Monday, March 10, 2008

കമന്റ്‌ 6,7 8. ദൈവം സംവാദം, കണ്ടെത്തലുകള്‍, കണ്ടെടുക്കലുകള്‍.

ഈ പോസ്റ്റുകള്‍ എന്റെ കമന്റ്സ്‌ ആണ്‌, താഴെ കൊടുത്തിരിക്കുന്ന വെള്ളെഴുത്തിന്റെ ദൈവമേ എന്ന പോസ്റ്റില്‍ ഞാനിട്ട കമന്റ്സുകള്‍, ഇത്‌ ഒരു പോസ്റ്റാക്കികൊണ്ട്‌ ഇടുന്നത്‌ എന്റെ കമന്റ്സിന്റെ ആധികാരികത കാണിക്കനെല്ലെന്നും മറിച്ച്‌ വളരെ നല്ലരീതിയില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലെയ്ക്ക്‌ നിങ്ങളുടെ ശ്രദ്ധക്ഷണിക്കാനും, ഞാന്‍ എന്താണ്‌ പറയാന്‍ ശ്രമിച്ചത്‌ എന്ന് ഒന്നുകൂടി വിലയിരുത്താനും വേണ്ടിയാകുന്നു എന്നോര്‍മ്മപ്പെടുത്തട്ടെ. ദൈവമേ എന്ന ആ പോസ്റ്റും അതിലെ കമന്റുകളും കൂട്ടിവായിക്കുംബോള്‍ മാത്രമേ ഈ വായന പൂര്‍ത്തിയാവൂ എന്നു പറയട്ടെ.

http://vellezhuthth.blogspot.com/2008/02/my-god.html

കമന്റ്‌ 6

പ്രിയപ്പ്പെട്ട സൂരജ്‌;

താങ്കളുടെ ഇടപെടലുകള്‍ക്ക്‌ നന്ദി പറയട്ടെ, ധിഷണപരമായ താര്‍ക്കശാസ്ത്ര തലത്തില്‍ താങ്കള്‍ കാണിക്കുന്ന ആര്‍ജവത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

താങ്കളുടെ വാദഗതികളില്‍ എനിക്ക്‌ യോജിപ്പിന്റെതായ അടിസ്ഥാന മേഖലകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും സൂരജ്‌ ഉയര്‍ത്തുന്ന സ്വയം അതിരില്ലാത്ത അനാദിയായ ചോദ്യങ്ങളുടെ ജട കെട്ടുകള്‍ക്കിടയില്‍ നിന്ന് ഉത്തരത്തെ കുഴിച്ചെടുക്കാന്‍ ഈ ചെറിയ ജീവിതം മതിയാകില്ല എന്നുറപ്പുള്ളത്‌ കൊണ്ടും ജീവിതത്തിന്റെ ക്രവിക്രയ സന്തോഷ-സന്താപ നഷ്ട-ലാഭ കണക്കുപുസ്തകത്തിലേയ്ക്ക്‌ ജീവിതത്തിന്റെ അര്‍ഥത്തെ മാറ്റിവെച്ക ഒരു സധാരണ മനുഷ്യന്‍ എന്ന നിലയ്ക്ക്‌ താങ്കളുടെ എല്ല ഭൗതിക സിദ്ധന്തങ്ങള്‍ക്കും പകരമായി എനിക്കു പറയനുള്ളത്‌ ഇത്രമാത്രം അത്‌..

മനുഷ്യന്‍ സ്വന്തം ഭാവനയും പദ്ധതിയുമനുസരിച്ച്‌ നീങ്ങുന്ന ഒരു പ്രപഞ്ചക്രമത്തിന്റെ ഭാഗമല്ലാത്തതുപോലെ, മനുഷ്യന്‍ സ്വന്തം ഭാവനയനുസരിച്ചു ചലിക്കുന്ന കാലത്തിന്റെ ഉടമസ്ഥനുമല്ല എന്ന പരമാര്‍ഥം തിരിച്ചറിയാന്‍ ശ്രമിക്കേണ്ടവനും സ്വബോധ അഹങ്കാരത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് പുറത്ത്‌ കടന്ന് മനനത്തിന്റെ ചോദ്യത്തിന്റെ ആത്മീയ ഭൂമികയിലെയ്ക്ക്‌ ഇറങ്ങിവരേണ്ടവനാണ്‌ എന്ന എന്റെ വിശ്വസം അടിവരയിട്ടുകൊണ്ട്‌ എന്റെ കത്തി സഹിച്ച എല്ലവര്‍ക്കും നന്ദി പറഞ്ഞും എന്റെ വാക്കുകള്‍ അടയാളപെടുത്താന്‍ ഇടതന്ന വെള്ളെഴുത്തിന്‌ താങ്കളുടെ ബ്ലൊഗു വായനക്കരനായി എന്റെതയ ഇടപെടലുകളുമായി ഞനിവിടെയും നല്ലെരു സുഹൃത്തായി ഉണ്ടാകും എന്നുണര്‍ത്തികൊണ്ട്‌ എല്ലാവര്‍ക്കും സ്നേഹാദരാ-ക്ഷേമശംസകള്‍ നേര്‍ന്നു കൊണ്ട്‌ തല്‍ക്കാലം നിറുത്തുന്നു, പാതിവഴിയില്‍ നാം മറന്നുകളഞ്ഞ "അല്‍മുസ്തഫ"അവിടെ തന്നെ ഉണ്ടാവും എന്നും കരുതട്ടെ.

