ഇത് http://malayalamtruth.blogspot.com/2008/04/blog-post_10.html ഇതിന്റെ തുടര്‍ച്ചയായി വരേണ്ട ഒരു കമന്റ് ആണ്. ഇതവിടെ പബ്ലിഷ് ചെയ്യുന്നുണ്ടെണ്‍ങ്കില്‍ പോലും ഇനിയുള്ള ചര്‍ച്ച ഇവിടെ ഈ പോസ്റ്റില്‍ തുടരാം എന്നു കരുതുന്നു കാരണം 167 കമാന്റോളാം അവിടെ വന്നിട്ടുണ്ട് എല്ലാം തന്നെ ഒരു പോസ്റ്റിനെക്കാള്‍ വലിയ കമന്റുകളും ആയതു കാരണം അത് ഓപ്പണ്‍ ആയി വരാന്‍ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുനതിനാലും വെറൊരു പോസ്റ്റാക്കാന്‍ പലരും താല്‍പ്പര്യപെടുന്നതിനാലും ഇവിടെ ഇത് പോസ്റ്റാക്കുന്നു ആര്‍ക്കെന്‍ങ്കില്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ കമന്റുകള്‍ ഇടണമെങ്കില്‍ ഇവിടെ അത് പബ്ലിഷ് ചെയ്യാണം എന്നഭ്യാര്‍ഥിക്കുന്നു.
സഹോദരരെ ഈ ചര്‍ച്ചയില്‍ പലവട്ടം വിമര്‍ശനവിധേയമായതാണ് മുഹമ്മദ്(സ) തങ്കളുടെ ബഹുഭാര്യത്വവും മറ്റും. എന്താണ് അതിന്റെ ചരിത്രപരവും, വിശ്വാസ പരവുമായ എന്റെ ഇസ്ലാമീക വിശ്വാസപരമായ കണ്ടെടുക്കലുകളെന്ന് നിങ്ങളുമായി പങ്കുവെക്കട്ടെ.
എന്താണ് മുഹമ്മദ് നബി(സ) എന്ന മനുഷ്യന് എന്ന നിലയില്‍ പ്രസക്തം എന്നു ചിന്തിക്കുംബോള് കണ്ടെത്താന്‍ കഴിയുന്ന ഒരു അനിഷേധിമായ വസ്തുതയാണ് ആ ജീവിതം വിശുദ്ധ ഖുര്‍ ആനിന്റെ നേര് പതിപ്പായിരുന്നു. ഇസ്ലാമീക വിശ്വാസ പ്രകാരം ഖുര്‍ ആന്‍ എന്നത് ലോകാവസാനം വരെയ്ക്കുമായി മനുഷ്യ സമൂഹത്തിന് നല്കപ്പെട്ട നന്മ തിന്മകള് വിവേച്ചെദിച്ചു മനസ്സിലാക്കാന്‍ വേണ്ടി ജീവിതത്തെ ക്രമപ്പെടുത്താനുള്ള നിയമങ്ങളാണതില്‍ എന്നു കണ്ടെത്താന്‍ കഴിയുന്നു. അപ്പോള്‍ മനുഷ്യസമൂഹം നേരിടാന്‍ സാധ്യതയുള്ള ഒരു പാട് വെല്ലുവിളികള്‍ക്കുത്തരവും അതിലൂണ്ട്. അത് കൊണ്ട് തന്നെ അതിന്റെ പൂര്‍ത്തികരണ സാക്ഷാത് കാര മാതൃകയായി ആ പ്രവാചക ജീവിതവും മാറുന്നു എന്നുള്ള അത്ഭുതമാണ് ഒരു വിശ്വാസിക്കു കണ്ടെത്താന്‍ കഴിയുന്നത്. അതായത് ഒരു സാധാരണ മനുഷ്യനില്‍ നിന്നും വ്യത്യസ്തമായി ഒരു പാട് നന്മയിലധിഷ്ഠിതമായ ജീവിത ചിത്രങ്ങളിലൂടെ ആ മഹാനുഭവന് കടന്നു പോകേണ്ടത് അല്ലാഹുവിന്റെ വിധിയുടെ അലംഘനിയമായ തീരുമാനമായിരുന്നു. അതിനെ സന്ദര്‍ഭത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും അടര്‍ത്തിമാറ്റി പലരും ദുരുദ്ധേശപരമായി ഉപയോഗിക്കുന്നതിന്റെ പച്ചയായ യഥാര്ത്യങ്ങള് ചരിത്രത്തിലും, ഇന്നുകളിലും കണ്ടെത്താന്‍ ഒരു മനുഷ്യനും പ്രയാസമില്ല. പക്ഷെ ഇത്തരത്തിലുള്ള ഏത് നുണപ്രചരണ പ്രഘോഷണങ്ങളെയും നിഷ്പ്രഭമാക്കാന്‍ ആ മഹനുഭാവന്റെ ചരിത്രം നിക്ഷപക്ഷമതികള്‍ക്കും, സത്യം തേടുന്നവാര്‍ക്കുമായി ചരിതൃത്തിന്റെ വെള്ളിവെളിച്ചത്തില്‍ വളരെ കൃത്യവും, ശക്തവും, വിവരണാതിതമായ കൃത്യനിഷ്ഠയോടെ സാക്ഷ്യപ്പെട്ടുകിടക്കുന്നു വെന്നുള്ളത് എതെരാളെയും അത്ഭുത പരതന്ത്രരാക്കുനതും വിശ്വാസികളെന്ന നിലക്ക് മുസ്ലിംകളെ അഭിമാനമുള്ളവരാക്കുകയും ചെയ്യുന്നു. അതെ നമുക്ക് പരിശോധിക്കാം എന്താണ് പ്രവാചകന്റെ ബഹുഭാര്യത്വം.
ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ പ്രവാചകന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന മഹതി ഖദീജ (റ) എന്നപേരില്‍ പ്രശസ്തയായ ഒരു കച്ചവടക്കാരിയായിരുന്ന പ്രഗത്ഭവനിതയായിരുന്നു. അല്‍ അമീന് (വിശ്വാസ്തന്‍) എന്നപേരില്‍ പ്രശസ്തനായിരുന്ന മുഹമ്മദ്(സ) നബിയെ ആദ്യം തന്റെ കച്ചവട സംഘത്തിലേയ്ക്ക് തിരഞ്ഞെടുക്കുകയും അദ്ധേഹത്തിന്റെ വിശ്വാസ്തതയിലും, കൃത്യതയിലും മതിപ്പു തോനിയ ആ മഹതി അദ്ധേഹത്തില്‍ ആകൃഷ്ടയാവുകയും അങ്ങിനെ നാല്പതു വയസ്സുള്ള ആ മഹതിയെ ഇരുപത്തി അഞ്ചു വയസ്സുകരനായ മുഹമ്മദ്(സ) വിവാഹം ചെയ്യുകയുമായിരുന്നു. ആ ദാബത്യം സുന്ദരവുംസുശക്തവുമായി വിശ്വാസികള്‍ക്ക് എന്നെന്നും ജീവിത പന്ഥാവില്‍ വെളിച്ചം വിതറുന്നുണ്ട്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ നബിയോടൊപ്പം പിന്നിട്ട ആ മഹത് വനിതയുടെ ജീവിതം പ്രവാചക ദൗത്യത്തിന്റെ പത്ത് വര്ഷങ്ങള്കൂടി ഉള്‍പ്പെട്ടതായിരുന്നു. ഇതിന്റെ സൂക്ഷമംശങ്ങള്‍ നാം വിലയിരുത്തുംബോള്‍ ഖദീജ (റ) എന്ന വനിതയുമായുള്ള പ്രവാചകന്റെ ജീവിതത്തിന് അല്ലാഹുവിന്റെ നിയോഗങ്ങളില്‍ ഒരു പാട് ചിന്തനീയവും, പഠനാര്‍ഹവുമായ കാര്യങ്ങളുണ്ട്. നബിയെക്കാള്‍ 15 വയസ്സ് കൂടുതല്‍ ഉണ്ടായിരുന്ന ഖദീജ(റ) മരണപ്പെടുന്നത് അവരുടെ അറുപത്തഞ്ചാമത്തെ വയസ്സില്‍ ആയിരുന്നു വെന്നതും അതുവരെ വേറെ വിവാഹങ്ങള്‍ ഒന്നു മുഹമ്മദ്(സ) ജീവിതത്തില്‍ സംഭവിച്ചില്ല എന്നതും അവരുടെ ജീവിതത്തിന്റെ മഹത്വം വിളിച്ചോതുന്നു. കാരണം ബഹുഭരിത്വം എന്നത് അന്ന് അറബികള്‍ക്കിടയി ഒരു സര്‍വ്വസാധരണമായ കാര്യം ആയിരുന്നു വെന്നത് ചരിത്രം പരതുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യമാണ്.
പ്രവാചകത്വത്തിന്റെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന മറ്റു പതിനൊന്നു വിവാഹങ്ങള്‍ ചര്‍ച്ച ചെയ്യുംബോള് ചിന്തിക്കേണ്ട പ്രസക്തമായ ഒരു കാര്യം അത് മുഹമ്മദ് നബി(സ) യിലൂടെ ലോകത്തകമാനം വലിയെരു മാറ്റത്തിന് കൊടിക്കൂറ പറത്താന്‍ നിമിത്തമാവേണ്ട ഒരു സമൂഹത്തിന്റെ ഭരണാധികാരിയും, ന്യായധിപനും, മാര്‍ഗ്ഗദര്‍ശിയും, സര്‍വ്വേപരി സ്വന്തം മണ്ണില്‍നിന്ന് വിശ്വാസത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ട് ചര്ത്രത്തിന്റെ സന്നിഗ്ദ്ധഘട്ടത്തില്‍ അഭയാര്‍ത്തിയാക്കപ്പെട്ടവരുടെ ഏക ആശ്രയവും, സ്വപ്നവുമായി ആ മഹാനുഭവന്റെ ജീവിതം നില്ക്കുന്നു എന്നുള്ളതാണ്. സത്യസന്ധമായ ചരിത്ര പഠനമാണ് ഒരാള്‍ നടത്തുനതെങ്കില്‍ കാണാന്‍ കഴിയുന്ന ഈ പരമസത്യങ്ങള്‍ ഇതാ നിങ്ങള്‍ക്ക് മുന്നില്‍
രണ്ടാമത്തെ വിവാഹം.
സൗദബീവി(റ). വൃദ്ധയായ ഈ വനിത അവരുടെ ഭര്‍ത്താവിനൊപ്പ്പം അബീസിനിയീലേക്ക് പലായനം ചെയ്യുകയും മടക്കയാത്രയില്‍ ഭര്‍ത്താവ് മരണപെടുകയുംചെയ്യുന്നു. തന്റെ അനുചരന്മാരോട് അവരുടെ സംരക്ഷണം എറ്റെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഒരു ദിവസം നബി(സ) യുടെ സന്നിദ്ധിയില്‍ വന്ന് ആ വയോധിക കരഞ്ഞുകൊണ്ട് തന്നെ വിവാഹം കഴിക്കണം എന്നു പറയുന്നു. നോക്കു ജീവിതത്തില്‍ താന്‍ ശെരിയെന്ന് തോനുന്നവിശ്വാസം പേറിയതു കൊണ്ട് സ്വാന്തം വേരുകളും, ഭാര്‍ത്താവും നഷ്ടപ്പെട്ട് കരയുന്ന ഒരു വൃദ്ധവനിതയുടെ മുഴുവന്‍ പ്രശ്നങ്ങളുമേറ്റെടുത്ത് തന്റെ ജീവിതത്തിന്റെ മുഴുവന്‍ സന്തോഷ-സന്താപങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുംബോള്‍ ചരിത്രത്തില്‍ തുല്ല്യതകളില്ല്ലാത്ത ഒരു യഥാര്‍ത്തജനനായകന്റെ മുഖം അവിടെ അനാവരണം ചെയ്യപെടുന്നു എന്നുള്ളതാണ് സത്യം.
മുന്നമത്തെ വിവാഹം.
ചരിത്രത്തില്‍ പ്രവാചകനെതിരെ ചെളിവാരിയെറിയാന്‍ തല്‍പ്പരകക്ഷികള്‍ വിധേയമാക്കുന്ന ഒരു വിഷയമാണ് ഒന്ബത് വയസ്സുകാരിയായ ആയിഷ(റ) വുമായുള്ള പ്രവാചകന്റെ ഈ മൂന്നാമത്തെ വിവാഹം. എന്തായിരുന്നു അതിന്റെ യാഥാര്ത്യങ്ങള്. ലോകത്താകമാനമുള്ള മുഴുവന്‍ ചരിത്രപുരുഷന്മാരുടെയും ജീവിത സഖികളെ നിങ്ങള്‍ പഠന വിധേയമാക്കികോളൂ, പക്ഷെ തുല്ല്യതയില്ലാത്ത വണ്ണം ജീവിച്കു മരിച്ച-ജീവിച്ചു കൊണ്ടിരിക്കുന്ന- ഇനിയും ഈ ലോക്ത്ത ജനിക്കാനും മരിക്കാനുമിരിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും പഠനവിധേയമായി ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ മഹനീയ മാതൃകയായി ആ ദാബത്യം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു. പ്രവാചക ഭൗതീക ജീവിതാവസാനത്തിനു ശേഷം മുപ്പത് വര്‍ഷത്തോളം ജീവിച്ച ആ മഹതി ഇസ്ലാമീക ചരിത്രത്തില്‍ മുഹമ്മദ് നബി(സ) സമാനതകളില്ലാത്ത ഭാര്യ ഭര്‍തൃ ബന്ധങ്ങളുടേ സാക്ഷ്യങ്ങളും, ഒട്ടനവധി ഹദീസുകളുടെ ജീവിക്കുന്ന സാക്ഷ്യവും നല്കാന് ആ മഹതിക്കു കഴിഞ്ഞു വെന്നുള്ളതാണ് സത്യം. സത്യവിശ്വാസികളുടെ മാതാവ് എന്ന നിലയില്‍ ചരിത്രത്തിന്റെ തങ്കതാളുകളില്‍ ആ ജീവിതം ഉല്ലേഖനം ചെയ്യപെട്ടിരിക്കുന്നു. ശൈശവ വിവാഹവുമായി ബന്ധപ്പെടുത്തി പലപ്പോഴും വാദങ്ങളുയര്ത്താന് ഇസ്ലാമീക വിരുദ്ധശക്തികല്‍ ഈ വിവാഹം അടിസ്ഥാനമാക്കാന്‍ ശ്രമിക്കാരുണ്ടെങ്കില്‍ ചരിത്രത്തില്‍ നിന്നും അനീതി പരമായി ഒന്നുമവര്‍ക്ക് കണ്ടെടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നത് കാണാം. നോക്കൂ ആയിശബീവീ അബൂബക്കര്‍ സീദ്ധീഖ് എന്ന സഹാബിവര്യന്റെ മകളായിരുന്നു. റസൂലിന്റെ സന്തത സഹചാര്യയായിരുന്ന ആദ്യമായി ഇസ്ലാമതം സീകരിച്ച ആ മഹാ മനീഷീ തന്റെ ബാലികയായ മകളെ റസൂലിനെ കൊണ്ട് വിവാഹം ചെയ്യിക്കാന്‍ കൊതിച്ചു കൊണ്ടാണ് അല്ലാഹുവിന്റെ വിധിവിയോഗത്താല്‍ അത് സംഭവിക്കുന്നത്. തന്റെ മകളെയും, റസൂലിനെയും ഏറ്റവും അധികം അറിയാവുന്ന വ്യക്ത്യ എന്നനിലയില്‍ അതില്‍ മാനവീകപരമായ ഒരബന്ധവും ഒരാള്‍ക്കും കണ്ടെത്തുക സധ്യമല്ല. വിവാഹ ശേഷം കുറേകാലം ആയിശ ബീവി പിതാവിന്റെ വീട്ടില്‍ തന്നെയാണ് ജീവിച്ചത് എന്ന് ചരിത്രം രേഖപെടുത്തുനുമുണ്ട്. കൂടാതെ ഇസ്ലാമിക ചരിത്രത്തിന്റെ ശക്തമായ ചില ഈടുവെപ്പുകള്‍ സംഭവിക്കുന്നതിന് വേണ്ടി യുവത്വത്തിന്റെ ജീവിത പരമായ ഗുണങ്ങളുടെ (അരോഗ്യം,ബുദ്ധി, ഓര്‍മ്മ...) ഉജ്ജ്വല കലഘട്ടത്തിന്റെ പ്രവാചക ജീവിത സാക്ഷ്യം കാര്യകാരണ ബന്ധം കൊണ്ട് കൂടിയാകാം അങ്ങിനെ സംഭവിച്ചത് എന്ന് ഒരു വിശ്വാസിക്ക് നിഷ് പ്രയാസം കണ്ടെത്താന്‍ കഴിയും. അതെ അല്ലാഹുവിന്റെ അലംഘനിയമായ വിധികളിലൂടെ ചരിത്രത്തില്‍ സംഭവിക്കുന്ന ചില വിസ്മയങ്ങള്‍ക്ക് ഈ വിവാഹം അടിവരയിടുന്നു ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം.
നാലമത്തെ വിവാഹം.
ബദ്ര് യുദ്ധത്തില്‍ രക്തസാക്ഷിയായ ഖുനൈസിന്റെ വിധവ ഹഫ്സ ബീവിയാണ് നാലാം ഭാര്യ. സ്വാന്തം നാട്ടില്‍ നിന്ന് ഓടിക്കപ്പെട്ട് വെറെരിടത്ത് ജീവിതം കരുപിടിപ്പിക്കാന്‍ ശ്രമിക്കുംബോള്‍ അവിടെയും വന്ന് സത്യവിശ്വാസത്തെ വേരോടെ പിഴിതെടുക്കാമെന്ന് വ്യമോഹിച്ച ഇരുട്ടിന്റെ ശക്തികളായ ആയിരത്തോളം വരുന്ന സര്‍വ്വായുധസജ്ജരായ അസത്യവാഹകരോട് വെറും മുന്നൂറ്റി പതിമൂന്ന് പേര് വരുന്ന അയുധ സന്നഹങ്ങളില്‍ തുലോം പിന്നോക്കാമായ ഒരു ജനത സമരം നയിച്ച് ഐതിഹാസികമായ വീരചരിതം രചിച്ച ബദ്റിന്റെ രണാങ്കളത്തില് ശഹീദിന്റെ ഭാഗ്യം ലഭിച്ച ഒരു അനുചരന്റെ വിധവക്ക് സാന്ത്വനവും, ജീവിതപ്രതീക്ഷകളും നല്‍ക്കുകവഴി ഒരു ജനനായകന്റെ കടമയും കര്‍ത്തവ്യവും, അനുകബയും പ്രകടമാവുകയായിരുന്നു.
അഞ്ചാമത്തെ വിവാഹം.
ഉഹദ് യുദ്ധത്തില്‍ വീരചരമം പ്രപിച്ച അബ്ദുല്ലാഹിബുനു നൂജഹ്ശിന്റെ വിധവയായ ഭാര്യ സൈനബബീവിയായിരുന്നു അത്. പാവപ്പെട്ടവരുടെ ഉമ്മ എന്ന പേരില്‍ ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്ന ആ മഹിളാമണിയുടെ ജീവിതം ഔദാര്യ വിസ്മയ മാനവീകതയുടെ ചരിത്ര പാഠങ്ങളിലൊന്നാണ്.
ആറാമത്തെ വിവാഹം.
പ്രവാചകന്റെ പിതൃ സഹോദരിയായിരുന്ന ഉമൈബ യുടെ പുത്രിയായിര്‍ന്നു സൈനബ ബിവീ. സൈനബയെ തന്റെ ദത്തു പുത്രനായ സൈദ്(റ) നെകൊണ്ട് വിവാഹം കഴിപ്പിക്കനാണ് പ്രവാചകന് ഉദ്ധേശിച്ചത്. പക്ഷെ വീട്ടുകാരും സൈനബും അത് സമ്മതിക്കാതെ റസൂല്‍ തന്നെ വിവാഹം കഴിക്കണമെനു ശഠിച്ചു. പക്ഷേ റസൂല്‍ വഴങ്ങാതിരിക്കുകയും അവസാനം പ്രവാചകന് വഴങ്ങി സൈദ (റ) വിവാഹം നടക്കുകയും ചെയ്തു. പക്ഷേ വിവാഹനന്തരം ഒരു പ്രശ്നങ്ങള്‍ കടന്നു വരികയും വിവാഹ മോചനം സംഭവിക്കുകയും ചെയ്തു. അതിനുശേഷം വീട്ടുകാരുടെയും, ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി നബി(സ) അവരെ വിവാഹം ചെയ്യുകയായിരുന്നു. കുറച്ചു നാള്‍ക്കകം തന്നെ ആ വനിത മരണപെടുന്നതും നമുക്ക് ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാം.
ഏഴാമത്തെ വിവാഹം.
