹത്തിലെ സ്ത്രീയവസ്ഥ കടന്നു കൂടിയത്. അവിടെ വര്‍ പരിചാരികമാരാണ്. മൂല്യങ്ങള്‍ പാലിക്കപ്പെടുമ്പോല്‍ കരഗതമാവുന്ന സ്വര്‍ഗം നമുക്ക് വിഭാവന ചെയ്യാന്‍ കഴിയാത്ത തരത്തില്‍ മൂല്യങ്ങള്‍ പാലിക്കപ്പെടുന്ന ഒരു മണ്ഡലമാവേണ്ടതല്ലേ? അതല്ലല്ലോ വിവരണങ്ങളില്‍ കാണുന്നത്. ദാന്തേയുടെ നരകവര്‍ണ്ണനയില്,‍ എങ്ങനെ അന്നത്തെ സമൂഹം പ്രതീകാത്മകമായി വരുന്നു എന്ന പഠനങ്ങള്‍ കണ്ടിട്ടുണ്ട്. താങ്കള്‍ പറയുന്നു സ്ത്രീകളും സുഖിക്കുന്ന (അതും വ്യഭിചാരം ചെയ്ത്?) സ്വര്‍ഗ വര്‍ണ്ണനയുണ്ടെന്ന്. അതെനിക്ക് കൂടുതലറിയാന്‍ താത്പര്യമുണ്ട്. ആധികാരികമായി എതു ഗ്രന്ഥം നോക്കണമെന്നു പറഞ്ഞാല്‍ മതി. ഉദ്ധരിച്ച ലിംഗം മാത്രമല്ല, (കൂടുതല്‍ അക്രമം സിനിമയില്‍ കാണിച്ച പസ്സോളിനിയെ ഞാന്‍ വിട്ടുപോയതാണ്) അതു പോലെ അറപ്പിക്കുന്ന പലതും കലയില്‍ ആവിഷ്കരിക്കപ്പെട്ടതിനു വ്യാഖ്യാനങ്ങള്‍ ഉണ്ട്. ദൈവചിന്തകളെ നാം വിശദമാക്കുന്നതുപോലെ, തത്ത്വചിന്തകള്‍ കൊണ്ട് അവയ്ക്കും വ്യാഖ്യാനങ്ങള്‍ ചമയ്ക്കാം. ഒന്നു ശരിയും മറ്റേതു തെറ്റുമാവുന്ന മാനദണ്ഡമാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. ശരീരം ശരിയാണെങ്കില്‍ ലിംഗം മാത്രം എങ്ങനെ തെറ്റാവും? ഈശ്വരന്‍ തന്നെയല്ലേ അതും നിര്‍മ്മിച്ചത്? ഇവിടെയൊരു വാദമുള്ളത് ഊഹിക്കാം അശരീരിയായ ഈശ്വരന്‍ മാത്രമാണ് ആരാധിക്കപ്പെടേണ്ടവന്‍, അല്ലാതെ ഈശ്വര സൃഷ്ടികളല്ല എന്ന്.
പര്‍ദ്ദയും കുരിശും സിന്ദൂരക്കുറിയും പോലുള്ള മത ചിഹ്നങ്ങള്‍ വേറെ വിഷയമാണ്. അതു വിടുന്നു.
മതമല്ല, മതാധിഷ്ഠിതമായ അധികാരം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴാണ് എല്ലാം ഒന്നിലേയ്ക്കു ചുരുക്കണം എന്ന ചിന്ത വരുന്നത്. അത് അങ്ങേയറ്റത്തെ അപകടകരമായ ചിന്തയാണ് അതിന്റെ അടിസ്ഥാനം മാനുഷികതയാണെന്നു വെറുതേ തോന്നുന്നതാണ്. ബുള്‍ഡോസര്‍ കൊണ്ടു മാത്രമേ ബഹുസ്വരമായ ജീവിതസംസ്കാരങ്ങളെ ഒന്നാക്കാന്‍ പറ്റൂ. ലോകജനതയെമ്പാടും ഒരു യൂണിഫോമിലാവുക എന്നത് പറയുന്നവര്‍ക്ക് (അത് ആരായാലും)ഇമ്പമുള്ള സംഗീതമായിരിക്കും കേള്‍ക്കുന്നവര്‍ക്ക് ഫാസിസവും. ഒന്നാലോചിച്ചു നോക്ക് മറ്റൊരു മതം ഇതേ ചിന്തയുമായി മുന്നോട്ടു വരുന്നത്, അതിന്റെ ഫലമാണ് നാം ഗുജറാത്തിലും ഇറാക്കിലും കാണുന്നത്. മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം എന്നാണ് എന്റെ തോന്നല്‍.
കൂട്ടത്തില്‍ പറയട്ടേ, ജമായത്തെ ഇസ്ലാമിയുടെ ക്ഷണമനുസരിച്ച് യിവോണ്‍ റിഡ്ലി തിരുവനന്തപുരത്ത് വന്നിരുന്നു. പ്രസംഗം ഞാനും കേള്‍ക്കാന്‍ പോയിരുന്നു.

സുനീഷ് said...

ശെരീഖ്
താന്കളുടെ മതവിശ്വാസത്തേയും സന്കല്പ്പങ്ങളേയും ബഹുമാനിക്കുന്നു. താന്കള്ക്ക് ഇത്ര വിശ്വാസമുള്ള സര്വ്വശക്തനായ ദൈവത്തിനെന്തിനാണ് മാഷേ താന്കളുടെ വക്കാലത്ത്? താന്കള്ക്ക് അത്ര ശക്തമായ വിശ്വാസം ഉണ്ടെന്കില് ആദ്യം ചെയ്യാതിരിക്കേണ്ടത് വല്ലവരുടെയും കമന്റ് ബോക്സില് കൊണ്ട് വന്ന് പോസ്റ്ററ് ഒട്ടിച്ച് നിറയ്ക്കാതിരിക്കുകയാണ്.
എനിക്കുമുണ്ട് മാഷേ അന്ച് നേരം നമസ്ക്കരിക്കുന്ന മുസ്ളീം സുഹൃത്തുക്കള്. അവര് പറയുന്നത് അവര് വിശ്വസിക്കുന്ന സര്വ്വശക്തനായ ദൈവത്തിന്റെ മഹത്വം അവര് വിളംബരം ചെയ്യേണ്ട കാര്യം ഇല്ലെന്നാണ്.

സുനീഷ് said...

