വെള്ളെഴുത്തിന്റെ പരാജയപ്പെട്ടവരുടെ ശരീരം എന്ന പോസ്റ്റില്‍ ഞാനിട്ട ഒരു കമന്റെ~ അതിലെ പോസ്റ്റും കമന്റുകളും കൂട്ടി വായിക്കുംബോള്‍ ഈ വായന പൂര്‍ത്തിയാവുകയുള്ളൂ എന്നു പറയട്ടെ.
സ്നേഹബഹുമാനാദരപൂര്‍വ്വം വെള്ളെഴുത്തിനും ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്ന നല്ല സുഹൃത്തുകള്‍ക്കും.
ഒരുകാര്യം ഞാന്‍ ആദ്യമായി ഇവിടെ അടിവരയിട്ടു പറയട്ടെ ആണ്‍ കോയ്മകള്‍ തീര്‍ക്കുന്ന തടവറകളിലും പക്ഷപാതിത്വപരമായ ആണ്‍കാഴ്ചകളില്‍ വായിക്കപ്പെട്ട അല്ലെങ്കില്‍ തീര്‍ക്കപ്പെട്ട നിയമങ്ങളോടും, ഗ്രന്ധങ്ങളോടുമുള്ള അടങ്ങാത്ത വെറുപ്പിന്റെ, എതിരിന്റെ എന്റെ പോരാട്ട മനസ്സ് ഞാന്‍ നിങ്ങള്‍ക്കൊപ്പം പങ്കുവെക്കുന്നു. ഇത് ഈ പോസ്റ്റ് വായിച്ചതിനുശേഷം എനിക്കുണ്ടായ ബോധോദയമല്ലെന്നും എന്റെ ജീവിത കാഴ്ചകളില്‍ നിറഞ്ഞ അസമത്വങ്ങളുടെ അസ്വസ്ഥതകളില്‍ നിന്നും ഉടലെടുത്തതാണ് എന്നും പറയട്ടെ, ബ്ലോഗ് എന്ന് പറയുന്ന ഈ ആധുനിക മാധ്യമത്തില്‍ എനിക്ക് വെറും മൂന്നുമാസത്തിനോടടുത്ത പ്രയമേ ഉള്ളൂ, അതില്‍ എന്റെ ബ്ലോഗിലെ ആദ്യ പോസ്റ്റുകളില്‍ ഒന്നില്‍ തന്നെ ഞാനതിനെതിരെ കലഹിച്ചിട്ടുണ്ട്. വായിക്കാപ്പെടാന്‍ മാത്രമുള്ള വലിയ കവിത ഭംഗി ഒന്നും അതിനില്ലെങ്കിലും അത് നമ്മുടെ ചുറ്റുപാടില്‍ നിറയുന്ന കാഴ്ചകളുടെ അസ്വസ്ഥത നിറയുന്ന ഒന്നുതന്നെയാണെന് ഓര്‍ക്കൂട്ടിലും, ഈമെയിലിലും, ബ്ലോഗിലും വന്ന അതിന്റെ കമന്റുകള്‍ സുചിപ്പിക്കുന്നുണ്ട്. അതിന്റെ ലിങ്ക് ഞാന്‍ താഴെ കൊടുക്കുന്നു.
http://shareequevkd.blogspot.com/2008/01/blog-post_28.html
പിന്നെ സ്ത്രീ പാപത്തിന്റെയും, സാത്തന്റെയും സഹചാരിയാണെനും, ലോകത്തിലെ സകല ദുരന്തങ്ങളൂടെയും, ദോഷങ്ങളുടെയും ഇരിപ്പിടമാണ് സ്ത്രീയെന്നും പ്രഖ്യപിക്കുന്ന മനുഷ്യ നിര്‍മ്മിത-മത നിയമ ഗ്രന്ധങ്ങളെ പരിചയായി പിടിച്ചു കൊണ്ട് സ്ത്രീക്കും, മാനവീകതക്കും എതിരാണ് മതം എന്നുപറയുന്നത് കണ്ണടച്ചിരുട്ടാക്കുകയോ അല്ലെങ്കില്‍ സത്യം ഇനിയും വായിക്കപ്പെടാതെ അല്ലെങ്കില്‍ പഠനവിധേയമാക്കതെ മുന്‍ വിധികളോടെ മാറ്റി നിറുത്തപ്പെട്ടിരിക്കുന്നു എന്നുമാത്രമേ എനിക്കിവിടെ പറയന്‍ കഴിയൂ സുഹൃത്തുക്കളെ.
ഒരുകാര്യം നിങ്ങളെ ഞാന്‍ ഓര്‍മ്മപ്പെടുത്തട്ടെ. സ്ത്രീ ലൈംഗീകമായി പീഡീപ്പിക്കപ്പെടുന്നത് മാത്രമല്ല ഇന്ന് സ്ത്രിയും-മാനവീകതയും നേരിടുന്ന പ്രധാനവും പ്രഥമവുമായ പ്രശ്നം. ഇന്ന് ലോകത്ത് എറ്റവും വലിയ മനുഷ്യക്കുരുതി നടക്കുന്നത് ഇറാഖിലും, അഫ്‌ഗാനിസ്ഥാനിലും, റുവാണ്ഡായിലും, ചെച്നിയയിലും, കണ്ണൂരിലുമൊന്നുമല്ല കോടികണക്കിന് മാതാവിന്റെ പെണ്‍ഭ്രൂണങ്ങളിലാണ്. ഇന്ന് ജനിക്കാന്‍ പോലും അവകാശമില്ലാതെ ഭ്രൂണഹത്യ ചെയ്യപ്പെടുന്ന സ്ത്രീ ജന്മങ്ങളെ പതിനാലുനൂറ്റാണ്ട് മുന്‍പ് ഭൂമിയിലേക്ക് പിറന്നു വിഴാനുള്ള അവസരമേ അപരിഷ്കൃതരായ കാട്ടറബികള്‍ നല്‍കിയിരുന്നുള്ളൂ. അവിടെയാണ് ഇസലാം പ്രഖ്യപിച്ചത് ലോകത്തില്‍ വെച്ച് ഏറ്റവും മൂല്ല്യവത്തായ ഓന്ന് അത് സല്‍സ്വഭാവിയായ പെണ്ണ്‍ ആണ് എന്ന്.
നിങ്ങളുടെ ധരണകള്‍ പ്രകാരം ഇസ്ലാം സ്ത്രീയെ പര്‍ദ്ദക്കുള്ളില്‍ ബന്ധിക്കുന്ന ആശയമാണ്. അതേ സമയം പര്‍ദ്ദപോലെ തന്നെ വസ്ത്രം ധരിക്കുന്ന കന്യാസ്ത്രീയുടെ വസ്ത്രധാരണ രീതിയും, ശിരോ വസ്ത്രവും സേവനത്തിന്റെ മഹത്വ മുള്ളതുമാകാം. കാരണം ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിനെ പ്രതികൂട്ടില്‍ നിറുത്താന്‍ വേണ്ടി ഒരു പ്രമാണ പരമായ അടിസ്ഥനവുമില്ലാതെ കടന്നാക്രമണം നടത്തി നഗ്നമയ അസത്യങ്ങള്‍ കൊണ്ട് സത്യത്തെ തമസ്ക്കരിക്കാന്‍ ശ്രമിച്ചവര്‍ എംബാടും ഉണ്ടായിരുന്നു. പക്ഷെ അത് വീപരീതം ഫലം ഉളവാക്കികൊണ്ട് ലോകത്ത് ഇസ്ലാമിക് ഫെമിനിസം എന്ന ഒരു പുതിയ പോരട്ടമുഖം തുറക്കുകയും പാശ്ചാത്യ രജ്യങ്ങളില്‍ 5 പേര്‍ ഇസ്ലാം മതം സീകരിക്കുംബോള്‍ അതില്‍ നാലു പേര്‍ വനിതകളാകുകയും ചെയതു കൊണ്ടിരിക്കുന്നു.
(According to "The Plain Truth", February 1984, in its 50 Year Anniversary Issue, quoting from the "World Almanac and Book of Facts 1935" and "Reader's Digest Almanac and Yearbook 1983", between 1934 and 1984.
(100,000 people per year in America alone, are converting to Islam. For every 1 male convert to Islam,4 females convert to Islam.)
Christianity increased 47%
World Population increased 136%
Islam increased 235%)
അതില്‍ താലിബാന്‍ എന്ന ഇസ്ലാമിക ശത്രുക്കളുടെ തടവറകളില്‍ നിന്ന് മോചിതയായി ഇസ്ലാമിലെയ്ക്ക് കടന്നുവന്ന പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി മുതല്‍ എണ്ണങ്ങള്‍ പെരുകി കൊണ്ടിരിക്കുന്നു.
ഇതെല്ലാം ഞാന്‍ വിശ്വസിക്കുന്നത് ഉത്തമം എന്നു നിങ്ങളുടെ മുന്‍പില്‍ പ്രഖ്യപിക്കാന്‍ വേണ്ടിയല്ല മറിച്ച് ഇതിന് മുന്‍പുള്ള കമന്റുകളില്‍ പര്‍ദ്ദയും, ഇസ്ലാമിക് സ്ത്രിത്വവും മെല്ലാം വലിച്ചിഴക്കപ്പെട്ടിരുന്നു ഞാന്‍ അതിന് എന്റെതായ രീതിയില്‍ ചെറുതായി ഉത്തരം പറഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും അതിനെ വിമര്‍ശനാത്മകമായി സമീപിക്കുകയും ഞാനതിന് മറുപടി പറയന്‍ ശ്രമിച്ചിട്ടുമില്ല. പക്ഷെ ഇപ്പോള്‍ വെള്ളെഴുത്ത് മാഷ് വീണ്ടും ആ പ്രശ്നത്തിലേയ്ക്ക് വന്നപ്പോള്‍ ഇവിടെ എന്റെ വിശ്വാസവും കാഴ്ച്‌പാടും പറയേണ്ടത് തീര്‍ച്ചയായും എന്റെ ബാധ്യത ആയതുകൊണ്ട് ഈ കുറിപ്പ് ഇവിടെ കുറിക്കുന്നത്. സ്ത്രികളെ കുറിച്ച് അവരുടെ ജനനം മുതല്‍ മരണം വരെ ഇസ്ലാം പ്രമാണ പരമായി എന്തു പറയുന്നു എന്നറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു ലിങ്ക് താഴെ.
http://www.jannah.org/sisters/
ഒരു കാര്യം എനിക്കിവിടെ പറയാതിരിക്കാന്‍ വയ്യ ഞാനെരു 100% ദൈവ വിശ്വസിയാണ്. യഥാര്‍ത്തമായ ദൈവ വിശ്വാസി തന്നെയാണ് യഥാര്‍ത്ത യുക്തി ഭദ്രത പ്രകടിപ്പിക്കുന്ന വ്യക്തി എന്നു ഞാന്‍ വിശ്വസിക്കുന്നു. ശാസ്ത്രം കൃത്യമായി പ്രവചിച്ച പല കാര്യങ്ങളും ദൈവത്തിന്റെ അസ്ത്വിത്വം തന്നെയാണ് വെളിവാക്കുന്നത്. മനുഷ്യനെ സൃഷ്ടിക്കുകയും പ്രപഞ്ചത്തെ സംവിധാനിക്കുകയും ചെയ്ത ജഗന്നിയ്ന്തവിന് മാത്രമേ ഈ ലോകത്ത് മനുഷ്യനെ കൃത്യമായി വഴി നടത്താന്‍ കഴിയുന്ന പ്രശ്നരഹിതമായ ഒരു നിയമവും അവതരിപ്പിക്കാന്‍ കഴിയുകയുള്ളു വെന്നും അത് കൊണ്ട് മാനവീകവും-ശാസ്ത്രീയവും-സംസ്ക്കാരികവും-ചരിത്രപരവുമായി യാതെരു പിഴവുകളും ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്ന വിശുദ്ധ ഖുര്‍ ആനും അത് ലോകത്ത് പഠിപ്പിച്ച പ്രഖ്യപിച്ച പ്രവചകന്‍ മുഹമ്മദ് നബി(സ) തന്നെയാണ് എന്റെ മാനവീകമായ എല്ല കാഴ്ചപാടുകളൂടെയും അടിത്തറ.