ഉമ്മുസലാമയെന്ന നാലുകുട്ടികളുടെ മാതവായ ഈ വനിതയെ നബി (സ) വിവാഹം ചെയ്യുന്നത് തന്റെ അനുചരനായ ഒരു സഹാബി വര്യന്റെ വിധവ എന്ന നിലയിലായിരുന്നു. നാലുമക്കളുമായി ഇരുളടഞ്ഞ മോഹങ്ങളുടെ ഭാണ്ഡകെട്ടുമായി അന്തിച്ചു നിന്നിരുന്ന ഒരു വനിതയെ അവരുടെ കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും ഏറ്റെടുത്ത് കൊണ്ട് നബി(സ) ചരിത്രത്തിന്റെ തങ്കലിപികളില്‍ കാരുണ്യത്തിന്റെ മറ്റൊരു മഹാഗാഥ രചികുകയായിരുന്നു വെന്നതാണ് സത്യം.
ഏട്ടമത്തെ വിവാഹം.
ക്രിസ്താംബദം 626 ല്‍ ബനു മുസ് തലിഖ് യുദ്ധത്തില്‍ ശത്രുക്കളില്‍ കൂറേപേരെ തടവുകാരായി പിടിക്കുകയും, അതില്‍ ഗോത്രതലവനായ ഹാരിസും ജുവൈരിയയും മുണ്ടായിരുന്നു. ജുവൈരിയ ഭര്‍ത്താവ് മരണപ്പെട്ട ഒരു വിധവയുമായിരുന്നു. തന്റെ വിധവയായ മകളെ വിവാഹം ചെയ്യാന്‍ ഹാരിസ് പ്രവാചകനോട് അഭ്യര്‍ഥിക്കുകയും അങ്ങിനെ ആ വിവാഹനന്തരം ശത്രുക്കളായിരുന്ന ആ ഗോത്രക്കരൊന്നടങ്കം ജയില്‍ മോചിതരാവുകയും ഇസ്ലാം മതം വിശ്വാസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ചരിത്രത്തില്‍ നാം കാണുന്നത്. അതെ അന്നത്തെ നിയമമനുസരിച്ച് യുദ്ധതടവുകാര്‍ അടിമകളായിരുന്നു. അവിടെ ഈ വിവാഹം അവരെല്ലാം ബന്ധുക്കളായി തീരുകയും പിന്നിട് രക്തചൊരിച്ചലുകള്‍ ഒഴിവായി കൊണ്ട് പുതിയ സഹവര്‍ത്തിത്വത്തിന്റെ ഗാഥ രചിക്കുന്നതും നമുക്ക് കണ്ടെത്താന്‍ കഴിയുന്നു.
ഒന്‍പതാമത്തെ വിവാഹം.
ആദ്യകാലങ്ങളില്‍ റസൂലിന്റെ ബദ്ധവൈരിയായിരുന്ന അബൂസുഫ്യാന്റെ മകളയ ഉമ്മു ഹബീബയും, ഭര്‍ത്താവും മുസ്ലീംകളായിരുന്നു. അബീസീനിയയിലേയ്ക്കുള്ള പാലയന വേളയില്‍ ഭര്‍ത്താവ് മരണപെടുകയും നിരാലംബയായ ആ വനിതയെ റസൂല്‍ ക്രി. 628 ല്‍ വിവാഹം ചെയ്യുകയും ചെയ്തു.
10 മത്തെ വിവാഹം.
ഖൈബര്‍ യുദ്ധത്തില്‍ മരണപെട്ട ഒരു യഹൂദിയുടെ പുത്രിയായ സ്വഫിയ്യയേയും റസൂല്‍ വിവാഹം ചെയ്തതായും വിവാഹനന്തരം ആ യഹൂദി ഗോത്രത്തിലെ വലിയ വിഭാഗം ആളുകള്‍ സത്യമതത്തിലേയ്ക്ക് വരുന്നതും പഠിച്ചെടുക്കന്‍ കഴിയുന്നു.
11 മത്തെ വിവാഹം.
ഈജിപ്തിലെ മുഖൗഖിസ് രാജവ് പാരിതോഷികമായി മാരിയത്തുല്‍ ഖിബ്ത്വിയ എന്നൊരു ക്രിസ്ത്യന്‍ അടിമപ്പെണ്ണിനെ റസൂലിന് അയച്ച് കൊടുക്കുകയും അവരിലൂടെ ഒരു ഇബ്രാഹീം എന്ന കുഞ്ഞ് ജനിക്കുകയും അങ്ങിനെ ചരിത്രതാളുകളില്‍ അടിമസ്ത്രി എന്ന ലോബലില്‍ നിന്ന് പ്രവാചകന്റെ മകന്റെ ഉമ്മ എന്ന ഔന്ന്യത്വത്തിലേയ്ക്ക് ആ മഹതി കടന്നു വരുന്നതും കണ്ടെടുക്കാം.
പന്ത്രണ്ടമത്തെ വിവാഹം.
അത് വിധവയായ മൈമൂന ബീവി ആയിര്‍ന്നുവെന്നും നാം വയിച്ചെടുക്കുന്നു.
സുഹൃത്തുകളെ നോക്കൂ എന്താണ് പ്രവാചകരുടെ പന്ത്രണ്ട് വിവാഹങ്ങളിലൂടെ നാം വായിച്ചെടുക്കുന്നത്. നബിയുടെ വിവാഹങ്ങളില്‍ 8 വിധവകളും ഒരു പുനര്‍വിവാഹവും, ഒരടിമസ്ത്രിയും, ഒരു ബാലികയും ഉള്‍പ്പെടുന്നു വെന്നാണ്. അതിനെല്ലാം അതിന്റെ തായ കാരണങ്ങളും ചരിത്രത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. സ്ത്രീ വെറും ഭാര്യ(ഭരിക്കപെടെണ്ടവള്‍) എന്നര്‍ഥതലങ്ങളില്‍ നിന്ന് ഇണ എന്നും സല്‍സ്വഭാവിയായ ഭാര്യയാണ് ഏറ്റവും വലിയ സംബത്തെനും വിളിച്ചു പറഞ്ഞ് ജീവിതത്തിലൂടെ മഹത്തായ മാതൃകകള്‍ കാട്ടിതന്ന മഹാനയിരുന്നു പ്രവാചകന്. അതിനു വേണ്ടി വലിയ തിരയലുകളൊന്നു നടത്താതെ തന്നെ ഒരു വചനം അതിന്റെ നാനര്‍ഥങ്ങള്‍ നമ്മോട് പറഞ്ഞു തരുന്നു. നബി അരുളി " നിങ്ങളിലെ ഏറ്റവും വലിയ മാന്യന് നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ല നിലയില്‍ വര്ത്തിക്കുന്നവനാണെന്ന്". കണ്ടെടുക്കൂ ഇതിലും നല്ലൊരു വാക്ക് കുടുംബജീവിതത്തിന്റെ അടിത്തറക്ക് വേണ്ടി. കഴിയുമോ?.
നിറുത്തുന്നു സഹോദരരെ. തന്റെ ജീവിതം കൊണ്ടും സംബത്ത് കൊണ്ടും, സ്നേഹം കൊണ്ടും പ്രവാചക ജീവിതത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് അത് തൊളിയിച്ച് കടന്നു പോയ ഒരു ഖദീജ(റ), വൃദ്ധയും, വിധവയുമാണെങ്കിലും ജീവിതത്തില്‍ ഒരു മനുഷ്യ സ്ത്രീക്ക പ്രവാചകന്റെ പത്നി പദം പോലും അലങ്കരിക്കാനും അവശേഷിക്കുന്ന ജീവിതം ആസ്വാദിക്കാനും അവകാശമുണ്ടെന്ന് വിശ്വാസികളെ പഠിപ്പിക്കാന്‍ ഒരു സൗദ ബീവി, ജീവിതത്തിന്റെ ആരംഭത്തില്‍ നിന്നു തന്നെ പ്രവാചകന്റെ ജീവിതം നേരിട്ട് കാണാനും അത് പഠിച്ചെടുക്കാനും ജീവിതത്തില്‍ പകര്‍ത്താനും, വരാനിരിക്കുന്ന ജനകോടികള്‍ക്ക് ഒരു പാഠപുസ്തകം പോലെ അയിശ കാലത്തിന്റെ താങ്കതാളുകളില്‍, ചവിട്ടിയരക്കപ്പെടുന്ന മനുഷ്യരുടെ വിമോചനത്തിനായി രക്തസാക്ഷ്യത്വം വരിക്കുന്നവരുടെ പ്രിയപ്പെട്ടവര്‍ക്ക് എന്നും അത്താണിയായി പ്രവാചകനും,ഭരണധികാരിയും, വിമോചകനുമായ റസൂലുണ്ടാവും എന്ന് ലോകത്തോട് വിളിച്ചു പറയാന്‍, ഹഫ്സയും, ഉമ്മുല്‍മസാകീന്‍ എന്ന് ചരിത്രത്തില്‍ ഖ്യാത്യ കേട്ടാ സൈനബും(റ). പണ്ഡിതനും, സല്‍സ്വഭാവിയും, പ്രവാചകന്റെ ദത്തു പുത്രനുമായാലും ഒരോരുത്തരുടെയും ബാഹ്യ സൗന്ദര്യ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പോലും ഭര്‍ത്താവിനെ ഉപോക്ഷിക്കാന്‍ ഒരു സ്ത്രീക്ക് അവകാശമുണ്ടെന്ന് വിശ്വാസികളെ പഠിപ്പിക്കാന്‍ ഒരുദാഹരണം പോലെ മറ്റൊരു സൈനബ(റ). കാരുണ്യത്തിന്റെ ഹസ്തം അതെങ്ങിനെയാണ് നീളേണ്ടത് എന്ന് ജീവിത മാതൃക പഠിപ്പിക്കാന്‍ പ്രവാചകന്റെ കരുണ്യകൈകളില്‍ സുരക്ഷിതയായി ഉമ്മുസലാമ ബീവിയെന്ന നാലൂ മക്കളുള്ള വിധവ. വെറൊരു വിധവയെ കൂടി ജീവിത സഖിയാക്കുന്നതില്ലൂടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ മുനയൊടിക്കമെന്നും അങ്ങിനെ രക്തം കൊണ്ട് രണാങ്കളങ്ങള്‍ ചുവക്കാതിരിക്കാം എന്നു പഠിപ്പിക്കാന്‍ ഒരു ജുവൈരിയ ബീവി. ശത്രുവിന്റെ മക്കളാണെങ്കിലും പ്രതീക്ഷകള്‍ക്കുമുന്‍പില്‍ ആ കരുണ്യ ഹസ്തം പിന് വലിയുകയില്ലെന്ന് സത്യം അരക്കിട്ടുറപ്പിക്കാന്‍ അബുസുഫ്യാന്റെ മകള്‍ ഉമ്മുഹബീബയും, യഹൂദി ശത്രുവിന്റെ പുത്രിയായ സ്വഫിയയും ചരിത്രത്തിന്റെ തങ്കലിപികളില്‍. ജീവിതത്തിന്റെ അനിശ്ചിതകരമായ വരും വരായ്കളില്‍ ഉള്ളു നീറുന്ന ഒരടിമപ്പെണ്ണിന് പ്രവാചക പുത്രന്റെ ഉമ്മ എന്ന ചരിത്ര നിയോഗം വിളിച്ചു പറയാന്‍ ഒരു മാരിയത്തുല്‍ ഖിബ്ത്തിയ്യ ബീവി എന്നൊരു അടിമപ്പെണ്ണ്. വീണ്ടും വറ്റാത്ത കാരുണ്യത്തിന്റെ പ്രവാചക നിദര്‍ശനം ആവര്‍ത്തിക്കാന്‍ ചരിത്ര നിയോഗവുമായി അശരണയായ ഒരു വിധവകൂടി മൈമൂന ബീവി എന്നൊരു വനിതയും.
ഇനി നിങ്ങള്‍ പറയൂ ചരിത്രത്തില്‍ നിരവധി ഭാര്യമാരുള്ള ചരിത്ര പുരുഷന്മാരും, ഏക പത്നി വൃതക്കാരും എല്ലാം ഒരു പാടുണ്ടായിരുന്നു. അവര്‍ ലോക മാനവീകതക്ക് അതിന്റെ വഴിയടയാളങ്ങള്‍ക്കായി എന്തു ബാക്കിവെച്ചു വരു തലമുറക്കായി. പറയൂ നിങ്ങള്‍ പ്രവാചകനെ നിന്ദിക്കാമെന്നു കരുതി ജീവിതം കരുതി വെച്ചവരെ സത്യസന്ധമായി തൊളിയിക്കു എന്തു നല്കി അവരെന്ന്. പ്രവാചകന്റെ ഈ ഒരു( " നിങ്ങളിലെ ഏറ്റവും വലിയ മാന്യന് നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ല നിലയില്‍ വര്ത്തിക്കുന്നവനാണെന്ന്"). വചനത്തിന് ബദലായി കഴിയുമെങ്കില്‍ നിങ്ങള്‍ കൊണ്ടു വരൂ എന്തെങ്കിലും, ഈ ഒരു വചനത്തിനു പകരം ഒരു നൂറു വചനമാണെങ്കിലും ചരിത്രത്തിന്റെ മഹാ ഭണ്ഡരങ്ങളില്‍നിന്ന് ചികഞ്ഞെടുക്കു നിങ്ങള്‍ക്ക് ആര്‍ജവം ഉണ്ടെങ്കില്‍.
ഇത് എന്റെ പരിമിതമായ അറിവില്‍ ഞാന്‍ പഠിച്ചെടുത്ത ചില കണ്ടെടുക്കലുകള്‍ മാത്രം, കടലില്‍ നിന്ന് ഒരു കൈകുംബിള്‍ ജലം കോരിയൊടുക്കാന്‍ ശ്രമിക്കുന്നത് പോലെ. അതെ പ്രവാച വിവാഹങ്ങള്‍ക്ക് കാലത്തിന്റെ ചരിത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, കാരുണ്യത്തിന്റെ, സംയോജനത്തിന്റെ, വിജ്ഞാന വിതരണത്തിന്റെ, പ്രവാചക ദുരിത പര്‍വ്വങ്ങളില്‍ സഹായ ഹസ്തമാവേണ്ടതിന്റെ അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ഒരു പാട് സത്യങ്ങളും പാഠങ്ങളും അടങ്ങിയിരിക്കുന്നു. അതില്‍ നിന്ന് നന്മ ഉള്കെണ്ട് ജീവിതവിജയങ്ങള്‍ നേടി സുകൃതങ്ങള്‍ തേടിപോയ ഒരു പാട് കോടനു കോടി ജീവിതങ്ങള്‍ ചരിത്രത്തിന്റെ മഹാഭണ്ഡാരത്തില്‍ നീക്കിയിരിപ്പുണ്ട്, ഒരു പാട് കോടികള്‍ കാത്തു നില്കുന്നു, ഇനിയും ഒരു പാട് കോടികള്‍ വരാനുമിരിക്കുന്നു. സുഹൃത്തുക്കളെ നിറുത്തുന്നു.
പ്രിയപ്പെട്ട[YaSJ]
താങ്കളുടെ കമന്റ് കണ്ടിരുന്നു ചോദ്യങ്ങളും. ധൃതിയില്‍ ഒരുത്തരമെഴുതാന്‍ കഴിയാതെ യല്ല മറിച്ക് വിശ്വാസപരമായ കാര്യങ്ങളാണതില്‍ ഉന്നയിക്കപെടുന്നത് അത് കൊണ്ട് തന്നെ അത് ഓര്‍മ്മകളില്‍ നിന്ന് എടുത്തെഴുതുംബോല്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുകയാണെങ്കില്‍ അതൊരു വലിയ പാതകം ആയേക്കാം. കാരണം ഒരു വലിയ സമൂഹത്തിന്റെ വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടുംബോള്‍ അത് 100% വും സത്യസന്ധമായിരിക്കേണ്ടത് എന്റെ വിശ്വാസത്തിന്റെ ഭാഗവുമാണ്. കൃത്യമായി ഞാന്‍ ബൈബിളില്‍ നിന്നു തന്നെ കണ്ടെടുത്ത കാര്യങ്ങളുമായി ഇന്നോ നാളെയോ താങ്കള്‍ക്ക് മറുപടി അയക്കുന്നതായിരിക്കും സഹോദരാ എന്നോര്‍മ്മപ്പെടുകയും താങ്കളുടെ കൃത്യവും ശക്തവുമായ സംവാദ മുഖത്തിന് നന്ദിയും സന്തോഷവും അറിയിക്കുന്നു സഹോദരാ.. ഇതിനെ http://shareequevkd.blogspot.com/ ഈ പോസ്റ്റിലും തുടരും എന്നുള്ളത് കൊണ്ട് ഇവിടെയും തങ്കളുടെ ചോദ്യങ്ങളും അഭിപ്രായങ്ങളും അറിയീക്കാം എന്നോര്‍മ്മപെടുത്തട്ടെ.
Tuesday, April 22, 2008
മുഹമ്മദ് (സ) ബഹുഭാര്യത്വം, വസ്തുതകള്‍
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 4/22/2008 11:35:00 AM
Labels: ചര്‍ച്ച, മുഹമ്മദ് (സ) ബഹുഭാര്യത്വം, വസ്തുതകള്‍
Subscribe to:
Post Comments (Atom)
91 comments:
തന്റെ ജീവിതം കൊണ്ടും സംബത്ത് കൊണ്ടും, സ്നേഹം കൊണ്ടും പ്രവാചക ജീവിതത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് അത് തൊളിയിച്ച് കടന്നു പോയ ഒരു ഖദീജ(റ), വൃദ്ധയും, വിധവയുമാണെങ്കിലും ജീവിതത്തില്‍ ഒരു മനുഷ്യ സ്ത്രീക്ക പ്രവാചകന്റെ പത്നി പദം പോലും അലങ്കരിക്കാനും അവശേഷിക്കുന്ന ജീവിതം ആസ്വാദിക്കാനും അവകാശമുണ്ടെന്ന് വിശ്വാസികളെ പഠിപ്പിക്കാന്‍ ഒരു സൗദ ബീവി, ജീവിതത്തിന്റെ ആരംഭത്തില്‍ നിന്നു തന്നെ പ്രവാചകന്റെ ജീവിതം നേരിട്ട് കാണാനും അത് പഠിച്ചെടുക്കാനും ജീവിതത്തില്‍ പകര്‍ത്താനും, വരാനിരിക്കുന്ന ജനകോടികള്‍ക്ക് ഒരു പാഠപുസ്തകം പോലെ അയിശ കാലത്തിന്റെ താങ്കതാളുകളില്‍, ചവിട്ടിയരക്കപ്പെടുന്ന മനുഷ്യരുടെ വിമോചനത്തിനായി രക്തസാക്ഷ്യത്വം വരിക്കുന്നവരുടെ പ്രിയപ്പെട്ടവര്‍ക്ക് എന്നും അത്താണിയായി പ്രവാചകനും,ഭരണധികാരിയും, വിമോചകനുമായ റസൂലുണ്ടാവും എന്ന് ലോകത്തോട് വിളിച്ചു പറയാന്‍, ഹഫ്സയും, ഉമ്മുല്‍മസാകീന്‍ എന്ന് ചരിത്രത്തില്‍ ഖ്യാത്യ കേട്ടാ സൈനബും(റ). പണ്ഡിതനും, സല്‍സ്വഭാവിയും, പ്രവാചകന്റെ ദത്തു പുത്രനുമായാലും ഒരോരുത്തരുടെയും ബാഹ്യ സൗന്ദര്യ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പോലും ഭര്‍ത്താവിനെ ഉപോക്ഷിക്കാന്‍ ഒരു സ്ത്രീക്ക് അവകാശമുണ്ടെന്ന് വിശ്വാസികളെ പഠിപ്പിക്കാന്‍ ഒരുദാഹരണം പോലെ മറ്റൊരു സൈനബ(റ). കാരുണ്യത്തിന്റെ ഹസ്തം അതെങ്ങിനെയാണ് നീളേണ്ടത് എന്ന് ജീവിത മാതൃക പഠിപ്പിക്കാന്‍ പ്രവാചകന്റെ കരുണ്യകൈകളില്‍ സുരക്ഷിതയായി ഉമ്മുസലാമ ബീവിയെന്ന നാലൂ മക്കളുള്ള വിധവ. വെറൊരു വിധവയെ കൂടി ജീവിത സഖിയാക്കുന്നതില്ലൂടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ മുനയൊടിക്കമെന്നും അങ്ങിനെ രക്തം കൊണ്ട് രണാങ്കളങ്ങള്‍ ചുവക്കാതിരിക്കാം എന്നു പഠിപ്പിക്കാന്‍ ഒരു ജുവൈരിയ ബീവി. ശത്രുവിന്റെ മക്കളാണെങ്കിലും പ്രതീക്ഷകള്‍ക്കുമുന്‍പില്‍ ആ കരുണ്യ ഹസ്തം പിന് വലിയുകയില്ലെന്ന് സത്യം അരക്കിട്ടുറപ്പിക്കാന്‍ അബുസുഫ്യാന്റെ മകള്‍ ഉമ്മുഹബീബയും, യഹൂദി ശത്രുവിന്റെ പുത്രിയായ സ്വഫിയയും ചരിത്രത്തിന്റെ തങ്കലിപികളില്‍. ജീവിതത്തിന്റെ അനിശ്ചിതകരമായ വരും വരായ്കളില്‍ ഉള്ളു നീറുന്ന ഒരടിമപ്പെണ്ണിന് പ്രവാചക പുത്രന്റെ ഉമ്മ എന്ന ചരിത്ര നിയോഗം വിളിച്ചു പറയാന്‍ ഒരു മാരിയത്തുല്‍ ഖിബ്ത്തിയ്യ ബീവി എന്നൊരു അടിമപ്പെണ്ണ്. വീണ്ടും വറ്റാത്ത കാരുണ്യത്തിന്റെ പ്രവാചക നിദര്‍ശനം ആവര്‍ത്തിക്കാന്‍ ചരിത്ര നിയോഗവുമായി അശരണയായ ഒരു വിധവകൂടി മൈമൂന ബീവി എന്നൊരു വനിതയും.