പ്രിയ ശെരീഖ്
ഞാനൊരു യുക്തി വാദിയോ, നിരീശ്വരവാദിയോ അല്ല. വിഗ്രഹാരാധനയോട് എനിക്ക് യാതൊരു വിധ മമതയുമില്ല, വെറുപ്പുമില്ല. ഏകദൈവ വിശ്വാസത്തോടും ബഹുദൈവ വിശ്വാസത്തോടും എനിക്ക് യാതൊരു വിധ മമതയുമില്ല, വെറുപ്പുമില്ല. ഓരോ മനുഷ്യനും അവന്റെ വിശ്വാസമാണ് വലുത്, അതാണവന്റെ ശരിയും. വിശ്വാസങ്ങളുടെയും മതങ്ങളുടെയും എവല്യൂഷന് എങ്ങനെയെന്ന് നല്ല ബോധ്യവുമുണ്ട് എനിക്ക്. മനുഷ്യന് ദോഷം ചെയ്യാത്ത എല്ലാ മതങ്ങളെയും ഞാന് ബഹുമാനിക്കുന്നുമുണ്ട്. എന്റെ ചില മുസ്ളീം സുഹൃത്തുക്കളുടെ അടിയുറച്ച വിശ്വാസം കണ്ടിട്ട് എനിക്ക് ഇസ്ളാം മതത്തിനോട് പ്രത്യേകിച്ച് ഒരു ബഹുമാനവുമുണ്ട്. എന്റെ ചില ക്രിസ്റ്റ്യന് സുഹൃത്തുക്കളുടെ വിശ്വാസത്തിന്റെ ദൃഢത കണ്ടിട്ട് എനിക്ക് ക്രിസ്റ്റ്യാനിറ്റിയോടും ഇതേ ബഹുമാനം തോന്നിയിട്ടുണ്ട്. അത് പോലെ തന്നെ ഹിന്ദു മതത്തോടും. ഇനിയൊരിക്കല് ഇതു പോലെ തന്നെ മറ്റുള്ള മതങ്ങളിലേയും നല്ല വിശ്വാസികളെ കാണുമ്പോള് എനിക്കിത് തന്നെ തോന്നും. അതൊരു പക്ഷേ മതത്തോടുള്ള ബഹുമാനത്തേക്കാളുപരി ആ മനുഷ്യരോടും അവര് വിശ്വസിക്കുന്ന വിശ്വാസത്തില് അവര് അര്പ്പിക്കുന്ന ആത്മാര്ഥതയോടും ഉള്ള ബഹുമാനമാകാം. പ്രിയ ശെരീഖ്, താന്കളോടും താന്കളുടെ അടിയുറച്ച വിശ്വാസത്തിലും എനിക്കാ ബഹുമാനം ഉണ്ട്.
പക്ഷേ മതമെന്നത്, എന്റെ വ്യക്തിപരമായ കാഴ്ചപ്പാടില് മനുഷ്യനായിട്ട് പ്രൊമോട്ട് ചെയ്യേണ്ട ഒരു കാര്യമല്ല എന്നാണ് എന്റെ അഭിപ്രായം. ദൈവീക സന്കല്പ്പമെന്നതും അങ്ങനെ തന്നെ, തികച്ചും വ്യക്തിപരമായ പ്രാര്ഥനയും പിന്തുടരലും സത്യാന്വേഷണവുമല്ലാതെ അത് ഒരു ഫ്ള്ക്സ് ബോര്ഡില് ഒട്ടിച്ച് പ്രദര്ശിപ്പിക്കേണ്ട കാര്യമല്ല എന്നാണ് എനിക്ക് തോന്നുന്നത് (ഞാന് പൊതുവായി പറഞ്ഞതാണ്). മതത്തിനോ മതാനുകൂലികള്ക്കോ മാനവികതയ്ക്ക് നല്ലത് ചെയ്യണമെന്നുണ്ടെന്കില് അത് മതപരിവര്ത്തനം കൂടാതെ തന്നെ കഴിയണം എന്നാണ് എന്റെ അഭിപ്രായം.
ഞാന് കോട്ടയത്ത് ചങ്ങനാശ്ശേരിയില് നിന്നുള്ള ഒരാളാണ്. കേരളത്തില് എല്ലായിടത്തുമുള്ളത് പോലെ എല്ലാ രാഷ്ട്രീയപാര്ട്ടിയിലും, മതങ്ങളിലും വിശ്വസിക്കുന്ന ആള്ക്കാരും, തീവ്രമതവിശ്വാസം വച്ചു പുലര്ത്തുന്ന മതസംഘടനകളുള്ള ഒരു സ്ഥലമാണത്. പക്ഷേ അവിടെ മുസ്ളീം പള്ളിയിലെ ചന്ദനക്കുടവും അമ്പലത്തിലെ ഉത്സവവും ഒരേ ദിവസമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ചന്ദനക്കുടത്തിന് അമ്പലത്തിനു മുന്പില് ഗംഭീരസ്വീകരണഘോഷയാത്ര ഒരുക്കാറുണ്ട്. അതു പോലെ അമ്പലത്തിലേക്ക് ഉത്സവത്തിനാവശ്യമായ എണ്ണ മുഴുവന് എല്ലാ വര്ഷവും നല്കുന്നത് മുസ്ളീം പള്ളിയില് നിന്നാണ്. ചന്ദനക്കുട മഹോത്സവം വളരെ പേര് കേട്ടതാണ്. മുസ്ളീമും ഹിന്ദുവും ക്രിസ്ത്യാനിയും എല്ലാ വര്ഷവും സഹവര്ത്വിത്തോടെ ആ ഉത്സവം ആഘോഷിക്കുന്നു. ഈ ഉത്സവത്തിന് വെറും നാല് നാള് മുന്പാണ് പാറെപ്പള്ളിയിലെ മാതാവിന്റെ പെരുന്നാള്. അവിടേയും പെരുന്നാള് കൂടി ആഘോഷിക്കുന്ന മുസ്ളീമിനേയും ഹിന്ദുവിനേയും, ക്രിസ്ത്യാനിയേയും കാണാം. വിരലിലെണ്ണാവിന്നത്ര രാഷ്ട്രീയ കൊലപാതകങ്ങള് ഒഴിച്ചാല് മതത്തിന്റെ പേരില് ആരും എന്റെ സ്ഥലത്ത് കൊല്ലപ്പെട്ടിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയ പ്രശ്നങ്ങള് ഒന്നുമില്ലാതെ ജനം സന്തോഷകരമായി കഴിയുന്ന ആ നാട്ടില് ഇതു വരെ മതപരിവര്ത്തനം എത്തി നോക്കിയിട്ടില്ല കാര്യമായി. എന്നാ പരിവര്ത്തന ചിന്താഗതി എത്തി നോക്കുന്നോ അന്ന് അവിടെ പ്രശ്നങ്ങള് തുടങ്ങുമെന്ന് ഞാന് ഭയപ്പെടുന്നു.
പിന്നെ ലിംഗപൂജയും യോനീപൂജയും. ഉദ്ധരിച്ച ലിംഗമാണ് സുഹൃത്തേ മനുഷ്യസൃഷ്ടിയുടെ കാതലായ ഒരു ജീവനെ പ്രദാനം ചെയ്യുന്നത്. ഒരു യോനിയാണ് ആ ജീവനെ സ്വീകരിക്കുന്നതും അതിനെ പത്താം മാസം ഒരു കുഞ്ഞായി ലോകത്തിന് സമ്മാനിക്കുന്നതും. പിന്നെ ഒരു വിസര്ജ്ജനാവയവം എന്ന നിലയ്ക്കാണ് അതിനെ വെറുപ്പോടെ കാണുന്നതെന്കില് എന്തു പറയാന്? അതില്ലായിരുന്നുവെന്കില് മനുഷ്യന് വിസര്ജ്ജനത്തിന് മാര്ഗ്ഗമില്ലാതെ ചത്തൊടുങ്ങില്ലായിരുന്നോ? നമ്മുടെ വായിലെ നാക്കും ഈ വിസര്ജ്ജ്യത്തില് നിന്ന് മോചിതമല്ല. എന്നും രാവിലെ ആ വിസര്ജ്ജ്യം വടിച്ച് കളഞ്ഞിട്ടാണ് നമ്മള് ആ നാക്ക് കൊണ്ട് പ്രാര്ഥനകള് ഉരുവിടുന്നത്, ഭക്ഷണം കഴിക്കുന്നത്. പക്ഷേ വിശുദ്ധമായ പ്രാര്ഥനകള് ഉരുവിടുന്ന ആ നാക്ക് തന്നെയാണ് പിറ്റേ ദിവസം വടിക്കുന്നതിന് മുന്പ് വീണ്ടും അശുദ്ധമായി കാണപ്പെടുന്നത്. ആ നാക്ക് കൊണ്ട് തന്നെ നമുക്ക് വീണ്ടും പ്രാര്ഥനകള് ചൊല്ലാമെന്കില് എന്ത് കൊണ്ട് ലിംഗപൂജയും യോനീപൂജയും പാടില്ല? (ഞാന് അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കരുതരുത്; ഓരോ മനുഷ്യനും അവനവന്റെ വിശ്വാസമാണ് വലുത് എന്ന് പറഞ്ഞെന്നേ ഉള്ളൂ).
പിന്നെ ലിംഗവും യോനിയും നിറവേറ്റുന്ന ലൈംഗികത എന്ന കര്മ്മമാണ് പ്രശ്നമെന്കില്, അതില്ലായിരുന്നുവെന്കില് മനുഷ്യകുലം തന്നെയുണ്ടാകുമായിരുന്നില്ലല്ലോ; പ്രത്യേകിച്ച് പണ്ട് ടെസ്റ്റ് ട്യൂബ് ബേബി കള്ച്ചറും സിസേറിയനും ഇല്ലായിരുന്ന സ്ഥിതിക്ക്. വെള്ളെഴുത്ത് ചോദിച്ച പോലെ ശരീരം നല്ലതാണെന്കില് അതിലെ ലിംഗമോ യോനിയോ ഒരു അധമസ്ഥാനം അര്ഹിക്കുന്നതെങ്ങനെ? ഈ അധമാവയവം തന്നെ റീപ്രൊഡക്ഷനില് പ്രൈമറി ഇമ്പോര്ട്ടന്സ് നേടുന്നതെങ്ങനെ? മതത്തിന്റെ ചട്ടക്കൂടിനുള്ളിലായാലും അതിന് പുറത്തായാലും പോളിഗാമിയിലും മോണോഗാമിയിലും അടിസ്ഥാനപരമായ വികാരം ഈ അധമാവയവങ്ങളെ ബേയ്സ് ചെയ്ത് തന്നെയല്ലേ? എന്ന് വച്ച് അതിനെ പൂജിച്ചേ മതിയാവൂ എന്നൊന്നും ഞാന് കരുതുന്നില്ല. കുറെ ആള്ക്കാരുടെ വിശ്വാസം അങ്ങനെയാണെന്കില്; അത് മറ്റുള്ള മനുഷ്യര്ക്ക് ഉപദ്രവങ്ങള് ഉണ്ടാക്കാത്ത കാലത്തോളം അതവരുടെ വിശ്വാസം എന്ന് കരുതാനാണ് എനിക്കിഷ്ടം.
മതവും വിശ്വാസവും മനുഷ്യരുടെ സമാധാനപരവും സന്തോഷപ്രദവുമായ ജീവിതസന്ധാരണത്തിനുള്ള താങ്ങായിരിക്കണം (ഇവിടെ യുക്തിവാദത്തേയും ഞാന് ഒരു വിശ്വാസത്തിന്റെ ഗണത്തില് എടുക്കകയാണ്; ആ വിശ്വാസം ഒരു മനുഷ്യന് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നുണ്ടെന്കില് തീര്ച്ചയായും അതും നില നില്ക്കപ്പെടേണ്ടത് തന്നെയാണ്). താന്കളുടെ സന്തോഷവും അഭിമാനവും വിശ്വാസവുമെല്ലാം താന്കള് വിശ്വസിക്കുന്ന ഏകദൈവവിശ്വാസത്തിലാണെന്നത് പോലെ ഒരു ക്രിസ്ത്യാനിക്ക് അവന്റെ മതത്തിലും, ഹിന്ദുവിന് അവന്റെ മതത്തിലും (ഹിന്ദു എന്നത് ഒരു മതമല്ല എന്ന് ഞാന് പറഞ്ഞു കൊള്ളട്ടേ; ഇന്ഡസ് വാലിയില് താമസിച്ചിരുന്നവര് എന്ന് മാത്രമാണ് അതിന്റെ വെര്ബല് മീനിങ്ങ്), ബുദ്ധമതത്തിലുള്ളയാള്ക് ബുദ്ധനിലും, യുക്തിവാദിക്ക് അവന്റെ വിശ്വാസത്തില് വിശ്വസിക്കാനും, അഭിമാനിക്കാനും സന്തോഷിക്കാനുമുള്ള മാനവികമായ അവകാശമുണ്ട്. വ്യക്തിപരമായ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോള് മാനവികതയുടെ തലത്തില് ഒരു വിശ്വാസവും ഒന്നിനും മീതെയല്ല. ആ ആഴത്തില് നിന്ന് നോക്കുമ്പോള് ഒരു വിശ്വാസക്കൂട്ടത്തിലെ ആളുകളുടെ എണ്ണത്തിന്റെ കണക്ക് കാണിച്ചല്ല വിശ്വാസത്തിന്റെ മഹത്വം വെളിവാക്കുവാന്. മറിച്ച് അവനവനില് രൂഢമൂലമായ വിശ്വാസത്തിനെ എന്നും വിശകലനം നടത്തി അതിലെ ശരിതെറ്റുകള് കണ്ടെത്തി ശരിയെ സ്വീകരിച്ചും തെറ്റിനെ തിരുത്തിയുമാണ് ആ വിശ്വാസത്തിന്റെ മഹത്വം സ്വാംശ്വീകരിക്കുവാന്. പക്ഷേ മനുഷ്യന് ഒരു സമൂഹ ജീവി എന്ന നിലയ്ക്ക് ഈ വിശ്വാസത്തിന്റെ സിദ്ധാന്തങ്ങള് സഹജീവികളുമായി പന്കിടാനുള്ള പ്രവണത സ്വാഭാവികമായും ഉള്ളതാണ്. അങ്ങനെയാണ് കൂട്ടായ്മകള് രൂപം കൊണ്ടതും സമൂഹം തന്നെ ഉണ്ടായതും. ഇവിടേയും വ്യക്തിപരമായ വ്യത്യസ്തതകള് നില നില്ക്കുന്നത് കൊണ്ടാണ് പല സമൂഹങ്ങളും, പല മതങ്ങളും, പല രാജ്യങ്ങള് തന്നെയും രൂപം കൊണ്ടത്. ഒരേ ഗ്രൂപ്പിലെ ആള്ക്കാര് വ്യക്തിപരമായ സമാനത വിശ്വാസങ്ങളില് വച്ച് പുലര്ത്തുന്നുണ്ടെന്നും കാണാന് കഴിയും. അത് പോലെ പല ഗ്രൂപ്പും സമാനമായ ചില ശീലങ്ങള് വച്ച് പുലര്ത്തുന്നുണ്ടെന്നും കാണാം (ഉദാഹരണം: വസ്ത്രധാരണ സ്വഭാവം) . പക്ഷേ സന്കീര്ണ്ണത കൂട്ടിക്കൊണ്ട് ഇതിനെ തന്നെ ബാധിക്കുന്ന അനേകം ഘടകങ്ങള് വേറെയുണ്ട് താനും; ഉദാ: സംസ്കാരം, വ്യക്തിപരമായും സാമൂഹികപരമായും അനുവര്ത്തിച്ച് പോരുന്ന ശീലങ്ങള്, ഭാഷ, ദേശം, അതിര്ത്തി, രാഷ്ട്രീയം, ഭക്ഷണലഭ്യത തുടങ്ങിയവ. ഈ സന്കീര്ണ്ണത കൊണ്ട് സമൂഹം അല്ലെന്കില് മാനവികത എന്ന സ്കെയിലില് പലപ്പോഴും വ്യക്തിപരമായ വിശ്വാസങ്ങള് നൂറ് ശതമാനം ഫിറ്റ് ആകുവാന് ബുദ്ധിമുട്ടേറെയാണ്. അത് കൊണ്ട് തന്നെയാണ് എല്ലാ മതങ്ങളുടേയും വിശ്വാസപ്രമാണങ്ങളും, ഗ്രന്ഥങ്ങളും ചില നല്ല കാര്യങ്ങള് പറയുമ്പോള് തന്നെ പല ഗ്രൂപ്പുകള്ക്കുള്ളില് അതിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങള് ഉടലെടുക്കുന്നത്. ഈ വൈവിധ്യത്തിന് തന്നെ ആയിരക്കണക്കിന് വര്ഷങ്ങളുടെ പഴക്കമുണ്ടെന്നുള്ള സ്ഥിതിക്ക് ഒരേയൊരു മതത്തിലേക്കോ ഒരേയൊരു ഗ്രൂപ്പിലേക്കോ ഭൂമിയിലെ 100 ശതമാനം ആളുകളും വന്നു ചേരാന് വളരെയധികം ബുദ്ധിമുട്ടാണ് (ഉള്ളത് തന്നെ മനുഷ്യര് എന്ന ഗ്രൂപ്പാണ്). അതിനുള്ള സമയം തന്നെ ഇവിടെ ഉണ്ടോ എന്നാര്ക്കറിയാം. ഭൂമി തന്നെ ധാരാളം ഉല്ക്കകളും ഖഗോളാവശിഷ്ടങ്ങളും വന്നു പതിക്കാനുള്ള ആസ്ട്രോയിഡ് ബെല്റ്റില് ആണ് നില്ക്കുന്നത്. 2014‍ല് തന്നെ അതിന് നല്ല ഒരു സാധ്യതയും ഉണ്ട് എന്ന് ശാസ്ത്രകുലം പറയുന്നു.
പറഞ്ഞ് വന്നത് വ്യക്തിപരമായ ശീലങ്ങള്ക്കും വിശ്വാസങ്ങള്ക്കും പ്രാധാന്യം നല്കുന്ന തലച്ചോര് വികാസം പ്രാപിച്ച് മനുഷ്യന് എന്ന ``സാമൂഹ്യ``ജീവിക്ക് സമൂഹത്തിന്റെ കോമണ്കോഡിനെ ബഹുമാനിക്കുന്നത് പോലെ തന്നെ അവനവനെയും അവനവന്റെ വിശ്വാസങ്ങളെയും ബഹുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. സമൂഹത്തിന്റെ ഏകതാനതയേയും സമാധാനത്തേയും തകര്ക്കാതെ അത് സഹജീവികളോട് പന്ക് വയ്ക്കാനുള്ള അവകാശവും ഉണ്ട്. അതോടൊപ്പം തന്നെ മറ്റ് മതവിശ്വാസികളുടേയും, മറ്റൊരു ഗ്രൂപ്പിന്റേയും, മറ്റൊരു സമൂഹത്തിന്റെയും, മറ്റൊരു രാജ്യത്തിന്റെ തന്നെയും വിശ്വാസങ്ങളെ ഭഞ്ജിക്കാതെയിരിക്കാനും, അവയെ സംരക്ഷിക്കാനും, സഹവര്ത്തിത്വം ഉറപ്പ് വരുത്താനുമുള്ള കടമ കൂടിയുണ്ട്. നിര്ഭാഗ്യവശാല് ഇതല്ല ഇപ്പോള് വ്യക്തി, സമൂഹ, മാനവിക തലങ്ങളില് ലോകത്ത് നടക്കുന്നത്.

കാവലാന്‍ said...

"പ്രപഞ്ചത്തിലെ നന്മയും തിന്മയുമായ എല്ലാ.....
.......................................................
ഇതാണ്‌ എന്റെ മതം എന്നെ പഠിപ്പിക്കുന്ന അടിസ്ഥാന തത്ത്വം."
ശരി, ഷെരീഖ് അങ്ങനെ പഠിച്ചിരിക്കുന്നു.ഇതിനെക്കുറിച്ചു മുഴുവന്‍ താങ്കള്‍ ചിന്തിച്ചു ശരിയെന്നുകണ്ടാണോ വിശ്വസിച്ചിരിക്കുന്നത്?,അഥവാ അതിനെയെല്ലാം കുറിച്ച് സ്വതന്ത്രമായി ചിന്തിക്കാന്‍ മനുഷ്യനു
സ്വാതന്ത്ര്യമുണ്ടോ?വിശ്വസിക്കാന്‍ പോവുന്നതിനെക്കുറിച്ച് വിശകലനം ചെയ്തു ചിന്തിക്കുമ്പോളാണ് ഞാന്‍ അല്പ വിശ്വാസിയായിത്തീരുന്നത്.താങ്കള്‍ വിവരിച്ച പ്രകാരം ഒരാള്‍ക്കു വിശ്വാസിയായിത്തീരാന്‍ അധികം കടമ്പകളില്ല.

മായാവി.. said...