അത് കൊണ്ട് തന്നെ ജീവിതം ലഹരിയുടെയും കുത്തഴിഞ്ഞ ജീവിത ക്രമവും കൊണ്ടും (അതിന് ബുദ്ധിജീവി എന്ന ജാടയുടെ ഒരു തൊങ്ങലും) അടയാളപ്പെടുത്തിയ രോഗതുരമായ മനസ്സുകളിലും (എന്റെ കാഴ്ചപാട്), ഉദ്ധരിച്ച ലിംഗം സ്ക്രീനില്‍ കാണിക്കുന്ന അരാജക വാദിയായ സിനിമസംവിധായകനിലോ, രോഗതുരമായ മനസ്സീക വൈകൃതങ്ങളെ തുറന്നു കാണീക്കുന്ന എഴുത്തുകാരനിലോ എനിക്ക് സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള, രോഗത്തിനുള്ള അല്ലെങ്കില്‍ അടങ്ങാത്ത ആസക്തിക്കുള്ള മരുന്ന് കണ്ടെത്താന്‍ എനിക്ക് കഴിയില്ല എന്ന് മാത്രമല്ല അത്തരം ചര്‍ച്ചകളില്‍ എനിക്ക് പരിഹാസവും സഹതാപവും തന്നെയാണ് അനുഭവപ്പെടുന്നത്. ചിലപ്പോള്‍ അതെന്റെ കുറവായും ചിന്താപരമായ എന്റെ പാപ്പരത്തവുമായും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടായിരിക്കാം പക്ഷെ അതെനിക്ക് ഞാന്‍ ആവുന്നതിനുള്ള എന്റെ അടയാളവും എന്റെ ആര്‍ജിതമായ അറിവിനോടുള്ള സത്യസന്ധതയുമാണ്. അത് കൊണ്ട് തന്നെയാണ് ചില കാഴ്ചപാടുകളില്‍ നമ്മുടെ ഈ ചര്‍ച്ചയില്‍ ഞാന്‍ പ്രതിപക്ഷത്ത് ആയി പോകുന്നത് എന്നെനിക്ക് തുറന്നു പറയോണ്ടി വരുന്നു.
പിന്നെ വെള്ളെഴുത്ത് മാഷിനോട് ആരാണ് പറഞ്ഞത് സ്വര്‍ഗ്ഗത്തില്‍ സുന്ദരന്മാരായ ഇണകള്‍ സ്ത്രികള്‍ക്കില്ലെന് ? തീര്‍ച്ചയായും ഉണ്ട് മാഷെ. ആഗ്രഹങ്ങളൊ അല്ലെങ്കില്‍ ആസക്തികളെ അടിച്ചമര്‍ത്തണം എന്നെന്നും ഇസ്ലാം പറയുന്നില്ല മറിച്ച് സമൂഹത്തിന് അല്ലെങ്കില്‍ മറ്റു വ്യക്തികളുടെ ജീവിതത്തിലെയ്ക്ക് ഒരു തരത്തിലുമുള്ള ശരീരീകവും മാനുഷീകവുമായ വിഷമങ്ങള്‍ സൃഷ്ടിക്കാത്തതും സദാചരപരമായ ഇസ്ലാമീക നിയമങ്ങള്‍ക്ക് അനുസ്രതവുമായിക്കണം എന്നു മാത്രമാണ് അതിന്റെ മാനദണ്ടം. വിശ്വസിക്കുന്നവര്‍ക്ക്, അനുസരിക്കുന്നവര്‍ക്ക് അങ്ങനെയാവാം അരാജക വാദികള്‍ക്ക് അവരുടെ വഴിയും. കൃത്യമായി കണക്ക് നിശ്ചിത അവധിക്കുശേഷം പരിശേധിക്കപ്പെടുന്നതാണ്.
ഞാന്‍ ഒരിക്കല്‍ പറഞ്ഞതാണ് വീണ്ടും അടിവരയിട്ടുകൊണ്ട് പറയട്ടെ തങ്കള്‍ മതം എന്നു കോള്‍ക്കുംബോള്‍ മാനവീകവും-ശാസ്ത്രീയവും-ചരിത്രപരവുമൊക്കെയായ പരമാര്‍ഥങ്ങള്‍ക്കുമുന്‍പില്‍ ഉത്തരം മുട്ടി പോകുന്ന അല്ലെങ്കില്‍ അബദ്ധ-ജഠിലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ധങ്ങളെയോ, സ്വര്‍ഥപരമായ മനുഷ്യന്റെ കൈകടത്തലുകള്‍ നിമിത്തം കാലഹരണപ്പൊട്ട പ്രസ്ഥാനങ്ങളെയോ നിങ്ങള്‍ യഥാര്‍ത്ത മതവുമായി കൂട്ടികുഴച്ചുകൊണ്ട് മതം മാനവീകതയുടെ ശത്രുവും അയുകതികവും ആണെന്ന് ധരിക്കരുത്.
പിന്നെ സ്വര്‍ഗ്ഗം, നരകം എന്നീ കാഴ്ചപാടുകളെ താങ്കള്‍ ഭൗതികപരമായ വികാര-വിചാര-അനുഭവ മാപിനികള്‍ കൊണ്ട് അളക്കാന്‍ ശ്രമിക്കുംബോള്‍ അത് ഒരു ഭീമാബദ്ധം ആയിരിക്കും എന്ന് എനിക്കിവിടെ പറയേണ്ടി വരുന്നുണ്ട്. കാരണം സൂപ്പര്‍ ആനിമലെന്ന് ശാസ്ത്രം വിളിക്കുന്ന മനുഷ്യന്റെ നന്മനിറഞ്ഞതൊ, തിന്മ നിറഞ്ഞതോ ആയ എതെരു പ്രവര്‍ത്തികള്‍ക്കും ഊഹത്തെക്കള്‍ ഭൗതികമായ കണക്കെടുപ്പുകളെക്കാള്‍ ഒരു പാട് നന്മകളും ദേശങ്ങളും ഉണ്ടായേക്കാം അല്ല ഉണ്ട്, അത് എഴുത്തായലും, വെറുമൊരു സംഭാഷണാമോ ആയാല്‍ പോലും.
ഉദ: അനേകം മനുഷ്യരെ കൊന്ന ഒരു വ്യക്തി, അല്ലെങ്കില്‍ അനേകം പ്രവശ്യം വ്യഭ്യചരിച്ച സ്ത്രീയൊ പുരുഷനെ ഒരാളെ ഒരു സമൂഹത്തെ യാതെരു അടിസ്ഥാനവുമില്ലാതെ ദ്രോഹിച്ച, വ്യക്തികള്‍ അവരുടെ ഇരകളുടെ മാനസീകവും, ശരീരീകവും, അനുഭവപരവുമായ രീതിയില്‍ കൃത്യമായി (എത്ര ശാസ്ത്രീയമാണെങ്കില്‍ കൂടി) എങ്ങിനെയാണ് ശിക്ഷ കൊടുക്കാന്‍ കഴിയുക. ആരാണിവിടെ വിരോധഭസമായി രീതീയില്‍ കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നത്. പിന്നെ ഇവര്‍ക്കൊന്നും യാതൊരു നഷ്ടവുമില്ലാതെ കാര്യങ്ങളൊല്ലാം ഇവിടെ മരണത്തോടെ അവസാനിക്കുമെന്ന് കരുതുന്നുവെങ്കില്‍ അതെത്ര മൗഢ്യം ആയിരിക്കുമെന്നാണ് എന്റെ ചുറ്റുപാടുമുള്ള കാഴ്ചകള്‍ എന്നോട് പറഞ്ഞു തരുന്നുണ്ട്.
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് അപൂര്‍ണവും, ഒരു പാട് കുറവുകളുമുള്ള ഈ കുറിപ്പ് ഞാനിവിടെ അവസാനിപ്പിക്കട്ടെ. നാം വ്യത്യസ്തമയ ആശയ-സാംസ്ക്കാരിക-വിശ്വാസപരമായ വൈജാത്യങ്ങള്‍ പ്രകടിപ്പിക്കുംബോള്‍ തന്നെ അതിനെ ജീവിത നിലപാടുകളിലെ വ്യത്യസ്തമായ സാംസ്ക്കാരികതലം എന്നു കണ്ടെത്തികൊണ്ട് ഒരമ്മയുടെയും, ഒരഛന്റെയും സന്തതി പരംബരകളായ മാനുഷ്യ സമൂഹത്തിലെ അംഗങ്ങള്‍ എന്ന ഏകത്വത്തിലേയ്ക്ക് നമുക്ക് ഒരുമിക്കാന്‍ കഴിയും. എനിക്കങ്ങിനെ മാത്രമേ ആദ്യമായും അവസാനമായും ചിന്തിക്കാന്‍ കഴിയൂ കാരണം ഏറ്റവും ശെരിയായ നിയമ സംഹിത എന്നു ഞാന്‍ വിശ്വസിക്കുന്ന എന്റെ മതവിശ്വാസവും ഗ്രന്ഥവും അതുതന്നെയാണ് അസന്നിഗ്ദ്ധമായി പ്രഖ്യപിക്കുന്നത്.
ഞാനിവിടെ തല്‍ക്കാലം നിറുത്തട്ടെ സഹോദരങ്ങളെ.....
Saturday, March 22, 2008
ഉദ്ധരിച്ച ലിംഗവും, അരാജക വാദികളും.
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 3/22/2008 11:59:00 AM 32 comments
Labels: അരാജക വാദികളും., ഉദ്ധരിച്ച ലിംഗവും, കാഴ്ചപാട്
Sunday, March 16, 2008
വളപ്പൊട്ടുകള്‍
കുഞ്ഞുനാളുകളിലെ ചെറിയ ലോകത്ത് അവളെപ്പോഴും വളപ്പൊട്ടുകളിലെ വര്‍ണ്ണ വൈവ്യധ്യത്തെ കുറിച്ചും, വെള്ളാരം കല്ലിന്റെ മിനുസത്തെ പറ്റിയും, തൊടിയില്‍ നിറഞ്ഞു നില്‍ക്കുന്ന കുഞ്ഞുപുക്കളെയും ശലഭങ്ങളുടെ ഭംഗിയെ കുറിച്ചുമാണ് പറയാറുള്ളത്. മൂവ്വാണ്ടന്‍ മാവിന്റെ ഉച്ചിയിലെ പഴുത്ത മാങ്ങക്കുവേണ്ടി ഞാനെറിഞ്ഞ കല്ല് കൊണ്ട് അവളുടെ നെറ്റിയിലുണ്ടായ മുറിവിന്‍ പാടിലേയ്ക്ക് കുറ്റബോധം നിറയുന്ന സ്നേഹത്തോടെ നോക്കികൊണ്ട് അവളുടെ കുഞ്ഞു ചോദ്യങ്ങള്‍ക്കെപ്പോഴും എന്റെ ഭാവനക്കനുസരിച്ച് ഉത്തരങ്ങള്‍ നല്‍കി കണ്മഷിപരന്ന ആ കണ്ണുകളില്‍ സന്ദേഹത്തിന്റെ കുഞ്ഞുനക്ഷത്രങ്ങളെ ഞാന്‍ വിരിയിക്കുമായിരുന്നു.
പിന്നെ സമയചക്രങ്ങളുടെ സ്കൂള്‍ ദിനങ്ങള്‍ക്കിടയിലെപ്പോഴോ അവള്‍ പെട്ടെന്ന് മാഞ്ഞു മറഞ്ഞു പോകുന്ന സ്വപ്നങ്ങളെ പറ്റി, അവള്‍ കുത്തിയ പൊട്ടിന്റെ കൃത്യതയിലെ സന്ദേഹത്തെ പ്രതി, അഛന്‍ ബോംബയില്‍ നിന്ന് കൊണ്ട് വന്ന പുതിയ പട്ടു പാവാടയിലെ സില്‍ക്കുനൂലിന്റെ തിളക്കത്തെ കുറിച്ച്, എന്റെ ഷര്‍ട്ടിന്റെ നഷ്ടപ്പെട്ട ബട്ടനെയും ട്രൗസറില്‍ പറ്റിയ ചെളിയെയും, ഗുണനപ്പട്ടിക മനപാഠം പഠിക്കാത്തതിന് പ്രഭ ടീച്ചറില്‍ നിന്ന് എനിക്ക് കിട്ടിയ ചുട്ട അടിയെ കുറിച്ച് അവള്‍ സംസാരിക്കുകയും, വാങ്ങിക്കുന്ന നാരങ്ങസത്ത് മിട്ടായി ഒറ്റയാകുന അവസരത്തില്‍ അവളുടെ പാവാടതുബു ചേര്‍ത്ത് കടിച്ച് കൃത്യമായി അല്ലെങ്കില്‍ അധികഭാഗം എനിക്ക് പങ്കുവെക്കുകയും ചെയ്യുമായിരുന്നു.