ഇതിനു മുന്നത്തെ പോസ്റ്റു കണ്ടിരുന്നു.. വലിയ കമന്റ് കൂട്ടവും. മുഴുവനായി വായിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചിലതിലൂടെയൊക്കെ ഒന്നു കടന്നു പോയി..
ചിലതൊക്കെ വെറും തര്‍ക്ക വിതര്‍ക്കങ്ങള്‍..
ചിലത് അര്‍ദ്ധ സത്യങ്ങള്‍ .. പിന്നെ അസത്യങ്ങള്‍ സത്യങ്ങളാക്കി മാറ്റാനുള്ള വെമ്പലുകള്‍..
അറിവില്ല എന്ന അറിവ് ഇല്ലാത്തതിലുള്ള അഹംഭാവങ്ങള്‍..
ഖുര്‍ ആനിന്റെ യും ഇസ്ലാമിന്റെ യും ആ ജന്മ ശത്രുക്കള്‍ പടച്ചുണ്ടാക്കിയത് മാത്രം വായിച്ച് അതില്‍ നിന്നെടുത്ത് ഉദ്ദരിച്ച് ആവേശം കൊള്ളുന്നവര്‍..
പിന്നെ ജയിക്കാന്‍ വേണ്ടി ഖണ്ഡനങ്ങള്‍.. അവിടെ പറ്റുന്ന അബദ്ധങ്ങള്‍..
വസ്ഥു നിഷ്ടമായി കാര്യങ്ങള്‍ വിലയിരുത്തി പഠിക്കുന്നതിലോ അതനുസരിച്ച് എഴുതുന്നതിലോ , മുന്‍ വിധിയില്ലാതെ കാര്യങ്ങളെ സമീപിക്കുന്നതിലോ, സഹിഷ്ണുതയോടെ പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിക്കുന്നതിലോ .. അഭിപ്രായം എഴുതിയവരില്‍ ഭൂരിഭാഗവും , പോസ്റ്റിന്റെ ഉടമ ശെരീഖും പലപ്പോഴും പരാജയമാണെന്ന് പറയാതെ വയ്യ..
മതത്തില്‍ നിര് ബന്ധമില്ല എന്നത് മുസ്ലിം പ്രബോധകര്‍ എപ്പോഴും ഉദ്ബോധിപ്പിക്കുന്ന കാര്യമാണ്`. തെറ്റിദ്ധരിക്കപ്പെട്ട എല്ലാവരുടെയും തെറ്റിദ്ധാരണ തിരുത്തുവാന്‍ കഴിയില്ല.. ശ്രമങ്ങള്‍ നല്ലത് തന്നെ.. അവിടെ ക്ഷമയും സഹിഷ്ണുതയും കൂടുതല്‍ കാണിക്കേണ്ടത് മുസ്ലിം സഹോദരന്മാരാണ്.
ഒരു ഹദീസിന്റെ കാര്യം റഫീഖ് കീഴാറ്റൂര്‍ ഉന്നയിച്ചത് ശ്രദ്ധയില്‍ പെട്ടു. അതിനെ പറ്റി വിശദമായി പണ്ഡിതരുടെ അഭിപ്രായം വൈകാതെ എഴുതാം ഇന്‍ശാ അല്ലാഹ്..
മുഹമ്മദ് നബി (സ) തങ്ങളെ ആരു ഇകള്‍ത്താന്‍ ശ്രമിച്ചാലും അതൊന്നും ഫലം കാണുകയില്ല എന്ന് മനസ്സിലാക്കുക..
എന്ത് കൊണ്ട് സ്വാമി വിവേകാനന്ദന് മുസ്ലിമായില്ല ? എന്ത് കൊണ്ട് ജോര്‍ജ് ബര്‍ണാഡ് ഷാ മുസ്ലിമായില്ല ? ..... എന്ന ബാലിശമായ ചോദ്യങ്ങള്‍ കണ്ടു.. അതിനുള്ള മറുപടി വളരെ ലളിതം.. അവര്‍ക്ക് ഹിദായത്ത്..ഉണ്ടായില്ല .. അമുസ്ലിം സഹോദരങ്ങള്‍ക്ക് മനസിലാവാന്‍ ഒരു ഉദാഹരണം. മുഹമദ് നബി (സ) യെ കണ്ട.. നബി (സ) യുടെ കാലത്ത് ജീവിച്ച , നബിയുടെ എല്ലാ ഗുണ വിശേഷങ്ങളും മനസ്സിലാക്കിയ, തന്റെ വെല്ലുവിളി സ്വീകരിച്ച് അത്ഭുതങ്ങള്‍ (പ്രവാചകനണെന്ന് തെളിയിക്കുവാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ) നേരില്‍ കണ്ട് ബോധ്യപ്പെട്ട അബൂ ജഹല് അടക്കമുള്ള മക്കാ മുശ്
രിക്കുകള്‍ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല.. എന്നതാണ്.
ഇവിടെ.. നബി (സ) തങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് നല്ല ഒരു പോസ്റ്റ് ഇട്ട ശെരീഖിനു നന്ദി..
ഇവിടെയും വിമര്‍ശനങ്ങള്‍ വന്നു കൂടുമെന്നതില്‍ സംശയിക്കേണ്ട..
വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരില്‍ മിക്കവരും തെറ്റിദ്ധരിക്കപ്പെട്ടവരാണെന്ന വസ്ഥുത മനസ്സിലാക്കണം...
പിന്നെ ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം ..ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ശ്രമിച്ചിട്ട് കാര്യമില്ല..
എല്ലാ ആശംസകളും നേര്‍ന്ന് കൊണ്ട്..
അക്ഷരത്തെറ്റുകളൊരുപാടുണ്ട്. ശ്രദ്ധിക്കുമല്ലോ?
ബഷീര്‍ക്കാടെ വായനക്കും നീരിക്ഷണത്തിനും നന്ദി പറയുകയും വിമര്‍ശങ്ങള്‍ മനസ്സാ സ്വീകരിച്ചു കൊണ്ട് തൊറ്റുകള്‍ തിരുത്താം എന്ന് പറയട്ടെ.
ചന്തൂട്ടന്റെ വായനക്കും അക്ഷരതെറ്റ് ചൂണ്ടികാണിച്ചതിനും നന്ദി പറയുന്നു. ശ്രദ്ധകുറവും, മടിയും കൂടുതലുണ്ട് അത് കൊണ്ടാണ് അത് കുമിഞ്ഞു കൂടുന്നത് ശ്രമിക്കാം പരമവധി സഹോദരാ..
പുണ്യ പ്രവാചകന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ആര്‍ക്കും എപ്പോഴും പരിശോധിക്കാനുതകും വിധം സുതാര്യവും ഉല്‍കൃഷ്ടവുമായിരുന്നു അവിടുത്തെ മഹത്തായ ജീവിതം. പ്രവാചകനെ (സ) വിമര്‍ശിക്കുന്ന പലരും തെറ്റിദ്ധാരണ കൊണ്ടാണതിന് മുതിരുന്നത്.പ്രവാചകരെ (സ) നിഷ്പക്ഷമായി വിലയിരുത്താനും പഠിക്കാനും തയ്യാറായ പല ബുദ്ധിജീവികളും പ്രമുഖ വ്യക്തിത്വങ്ങളും സത്യം പുല്‍കിയതിന് സമീപകാലത്തെ ചരിത്രം തന്നെ ധാരാളമാണ്. തെറ്റിദ്ധാരണകളകറ്റാനുതകുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
123
ഏത് കാര്യവും വസ്തുനിഷ്ഠയോടെ ഗ്രഹിക്കുക എന്നതാകണം വായനക്കാരന്റെ പ്രകൃതി.
തര്‍ക്കങ്ങള്‍ അധികവും സ്വന്തം വിശ്ശ്വാസത്തിനധിഷ്ഠിതമായതിനാല്, സത്യം അറിയുക ദുഷ്കരമാണ്.
ഇതില്‍ ഞാന്‍ കമന്റ് ഇട്ടിട്ട് കാര്യമില്ല,,,, ഹിന്ദു പുരാണങ്ങളെ പറ്റിയുള്ള ഒരു സിനിമാക്കഥ പോലെയുണ്ട്. അത്രയേ പറയാനുള്ളു.. ആള് എത്ര മഹാനാണെങ്കിലും ചെയ്തതിനെ ന്യായീകരിക്കാനാവില്ല. ഒരു ധനികനായ മുസ്സലിയാര് ഇന്ന് ഇത് അനുകരിച്ചാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളം. (12 വേണ്ട , 4 തന്നെ വച്ചോളൂ..)
മൃദുലനോട് യോജിയ്ക്കുന്നു.
ഷരീഖിന്റെ വിശദീകരണത്തില്‍ ഒത്തിരി വൈരുദ്ധ്യങ്ങളുണ്ട് മന:പൂര്‍വ്വം ചിലത് മറച്ചു വെയ്ക്കുകയും ചെയ്യുന്നു. വിശദമായൊരു കമന്റിടാന്‍ താല്പര്യമില്ലെങ്കിലും മറച്ചു വെച്ചതെന്താണന്നത് പറയാനുള്ള ബാധ്യത എനിക്കുള്ളതുകൊണ്ടും ചിലതെഴുതാം .
ആയീഷയ്ക്ക് 9 വയസ്സുള്ളപ്പോഴല്ല 6 വയസ്സുള്ളപ്പോഴാണ് 55 വയസ്സുക്കാരനായ മുഹമദ് കല്യാണം കഴിയ്ക്കുന്നത് കുട്ടിയ്ക്ക് വകതിരിവില്ലാത്തതിനാല് വീണ്ടും 3 വര്‍ഷം അവരുടെ വീട്ടില്‍ താമസിപ്പിച്ചു 9മാത്തെ വയസ്സില്‍ മധുവിധു (കഷ്ടം ) ഇവിടെ ഷരീഖ് 9 വയസ്സില്‍ കല്യാണം എന്ന് പറഞ്ഞ് പിന്നേയും കുറച്ച് വര്‍ഷം കുട്ടിയുടെ വീട്ടില്‍ താമസിപ്പിച്ചു എന്നു പറഞ്ഞാല്‍ ഇതൊന്നുമറിയാത്ത മറ്റു വായനക്കാര്‍ മുഹമദിന്റെ തികചും ക്രൂരമായ ഈ പ്രവര്‍ത്തി ന്യായീകരിക്കപ്പെടും . ബഹു:ഷരീഖൊരു കാര്യം വ്യക്തമാക്കിയാല്‍ കൊള്ളാം എന്ത് മാതൃകയാണ് മുഹമദ് കേവലം ഈ ബാലികയെ കല്യാണം കഴിച്ചതില്‍ സ്വന്തം സമുദായത്തിന് (ലോക ജനതയ്ക്ക് എന്നു പറയാന്‍ അവകാശമില്ല കാരണം ഞാനടക്കമുള്ളവരാണീ ലോകം എനിക്കോ ലോക ജന സംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനോ ഉള്കൊള്ളാനാവാത്തതാണീ ക്രൂര പ്രവര്‍ത്തി) നലികിയ .. സമയമെടുത്ത് വിശദീകരിച്ചാ മതി .
പിന്നെ 33 മത്തെ അദ്ധ്യായത്തിലെ 40 മത്തെ വചനം എന്തിനായിരുന്നു മുഹമദ് സൃഷ്ടിച്ചത് അതൊന്ന് കൂടി വിശദീകരിക്കണം കാരണം ഈ സംശയം വരാന്‍ കാരണം 6 മത്തെ വിവാഹമായാണ് മുഹമദിന്റെ ദത്തു പുത്രന് സെയ്ദിന്റെ ആദ്യ ഭാര്യയായ സൈനബിനെ കല്യാണം കഴിച്ചത് എന്ന് ഷരീഖ് പറയുന്നു എന്നാല്‍ സൈനബിന്റെ വിവാഹത്തോടെ സ്വന്തം വിശ്വാസ വൃന്ദത്തില്‍ തന്നെ വിമര്‍ശനം വന്നതിനാല്‍ ഈ ആയത്ത് അദ്ദേഹം ഇറക്കി.വചനം ഇങ്ങനെ ... ഇനി മേല്‍ നിനയ്ക്ക് വേറെ വിവാഹം കഴിക്കാന്‍ പാടില്ല ... അടിമ സ്ത്രീകള്‍ ഒഴികെ (അടിമ സ്ത്രീ എന്നു വെച്ചാല്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന എതിരാളികളുടെ ഭാര്യമാരെ)
പ്രിയ ഷരീഖ് താങ്കളുടെ ഏതെങ്കിലും മകളെ (10 വയസ്സിന് മുന്‍പുള്ള )ഒരു 50 വയസ്സുക്കാരന് വിവാഹം കഴിപ്പിച്ച് കൊടുക്കാമോ ?
വാല്‍കഷണം.
മുഹമദ് സൃഷ്ടിച്ച ഖലീഫ ഭരണ വ്യവസ്ഥിതിയുടെ അടുത്ത അവകാശിയായി അബുബക്കറിന് നല്കാമെന്നുള്ള വാക്കിനാലാണ് ആയിഷയെ വിവാഹം കഴിപ്പിച്ച് കൊടുത്തത് എന്ന് ഷിയാ മുസ്ലിംങ്ങള്‍ പറയുന്നു. യഥാര്‍ത്ഥ അവകാശിയായ മുഹമദിന്റെ മരുമകന് അലിയെ മറി കടന്നുകൊണ്ട് .
just for tracking reply to my doubts
വരിവരിയായി കല്ല്യാണക്കഥ പറഞ്ഞത് നന്നായി. താങ്കളുടെ കണ്ണിലൂടെ മാത്രം വായിച്ചു നോക്കി. ഉഗ്രന്‍, അത്യുഗ്രന്‍ എന്നു തന്നെ പറയണം. ഒരുകാര്യം വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. നബി വീണ്ടും വീണ്ടും കല്ല്യാണം കഴിച്ചിട്ടുള്ളതൊന്നും ഗള്‍ഫില്‍ പോകാനുള്ള ഫണ്ടു കളക്ഷനോ, പെങ്ങളെ കെട്ടിച്ചയക്കനുള്ള അഡ്ജസ്റ്റുമെന്റിനോ, കച്ചവടം പച്ചപിടിപ്പിക്കാനൊ ഒന്നും ആയിരുന്നില്ല. ഇത്രയെങ്കിലും തുറന്നു പറഞ്ഞതിന് താങ്ക്സ്ണ്ട്ട്ടാ.
ബഷീര്‍ വെള്ളരക്കാടിന്റെ ആയിരുന്നു ഈ വരികള്‍ : (എന്ത് കൊണ്ട് സ്വാമി വിവേകാനന്ദന് മുസ്ലിമായില്ല ? എന്ത് കൊണ്ട് ജോര്‍ജ് ബര്‍ണാഡ് ഷാ മുസ്ലിമായില്ല ? ..... എന്ന ബാലിശമായ ചോദ്യങ്ങള്‍ കണ്ടു..) നമ്മുടെ തെറ്റുകൊണ്ടാല്ലാത്ത കാരണത്താല്‍ ജനിക്കുകയോ വളരുകയോ ചെയ്തപ്പോള്‍ വന്നു ചേര്‍ന്ന ഒരാളുടെ അഭിപ്രായം / വിശ്വാസം / മതം (എല്ലാം ഒന്നു തന്നെ) മാറി വേറൊന്നായി എന്നു പറയുന്നതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. അങ്ങിനെ പറയുന്നത് നട്ടെല്ലുള്ളവന് ചേര്‍ന്നതല്ല എന്നതാണ് എന്റെ മതം.
ദയവായി എല്ലാവരും ക്ഷമിക്കുക. എന്താണ് എന്റെ ചിന്തകള്‍ എന്നു ഞാന്‍ പങ്കുവെക്കാം ഇന്നു കഴിഞ്ഞു മാതൃമേ കഴിയുകയുള്ളൂ. ഇവിടെ കുറച്ച് തിരക്കിലാണ്.
ആനന്ദിന്റെ ജൈവമനുഷ്യനിലെ ‘പ്രജ്ഞയും കരുണയും’ എന്ന അധ്യായം ഒന്നു വായിക്കുമോ, സമയം കിട്ടുമ്പോള്‍.
അല്ലെന്കില് ‘വേട്ടക്കാരനും വിരുന്നുകാരനും’ എന്ന പഠനത്തിലെ ഇസ്ലാമിനെക്കുറിച്ചുള്ള ഭാഗം.
പ്രിയ സുഹ്യത്തുക്കളെ,
ഇവിടെ വാദ പ്രതിവാദങ്ങളിലൂടെ ജയിക്കേണ്ട ഒരു കാര്യമല്ല ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്..
മുഹമ്മദ് നബി (സ) തങ്ങളുടെ ജീവിതതവും വീക്ഷണവും ദര്‍ശനവും (ഇസ്ലാം ) എല്ലാം വിമര്‍ശന ബുദ്ധിയോടെ തന്നെ പഠിച്ച ഓറിയന്റലിസ്റ്റുകള്‍ അടക്കം ആ മഹാ മനുഷ്യന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഇകള്‍ത്തി പറഞ്ഞിട്ടില്ല.
ഇവിടെ വിമര്‍ശനങ്ങളല്ല പലരും ഉന്നയിക്കുന്നത്.. പഠിയ്ക്കണമെന്ന ഉദ്ധേശ്യവും കാണുന്നില്ല.. വെറും ഇകള്ത്തലുകള്ക്കുള്ള ശ്രമം..
6 വയസ്സില്‍ ആയിശ (റ) യെ നബി (സ) വിവാഹം ചെയ്തു എന്ന നുണ തന്നെ ഒരു ഉദാഹരണം..
നബി (സ) എല്ലാ മനുഷ്യരില്‍ നിന്നും വിത്യസ്തനാണു. നിഴലില്ലാത്തത് ഒരു ഉദാഹരണം. അപ്പോള്‍ നബി 12 വിവാഹം ചെയ്തു വെന്നതിനാല്‍ എല്ലാ മുസ്ലിംങ്ങള്‍ക്കും 12 വിവാഹം കഴിയ്ക്കാം എന്ന് വിവക്ഷിക്കേണ്ടതില്ല..
ആയിരവും പതിനായിരവും ഭാര്യമാരുള്ള പുണ്യപുരുഷന്മാരെ കുറിച്ച് പുരാണങ്ങളിലും മറ്റും പറയുന്നത് കൊണ്ട് ആ സംഹിത പിന്തുടരുന്നവര്ക്കും അങ്ങിനെ ആവാമെന്ന് ആരും പറയുന്നില്ലല്ലോ...
ഇസ്ലാമിക മായി ഈ ഇകള്ത്തലുകള്ക്കുള്ള മറുപടി ഒന്നൊന്നായി എഴുതാന്‍ കഴിയാതെയല്ല.. പക്ഷെ പഠിയ്ക്കാനുള്ള മനസ്സുമായി , മുന്‍ വിധിയില്ലാതെ വിഷയത്തെ സമീപിക്കുന്നവര്‍ ഉണ്ടെങ്കില്‍ അതിനായി ശ്രമിയ്ക്കാം.. ഇന്‍ശാ അല്ലാഹ്..
ഒരു പാട് ജോലിത്തിരക്കിനിടയില്‍ കമന്റുകള്‍ക്ക് മറുപടി എഴുതാന്‍ സമയം കണ്ടെത്തുന്ന ശെരീഖിനും വിഷയത്തെ ക്രിയാത്മകമായി സമീപിക്കുന്നവര്‍ക്കും അഭിനന്ദനങ്ങള്‍...
ഇസ്ലാമിക വിരോധികളായ സംഘ് പരിപാറിന്റെയും മറ്റും കൂലിയെഴുത്തുകാരുടെ ലേഖനങ്ങള്‍ വായിച്ച് അതില്‍ നിന്ന് ക്വാട്ട് ചെയ്തുള്ള സംവാദത്തില്‍ കാര്യമില്ല.. എല്ലാവര് ക്കും അറിവും തിരിച്ചറിവും ജഗന്നിയന്താവ് നല്കട്ടെ...