ശരീഖിന്റെ മാത്രമല്ല മിക്ക മതവിശ്വാസികളുടെയും(വിശിഷ്യാ, ഇസ്ലാമിസ്റ്റ്) പ്രശ്നം, എന്റെ വിശ്വാസമാണ്, മാത്രമാണ്‍ ശരിയെന്ന് വിശ്വസിക്കുന്നതാണ്. അതിനെതിരെ എങ്ങനെയൊക്കെ ഇവരെ ബൊധവല്ക്കരിക്കാന്‍ ശ്രമിച്ചാലും ഫലമുണ്ടാവാറില്ല. സ്വര്‍ഗത്തിലെത്തുന്ന ആണുങ്ങള്ക്ക് ഭോഗിക്കാന്‍ ആട്ടോ റീസെറ്റ് കന്യാചര്മ്മമുള്ള!!!(ഒരോ തവണയും ഭോഗം കഴിഞ്ഞാ അവര്‍ കന്യകകളായിത്തീരുമത്രെ)ഹൂറുലീങ്ങളുണ്ട്, എന്നാലവിടെയെത്തുന്ന സ്ത്രീകള്ക്കുള്ള ഓപ്ഷന്‍ ഭൂമിയിലെ അവരുടെ ഭര്ത്താവിന്‌ സ്വര്ഗത്തിലേക്ക് എന്ട്രീ കിട്ടുമെന്നുള്ളതാണ്, എന്താണവിടെ "ഹൂറുലന്‍"ഇല്ലാത്തത്..

ഒരു കാര്‍ടൂണ്‍ വരക്കുമ്പോഴേക്കും ഇളകിവശാവുന്ന ജനതയും പറയുന്നു ഞങ്ങള്‍ സഹിഷ്ണുക്കളാണെന്ന്, എന്താണാവോ സഹിഷ്ണുതയുടെ നിര്‍വചനം.?

ഓടോ...(ഓടാനല്ല..)ഞാനൊരു ദൈവവിശ്വാസിയാണ്‌, മതവിശ്വാസമില്ല. മതങ്ങള്‍ മനുഷ്യരുണ്ടാക്കിയതാണ്‌.മതഗ്രന്‌ഥങ്ങളും. എല്ലാത്തിലും അതാത്‌ പ്രദേശത്തെഅനുസരിച്ച വിവരണങ്ങളാണ്‌ ലോകമെ തറവാടെന്നതത്വമുള്ള ദൈവമിറക്കുന്നത് ലോക്കലൈസെഡ് ഗ്രന്‌ഥങ്ങളോ?

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

മാനവീകതയുടെ പടപാട്ടുകള്‍ കൊണ്ട്‌ താങ്കളുടെ കാഴ്ചപാടില്‍ ബൗദ്ധികമായ സംവാദ മുഖങ്ങള്‍ക്ക്‌ ഇടനല്‍കുന്ന വെള്ളെഴുത്തു മാഷേ, തങ്കളുടെ ചോദ്യങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ മാത്രമുള്ള വലിയ പാണ്ഡ്യത്യം എനിക്കുണ്ട്‌ എന്നുള്ള അര്‍ഥത്തിലല്ല ഞാനിവിടെ എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുന്നത്‌ മറിച്ച്‌ എന്റെ അറിവിന്റെ പരിമിതികളുടെ ബോധ്യത്തോടെ തന്നെയാണെന്നാദ്യം ഉണര്‍ത്തുന്നു.

സന്ദേഹങ്ങളുടെ ഭൂമികയില്‍ എന്റെ തീര്‍പ്പുകളുടെ അറിവും യുകതിയും,ശാസ്ത്രവും.....

1. വ്യഭ്യചാരം ഭൂമിയില്‍ പാപവും സ്വര്‍ഗ്ഗത്തില്‍ ശെരിയും ?

ഉത്തരം ചേദ്യത്തില്‍ തന്നെ നിറഞ്ഞിരിക്കുന്നു എങ്കിലും പറയാം, ഭൗതികം, ഭൗതീകവും. സ്വര്‍ഗ്ഗീയം സ്വര്‍ഗ്ഗീയവും

വ്യഭ്യചാരം ഭൗതീകം (പദാര്‍ഥസമയകാലങ്ങള്‍) : യുക്തി/സാമൂഹീകം/ശാസ്ത്രീയം/സംസ്ക്കാരീകം......
മനനത്തിന്‌ വേണ്ടി ചില സൂചനകള്‍: സ്ത്രീ/പുരുഷന്‍/മാതവ്‌/പിതാവ്‌/മകന്‍/മകള്‍/സഹോദരന്‍/സഹോദരി/കുടുംബം/ഭര്‍ത്താവ്‌/ഭാര്യ/മാനസീകവും ശാരീരികവുമായ വിഷമതകള്‍/അവിഹിത ഗര്‍ഭം/രോഗങ്ങള്‍/പിതൃത്വം/സാംബത്തീകം/കുറ്റകൃത്യങ്ങള്‍/.........


വ്യഭ്യചാരം സ്വര്‍ഗ്ഗീയം: (പദാര്‍ഥസമയ കാല പ്രപഞ്ച സംവിധാന നിര്‍മ്മാതവിന്റെ വെറെരു വിസ്മയ പ്രപഞ്ചം)
സ്വര്‍ഗ്ഗീയം :(പരിമിതമായ അറിവ്‌ ദൈവം അറിയിച്ചു തന്നതു മാത്രം)സുഖാനൂഭൂതി അടിസ്ഥാനം: ഭക്ഷണം വിസര്‍ജനമില്ല /രോഗങ്ങളില്ല/മാനസ്സികവും ശരീരീകവുമായ അസ്വസ്ഥതകളോ വേദനകളൊ ഇല്ല/കുടുംബം ബന്ധങ്ങളെക്കാള്‍ ഭൂമിയിലെ സചരിതരായ വ്യക്തികളുടെ വാസസ്ഥലം/കന്യകന്‍ മാര്‍, കന്യകകള്‍/... എന്റെ പരിമിതമായ മതാറിവും അധികം പറയാന്‍ നിര്‍വ്വാഹമില്ല( എന്റെ വിശ്വസത്തിന്റെ അടിത്തറ ബലത്തിന്‌ ഈ ചിന്തശകലങ്ങള്‍ ധാരളം.

വളരെ തിരക്കിലായതുകൊണ്ട്‌ ഇതിന്റെ ബാക്കി തുടരും എന്നറിയിച്ചു കൊണ്ട്‌ ഈ അപൂര്‍ണമായ ഉത്തര കമന്റ്‌. ക്ഷമിക്കൂ സഹോദരങ്ങളെ കുറച്ചു നേരം

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഭൗതിക-മനുഷ്യ യുക്തിനിര്‍മ്മിത പ്രത്യായ ശാസ്ത്രങ്ങള്‍ക്കും, സിദ്ധന്തങ്ങള്‍ക്കും ഉപരിയായി മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച്‌ സംവിധാനിച്ച യഥാര്‍ത്ത ദൈവ ത്തിനൂ മാത്രമേ കാലത്തെയും, സംസ്ക്കാരങ്ങളെയും അതിജീവിച്ച്‌ പ്രശ്ന്‌രഹിതവും യുകതി ഭദ്രതയും ഉള്ള ഒരു നിയമ സംഹിത അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്ന് ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്ന തലത്തില്‍ എന്നെ അടയാളപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ട്‌ എന്റെ കാഴ്ചപാടുകള്‍ എന്റെ പരിമിതമായ അറിവിന്റെ, ശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ മാപിനികള്‍ യുക്തിസഹമാകുന്ന കണ്ടെത്തലുകള്‍ വിളിച്ചു പറയാന്‍ ശ്രമിച്ചു കൊണ്ട്‌ ഞാന്‍ തുടരുന്നു.

1. വ്യഭ്യചാരമായലും, മദ്യമായാലും, ചൂതട്ടങ്ങളായലും, പലിശയായലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ദൈവത്തിന്റെ പക്കല്‍ നിന്ന് വന്നിട്ടുണ്ടെങ്കില്‍ അത്‌ സുഗമമായ മനുഷ്യ ജീവിതത്തിന്‌ മനുഷ്യന്‌ വേണ്ടി അവന്റെ യഥാര്‍ത്ത ഏകനായ ദൈവം സൃഷ്ടിച്ചതാണ്‌ എന്നാണ്‌ എന്റെ കണ്ടെത്തല്‍, ഞാന്‍ ചോദിക്കട്ടെ. ആര്‍ക്കെങ്കിലും അല്ലെന്ന് ശാസ്ത്രത്തിന്റെ സംസ്ക്കാരത്തിന്റെ ജീവിത ചരിത്രങ്ങളുടെ തെളിവു സഹിതം തെളിയിക്കാന്‍ കഴിയുമോ ?

2. സ്തീ-പുരുഷ സുഖാസ്വാദന വ്യത്യസം സ്വര്‍ഗ്ഗ നരക വര്‍ണ്ണനകളില്‍ ഉണ്ടോ ?

ഞാന്‍ ശെരിയെന്നും വിവേചനങ്ങളില്ലെന്നു വിശ്വസിക്കുന്ന ഗ്രന്ഥത്തില്‍ നിന്നും
(1). (അല്ലാഹുവിന്‌)കീഴ്‌ പ്പെടുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍; വിശ്വാസികളായ പുരുഷന്മാര്‍ സ്ത്രീകള്‍; ഭക്തിയുള്ളവരായ പുരുഷന്മാര്‍, സ്ത്രീകള്‍; സത്യസ്ന്ധരായ പുരുഷന്മാര്‍, സ്ത്രീകള്‍; വീനീതരായ പുരുഷന്മാര്‍; സ്ത്രീകള്‍; ദാനം ചെയ്യുന്നവരായ പുരുഷന്മാര്‍ സ്ത്രീകള്‍; വ്രത മനുഷ്ടിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍; താങ്ങളുടെ ഗുഹ്യവയവങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരായ പുരുഷന്മാര്‍ സ്ത്രീകള്‍; ധാരളമായി അല്ലാഹുവിനെ ഓര്‍മ്മിക്കുന്ന പുരുഷന്മാര്‍ സ്ത്രീകള്‍-ഇവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹു പാപ മോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവിച്ചിരിക്കുന്നു. (വി.ഖു.33:35).

(2) അപ്പോള്‍ അവരുടെ രക്ഷിതാവ്‌ ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ, നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഓരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്‌ഫലമാക്കുകയില്ല.നിങ്ങളില്‍ ഓരോ വിഭാഗവും മറ്റുവിഭാഗങ്ങളില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു.(വി.ഖു:3:195)

(3) (വി.ഖു:16:97)
(4) (വി.ഖു:40:40)

അങ്ങനെ സ്വര്‍ഗത്തില്‍ ഒരു തരത്തിലുള്ള വിവേചനവും ഇല്ല എന്നു തന്നെയാണ്‌ വിശുദ്ധഖുര്‍ ആന്‍ മുന്നോട്ടു വെയ്ക്കുന്നത്‌, കൂടുതല്‍ പഠനത്തിനായി താങ്കള്‍ക്ക്‌ നേരിട്ട്‌ സമീപിക്കാവുന്നതാണ്‌.

ചുരുക്കട്ടെ. മായവിയും, സൂനിഷും, കാവലനും സ്പര്‍ശിച്ച കാര്യങ്ങളിലേയ്ക്ക്‌. പക്ഷപാതിത്വം എന്നും ഞാന്‍ വിശ്വസിക്കുന്നത്‌ മാത്രം ശെരിയെന്നും, വിശ്വാസത്തിന്റെ സത്യസന്ധതയെയും, വെള്ളെഴുത്ത്‌ പറഞ്ഞ ബഹുസ്വരതയുടെ സാമൂഹികമായ പ്രസക്തിയും ഒക്കെ ശെരിതന്നെ ഞനതിനൊന്നും എതിരുമല്ല. എന്നു പറയുംബോള്‍ തന്നെ സംവാദപരമായ ആശയ തലങ്ങളില്‍ സത്യത്തിനും, അസത്യത്തിനും ഒരു മുഖം തന്നെയാണെന്നും, ശാസ്ത്രിയതയും, അശസ്ത്രീയതയും ഒന്നുതന്നെയാണെന്നും, ബഹുദൈവ വിശ്വസവും, ഏകദൈവ വിശ്വസവും, മാനവീകതയും, അമാനവീകതയും, മനുഷ്യദൈവങ്ങളും അങ്ങിനെ നന്മയും തിന്മയും കൂടികലര്‍ന്ന എല്ലാത്തിനും ഒരു തലമാണെന്ന് പറഞ്ഞുവെക്കുംബോള്‍ അത്‌ അപ്പടിവിഴുങ്ങനൊ അംഗികരിക്കാനൊ എനിക്ക്‌ കഴിയില്ല. ചിലര്‍ക്കത്‌ കഴിയുമായിരിക്കാം കാരണം അങ്ങിനെ ഇഴകീറി പരിശോധിച്ചു വരുംബോള്‍ മൂല്ല്യമുള്ളത്‌ എന്ന് നെഞ്ചോട്‌ ചേര്‍ക്കുന്ന പലതും വലിച്ചെറിയേണ്ടി വരും അത്‌ കൊണ്ട്‌ തന്നെയാകാം അവര്‍ ആശയ തലത്തില്‍ സര്‍വ്വമത സിദ്ധാന്ത സമത്വ വദങ്ങളുടെ അപ്പോസ്തലന്മാരായി പ്രത്യക്ഷപ്പെടുന്നത്‌. ആശയ തലത്തിലല്ല സമരസപ്പൊടലും സഹവര്‍ത്തിത്വവും വേണ്ടത്‌ സംവാദങ്ങള്‍ക്കപ്പുറത്തുള്ള യഥാര്‍ത്ത ജീവിതത്തിലാണ്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനത്‌ വാക്കുകള്‍ കൊണ്ടല്ല എന്റെ ജിവിതം കൊണ്ടാണ്‌ തെളിയിക്കുന്നത്‌. അതിലെനിക്ക്‌ അഭിമാനവുമുണ്ട്‌ എന്റെ ജീവിത പരിസരങ്ങളില്‍ അതിന്‌ തന്നെയാണ്‌ ഞാന്‍ പ്രമുഖ്യം കല്‍പ്പിക്കുന്നത്‌.