ബാല്ല്യാത്തില്‍ നിന്നും കൗമാരത്തിലേയ്ക്കുള്ള സുകൂള്‍ പടവുകളില്‍ എവിടെയോ വെച്ച് അന്ത്രുമാന്‍ എന്ന അബ്ദുറഹ്മാനാണ് ഞാന്‍ പെണ്‍കുട്ടികളെ കൂടെ നടക്കുന്ന പെണ്‍കോന്തനാണ് എന്ന് പറഞ്ഞത്. പിറ്റേന്ന് ഓത്ത് പള്ളിവിട്ട് രേവതിയെ കൂട്ടാതെ മണ്ടുംബോള്‍ പിറകില്‍ നിന്നും അമ്മ വിളിക്കുനത് കേട്ടില്ലെന്ന് നടിച്ചു. മുന്‍പേ പോകുന്ന റസാക്കിനും കുട്ടനുമൊപ്പമെത്തി തിരിഞ്ഞ് നോക്കുംബോള്‍ ജമീല, ഷൈനി, മൈമൂനയുടെയുമൊപ്പം നടന്നുവരുന്ന രേവതി എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു. കണ്ടില്ലെന്ന് നടിച്ച് തിരിയുംബോള്‍ എന്റെ മനസ്സില്‍ സങ്കടം കൊണ്ട് നിറയുന്ന കണ്ണുകളും നെറ്റിയിലെ മുറിപ്പാടുമായി രേവതി നില്‍പ്പുണ്ടായിരുന്നു....എന്തേ അതിപ്പോഴും നീറ്റുന്ന ഒരോര്‍മ്മയായി, ഒട്ടും പൂപ്പല്‍ പിടിക്കാത്ത ചിത്രമായി കാലത്തിനിപ്പുറവും എന്റെ നെഞ്ചില്‍ ...?
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 3/16/2008 12:14:00 PM 10 comments
Labels: കഥ, കഥയാണോ ? ആദ്യ ശ്രമം
Monday, March 10, 2008
കമന്റ് 6,7 8. ദൈവം സംവാദം, കണ്ടെത്തലുകള്‍, കണ്ടെടുക്കലുകള്‍.
ഈ പോസ്റ്റുകള്‍ എന്റെ കമന്റ്സ് ആണ്, താഴെ കൊടുത്തിരിക്കുന്ന വെള്ളെഴുത്തിന്റെ ദൈവമേ എന്ന പോസ്റ്റില്‍ ഞാനിട്ട കമന്റ്സുകള്‍, ഇത് ഒരു പോസ്റ്റാക്കികൊണ്ട് ഇടുന്നത് എന്റെ കമന്റ്സിന്റെ ആധികാരികത കാണിക്കനെല്ലെന്നും മറിച്ച് വളരെ നല്ലരീതിയില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലെയ്ക്ക് നിങ്ങളുടെ ശ്രദ്ധക്ഷണിക്കാനും, ഞാന്‍ എന്താണ് പറയാന്‍ ശ്രമിച്ചത് എന്ന് ഒന്നുകൂടി വിലയിരുത്താനും വേണ്ടിയാകുന്നു എന്നോര്‍മ്മപ്പെടുത്തട്ടെ. ദൈവമേ എന്ന ആ പോസ്റ്റും അതിലെ കമന്റുകളും കൂട്ടിവായിക്കുംബോള്‍ മാത്രമേ ഈ വായന പൂര്‍ത്തിയാവൂ എന്നു പറയട്ടെ.
http://vellezhuthth.blogspot.com/2008/02/my-god.html
കമന്റ് 6
പ്രിയപ്പ്പെട്ട സൂരജ്;
താങ്കളുടെ ഇടപെടലുകള്‍ക്ക് നന്ദി പറയട്ടെ, ധിഷണപരമായ താര്‍ക്കശാസ്ത്ര തലത്തില്‍ താങ്കള്‍ കാണിക്കുന്ന ആര്‍ജവത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
താങ്കളുടെ വാദഗതികളില്‍ എനിക്ക് യോജിപ്പിന്റെതായ അടിസ്ഥാന മേഖലകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും സൂരജ് ഉയര്‍ത്തുന്ന സ്വയം അതിരില്ലാത്ത അനാദിയായ ചോദ്യങ്ങളുടെ ജട കെട്ടുകള്‍ക്കിടയില്‍ നിന്ന് ഉത്തരത്തെ കുഴിച്ചെടുക്കാന്‍ ഈ ചെറിയ ജീവിതം മതിയാകില്ല എന്നുറപ്പുള്ളത് കൊണ്ടും ജീവിതത്തിന്റെ ക്രവിക്രയ സന്തോഷ-സന്താപ നഷ്ട-ലാഭ കണക്കുപുസ്തകത്തിലേയ്ക്ക് ജീവിതത്തിന്റെ അര്‍ഥത്തെ മാറ്റിവെച്ക ഒരു സധാരണ മനുഷ്യന്‍ എന്ന നിലയ്ക്ക് താങ്കളുടെ എല്ല ഭൗതിക സിദ്ധന്തങ്ങള്‍ക്കും പകരമായി എനിക്കു പറയനുള്ളത് ഇത്രമാത്രം അത്..
മനുഷ്യന്‍ സ്വന്തം ഭാവനയും പദ്ധതിയുമനുസരിച്ച് നീങ്ങുന്ന ഒരു പ്രപഞ്ചക്രമത്തിന്റെ ഭാഗമല്ലാത്തതുപോലെ, മനുഷ്യന്‍ സ്വന്തം ഭാവനയനുസരിച്ചു ചലിക്കുന്ന കാലത്തിന്റെ ഉടമസ്ഥനുമല്ല എന്ന പരമാര്‍ഥം തിരിച്ചറിയാന്‍ ശ്രമിക്കേണ്ടവനും സ്വബോധ അഹങ്കാരത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്ന് പുറത്ത് കടന്ന് മനനത്തിന്റെ ചോദ്യത്തിന്റെ ആത്മീയ ഭൂമികയിലെയ്ക്ക് ഇറങ്ങിവരേണ്ടവനാണ് എന്ന എന്റെ വിശ്വസം അടിവരയിട്ടുകൊണ്ട് എന്റെ കത്തി സഹിച്ച എല്ലവര്‍ക്കും നന്ദി പറഞ്ഞും എന്റെ വാക്കുകള്‍ അടയാളപെടുത്താന്‍ ഇടതന്ന വെള്ളെഴുത്തിന് താങ്കളുടെ ബ്ലൊഗു വായനക്കരനായി എന്റെതയ ഇടപെടലുകളുമായി ഞനിവിടെയും നല്ലെരു സുഹൃത്തായി ഉണ്ടാകും എന്നുണര്‍ത്തികൊണ്ട് എല്ലാവര്‍ക്കും സ്നേഹാദരാ-ക്ഷേമശംസകള്‍ നേര്‍ന്നു കൊണ്ട് തല്‍ക്കാലം നിറുത്തുന്നു, പാതിവഴിയില്‍ നാം മറന്നുകളഞ്ഞ "അല്‍മുസ്തഫ"അവിടെ തന്നെ ഉണ്ടാവും എന്നും കരുതട്ടെ.
March 9, 2008 1:51 PM
കമന്റ് 7
മൃദുലന്‍ താങ്കള്‍ക്ക് ഞാന്‍ നല്‍കിയ ഉത്തരം താഴെ കൊടുക്കുന്നു, ഒന്നുകൂടി ശ്രദ്ധിച്ച് വായിക്കാന്‍ ശ്രമിക്കൂ....
ഖുര്‍ ആന്‍ നല്‍കുന്ന അറിവു പ്രകാരം 2 അദ്ധ്യായം 29 മത്തെ വചനം മുതല്‍ കുറെയധികം വചനങ്ങളിലായി സൃഷ്ടിപ്പിനെ അള്ളാഹു പറഞ്ഞു തരുന്നുണ്ട്.
ചുരുക്കത്തില്‍ എന്റെ അറിവില്‍ അതിങ്ങിനെ സംഗ്രഹിക്കുന്നു.
ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു അനന്തരം മുട്ടിയാല്‍ ശബ്ദമുണ്ടവുന്ന കളിമണ്ണില്‍ നിന്നും അവന്‍ മനുഷ്യനെ സൃഷ്ടിച്ചു ആദ്യ പിതാവായ ആദം നെബിയെ. അനന്തരം അവന്റെ വരിയെല്ലില്‍ നിന്ന് ഇണയായ ഹവ്വ ഉമ്മയെയും സൃഷ്ടിച്ചു എന്നിട്ട് ഭൂമിയിലെക്കല്ല സ്വര്‍ഗ്ഗത്തിലെയ്ക്കാണ് അയക്കുന്നത് സ്വര്‍ഗ്ഗത്തില്‍ എത്രകാലം അവര്‍ താമസിച്ചുവെന്നൊ എപ്പോഴാണ് വിലക്കപെട്ടക്കനി ഭക്ഷിച്ചതെന്നൊ ഭൂമിയിലെയ്ക്ക് പുറം തള്ള പെട്ടത് എപ്പോഴണെന്നൊ കൃത്യമായി കാലഗണന ചെയ്യാന്‍ എന്റെ അറിവില്‍ എനിക്ക് നിര്‍വ്വഹമില്ല. ഖുര്‍ ആന്‍ പഠിക്കാന്‍ ശ്രമിക്കുംബോള്‍ മനുഷ്യസൃഷ്ടി മറ്റു ജന്തു സസ്യലതാതികളുടെ സൃഷ്ടിപ്പിന്നു ശേഷമാകാം എന്നു മാതൃമേ എനിക്കനുമാനിക്കാന്‍ കഴിയുന്നുള്ളൂ, അത് ഖുര്‍ ആന്‍-ശാസ്ത്രാ പണ്ഡിതരുമായി ചര്‍ച്ച ചെയ്യേണ്ടാതാണ് എന്നെനിക്ക് തോനുന്നു.
February 27, 2008 10:01 PM
പിന്നെ ഞാന്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയതാണ് എന്ന് താങ്കള്‍ക്ക് തോന്നുനു വെങ്കില്‍ അത് തെറ്റിദ്ധരണയാണെന്നാണ് എനിക്ക് പറയാനുള്ളത് സുഹൃത്തെ. സൂരജ് ശാസ്ത്രത്തിന്റെ മേഖലയിലെയ്ക്ക്, അല്ലെങ്കില്‍ യുക്തിയുടെ അതിരില്‍ ദൈവവിശ്വസം വരുന്നില്ലെന്നും അത് കൊണ്ട് ശാസ്ത്രത്തിന്റെ അളവുകോലുകള്‍ വെച്ച് അളക്കാന്‍ ദൈവവിശ്വസം കഴിയില്ലെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആ വിഷയം തല്‍ക്കാലം അവസാനിപ്പിച്ച്തതാണ്, വിശ്വപ്രസിദ്ധ ഉര്‍ജശാസ്ത്ര ദാര്‍ശനികന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ക്രസ്തുമതത്തിലെ ദൈവസങ്കല്‍പ്പത്തെ കണക്കറ്റ് കളിയാക്കാറുണ്ടെങ്കില്‍ പോലും ദൈവം ശാസ്ത്രഞ്ജന്റെ വിഷയമേ അല്ല എന്നാണ് ചൂണ്ടികാട്ടാറുള്ളത്..