March 9, 2008 1:51 PM

കമന്റ്‌ 7

മൃദുലന്‍ താങ്കള്‍ക്ക്‌ ഞാന്‍ നല്‍കിയ ഉത്തരം താഴെ കൊടുക്കുന്നു, ഒന്നുകൂടി ശ്രദ്ധിച്ച്‌ വായിക്കാന്‍ ശ്രമിക്കൂ....


ഖുര്‍ ആന്‍ നല്‍കുന്ന അറിവു പ്രകാരം 2 അദ്ധ്യായം 29 മത്തെ വചനം മുതല്‍ കുറെയധികം വചനങ്ങളിലായി സൃഷ്ടിപ്പിനെ അള്ളാഹു പറഞ്ഞു തരുന്നുണ്ട്‌.
ചുരുക്കത്തില്‍ എന്റെ അറിവില്‍ അതിങ്ങിനെ സംഗ്രഹിക്കുന്നു.

ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു അനന്തരം മുട്ടിയാല്‍ ശബ്ദമുണ്ടവുന്ന കളിമണ്ണില്‍ നിന്നും അവന്‍ മനുഷ്യനെ സൃഷ്ടിച്ചു ആദ്യ പിതാവായ ആദം നെബിയെ. അനന്തരം അവന്റെ വരിയെല്ലില്‍ നിന്ന് ഇണയായ ഹവ്വ ഉമ്മയെയും സൃഷ്ടിച്ചു എന്നിട്ട്‌ ഭൂമിയിലെക്കല്ല സ്വര്‍ഗ്ഗത്തിലെയ്ക്കാണ്‌ അയക്കുന്നത്‌ സ്വര്‍ഗ്ഗത്തില്‍ എത്രകാലം അവര്‍ താമസിച്ചുവെന്നൊ എപ്പോഴാണ്‌ വിലക്കപെട്ടക്കനി ഭക്ഷിച്ചതെന്നൊ ഭൂമിയിലെയ്ക്ക്‌ പുറം തള്ള പെട്ടത്‌ എപ്പോഴണെന്നൊ കൃത്യമായി കാലഗണന ചെയ്യാന്‍ എന്റെ അറിവില്‍ എനിക്ക്‌ നിര്‍വ്വഹമില്ല. ഖുര്‍ ആന്‍ പഠിക്കാന്‍ ശ്രമിക്കുംബോള്‍ മനുഷ്യസൃഷ്ടി മറ്റു ജന്തു സസ്യലതാതികളുടെ സൃഷ്ടിപ്പിന്നു ശേഷമാകാം എന്നു മാതൃമേ എനിക്കനുമാനിക്കാന്‍ കഴിയുന്നുള്ളൂ, അത്‌ ഖുര്‍ ആന്‍-ശാസ്ത്രാ പണ്ഡിതരുമായി ചര്‍ച്ച ചെയ്യേണ്ടാതാണ്‌ എന്നെനിക്ക്‌ തോനുന്നു.
February 27, 2008 10:01 PM