അതെ വീണ്ടും ഞാന്‍ ആവാക്കുകള്‍ ആവര്‍ത്തിക്കുന്നു. ആശയ സംവാദഘട്ടങ്ങളില്‍ സത്യസന്ധതക്ക്‌ ഞാന്‍ പ്രമുഖ്യം കല്‍പ്പിക്കുകയും സംവാദങ്ങള്‍ക്കപ്പുറത്ത്‌ ഞാന്‍ ഈ വലിയ ജനസമുഹങ്ങളിലെ പൊട്ടിച്ചെറിയനവാത്തവിധം സാഹോദര്യം പ്രഖ്യപിച്ചു കൊണ്ട്‌ ജീവിതത്തില്‍ ഞാന്‍ ഇടപെടുകയും ചെയ്യുന്നു. അത്‌ വിളിച്ചു പറയേണ്ട കാര്യം എനിക്കില്ല. അത്‌ എന്റെ അടുത്തേയ്ക്ക്‌ സഹോദരസ്നേഹത്തോടെ നീണ്ടു വരുന്ന കൈകളിലും പുഞ്ചിരി വിരിയുന്ന ചുണ്ടുകളില്‍ നിന്നും അതിന്റെ നന്മയെ ഞാനെന്റെ ജീവിതത്തിലേയ്ക്ക്‌ അടയാള പ്പെടുത്തുനുണ്ട്‌.

പ്രിയ സഹോദര സുനീഷ കെ എസ്‌
താങ്കള്‍ ഞാന്‍ എന്റെ കമന്റുകളില്‍ ഒരിക്കലും സുചിപ്പിക്കുകയോ പറയുകയോ ചെയ്യാത്ത്‌ കുറേ കാര്യങ്ങള്‍ എന്റെ മേല്‍ അരോപിക്കാന്‍ ശ്രമിക്കുന്നുണ്ട്‌ അതിന്‌ ഞാന്‍ മറുപടി പറയാന്‍ ബാധ്യസ്തനല്ലാത്തത്‌ കൊണ്ട്‌ ഞാന്‍ ഒന്നു പറയുന്നില്ല. ഇനി വല്ലതും അങ്ങിനെ ബാക്കിയുണ്ടെന്ന് താങ്കള്‍ കാര്യകാരണം സുചിപ്പിച്ചാല്‍ എന്റെ നിലപാട്‌ ഞാന്‍ പറയാം.

പ്രിയാ സുഹൃത്തെ മയാവി.

എന്തുകൊണ്ട്‌ ആശയ തലത്തില്‍ ഞാന്‍ ശെരീ എന്നാണ്‌ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്‌. അതിതിലും സ്പ്പഷ്ടമായി തന്നെ മറ്റുള്ളത്‌ എന്തുകൊണ്ട്‌ തെറ്റ്‌ എന്ന് ഭൗതികമായ യുക്തിപരമായ മാനദണ്ഡങ്ങള്‍ അവലംബമാക്കി എന്റെ കാഴ്ചപാട്‌ എനിക്ക്‌ പറയാന്‍ കഴിയും പക്ഷെ അത്‌ പലര്‍ക്കും ചിലപ്പോള്‍ ഒരു വേദനയായി അനുഭവപ്പെട്ടേയ്ക്കാം എന്നുള്ളത്‌ കൊണ്ടാണ്‌ ഞാനതിന്‌ മുതിരാത്തത്‌. താങ്കള്‍ പറഞ്ഞ പോലെ മുസ്ലീംകള്‍ക്ക്‌ തന്റെ വിശ്വസം വലുത്‌ എന്നു തോന്നാല്‍ ഉണ്ടാവാം. അതങ്ങിനെ തന്നെയാണ്‌ എത്‌ ജീവിത മത പ്രത്യയശാസ്ത്ര നിലപാടുകളില്‍ ജീവിക്കുന്നവരിലും ഉണ്ടാവേണ്ടത്‌ എന്നാണ്‌ എന്റെ അഭിപ്രായാം. അങ്ങിനെ യല്ലെങ്കില്‍ ആരായാലും അയാള്‍ സ്വന്തം അത്മാവിനെ വഞ്ചിച്ചു കൊണ്ട്‌ ജീവിക്കുന്ന കപടന്‍ ആയിരിക്കും. പക്ഷെ അത്‌ ആശയ തലത്തില്‍ നിന്ന് ജീവിത വ്യവഹരങ്ങളിലേയ്ക്ക്‌ മറ്റുള്ളവരുടെ സ്വതന്ത്രജീവിതത്തിലേയ്ക്ക്‌ കൈ കടത്തലുകള്‍ നടത്തുംബോള്‍ അസഹിഷ്ണുത ആയി മാറുകയും മാനവീകതയുടെ ശത്രുവായി തീരുകയും ചെയ്യും. അവിടെ പിന്നെ ഇസ്ലാമീക നിയമ പ്രകാരം അയാള്‍ മുസ്ലീം എന്നു വിളിക്കപ്പെടാന്‍ അനര്‍ഹനായി തീരുകയും ചെയ്യും. താങ്കളുടെയും എതെരാളുടെയും ആര്‍ജവത്തോടെയുള്ള സത്യസന്ധമായ ഇടപെടലുകളെ വിമര്‍ശനങ്ങളെ ഞാന്‍ സ്വഗതം ചെയ്യുന്നു, കാരണം ഞാന്‍ മാനവീകതയുടെ കൊടുക്കല്‍ വാങ്ങലുകളില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നു.
നിറുത്തുന്നു സഹേദരങ്ങളെ
നിറം കുടം അല്ലാത്തതു കൊണ്ടു തന്നെയാണ്‌ ഇങ്ങിനെ തുളുംബി കൊണ്ടിരിക്കുന്നത്‌.

dethan said...

ശെരീഖ് ഹൈദറിന്,

നെറ്റിയില്‍ ഒട്ടിച്ചു വച്ചതും വീമ്പിളക്കിയതും എല്ലാം വെറുതേ ആയല്ലോ!'താന്‍ വിളിച്ചു പറയുന്നത്‌ മാത്രം ശരി എന്നു കരുതുന്ന പൊട്ടകിണറ്റിലെ തവളകളോട്' കുരിശു യുദ്ധം പ്രഖ്യാപിച്ച താങ്കള്‍ വെറും കൂപമണ്ഡൂ
കമാണെന്ന് തെളിയിക്കുന്നതായിപ്പോയി ഈ പോസ്റ്റിലെ പല വരികളും.യഥാര്‍ത്ഥ മതവിശ്വാസിയാണ് യഥാര്ത്ഥ
യുക്തി വാദി എന്നു തുടങ്ങിയ ആനമണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നത് പരിചയക്കുറവു കൊണ്ടാണെന്ന്
ആദ്യം കരുതി.പക്ഷേ അന്ധമായ മതപക്ഷപാതം കൊണ്ടാണെന്ന് തുടര്‍ന്നു വായിച്ചപ്പോള്‍ മനസ്സിലായി.
'എനിക്കങ്ങിനെ മാത്രമേ ആദ്യമായും അവസാനമായും ചിന്തിക്കാന്‍ കഴിയൂ. കാരണം ഏറ്റവും ശെരിയായ നിയമ സംഹിത എന്നു ഞാന്‍ വിശ്വസിക്കുന്ന എന്റെ മതവിശ്വാസവും ഗ്രന്ഥവും അതുതന്നെയാണ്‌ അസന്നിഗ്ദ്ധമായി പ്രഖ്യപിക്കുന്നത്‌.' എന്ന അവസാന വാചകത്തോടെ അവശേഷിച്ച സംശയവും അകന്നു.

മതവിശ്വാസവും ദൈവ വിശ്വാസവും വ്യക്തിയുടെ സ്വകാര്യവിഷയമാണ്.പക്ഷേ തന്‍റെ വിശ്വാസം മാത്രമാണ്
ശരി എന്നു വാദിക്കുമ്പോള്‍ അയാള്‍ കിണറ്റിലെ തവളയായി മാറും.ഇവിടെയും സംഭവിച്ചത് അതാണ്.എല്ലാറ്റി
നും ഉത്തരം ഖുറാനാണെന്നു താങ്കള്‍ അവകാശപ്പെടുന്നതു പോലെ ബൈബിളാണ് സര്‍വ്വതിനും പരിഹാരമെന്ന് വിശ്വസിക്കുന്നവരും ധാരാളമുണ്ട്.അവരവര്‍ പറയുന്നതാണ് ശരിയെന്ന വാദം തര്‍ക്കത്തിനും ക്രമേണ മതകലഹങ്ങള്‍ക്കും വഴിതെളിക്കും.

പ്രപഞ്ചത്തിന്‍റെയും മനുഷ്യന്‍റെയും ഉല്പത്തിയെക്കുറിച്ച് മതഗ്രന്ഥങ്ങള്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് ശാസ്ത്ര
വും കാലവും തെളിയിച്ചിട്ടും പിന്നെയും അത്തരം വിഡ്ഢിത്തങ്ങള്‍ പുലമ്പുന്ന താങ്കള്‍ ഏത് യുഗത്തിലാണ്
ജീവിക്കുന്നത്?തന്നെ കുഴക്കിയ ഉല്പത്തി സംബന്ധിച്ച ചോദ്യത്തിന് പ്രാചീന മനുഷ്യന്‍ കണ്ടെത്തിയ ഉത്തരമാണ് ദൈവം.എല്ലാം ഈശ്വരന്‍ സൃഷ്ടിച്ചതാണെന്നു പറഞ്ഞാല്‍ സംഗതി എളുപ്പമായി.'ആദിയില്‍ ദൈവം
ആകാശവും ഭൂമിയും സൃഷ്ടിച്ചു' എന്നാണ് ബൈബിള്‍ തുടങ്ങുന്നത്.ആകാശം നിര്‍മ്മിക്കുന്നതിന്‍റെ വിശദീകരണം
പിന്നീടുണ്ട്. ആകാശം ഭൂമി പോലെ ഒരു വസ്തുവല്ല എന്ന് ഇന്ന് ഏതു കുഞ്ഞിനും അറിയാം.ഇങ്ങനെ ഓരോന്നും പരിശോധിച്ചാല്‍ അബദ്ധങ്ങളുടെ ഘോഷയാത്ര തന്നെ കാണാം.

ഇതൊന്നും മനസ്സിലാക്കാതെ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞ ബ്രൂണോയെ ചുട്ടുകൊന്നവരുടെയും ഭൂമി സൂര്യനു
ചുറ്റും കറങ്ങുകയാണെന്നു വാദിച്ച ഗലീലിയോയെ വിഷം കുടിപ്പിക്കാന്‍ ശ്രമിച്ചവരുടെയും യുക്തിബോധവുമായി ഈ നൂറ്റാണ്ടിലും കഴിയുന്നവരെക്കുറിച്ചു സഹതപിക്കുകയേ നിവൃത്തിയുള്ളു.ഉദ്ധരി
ച്ച ലിംഗത്തെപ്പറ്റി എഴുതിയവന്‍ അരാജക വാദിയാണെങ്കില്‍ ലിംഗത്തില്‍ നിന്നു വരുന്ന ശുക്ലം കവിതയിലാക്കിയ താങ്കള്‍ എന്തുവാദിയാണ്?ലിംഗമെന്നും യോനിയെന്നും ശുക്ലമെന്നുമൊക്കെ എഴുതിയാല്‍ മാത്രം ആണ്‍കോയ്മയ്ക്ക് എതിരെയുള്ള കലഹമാകില്ല.

-ദത്തന്‍

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ദെത്തന്‍ സാറേ;

താങ്കള്‍ പൊട്ട കിണറ്റിലല്ല. അതിനെക്കാള്‍ ആഴമുള്ള എന്തിലോ ആണ്‌ എന്നാണ്‌ തങ്കളുടെ കുറിപ്പ്‌ വ്യക്തമാക്കുന്നത്‌. ഞാന്‍ ബൈബിളിനെ അടിസ്ഥാനമാക്കിയല്ല സംസാരിക്കുന്നത്‌ ഖുര്‍ ആന്‍ അടിസ്ഥാന മാക്കിയാണ്‌. അതില്‍ അശാസ്ത്രീയതയുണ്ടേ എന്നാണ്‌ താങ്കള്‍ ഒരു സംവാദം ആണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ പറയേണ്ടത്‌. അല്ലാതെ ഞാന്‍ എന്റെ വിശ്വസം പ്രകടിപ്പിക്കുംബോള്‍ അതിനെതിരെ നിങ്ങള്‍ മുന്‍ വിധികളുമായി ചാടിവീഴുകയല്ല വേണ്ടത്‌. താങ്കള്‍ക്ക്‌ വേണമെങ്കില്‍ 20-ആം നൂറ്റാണ്ടില്‍ പറഞ്ഞ പ്രപഞ്ച ഉല്‍ഭവവുമായി ശാസ്ത്രം മുന്നോട്ട്‌ വെച്ച തിയറിയുടെ ബാല പാഠാങ്ങള്‍ 1400 വര്‍ഷം മുന്‍പ്‌ നിരക്ഷരനെന്ന് ലോകചരിത്രം സാക്ഷ്യപെടുത്തിയ മുഹമ്മദ്‌ (സ.അ) ദൈവത്തിന്റെ വചനങ്ങളായി ലോകത്തോട്‌ വിളിച്ചു പറഞ്ഞ വിശുദ്ധ ഖുര്‍ ആനില്‍ തെളിവു സഹിതം ഞാന്‍ അറീക്കാം. അതു പോലെ പലതും ശാസ്ത്രപൂജകനായ സുഹ്രത്തെ. എനിക്കറിയാം അതല്ല താങ്കളുടെ ഉദ്ദേശം മറിച്ച്‌ മതങ്ങളെയെല്ലാം ഒരേ ആലയില്‍ കെട്ടി പടിയടച്ച പിണ്ഡം വെച്ച്‌ കളയമെന്ന താങ്കളുടെ വ്യമോഹം മാത്രമാണ്‌.