സുഹൃത്തെ, ബഷീറെ. താഴെ പറയുന്ന കാര്യങ്ങള്‍ സംയമനത്തോടുകൂടി മനസ്സിലാക്കും എന്നു കരുതിയാണ് എഴുതുന്നത്.
ആദ്യമായി പറയട്ടെ, എന്റെ കമന്റില്‍ നബി തിരുമേനി ഇത്രയും കല്ല്യാണം കഴിച്ചത് തെറ്റാണെന്നു പറഞ്ഞിട്ടില്ല. അനുയായികള്‍ ഈ സൗകര്യം മുതലെടുത്ത് പല സാമൂഹിക പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട് എന്നു മാത്രമെ സൂചിപ്പിച്ചിട്ടുള്ളൂ. അതിന് ഇത്രയും പറയേണ്ട കാര്യമില്ല. ലോകത്ത് ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലെങ്കില്‍ എന്റെ തെറ്റ് ഞാന്‍ തിരുത്തുന്നു.
പിന്നെ ബഹുഭാര്യാത്ത്വത്തിനെക്കുറിച്ചും ലഹരിപാനീയങ്ങള്‍ (പ്രധാനമായും മദ്യം / വിദേശമദ്യം) ഉപയോഗിക്കുന്നതിനെക്കുറിച്ചും എന്നെ രജനീഷ് (ഓഷോ)ന്റെ സന്ദേശങ്ങളാണ് സ്വാധീനിച്ചിട്ടുള്ളത്. അതില്‍ പറയുന്ന പ്രധാന കാര്യം - സാമ്പത്തികവും, ആരോഗ്യപരവും, മാനസികവുമായ പക്വത ഉള്ളവന് ഇതൊക്കെ ആവാം. അല്ലാത്തവന് ഇതൊന്നും ചെയ്യാന്‍ പോകരുത് എന്നാണ്. ഇത് അംഗീകരിക്കുന്നതുകൊണ്ട് ഞാന്‍ "ഓഷോന്റെ" അനുയായി ആണെന്നു തെറ്റിദ്ധരിക്കാതിരിക്കുക. (ഇനി മേല്‍ പറഞ്ഞകാര്യം തെറ്റാണെന്നാണ് ഞാന്‍ പറയുന്നതെങ്കില്‍, ഞാനൊരു മുസ്ലീം ആണെന്നും മനസ്സിലാക്കാതിരിക്കുക.)
പിന്നെ സെമിറ്റിക് മതങ്ങളും ഭാരതീയ വിശ്വാസവും തമ്മില്‍ താരതമ്മ്യം ചെയ്യാതിരിക്കുക. ഭാരതീയ വിശ്വാസങ്ങള്‍ "ഹിന്ദൂയിസം" എന്ന മതം അല്ല. അത് ഒരു ജീവിതരീതിയും സംസ്കാരവുമാണ്. അത് എന്നും നല്ലത് സ്വീകരിച്ച് പരിണമിച്ചുകൊണ്ടിരിക്കും. എത്ര കോടി കൊല്ലം ഭൂമിയില്‍ ജനങ്ങളുണ്ടാകുമോ അത്രയും കാലം ഒരു വാക്കുപോലും മാറാത്ത അല്ലെങ്കില്‍ മാറ്റാന്‍ കഴിയാത്ത ഒരു പുസ്തകവും എന്നും പരിണമിച്ചുകൊണ്ടിരിക്കുന്നതും പുതിയ ചിന്തകള്‍ സ്ഥാനം പിടിക്കുന്നതുമായ പുസ്തകങ്ങളെയും താരതമ്യം ചെയ്യുന്നതില്‍ തന്നെ പൊരുത്തക്കേടു തോന്നുന്നു.
ഞാന്‍ ഇതുവരെയും വായിച്ച കഥകളിലും ഭാരതീയ ദര്‍ശനങ്ങളിലും ദൈവമോ ദൈവത്തിന്റെ പ്രതിപുരുഷനോ എന്തെങ്കിലും പറയുന്നതുകേട്ട് നിന്നേടത്തുനിന്ന് അപ്പിയിട്ട (വിസര്‍ജിച്ച) ഒരാളെയും കണ്ടെത്തിയില്ല. ദൈവമോ അവതാരങ്ങളെന്നു പറയുന്നവരോ എന്തു പറഞ്ഞാലും അതേ പടി അനുസരിച്ചു കൊള്ളണം എന്ന നിയമവും ഇല്ല. എന്തും പരീക്ഷിച്ച് വിശ്വാസയോഗ്യമായത് മാത്രം സ്വന്തം ഇഷ്ടപ്രകാരം ചെയ്യാന്‍ സമ്മതം തന്നിട്ടുണ്ട് "ഭഗവദ് ഗീതയില്‍". അതുകൊണ്ട് ദൈവത്തിനെ ചോദ്യം ചെയ്യുമ്പോള്‍ എനിയ്ക്കു പേടി തോന്നാറില്ല. നിത്യനരകഭീതിയില്ലാതെ ജീവിക്കാം, ഭഗവദ് ഗീതയില്‍ വിശ്വസിക്കുന്നവര്‍ക്ക്.
(ഓ.ടോ. ഈ ബ്ലോഗ് തുടങ്ങിയതിനുശേഷമാണ് ഞാന്‍ ഭഗവദ്ഗീത വായിച്ചതും ഖുറാന് പഠിച്ചുകൊണ്ടിരിക്കുന്നതും.)
പ്രിയ സഹോദരന് (YASJ)
ബൈബിള്‍ പഠനങ്ങളില്‍ നിന്ന് നമുക്ക് കണ്ടെത്താന്‍ കഴിയുന്നത് ആദ്യപിതാവും ആദ്യമനുഷ്യനുമായ ആദമില്‍ നിന്നരംഭിക്കുകയും നോഹ (നൂഹ നബി) പ്രവാചകന്റെ പെട്ടകത്തില്‍ അവസാനിച്ച് വീണ്ടും പ്രളയത്തിനു ശേഷം ജന്മം കൊണ്ട് അബ്രഹാം(ഇബ്രാഹിം അ.സ) ന്റെ വേരുകള്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇസ്രേയീല് ജനതയുടെ ജീവിത ഇതിഹാസമായി ബൈബിള്‍ പഴയ നിയമത്തെയും യേശുവിന്റെ ജനനന്തരം പ്രഘേഷണങ്ങളെ ബൈബിള്‍ പൗതിയ നിയമം അഥവ സുവിശേഷം എന്ന രീതിയില്‍ നമ്മുക്ക് കണ്ടെത്താന്‍ കഴിയുന്നു വെന്നുള്ളതാണ് സത്യം.
യോഹന്നാന്റ് ഭാഷയില്‍ ബൈബിളിനെ നമുക്ക് ഇങ്കിന്റെ കണ്ടത്താം.
നിയമം മോശയില്‍ കൂടിയും സത്യവും കൃപയും യേശുവില്‍ കൂടിയും ലഭിച്ചു (യോഹന്നാന് 1:17)
(YASJ)1. സഹായകന് എന്നും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്നു പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായില്ല. മരണമില്ലാത്തവനാണു് അയക്കപ്പെടുന്ന സഹായകന് എന്ന ഒരര്‍ത്ഥം എനിക്കു തോന്നുന്നു.(YASJ)
ഇനി സഹായകന് അരായിരിക്കാം എന്നു നാം ബൈബിളിന്റെ തന്നെ അടിസ്ഥാനത്തില്‍ നീരിക്ഷിക്കുംബോള് നമ്മെത്തിനില്ക്കുന്നത് സ്വര്‍ഗാരോഹണത്തിനു മുന്‍പായി യാത്രാനുവാദം ചോദിച്ചു കൊണ്ട് യേശു പറയുന്ന വാക്കുകള്‍ ആണ്. സഹായകന് എന്ന അര്‍ഥത്തില്‍ ബൈബിള്‍ പരിചയപ്പെടുത്തുന്ന സ്പിരിറ്റ് എന്ന കൃസ്ത്യയ ഭാഷ്യത്തിന് അടിവേരുകള്‍ അറുത്തുകളയന് മാത്രം കരുത്തുണ്ട് ആ വാക്കുകള്‍ക്ക്. സ്പിരിറ്റ് എന്ന ഇഗ്ലിഷ് വാക്യത്തിന്റെ അര്‍ഥ നപുംസക ലിംഗങ്ങളുമായി സഹായകന്, അവന് എന്നിങ്ങനെയുള്ള വിവരണങ്ങളില്‍ അത് കോവലവും അരൂപിയുമായ അത്മാവാകന് യാതൊന്നും യുക്തികൊണ്ട് ഒരു മനുഷ്യന് കണ്ടെത്താന്‍ കഴിയില്ല. സെമിറ്റിക് ഭാഷകളിലെന്നായ അകാലചരമം പ്രാപിക്കാന്‍ ഒരുങ്ങുന്ന അരാമയേതേടി ഒരു യാത്ര ദുഷ്ക്കരവുമായി തിരുന്നു കണ്ണും മനസ്സും ഒന്നോടിച്ച് നോക്കു ഈ വചനങ്ങളിലൂടെ.
"ഇപ്പോഴോ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കല്‍ പോകുന്നു നീ എവിടെ പോകുന്നു എന്ന് നിങ്ങള്‍ ആരും എന്നോട് ചോദിക്കുന്നില്ല. എങ്കിലും ഇത് നിങ്ങളോട് സംസാരിക്കുകകൊണ്ട്, നിങ്ങളുടെ ഹൃദയത്തില്‍ ദു:ഖം നിറഞ്ഞിരിക്കുന്നു. എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം. ഞാന്‍ പോകതിരുന്നാല് കാര്യസ്ഥന് നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന് വന്ന് പാപത്തെ കുറിച്ചും ന്യയ വിധിയെ കുറിച്ചും ലോകത്തിനു ബാധം വരുത്തും... ഇനിയും നിങ്ങളോട് പറയുവാന്‍ ഉണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിക്കുവാന്‍ കശിവില്ല. സത്യത്തിന്റെ ആത്മാവ് വരുംബോഴേ അവന് നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവന് സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചു തരികയും ചെയ്യു. അവന് എനിക്കുള്ളതില്‍ നിന്ന് എടുത്ത് നിങ്ങള്‍ക്ക് അറിയിച്ചു തരുന്നത് കൊണ്ട് എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളത് ഒക്കെയും എനിക്കുള്ളത് ഒക്കെയും എനിക്കുള്ളത്. അതുകൊണ്ടാണ് അവന് എനിക്കുള്ളതില്‍ എടുത്ത് നിങ്ങള്‍ക്ക് അറിയിച്ചു തരും എന്നു ഞാന്‍ പറഞ്ഞത്" (യോഹന്നാന് 16: 5-15)
മേള് വചനങ്ങളില്‍ നിന്ന് യേശുവിന്റെ തിരോധന വേളയിലും മതം അപൂര്‍ണവും ശൈശവ ദശയിലുമായിരുന്നു പരിപൂര്ണതയിലെത്തിക്കാന് ഒരു സഹായിയുടെ അവശ്യമുണ്ടെന്നും, യഹൂദജന്യമതങ്ങളില് പില്ക്കാലത്ത് വന്ന സത്യത്മാവും ദൈവത്തെ മഹത്വപ്പെടുത്തിയ ആ മഹാത്മാവിനുവേണ്ടിയുള്ള ഒരു തിരച്ചിലും കണ്ടെടുക്കലും ഇവിടെ അന്യവാര്യമാകുന്നു.
ഇവിടെ തന്നെയാണ് താങ്കളുടെ രണ്ടമത്തെയും മൂനമത്തെ ചേദ്യം പ്രസക്തമാകുന്നത്.
(YASJ)2. സഹായകനെ എന്തിനാണ് അയക്കുന്നതു്? അതിന്റെ കാരണമായി യേശു പറയുന്നകാര്യങ്ങള്‍ ഇതാണു്... യേശു പഠിപ്പിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ഓര്‍മ്മപ്പെടുത്താനും അതിനു സക്ഷ്യം വഹിക്കുന്നതിനുള്ള ധൈര്യം നല്‍കാനുമാണ്.
പക്ഷേ നിങ്ങള്‍ പറയുന്നു മുഹമ്മദ് പഠിപ്പിച്ചത് പുതിയ കാര്യങ്ങള്‍ ആണെന്ന്. അപ്പോള്‍ പിന്നെ യേശു പറഞ്ഞ സഹായകന് മുഹമ്മദ് പ്രവാചകന് ആകുമോ?(YASJ)
ഞാനങ്ങിനെ പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ലോകത്ത് ആദ്യപിതാവായ ആദം മുതല്‍ അവസാനത്തെ പ്രവാചകനും മാര്‍ഗദര്‍ശിയുമായ മുഴുവന്‍ പ്രവാചകന്മാരും പഠിപ്പിച്ചതിന്റെ മൂലതത്ത്വം അത് "അരാധിക്കപ്പെടാന് അല്ലാഹു വല്ലാതെ അര്ഹനായവന് അരുമില്ല എന്ന തത്വം തന്നെയാണ്"
മോശെപ്രവാചകന്റെ പഴയനിയമം(തൗറാത്ത്) എന്നതിനെ സാക്ഷ്യപ്പെടുത്താനും പുതിയ ചില കാര്യങ്ങള്‍ കൂടി പഠിപ്പിക്കാനും പുതിയ നിയം (ഇഞ്ചീല്‍) ഇസ്രേയേല്‍ ജനതയിലേയ്ക്ക് അയക്കപ്പെട്ട മഹാനയ അല്ലാഹുവിന്റെ ദ്ര്ഷടന്തങ്ങള് നിറഞ്ഞ് ഒരു പ്രവാചക പുംഗവന് മാത്രമായിന്നു യേശു (ഈസ അ.സ) എന്ന പ്രവാചകന്. പക്ഷെ സ്വാര്ഥതാല്പ്പര്യര്ഥം വിശുദ്ധഗ്രന്ധങ്ങളില് കൈകടത്തലുകള്‍ നടത്തി ആ പ്രവാചകനെ അപമാനിച്ചുകൊണ്ട് കള്ള കഥകള്‍ മെനഞ്ഞ് ശൗല്‍ എന്ന പൗലോസിയന്മാര് ആദ്യപാപ സിദ്ധാന്തവും ദൈവപുത്ര വാദവും മെനഞ്ഞെടുക്കുകയായിരുന്നു എന്നുള്ളതാണ് ബൈബിളിലൂടെ കടന്നു പോകുന്ന ഒരു വ്യക്ത്യ കണ്ടെടുക്കുന്ന അന്യഷേധ്യമായ സത്യം. നൂറു കണക്കിന് വൈരുദ്ധ്യങ്ങളും അനര്‍ഥങ്ങളും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ താങ്കളുടെ അറിവിലേയ്ക്കും യുക്തിയിലേക്കുമായി ഒരു ചോദ്യം.
ഉല്‍പ്പത്തി പുസ്തകത്തില്‍ പാപചെയ്യാന് പ്രേരിപ്പിച്ച പാബിനെ ദൈവം ശപിക്കുന്നു
"യഹോവയായ ദൈവം പാംബിനോട് കല്‍പ്പിച്ചത്.. നീ ഉരസ്സുകൊണ്ട് ഗമിച്ചു നിന്റെ ആയുഷ് ക്കാലമൊക്കെയും പൊടി തിന്നും. ഞാന്‍ നിനക്കും സത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും അവന് നിന്റെ തല തകര്‍ക്കും, നീ അവന്റെ കുതികാല് തകര്‍ക്കും. (ഉല്‍പ്പത്തി 3:14-15)
യഹോവയായ ദൈവം സ്ത്രിയോട്: ഞാന്‍ നിങ്ക്ക് കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ധിപ്പിക്കും നീ വേദനയോടെ മക്കളെ പ്രസവിക്കും. (ല്പ്പത്തി 3:16)
ആദ്യപാപത്തിന്റെ പ്രധാന കരണക്കാര് എന്ന നിലയില്‍ സ്ത്രിയെയും പാബിനെയും ശപിക്കുന്ന യഹോവയുടെ ശാപം ഇന്നു നിലനില്ക്കുകയും പാംബ് ഉരസ്സുകൊണ്ട് ഗമിക്കുകയും, സ്ത്രീ കഷ്ട്പ്പാടുകളും വേദനയും സഹിച്ചു കൊണ്ട് പ്രസവിക്കുകയും ചെയ്യുന്നു. അതൊന്നുമല്ല സുഹൃത്തെ കാര്യം പാംബ് എന്ന ജിവീക്ക് ഉരസ്സുകൊണ്ട് ഗമിക്കുന്ന രീതിയില്‍ ആണ് അതിനെ സൃഷ്ടിച്ചിട്ടുള്ളത്. സ്ത്രീ ആയിരുന്നില്ല ആദ്യപാപത്തിന്റെ പ്രധാന ഉത്തരവാദീ എന്നും സ്ര്തീയെ പ്രതികൂട്ടില്‍ കയറ്റി രക്ഷപെടാന്‍ ഉള്ള പ്രുഷ എഴുത്തുകരുടെ കൈകടത്തല്‍ മാത്രമായിരുന്നു വെന്നും അത് തെളിയിക്കുകയും പ്രസവ സംബന്ധമായ വിശമതകള് അത് മാഹനിയ മാതൃത്ത്വവുമായി ബന്ധപ്പെട്ട ജഗന്നിയന്താവിന്റെ അലംഘനിയമായ വിധി ആണെന്നും യുക്തികൊണ്ട് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നു.
തങ്കളുടെ മുന്നമത്തെ ചോദ്യം.
(YASJ)സമയം ക്രമം കൊണ്ട് താങ്കള്‍ മുമ്പു പറഞ്ഞ പോലെ യേശുവിന്റെ ഡയറക്റ്റ് ശിഷ്യന്മാര്ക്ക് മുഹമ്മദ് പ്രവാചകന്റെ സേവനം/സഹായം കിട്ടിയില്ല. പോട്ടെ... സാരമില്ല്യ! ശിഷ്യന്മാരുടെ ശിഷ്യന്മാര്ക്കോ ക്രിസ്തുവിന്റെ അനുയായികളായ ക്രിസ്ത്യാനികള്‍ക്കോ മുഹമ്മദ് എന്തേങ്കിലും സഹായം ചെയ്തതായി ഞാന്‍ കാണുന്നില്ല. പിന്നെയെങ്ങിനെയാണ് യേശു പറഞ്ഞ സഹായകന് മുഹമ്മദ് പ്രവാചകനാകുന്നത്? (YAZJ)
യേശു പഠിപ്പിച്ച വിശ്വാസകര്യങ്ങള് എല്ലാം തന്നെ കൃത്യമായി പഠിപ്പിക്കുകയും, എല്ലാ പ്രവാചകന്മാരെയും സാക്ഷ്യപ്പെടുത്തികൊണ്ട് അവരെ അംഗിക്കരിക്കാന് പ്രവാചകന് ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്.
വലിയ രീതി യിലുള്ള ഒരു ചര്‍ച്ചക്ക് മുതിരുന്നില്ലെങ്കിലും ചെറുതായി താങ്കളുടെ അറിവിലേയ്ക്ക് അത് പങ്കു വെക്കുകയും എത്ര ഭീകരമായ രീതിയില്‍ സത്യത്ത്യല് നിന്ന് കൃസ്ത്യന്‍ ജൂതസമൂഹങ്ങള് തെറ്റിക്കപ്പെട്ടിരിക്കുന്നു എന്നു ഉണര്ത്തട്ടെ.
വിശ്വാസകാര്യങ്ങള്‍ ബൈബിളില്‍ എന്തു പഠിപ്പിക്കുന്നു എന്നു നോക്കാം.