പിന്നെ ഞാന്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയതാണ്‌ എന്ന് താങ്കള്‍ക്ക്‌ തോന്നുനു വെങ്കില്‍ അത്‌ തെറ്റിദ്ധരണയാണെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌ സുഹൃത്തെ. സൂരജ്‌ ശാസ്ത്രത്തിന്റെ മേഖലയിലെയ്ക്ക്‌, അല്ലെങ്കില്‍ യുക്തിയുടെ അതിരില്‍ ദൈവവിശ്വസം വരുന്നില്ലെന്നും അത്‌ കൊണ്ട്‌ ശാസ്ത്രത്തിന്റെ അളവുകോലുകള്‍ വെച്ച്‌ അളക്കാന്‍ ദൈവവിശ്വസം കഴിയില്ലെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആ വിഷയം തല്‍ക്കാലം അവസാനിപ്പിച്ച്തതാണ്‌, വിശ്വപ്രസിദ്ധ ഉര്‍ജശാസ്ത്ര ദാര്‍ശനികന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌ ക്രസ്തുമതത്തിലെ ദൈവസങ്കല്‍പ്പത്തെ കണക്കറ്റ്‌ കളിയാക്കാറുണ്ടെങ്കില്‍ പോലും ദൈവം ശാസ്ത്രഞ്ജന്റെ വിഷയമേ അല്ല എന്നാണ്‌ ചൂണ്ടികാട്ടാറുള്ളത്‌..

പിന്നെ ദിനോസോറും വേദഗ്രന്ഥങ്ങളെയും കോര്‍ത്തിണക്കി താങ്കളുടെ നീരീക്ഷണം, അതിലെന്താണ്‌ കഴംബ്‌ എന്നെനിക്ക്‌ മനസ്സിലായിട്ടില്ല. ദിനോസറിനെ പറ്റി പറയനല്ല വേദഗ്രന്ഥങ്ങളും, പ്രവാചകന്മാരും വന്നത്‌. മറിച്ച്‌ മനുഷ്യജീവിതം ഇടപെടുന്ന ദൈനം ദിന വ്യവഹരങ്ങളിലെ നന്മതിന്മകള്‍ അറിയിച്ചു കൊടുക്കാനാണ്‌ സുഹൃത്തെ.

പിന്നെ ശാസ്ത്രത്തെ കുറിച്ച്‌ പറഞ്ഞാല്‍ മാത്രമേ താങ്കള്‍ വിശ്വസിക്കുകയുള്ളുവെങ്കില്‍, മനുഷ്യഭ്രൂണശാസ്ത്രപരമായി, ഖഗോള ശാസ്ത്രപരമായ, അണുശാസ്ത്രപരമായ, അംഗുലിശാസ്ത്രപരമായ, പ്രപഞ്ച ഉല്‍ഭവശാസ്ത്രപരമായ, എന്തിന്‌ തേനിച്ചകളെ കുറിച്ചു പോലും നിങ്ങള്‍ ഇവിടെ പൊക്കിപിടിച്ച്‌ പറഞ്ഞ ഇന്നത്തെ ഒന്നോ, രണ്ടോ നൂറ്റാണ്ടുകളുടെ മാത്രം പഴക്കമുള്ള ശസ്ത്ര അറിവുകളെ അക്ഷരഭ്യസമില്ലാത്ത നിരക്ഷരനായ ഒരു അറബി പതിനാലുനൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ലോകത്തോട്‌ വിളിച്ചു പറഞ്ഞ ദൈവീക വാക്യങ്ങളില്‍ അടങ്ങിയിട്ടുണ്ട്‌ എന്നും അത്‌ ഇന്നും വള്ളി പുള്ളി വ്യത്യാസമില്ലാതെ ലോകത്തിന്റെ മുന്നിലുണ്ട്‌ എന്ന് ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

പിന്നെ ലൊകത്ത്‌ അതിപ്രശസ്തരായ പല ശാസ്ത്രദാര്‍ശനികരും ഡാര്‍വനിസത്തെ ഒരുശാസ്ത്രശാഖയായി പോലും കരുതത്തവരുണ്ട്‌ എന്ന് ഇത്തരുണത്തില്‍ തങ്കളെ ഓര്‍മ്മപ്പെടുത്തുന്നു.

March 9, 2008 3:45 PM

കമന്റ്‌ 8

എന്താണ്‌ മനുഷ്യന്‍ എന്ന് നാം ശാസ്ത്രത്തോട്‌ ചോദിച്ചാല്‍ നമുക്ക്‌ ലഭിക്കുന്ന ഉത്തരം ഇപ്രകാരമായിരിക്കും.