പിന്നെ ഉദ്ധരിച്ച ലിംഗ കല്‍പ്പനയില്‍ നിന്ന് തത്ത്വശാസ്ത്രങ്ങളും സിന്ദ്ധന്തങ്ങളും സൃഷ്ടിച്ച്‌ മനുഷ്യ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക്‌ പരിഹാരം തേടാന്‍ ശ്രമിക്കുന്ന ചര്‍ച്ചക്ക്‌ എതിരെയാണ്‌ ഞാനെന്നെ അടയാളപ്പെടുത്തിയത്‌. ലിംഗത്തിന്റെ ക്ലോസപ്പ്‌ ഷോട്ടില്‍ എനിക്ക്‌ അശ്ലീലം ആണ്‌ അനുഭവിക്കാന്‍ കഴിയുക. അല്ലാതെ മറ്റു പരികല്‍പ്പനകളല്ല. ലിംഗമോ ശുക്ലമേ അല്ല എനിക്ക അശ്ശീലം അതിന്റെ പ്രദര്‍ശനമാണ്‌ അല്ലെങ്കില്‍ പിന്നെ താങ്കള്‍ എന്തിനാണ്‌ വസ്ത്രം ധരിക്കുന്നത്‌.

ബ്ലോഗ്‌ എന്ന സ്വതന്ത്ര മാധ്യമത്തില്‍ ആര്‍ക്കും ആരെയും അടയാളപ്പെടുത്താം അടിച്ചേല്‍പ്പ്പികലല്ല വിളിച്ചു പറയലാണത്‌. അങ്ങിനെ തന്നെയാണ്‌ ഞാന്‍ പറഞ്ഞിട്ടുള്ളതും എന്നാണ്‌ എന്റെ ഓര്‍മ്മ.

ഒരു കാര്യം കൂടി പറയട്ടെ താങ്കള്‍ ബൈബിളിനെ അശാസ്ത്രിയമെന്ന് തെളിയിക്കാന്‍ പറഞ്ഞ വാചകം ഫലം കാണാതെ പോകുന്നുണ്ട്‌. ശാസ്ത്ര ബുദ്ധിയുമായി ബൈബിളിനെ വായിക്കുന്നവര്‍ക്ക്‌ പല അബദ്ധങ്ങളും ഉണ്ടതില്‍ പക്ഷെ താങ്കള്‍ പറഞ്ഞ കാര്യമല്ല അത്‌ വെളിവാക്കുന്നത്‌ താങ്കളുടെ ആശയ-ശാസ്ത്ര പാപ്പരത്തെത്തെയാണ്‌ എന്നോര്‍മ്മപ്പെടുത്തികൊണ്ട്‌ നിറുത്തട്ടെ സഹോദരാ............

Sanal Kumar Sasidharan said...

പ്രിയപ്പെട്ട ഷെരീഖേ ഈ മനോരോഗികളോട് വെറുതേ സംസാരിക്കണ്ട.ഇവമ്മാരു നന്നാവൂല്ലാ..വെള്ളെഴുത്തിന്റെ പോസ്റ്റില്‍ ഉള്ള കമെന്റുകള്‍ മുതല്‍ ഈ പോസ്റ്റിലെ വാചകങ്ങള്‍ വരെ താങ്കളുടെ ഉത്കൃഷ്ടമായ എല്ലാ ചിന്തകളും വായിച്ച് ഞാന്‍ ഒരു പരുവമായി..അതു പോരെ..

dethan said...

പ്രിയ ശെരീഖ് ഹൈദര്‍,

'ഇരുപതാം നൂറ്റാണ്ടില്‍ കണ്ടെത്തിയ ശാസ്ത്ര സത്യം ആയിരത്തി നാനൂറ് വര്‍ഷം മുമ്പേ വെളിപ്പെടുത്തിയ'തിന്‍റെ വിശദാംശങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്.അതിനു ശേഷം സംവാദം തുടരാം.

-ദത്തന്‍

സുനീഷ് said...

പ്രിയ ശെരീഖ്,
ഞാന്‍ ഞാന്‍ ആദ്യം ഇട്ട കമന്‌റ് ആണ് താങ്കളെ ഇറിറ്‌റേറ്‌റ് ചെയ്തതെങ്കില്‍ ക്ഷമിക്കൂ. വെള്ളെഴുത്തിന്‍‌റെ ബ്ലോഗ് ഞാനേറെ ഇഷ്ടപ്പെടുന്ന ഒന്നായത് കൊണ്ട് താല്‍ക്കാലികമായി ഉണ്ടായ അസഹിഷ്ണുത കൊണ്ട് മാത്രം സംഭവിച്ചതാണ് ആദ്യത്തെ കമന്‌റ്. പക്ഷേ അത് താങ്കളുടെ നിലപാടിനോടുള്ള അസഹിഷ്ണുത അല്ലായിരുന്നു, ആ ചര്‍ച്ചയില്‍ ഓഫ് ടോപ്പിക്ക് കമന്‍‌റ് ആയി അത് വന്നു എന്ന് വിചാരത്തില്‍ വന്നതാണ് ആ കമന്‌റ്. ഞാന്‍ താങ്കളെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. പക്ഷേ താങ്കളുടെ പോസ്‌റ്‌റിലെ എന്‌റെ രണ്ടാമത്തെ കമന്‌റ് ചോദ്യം ചെയ്യാനോ, ഒന്നും ആരോപിക്കാനോ, ഒന്നും അടിച്ചേല്‍പ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിട്ടതല്ല. മതത്തേയും ആരാധനയേയും സാഹോദര്യത്തേയും സഹവര്‍ത്തിത്വത്തേയും കുറിച്ച് ഉള്ള എന്‍‌റെ ചിന്തകള്‍ പങ്കു വച്ചു എന്നു മാത്രം. സര്‍വമത സാഹോദര്യം വഴി ലോകസമാധാനം എന്ന എന്‍‌റെ നടക്കാത്ത സുന്ദരമായ സ്വപ്നത്തെക്കുറിച്ച് പറഞ്ഞന്നേ ഉള്ളൂ. എല്ലാ മതവും എനിക്ക് ഒരു പോലെയാണെന്ന് സൂചിപ്പിക്കാന്‍ മാത്രമിട്ട കമന്‍‌റ് ആണെന്നേ ഉള്ളൂ.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയപ്പെട്ട സനാതന്‍ തങ്കളെന്നെ അനാഥനാക്കല്ലെ...ഹ..ഹ.ഹ്‌
തീര്‍ച്കയായും താങ്കളുടെ കമന്റിലെ പരിഹാസത്തിന്റെ മൂര്‍ച്ചയെ ഞാന്‍ അവഗണിച്ചു കൊണ്ട്‌ അതിലെ നര്‍മ്മം ഞാന്‍ അസ്വദിക്കുന്നു...വരണെ ഇടയ്ക്ക്‌ ഇത്തരം തമാശകള്‍ പറയാന്‍.... നന്ദി സനാതന്‍.

പ്രിയ സഹോദരന്‍ ദത്തന്‍;

താങ്കളുടെ ചോദ്യത്തിന്‌ ഉത്തരം പറയും മുന്‍പ്‌ ഒരു കാര്യം ഓര്‍മ്മപ്പെടുത്തേണ്ടിയിരിക്കുന്നു. ഖുര്‍ ആന്‍ ഒരു ശാസ്ത്രഗ്രന്ധമല്ല മറിച്ച്‌ പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ച ആ മഹാനും ഉന്നതനും കാരുണ്യവാനുമായ ദൈവം മനുഷ്യജീവിതത്തിലേയ്ക്ക്‌ അവന്റെ കര്‍മ്മങ്ങളിലേയ്ക്ക്‌ നന്മ തിന്മകളെ വിവേചേദിച്ച്‌ മനസ്സിലാക്കി കൊടുക്കാനും അന്ത്യനാളുവരെയ്ക്കും മാനവസമൂഹത്തിന്‌ വഴികാട്ടാനുമായി അവന്റെ ഭൂമിയിലെ അവസനത്തെ പ്രവാചകനിലൂടെ അവതരിപ്പിച്ച ഗ്രന്ധമാണ്‌ വിശുദ്ധ ഖുര്‍ ആന്‍. അവന്‍ തന്നെയാണ്‌ അതിന്റെ സംരക്ഷകനെനും അന്ത്യനാളുവരെയ്ക്കും ഒരു വള്ളി പുള്ളി വ്യത്യസമില്ലാതെ അത്‌ സംരക്ഷിക്കപ്പെടുമെന്നും ഖുര്‍ ആനിലൂടെ അല്ലാഹു അസന്നിഗ്ദമായി പ്രഖ്യപിക്കുകയും ചെയ്യുന്നുണ്ട്‌. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച്‌ അവബോധനം നല്‍കുന്ന ഗ്രന്ധമായതു കൊണ്ട്‌ തന്നെ പ്രപഞ്ചത്തെകുറിച്ചും അതിലുള്ള ജീവജാലങ്ങളെ കുറിച്ചും ചൂണ്ടികാട്ടി മനുഷ്യനോട്‌ ചിന്തിച്ചു നോക്കാന്‍ ഖുര്‍ ആന്‍ മാനവ രാശിയെ ഉല്‍ബോധനം ചെയ്യുന്നുണ്ട്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌ ശെരിയായ വിശ്വസം മുറുകെ പിടിച്ചിരുന്ന മുസ്ലിം സമുദയത്തിലെ പൂര്‍വ്വീകര്‍ ഇന്ന് കാണുന്ന ശാസ്ത്ര വളര്‍ച്ചയില്‍ ആദ്യകാല അടിത്തറ പാകുന്നതില്‍ കൃത്യമായ പങ്കു വഹിച്ചത്‌. അപ്രകാരം ഖുര്‍ ആനില്‍ അനവധി പരമാര്‍ശങ്ങള്‍ ഭൂമി-ചന്ദ്ര-സൂര്യ-ഗോളങ്ങളെ കുറിച്ചും ജന്തു സസ്യലതാതികളെ കുറിച്ചുമൊക്കെ നമുക്ക്‌ കാണാന്‍ കഴിയും. ഖുര്‍ ആന്‍ അവതരിക്ക പെടുന്നത്‌ ഭൂമി ഒരു കാളയുടെ കൊംബില്‍ സ്തിഥി ചെയ്യുന്നു വെന്നും തുടങ്ങി അബദ്ധ ജടിലമായ ഒരു പാട്‌ വിശ്വസങ്ങള്‍ വെച്ച്‌ പുലര്‍ത്തിയിരുന്ന 1400 ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സമൂഹത്തിലേയ്ക്കാണ്‌ എന്നോര്‍ക്കുംബോള്‍ മനുഷ്യനിര്‍മ്മിത മായിരുന്നെങ്കില്‍ അതില്‍ അനേകം വൈരുദ്ധിങ്ങള്‍ കാണപെടേണ്ടതായിരുന്നു അതുകൊണ്ട്‌ തന്നെയാണ്‌ ഖുര്‍ ആനിന്റെ ദൈവീക മാനത്തിനുള്ള തെളിവുകള്‍ നിക്ഷപക്ഷനായ ഒരു വ്യക്ത്യക്ക ബോധിപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെയാണ്‌ കെ യ്‌ത്ത്‌മൂറിനെ പോലുള്ള, ബര്‍ണാഡ്‌ഷയെ പോലുള്ള, മോറിസ്സ്‌ ബുക്കായ്‌ പോലുള്ള, സ്വമി വിവേകനന്ദനെ പോലുള്ള, ഡോക്ടര്‍ സരോജിനി നായിഡുവിനെ പോലുള്ള, ഗിബ്ബണെ പോലുള്ള അനേകം ജീവിതത്തിന്റെ വിത്യസ്ത്‌ തലങ്ങളീല്‍ പ്രശോഭിച്ച മഹാരഥന്മാര്‍ ഖുര്‍ ആനിക നിയമ ശാസ്ത്ര അടിത്തറയില്‍ അത്ഭുതപ്പെട്ടു കൊണ്ട്‌ ലോകത്തോട്‌ അത്‌ വിളിച്ചു പറഞ്ഞത്‌.

1. പ്രപഞ്ചോല്‍പ്പത്തി
ശാസ്ത്രം

പ്രാപഞ്ചിക വസ്തുക്കളെല്ലാം ഒന്നിച്ച്‌ ഒറ്റ പദാര്‍ഥത്തിന്റെ ഭാഗമായിരുന്നുവെന്നും ആ ആദ്യ പദാര്‍ഥത്തില്‍ നിന്ന് വേര്‍പെട്ടാണ്‌ (പൊട്ടിത്തെറി) ആകാശ ഗോളങ്ങളും ഭൂമിയുമെല്ലാം ഉണ്ടായത്‌ എന്നുള്ള ശാസ്ത്രമതം( 1973 ല്‍ നോബല്‍ സമ്മാനത്തിന്‌ അര്‍ഹമായ ബിഗ്‌ ബാങ്ങ്‌ തിയറി)

വിശുദ്ധ ഖുര്‍ ആന്‍.
" അവിശ്വസികള്‍ നോക്കിക്കാണുന്നില്ലയോ തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും ഒട്ടികിടക്കുന്ന അവസ്ഥയിലായിരുന്നു. പിന്നീട്‌ നാം അവ രണ്ടിനെയും വേര്‍പെടുത്തുകയാണുണ്ടായത്‌. ജീവനുള്ള എല്ലാത്തിനെയും നാം വെള്ളത്തില്‍ നിന്ന് ഉണ്ടാക്കുകയും ചെയ്തു (വി.ഖു 21:34)

(മനുഷ്യകോശത്തിലെ സൈറ്റോപ്ലാസത്തില്‍ 80% ത്തോളം ജലമാണ്‌ എന്ന് ഇന്നുനമ്മുക്കറിയാം.)