പ്രവാചകന്മാര്
ബൈബിള്‍:
"കര്‍ത്താവ് തന്റെ ദാസന്മാരായ പ്രവാചകന്മാരെ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചെങ്കിലും നിങ്ങള്‍ അവരെ ശ്രദ്ധിക്കുകയോ ശ്രവിക്കുക പോലുമോ ചെയ്തില്ല്. അവര്‍ പറഞ്ഞു: നിങ്ങള്‍ ദുര്‍മാര്‍ഗ്ഗവും ദുഷ് പ്രവര്‍ത്തിയും ഉപേക്ഷിച്ചു പിന്തിരിയുക... അന്യദേവന്മാരെ സേവിക്കുകയും അരാധിക്കുകയുമരുത്"(ജറമിയ 25:4-6)
ഞാന്‍ പ്രവാചകന്മാരെ നീക്കാന്‍ വേണ്ടി വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല നിവര്ത്തിപ്പാനണത്രെ ഞാന്‍ വന്നത്" (മത്തായി 5:17)
ഖുര്‍ ആന്‍
"പിന്നെ നാം നമ്മുടെ ദൂതന്മാരെ തുടരെ തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദയത്തിന്റെ അടുക്കലും അവരിലേയ്ക്കുള്ള ദൂതന് ചെല്ലുംബോഴെക്കെ അവര്‍ അദ്ധേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്.(23:44)
പരലോകം:
"എന്നാല്‍ ആ ദിവസത്തെ കുറിച്ചോ ആ മണിക്കൂറിനോ കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലുള്ള ദൂതന്മാര്ക്കോ പുത്രനു പോലുമേ അറിഞ്ഞു കൂടാ' (മാര്‍ക്ക് 13:32)
" തീര്‍ച്ചയായും അന്ത്യ സമയംവരികതന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായൈ പ്രതിഫലം നല്കപ്പെടാന് വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം. ആകയാല്‍ അന്ത്യസമായത്ത് വിശ്വാസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന് തുടരുകയും ചെയ്തവര്‍ അതില്‍ (വിശ്വാസിക്കുന്നതില്) നിന്ന് നിന്നെ തടയാതിരിക്കട്ടെ അങ്ങിനെ സംശയിക്കുന്ന പക്ഷം നിയും നാശമടയുന്നതാണ്.( ഖു 20:15:16)
"ആകയാല്‍ യേശു കര്ത്തവണെന്ന് ആദരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വാസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും"(റോമ10:9)
കര്‍ത്താവായ യേശുവില്‍ വിശ്വാസിക്കുക. നിയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും(അപ്പോ1931)
മേല്‍ പറഞ്ഞ പൗലോസിയന് മൂഢവാദങ്ങളുടെ ഏറ്റു പാട്ടുകാരായി അധ:പതിച്ച് മീഷണറി ജീവികളുടെ മുഖമടച്ചുള്ള പ്രഹരമായി തിരുന്നു യേശുവിന്റെ ഈ വചനങ്ങള്‍.
"ഉഢനായ മനുഷ്യ പ്രവൃത്തികള്‍ കൂടതെയുള്ള വിശ്വാസം ഫലരഹിതമാണെന്ന് തെളിയിച്ചു തരോണ്ടതുണ്ടോ?... അത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതു പോലെ പ്രവൃത്തി കൂടതെയുള്ള വിശ്വാസം മൃതമാണ്'(യാക്കോബ്2:20-26)
അടിവരയിട്ടു കൊണ്ട് മത്തായി7:13,14)
ചര്യകള്‍:
പരിഛേദനം(സുന്നത്ത്)
ഉല്‍പ്പത്തി 17:23-26
ഉല്‍പ്പത്തി 17:9-14
യേശുവ 5:2-6
യെശയ്യാ 52:1
ഗലാത്തി 5:4
ഒരു പാടുണ്ട് സുഹൃത്തെ കൃസ്തുവിന്റെ അനുയായി ആകാന്‍ അഗ്രചര്‍മ്മ നീക്കത്തിലൂടെ മാത്രമേ കഴിയൂ എന്ന് അടിവരയിടുന്നവ.
സലാം ചെല്ലല്‍.
ലൂക്ക് 24:36
യോഹ 20:20
'ന്‍ശാ അല്ലാഹ്' (അല്ലാഹു ഉദ്ധേശിച്ചാല്‍)
യക്കോബ് 4:13-16
പന്നിമംസം
1കൊരി:25:27
പലിശ:
ലേഖ്യ 25:35-37
മദ്യം.
യാഷോല് 1:5
1കെരി6:10
യഥര്‍ത്തത്തില്‍ കൃസ്ത്യനികള്‍ കൃസ്തുവിന്റെ അനുയായികള്‍ അല്ലാതെ പൗലോസിയന് അദര്ശങ്ങളുടെ കുഴലൂത്തുകാരായി അധ:പതിച്ചു വെന്നാണ് എന്റെ ബൈബിള്‍ വായനയില്‍ തെളിയുന്നത്. അത് കൊണ്ട് യഥാര്‍ഥ കൃസ്ത്യനിയാവാന് അവന്റെ യേശുവിന്റെ യഥാര്‍ത്ത പാഠങ്ങളിലേയ്ക്ക് മടങ്ങാതെ യാതൊരു നിവൃത്തിയുമില്ലതന്നെ.
സുഹൃത്തെ എടുത്തെഴുതാന്‍ ഉദ്ധരിക്കാന്‍ ഒരു പാടുണ്ട് സമയം അതിനനുവദിക്കുന്നില്ല. ജോലിയുമായി ബന്ധപ്പെട്ട ഒരു പാട് വര്‍ക്കുകള്‍ ഇവിടെ കിടപ്പണ്. അത് കൊണ്ട് ചുരുക്കുകയും വീണ്ടും താങ്കളുടെ മറ്റുള്ള എല്ലാവരുടെയും ചേദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങള്‍ സമയ ലഭ്യതക്കനുസരിച്ചു പങ്കു വെക്കാം സഹോദരരെ എന്നോര്‍മ്മിപ്പിച്ചു കൊണ്ട് നിറുത്തുന്നു.
മൃദുലന്, വിചാരം എല്ലാവരുടെയും കമന്റുകള്‍ കണ്ടിട്ടുണ്ട് ഇന്‍ശാ അല്ലാഹ് ഞാന്‍ പങ്കുവെക്കാം എന്റെ ചിന്തകള്‍ ഒപ്പം എല്ലാവര്ക്കും ക്ഷേമന്വോഷണങ്ങളറിക്കുകയും ചെയ്യുന്നു.
അക്ഷരതെറ്റുകളും, അപൂര്‍ണ്ണതകളും കണ്ടേയ്ക്കാം പെറുക്കുക. ചൂണ്ടികാണിക്കുക.
അക്ഷരതെറ്റ് ഒരു പാട് ഞാന്‍ കണുന്നുണ്ട്, പക്ഷെ സമയ കുറവ് ഒരു പ്രശ്നം തന്നെ.
ശെരീഖ്,
ഇല്ലാത്ത സമയം ഉണ്ടാക്കി ഇത്രവലിയ മറുപടി എഴുതിയുണ്ടാക്കിയത് അഭിനന്ദനീയം തന്നെ. പക്ഷെ എന്റെ ചോദ്യത്തിനു മാത്രം ഇതില്‍ ഉത്തരമില്ല.
ചോദ്യം: എന്തടിസ്ഥാനത്തിലാണു് യേശുപറഞ്ഞ സഹായകന് മുഹമ്മദ് നബിയാകുന്നത്?
താങ്കള്‍ വിശദീകരിക്കാന്‍ ശ്രമിച്ചത് പരിശുദ്ധാത്മാവല്ല ആ സഹായകന് എന്നാണ്. അതുകൊണ്ട് ആ സഹായകന് മുഹമ്മദ്ദ് നബി ആകില്ലല്ലോ?
പിന്നെയാകെയൊരു ആശ്വാസം തോന്നിയത് മനുഷ്യന്റെ കൈകടത്തിലില്ലാത്ത കുറച്ചു കൂടി വചനങ്ങള്‍ താങ്കള്‍ ബൈബിളില്‍ നിന്നു കണ്ടു പിടിച്ചു തന്നു എന്നതു മാത്രം. താങ്കള്‍ പറഞ്ഞ
യോഹന്നാന് 16:13 വായിക്കുമ്പോള്‍ അതു പരിശുദ്ധാത്മാവിനെ തന്നെയല്ലേ ഉദ്ദേശിച്ചതെന്ന് പിന്നേയും ആശങ്ക.
OK. മറ്റു തര്‍ക്കങ്ങള്‍ക്കൊന്നും ഞാനില്ല. എനിക്കറിയേണ്ടതു ഒന്നേ ഒന്നു മാത്രം. താങ്കളുടെ യുക്തി ഉപയോഗിച്ച് പറയൂ...
ചോദ്യം:പരിശുദ്ധാത്മാവ് അല്ലെങ്കില്‍ വേണ്ട. എന്തടിസ്ഥാനത്തിലാണു് യേശുപറഞ്ഞ സഹായകന് മുഹമ്മദ് നബിയാകുന്നത്?
എന്റെ ഈ ചോദ്യം ശെരീഖിനോട് മാത്രമല്ല. ഉത്തരം അറിയുന്ന ആര്‍ക്കേങ്കിലും എനിക്കതു പറഞ്ഞു തന്നു കൂടേ?
ഈ ചോദ്യത്തിനുത്തരം പറയാന്‍ വേണ്ടി മറ്റൊരു പോസ്റ്റ് എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ... ഈ പോസ്റ്റ് നബിയുടെ ബഹുഭാര്യത്വത്തെ കുറിച്ചാണല്ലോ?
ശരീഖിന്റെ ആത്മാര്‍ത്ഥതയെ ആദ്യം അഭിനന്ദിയ്ക്കുന്നു . പക്ഷെ വിഷയത്തിന് വെളിയിലേക്ക് കാടടച്ച് വെടിവെയ്ക്കുകയല്ലാതെ ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല. അവസാനത്തെ വിശദീകരണം ആവശ്യപ്പെട്ട യെറ്റ് അനദരിന് മുന്‍പ് ഞാന്‍ ചിലത് അതും ഈ വിഷയത്തിലധിഷ്ടിതമായൊരു ചോദിച്ചിരുന്നു .. എന്തോ ഷരീഖത് മാറ്റിവെച്ചു .
ബഷീര്‍ വെള്ളറക്കാടെ... ഇസ്ലാമികമായ ഒത്തിരി ഗ്രന്ഥങ്ങളില്‍ ആയിഷയ്ക്ക് 6 വയസ്സുള്ളപ്പോഴാണ് മുഹമദ് അവരെ കെട്ടിയത് എന്നു വളരെ സ്പ്ഷടമായി വ്യക്തമാക്കിയിട്ടുണ്ട്. ജമാ-അത്ത് ഇസ്ലാമി ഇറക്കിയിട്ടുള്ള നബിയുടെ ഭാര്യമാര്‍ എന്ന പുസ്തകത്തില്‍ 6 വയസ്സുള്ള ആയിഷയെ കല്യാണം കഴിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോ .. താങ്കളുടെ മനസ്സ് പോലും അതിനോട് യോജിയ്ക്കുന്നില്ല .. പ്രിയ സുഹൃത്തേ ഇസ്ലാമിക നിയമ പ്രകാരം ഇസ്ലാമിക വിസ്വാസിയ്ക്ക് ഒരവിശ്വാസിയുമായി മിത്രങ്ങളാവാന്‍ അനുവാദമില്ല .. അത്രയ്ക്ക് സഹിഷ്ണതയില്ലാത്തൊരു വ്യവസ്ഥിയിലാണ് താങ്കളും മറ്റു ഇസ്ലാമത വിശ്വാസികളും ഉള്ളത് .
yasj : ".......Bible is an inferior version of the
Qur an, a corrupted scripture....."
നിങ്ങളുടെ ചോദ്യം ഒന്നു ഗൂഗ്ലില്‍ സെര്‍ച്ചി വായിച്ചു പ്രാന്തായാല് ശമനം കിട്ടും.
ഖുറാനും ബൈബ്ളും ഒരു തെങ്ങില്‍ നിന്നു തന്നെ ഊര്ന്നിറങ്ങിയതാ, ഭാരതത്തില്‍ നിന്നും ഇവയെ കയറ്റിവിട്ടാല്‍ സമാധാനത്തോടെ കിടന്നുറങ്ങാം. ആക്രാന്തം പിടിച്ച ഈ മതാനുകായികള് വെള്ളം, ഭൂമി , പരിസ്ഥിതി എല്ലാം പരലോകം എന്നും പറഞ്ഞ് നാശമാക്കി ചത്തു പോകും, ഇവരെ നിലക്കു നിര്‍ത്തിയില്ലെങ്കില്‍ ലോകം കുട്ടിച്ചോറാകും. ഇവരുള്ളിടത്തൊന്നും മനസ്സമാധാനം കിട്ടില്ല. എല്ലാറ്റിന്റെയും നോട്ടം പ്രതിഫലമാ, എന്തിനും ഏതിനും.
താരാപഥം എന്ന സുഹ്യത്തേ,
നബി (സ) 12 വിവാഹം കഴിച്ചതിനാല്‍ അനുയായികള്‍ക്ക് 12 വിവാഹം കഴിയ്ക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ലല്ലോ.. പിന്നെ മുസ്ലിംങ്ങളായവര് അല്ലെങ്കില്‍ മുസ്ലിം നാമധാരികള്‍ ചെയ്യുന്ന എല്ലാ കുറ്റങ്ങളും ഇസ്ലാമിന്റെ പേരില്‍ കെട്ടിവെക്കുന്നതെങ്ങിനെ ? ഇസ്ലാം അനുവധിക്കാത്ത കാര്യങ്ങള്‍ പലരും ചെയ്യുന്നു.. അതിനു ഇസ്ലാം എന്തു പിഴച്ചു.. മുസ്ലിങ്ങള്‍ മാത്രമല്ലല്ലോ ലോകത്ത് അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.. അത് പോലെ ഇതും കണ്ടാല്‍ മതി ..
സാമ്പത്തികവും, മാനസികവും ആയ പക്വതയുള്ളവനു എന്ത് തോന്നിവാസവുമാവാമെന്ന രജനീഷിന്റെ കണ്ടെത്തലുകള്‍ പിന്തുടരുന്ന താങ്കളുടെ കാര്യത്തില്‍ സഹതാപമുണ്ട്..
ഹിന്ദു എന്നത് ഒരു മതമാണെന്നോ അല്ല എന്നോ എന്നതിനെ പറ്റി ഞാന്‍ എഴുതിയിട്ടില്ല. ആ വിഷയം വലിയ ചര്‍ച്ച ആവശ്യമായ കാര്യമായതിനാലും ഇപ്പോള്‍ അതിനു സമയക്കുറവുള്ളതിനാലും ഇപ്പോള്‍ ഇല്ല.. പിന്നിടൊരിക്കല്‍ ആവാം ഇന്‍ശാ അല്ലാഹ്..
സത്യങ്ങള്‍ക്ക് ഒരിയ്ക്കലും മാറ്റം വരുത്തേണ്ട ആവശ്യമില്ല.. സത്യം സത്യമായി തന്നെ നിലകൊള്ളും എന്നും.. മാറ്റങ്ങള്‍ ഉള്കൊള്ളേണ്ടത് മനുഷ്യനാണു.. സത്യത്തിലേക്ക് അടുക്കേണ്ടതും അവന് തന്നെ.. നല്ലത് സ്വികരിച്ച് കൊണ്ട് സത്യത്തിന്റെ വഴിയില്‍ ചരിയ്ക്കാന്‍ ഇടയാവട്ടെ..
ഭഗവത് ഗീതയും ഖു ര്‍ ആനും താങ്കള്‍ പഠിക്കുന്നു എന്നത് നല്ലത് തന്നെ.. പഠിയ്ക്കാന്‍ വേണ്ടി മുന്‍ വിധിയില്ലാതെ പഠിയ്ക്കുക.. നല്ലത് വരട്ടെ..
വിചാരം. എന്ന സുഹ്യത്തിന്റെ വീണ്ടു വിചാരമില്ലാത്ത താഴെ വരികള്‍ വായിച്ചു.. ഏറെ ദു:ഖം തോന്നി..
എന്റെ ഹിന്ദു, ക്യസ്ത്യന്‍ സുഹ്യത്തുക്കള്‍ക്ക് കാണിച്ചു.. അവരുടെ മറുപടി കിട്ടിയപ്പോള്‍ സമാധാനമായി...
എന്റെ വിചാരമേ.. താങ്കള്‍ ഇസ്ലാമിനെയും മുസ്ലിംങ്ങളെയും കുറിച്ച് ഏറെ വികലാമായ ചിന്തകളാണു കൊണ്ട് നടക്കുന്നത്.. എന്ന് മാത്രമേ എനിക്ക് താങ്കളുടെ ഈ കമന്റിനെ കുറിച്ച് പറയാനുള്ളൂ...
അയല്‍ വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ച് ആഹരിക്കുന്നവന് നമ്മില്‍ പെട്ടവനല്ല.
നിന്റെ അയല്‍ വാസി നിന്നെ തൊട്ട് സുരക്ഷിതനാവാത്തിടത്തോളം നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല
ഇതൊക്കെ നെഞ്ചിലേറ്റുന്ന മുസ്ലിമാണു ഞാന്‍.. പിന്നെ മിത്രമാവുകയെന്നാല് മിത്രത്തിന്റെ എല്ലാ ആചാരവും വിശ്വസവും സ്വീകരിക്കുക എന്നാണെങ്കില്‍ അവിടെ വിയോജിക്കുകയലല്ലാതെ നിവ്യത്തിയില്ല.. അതല്ലാതെ സൌഹ്യദങ്ങള്‍ ഇസ്ലാം വിലക്കുന്നതിനു യാതൊരു തെളിവുമില്ല..
എല്ലാം ഇസ്ലാമിക വിരോധികള്‍ പടച്ചുണ്ടാക്കൂന്നതാണു വിചാരമേ..
പിന്നെ എന്റെ മുന്‍ കമന്റില്‍ സൂചിപ്പിച്ച പോലെ ഇസ്ലമിക ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മുസ്ലിംങ്ങള്‍ ഉണ്ട്..അതിനു എല്ലാ മുസ്ലിംങ്ങളെയും കുരിശിലേറ്റണോ ?
പിന്നെ ജമാ അത്തെ ഇസ്ലാമി...
ഇസ് ലാമിനെ പറ്റി പഠിയ്കാന്‍ അവരുടെ ഗ്രന്ഥങ്ങള്‍ പരതുന്നത് വിഡ്ഢിത്തമാണു.. കാരണം അവര്‍ക്ക് തന്നെ അറിയില്ല ഇസ്ലാം എന്താണെന്ന്. പിന്നെയല്ലേ. മറ്റുള്ളവരെ പഠിപ്പിക്കുന്നത്.. അത് രാജ്യത്ത് കുഴപ്പമുണ്ടാക്കാന്‍ മൌദുദി എന്ന മോഡേണ്‍ മുസ്ലിം നാമധാരി പടച്ചുണ്ടാക്കിയ ഒരു രാഷ്ടീയ പ്രസ്ഥാനമാണു.. ഇപ്പോള്‍ സോളിഡാരിറ്റിയില്‍ എത്തി നില്ക്കുന്നു.. നാളെ വേറെ രൂപത്തില്‍ വരും.. കാത്തിരിക്കുക..
പ്രിയ സുഹൃത്തേ ഇസ്ലാമിക നിയമ പ്രകാരം ഇസ്ലാമിക വിസ്വാസിയ്ക്ക് ഒരവിശ്വാസിയുമായി മിത്രങ്ങളാവാന്‍ അനുവാദമില്ല.... എന്റെയീ വാചകങ്ങള്‍ക്ക് ബഷീര്‍ തന്ന ഉത്തരം “സൌഹ്യദങ്ങള്‍ ഇസ്ലാം വിലക്കുന്നതിനു യാതൊരു തെളിവുമില്ല..“
പ്രിയ ബഷീര്‍ എങ്കില്‍ ഈ ആയത്തിന്റെ ആവശ്യകതയും ഉദ്ദേശവും ഒന്ന് വിശദമാക്കാമോ ?
.. അധ്യായം മൂന്ന് ആല്-ഇ-ഇമ്രാന് ( 3:28 .. സത്യവിശ്വാസികള്‍ (മുസ്ലിംങ്ങള്‍)സത്യവിശ്വാസികളെയല്ലാതെ സത്യ നിഷേധികളെ (ഇസ്ലാമതത്തില്‍ വിശ്വസിയ്ക്കാത്താവരെ) മിത്രങ്ങളാക്കി വെയ്ക്കരുത്- അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അലാഹുമായി അവന്ന് യാതൊരു ബന്ധവും ഇല്ല.
ദയവായി ഇതിമൊരു മറുപടി തരണം
Dear Vichaaram,
ന്യായമായ സംശയം തന്നെ..
വിശുദ്ധഖുര്‍ ആന്റെ വാക്യാര്‍ത്ഥങ്ങള്‍ മാത്രം മലയാള വ്യാഖ്യനത്തില്‍ നിന്ന് എടുത്തതാണു താങ്കളുടെ തെറ്റിദ്ധാരണയ്ക്ക് നിദാനം. അത് തന്നെ അപൂര്‍ണ്ണമാണു താനും.. ഖുര്‍ ആന്റെ ശരിയായ വായന അതിന്റെ ആന്തരിക അര്‍ത്ഥ തലങ്ങള്‍, ആയത്തുകള്‍ ഇറങ്ങിയ സന്ദര്‍ഭങ്ങളുടെ വിവരണം അതിനു ഖുര്‍ ആന്‍ പണ്ഡിതന്മാര് കൊടുത്ത തഫ്സീറുകള്‍ ( വ്യാഖ്യാനങ്ങള്‍ ) ഇതൊക്കെ മാന ദണ്ഡമാക്കിയാണു വേണ്ടത്.. ജമാ അത്തും മുജഹിദുമൊക്കെ ഖുര്‍ ആന്‍ ആയത്തിന്റെ ബാഹ്യമായ അര്‍ത്ഥങ്ങള്‍ അവരുടെ യുക്തിക്കും വിവരത്തിനു അനുസരിച്ച് എശുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളാണു സാധാരണ നിലയില്‍ വിമര്‍ശകര്‍ എടുത്തുദ്ദരിക്കാറുള്ളത്..