പിന്നെ ദിനോസോറും വേദഗ്രന്ഥങ്ങളെയും കോര്‍ത്തിണക്കി താങ്കളുടെ നീരീക്ഷണം, അതിലെന്താണ് കഴംബ് എന്നെനിക്ക് മനസ്സിലായിട്ടില്ല. ദിനോസറിനെ പറ്റി പറയനല്ല വേദഗ്രന്ഥങ്ങളും, പ്രവാചകന്മാരും വന്നത്. മറിച്ച് മനുഷ്യജീവിതം ഇടപെടുന്ന ദൈനം ദിന വ്യവഹരങ്ങളിലെ നന്മതിന്മകള്‍ അറിയിച്ചു കൊടുക്കാനാണ് സുഹൃത്തെ.
പിന്നെ ശാസ്ത്രത്തെ കുറിച്ച് പറഞ്ഞാല്‍ മാത്രമേ താങ്കള്‍ വിശ്വസിക്കുകയുള്ളുവെങ്കില്‍, മനുഷ്യഭ്രൂണശാസ്ത്രപരമായി, ഖഗോള ശാസ്ത്രപരമായ, അണുശാസ്ത്രപരമായ, അംഗുലിശാസ്ത്രപരമായ, പ്രപഞ്ച ഉല്‍ഭവശാസ്ത്രപരമായ, എന്തിന് തേനിച്ചകളെ കുറിച്ചു പോലും നിങ്ങള്‍ ഇവിടെ പൊക്കിപിടിച്ച് പറഞ്ഞ ഇന്നത്തെ ഒന്നോ, രണ്ടോ നൂറ്റാണ്ടുകളുടെ മാത്രം പഴക്കമുള്ള ശസ്ത്ര അറിവുകളെ അക്ഷരഭ്യസമില്ലാത്ത നിരക്ഷരനായ ഒരു അറബി പതിനാലുനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകത്തോട് വിളിച്ചു പറഞ്ഞ ദൈവീക വാക്യങ്ങളില്‍ അടങ്ങിയിട്ടുണ്ട് എന്നും അത് ഇന്നും വള്ളി പുള്ളി വ്യത്യാസമില്ലാതെ ലോകത്തിന്റെ മുന്നിലുണ്ട് എന്ന് ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.
പിന്നെ ലൊകത്ത് അതിപ്രശസ്തരായ പല ശാസ്ത്രദാര്‍ശനികരും ഡാര്‍വനിസത്തെ ഒരുശാസ്ത്രശാഖയായി പോലും കരുതത്തവരുണ്ട് എന്ന് ഇത്തരുണത്തില്‍ തങ്കളെ ഓര്‍മ്മപ്പെടുത്തുന്നു.
March 9, 2008 3:45 PM
കമന്റ് 8
എന്താണ് മനുഷ്യന്‍ എന്ന് നാം ശാസ്ത്രത്തോട് ചോദിച്ചാല്‍ നമുക്ക് ലഭിക്കുന്ന ഉത്തരം ഇപ്രകാരമായിരിക്കും.
"പത്ത് ഗാലന്‍ ജലം, എഴുബാര്‍ സോപ്പുകള്‍ക്ക് അവശ്യമായ കൊഴുപ്പ്, ഒന്‍പതിനായിരം പെന്‍സിലുകള്‍ ക്കവശ്യമായ കാര്‍ബണ്‍, രണ്ടായിരത്തി ഇരുനൂറ് തീപ്പെട്ടി കൊള്ളികളിലെ ഫോസ്‌ഫറസ്, സാമാന്യം വലിയ ഒരാണിയിലെ ഇരുംബ്, ഒരു കോഴികൂട് വെള്ളയടിക്കാന്‍ അവശ്യമായ ചുണ്ണാംബ്, കുറച്ച്,സള്‍ഫറും, മെഗ്നീഷ്യവും ശരിയായ അനുപാതത്തില്‍ കൂട്ടികുഴച്ചാല്‍ മനുഷ്യശരീരമായി മാറി"
(Guide to the Philosophy
of morals and politics page 251.)
ഇത് മാത്രമാണോ മനുഷ്യന്‍ അല്ല എന്നും ഇ രാസ സംയുക്തങ്ങള്‍ക്കു മുന്‍പില്‍ ശാസ്ത്രലോകം നൂറ്റാണ്ടുകള്‍ അടയിരുന്നാലും മനുഷ്യനെന്ന സൂപ്പര്‍ ആനിമലിനെ സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് ആര്‍ക്കാണ് അറിയാന്‍ പടില്ലാത്തത്"
നമുക്കറിയാം
പദാര്‍ഥം തരൂ, അതില്‍ നിന്ന് പ്രപഞ്ചം എങ്ങനെയുണ്ടായെന്ന് ഞാന്‍ പറഞ്ഞ് തരാം എന്നു ലോകത്തോട് വിളിച്ചു പറഞ്ഞ കെന്റിനും, ജലം, രാസപദാര്‍ഥങ്ങള്‍, സമയം ഇവലഭിച്ചാല്‍ മനുഷ്യന്റെ സൃഷ്ടിപ്പ് നടത്താം മെന്ന് പ്രഖ്യപിച്ച ഹേക്കലിന്റെയും പിന്‌ഗാമികള്‍ ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നു ചിന്തിക്കൂ സുഹൃത്തുകളെ.
എന്നിട്ട് മനുഷ്യശരീരമെന്ന രാസസംയുക്തത്തിനിടയില്‍ സദാ നീ എന്ന നിന്നെ,ചിന്തിപ്പിക്കുകയും, സ്നേഹിപ്പിക്കുകയും, സന്തോഷിപ്പിക്കുകയും, കരയിപ്പിക്കുകയും, ക്രൂരനാക്കുകയും, ദയാലുവാക്കുകയും, സ്വപ്നം കാണിപ്പിക്കുകയും തുടങ്ങി എണ്ണമറ്റ വികാരവിചാരങ്ങളിലൂടെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് നടത്തുന്ന അത്മാവിന്റെ ശാസ്ത്രിയതയും യുകതിയും തേടിപോകൂ അവിടെ നിങ്ങള്‍ തനെന്നുമല്ലാത്ത ഒരു വലിയഭൂതകാലത്തിനും അത്രയൊന്നും പ്രസ്താവ്യമല്ലാത്ത വര്‍ത്തമാന കാലത്തിനും, ഒന്നുമാകാന്‍ ഇടയില്ലാത്ത ഭാവികാലത്തിലേയ്ക്കും നോക്കി ഈ സങ്കീര്‍ണ്ണപ്രപഞ്ചത്തിന്റെ യഥാര്‍ത്ത സംവിധായകനെ തിരിച്ചറിയൂ. അറിവുകള്‍ മനുഷ്യനെ വിനയിന്വിതനാണേക്കേണ്ടത് എന്ന് സുചിപ്പിക്കുന്നു. അല്ലെങ്കില്‍ ആര്‍ജിതമായ അറിവിന്റെ പോരില്‍ അഹങ്കരിച്ചു കൊണ്ട് അത്മാവ് എന്നെന്നില്ല അത് നാഡിഞ്ഞെരംബ്ബുകളുടെയും, തലച്ചോറിന്റെയുമൊക്കെ പ്രവര്‍ത്തന ഫലമായി തോന്നിപ്പിക്കുന്ന വെറും തോനല്‍ മാത്രമാണെന് വിളിച്ചു പറയൂ....
താല്‍ക്കാലം നിറുത്തട്ടെ ഈ ആസ്തികന്റെ അറിവില്ലായ്മകള്‍
March 10, 2008 9:26 AM
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 3/10/2008 08:00:00 PM 3 comments
Labels: കണ്ടെടുക്കലുകള്‍., കണ്ടെത്തലുകള്‍, ദൈവം സംവാദം
Sunday, March 9, 2008
രണ്ട്. ദൈവം സംവാദം, കണ്ടെത്തലുകള്‍, കണ്ടെടുക്കലുകള്‍.
കമന്റ് 5
പ്രിയ സൂരജ് രാജന്‍;
എന്റെ കാഴ്ചപാടുകള്‍ ഇവിടെ അവതരിപ്പിക്കുന്നതിന് മുന്‍പ് ഒരു കാര്യം എനിക്ക് ഇവിടെ അടിവരയിട്ടു പറയേണ്ടതുണ്ട് അത് പെതുവെ ഇത്തരം ചര്‍ച്ചകളില്‍ മതങ്ങള്‍ എന്ന ഒരു പരികല്‍പന കടന്നു വരികയും അതിനെ ഒരു അളവുകോലായി കൊണ്ട് ശാസ്ത്രത്തിന് എതിരുനില്‍ക്കുന്ന ചരിത്രസത്യങ്ങളെ എടുത്ത് കാട്ടികൊണ്ട് യഥാര്‍ത്തമായ ദൈവവിശ്വസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഒരുവിരോധഭാസം ഉണ്ട് എന്നുള്ളത് പരമ സത്യം ആകയാല്‍ ആദ്യമേ പറയട്ടെ, ചരിത്രത്തിന്റെ നാള്‍ വഴികളില്‍ മതങ്ങളും ശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും ഇന്നും പല വേദഗ്രന്ഥങ്ങളിലും 100% തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന പരാമര്‍ശങ്ങളും, ആചര വിശ്വസങ്ങളും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും എന്നുള്ളത് കൊണ്ട് ഞാന്‍ പറയുന്ന, ആസ്തികനായ എന്നെ നയിക്കുന്ന വിശ്വസത്തെ സംബന്ധിച്ചോടുത്തോളം മതങ്ങള്‍ ഒന്നില്ല എന്നും മതം മാത്രമേ ഉള്ളുവെന്നും അത് വര്‍ണ്ണങ്ങള്‍ക്കോ, പേരുകള്‍ക്കോ, ജന്മങ്ങള്‍ക്കോ, ഭുഖണ്ഡങ്ങള്‍ക്കോ, തൊഴിലുകള്‍ക്കോ, എതെങ്കിലും തരത്തിലുള്ള ഉച്ചനീചത്വങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ലെന്നും മനുഷ്യന്‍ എന്ന ഒരൊറ്റ മാനവികതയിലാണതിന്റെ നിലപാടു തറയെന്നും അതിന്റെ വിയോജിപ്പുകള്‍ അമാനവികതയില്‍ മാത്രമാണെനും മതങ്ങള്‍ എന്ന ഒരു തലം (അതില്‍ നാസ്തികതയും പെടും) നിങ്ങള്‍ക്ക് കണ്ടെത്താനവുമെങ്കില്‍ അതിനെ നിങ്ങള്‍ മാനവീകസംസ്ക്കാരത്തിന്റെ വ്യത്യസ്തമായ സംവാദ തലങ്ങള്‍ എന്നതിലെയ്ക്ക് കൂട്ടിവായിക്കണം എന്നു ഞാന്‍ അദ്യമേ പറയട്ടെ. ഇല്ലെങ്കില്‍ ഒരു പക്ഷേ ലോകം നോക്കി കാണുന്ന മതങ്ങള്‍ എന്ന പരികല്‍പ്പനയില്‍ ഞാന്‍ പറയുന്നത് വായിക്കപ്പെടുകയാണെങ്കില്‍ അതിന് യാതൊരു അടിത്തറയുമില്ലാത്ത പാഴ് വേലയാകാം എന്ന് ചരിത്ര-ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ പറയുന്നതില്‍ നിങ്ങള്‍ക്കുള്ള യുക്തിയുടെ-ശാസ്ത്രത്തിന്റെ-ചരിത്രത്തിന്റെ മാപിനികള്‍ ആധാരമാക്കേണ്ടതുണ്ടെങ്കില്‍ സകലവിധ ഭൗതിക-അഭൗതിക ശക്തികളുടെയും ഉടമസ്ഥനും-കൈകാര്യകര്‍ത്ത്ര-വിതരണ-വിധാതവുമായ ഏകനായ ആ ഇഹപരലോക പരിപാലകന്‍ എന്നനിലയില്‍ മാത്രമേ എന്നെ സംബന്ദിച്ചിടത്തോാളം ഈ ചര്‍ച്ചക്ക് പ്രാധാന്യമുള്ളൂ എന്ന് ഞാന്‍ സുചിപ്പിക്കട്ടെ.