2. ഭ്രൂണ ശാസ്ത്രം
ശാസ്ത്രം

പുരുഷന്‍ ഒരു പ്രവശ്യം സ്രവിക്കുന്നത്‌ ഏകദേശം 200 കോടിയോളം ബീജങ്ങളാണ്‌. ഒരു മില്ലി ലിറ്ററില്‍ 20 മുതല്‍ 40 കോടിയ വരെ ബീജങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ നിന്നുള്ള ഒരു ബീജത്തില്‍ നിന്നാണ്‌ മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നത്‌.

വിശുദ്ധ ഖുര്‍ ആന്‍.

അവന്‍ സ്രവിക്കപ്പ്പ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? (വി.ഖു. 75:37)

ശാസ്ത്രം

ഗര്‍ഭാശയ ഭിത്തി വളരെ കട്ടിയുള്ള മൂന്നു പേശിപാളികള്‍കൊണ്ടണ്‌,ഇതു കൂടാതെ രണ്ടു ഭിത്തികളുടെ സംരക്ഷണം കൂടി ഗര്‍ഭസ്ഥശിശുവിന്‌ ലഭിക്കുന്നുണ്ട്‌. ഒന്ന് അടിവയറിന്റെ ഭിത്തിയാണ്‌, അത്‌ ക്ഷതങ്ങളില്‍ നിന്നും മറ്റും ഭ്രൂണത്തെ സംരക്ഷിക്കുന്നു. രണ്ടമത്തേത്‌ ശിശുവിനെ പൊതിഞ്ഞു കിടക്കുന്ന കോറിയോണ്‍, ആംനിയോണ്‍, തുടങ്ങിയ പാടകളും അതുള്‍ ക്കൊള്ളുന്ന പ്ലാസന്റയുമാണ്‌. ഇങ്ങിനെ മൂന്ന് ഭിത്തികള്‍ക്കുള്ളിലായി വളരുന്ന ഭ്രൂണത്തിന്റെ വളര്‍ച്ചക്ക്‌ ഈ ഭിത്തികള്‍ നല്‍കുന്ന സംരക്ഷണവും ചെറുതല്ല. വെളിച്ചത്തില്‍ നിന്നും ഭ്രൂണത്തെ സംരക്ഷിക്കുന്നതും ഈ ഭിത്തികളുടെ ധര്‍മ്മമാണ്‌.


വിശുദ്ധ ഖുര്‍ ആന്‍.

നിങ്ങളൂടെ മാതക്കളുടെ വയറുകളില്‍ മൂന്നുതരം ഇരുട്ടുകള്‍ക്കുള്ളിലായി സൃഷ്ടിയുടെ ഒരു ഘട്ടത്തിനുശേഷം മറ്റോരു ഘട്ടമായി കൊണ്ട്‌ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു" ( വി.ഖു. 39:6)

ഇതുമാത്രമല്ല വിശദമായി മോറിസ്‌ ബുക്കായുടെ (The Quran & Modern Science)
1982)എന്ന കൃതിയില്‍ നിന്നും ലഭ്യമാണ്‌


3. മനുഷ്യശരീര ശാസ്ത്രം.

നമുക്കറിയാം മനുഷ്യശരീരത്തിലെ കൈവിരല്‍ അറ്റങ്ങളുടെ പ്രത്യകത. അത്‌ വ്യക്തികളെ തിരിച്ചറിയന്‍ ഇന്ന് വളരെ യധികം സഹയിക്കുന്ന ഒരുകാര്യമാണ്‌. ആധൂനികശാസ്ത്രത്തില്‍ ഒരു പ്രത്യക പഠന ശാഖകൂടിയാണത്‌.

വിശുദ്ധ ഖുര്‍ ആനിന്റെ അവതരണകാലത്ത്‌ ജനങ്ങളോട്‌ പുനര്‍ജ്ന്മത്തെ പറ്റിയും, സ്വര്‍ഗ്ഗ നരകശിക്ഷയെ കുറിച്ചുമൊല്ലാം പറഞ്ഞപ്പോള്‍ അവരതില്‍ സംശയിക്കുകയും ഞങ്ങള്‍ മണ്ണും തുരുംബുമായി ദ്രവിച്ചു കഴിഞ്ഞതിനൂ ശേഷം എങ്ങിനെയാണ്‌ ഞങ്ങള്‍ പുനര്‍ജനിക്കുക എന്നു ചോദിച്ചപ്പോള്‍ അല്ലാഹുവിന്റെ മറുപടി കാണൂക്‌.
പരിശുദ്ധ ഖുര്‍ ആന്‍.

"മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ അവന്റെ എല്ലുകളെ ഒരുമിച്ചു കൂട്ടുകയില്ലെന്ന്. അറിയുക അവന്റെ വിരലറ്റം പോലും ശെരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ". (വി.ഖു 75:3,4)

ഇങ്ങിനെ ഒരു പാട്‌ പരമര്‍ശങ്ങള്‍ കാണാം.

പെണ്‍ തേനിച്ചയോട്‌ തേന്‍ ശേഖരിക്കാന്‍ പറയുന്നത്‌. ( അറബിയില്‍ സ്ത്രീ പുരുഷ ക്രിയകള്‍ വ്യത്യസ്ത രീതിയില ആണ്‌ പ്രയോഗിക്കുക)ഈ നൂറ്റണ്ടില്‍ നമ്മോട്‌ 1976 ല്‍ ഹോളണ്ടുകാരനായ സ്വാമര്‍ഡാം എന്ന ശാസ്ത്ര്ജ്ഞന്‍ പറഞ്ഞു ആണ്‍ തേനിച്ച കൂടുവിട്ടു പുറത്ത്‌ പോകാറില്ലെന്ന്.

ചുരുക്കട്ടെ ഇതെല്ലാം വിശുദ്ധഖുര്‍ ആന്‍ മനുഷ്യനിര്‍മ്മിതമല്ല എന്നും ദൈവീകം മാണ്‌ എന്നും അടിവരയിടുന്നുണ്ട്‌. ഇതു മാത്രമല്ല ഖുര്‍ ആന്‍ നിരോധിച്ച്‌ ഏത്‌ കാര്യവും ( മദ്യം, വ്യഭ്യചാരം, പലിശ...) തുടങ്ങി എന്തും മാനവീകതക്ക്‌ എതിരു തന്നെയാണെന്ന് നമുക്ക്‌ കണ്ടെത്താന്‍ കഴിയും. അതുമല്ല മതത്തിലെ ആചാരനുഷ്ടനങ്ങള്‍ കേവലമായ കാട്ടികൂട്ടലുകളെ ഭൗതികമായി ഉപകാരമുള്ള എന്തെങ്കിലും വസ്തുക്കളുടെ ദുരുപയോഗവുമല്ല മറിച്ച്‌ മനുഷ്യനും ദൈവത്തിനും ഇടയിലുള്ള എല്ല ദല്ലാളന്മാരെയും, പൗരോഹിത്യത്തെയും തുടച്ചു നീക്കികൊണ്ട്‌ ശരീരികവും മനസീകവുമായ ശുദ്ധീകരണം സാധ്യമാക്കുന്നതായി കാണാം.

തല്‍ക്കാലം നിറുത്തുന്നു സഹോദരാ...

മനുഷ്യത്വത്തെ നെഞ്ചിലേറ്റാന്‍ ശ്രമിക്കുന്ന സുനീഷ്‌ കെ എസ്സ്‌
ബ്ലോഗുകളില്‍ താങ്കള്‍ എന്തെങ്കിലും പ്രകോപന പരമായി പറഞ്ഞാല്‍ തന്നെ അതിന്‌ ഞാന്‍ മറുപടി എഴുതി കഴിഞ്ഞാല്‍ തീര്‍ന്നു. ആശയ സംവാദങ്ങള്‍ക്കപ്പുറത്ത്‌ നാം വെറും മനുഷ്യനാണ്‌. സഹോദര താങ്കള്‍ക്ക്‌ നല്ലത്‌ വറട്ടെ. നിറുത്തുന്നു.

അക്ഷരതെറ്റുകള്‍ ക്ഷമിക്കുകയും. ആശയ പരമായ യോജന വിയോജന കുറിപ്പറിയിക്കുകയും ചെയ്യുക. എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ട്‌ ഷെരീഖ്‌ ഹൈദര്‍.

ബഷീർ said...

at the outset , i shall agree with mr. vellezhuth's below line

ശരീഖേ,
സ്വന്തം നിലപാടു തറയെ വ്യക്തമാക്കിക്കൊണ്ടു, അതില്‍ ഉറച്ചുനിന്നുകൊണ്ട് തന്റെ വിശ്വാസത്തിനായി വാദിക്കുന്ന താങ്കളോട് ബഹുമാനമേയുള്ളൂ എന്നു വ്യക്തമാക്കിക്കൊള്ളട്ടേ, പ്രതിപക്ഷസ്വരങ്ങളോട് അസഹിഷ്ണുവായാല്‍ പിന്നെ സംവാദമില്ല ആക്രോശങ്ങളേയുണ്ടാവൂ എന്ന് എനിക്കുമറിയാം


yes we need samvaadam .. its appreciable.. but not aakrosham .it will not have any fruits..

i would like to thanks mr. shereekh for this blog and thanks for all the brothers who have replied with creative sence..
i shall write in details.. but the time is not allowing me to do now..

if anybody would like to approach with out prejudiced mind.. pls log on www.harunyahya.com
for more detailed study about Quran and its scientific side..

best regards

Unknown said...

പ്രിയ ശെരീഖ്,

21:34 ശരിയല്ല.(നമ്പര്‍)

അടുത്തുള്ള വാക്യങ്ങളിലെ ശാസ്ത്രം കൂടി കാണുക.

21-അദ്ധ്യയം-30,31,32,33,34,വാക്യം.

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?

ഭൂമി അവരെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ ( പര്‍വ്വതങ്ങളില്‍ ) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ ( ആകാശത്തിലെ ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി ( സഞ്ചരിച്ചു ) ക്കൊണ്ടിരിക്കുന്നു.

( നബിയേ, ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?


39 അദ്ധ്യായം 6 വാ‍ക്യം.

ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന്‌ അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട്‌ അതില്‍ നിന്ന്‌ അതിന്‍റെ ഇണയെയും അവന്‍ ഉണ്ടാക്കി. കന്നുകാലികളില്‍ നിന്ന്‌ എട്ടു ജോഡികളെയും അവന്‍ നിങ്ങള്‍ക്ക്‌ ഇറക്കിതന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്ന്‌ തരം അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ്‌ ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌?

dethan said...

പ്രിയ ശെരീഖ് ഹൈദറിന്,

താങ്കള്‍ ശാസ്ത്രീയ കണ്ടുപിടുത്തത്തിന്‍റെ പ്രവചനമായി ചൂണ്ടിക്കാട്ടിയ ഖുര്‍ ആന്‍ വചനങ്ങള്‍ ശാസ്ത്ര സത്യവുമായി പൊരുത്തപ്പെടുന്നതല്ല.അത് വിശുദ്ധ ഗ്രന്ഥത്തിന്‍റെ കുറവായി ഞാന്‍ കാണുന്നില്ല.ആകാശത്തിന്‍റെയും
ഭൂമിയുടെയും സൃഷ്ടിയെ കുറിച്ച് ബൈബിളിലെ അതേ കാഴ്ചപ്പാടു തന്നെയാണ് ഇവിടയും.ആകാശം ഒരു
മൂര്‍ത്ത വസ്തുവല്ല. ആനിലയ്ക്ക് 'ആകാശങ്ങളും ഭൂമിയും ഒട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു' എന്നതിന്
യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.മാത്രമല്ല 'ദൈവം വെള്ളങ്ങളുടെ
മദ്ധ്യേ വിതാനമുണ്ടാക്കി'യെന്നും ആ വിതാനത്തിന് ആകാശമെന്നു പേരിട്ടു എന്നും ഉള്ള ബൈബിള്‍ വചനത്തിന്‍റെ ഒരു വകഭേദമായിട്ടേ മതവിശ്വാസ തിമിരം ബാധിച്ചിട്ടില്ലാത്തവര്‍ക്ക് ഇതിനെ കാണാന്‍ കഴിയൂ.

ജലത്തില്‍ നിന്നാണ് ജീവനുണ്ടായതെന്ന പരാമര്‍ശം നടത്തുന്ന ആദ്യത്തെ മതഗ്രന്ഥമല്ല ഖുര്‍ ആന്‍.ഭാഗവതം തുടങ്ങിയ പുരാണങ്ങളില്‍ പണ്ടേ അങ്ങനെ പറഞ്ഞിട്ടുണ്ട്.മത്സ്യം തുടങ്ങി കല്‍ക്കി വരെയുള്ള ദശാവതാര കഥ ചൂണ്ടിക്കാട്ടി പരിണാമ സിദ്ധാന്തം ആദ്യം കണ്ടുപിടിച്ചത് ഭാഗവതകര്‍ത്താവാണെന്നു പറയുമ്പോലെയേ ഉള്ളു ഈ അവകാശവാദവും. മാതാക്കളുടെ വയറുകളിലെ മൂന്ന് അറകളെക്കുറിച്ചുള്ള പരാമര്‍ശം പ്ലാസന്‍റ തുടങ്ങിയവയാണെന്നതും ഇത്തരം വീമ്പു പറച്ചില്‍ മാത്രമാണ്.ചന്ദ്രനില്‍ കളങ്കമുണ്ട് എന്നത് ഒരു കവി സങ്കല്പമാണ്.ചന്ദ്രനില്‍ പോയവര്‍ അവിടെ പാറയും ചെളിയും ഉണ്ടെന്നു കണ്ടെത്തുകയും ചയ്തു.അതുകൊണ്ട്, കവികള്‍ ദിവ്യദൃഷ്ടികൊണ്ട് നേരത്തേ കണ്ടിരുന്നു എന്ന് പറയുന്നത് എത്ര ബാലിശമാണ്.