"പത്ത്‌ ഗാലന്‍ ജലം, എഴുബാര്‍ സോപ്പുകള്‍ക്ക്‌ അവശ്യമായ കൊഴുപ്പ്‌, ഒന്‍പതിനായിരം പെന്‍സിലുകള്‍ ക്കവശ്യമായ കാര്‍ബണ്‍, രണ്ടായിരത്തി ഇരുനൂറ്‌ തീപ്പെട്ടി കൊള്ളികളിലെ ഫോസ്‌ഫറസ്‌, സാമാന്യം വലിയ ഒരാണിയിലെ ഇരുംബ്‌, ഒരു കോഴികൂട്‌ വെള്ളയടിക്കാന്‍ അവശ്യമായ ചുണ്ണാംബ്‌, കുറച്ച്‌,സള്‍ഫറും, മെഗ്നീഷ്യവും ശരിയായ അനുപാതത്തില്‍ കൂട്ടികുഴച്ചാല്‍ മനുഷ്യശരീരമായി മാറി"
(Guide to the Philosophy
of morals and politics page 251.)

ഇത്‌ മാത്രമാണോ മനുഷ്യന്‍ അല്ല എന്നും ഇ രാസ സംയുക്തങ്ങള്‍ക്കു മുന്‍പില്‍ ശാസ്ത്രലോകം നൂറ്റാണ്ടുകള്‍ അടയിരുന്നാലും മനുഷ്യനെന്ന സൂപ്പര്‍ ആനിമലിനെ സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് ആര്‍ക്കാണ്‌ അറിയാന്‍ പടില്ലാത്തത്‌"
നമുക്കറിയാം

പദാര്‍ഥം തരൂ, അതില്‍ നിന്ന് പ്രപഞ്ചം എങ്ങനെയുണ്ടായെന്ന് ഞാന്‍ പറഞ്ഞ്‌ തരാം എന്നു ലോകത്തോട്‌ വിളിച്ചു പറഞ്ഞ കെന്റിനും, ജലം, രാസപദാര്‍ഥങ്ങള്‍, സമയം ഇവലഭിച്ചാല്‍ മനുഷ്യന്റെ സൃഷ്ടിപ്പ്‌ നടത്താം മെന്ന് പ്രഖ്യപിച്ച ഹേക്കലിന്റെയും പിന്‌ഗാമികള്‍ ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നു ചിന്തിക്കൂ സുഹൃത്തുകളെ.

എന്നിട്ട്‌ മനുഷ്യശരീരമെന്ന രാസസംയുക്തത്തിനിടയില്‍ സദാ നീ എന്ന നിന്നെ,ചിന്തിപ്പിക്കുകയും, സ്നേഹിപ്പിക്കുകയും, സന്തോഷിപ്പിക്കുകയും, കരയിപ്പിക്കുകയും, ക്രൂരനാക്കുകയും, ദയാലുവാക്കുകയും, സ്വപ്നം കാണിപ്പിക്കുകയും തുടങ്ങി എണ്ണമറ്റ വികാരവിചാരങ്ങളിലൂടെ ജീവിതത്തിലേയ്ക്ക്‌ കൈ പിടിച്ച്‌ നടത്തുന്ന അത്മാവിന്റെ ശാസ്ത്രിയതയും യുകതിയും തേടിപോകൂ അവിടെ നിങ്ങള്‍ തനെന്നുമല്ലാത്ത ഒരു വലിയഭൂതകാലത്തിനും അത്രയൊന്നും പ്രസ്താവ്യമല്ലാത്ത വര്‍ത്തമാന കാലത്തിനും, ഒന്നുമാകാന്‍ ഇടയില്ലാത്ത ഭാവികാലത്തിലേയ്ക്കും നോക്കി ഈ സങ്കീര്‍ണ്ണപ്രപഞ്ചത്തിന്റെ യഥാര്‍ത്ത സംവിധായകനെ തിരിച്ചറിയൂ. അറിവുകള്‍ മനുഷ്യനെ വിനയിന്വിതനാണേക്കേണ്ടത്‌ എന്ന് സുചിപ്പിക്കുന്നു. അല്ലെങ്കില്‍ ആര്‍ജിതമായ അറിവിന്റെ പോരില്‍ അഹങ്കരിച്ചു കൊണ്ട്‌ അത്മാവ്‌ എന്നെന്നില്ല അത്‌ നാഡിഞ്ഞെരംബ്ബുകളുടെയും, തലച്ചോറിന്റെയുമൊക്കെ പ്രവര്‍ത്തന ഫലമായി തോന്നിപ്പിക്കുന്ന വെറും തോനല്‍ മാത്രമാണെന്‌ വിളിച്ചു പറയൂ....

താല്‍ക്കാലം നിറുത്തട്ടെ ഈ ആസ്തികന്റെ അറിവില്ലായ്മകള്‍

March 10, 2008 9:26 AM