താങ്കളുടെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അടിസ്ഥാന പരമായി നാസ്തികര്‍ അവലംബിക്കുന്ന ഇടപെടലുകളിലെ യുക്തിഭദ്രമെന്നു തോനിപ്പിക്കുന്ന തലത്തിലെയ്ക്ക് കയറിവന്നുകൊണ്ടുതന്നെയാണ്, തങ്കള്‍ സുചിപ്പിച്ചപോലെ പരിമിതമായ മനുഷ്യ യുകതിയുടെ കൊടുക്കല്‍ വാങ്ങലുകളിലെ വ്യത്യസ്ത ഗ്രഹ്യ മാപിനികള്‍ വെച്ചുകൊണ്ട് താങ്കളോട് പരിമിതമായ എന്റെ ആറിവിന്റെ അടിസ്ഥനത്തില്‍ പറയുന്ന കാര്യങ്ങളില്‍ സ്ഥലകാല പദാര്‍ഥതീതനായ ആ പരമമായ അസ്തിത്വത്തിന് ഭൗതികമായ യുക്തികള്‍ക്കും, ചിന്തകള്‍ക്കും, ബുദ്ധിക്കുമപ്പുറം അപ്രാപ്യമായ ഒരു തലം ഉണ്ട് എന്നുള്ളത് താങ്കളെയും ഞാന്‍ എന്നെ തന്നെയും ഓര്‍മ്മപെടുത്തുകയും ചെയ്യട്ടെ.
താങ്കളുയര്‍ത്തിയ ചോദ്യങ്ങളെ ഇങ്ങിനെ സംഗ്രഹിക്കാം എന്ന് തോനുന്നു
1. മനുഷ്യയുക്തിക്കും, പ്രപഞ്ചത്തിനും അതീതനായ ദൈവത്തെ ഏത് യുക്തിയെ അടിസ്ഥാന മാക്കിയാണ് അരാധിക്ക പെടെണ്ടത് ?
ആസ്തികനായ എനിക്ക് ഇതിനുള്ള പെട്ടെന്നുള്ള ഉത്തരം ആദ്യമനുഷ്യന്റെ ആഗമനം മുതല്‍ തന്നെ അവനുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പ്രപഞ്ചനാഥന്‍ നല്‍കിയെന്നും സമയചക്രങ്ങള്‍ക്കിടയില്‍ ദൈവീക ദര്‍ശനങ്ങളില്‍ സ്വര്‍ഥപരമായ കൈകടത്തലുകള്‍ സംഭവിക്കുംബോഴും വിവിധമനുഷ്യ സമുദയങ്ങള്‍ മാര്‍ഗദര്‍ശനം ലഭിക്കാതെ തിന്മയുടെ തീപന്തങ്ങളായി ഭൂലോകത്ത് വിഹരിക്കുംബോള്‍ അവര്‍ക്കിടയിലെയ്ക്ക് ഏകദൈവവിശ്വസ പ്രഖ്യപനവും പ്രത്യക്ഷമായതും അല്ലതതുമായ തെളിവുകളിലൂടെ മനുഷ്യരില്‍ നിന്ന് തന്നെ പ്രപഞ്ചനാഥന്റെ ഇച്ചാനുസരണം അവന്‍ തിരഞ്ഞെടുത്ത ആളുകളിലൂടെ സത്യ പ്രബോധനം നടത്തി എന്നും അത് ചിലപ്പ്പ്പോള്‍ അവന്റെ വചനങ്ങള്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളിലൂടെയും ആയിരുന്നു എന്നുമാണ്. ഇങ്ങിനെ ഏകദേശം ഒരു ലക്ഷത്തില്‍ പരം മനുഷ്യരായ പ്രവചകര്‍ വിവിധ മനുഷ്യ സമൂഹളിലേയ്ക്ക് നിയോഗിക്കപെട്ടിട്ടുണ്ട് (ഉദ:ആദ്യമനുഷ്യന്‍, ആദം (അ.സ), ഇജിപ്തിലേയ്ക്ക് നിയോഗിക്കപ്പെട്ട മോശ (മൂസ, അ.സ), സോളമന്‍ ചക്രവര്‍ത്തി (സുലൈമാന്‍ നബി (അ.സ), യേശു ( ഈസ അ.സ എന്ന മനുഷ്യ പുത്രനായ പ്രവാചകന്‍ ) എന്നും അവസാനം ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലേയ്ക്കുമായി അവസാന പ്രവാചകന്‍ അവസാനത്തെ ദൈവീക ഗ്രന്ഥവുമായി അവതരിക്കപ്പെട്ടു എന്നുമാണ്,
ഇത് താങ്കള്‍ക്ക് സ്വീകാര്യമല്ല എന്ന് താങ്കള്‍ താങ്കളുടെ കമാന്റില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത് കൊണ്ട് ഞാന്‍ എന്താണ് എന്നുള്ളതിന് സൂചന നല്‍കി എന്നുമാത്രമേ ഉള്ളൂ. ഇവിടെ നിന്നും നമ്മള്‍ തിരിച്ചു പോവേണ്ടത് നമ്മുടെ വിഷയം യുക്തിയും അത് അവലംബമാക്കുന്ന ശാസ്ത്രവുമായതകൊണ്ട് പരിണാമ വ്രക്ഷത്തില്‍ ചിബന്‍സിയുടെ മുന്‍ ഗാമിയില്‍നിന്നു വാലു മുറിഞ്ഞ് നില്‍ക്കുന്ന മനുഷ്യന്‍ എന്ന ജീവിയിലേയ്ക്കാണ്. യുകതിയുടെ അടിസ്ഥാനത്തില്‍ എങ്ങിനെയാണ് സത്യസന്ധമായ ആശയമായി അംഗീകരിക്കാന്‍ കഴിയുക, നോക്കൂ ശാസ്ത്രം എന്നതിന് വ്യല്യം സെസിന്‍ ഡാമ്പിയര്‍ നല്‍കുന്ന നിര്‍വചനം 'പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച് അനുക്രമമായ അറിവും ഈ പ്രതിഭാസങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് യുക്തിനിഷ്ഠമായ പഠനവുമാണ് ശാസ്ത്രം'
(W.C. Dampier: A history of
Science Page: 13).
അത് കൊണ്ട് തന്നെ ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും ശാസ്ത്രത്തിന്റെ ലേബലില്‍ പരിണാമ വാദത്തെ നമുക്ക് വിലയിരുത്തുക സധ്യമല്ല എന്നാണ് എനിക്ക് കണ്ടെത്താന്‍ കഴിയുന്നത്. നീരീക്ഷണ യോഗ്യമല്ലാത്ത ഊഹങ്ങളുടെ അടിത്തറയിലാണ് പരിണാമ സിദ്ധാന്തം സ്ഥപിക്കപ്പെട്ടിരിക്കുന്നത് എന്ന് പരിണാമ സിദ്ധാന്തത്തിന്റെ അധൂനിക വാക്താക്കളിലൊരാളായ സ്റ്റീഫന്‍ ജെ ഗോള്‍ഡ് പോലും പറയുന്നത് നമുക്ക് കണ്ടെത്താന്‍ കഴിയുന്നു.(New Scientist-December 1986)
പരിതസ്ഥിതിയുമായി പൊരുത്തപ്പെടാനായി ജീവികള്‍ നേടിയെടുത്ത അനുകൂലനങ്ങള്‍ പരിണാമം വഴി അനന്തരതലമുറകളിലെയ്ക്ക് സംക്രമിക്കുന്നുവെന്ന് പരിണാമ പൂജകര്‍ പറയുംബോള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവുമധികം കഴിവുകള്‍ കാണപോടെണ്ടത് ഈ ചാക്രിക വ്യവസ്ഥയില്‍ ഏറ്റവും പുരോഗതി പ്രാപിച്ച മനുഷ്യരിലാണ്. പക്ഷെ നൈസര്‍ഗ്ഗീകമായ കഴിവുകള്‍ മറ്റു ജീവികളില്‍ നിന്ന് തുലോം കുറവായി ജനിക്കുന്ന മനുഷ്യന്‍ എങ്ങിനെയാണ് പരിണമത്തിന്റെ മാപിനികള്‍ക്കുളില്‍ വരുന്നത്. അങ്ങിനെ യായിരുന്നെങ്കില്‍ വാവ്വലിനൊപ്പ്പമെങ്കിലും നില്‍ക്കുന്ന ശ്രവണ ശകതിയും, നായയെ പോലെയുള്ള ഘ്രാണേന്ദ്രിയവും, ധ്രുവകരടിയുടെ നല്ല ചര്‍മ്മവും, ചീറ്റപുലിയുടെ വേഗതയുള്ള കാലുകളും ഒക്കെ കാണപ്പെടെണ്ടതായിരുന്നു, പക്ഷെ അതൊന്നും കാണപെടുന്നില്ലെന്ന് മാത്രമല്ല മറ്റു ജന്തു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് നൈസര്‍ഗ്ഗീകമായ കഴിവുകളൊന്നുമില്ലാതെ ജനിക്കുന്ന മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ ആര്‍ജിക്കുന്ന അറിവിന്റെയും, കഴിവുകളുടെയും അടിസ്ഥാനത്തില്‍ പലതും നേടുകയും പല നൈസര്‍ഗ്ഗീകമായ കഴിവുകളോടെ ജനിക്കുന്ന പല ജീവികളും പുതിയതായി യാതൊന്നും നേടതെ മരിക്കുകയും ചെയ്യുന്നു. ഇങ്ങിനെ പറയുംബോള്‍ 'ആപോക്ഷികമായി മോശമായ തന്റെ ശരീരീകമായ വിഭവങ്ങള്‍ക്കു പകരം നഷ്ടപരിഹാര മെന്നോണം മനുഷ്യന് ലഭിച്ചിട്ടുള്ളത് വിപുലവും സൂക്ഷ്ം മൃദുലവുമായ ഒരു നാഡിപടലത്തിന്റെ കേന്ദ്രമായി വലുതും സങ്കീര്‍ണ്ണവുമായ ഒരു തലച്ചേറാണ്
(Gordon childe: Man makes himself, P. 35)
മസ്തിഷ്കം പുരോഗതിപ്രാപിച്ചപ്പ്പ്പോള്‍ മ റ്റെല്ല കഴിവുകളും കൊഴിഞ്ഞുപോയി എന്ന വിചിത്രമായ വാദവും അതിന് തെളിവായി വല്ല ഭ്രൂണശാസ്ത്രതെളിവുകളോ, ഫോസില്‍ തെളിവുകളൊ മുന്നോട്ടുവെക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നത് നമുക്ക് കണ്ടെത്താന്‍ കഴിയും
ഇത് നീണ്ടു നീണ്ടു പോകുന്നത് കൊണ്ടും എന്റെ വായടിത്തം കൊണ്ടും ചിലപ്പോള്‍ ചിലര്‍ക്ക് സഹിക്കാന്‍ കഴിയാതെ വല്ല തോക്കോ കുന്തമോ വടിയോ എടുത്ത് എന്നെ തല്ലി കൊല്ലാന്‍ വരുമെന്നുള്ളത് കൊണ്ട് ഞാന്‍ തല്‍ക്കാലം ചുരുക്കുന്നു. ഇനിയും ഈ ചര്‍ച്ച മത പരിണാമ ശാസ്ത്രത്തിലേയ്ക്കും മറ്റും നീളേണ്ടതുണ്ടെന്ന് ഓര്‍മ്മ പെടുത്തുന്നു.
2. ദൈവം പ്രാര്‍ഥിക്കപെടെണ്ടവനാണെന്ന് എന്തടിസ്ഥാനത്തിലാണ് മനസ്സിലാക്കിയത് ?
ദൈവത്തിന് മനുഷ്യന്‍ പ്രര്‍ഥിച്ചതുകൊണ്ടോ ഇല്ലെങ്കിലും ഒന്നും സംഭവിക്കാനില്ല. പ്രാര്‍ഥനകളും അതിന്റെ സ്വഭാവ സവിശേഷതകളുമെല്ലം മനുഷ്യജീവിതമോഖലകളുമായി ബന്ധപെട്ടതാണ്. അതിലെയ്ക്ക് എടുത്ത് ചാടുന്നില്ല. ഒരുകാര്യം ഓര്‍മ്മിപ്പിക്കുന്നു പ്രാര്‍ഥന എന്ന അത്മീയ പ്രകടനങ്ങളെ മതങ്ങള്‍ എന്ന പരികല്‍പനയില്‍ നിന്ന് മാറ്റിനിറുത്തി മതത്തിലെയ്ക്ക് കൂട്ടിവായിക്കുകയും അവശ്യമെങ്കില്‍ ഒരു പഠനത്തിന് തയ്യറവുകയും ചെയ്യുക.