താങ്കള്‍ ബോധപൂര്‍വ്വം മറച്ചെങ്കിലും റഫീക്ക് കീഴാറ്റൂര്‍ കാട്ടിത്തന്ന മറ്റൊരു വാചകത്തില്‍ നിന്നു തന്നെ
അശാസ്ത്രീയ വീക്ഷണം വ്യക്തമാകും.'അവനത്രെ സൂര്യനും ചന്ദ്രനും രാവും പകലും സൃഷ്ടിച്ച'തെന്നും അവ ഓരോ ഭ്രമണപഥത്തിലൂടെ നീങ്ങുകയാണെന്നും പറയുന്നു.രാവിനും പകലിനും ഏതു ഭ്രമണപഥമാണുള്ളത്?സൂര്യനും ചന്ദ്രനുമോ എന്നു ചോദിച്ചേക്കാം.അതും ആധുനികശാസ്ത്രം വിവക്ഷിക്കുന്ന അര്‍ഥത്തിലല്ല എന്നു വ്യക്തമാണ്.

ഖുറാനും ബൈബിളും ഭഗവദ്ഗീതയും മറ്റും,താങ്കള്‍ പറയുമ്പോലെ ശാസ്ത്രഗ്രന്ഥങ്ങളല്ല. ആ നിലയ്ക്ക് അവയിലെ അശാസ്ത്രീയത പോരായ്മയാണെന്ന് എനിക്കഭിപ്രായമില്ല.അവ തെറ്റുപറ്റാത്ത ദൈവ വചനങ്ങളാണെന്ന് അവകശപ്പെടുന്നതാണ് പ്രശ്നം.ഡാര്‍വ്വിനും ഐന്‍സ്റ്റീനുമൊക്കെ തെറ്റു പറ്റാം.ദൈവത്തിനു തെറ്റുപറ്റിക്കൂടാ.

പിന്നെ1400കൊല്ലത്തിനു മുമ്പും ലോകവും മനുഷ്യരുമുണ്ടായിരുന്നെന്നും ഓര്‍ക്കണം.ഖുറാനും ഇസ്ലാമിനും അപ്പുറം മതഗ്രന്ഥങ്ങളും മതവും ഉണ്ടെന്നുകൂടി അറിയുക.താങ്കളുടെ ദൃഷ്ടിയില്‍‍ അവര്‍ ശരിയായ പാതയിലല്ല പോകുന്നത്. ഇതു തന്നെയാണ് ക്രിസ്ത്യാനിയും പറയുന്നത്:'കര്‍ത്താവില്‍ വിശ്വസിക്കുകയും ജ്ഞാനസ്നാനമേല്‍ക്കുകയും ചെയ്യാത്തവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തില്ല'.അവരും ദൈവ വചനമാണിത് എന്ന് അവകാശപ്പെടുന്നു.

തീരെ കൊച്ചുകുട്ടി ആയിരിക്കുമ്പോള്‍ നമുക്കു തോന്നും നമ്മുടെ അച്ഛന്‍/അമ്മ ആണ് എല്ലാ അറിവിന്‍റെയും
അവസാന വാക്കെന്ന്.മുതിരുമ്പോഴും ആ വിശ്വാസം വച്ചു പുലര്‍ത്തുന്നത് ശരിയാവില്ല.തന്‍റെ മതവും തന്‍റെ
വിശ്വാസവും മാത്രമാണ് ശരി എന്നു പറയുന്നിടത്തു നിന്നാണ് എല്ലാ കലഹങ്ങളും ഉത്ഭവിക്കുന്നത്.അതു കൊണ്ട് അത്തരം കടും പിടുത്തങ്ങള്‍ നമുക്ക് ഉപേക്ഷിക്കാം.നന്മയെ സ്വീകരിക്കുകയും തിന്മയെ തിരസ്കരികുകയും ചെയ്യാം.
-ദത്തന്‍

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

റഫീഖ്‌ കീഴാറ്റൂര്‍;

തീര്‍ച്ചയായും ആനംബറില്‍ എടുത്തെഴുതുംബോള്‍ എനിക്ക്‌ തെറ്റു പറ്റിയതാണ്‌. 21 അധ്യയത്തിലെ 30 മത്തെ വചനമാണത്‌ 36 അല്ല. താങ്കളുടെ ഈ ജാഗരൂകതക്ക്‌ ഞാന്‍ നന്ദി പറയുന്നു. വായനക്കും. സംശയങ്ങള്‍ ഉണ്ടെങ്കില്‍ വ്യംഗ്യാര്‍ത്ഥത്തില്‍ അല്ലാതെ നേരിട്ട്‌ ചോദിക്കണം എന്നഭ്യര്‍ഥിക്കുന്നു.

പ്രിയ ദെത്തന്‍;

ഈ വചനത്തില്‍ എവിടെ യാണ്‌ അശാസ്ത്രീയത. ചന്ദ്രനും സുര്യനുമെല്ലാം നിശ്ചലമാണോ ?. രാവും പകലും നിശ്ചലമാണോ. അതിന്‌ ചലനമില്ലെ ?
റഫീഖ്‌ നംബറില്‍ എനിക്ക്‌ വന്ന തെറ്റാണ്‌ ചൂണ്ടി കാട്ടിയത്‌ അദ്ധേഹം ചോദ്യങ്ങളൊന്നും ഉയര്‍ത്താതെ യാണിവിടുന്ന് സ്ഥലം വിട്ടത്‌.

പിന്നെ ആകാശത്തെ കുറിച്ച്‌ നിങ്ങള്‍ പറഞ്ഞതില്‍ എന്ത്‌ സാംഗത്യം ആണുള്ളത്‌ .ശാസ്ത്രഗ്രന്ധങ്ങളിലൊക്കെ പിന്നെ ആകാശത്തെ അകാശം എന്നല്ലാതെ എന്താണ്‌ പറയുന്നത്‌ ?. അകാശമെന്നും സ്‌കൈ എന്നൊന്നും പരാമര്‍ശിക്കറില്ലേ സുഹൃത്തെ. ഖുര്‍ ആനില്‍ ഭൂമി ആകാശം എന്നു വിവക്ഷിക്കുംബോളും ആ വചനത്തില്‍ തന്നെയും എതെരാള്‍ക്കും കാണാന്‍ കഴിയുന്ന നേരാര്‍ഥം ഭൂമിയില്‍ ജീവിക്കുന്ന എതൊരു മനുഷ്യനെ സംബന്ധിച്ചും അത്‌ ഭുമിക്ക്‌ പുറത്തുള്ള പ്രപഞ്ചം തന്നെയാണ്‌ അതില്‍, സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, ഗ്രഹങ്ങളൂം, തുടങ്ങി എല്ലാം പെടും. അതില്‍ നിങ്ങള്‍ കാണുന്ന അശാസ്ത്രീയത വെറും വിമര്‍ശനത്തിനുവേണ്ടി മാത്രമുള്ളതാണ്‌ എന്നാണ്‌ എനിക്ക്‌ മനസ്സിലാകുന്നത്‌.


പിന്നെ 1400 വര്‍ഷം മുന്‍പ്‌ മനുഷ്യരില്ലെന്നോ, വേദഗ്രന്ധങ്ങളിലെന്നോ ഖുര്‍ ആന്‍ പറഞ്ഞിട്ടിലെന്നു മാത്രമല്ല അങ്ങിനെ വിശ്വസിക്കുന്നവന്‍ മുസ്ലിമുമല്ല. മുന്‍ കഴിഞ്ഞു പോയ മുഴുവന്‍ ജനങ്ങളിലെയ്ക്കും പ്രവാചകന്മാരെയും, നിയമങ്ങളും, ഗ്രന്ധങ്ങളുമൊക്കെ പടച്ച റബ്ബ്‌ അയച്ചിട്ടുട്ട്‌ എന്നുതന്നെയാണ്‌ ഖുര്‍ ആന്‍ അസന്നിഗ്ദ്ധമായി പ്രഖ്യപിക്കുന്നത്‌. പക്ഷെ അതിന്റെ മൂലഗ്രന്ധങ്ങളിലും, നിയമങ്ങളിലും മനുഷ്യന്റെ കരവിരുതുകള്‍ കടന്നു കൂടിയപ്പോള്‍ അത്‌ അശാസ്ത്രീയവും, അമാനവീകതയും, ചൂഷണവുമെല്ലാം മുഖമുദ്രയാവുകയും പ്രവാചകന്മാര്‍ ദൈവവും, ദൈവപുത്രന്മാരുമായി തെറ്റിദ്ധരിക്കപ്പെടുത്തുകയും ചെയ്തപ്പോള്‍ സര്‍വ്വശക്തനായ ജഗദീശ്വരന്‍ അതെല്ലാം ദുര്‍ബ്ബലപ്പെടുത്തികൊണ്ട്‌ അന്ത്യനാളുവരെയ്ക്കുമായി വിശുദ്ധഖുര്‍ ആന്‍ അവതരിപ്പിച്ചു. അതാണ്‌ പരിശുദ്ധ ഖുര്‍ ആന്‍.

നിങ്ങള്‍ പറഞ്ഞ ഗ്രന്ധങ്ങളില്‍ ചിലപ്പോള്‍ ശാസ്ത്രീയമായ സത്യങ്ങള്‍ ഉണ്ടായേക്കാം പക്ഷെ അതിനൊപ്പം തന്നെ മാനവീകതക്കും, ശാസ്ത്രവിരുദ്ധവുമായ ഒരു പാട്‌ വിമര്‍ശനത്മകമായ പരമാര്‍ശങ്ങളും മുണ്ടതില്‍.

നിങ്ങള്‍ ഭാഗവതത്തില്‍ ഉണ്ട്‌ എന്ന് പറയുന്ന ശാസ്ത്രീയ വചനം ഒന്ന് എടുത്തെഴുതാമോ ?
വെറുതെ എവിടെയും തൊടതെ വിമര്‍ശിക്കുകയോ പറയുകയ്‌ല്ല വേണ്ടത്‌ അത്‌ കൃത്യമായ മാനദണ്ഡങ്ങള്‍ ക്കൊണ്ട്‌ അവതരിപ്പിക്കുകയ്‌ല്ലെ സഹോദര ചെയ്യേണ്ടത്‌ എന്ന് ഇത്തരുണതില്‍ ചോദിക്കാതെ നിവ്രത്തിയില്ല.

ദൈവത്തിന്‌ തെറ്റ്‌ പറ്റാം എന്നു ചിന്തിക്കുന്ന താങ്കളൊട്‌ ദൈവസ്ത്വിത്തെ കുറിച്ച്‌ സംസാരിക്കുന്നതില്‍ യാതൊരു കഴംബും ഇല്ലെങ്കിലും ഈ അന്യൂനമായ പ്രപഞ്ചത്തിലേയ്ക്ക്‌ നോക്കി സ്വന്തം ശരീരത്തിന്റെ ഘടനയിലെയ്ക്കും ചിന്തകളെ കൊണ്ട്‌ ചെല്ലാതെ ദൈവത്തിന്‌ തെറ്റ്‌ പറ്റാം എന്നു ചിന്തിക്കുന്നവര്‍ ദൈവനിഷേധം എന്ന അഹങ്കാരത്തിന്റെ തിമിരം ബാധിച്ചവര്‍ എന്നു മാത്രമേ എനിക്ക്‌ കണ്ടെത്താന്‍ കഴിയൂ.

ചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്ന ഒരാള്‍ക്കും മതമാണ്‌ കലഹത്തിന്റെയും അശാന്തിയുടെയും ഉത്തരവാദി എന്നു കണ്ടെത്താന്‍ കഴിയില്ല. അത്‌ ജീവിതം ആര്‍മാദിച്ചു തീര്‍ക്കാം എന്നു വിശ്വസിക്കുന്ന ഭൗതിക-നിരിശ്വര-നിര്‍മ്മത വാദികളുടെ വെറു കെട്ടുകഥ മാത്രമാണ്‌. ചരിത്രത്തില്‍ ചില ചോരചാലുകള്‍ ഇല്ല എന്നു ഞാന്‍ പറയുന്നില്ല അത്‌ യഥാര്‍ത്ത മതവിശ്വസത്തിന്‌ യാതൊരു പങ്കും കണ്ടെത്താന്‍ കഴിയുകയുമില്ല.

നിങ്ങളുടെ വിമര്‍ശനത്തില്‍ നിന്ന് എനിക്ക്‌ ഒന്നേ തെളിയുന്നുള്ളൂ അത്‌ അശാസ്ത്രീയവും, അബദ്ധധാരണകളുമുള്ള ദൈവീകമെന്ന് അവകാശപ്പെടുന്ന മറ്റു വിശ്വസങ്ങളുമായി യഥാര്‍ത്തമായ്‌ ദൈവീകവിശ്വസത്തെ കൂട്ടികെട്ടികൊണ്ട്‌ എല്ലാം അബദ്ധങ്ങളാണ്‌ എന്നു വരുത്തിതീര്‍ക്കണം. പക്ഷെ അത്‌ എളുപ്പമല്ല കാരണം മനുഷ്യ ജീവിതത്തിനു മുകളില്‍ നിറയുന്ന വെല്ലുവിളികളെയും, അനിശ്ചിതത്വങ്ങളെയും മറികടക്കാന്‍ ലോകം എറ്റവും അനുയോജ്യമായ വഴിയിലേയ്ക്ക്‌ നടന്നടുത്ത്‌ കൊണ്ടിരിക്കുക തന്നെയാണ്‌ എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതില്‍ ഒരോരുത്തര്‍ക്കും അവരുടേതായ പങ്കു വഹിക്കാനുണ്ടാവും എന്നു തന്നെയാണ്‌ ഞനും കരുതുന്നത്‌.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...
This comment has been removed by the author.
dethan said...