ഇനി താങ്കള്‍ ഉന്നയിച്ച സൂറത്ത് ആലു-ഇം റാനിലെ ഇരുപത്തി എട്ടാം വാക്യത്തിന്റെ ബാഹ്യമായ വിവരണം തന്നെ ഇങ്ങിനെയാണു..
( സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്. ) Quráan 3:28
ഇവിടെ കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍ അല്ലാതെ.. എന്ന ഭാഗം ചേര്‍ത്ത് വായിക്കുക .പിന്നെ ഞാന്‍ മുന്‍ കമന്റില്‍ എഴുതിയ...
== മിത്രമാവുകയെന്നാല് മിത്രത്തിന്റെ എല്ലാ ആചാരവും വിശ്വസവും സ്വീകരിക്കുക എന്നാണെങ്കില്‍ അവിടെ വിയോജിക്കുകയലല്ലാതെ നിവ്യത്തിയില്ല.. അതല്ലാതെ സൌഹ്യദങ്ങള്‍ ഇസ്ലാം വിലക്കുന്നതിനു യാതൊരു തെളിവുമില്ല ====
ഇതും ചേര്‍ത്ത് വായിക്കുക..
എല്ലാം തെറ്റിദ്ധാരണയാണു സുഹ്യത്തെ.. കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിക്കുവാനുള്ള ചിലരുടെ ശ്രമവും
ബഷീര്‍ പറയുന്നതാ ശരി 100 % ... ഇത് സൌദി സര്‍ക്കാറിന്റെ കീഴില്‍ അടിച്ചിറക്കുന്ന മലയാള പരിഭാഷണെങ്കിലും അവിടെ ജമാഅത്ത് ഇസ്ലാമിക്കാരായവര് കയറി പറ്റിയിട്ടുണ്ടാവും . എങ്കിലവരെ അടിച്ചു പുറത്താക്കി അവിടെ കാന്തപുരത്തിന്റേയോ ശിഹാബു തങ്ങളുടേയോ ആള്‍ക്കാരെ കുത്തി കയറ്റാം അല്ലേ അതാ ഇസ്ലാമിന്റെ രക്ഷക്ക് നല്ലത് .
എന്റെ ബഷീറെ താങ്കള്‍ എത്ര വിവക്ഷ നല്കിയാലും ആ സൂക്തത്തിനൊരു അര്‍ത്ഥമേ ഞാന്‍ കാണുന്നൊള്ളൂ നിങ്ങടെ ദൈവം പോലും സഹിഷ്ണതയില്ലാത്തൊരു സത്വമാണന്ന് .. ഇങ്ങനെയുള്ള ദൈവങ്ങളെയാണ് ചൂലുകൊണ്ടടിച്ചോടിക്കേണ്ടത് .
പുണ്യമായി കാണേണ്ട സൌഹൃദത്തെ പോലും സംശയ ദൃഷ്ടിയോടെ കാണാവൂ എന്ന് .(കരുതലോടെ സമീപിയ്ക്കുക എന്നതിനര്‍ത്ഥം ഇങ്ങനേയും ഉണ്ട് ചങ്ങാതി )
കാലം ഏറെ മാറിയിരിക്കുന്നു സുഹൃത്തേ എന്നോ ചവറ്റുകൊട്ടയില്‍ തള്ളേണ്ടത് ഒന്നിനെ തലയിലേറ്റി നടയ്ക്കുന്നു ലജ്ജാവഹം .
എവിടെയും പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് , ഇതിനെല്ലാം ആന്തരികാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന്. സാധാരണക്കാരന് മനസ്സിലാകാത്ത, മനസ്സിലായാലും അതിന് വേറേ അര്‍ഥങ്ങള്‍ ഉണ്ടെന്ന് പറയാന്‍ ഇതെന്താ പതിനാല് നൂറ്റാണ്ട് മുമ്പ് എഴുതിയ ആധുനിക കവിതയോ? ഇതിനെ വ്യാഖ്യാനിക്കുന്ന പണ്ഡിതന്മാര്ക്ക് എന്താ വല്ല മാലാഖമാരും വന്ന് ശരിയായ അര്‍ഥം പറഞ്ഞു കൊടുക്കുന്നുണ്ടോ?
ഹോ...... സഹോദരന്മാരെ...
ഞാന്‍ വരും എന്റെ ജല്‍പ്പനങ്ങളുമായി, പക്ഷെ ഇപ്പോള്‍ കഴിയുന്നില്ല. ഇവിടെ പനി സീസണാണ്. പെനഡോള്‍ കൊണ്ടും, പാരസറ്റമോള്‍ കൊണ്ടും നിന്നിട്ടില്ല അതു കൊണ്ടാണ്, എന്റെ ജ്വരത്തിന് വിടപറഞ്ഞ് ഇന്‍ശാ അല്ലാ ഞാനും വരുന്നുണ്ട് ക്ഷമിക്കൂൂ... എല്ലാവരും.....
"അസഹിഷ്ണുത" ഏറ്റവും കൂടുതലുള്ളത് തീവ്രമുസ്ലീം വിശ്വാസികളിലാണ്. വീര്യം കുറഞ്ഞ ആത്മാര്‍ത്ഥതയുള്ള നിരവധി മുസ്ലീം സുഹൃത്തുക്കള്‍ (മിക്കവാറും ഒരേ മുറിയില്‍ അന്തിയുറങ്ങുന്ന കുടുംബങ്ങള്‍) എനിക്കുണ്ട്. അതുകൊണ്ട് മുസ്ലീമായതുകൊണ്ട് വെറുക്കപ്പെടേണ്ടതാണ് എന്ന ധാരണയൊന്നും ഇല്ല. അനാചാരങ്ങളായവപോലും എന്നും നിലനില്‍ക്കേണ്ടതാണെന്ന പരാമര്ശത്തോടുമാത്രമെ വിയോജിപ്പിള്ളൂ. ഒരാഴ്ചക്കുള്ളില്‍ ഉണ്ടായ രണ്ടു കാര്യങ്ങള്‍ പറയാം. (1) "കുറിഞ്ഞി ഓണ്‍ ലൈനില്‍" വന്ന പോസ്റ്റുകളിലെ ഒരു വിവരം എഴുതിവെച്ചത് - (പ്രപഞ്ചം ഉണ്ടായിട്ട് 1370 കോടി വര്‍ഷമായെന്നും, സൂര്യന്റെ ആയുസ്സ് ഇനി 760 കോടി വര്‍ഷമാണെന്നും) നോക്കുകയായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന മുസ്ലീം സുഹൃത്ത് എന്താണിതെന്നു ചോദിച്ചപ്പോള്‍ ഈ വിവരം പറഞ്ഞു. ഉടനെ അദ്ദേഹം 'നിങ്ങടെ ഈ കണക്കൊന്നും ശരിയല്ല, ഇതൊക്കെ ഞങ്ങടെ ഖുറാനില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്, എന്ന്'. ഞാന്‍ വായിച്ച ഖുറാനില്‍ ഇതൊന്നും കണ്ടെത്തിയില്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചൂടായി. നിങ്ങള്‍ വായിക്കുന്നതൊന്നും ശരിയല്ല, അത് ഒറിജിനലായി അറബില്‍ എഴുതിവെച്ചിട്ടുണ്ട്, അത് വായിക്കണമെന്ന്. (2) ഹജ്ജ് യാത്ര എങ്ങിനെ ചെയ്യണം എന്ന് നമ്മുടെ നാട്ടിലെ ഒരു മുല്ല എഴുതിയ പുസ്തകം വായിച്ചു , ഈയിടെ. അതില്‍ നിന്ന് മനസ്സിലാക്കിയ ഒരുകാര്യം, സ്വന്തമായി നേരായ മാര്‍ഗ്ഗത്തില്‍ കൂടി സമ്പാദിച്ച കാശ് ഉപയോഗിച്ചു മാത്രമെ ഹജ്ജ് അനുഷ്ഠീക്കാന് പാടുള്ളു എന്നു കണ്ടു. അതിനു ശേഷം ഒരു സുഹൃത്തിനോട് ചോദിച്ചു, ഇങ്ങിനെ പറയുന്നതുകൊണ്ട് ഹജ്ജിനുപോകാന്‍ സര്‍ക്കാരില്‍നിന്നുള്ള സബ്സിഡി വാങ്ങുന്നത് ഖുറാനിനു വിരുദ്ധമല്ലെ. അദ്ദേഹത്തിനും അത് തീരെ പിടിച്ചില്ല. ഹിന്ദുക്കള്‍ക്ക് അവരുടെ പുണ്ണ്യസ്ഥളങ്ങളില് പോകാന്‍ സബ്സിഡി കൊടുക്കുന്നുണ്ടല്ലോ എന്നു ഒരു പ്രസ്ഥവനയും നടത്തി. പടച്ചോനറിയാം.
താരാപഥം
ഹജ്ജ് തന്നെ ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസമാണ്. രക്തദാഹിയായ ദൈവത്തിന് (കോടാനുകോടി ആടിന്റെ, ഒട്ടകത്തിന്റെ രക്തം രക്തം കുടിച്ചിട്ടും മതിയാവാത്ത ദൈവത്തിന്)ഒരു ആത്മസമര്‍പ്പണം എന്നൊക്കെ വീമ്പു പറയുന്ന ഈ മുസ്ലിങ്ങള്‍ .. നമ്മുടെ അയല്പക്കത്തെ ഒരു ഒരു ഹിന്ദു അവരുടെ വിശ്വാസ പ്രകാരം ദൈവത്തിനൊരു കോഴിയെ ബലി കൊടുത്താല്‍ വലിയ അന്ധവിശ്വാസം കാണുന്നവര്‍ മനുഷ്യന് പകരം ആടിനെ ബലി ക്കൊടുക്കുന്ന ഈ ഹജ്ജ് അന്ധവിശ്വാസമല്ല .. ദൈവം ഇബ്രാഹിമിന് മാത്രം അശരീരി മുഴക്കി പറഞ്ഞുവത്രെ. എന്താ ആ ദൈവം ഉറക്കത്തിലാണൊ ഇപ്പോള്‍ അശരീരി മുഴക്കാനാവുന്നില്ലേ . ഇത്തരം തികച്ചും അന്ധവിശ്വാസമായ അനേകം കാര്യങ്ങളെ കോര്‍ത്തിണക്കി ഉണ്ടാക്കിയ ഒരു മതമാണ് ലോകാവസാനം വരെ നിലനില്ക്കണമെന്ന് വാശി പിടിയ്ക്കുന്നത് . ഇവരുടെ ഖുര്‍ആനില്‍ എല്ലാം ഉണ്ട് . പക്ഷെ ഈ ഉള്ളത് ഊണും ഉറക്കവുമൊഴിച്ച് പാവം ശാസ്ത്രഞ്ജന്‍ കണ്ടെത്തിയതിന് ശേഷമേ ഇവര്‍ക്ക് ഖുര്‍ആനില്‍ കണ്ടെത്താനാവൂ എന്തൊരു അതിശയം . ഇതു വിശ്വസിയ്ക്കുന്ന കുറച്ച് വിദ്യാഭ്യാസമുള്ള ഒട്ടും വിവരമില്ലാത്ത കുശ്മാണ്ഡങ്ങളെ കാണുമ്പോള്‍ ഓക്കാനം വരും.
പെണ്ണിനും അധികാരത്തിനും വേണ്ടിയല്ലാതെ ഏത് പ്രവാചകരും ..അവതാരങ്ങളുമാണ് നമ്മുക്കിടയില്‍ ഉണ്ടായി പോയത്. സൌദി സര്‍ക്കാറിന്റെ കീഴില്‍ അടിച്ചിറക്കിയ ഖുര്‍ആനില്‍ നിന്നെടുത്ത ഒരു സൂക്തത്തില്‍ എഴുതിയത് പോലും തെറ്റാണന്നാണ് ബഷീര്‍ വെള്ളറക്കാട് പറയുന്നത് .. അന്യമതയ്ക്കാരെ ചങ്ങാതിയാക്കാന്‍ പാടില്ലാന്ന് പറയുന്ന ഒരേ ഒരു മതം ഇസ്ലാമല്ലാതെ മറ്റേതാ ഉള്ളത്.
വിചാരം മുകളില്‍ വിശദീകരണം ആവശ്യപ്പെട്ട ഖുര്‍ആന്‍ സൂക്തത്തിനു ; വാണിദാസ് എളയാവൂരും ശൈഖ് മുഹമ്മദ് കാരക്കുന്നും പ്രസിദ്ധീകരിച്ച ‘ഖുര്‍ആന്‍ ലളിതസാരം‘ എന്ന വ്യഖ്യാനത്തില്‍ നിന്നുള്ള ഉദ്ധരണി കാണുക ;
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ രക്ഷാധികളാക്കരുത്, ആരെങ്കിലും അങ്ങിനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി യാതൊരു ബന്ധവുമില്ല, നിങ്ങള്‍ അവരുമായി കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍ അതിനു വിരോധമില്ല, അല്ലാഹു അവനെ പറ്റി നിങ്ങള്‍ക്കു താക്കീതു നല്കുന്നു. അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങള്‍ തിരിച്ചു ചെല്ലേണ്ടത് (ആലു ഇമ്രാന്3-28)
“‘രക്ഷാധികാരികള്‍‘ എന്നതിനു താഴെ ഇങ്ങിനെ വിശദീകരണം കൊടുത്തിരിക്കുന്നു. -രഹസ്യങ്ങളും സ്വകാര്യതകളും കൈമാറും വിധമുള്ള ഗാഢസൌഹൃദമാണുദ്ദേശ്യം. വ്യത്യസ്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ഇതു സാധ്യമല്ലല്ലോ. “
ഇസ്ല്ലാമിക ഉത്ഭവത്തിന്റെ തുടക്കത്തില്‍ സമൂഹത്തെ ഭിന്നിപ്പിച്ചു തനിക്കാക്കാനുള്ള ഒരു സൂത്രമായിരിക്കണം ഈ സൂക്തത്തിന്റെ അവതരണോദ്ദേശം. ഇന്നും മുസ്ലിം വിഭാഗം അവരുടെ മതത്തിന്റെ അകത്തും പുറത്തും ഈ തത്വം നടപ്പാക്കിവരുന്നു. ഒരിക്കലും ഒരു പരിധിക്കപ്പുറം എല്ലാ മത വിശ്വാസികളും അന്യരെ ഹൃദയത്തോടു ചേര്‍ക്കില്ല. മതം ഒരു കുരുക്കുതന്നെ.
ഈയിടെ ഒരനുഭവം . ഒരു മുസ്ലിം വീട്ടില്‍ ഒരു മരണം നടന്നു . മരിച്ചയാളുടെ മകന്റെ ഉറ്റ സുഹൃത്തായ ഹിന്ദു സഹോദരന് തന്റെ സുഹൃത്തിനെ സാന്ത്വനമരിയിക്കാന് വന്നു, കുറച്ചു കഴിഞ്ഞു പോയി. അല്പം കഴിഞ്ഞു അവിടെ ചര്‍ച്ച. രത്നച്ചുരുക്കം ഇങ്ങിനെ മുസ്ലിം മരിച്ചു കിടക്കുമ്പോള്‍ അമുസ്ലിം അടുത്തു വന്നു നിന്നാല്‍ മരിച്ച മയ്യിതിനോടു സഹവസിക്കുന്ന മാലാഖമാര്‍ ദൂരെ പോകുമ്പോലും.
ഞാന്‍ ഒന്നു കൈയും കാലും കഴുകി വരട്ടെ.
അസഹിഷ്ണുതയുടെ ഉദാഹരണം തേടി സൗദിയിലും സൗത്ത് ആഫ്രിക്കയിലും പോകേണ്ട.. ആരാണു അസഹിഷ്ണുതയുമായി ,അക്രമ വാഞ്ചയുമായി ജീവിക്കുന്നതെന്ന് തെളിയിക്കുന്നു ഈ കമന്റുകള്‍...
അപക്വമായ - അറിവില്ലായ്മയുടെ ബഹിര്‍സ്ഫുരണമായ ഈ ജല്പനങ്ങള്ക്ക് മറുപടി എഴുതുന്നതിനു വിലപ്പെട്ട സമയം വിനിയോഗിക്കുവാന്‍ ഒരുങ്ങുന്നില്ല.. അറിവിന്റെ വെളിച്ചം അന്തകാരമാവുന്ന അറിവില്ലായ്മയിലെക്ക് കടക്കുന്നതിനായി മനസ്സിന്റെ പാളികള്‍ തുറന്നിടാന്‍ വിസമ്മതിക്കുന്ന സുഹ്യത്തുക്കളോട് തര്‍ക്കിക്കാന്‍ ഞാനില്ല..
ഒന്ന് രണ്ട് കാര്യങ്ങള്‍ സൂചിപ്പിച്ച് നിറുത്താം...
=============================
reply to വിചാരം >>
സൗദിയില്‍ ആരു / എന്ത് ചെയ്യുന്നു .. അവിടെ നിന്ന് എന്ത് പ്രസിദ്ധീകരിക്കുന്നു എന്നതല്ല ഇസ്ലാമിനെ പറ്റി പഠിയ്ക്കാനും വിലയിരുത്താനും മാനദണ്ഡമാക്കേണ്ടത്.. അവിടെ ജമാ അത്തെ ഇസ്ലാമിയല്ല ഭരണത്തില്‍ . പിന്നെ കാന്തപുരത്തെയും ശിഹാബ് തങ്ങളെയും അവിടെ തിരുകലും മറ്റു.. അതൊന്നും ഈ വിഷയവുമായി ബന്ധപ്പെട്ടതല്ലല്ലോ സുഹോദരാ...
ഇടുങ്ങിയ മനസ്സ് കൊണ്ട് ദുര് വ്യാഖ്യാനം ചെയ്യപ്പെടുമ്പോഴാണു കുഴപ്പം. അങ്ങിനെ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ ചിദ്രത ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവരുണ്ട് എന്ന് തന്നെയാണു എന്റെയും അഭിപ്രായം .പക്ഷെ യഥാര്‍ത്ഥ മുസ്ലിം അതൊന്നുമല്ല പിന്തുടരുന്നത് എന്ന വസ്ഥുത മനസ്സിലാക്കുക എന്ന് മാത്രം പറയട്ടെ..
അഞ്ചു സമയം അംഗശുദ്ധി വരുത്തി നാഥന്റെ മുന്നില്‍ വണങ്ങുന്ന , മദ്യം ഉപയോഗിക്കാത്ത, വ്യഭിചരിക്കാത്ത തിന്മകളില് നിന്ന് മുക്തമായി ജീവിതം നയിക്കുന്ന ഒരു മുസ്ലിം; രജനീഷിനെ പ്പോലെയുള്ള മാനസിക രോഗികളുടെ ജല്പനങ്ങള് പിന്തുടരുന്ന ,അത് തന്റെ മതമായി പരിഗണിക്കുന്ന, യുക്തിയില്ലായ്മയുമായി ജീവിതം നയിക്കുന്നവരുമായി കൂട്ടു കൂടുമ്പോള്‍ ഒരു കരുതല്‍ വേണമെന്ന് തന്നെയാണു ഖുര്‍ആന്‍ പറയുന്നത്.. അത് തന്നെയാണു ഞാന്‍ ആദ്യമെ സൂചിപ്പിച്ചത്.
താങ്കള്‍ക്ക് ഖുര്‍ആനു വ്യാഖ്യാനം കണ്ടെത്താനുള്ള കഴിവ് സമ്മതിക്കാന്‍ ഒരു വഴിയുമില്ല . പിന്നെ താന്‍ പിടിച്ച മുയലിനു മൂന്നല്ല മുന്നൂറു കൊമ്പുണ്ടെന്ന് താങ്കളെകൊണ്ട് പറയിപ്പിക്കുന്ന പ്രസ്ഥാനത്തിന്റെ അസഹിഷ്ണുത മറ നീക്കി പുറത്താവുന്നതിനു വഴിയായി എന്റെ വിശ്വാസം ചവറ്റുകൊട്ടയിലെറിയാന്‍ ജല്പിക്കുന്നതിലൂടെ "
പിന്നെ, ഹജ്ജിനെ പറ്റി .. വിഷയം വഴി വിടുന്നു...അറിവില്ലായ്മയില്‍ സഹതാപമുണ്ട്.. ഒരു കാര്യം മാത്രം.. ആടിന്റെയും ഒട്ടകത്തിന്റെയും രക്തം കുടിയ്ക്കുന്ന ദൈവത്തേക്കാള്‍ പച്ച മനുഷ്യരെ ചുട്ടു കൊല്ലുന്ന അവരുടെ രക്തം കുടിയ്ക്കാന്‍ അടങ്ങാത്ത ദാഹവുമായി നടക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് കോമരങ്ങളെ യാണു നാം ഭയപ്പെടേണ്ടത്..