3.യുക്തിക്കും പ്രപഞ്ചത്തിനും അതീതനയ ദൈവത്തെ അരാധന,പ്രാര്‍ഥന, സല്‍ക്കര്‍മ്മങ്ങള്‍, അടിമപ്പെടല്‍, ഗുഡ് ബുക്ക്സില്‍കയറിപറ്റല്‍ എന്ന്യത്യതി ഉപരിവിപ്ലവകമായ കര്‍മ്മങ്ങള്‍ കൊണ്ടും വിശ്വസം കൊണ്ടും ഒതുക്കുന്നത് എന്തിന്റെ അടിസ്ഥനത്തിലാണ്.
ഇവിടെ താങ്കള്‍ ഉദ്ദേശിക്കുന്നത് അര്‍ഥരഹിതമായ കാട്ടി കൂട്ടലുകളെ കുറിച്ചാണെങ്കില്‍ അതില്‍ നിന്ന് മോല്‍ പറഞ്ഞപ്രകാരം മതം എന്ന ഏകത്വത്തിലേയ്ക്ക് കൂട്ടിവായിക്കണം എന്നു സൂചിപ്പിക്കട്ടെ. സാന്ദര്‍ഭികമായി പറയട്ടെ, മനുഷ്യ കര്‍മ്മങ്ങളുടെ അര്‍ഥതലങ്ങള്‍ ഒരു കുംബസാരകൂടിന്റെ സ്വകാര്യതയില്‍ സീകാര്യമാവുമെന്നൊ, അല്ലെങ്കില്‍ ഉരുക്കഴിക്കുന്ന മന്ത്രക്ഷരങ്ങളൂടെ, നിവേദിക്കപ്പെടുന്ന ഭൗതികവസ്തുകളീലൊ, ഒരു നിസ്സ്ക്കാരപായയിലോ, നെറ്റിയില്‍ തെളിയുന്ന നിസ്സ്ക്കാര തഴംബിലോ, ഒരു പകലിന്റെ ഭക്ഷണ വര്‍ജനത്തിലോ അവസനിക്കുന്നതല്ലെന്നും അതിനെക്കൊമപ്പുറം ജീവിതത്തിന്റെ സമസ്തമോഖലകളിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു തത്വസംഹിതകളിലെയ്ക്കുള്ള വഴികാട്ടിയായി ഒരു ഗന്ഥവും അതിന്റെ നിയമങ്ങളൂമുണ്ട്, അതാണ് മതത്തിന്റെ അടിസ്ഥാനം അതിനെയാണ് നിങ്ങള്‍ ശാസ്ത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, ചരിത്രത്തിന്റെ, മാനവീകതയുടെ അളവു കോലുകള്‍ കൊണ്ട് അളക്കാന്‍ ശ്രമിക്കേണ്ടത്, മതവും ശാസ്ത്രവും എന്ന സംവാദങ്ങളിലെയ്ക്ക് വരുംബോള്‍, അങ്ങിനെയൊരു സംവാദം ആവശ്യമായി വരുന്നെങ്കില്‍ മാത്രം, ഇങ്ങിനെ പറയാന്‍ കാര്യം പലപ്പോഴും പരസ്പരമുള്ള പരിചപ്പെടുത്തലുകളില്‍ സൂരജ് സൂചിപ്പിച്ച പോലെ അടുത്തറിയുക എന്ന ഒരു തലത്തില്‍ നിന്ന് മാറി സ്വന്തം വിശ്വാസം അപരനിലേയ്ക്ക് അടിച്ചേല്‍പ്പിക്കുന്‍ ശ്രമിക്കുന്നു എന്നെരു തോന്നാല്‍ ശക്തമാവാറുണ്ട്. അങ്ങിനെ തോന്നല്‍ എന്റെ ഉള്ളില്‍ ഉണ്ടായാലും താങ്കളുടെ ഉള്ളില്‍ ഉണ്ടായാലും അത് തെറ്റാണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ എന്ന് സാന്ദര്‍ഭികമായി പറയുകയും. റെഫീഖ് എന്ന സുഹൃത്തിനോട് സംഭാഷണങ്ങള്‍ക്കിടയിലെയ്ക്ക് ഔചിത്വ ബോധമില്ലാതെ കടന്നു വന്ന് മുന്‍ ധാരണകള്‍ വിളിച്ചു പറയുന്നത് അത്ര വലിയ മാന്യതയല്ലെന്നും സ്നേഹപൂര്‍വ്വം അറിക്കട്ടെ. പറയൂ കാര്യ കാരണബന്ധത്തോടെ.
March 9, 2008 9:11 AM
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 3/09/2008 11:53:00 AM 1 comments
Labels: കണ്ടെടുക്കലുകള്‍., കണ്ടെത്തലുകള്‍, ദൈവം സംവാദം
Saturday, March 8, 2008
ദൈവം, സംവാദം, കണ്ടെത്തലുകള്‍, കണ്ടെടുക്കലുകള്‍.
ഈ പോസ്റ്റുകള്‍ എന്റെ കമന്റ്സ് ആണ്, താഴെ കൊടുത്തിരിക്കുന്ന വെള്ളെഴുത്തിന്റെ ദൈവമേ എന്ന പോസ്റ്റില്‍ ഞാനിട്ട കമന്റ്സുകള്‍, ഇത് ഒരു പോസ്റ്റാക്കികൊണ്ട് ഇടുന്നത് എന്റെ കമന്റ്സിന്റെ ആധികാരികത കാണിക്കനെല്ലെന്നും മറിച്ച് വളരെ നല്ലരീതിയില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലെയ്ക്ക് നിങ്ങളുടെ ശ്രദ്ധക്ഷണിക്കാനും, ഞാന്‍ എന്താണ് പറയാന്‍ ശ്രമിച്ചത് എന്ന് ഒന്നുകൂടി വിലയിരുത്താനും വേണ്ടിയാകുന്നു എന്നോര്‍മ്മപ്പെടുത്തട്ടെ. ദൈവമേ എന്ന ആ പോസ്റ്റും അതിലെ കമന്റുകളും കൂട്ടിവായിക്കുംബോള്‍ മാത്രമേ ഈ വായന പൂര്‍ത്തിയാവൂ എന്നു പറയട്ടെ.
http://vellezhuthth.blogspot.com/2008/02/my-god.html
കമന്റ് 1
പൂച്ചക്ക് പൊന്നുരുക്കുന്നിടത്തു എന്താ കാര്യം എന്നു ചോദിക്കരുതേ,
ദൈവം ഉണ്ട് എന്നും പദാര്‍ഥത്തിനും കാലത്തിനും അതീതമായ അസ്തിത്വമുള്ള ആ പരമമായ സത്യത്തിന്റെ അറിവും, കഴിവും, ശക്തിയുമണ് സൂക്ഷമപ്രപഞ്ചത്തിലും സ്ഥൂലപ്രപഞ്ചത്തിലും കാണപ്പെടുന്നത് എന്നും അവന്റെ അസ്തിത്വം ഈ പ്രപഞ്ചത്തിന് പുറത്താണ് എന്നും വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് എന്റെ ഒരഭിപ്രായം ഇവിടെ രേഖപ്പെടുത്തട്ടെ. ( എന്റെ ബുദ്ധിയില്‍ തെളിയുന്നത് ഒരു വസ്തു ഉണ്ടാക്കിയ ഒരാളുടെ അസ്തിത്വം അതിനകത്ത് അല്ലല്ലൊ പുറത്തല്ലെ നമുക്ക് കാണാന്‍ കഴിയുന്നത് ഉദ: ഒരു മേശ, കസേര, കാര്‍ തുടങ്ങിയ എന്ത് വസ്തുക്കള്‍ എടുത്താലും അങ്ങിനെ തന്നെയല്ലെ ? ഇനി പരിണാമവാദമാണെങ്കില്‍ കുറച്ച് ഉരുക്ക് കൂട്ടിയിട്ടാല്‍ ഒരു കാറോ, ബസ്സോ കോടികണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും വികലമായ രൂപത്തിലെങ്കിലും രൂപപെടുമെന്ന് ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ ? പിന്നെ എങ്ങിനെയാണ് ഇത്രയും സങ്കീര്‍ണ്ണവും അന്യൂനവുമായ ഒരു പ്രപഞ്ചം ഉടലെടുക്കുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല )
പിന്നെ തലച്ചോറില്‍ നിന്നും പഠനങ്ങള്‍ ഹൃദയത്തിലേയ്കുകൂടി വന്നാല്‍ മാതൃമേ അതിന്റെ സാര്‍ഥകത സീകാര്യമാവുകയുള്ളു എന്നെനിക്ക് തോന്നുന്നു. നമ്മുക്കറിയാം തീരുമാനങ്ങളുടെ ഉല്‍ഭവസ്ഥാനം മസ്തിഷ്കം ആണെങ്കില്‍ കൂടി ദൈനം ദിനജീവിതത്തിലെ വികാര വിചാരങ്ങളുടെ ശെരി-തെറ്റുകളുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന ചെറിയ ആന്ദോളനങ്ങള്‍ പോലും പ്രതിഫലിക്കുന്നത് ഹൃദയത്തില്‍ ആണ് എന്ന് നമുക്കറിയാം. എന്റെ കാഴ്ചപാടില്‍ ഹൃദയവികരങ്ങളിലെ മാനുഷീക മൂല്ല്യങ്ങളുടെ അന്തസത്തകളിലേയ്ക്ക് മാനവസമൂഹം നടന്നടുക്കുംബോള്‍ ചേദ്യങ്ങളുടെ, കണ്ടെത്തലുകളുടെ ഒരു പുതിയ വിഹായസ്സ് ഒരോ മനുഷ്യ മനസ്സിലും പിറവി കൊള്ളുമെന്നും അപ്പോള്‍ യാഥാര്‍ത്തമായ ദൈവത്തിന്റെ അസ്തിത്വം തിരിച്ചറിയുമെന്നുമാണ്.
അക്കാഡമിക്ക് ബുദ്ധിജീവികളുമായി സംവദിക്കാനുള്ള വലിയ സമൂഹിക സംസ്ക്കാരിക ബിരുദങ്ങളെന്നും ഇല്ലാത്ത എനിക്ക് ഇവിടെ അഭിപ്രായം രേഖപെടുത്താനുള്ള അവകാശം ഉണ്ടൊ എനെനിക്കറിയില്ല, നിങ്ങളുടെ ചര്‍ച്ചകള്‍ വായിക്കാറുള്ള ഒരു ബ്ലോഗ് വായനക്കാരന്‍ എന്ന അവകാശം എടുത്ത് കൊണ്ട് ഞാനിവിടെ എന്നെ അടയാളപ്പെടുത്തുന്നു.