പ്രിയ ശെരീഖ് ഹൈദര്‍,

മടിയരും മഠയരുമായ സ്വന്തം പ്രജകളെ നന്നാക്കാന്‍ എന്താണു വഴിയെന്ന് ആലോചിക്കാന്‍ പണ്ടൊരു പേര്‍ഷ്യന്‍ രാജാവ് പണ്ഡിതന്മാരുടെയും പൗരമുഖ്യരുടെയും യോഗം വിളിച്ചു കൂട്ടി.ഇന്ത്യയില്‍
പഞ്ചതന്ത്രം എന്ന ഒരു ഗ്രന്ഥമുണ്ടെന്നും അത് കൊണ്ടുവന്ന് നമ്മുടെ പ്രജളെ പഠിപ്പിച്ചാല്‍ അവരുടെ അലസത മാറി നേരേയാകുമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.യോഗത്തില്‍ പങ്കെടുത്ത ബാക്കി എല്ലാവരും പറഞ്ഞത് ജനങ്ങളെ ഖുര്‍ ആന്‍ ശരിക്കു പഠിപ്പിച്ചാല്‍ മതി എന്നാണ്.ഖുറാനില്‍ഇല്ലാത്തതൊന്നും ലോകത്തൊരിടത്തുമില്ലെന്ന്,ശെരീഖിനെപ്പോലെ അവരും വാദിച്ചു.ഖുറാനിന്‍റെ മഹത്വത്തെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്നും അതിനാല്‍ തര്‍ക്കത്തിന് അവകാശമില്ലെന്നും രാജവ് വിധിച്ചു.പക്ഷേ ജനങ്ങളുടെ മടിയകറ്റാന്‍ പഞ്ചതന്ത്രം ഉപകരിക്കുമെങ്കില്‍ അതു കൊണ്ടുവരികതന്നെ വേണമെന്നും കൂടി കല്പിച്ചു.
നൂറ്റാണ്ടുകള്‍ മുമ്പ് ഒരു ഇസ്ലാം രാഷ്ട്രത്തിന്‍റെ ഭരണാധികാരിക്കുണ്ടായിരുന്ന വിശാലമനസ്കത പോലും താങ്കള്‍ക്കില്ലാതെ പോയതില്‍ ഖേദിക്കുന്നു.

ലോക മഹായുദ്ധങ്ങളില്‍ ഉണ്ടായതിനേക്കാള്‍ മനുഷ്യക്കുരുതികള്‍ ഇതു വരെ നടന്ന മതകലഹങ്ങള്‍ മൂലമുണ്ടായിട്ടുണ്ട് എന്നത് ചരിത്രസത്യമായിരിക്കേ ഏത് ചരിത്ര ഗ്രന്ഥമാണ് രാഷ്ട്രീയമാണ് മനുഷ്യക്കുരുതിക്കു
കാരണമെന്ന അറിവ് താങ്കള്‍ക്കു പകര്‍ന്നു തന്നത്?അല്‍ ക്വയ്ദ പോലുള്ള ഭീകര സംഘടനകള്‍ ഇന്നും
നിരപരാധികളെ കൊലചെയ്തു കൊണ്ടിരിക്കുന്നത് മതത്തിന്‍റെ പേരും പറഞ്ഞാണ്.ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്കും കാരണം വര്‍ഗ്ഗീയതയാണ്.പാലസ്തീന്‍ ജനതയ്ക്കു മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനു പിന്നിലും രാഷ്ട്രീയമല്ല.ഇതൊക്കെ മനസ്സിലാക്കണമെങ്കില്‍ മതാന്ധത മറയ്ക്കാത്ത കണ്ണു വേണം.
ചരിത്ര,ശാസ്ത്ര സത്യങ്ങള്‍ അറിയാന്‍ മതഗ്രന്ഥങ്ങളല്ല പഠീക്കേണ്ടത്.

താന്‍ കിടക്കുന്ന പൊട്ടക്കിണറ്റിലെ വെള്ളവും അതിനു മുകളിലെ അല്പാകാശവും മാത്രം കണ്ട് ഇതാണ് ഭൂലോകമെന്നു ധരിക്കുന്നവരെ ഒന്നും ബോദ്ധ്യപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല.വിശ്വാസമല്ല,അന്ധവിശ്വാസമാണ്
താങ്കളെപ്പോലെയുള്ളവരെ നിയന്ത്രിക്കുന്നത്.അത്തരക്കാരാണ് പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ വരച്ചതിന്‍റെ പേരില്‍
പോരിനു നടക്കുന്നത്.സല്‍മാന്‍ റുഷ്ദിയെ കൊല്ലാന്‍ നടക്കുന്നത്.അതുകൊണ്ടാണ് ഭൂമിയും ആകാശവും ഒട്ടിക്കിടന്നു എന്ന ദൈവ വചനത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നു പറഞ്ഞിട്ട് മനസ്സിലാകാത്തത്. ആകാശം ഭൂമി പോലെയുള്ള വസ്തുവല്ലെന്നും അതുകൊണ്ട് വെട്ടി മുറിക്കാനോ കൂട്ടിച്ചേര്‍ക്കാനോ സദ്ധ്യമല്ലെന്ന വസ്തുത ഗ്രഹിക്കാന്‍ കഴിയാത്തത്.പ്രപഞ്ചം അന്യൂനമാണെന്നു വാദിക്കുന്നതും അതു കൊണ്ടാണ്.
പ്രിയ സുഹൃത്തേ, ഇതൊന്നും താങ്കള്‍ പരസ്യമായി സമ്മതിക്കണമെന്നില്ല.ഞാനുള്‍പ്പടെയുള്ളവര്‍ രേഖപ്പെടുത്തിയ വിപരീത വീക്ഷണങ്ങളില്‍ വല്ല കഴമ്പുമുണ്ടോ എന്ന് ശാന്തമായും സമചിത്തതയോടും കൂടി ആലോചിക്കുക.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയ ദെത്തന്‍ സാറെ താങ്കളുടെ കമന്റു വായിക്കുംബോള്‍ എനിക്ക്‌ ചിരി മാത്രമാണ്‌ മുളപ്പൊട്ടുന്നത്‌.
യാതെരു അടിസ്ഥനവുമില്ലാതെ താങ്കള്‍ കൂറെ കാര്യങ്ങള്‍ വിളിച്ചു പറയുന്നു എന്താണ്‌ എങ്ങിനെയാണ്‌ എന്നൊനുമില്ല.
ആകാശം എന്നു പറഞ്ഞ്‌ താങ്കള്‍ കുറെ നേരമായി അതുമിതും പറഞ്ഞു കൊണ്ടിരിക്കുന്നു. ഭൂമി ആകാശം പോലുള്ള വസ്തുവല്ല പിന്നെ എന്താണ്‌ അതിന്റെ അടിസ്ഥാനം. ഞാനെരു പോസ്റ്റ്‌ ഇടുന്നുണ്ട്‌ സുഹൃത്തെ എന്താണ്‌ ശാസ്ത്രം ഇന്നു നമ്മോട്‌ പറയുന്ന സുക്ഷമ പ്രപഞ്ചത്തെ കുറിച്ചും, സ്ഥൂല പ്രപഞ്ചത്തെ കുറിച്ചും എനിക്കറിയാവുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി. എന്താണ്‌ പ്രപഞ്ചം എന്ന് താങ്കള്‍ക്ക്‌ അടിസ്ഥാന പരമായ അറിവെങ്കിലും ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ ഇപ്രകാരം സംസാരിക്കുമെന്നെനിക്കു തോനുന്നില്ല. പരസ്പര വിരുദ്ധമായ്‌ കുറെ ധാരണകള്‍ വിളിച്ചു പറയലല്ല സംവാദം എന്നു വെച്ചാല്‍. കാര്യ കാരണ സഹിതം പ്രശ്നങ്ങളെ സംഗതികളെ വിലയിരുത്തലാണ്‌. അതില്‍ അംഗീകരത്തിന്റെ പ്രശ്നമല്ല ആദ്യവും അവസാനവും വരുന്നത്‌ മറിച്ച്‌ അറിവുകളുടെ പങ്കുവെപ്പാണ്‌. താങ്കള്‍ ഭാഗവതത്തിലുണ്ട്‌, പേര്‍ഷ്യയിലുണ്ട്‌, ബൈബിളിലുണ്ട്‌ എന്നു പറയലല്ല അത്‌ എവിടെ എപ്പോള്‍ എങ്ങിനെയാണ്‌ എന്നു പറയുന്നതാണ്‌ ചര്‍ച്ച എന്നതു കൊണ്ട്‌ ഉദ്ധേശിക്കുന്നത്‌.

ഇതു പോലെ തന്നെയാണ്‌ ഇപ്പോള്‍ താങ്കള്‍ പറഞ്ഞ യുദ്ധ ചരിത്രത്തില്‍ മതത്തിന്റെ പങ്കിനെ കുറിച്ചുള്ള ആരോപണവും, ഒന്നാം ലോക മഹയുദ്ധവും, രണ്ടാം ലോക മഹായുദ്ധവും, അമേരിക്കയുടെയും ശിങ്കിടികളുടെയും മറ്റു രാജ്യങ്ങളുടെ മേലുള്ള കടന്നു കയറ്റവും എങ്ങിനെയാണ്‌ മതത്തിന്റെ അക്കൗണ്ടിലേയ്ക്‌ മാത്രം താങ്കള്‍ക്ക്‌ കണക്കു വെയ്ക്കാന്‍ കഴിയുന്നത്‌. പിന്നെ ബിന്‍ ലാദനും, താലിബാനും, സംഘ്‌ പരിവാരവുമൊക്കെ അസഹിഷുണുത പരമായ ചില കാര്യങ്ങളില്‍ അവര്‍ക്ക്‌ സമാനതകള്‍ ഉണ്ടെങ്കില്‍ പോലും, അതിന്‌ രാഷട്രീവും, സംസ്ക്കാരികവും, ചെറുത്തു നില്‍പ്പു പരവും, ഫാസിസ്റ്റ്‌ ചിന്തധാരകളുമൊക്കെയായി ഒരു പാട്‌ മാനങ്ങളും രാഷ്ട്രീയവുമുണ്ട്‌. അതില്‍ പലരും മതത്തിന്റെ ലോബല്‍ ഉപയോഗിക്കുന്നു മുണ്ട്‌ അതും യഥാര്‍ത്ത ദൈവ സംവാദവുമായി കൂട്ടി വായിക്കാന്‍ ശ്രമിക്കുന്നതിന്റെ ചോതോവികാരം എനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്‌. താങ്കള്‍ സംസരിച്ചോള്ളൂ ഞാന്‍ കോള്‍ക്കാന്‍ തയ്യാറാണ്‌ പക്ഷെ അത്‌ കുറച്ച്‌ കൂടി ആശയ പരമായ ആര്‍ജവത്തോടു കൂടിയാണെങ്കില്‍ മാത്രമേ എന്തെങ്കിലും ഉപകാരം അതിലുള്ളൂ എന്നു മാത്രം ഓര്‍മ്മപ്പെടുത്തി കൊണ്ട്‌ ഞാന്‍ നിറുത്തുന്നു. സുഹൃത്തെ ഈ വൃഥ തൊലിപ്പുറമുള്ള അഭ്യാസം.

മരമാക്രി said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

മരമാക്രി said...

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

dethan said...

പ്രിയ ശെരീഖ് ഹൈദര്‍,

ഞാന്‍ പഴം തിന്നു എന്ന് എഴുതിയാല്‍ പഴം എന്നെ തിന്നു എന്ന് മനസ്സിലാക്കുന്ന താങ്കളോട് തര്‍ക്കിച്ചിട്ട് യാതൊരു കാര്യവുമില്ലെന്ന് ബോദ്ധ്യമായി.ശത്രുവാണെങ്കിലും പറയുന്നത് എന്താണെന്നു ശ്രദ്ധിച്ച ശേഷം മറുപടി
ശ്രമിക്കുന്നതാണ് നല്ലത്.

-ദത്തന്‍

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയപെട്ട ദെത്തന്‍.
ചിലപ്പോള്‍ നമുക്ക്‌ പരസ്പരം മനസ്സിലാക്കാന്‍ കഴിത്തത്ര അശയപരവും ബൗദ്ധികവുമായ വ്യത്യസം നമുക്കിടയില്‍ ഉണ്ടായിരിക്കാം....( എനിക്കങ്ങിനെ തോന്നുനില്ലെങ്കിലും)

എന്തായലും താങ്കളെന്റെ ശത്രുവല്ല. എനിക്ക്‌ ഒരു സഹോദരന്റെ അല്ലെങ്കില്‍ സ്വന്തം ആശയങ്ങള്‍ മാനവീകമായി നിങ്ങളുടെതായ കാഴ്ചപാടില്‍ പറയാന്‍ ശ്രമിക്കുന്ന ഒരു സഹോദരനായി മാത്രമേ എനിക്കു തോനിയിട്ടുള്ളൂ എന്നുപറയുകയും. സ്വന്തം ആശയങ്ങള്‍ വിളിച്ചു പറയാന്‍ ശ്രമിച്ച വ്യക്ത്യകള്‍ എന്നു കണ്ടെത്തി നാം വെറും മനുഷ്യരാണ്‌ എന്ന മാനവീകതയില്‍ നമുക്കൊരുമിക്കാം. താങ്കള്‍ക്ക്‌ നല്ലതു മാത്രം വരട്ടെ എന്നാശംസിച്ചു കൊണ്ട്‌ തല്‍ക്കാലം നമുക്കിവിടെ നിറുത്താമെന്ന് തോനൂന്നു.
സഹോദരാ... താങ്കളെ മാനസ്സീകമായി വിശമിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും വാക്കുകള്‍ എന്നില്‍ നിന്ന് സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ അത്‌ ക്ഷമിക്കും എന്ന വിശ്വസത്തോടെ താങ്കളുടെ കനിവിന്‌ ഞാന്‍ നന്ദി പറഞ്ഞു കൊണ്ട്‌ നിറുത്തുന്നു.