അസഹിഷ്ണുത തന്നെ.. വിചാരത്തിന്റെ വീണ്ടു വിചാരമില്ലാത്ത വരികളിലൂടെ പുറത്ത് വരുന്നത് ?.. വിഷലിപ്ത മാവാതിരിക്കട്ടെ മനുഷ്യന്റെ വിചാരങ്ങള്‍...
ഏറെ വഴിതെറ്റി വിഷയത്തില്‍ നിന്നും.. .. ഞാനിവിടെ ചുരുക്കുകയണു.. താങ്കള്‍ക്ക് നല്ല ബുദ്ധിയും നല്ല മനസ്സും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
reply to താരാപഥം >>
വിഷയവുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ കൊണ്ട് വന്ന് വഴി തിരിച്ചു വിടാനുള്ള ശ്രമം മനസ്സിലാക്കുന്നു. എങ്കിലും പറയട്ടെ...
മുസ്ലിമായത് കൊണ്ട് വെറുക്കപ്പെടേണ്ടവനാവുന്നില്ല എന്ന് എഴുതികണ്ടതില്‍ ആശ്വാസം..
പിന്നെ എന്ത് കൊണ്ടാണു വെറുക്കപ്പെടുന്നത് ? മുസ്ലിമായി ജീവിക്കുന്നതിനോ ?
അല്ല മുസ്ലിമായി മരിക്കാന്‍ ആഗ്രഹിക്കുന്നതിനോ ?
ഇതൊന്നുമല്ല.. എന്നറിയാം.. മുസ്ലിം എന്നാല്‍ വെറുക്കപ്പെടേണ്ട കൂട്ടര് , അവരെ കൊന്നൊടുക്കുന്നത് പുണ്യം എന്ന് പറന്‍ഞ്ഞ് പഠിപ്പിച്ച് മസ്തിശ്ക പ്രക്ഷാളനത്തിനു വിധേയമാക്കാന്‍ സാമൂഹ്യദ്രൊഹികള് പണിയെടുക്കുന്നു. അതിന്റെ പ്രതിഫലനം.. മാത്രമാണി. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും മറ്റും..
കുറിന്ഞ്ഞി ഓണ്‍ ലൈനില്‍ വന്നാല്‍ അതൊക്കെ സത്യമാണെന്ന് വിധിയെഴുതുന്നതിനു എന്ത് മാനദണ്ഡമാണു താങ്കള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല..
താങ്കള്‍ക്ക് ഒരാഴ്ചയില്‍ ഉണ്ടായ രണ്ട് സംഭവങ്ങള്‍ വായിച്ചു ഇതാണോ.. മുസ്ലിം വിരോധത്തിന്റെ ഹേതു.. കഷ്ടം...
പിന്നെ ഏതൊക്കെ അനാചാരാമാണു കാലാവസാനം വരെ നില നിര്‍ത്തണമെന്ന് ഇസ്ലാം അനുശാസിക്കുന്നത് ? എന്ത് കൊണ്ടാണു അത് അനാചാരമായി താങ്കള്‍ കാണുന്നത് ? എന്താണു ആചാരം എന്താണു അനാചാരം എന്നതിനു താങ്കളുടെ വിവക്ഷ അല്ലെങ്കില്‍ താങ്കള്‍ ഉള്‍കൊള്ളുന്ന പ്രത്യയശാസ്ത്രത്തിന്റെ (അങ്ങിനെ ഒന്നുണ്ടെങ്കില്‍ ) നിര് വചനം.. ഇതൊക്കെ ഒന്ന് വിശദീകരിക്കാമോ ?
വിഷയം ഇതൊന്നുമല്ല താരാപഥം.. മന്ഞ്ഞക്കണ്ണട നീക്കി വായിക്കൂ.. എല്ലാം വ്യക്തമാകും....
best of luck.. let me stop ..
Dear മൃഥുലന് >>
താങ്കള്‍ പരിഹാസത്തോടെ എഴുതിയതാണെങ്കിലും ചില വസ്ഥുതകള്‍ അതിലുണ്ട്..
ഒരു ആധുനിക കവിത അല്ലെങ്കില്‍ സാഹിത്യ സമ്പുഷ്ടമായ ഒരു കഥ തന്നെ സാധാരണക്കാരനു മനസ്സിലാവുന്നില്ല. മനസ്സിലാക്കുന്നവര്‍ തന്നെ വിവിധ രീതിയില്‍ മനസ്സിലാക്കുന്നു.. അപ്പോള്‍ ദൈവീകമായ വചനങ്ങള്‍ മാലാഖ വഴി ( മലക്ക് ജിബ് രീല്‍ വഴി ) പ്രവാചകരില്‍ ഇറങ്ങിയത് .. മലക്ക് അഥവാ മാലാഖ തന്നെയാണു അതിന്റെ വ്യാഖ്യാനവും വിശദീകരണവും നബി (സ)ക്ക് നല്‍കിയിട്ടുള്ളത്. പ്രവാചകര്‍ തന്റെ അനുചരര്‍ക്ക് (സ്വഹാബത്തിനു ) പകര്‍ന്ന് കൊടുത്ത് അവരിലൂടെ ശരിയായ വ്യാഖ്യാനങ്ങളിലൂടെ ,പണ്ഡിതന്മാരിലൂടെ പകര്‍ന്ന് കിട്ടിയ അര്‍ത്ഥങ്ങളാണു വിലയിരുത്തേണ്ടത്.. അല്ലാതെ ഖു ര്‍ ആന്‍ എന്തെന്ന് പോലുമറിയാത്തവരുടെ ജല്പനങ്ങളല്ല എന്ന് മനസ്സിലാക്കുക.
-------------------------
മനുഷ്യന് അവന് അറിയാത്തവന്റെ ശത്രുവാണെന്ന് പറയുന്നു.. അറിയാത്തതിന്റെ ശത്രുവായി അധപതിക്കാതിരിക്കാന്‍ ശ്രമിയ്ക്കുക ഏവരും
-----------------------------
സത്യം സത്യമായി മനസ്സിലാക്കാനും സത്യത്തിനു വേണ്ടി നിലകൊള്ളാനും ഉള്ള ആര്‍ജ്ജവം നമുക്കേവര്‍ക്കും ജഗന്നിയന്താവ് കനിന്ഞ്ഞരുളട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിറുത്തുന്നു.
പ്രിയ ബഷീര്‍
ഞാനടക്കമുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ ആകെപ്പാടെ വിഴുങ്ങി വിഷയവുമായ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ വിളമ്പുന്നതിന്റെ തന്ത്രം അതി ഗംഭീരം. സമ്മതിച്ചിരിക്കുന്നു.
താങ്കള്‍ക്ക് താങ്കളുടെ വിശ്വാസം പറയാം പക്ഷെ അതാണ് ശരി അതു മാത്രമാണ് ശരി എന്നു പറയുമ്പോഴാണ് അതു ശരിയല്ല അത് വിശ്വാസം മാത്രമാണന്നും പറയേണ്ടി വരുന്നത്. ലോകാവസാനം വരെ വിശ്വസിയ്ക്കണമെന്നു പറയുന്ന ഒരു വ്യക്തിയുടെ ജല്പനങ്ങളാണ് ശരിയെന്നു പറയുമ്പോള്‍ അതിലെ തെറ്റു കുറ്റങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുമ്പോള്‍ അത് തെറ്റായ വ്യാഖ്യാനമാണന്ന് പറഞ്ഞു തടി തപ്പുന്നത് മതവാദികളുടെ 19മത്തെ അടവാണന്നറിയാം. എന്നാ നിങ്ങള്‍ക്കൊരു കാര്യും ചെയ്യാമല്ലോ .. എന്തിനാ ഈ തെറ്റുകളുള്ള അര്‍ത്ഥങ്ങള്‍ അടങ്ങിയ ഖുര്‍ആന്‍ സൌദി സര്‍ക്കാറടക്കം പുറത്തിറക്കുന്നത് അതൊക്കെ നിരോധിച്ചൂടെ. എന്നിട്ട് അല്ലാന്റെ ഭാഷ അറബി തന്നെ മതിയെന്ന് പറഞ്ഞൂടെ (ഇന്നത്തെ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ഈ ചിന്തയായിരുന്നു) .
പിന്നെ രജനീഷിനെ പോലുള്ള മുഹമദിനെ പോലുള്ള കൃഷ്ണനെ പോലുള്ളവരുടെ ചിന്തകളൊന്നും എന്നെ നയിക്കുന്നില്ല എന്നാല്‍ ഇവരില്‍ നല്ല ചിന്തകള്‍ എനിക്ക് ഉള്കൊള്ളാനാവുന്നതാണെങ്കില് അതു പിന്നെ ബ്ലോഗെഴുതുന്ന ബഷീറിന്റേതായാലും അഗ്രജന്,തമനു.ബയാന്‍.കൈപ്പള്ളി.എന്നിവരാരുടേതാണെകില് ഉള്‍കൊള്ളുന്നത് വലിയ തെറ്റായ കാര്യമൊന്നുമല്ല എന്നാലതൊക്കെ ദൈവം മാലാഖ വഴി അയച്ചു തന്നതാണന്ന് പറഞ്ഞാല്‍ കുമിഞ്ഞ് നിറുത്തി കൂമ്പിനിടിച്ച് കൂമ്പ് വാട്ടണമെന്നാണ് എന്റെ കാഴച്ചപ്പാട്.
ബഷീറെ.. അഞ്ചു നേരം നമസ്ക്കരിക്കുകയും മദ്യം കഴിക്കാതെ .. മറ്റു അനാശാസ്യ പ്രവര്‍ത്തനം നടത്താത്ത എന്നാല്‍ സമ്പത്ത് തെറ്റായ വഴി സമ്പാദിയ്ക്കുന്ന മുസ്ലിങ്ങളാണിന്ന് നിങ്ങളെ പോലുള്ളവരെ ഭരിക്കുന്നത് കാരണം നിങ്ങളുടെ കണ്ണില്‍ അയാല്‍ എന്തു ചെയ്യുന്നുവെന്നത് ഒരു പ്രശ്നമല്ല അയാല്‍ അഞ്ചു നേരം നമസ്ക്കരിക്കുന്നുണ്ടല്ലോ . കള്ളു കുടിയ്ക്കുന്നില്ല മറ്റു തെറ്റുകള്‍ ചെയ്യുന്നില്ല പിന്നെ സമ്പത്ത് അത് മരിച്ചു കഴിഞ്ഞാല്‍ അയാളും പടച്ചോനും ആയികോളും .. അയാളുടെ ഖബറില്‍ നമ്മളല്ലല്ലോ കിടയ്ക്കുന്നത് ഈ ചിന്താഗതിയാണ് മുസ്ലിംങ്ങള്‍ മാറ്റേണ്ടത്.
എന്തുകൊണ്ട് ഇന്നും 28 ഉം 30 ഉം വയസ്സായിട്ടും പാവപ്പെട്ട മുസ്ലിംങ്ങള്‍ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാനോ ഒരു കുടുംബ ജീവിതം നയിക്കാനോ ആവാതെ നില്‍ക്കുന്നത് . നിങ്ങള്‍ മതത്തിന്റെ .. വിശ്വാസങ്ങളുടെ പിറകെ സഞ്ചരിക്കുന്നു.. ഒരു സമ്മേളനം കൊഴുപ്പിയ്കാന് കോടികള്‍ ചിലവയിക്കുന്നു എന്നാല്‍ 10 പെണ്‍കുട്ടികളെ കെട്ടിയ്ക്കാന് അഞ്ചു പൈസ ചിലവയിക്കുന്നില്ല അഥവാ ചിലവഴിക്കുന്നുണ്ടെങ്കില് പത്താളെ മുന്പില് ആ പാവങ്ങളെ അപമാനിക്കുന്നു . ഇസ്ലാം നനാവണമെങ്കില് നിങ്ങളിലെ അനാചാരങ്ങളും മറ്റും ഇല്ലാതാക്കണം കാലാനുസ്രുതമായി മാറ്റങ്ങള്‍ക്ക് വിധേയമാവണം എല്ല തത്വ സംഹിതകളും. അല്ലാതെ തെറ്റാണന്ന് മനസ്സിലാക്കിയിട്ടും അതു മുറുകെ പിടിയ്ക്കുകയല്ല വേണ്ടത്. വിമര്‍ശകന്റെ നാവടക്കണമെങ്കില് അതിന് ഹേതുവായതെന്ത് .. അതിന്റെ സത്യമെന്ത് ? അവര്‍ പറയുന്നതില്‍ കാര്യമില്ലേ എന്നല്ലാം ചിന്തിച്ചു അതിലെ തെറ്റു കുറ്റങ്ങള്‍ തിരുത്തുകയാണ് വേണ്ടത് അല്ലാതെ തല വെട്ടും കാലു വെട്ടും എന്നൊക്കെ പറയുന്ന വര്‍ഗ്ഗീയ കോമരങ്ങാവാതിരിക്കുക എതൊരു മതവിശ്വാസികളും.
40 ല്‍ അധികം വര്‍ഷം ഒരു പള്ളിയിലെ ഇമാമായിരുന്ന ഒരു പണ്ഡിതന്റെ പേരകുട്ടിയാണ് ഞാനും അദ്ദേഹത്തിന്റെ ജീവിതം തികച്ചും മാതൃകാപരമാണ് എനിക്ക് എങ്കിലും എന്തുകൊണ്ടു ഞാന്‍ മാറി ചിന്തിച്ചു എന്നു ഞാന്‍ സ്വയം വിലയിരുത്തിയപ്പോ ഞാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴി ഒട്ടും തെറ്റല്ലാന്ന് എനിക്ക് ബോദ്ധ്യമായത് അതിന് കാരണം മുട്ടാപോക്ക് നയങ്ങളുള്ള ഖുര്‍ആന്‍ വായിച്ചു മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് . ഈ പരിഭാഷകള്‍ വളരെ മുന്പുണ്ടായിരുന്നെങ്കില് സത്യത്തില്‍ ഇസ്ലാം ഭാരതിത്തിലെ ഒരു മതമോ ഇന്ത്യയില്‍ നിന്ന് വേറിട്ട പാക്കിസ്ഥാനോ ബംഗ്ലാദേശ് എന്ന രാഷ്ട്രങ്ങളൊ ഉണ്ടാവുമായിരുന്നില്ല. അല്ലാ ഞാനിതൊക്കെ ആരോടാ പറയുന്നത് .. എന്റെ സമയം ഞാനെന്തിന് എന്നെ തല്ലേണ്ടാമാമാ ഞാന്‍ നന്നാവൂലാന്ന് പറയുന്നവരോടോ ... :)
വിചാരം said :
ഞാനടക്കമുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ ആകെപ്പാടെ വിഴുങ്ങ
my reply >
വെറുതെ കാടടച്ചു വെടി വെക്കുകയല്ലാതെ യാതൊരു കാര്യവും ഉന്നയിക്കപ്പെട്ടില്ല..
വിചാരം said :
വിഷയവുമായ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ വിളമ്പുന്നതിന്റെ തന്ത്രം അതി ഗംഭീരം.
my reply >
ഇതാണു നിങ്ങള്‍ ചെയ്തത്.. എഴുതിയത് ഒന്ന് കൂടി വായിച്ച് നോക്കുക.
വിചാരം said :
അതിലെ തെറ്റു കുറ്റങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുമ്പോള്‍
my reply >
ഒരു തെറ്റു കുറ്റവും കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. ഇടുങ്ങിയ മനസ്സുകൊണ്ട് ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് നേര്
വിചാരം said :
ഈ തെറ്റുകളുള്ള അര്‍ത്ഥങ്ങള്‍ അടങ്ങിയ ഖുര്‍ആന്‍ സൌദി സര്‍ക്കാറടക്കം പുറത്തിറക്കുന്നത് അതൊക്കെ നിരോധിച്ചൂടെ.
my reply >
സൌദി ഗവണ്മന്റ് തെറ്റായ ഖുര്‍ ആന്‍ അടിച്ചിറക്കുന്നു എന്ന് ആരാ പറഞ്ഞത് ? സ്വ ബോധത്തോടെയാണോ എഴുതുന്നത് ?
വിചാരം said :
പിന്നെ രജനീഷിനെ പോലുള്ള മുഹമദിനെ പോലുള്ള കൃഷ്ണനെ പോലുള്ളവരുടെ ചിന്തകളൊന്നും എന്നെ നയിക്കുന്നില്ല
my reply >
അത് മനസ്സിലായി.. സ്വന്തം അല്പത്തരങ്ങളും അന്ത വിശ്വാസവുമാണു താങ്കളെ നയിക്കുന്നതെന്ന്. അതിന്റെ കുഴ്പ്പമാണീ കാണുന്നതും
വിചാരം said :
എന്നാല്‍ ഇവരില്‍ നല്ല ചിന്തകള്‍ എനിക്ക് ഉള്കൊള്ളാനാവുന്നതാണെങ്കില് അതു പിന്നെ ബ്ലോഗെഴുതുന്ന ബഷീറിന്റേതായാലും അഗ്രജന്,തമനു.ബയാന്‍.കൈപ്പള്ളി.എന്നിവരാരുടേതാണെകില് ഉള്‍കൊള്ളുന്നത് വലിയ തെറ്റായ കാര്യമൊന്നുമല്ല
my reply >
ആശയ്ക്ക് വകയുണ്ട്.. ഒന്ന് കൂടി മനസ്സ് തുറന്ന് വെക്കാന്‍ ശ്രമിയ്ക്കുക
വിചാരം said :
എന്നാലതൊക്കെ ദൈവം മാലാഖ വഴി അയച്ചു തന്നതാണന്ന് പറഞ്ഞാല്‍ കുമിഞ്ഞ് നിറുത്തി കൂമ്പിനിടിച്ച് കൂമ്പ് വാട്ടണമെന്നാണ് എന്റെ കാഴച്ചപാട്.
my reply >
ഇതാരാ സലിം കുമാറോ ? പിന്നെ ഞാന്‍ കൊച്ചിന് ഹനീഫയല്ല.. മാഷേ... അല്ല പെട്രോളൊഴിച്ച് കത്തിക്കുന്നില്ലേ .. അത് കൂടിയാവട്ടെ..
വിചാരം said :
അഞ്ചു നേരം നമസ്ക്കരിക്കുകയും മദ്യം കഴിക്കാതെ .. മറ്റു അനാശാസ്യ പ്രവര്‍ത്തനം നടത്താത്ത എന്നാല്‍ സമ്പത്ത് തെറ്റായ വഴി സമ്പാദിയ്ക്കുന്നമുസ്ലിങ്ങളാണിന്ന് നിങ്ങളെ പോലുള്ളവരെ ഭരിക്കുന്നത്
my reply >
പൊട്ടത്തരം.. പോയത്തക്കാരാ...
വിചാരം said :
എന്തുകൊണ്ട് ഇന്നും 28 ഉം 30 ഉം വയസ്സായിട്ടും പാവപ്പെട്ട മുസ്ലിംങ്ങള്‍ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാനോ ഒരു കുടുംബ ജീവിതം നയിക്കാനോ ആവാതെ നില്ക്കുന്ന
my reply >
മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല അത്...
വിചാരം said :
നിങ്ങള്‍ മതത്തിന്റെ .. വിശ്വാസങ്ങളുടെ പിറകെ സഞ്ചരിക്കുന്നു.. ഒരു സമ്മേളനം കൊഴുപ്പിയ്കാന് കോടികള്‍ ചിലവയിക്കുന്ന
my reply >
താങ്കള്‍ പൈസ കൊടുക്കരുത്..
വിചാരം said :
എന്നാല്‍ 10 പെണ്‍കുട്ടികളെ കെട്ടിയ്ക്കാന് അഞ്ചു പൈസ ചിലവയിക്കുന്നില
my reply >
കണ്ണടച്ച് പിടിച്ചാല്‍ ഇരുട്ടാണെന്ന് തോന്നും..
വിചാരം said :
അഥവാ ചിലവഴിക്കുന്നുണ്ടെങ്കില് പത്താളെ മുന്പില് ആ പാവങ്ങളെ അപമാനിക്കുന്നു .
my reply >
ഇപ്പോള്‍ തന്നെയല്ലേ പറഞ്ഞത് ഒന്നും ചെയ്യുന്നില്ലെന്ന്..
ആരും അറിയാതെ ചെയ്യാം.. പിന്നെ നിങ്ങള്‍ പറയില്ലേ.. ഒന്നും ചെയ്യുന്നില്ലെന്ന്.. എന്നാല്‍ പിന്നെ അഡ്രസ്സൊക്കെ ഒന്ന് തന്നാല്‍ രഹസ്യമാക്കി ചെയ്ത് താങ്കളെ വിവരമറിയിക്കാം..പോരെ ?
വിചാരം said :
ഇസ്ലാം നനാവണമെങ്കില് നിങ്ങളിലെ അനാചാരങ്ങളും മറ്റും ഇല്ലാതാക്കണം
my reply >
ഇസ്ലാമില്‍ അനാചാരങ്ങളില്ല. ആചാരങ്ങളേ ഉള്ളൂ.. അനാചാരങ്ങള്‍ നിങ്ങളെപ്പോലെ വിവരമില്ലാത്തവര്‍ കടത്തിക്കൂട്ടുന്നതാണു.. പിന്നെ ആചാരങ്ങളെ അനാചാരങ്ങള്‍ എന്ന് വിളിച്ചാല്‍ യാതൊരു നിവ്യത്തിയുമില്ല..