March 5, 2008 11:27 AM
കമന്റ് 2
എല്ലാവരോടും എന്റെ നിലപാട്
മനുഷ്യജീവിതത്തിന്റെ വ്യത്യസ്തവും, ആകസ്മികവും, സംഭവബഹുലവുമായ തലങ്ങളെ പഠന വിധേയമാക്കുന്ന ഒരാള്‍ക്ക് കാണാന്‍ കഴിയുന്ന ഒരു പരമാര്‍ഥമാണ് ശാസ്ത്രം അത് ഒരു ഉപകരണം മാത്രമാണെന്നും അത് കൈകാര്യം ചെയ്യുന്ന വ്യക്ത്യയുടെ ആര്‍ജിതമായ അറിവിന്റെ അടിസ്ഥാന തലങ്ങളും, മാനസ്സീക-ആരോഗ്യപരമായ കാര്യങ്ങളും, ദൈനം ദിന ജീവിത ചുറ്റുപാടുകളിലെ വികാര പരമായ അനുഭവ തലങ്ങളും ശാസ്ത്രത്തെ ഉപയോഗിക്കുന്ന, അല്ലെങ്കില്‍ പ്രയോഗിക്കുന്നതില്‍ അടങ്ങിയിരിക്കുകയും സമൂഹികമായി അതിന്റെ പ്രത്യഘാതം മനുഷ്യര്‍ക്കും പരിതസ്തിഥിക്കും ഹാനികരവുകയും ചെയ്യാം എന്നത്, ആ ഉല്‍ക്കണ്ഠ ഒരു വ്യക്തി എന്ന നിലയില്‍ ഞാനിവിടെ രേഖപെടുത്തട്ടെ. ശാസ്ത്രം അത് വ്യത്യസ്തമായ തലങ്ങളില്‍ മാനവരാശിക്കു നല്‍കിയ വിസ്മയകരമായ സഹായസഹകരണങ്ങളെ തമസ്ക്കരിച്ചു കൊണ്ടല്ല ഇത് ഞാനിവിടെ പറയുന്നത് മറിച്ച് ശാസ്ത്രത്തിന്റെ പ്രമാണികമായ അതിന്റെ നന്മകളെ കാണുനതോടൊപ്പം തന്നെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേയ്ക്ക് അതിനെ കൊണ്ടു വരികയും ശാസ്ത്രത്തിന്റെ ഇന്നുകാണുന അത്ര സഹായ സഹകരണമൊന്നുമില്ലാതെ മാനവ സമൂഹം അതിജീവിച്ചു പോന്ന ആ വലിയകാലഘട്ടങ്ങളിലെ നന്മകളെ വിട്ടുകളഞ്ഞുകൊണ്ട് ശാസ്ത്രത്തിന്റെ ആലയിലോക്ക് മാനവസമൂഹത്തെ മാറ്റികെട്ടുംബോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടത്തെ കുറിച്ച് ഭയപ്പെടുന്നത് കൊണ്ട് കൂടിയാണ്. നമുക്കറിയം ശാസ്ത്രം 'അനിശ്ചിതത്വം' ഒരു സിദ്ധാന്തമായി അംഗീകരിക്കുന്നത്, ഖഗോള-അണു-തന്മാത്ര ശാസ്ത്രമോഖലകളില്‍ വിസ്മയഭരിതരാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തുംബോള്‍ തന്നെയാണ്.
സ്വയം നീരീശ്വരവാദിയും ഭൗതീകവാദിയുമൊക്കെയായി പരിചയപ്പെടുത്തുന്ന ശാസ്ത്രദാര്‍ശാനികന്‍ പീറ്റര്‍ മെഡവര്‍ തന്റെ 'ദ ലിമിറ്റ്‌സ് ഒഫ് സയന്‍സ്സ്' എന്ന ഗ്രന്ഥത്തില്‍ ദൈവദര്‍ശനങ്ങളിലെയ്ക്ക് നടന്നടുത്ത് കൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നമുക്ക് ഈ ചര്‍ച്ചയോട് കൂട്ടിവായിക്കേണ്ടതായിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഒരു കാര്യം ഞാന്‍ ഒര്‍മ്മിപ്പിക്കട്ടെ ഇവിടെ സജീവമായ ചര്‍ച്ചകളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതായിരിക്കും എന്നു കരുതുന്നു . ആര്‍ജിതമായ അറിവുകളില്‍ അടിമപ്പെടുന്ന പാര്‍ശ്വവല്‍ക്കരണങ്ങളുടെ അപകടത്തെ കാരണം അത് പുതിയ ശെരിയായ വഴികളിലെയ്ക്കുള്ള വെളിച്ചങ്ങളെ കെടുത്താന്‍ കാരണമായേക്കാം.
അതുപോലെ തന്നെ ആത്മവിശ്വസത്തിനുള്ള ഉത്തേജകം മാത്രമായി ദൈവ വിശ്വസത്തെ ചുരുക്കികൊണ്ട് വരികയും, സമൂഹം ഇന്ന് നേരിടുന്ന വലിയ ഒരു വെല്ലുവിളിയായ ആത്മാഹത്യ പ്രവണതകളെ സഹതാപം എന്ന മാനൂഷീകവികാരവുമായി കൂട്ടിവായിക്കുകയും ചെയ്യുംബോള്‍ ഉണ്ടാകാന്‍ പോകുന്ന അപകടങ്ങള്‍ എന്നെ ഞെട്ടിക്കുകയും എന്തുകൊണ്ട് ഇത്രനിസ്സാരവല്‍ക്കരണം എന്ന് അത്ഭുതപ്പെടുത്തുന്നു. എനിക്ക് കണ്ടെത്താന്‍ കഴിയുന്ന ഒരു കാരണം യഥാര്‍ത്തമായ കാര്യ കാരണ ബന്ധിയായ ഒരു ദൈവദര്‍ശനത്തിലെയ്ക്ക് ഇനിയും എത്തപെട്ടില്ല എന്നും ആണെങ്കില്‍ തന്നെ മുന്‍ വിധികളോടെ അത് വായിക്കപ്പെട്ടിരിക്കാം എന്നും തോനിപ്പോകുന്നു. ഞാന്‍ ചുരുക്കട്ടെ.
സൂരജ് രാജനെ പോലുള്ളവര്‍ സമഗ്രമായ പഠനങ്ങളിലൂടെ ആര്‍ജിച്ചെടുത്ത അറിവിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുംബോള്‍ ബ്ലോഗുകള്‍ തീര്‍ച്ചയായും ഒരു കാര്യം അടിവരയിടുന്നുണ്ട്. അത് മാനവസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടക്കാതെ ഒരു ആശയ സംവാദത്തിന് കളമൊരുക്കുന്നു എന്നത്. ഇത്തരം ഇടപെടലുകള്‍ നാളെയുടെ സുപ്രഭാതങ്ങളിലെയ്ക്കുള്ള ശാന്തിയുടെ-സമാധാനത്തിന്റെ ഉണര്‍ത്തു പാട്ടായി മാറട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഇവിടെ എന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ ഇടതന്ന വെള്ളെഴുത്തിന് എന്റെ നന്ദി അറീക്കുന്നു.
March 6, 2008 10:09 AM
കമന്റ് 3
എല്ലാവരോടും
"എല്ലാവരും അടിയറവു പറയേണ്ട ഒരു ശക്തിയാണ് ദൈവം എന്ന് ചുരുങ്ങിയത് ഭാരതീയ തത്വ സംഹിതകളെങ്കിലും പറയുന്നില്ല."
കണ്ണൂസിന്റെ ഈ വാദത്തോട് എനിക്ക് വിയോജിക്കേണ്ടിയിരിക്കുന്നു.
1) ഋഗ്വേദം മണ്ഡലം 10, സുക്തം121, ഋക്ക് 1
നമുക്ക് ഇങ്ങിനെ വായിക്കാം
ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രേ
ഭൂതസ്യ ജാത: പതിരേഗ ആസിത്
സദാധാര പ്ര്യഥിവിം ദ്യമുതേമാം
കസ്‌മൈ ദേവായ ഹവിഷാ വിധേമ
(സാരം: പ്രകശ സ്വരൂപിയും സൂര്യാദിയായ പ്രകാശിക്കുന്ന വസ്തുക്കളെ സ്ര്യഷ്ടിച്ചു വഹിക്കുന്നവനും ഉല്‍പ്പന്നമായ മുഴുവന്‍ ജഗത്തിന്റെയും പ്രസിദ്ധനും രക്ഷകനുമായ ഏകനായ ഹ്യരണ്യ ഗര്‍ഭന്‍ ജഗത്തുണ്ടാകുന്നതിന് മുന്‍പ് തന്നെ വെളിപ്പെട്ടു. അവന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും വഹിക്കുന്നു സുഖസ്വരൂപിയായ അവരെ സ്വീകരിക്കത്തക്കതായ ശ്രദ്ധപൂര്‍ണ്ണമായ ഉപാസനകൊണ്ട് ഞങ്ങള്‍ ഭജിക്കുന്നു.)
2). ഈശാവാസ്യോപനിഷത്ത് ശ്ലോകം 12.
അന്ധം തമ: പ്രവിശാന്തിയേ സമ്പൂതി മുപാസതേ
തതോഭൂയ ഇവ തേ തമോ യ ഉ സംഭൂത്യം രത:
സാരം: ( നശ്വരങ്ങളായ ദേവ പിതൃമാതവാദികളെ ഉപാസിക്കുന്നവന്‍ ഘോരാന്ധകാരത്തില്‍ പതിക്കുന്നു, അവിനാശിയായ പരമാത്മാവിനെക്കുറിച്ച് മിഥ്യാഭിമാനത്തോടുകൂടിയായിരിക്കുന്നവരും ഘോരന്ധകാരത്തില്‍ തന്നെ പതിക്കുന്നു)
ഇങ്ങിനെ ഒരുപാട് വാക്യങ്ങള്‍ നമുക്ക് വെറെയും കണ്ടെത്താന്‍ കഴിയും എന്നിരിക്കെ എന്തുകൊണ്ടാണ് താങ്കള്‍ അങ്ങിനെ പറഞ്ഞത് എന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല, എന്തായാലും കേനോപനിഷത്ത് പറയുന്ന പോലെ മ്യഥ്യാഭിമാനം അയിരിക്കാന്‍ വഴിയില്ലെന്നും വായനക്കിടയില്‍ തെളിയാതെ പതിയാതെ പോയതാകാം എന്നും കരുതട്ടെ.
ഇങ്ങിനെ ശെരിയായ അത്മീയതയിലേയ്ക്ക് വഴി നയിക്കോണ്ട പലതും വിട്ടുകളഞ്ഞുകൊണ്ട് അദ്വൈതം ചാര്‍വാകം പോലുള്ള മനുഷ്യനിര്‍മ്മിത പ്രത്യായ ശാസ്ത്രത്തിലെയ്ക് കൂപ്പുകുത്തികൊണ്ട് യഥാര്‍ത്തമായ സത്തയില്‍ നിന്ന് അകന്നു പോകുന്നുണ്ട് എന്നെനിക്ക് തോനുന്നു. അദ്വൈതം പോലുള്ള വിശ്വസങ്ങള്‍ അവസാനം നീരിശ്വരവാദത്തിന്റെ തന്നെ ആലയത്തിലെയ്ക്ക് കെട്ടപെടുന്നത് നമുക്ക് കാണാന്‍ കഴിയും. കാരണം പദാര്‍ഥ-സമയ-കാലങ്ങള്‍ക്ക് അതീതനായ ദൈവത്തെ ഇതിന്റെ യെല്ലാം പരിമിതിയില്‍ ജീവിക്കുന്ന മനുഷ്യന്‍ അതിനുള്ളില്‍ നിന്നുകൊണ്ട് തന്നെ നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ഒരു തത്ത്വ സംഹിതയാണ് അതെല്ലാം.
യഥാര്‍ത്തമായ ദൈവത്തിന്റെ അസ്തിത്വത്തെയും അചിന്തിതമായ ശക്തിയുടെ, ഉള്‍കൊള്ളലിന്റെ കാരുണ്യത്തിന്റെ.. വിശാലതയെയും നിരകാരിക്കുകയും ഞാന്‍ തന്നെ യാണ് ദൈവം എന്ന സങ്കുചിതത്വത്തിലേയ്ക്ക് ചുരുങ്ങുകയുമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
നോക്കു കേനോപനിഷത്ത്ഖണ്ഡം 1, ശ്ലോകം 6.7
യക്ഷച്ചുഷാന പശ്വതി യേനചാഷ്യം ഷി പശ്വതി
തദേവ ബ്രഹ്മത്വം വിദ്ധിനേദം യദിനമുപാസതേ
യത്‌ശ്രോത്രേണ നശ്രുണോതി യേനശ്രത്രമിദം ശ്രുതം
തദേവ ബ്രഹ്മത്വം വിദ്ധിനേദം യദിതമുപാസതേ
(സാരം : യാതൊന്നാണോ കണ്ണുകൊണ്ട് കാണാന്‍ സാധിക്കാത്തത്, എന്നല്‍ കണ്ണിന് ദര്‍ശനം ലഭിക്കുന്നതിന് കാരണം യാതൊന്നാണോ അതിനെ തന്നെ ബ്രഹ്‌മം എന്ന് മനസ്സിലാക്കുക, കണ്ണുകൊണ്ട് കാണുന്ന യാതൊന്നിനേയാണോ മനുഷ്യന്‍ ഉപാസിക്കുന്നത് അത് ബ്രഹ്മമല്ല. യാതൊരു ശബ്ദത്തെ കാത് കൊണ്ട് ആര്‍ക്കും കേള്‍ക്കാന്‍ സാദ്ധ്യമല്ലയോ, എന്നാല്‍ യാതൊനില്‍ നിന്നാണോ ആ ശ്രവണേന്ത്രിയത്തിന് ശ്രവണശക്തി ലഭിക്കുന്നത്, അതിനെ തന്നെ ബഹ്‌മമെന്ന് നീ മന്‍സ്സിലാക്കുക, കതുകള്‍ക്ക് ഉപാസനവിഷയമായിരിക്കുന്നത് ബ്രഹ്മമല്ല.)
