വീണ്ടും വീണ്ടും കണ്ണാടി നോക്കിയവര്‍
മുഖകുരുവിനെയോര്‍ത്ത് ഉറക്കം കളഞ്ഞവര്‍
വിമര്‍ശനങ്ങളെ വെറുത്തവര്‍
തേന്‍ പുരട്ടിയ വാക്കുകളെ സ്നേഹിച്ചവര്‍
പരസ്പരമുള്ള സോപ്പുതേക്കലില്‍ അഭിരമിച്ചവര്‍
നിഴലുകളെ ഭയന്നവര്‍
നിഴലുകളുടെ കാലു മാറ്റങ്ങളില്‍ മനംതകര്‍ന്നവര്‍
ഉള്ളതിന്റെ മൂല്ല്യം കാണാത്തവര്‍
ഇല്ലാത്തതിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെട്ടവര്‍
ദീക്ഷയും കണ്ണില്‍ ദീനതയും പേറിയവര്‍
ഒരു മുഴം കയറില്‍, വിഷകുപ്പികളില്‍ തീര്‍ന്നവര്‍
മദ്യത്തിന്റെ, കഞ്ചാവിന്റെ മയക്കങ്ങളില്‍ ജീവിച്ചവര്‍
അവര്‍
ജീവിതത്തെ സ്നേഹിച്ചവര്‍
ജീവിതമെന്തെണെന്നറിയാന്‍ ശ്രമിക്കത്തവര്‍
ജീവിച്ചു കൊതി തീരാത്തവര്‍
ഏയ് ശ്ശ്ശ്ശ്......
കുറിപ്പ് തീരുന്ന സമയത്ത്
പിന് വിളിയിലാരെന്ന് തിരയുംബോള്‍
നാലുമണിവെയിലിന്റെ ബലത്തില്‍
പുരപുറം കയറിയ നിഴല്‍
പരിഹാസത്തിന്റെ കത്തി കൊണ്ട് നെഞ്ചില്‍ വരഞ്ഞ്
പിളര്‍ന്ന മുറിവില്‍ മുളകു പൊടിയെറിഞ്ഞ്
ഒരു പിന് ചോദ്യം
സ്വയം കുറിച്ചിട്ട വാക്കുകളുടെ കണ്ണാടിയില്‍
സ്വമുഖം തെളിയുന്നുവോ ?
ഇല്ലെങ്കില്‍ താങ്കളെന്നോട് സംവദിക്കോണ്ടി വരും.
[അത്മഗതം: ഛെ.. പോസ്റ്റ്ചെയ്യാന് തുടങ്ങുന്ന സമയത്ത് ഈ നിഴലിന്റെ ഒരു പിന് വിളി. അല്ലെങ്കിലെ കമാന്റ് സ്ക്കൊ കുറവ എന്തചെയ്യ്. ഹോ സോപ്പുതേപ്പിക്കലിന്റെ ഒരു സുഖം ആാാാ....ഹ്ഹൂൂ വല്ലാത്ത നീറ്റല്‍, മുറിവ് പഴുക്കുമോ ആവോ ?]
Sunday, February 24, 2008
നിഴലുകളെ പ്രണയിച്ചവര്‍
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 2/24/2008 11:22:00 AM
Subscribe to:
Post Comments (Atom)
9 comments:
[അത്മഗതം: ഛെ.. പോസ്റ്റ്ചെയ്യാന് തുടങ്ങുന്ന സമയത്ത് ഈ നിഴലിന്റെ ഒരു പിന് വിളി. അല്ലെങ്കിലെ കമാന്റ് സ്ക്കൊ കുറവ എന്തചെയ്യ്.
ഹോ സോപ്പുതേപ്പിക്കലിന്റെ ഒരു സുഖം
ആാാാ....ഹ്ഹൂൂ വല്ലാത്ത നീറ്റല്‍, മുറിവ് പഴുക്കുമോ ആവോ ?]
തുടരുക..ആശംസകള്‍..
അല്പം സൈക്കോളജിക്കല്‍ റ്റച്ചുള്ളതു പോലെ തോന്നി..
നിഴലുകളെ പരിഹസിക്കാനോ കൈകൊണ്ട് ഓങ്ങുവാനോ ഞാനില്ല, കാരണം, എന്റെ മനസ്സറിഞ്ഞിട്ടെന്നപോലെ അതെന്നേയും തിരിച്ച് പരിഹസിക്കുന്നു, എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു.
ആശംസകള്‍ ശരീഖ്..
വിചിന്തനത്തിന്റെ സ്വയം വിമര്‍ശനത്തിന്റെ പാഠങ്ങള്‍.. നല്ലതു തന്നെ.. നമ്മെ തിരിച്ചറിയാന്‍ നമ്മുടെ നിഴലുകള്‍ കൂടെയുണ്ടെന്ന തിരിച്ചറിവും.. അഭിനന്ദനങ്ങള്‍ .. നിനക്കൊരു സോപ്പ് എന്റെ വക
രണ്ട് വെള്ളറക്കാടന്മാരും കൂടി സോപ്പു തേച്ചു കളിക്ക്യാ?? :)
ഒത്തിരി ചിന്തിപ്പിക്കുന്നുണ്ട് വരികള്‍.. ഇഷ്ടപ്പെട്ടു ഷെരീഖേ...
കുറിപ്പ് തീരുന്ന സമയത്ത്
പിന് വിളിയിലാരെന്ന് തിരയുംബോള്‍
നാലുമണിവെയിലിന്റെ ബലത്തില്‍
പുരപുറം കയറിയ നിഴല്‍
നിഴല്‍ പോലും ഇരുട്ടും വെളിച്ചവും തേടുന്നു അല്ലെ.
ഒരുപാട് ചോദ്യങ്ങളുടെ ഉള്ളറയാണല്ലൊ മാഷെ
തിരിച്ചറിവ് വേണ്ടത് തന്നെ,ആത്മവിചാരണയും.മുന്നോട്ടുള്ള വഴിയില്‍ അതു കൂടുതല്‍ പ്രകാശം നല്‍കും
വളരെ നല്ല വരികള്‍.....അഭിനന്ദനങ്ങള്‍....
സസ്നേഹം
ശിവ.....
അനോണി നന്ദി..
ഫസല്‍ സൈക്കോളജി ഒന്നുമല്ല വെറുതെ പുറത്തേയ്ക് നോക്കുംബോള്‍ കിട്ടിയ ചില തോനലുകള് നന്ദി വന്നതിന്. വായിച്ചതിന്.
ബഷീര്‍ക്കാക്ക്, സ്വയം വിമര്‍ശനത്തിന്റെ അക്ഷര വെളിച്ചം എന്നില്‍ നിറച്ചു തന്നവരില്‍ ബഷീക്കയുമുണ്ടല്ലൊ നന്ദി ഈ അനിയനെ വായിച്ചതിന്
പാമരന്
പേരില്‍ പോലും സ്വയം വിമര്‍ശനത്തിന്റെ കണ്ണാടി ചേര്‍ത്ത് വെച്ച താങ്കള്‍ക്കും താങ്കളുടെ കമാന്റിനും നന്ദി
വല്ല്യാമ്മായിയുടെ വലിയ വാക്കുകള്‍ക്കും,ശിവകുമാറിന്റെ നല്ല മനസ്സിനും നന്ദി.
Post a Comment