എത്ര സുന്ദരമായി ഏകനായ അരാധിക്കപെടെണ്ടവനായ പ്രപഞ്ചപരിപാലകനെ പരിചയപ്പെടുത്തിയിരിക്കുന്നു. സുഹൃത്തുകളെ. ഇതെന്നും കാണാന്‍ കഴിയാതെ ഏത് സുകൃതം തേടിയാണ് നിങ്ങളുടെ ചര്‍ച്ച എന്നെനിക്ക് മനസ്സിലാകുന്നില്ല.
എന്നെ അശങ്കപ്പെടുത്തുന കാര്യം പലരും ഈ പറയുന്ന തരത്തിലുള്ളതായ യതാര്‍ഥ ദൈവത്തെ കണ്ടെത്തുനതിന് പകരം മറ്റു പല കാഴ്ചകളെയും ദര്‍ശനങ്ങളെയും തേടി പോകുന്നതിലെ അവരെ നയിക്കുന്ന ഒരു ചേതോവികാരം ഏകനായ ആദൈവത്തിലേയ്ക്കുള്ള ആ കീഴെതുങ്ങല്‍ മനുഷ്യനില്‍ സദാ അന്തര്‍ലീനമായ ഒരു മ്യഥ്യഭിമാന ബോധാതടസ്സം തന്നെ യാകാം എന്നു കരുതട്ടെ. എന്നെ സംബന്ധിച്ചെടുത്തോളം ഏകനായ ദൈവത്തിലെയ്ക്കുള്ള കീഴൊതുങ്ങല്‍ അല്ലെങ്കില്‍ അടിമപ്പെടല്‍ മറ്റ് എല്ല അടിമപെടലില്‍ നിന്നുള്ള മോചനമാണെനിക്ക്, അല്ലെങ്കില്‍ ഞാന്‍ സഹാചര്യത്തിനനുസരിച്ച് മുപ്പത്തിമുക്കോടി ദൈവങ്ങളിലെയ്ക്ക് എന്നെ ആര്‍പ്പിക്കേണ്ടിവരും എന്നുള്ള തിരിച്ചറിവാണ്. ഇതില്‍ പലരും ഞങ്ങള്‍ക്ക് ദൈവമില്ല എന്ന് വിളിച്ചു പറയുന്നുണ്ടെങ്കില്‍ കൂടി അവരില്‍ പലരും പലതിനും അടിമയാണെന് വരികള്‍ക്കിടയില്‍ നിന്ന് എനിക്ക് വായിക്കാന്‍ കഴിയുന്നുണ്ട്, ചിലര്‍ ശാസ്ത്രീയമായ വിശ്വസങ്ങള്‍ക്ക് അടിമകളാണെങ്കില്‍ മറ്റുചിലര്‍ താങ്കള്‍ ജനിച്ചുപോയ സഹചര്യത്തിന്റെ അടിമകളും, മറ്റുചിലര്‍ താന്‍ പഠിച്ചെടുത്ത അറിവിന്റെ അടിമകളുമാണ്, ഇങ്ങിനെ സഹചര്യങ്ങള്‍ക്കും, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും, തെളിഞ്ഞതും തെളിയിക്ക പൊടാത്തതുമായ ശാസ്ത്രീയ നിഗമനങ്ങള്‍ക്കും അടിമകളാകുംബോള്‍ എന്തെക്കൊയോ മ്യഥ്യാഭിമാനത്തിന്റെ പേരില്‍ യഥാര്‍ത്തമായ ദൈവത്തിന്റെ അടിമത്വത്തില്‍ നിന്ന് ഒളിച്ചോടന്‍ ശ്രമിക്കല്‍ വെറും മൗഢ്യം മാത്രമാണെന്നാണ് എന്റെ വിലയിരുത്തല്‍.
ഇതിന്റെ അര്‍ഥം ഭാരതിയമായ അതിന്റെ വേദോ-പനിഷത്തുകളുമായും അതിലുള്ള മുഴുവന്‍ കാര്യങ്ങളുമായും ഞാന്‍ സന്ധിച്ചെയ്യുന്നു എന്നല്ല.
മറിച്ച് ഇനിയും സ്വര്‍ഥപരമായ മനുഷ്യന്റെ കൈകടത്തലുകള്‍ കടന്നു ചെന്നിട്ടില്ലത്ത അതിന്റെ യഥാര്‍ത്തമായ സത്തയില്‍ ഞാന്‍ വിശ്വസിക്കുകയും, വ്യത്യസ്തമായ പഠന സങ്കേതങ്ങള്‍ ഉപയോഗിച്ച് മറ്റു മാനവീക സംസക്കാരീക വേദസംഹിതകളിലെയ്ക്കും, ചരിത്രപരവും, അതിപുരാതനമായ ജനസംസ്ക്കാരങ്ങളിലെയ്ക്കും നാം കടന്നുചെല്ലെണ്ടതും അങ്ങിനെ ഇഴപിരിച്ചെടുക്കുംബോള്‍ കണ്ടെത്തുന്ന സത്യത്തിലെയ്ക്ക് ചെന്നെത്തെണ്ടതുമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഗൗരവമാര്‍ന്ന പഠനങ്ങളും കാഴ്ചകളും ഇവിടെ സമര്‍പ്പിക്കപ്പെടുംബോള്‍ തന്നെ അത് വെറും തെലിപ്പുറമുള്ള അഭ്യസമായി തീരാതിരിക്കാന്‍ നിങ്ങളെല്ലാവരും ശ്രദ്ധിക്കുമെന്നും കരുതട്ടെ.
March 7, 2008 4:02 PM
കമന്റ് 4
സ്നേഹാദരപൂര്‍വ്വം സൂരജ് രാജനും, വെള്ളെഴുത്തിനും;
പ്രിയ സുഹൃത്തെ താങ്കള്‍ സൂചിപ്പിച്ച ബ്ലോഗുടമയുടെ ഇംഗിതം അടിസ്ഥാനമാക്കി ഇനിയും ഞാനിവിടെ കമാറ്റിടുന്നതിലെ ഔചിത്തിമില്ലായ്മ എന്നെ അലോസരപ്പെടുത്തുനുണ്ട്. കാരണം ഒരു ആസ്തികനും, ആസ്തിക കണ്ണടവെച്ച് കൊണ്ട് തന്നെ ശാസ്ത്രത്തെയും , സംസ്ക്കാരീക-ചരിത്രപരബര്യങ്ങളെയും, പ്രത്യയ ശാസ്ത്രങ്ങളെയും നോക്കികാണുകയും അതിനെ എന്റെ മനനത്തിന്റെ സത്യസന്ധത മാത്രം അളവു കോലക്കുകയ്യും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്കിവിടെ സംസരിക്കാന്‍ അര്‍ഹതയുണ്ടൊ എന്നെനിക്കറിയില്ല. പക്ഷെ ഒരു കാര്യം ഞാനിവിടെ അടിവരയിട്ടുകൊണ്ട് പറയുന്നു അത് ഒരു ആസ്തിക x നാസ്തിക കടിപിടിക്കോ, അല്ലെങ്കില്‍ വളരെ ബൗദ്ധികമായ അഭ്യസങ്ങള്‍ കാണിക്കമെന്നുള്ള വ്യമോഹവുമായോ അല്ല ഞാനിവിടെ കമാന്റിടാന്‍ ശ്രമിക്കുന്നത്. അതിലെനിക്ക് താല്‍പ്പര്യമോ, കഴിവോ ഇല്ലെന്ന് പറയട്ടെ. നന്മ-തിന്മകളുടെ, സന്തോഷ-സന്താപങ്ങളുടെ, ഒരുമയുടെ-സംഘട്ടനങ്ങളുടെ, ശാസ്ത്രിയ-അശാസ്ത്രീയതകലുടെയും സമൂഹ്യമായ ബഹുസ്വരതകള്‍ക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക് എന്റെതായ രീതിയില്‍ എന്നെ അടയാളപ്പെടുത്തേണ്ടത് ഞാന്‍ വിശ്വസിച്ചനുഷ്ഠിക്കുന്ന ഭൂമിക എന്നോടവശ്യപ്പെടുന്നതും അതിന് ഭൗതികവും അഭൗതികവുമായ പ്രതിഫലം എനിക്ക് വാഗ്ദാനം ചെയ്യപെട്ടതുമാണ്.
ഒന്നു കൂടി കൃത്യമായി പറയുകയാണെങ്കില്‍ സര്‍വ്വമത സമത്വവാദങ്ങളിലൊ, ശാസ്ത്രീയ-അശാസ്ത്രീയ-വൈരുദ്ധിത്മക ഭൗതികവാദങ്ങളിലെയ്ക്കോ മാനവസമൂഹത്തെ അടിയറവെക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല. അതെരു തരം ആത്മവഞ്ചന തന്നെയാകാം എന്നാണ് എന്റെ വായനകളിലൂടെ എനിക്ക് തോന്നിയിട്ടുള്ളത്.
ഞാന്‍ ആസ്തികന്റെ കണ്ണടവെച്ചുകൊണ്ടും അതേ സമയം ചിന്തയുടെ, യുക്തിയുടെ മൂശയില്‍ കാര്യങ്ങളെ അപഗ്രഥനം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് തന്നെയാണ് ഞാന്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത് പക്ഷെ അതിന് കടുപിടുത്തങ്ങളുടെ-അഹങ്കാരത്തിന്റെ-മ്യഥ്യഭിമാനത്തിന്റെ-ശാസ്ത്രീയ സത്യങ്ങള്‍ക്ക് നേരെയുള്ള പുറം തിരിയലുകളുടെ പുറംചട്ടകളില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് തന്നെയാണെന്ന് കരുതുന്നത് കൊണ്ടാണ് ഞാന്‍ ഇത്തരം ചര്‍ച്ചകളില്‍ ഇടപ്പെടുന്നത്.
സൂരജ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് നേരെ എനിക്ക് ഉത്തരങ്ങള്‍ ഉണ്ട് എന്നും അത് ആസ്തിക-നാസ്തിക-ശാസ്ത്രീയ-പൗരാണിക ജീവിത ചിത്രങ്ങളുമായി കൂട്ടിവായിക്കേണ്ടതുമാണ് എന്നുള്ളത് കൊണ്ട് എനിക്കതിനുള്ള ഇടം ഈ ബ്ലോഗുടമ നല്‍കുകയാണെങ്കില്‍ താമസിയാതെ നിങ്ങള്‍ക്ക് മുന്‍പില്‍ അത് ചര്‍ച്ചക്ക് വെയ്ക്കാം എന്ന് ഞാന്‍ കരുതുന്നു.
ഞാനിവിടെ ഇടപെടുംബോള്‍ ആര്‍ക്കെങ്കിലും എതെങ്കിലും തരത്തിലുള്ള വിഷമം അനുഭവപ്പെട്ടെങ്കില്‍ മാനവസമൂഹത്തിലെ വെറും ഒരംഗം എന്ന നിലയില്‍ എന്നോട് പൊറുക്കുമെന്നും നിങ്ങളുടെ ഇടയില്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാനുണ്ടാകുമെന്നും സൂചിപ്പിച്ചു കൊണ്ടും നമ്മുടെ ഇടപെടലുകള്‍ അഞ്ജ്തയുടെയും-വെറുപ്പിന്റെയും രാഷ്ട്രീയം നീക്കി ശാന്തിയുടെ പുലരിപിറക്കാന്‍ ഇടയാക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിച്ചുകൊണ്ട് നിറുത്തുന്നു.
March 8, 2008 9:49 AM
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 3/08/2008 12:30:00 PM 3 comments
Labels: കണ്ടെടുക്കലുകള്‍., കണ്ടെത്തലുകള്‍, ദൈവം, സംവാദം