വിചാരം said :
വിമര്‍ശകന്റെ നാവടക്കണമെങ്കില് അതിന് ഹേതുവായതെന്ത് .. അതിന്റെ സത്യമെന്ത് ? അവര്‍ പറയുന്നതില്‍ കാര്യമില്ലേ എന്നല്ലാം ചിന്തിച്ചു അതിലെ തെറ്റു കുറ്റങ്ങള്‍ തിരുത്തുകയാണ് വേണ്ടത്
my reply >
വിമര്‍ശിക്കാന്‍ വേണ്ടിമാത്രം വിമര്‍ശിക്കുന്ന നിങ്ങള്‍ തെറ്റ് തിരുത്താന്‍ ശ്രമിച്ചാല്‍ അത് മനസ്സിലാക്കാതെ.. കൂമ്പിനിടിക്കാന്‍ നിന്നാലെന്തു ചെയ്യും ?
വിചാരം said :
അല്ലാതെ തല വെട്ടും കാലു വെട്ടും എന്നൊക്കെ പറയുന്ന വര്‍ഗ്ഗീയ കോമരങ്ങാവാതിരിക്കുക
my reply >
see the below of ur words
( കുമിഞ്ഞ് നിറുത്തി കൂമ്പിനിടിച്ച് കൂമ്പ് വാട്ടണമെന്നാണ് എന്റെ കാഴച്ചപാട്. )
ഇത് ആരുടെ വരികള്‍ ? ആരാണു വര്‍ഗീയ വാദി ? ആരാണു തീവ്രവാദി ?
വിചാരം said :
40 ല്‍ അധികം വര്‍ഷം ഒരു പള്ളിയിലെ ഇമാമായിരുന്ന ഒരു പണ്ഡിതന്റെ പേരകുട്ടിയാണ് ഞാനും അദ്ദേഹത്തിന്റെ ജീവിതം തികച്ചും മാതൃകാപരമാണ് എനിക്ക്
my reply >
ആ നല്ല മനുഷ്യന്റെ മാത്യക സ്വീകരിക്കാന്‍ ഭാഗ്യമില്ലാതെ പോയ താങ്കളുടെ ദുര്‍വിധിയില്‍ ദു:ഖിക്കുന്നു.. അദ്ധേഹം ആരെയാണു പിന്‍പറ്റിയിരുന്നത് മുഹമ്മദ് നബിയെയൊ / ക്യഷ്ണനെയൊ / ക്യസ്തുവിനെയൊ അതോ രജനീഷിനെയൊ അല്ല നിങ്ങളെ തന്നെയൊ ?
വിചാരം said :
എങ്കിലും എന്തുകൊണ്ടു ഞാന്‍ മാറി ചിന്തിച്ചു എന്നു ഞാന്‍ സ്വയം വിലയിരുത്തിയപ്പോ ഞാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴി ഒട്ടും തെറ്റല്ലാന്ന് എനിക്ക് ബോദ്ധ്യമായത്
my reply >
അല്ലാഹു നിങ്ങള്‍ക്ക് ഹിദായത്തിന്റെ വെളിച്ചം നല്‍കിയില്ല.. അതിനായി മനസ്സാ ശ്രമിയ്ക്കുക.. പശ്ചാത്തപിച്ച് തേടുക.. അല്ലാഹു സ്വീകരിക്കും. ഇന്‍ശാ അല്ലാഹ്
===
ഇത്രയും വിവരക്കേടുമായി കഴിയുന്ന ഒരു
മുര്ത്തദ്ദുമായാണു സംവദിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല..
അല്ലാഹു നിങ്ങള്‍ക്ക് ഹിദായത്തിന്റെ വെളിച്ചം നല്കട്ടെ.. എന്ന് പ്രാര്‍ത്ഥിച്ച് അവസാനിപ്പിക്കുന്നു..
വിചാരത്തിന്റെ കമന്റ് വായിച്ച് ഇത്ര അര്‍ഥങ്ങളും അതിനുള്ള മറുപടിയും ഉണ്ടാക്കിയത്ത് കയ്യിലിരിക്കുന്ന ഗ്രന്ഥം വായിച്ച് അതിന്റെ യഥാര്‍ത്ഥ അര്‍ഥം മനസ്സിലാക്കിയിരുന്നെങ്കില്‍,, അത് പതിനാലു നൂറ്റാണ്ടിന് മുമ്പ് പ്രാകൃതരായി ജീവിച്ച അറബികളെ നന്നാക്കാന്‍ വേണ്ടി മാത്രം , തെറ്റ് ചെയ്താല്‍ നരകത്തില്‍ പോകമ്മെന്ന് ആദ്യം മുതല്‍ അവസാനം വരെ എഴുതി വച്ചിരിക്കുന്ന ഒരു പീനല്‍ കോഡ് മാത്രമാണെന്ന് മനസ്സിലായേനെ ബഷീറേ...
നിങ്ങള്‍ ഒക്കെ പറയുന്നത് തിരിച്ചും പറയുന്നു, മുന്‍വിധികള്‍ ഇല്ലാതെ , മദ്രസയില്‍ പഠിച്ചതൊക്കെ മറന്നിട്ട് , ആദ്യം മുതല്‍ അവസാനം വരെ ഒന്നു വായിക്കൂ.. എന്നിട്ട് പറയൂ , ഇതില്‍ എന്തൊക്കെയാണ് പ്രത്യേകത് ഉള്ളത് എന്ന്... ഞാന്‍ ഊന്നി പറയുന്നു, മദ്രസയി പഠിച്ചത് മറന്നിട്ട് ആദ്യമായി വായിക്കുന്ന പോലെ വായിക്കണം. (അതിന് നിങ്ങള്‍ക്ക് കഴിയില്ല എന്നറിയാം... കാരണം നിങ്ങളൂടെ ഒക്കെ മനസ്സില്‍ അതിലുള്ള അര്‍ത്ഥല്‍ അല്ലല്ലൊ കയറിക്കൂടിയിട്ടുള്ളത്. എന്നോ മുസലിയാര്‍ പറഞ്ഞതും, ആരൊക്കെയോ എഴുതിയ നിരൂപണങ്ങളും അല്ലേ നിങ്ങളെ ഭരിക്കുന്നത്. ഹരികുമാര്‍ നിരൂപിക്കുന്ന പോലെ. ).
Dear Mridulan ,
പതിനാലു നൂറ്റാണ്ടിനു മുന്നെ അറബികളെ നന്നാക്കാന്‍ വേണ്ടി മാത്രം.... ഒരു പീനല്‍ കോഡാണു ഖുര്‍ ആന്‍ എന്ന് താങ്കള്‍ ആരോപിക്കുന്നതിനു അടിസ്ഥാനം താങ്കളുടെ അറിവില്ലായം അല്ലാതെ ഒന്നുമല്ല എന്ന് സ്നേഹപൂര്‍വ്വം അറിയിക്കുന്നു.
മദ്രസ്സയെന്തെന്നോ അവിടെ പഠിപ്പിക്കുന്നതെന്തെന്നോ മുസ്ലിയാരുടെ ബിരുദമോ ഒന്നുമായിരുന്നില്ല ചര്‍ച്ച എന്ന് ഓര്‍മ്മപ്പെടുത്തി ചുരുക്കുന്നു..
ലോകത്ത് പല ഖുര്‍ ആന്‍ പഠനങ്ങളും വിമര്‍ശന പഠനങ്ങളും നടന്നിട്ടുണ്ട്.. നടക്കുന്നുമുണ്ട്.. ഖുര്‍ ആനിന്റെയും പ്രവാചകന്റെയും സത്ത മനസ്സിലാക്കിയ മഹാന്മാരായ പണ്ഡിതന്മാര്, സയന്റിസ്റ്റുകള്‍, ഗവേഷകര്‍, മഹാത്മാ ഗാന്ധിയടക്കമുള്ള മഹത് വ്യക്തിത്വങ്ങള്‍ എല്ലാം നിര് വചിച്ച നിര് വചനങ്ങളില്‍ താങ്കളെപ്പോലുള്ളവര്‍ നിരാശരും ,വീണ്ടു വിചാരമില്ലാത്ത ,വിവരമില്ലാത്ത, വിവരമില്ലെന്ന വിവരവുമില്ലാത്ത ചിലരുടെ വ്യത്തിഹീനമായ മനസ്സിന്റെ ജല്പനങ്ങള് വിഴുങ്ങാനാണു താത്പര്യമെന്നതും ദു:ഖ കരമാണു..
മുന്‍ വിധിയില്ലാതെ വിഷയങ്ങളെ സമീപിക്കൂ.. പഠിക്കാന്‍ ശ്രമിയ്ക്കൂ.. ആശംസകള്‍..
ഊന്നിപ്പറഞ്ഞത് കൊണ്ട് കറുപ്പ് വെളുപ്പാവില്ല.. ദുശ്ശാഢ്യം ഒഴിവാക്കി വസ്തുതകളില്‍ ഊന്നി ,വ്യക്തതയോടെ നിരീക്ഷിക്കൂ...
ഷെരീഖു് വളരെ തിരക്കിലാണെന്നു തോന്നുന്നു. അതുകൊണ്ട് ബഷീര്‍, താങ്കള്‍ക്കു തരാന്‍ കഴിമോ ഞാന്‍ മുമ്പു ചോദിച്ചതിനുത്തരം?
ചോദ്യം:പരിശുദ്ധാത്മാവ് അല്ലെങ്കില്‍ വേണ്ട. എന്തടിസ്ഥാനത്തിലാണു് യേശുപറഞ്ഞ സഹായകന് മുഹമ്മദ് നബിയാകുന്നത്?
dear YSJ (?)
വിഷയം ഈ പോസ്റ്റിനു പുറത്താണെങ്കിലും പറയട്ടെ..
ഞാന്‍ ഒരു ബൈബിള്‍ പണ്ഡിതനോ ,ഖുര്‍ ആന്‍ പണ്ഡിതനോ അല്ല. ബൈബിളും ഖു ര്‍ ആനും ഗീതയും വെച്ച് സം വാദം നടത്തലോ വാദ പ്രതിവാദം നടത്തലോ എന്റെ അജണ്ടയിലില്ല.
പിന്നെ , എന്തെങ്കിലും കാര്യങ്ങള്‍ മതപരമായി എഴുതുന്നുവെങ്കില്‍ അതിനു വ്യക്തമായ അവലംബങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് മാത്രം.
പിന്നെ, ബൈബിള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മാറ്റത്തിരുത്തലുകളിലാതെയാണു ഇന്നുള്ളത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ ? ലോകത്തുള്ള എല്ലാ ബൈബിളും വിത്യാസങ്ങളില്ലാതെ നില നില്ക്കുന്നുണ്ടോ ? എന്ന് ആദ്യമായി പഠിക്കുക. അതല്ല കാലാ കലങ്ങളില്‍ പോപ്പ്മാരുടെ / പുരോഹിതന്മാരുടെ കൈ കടത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടോ എന്ന് കൂടി അന്വഷിക്കുക.
> ഉത്തരം ബൈബിളില്‍ നിന്നും / ഖുര്‍ആനില്‍ നിന്നും ഉത്തരം കണ്ടെത്താം .. അതിനു മുന്നെ താങ്കളുടെ ഐഡന്റിറ്റി അറിയിക്കുക.. എന്നിട്ട് ഞാന്‍ ശ്രമിയ്ക്കാം..
കൂടാതെ.. യേശു ( ഈസ നബി (അ) ) വിനെ സംബന്ധിച്ച് താങ്കളുടെ വിശ്വാസം കൂടി അറിയിച്ചാല്‍ നന്നായിരുന്നു.
സുഹൃത്തേ,
ഞാന്‍ ആരുമായികൊള്ളട്ടേ... (ഒരു പക്ഷേ ക്രിസ്ത്യാനിയാകാം മുസ്ലീം ആകാം ഇനി ഒരു പക്ഷേ ബുദ്ധമത വിശ്വാസിയാകാം) എന്റെ ചോദ്യം ഖുര്‍ ആനെ പറ്റി മാത്രം. അതും വളരെ ലളിതമായ ചോദ്യം. ഷെറിഖ് പറഞ്ഞ പ്രകാരം ബൈബിളില്‍ മനുഷ്യന്റെ കൈകടലില്ലാത്ത ഒരു വാചകം മുഹമ്മദിനെ കുറിച്ചാണെന്നു്. യേശു പറഞ്ഞു ഒരു സഹായകനെ അയ്യക്കും എന്ന്... യുക്തിയെ അടിസ്ഥാനമാക്കി ഷെറിഖ് പറഞ്ഞു അതു പരിശുദ്ധാത്മാവല്ലെന്നു്. വേണ്ട. ആവണമെന്നു എനിക്കൊരു നിര്‍ബന്ധവും ഇല്ല. പക്ഷേ അതെങ്ങിനെ മുഹമ്മദ് ആകും എന്നു മാത്രമേ എനിക്കറിയേണ്ടതുള്ളൂ.
താങ്കള്‍ക്കു എന്തു രീതിയും ഉപയോഗിക്കാം... യുക്തിയോ വിശ്വാസമോ മദ്രാസയില് പഠിപ്പിച്ചതോ ... താങ്കള്‍ക്കു എങ്ങിനെ വിശ്വാസം വന്നു യേശു പറഞ്ഞ ആ സഹായകന് മുഹമ്മദ് ആണെന്ന്... കുറഞ്ഞപക്ഷം മുസ്ലീം മതത്തിന്റെ അടിത്തറയായ ആ വസ്തുതയെങ്കിലും താങ്കള്‍ അറിയേണ്ടതല്ലേ? അതു എനിക്കു മനസ്സിലാക്കി തന്നാല്‍ കൊള്ളാം. ഷെറിഖിനു സമയം കിട്ടുമ്പോള്‍ അദ്ദേഹം യുക്തി ഉപയോഗിച്ചു അതേകാര്യം വിശദീകരിച്ചു തരും എന്നും പ്രതീക്ഷിക്കുന്നു.
കൂടാതെ.. യേശു ( ഈസ നബി (അ) ) വിനെ സംബന്ധിച്ച് താങ്കളുടെ വിശ്വാസം കൂടി അറിയിച്ചാല്‍ നന്നായിരുന്നു.
ഖുര്‍ ആന്‍ നിനെ പറ്റി വിശദീകരിക്കാന്‍ എന്റെ വിശ്വാസം ആവശ്യമുണ്ടാവില്ല എന്നു കരുതട്ടേ?!
YSJ said
കൂടാതെ.. യേശു ( ഈസ നബി (അ) ) വിനെ സംബന്ധിച്ച് താങ്കളുടെ വിശ്വാസം കൂടി അറിയിച്ചാല്‍ നന്നായിരുന്നു.
my reply to YSJ
താങ്കളുടെ ചോദ്യത്തിലും അതിനു മുന്നെ ഞാന്‍ എഴുതിയ കമന്റിലും എന്റെ വിശ്വാസം അഥവാ യേശുവിനെ കുറിച്ച് ഇസ്ലാമിക വിശ്വാസം താങ്കള്‍ക്ക് കാണാം..
യേശു അഥവാ ഇസാ നബി (അ) ദവമോ ദൈവ പുത്രനോ അല്ല മറിച്ച് അനേകം പ്രവാചകന്മാരില് ഒരു പ്രവാചകന് മാത്രം.
യേശുവിനെ പറ്റി താങ്കളുടെ വിശ്വാസം അറിയിച്ചിട്ടില്ല..
പിന്നെ മറ്റ് ചോദ്യത്തിനു ( താങ്കളുടെ വ്യക്തിത്വം അറിയിച്ചിട്ടില്ലെങ്കിലും ) മറുപടി തരാന്‍ ഞാന്‍ ശ്രമിയ്ക്കാം .ഇന്‍ശാ അല്ലാഹ്..
ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി കിട്ടിയില്ല എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് വിട..
1) ബൈബിള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മാറ്റത്തിരുത്തലുകളിലാതെയാണു ഇന്നുള്ളത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ ?
2) ലോകത്തുള്ള എല്ലാ ബൈബിളും വിത്യാസങ്ങളില്ലാതെ നില നില്ക്കുന്നുണ്ടോ ?
3) കാലാ കലങ്ങളില്‍ പോപ്പ്മാരുടെ / പുരോഹിതന്മാരുടെ കൈ കടത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടോ ?
funny...
താങ്കളുടെ ചോദ്യങ്ങള്‍ക്കുത്തരമായി ഞാന്‍ yes എന്നോ no എന്നോ ഉത്തരം തരുന്നതിനനുസരിച്ചു് താങ്കളുടെ വിശദീകരണം മാറുമോ? (ഇനി ഞാന്‍ ഉത്തരം പറയണമെന്നു നിര്‍ബന്ധമാണെങ്കില്‍ അതിനെല്ലാം താങ്കള്‍ ആഗ്രഹിക്കുന്ന രീതിയില്‍ yes/no എഴുതി ചേര്‍ത്തുകൊള്ളൂ)
ഞാന്‍ ഊന്നി പറയുന്നു... ഖുര്‍ ആന്‍ നിനെ പറ്റി വിശദീകരിക്കാന്‍ എന്റെ വിശ്വാസം ആവശ്യമുണ്ടാവില്ല എന്നു കരുതട്ടേ?!
മാത്രമല്ല... താങ്കളുടെ ചോദ്യത്തിനു yes എന്നും no എന്നും ഉത്തരമുള്ളവര്‍ ഇതു വായിക്കുന്നുണ്ടാകം. അതുകോണ്ട് പൊതുവില്‍ ഉള്ള ഒരു ഉത്തരമല്ലേ അഭികാമ്യം?
മറ്റൊന്നിലേക്കും താങ്കള്‍ വഴുതി പോകാതിരികാനാണു് ഞാന്‍ ഒരേയൊരു ചോദ്യം മാത്രം ചോദിക്കുന്നതു്. താങ്കള്‍ക്കു എന്തും മാനതണ്ടമായി ഉപയോഗിക്കാം.
ചോദ്യം ... യേശു പറഞ്ഞ സഹായകന് മുഹമ്മദ് ആകുന്നതെങ്ങിനെ?
(note: താങ്കള്‍ യേശുവിനെ പറ്റി എന്തു വേണമെങ്കിലും വിശ്വസിച്ചു കൊള്ളൂ.. അതിനെ പറ്റി എനിക്കറിയണം എന്നില്ല എന്നുകൂടി ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.)
very funny mr. ysj..
താങ്കള്‍ ചോദിക്കുന്നു.. യേശുവിനെ കുറിച്ച് എന്റെ വിശ്വാസമെന്തെന്ന് ?
ഞാന്‍ ഉത്തരം പറയുന്നു.. എന്റെ വിശ്വാസത്തെ കുറിച്ച്..
അപ്പോള്‍ താങ്കള്‍ പറയുന്നു..
അതൊന്നും എനിയ്ക്ക് അറിയണ്ട എന്ന്..
ഇതെന്താ ..മാഷേ..
അല്ല.. താങ്കള്‍ ചോദ്യം ചോദിയ്ക്കാനും ഞാന്‍ ഉത്തരം തരാനും ഉള്ളവനാണെന്ന് വല്ല നിബന്ധനയും ഉണ്ടോ ?
ഞാന്‍ മുന്നെ പറഞ്ഞല്ലോ .. താങ്കളുടെ സശയം തീര്‍ക്കാനാണെങ്കില്‍ ഉത്തരം തരാന്‍ ശ്രമിയ്ക്കുന്നതാണു..
അല്ല.. ഇനി മറുപടി തന്നാല്‍.. അതൊന്നും ഏനിയ്ക്കറിയണ്ട എന്ന് പറയാനാണോ ?
പിന്നെ മറുപടിയ്ക്ക് മുന്നെ എനിക്കറിയേണ്ട കാരങ്ങളെ കുറിച്ച് ചോദിച്ചതിനു മറുപടി തരാതെ ഉരുണ്ട് കളിക്കുന്നത് ശരിയല്ല..
Earlier comment...
കൂടാതെ.. യേശു ( ഈസ നബി (അ) ) വിനെ സംബന്ധിച്ച് താങ്കളുടെ വിശ്വാസം കൂടി അറിയിച്ചാല്‍ നന്നായിരുന്നു.
ഖുര്‍ ആന്‍ നിനെ പറ്റി വിശദീകരിക്കാന്‍ എന്റെ വിശ്വാസം ആവശ്യമുണ്ടാവില്ല എന്നു കരുതട്ടേ?!
-----end of earlier comment---
ഇതില്‍ കണ്ഫ്യൂഷന് വരുത്തിയതില്‍ ക്ഷമിക്കണം... ഞാന്‍ താങ്കളോട് ചോദിക്കുകയല്ലായിരുന്നു... മറുപടി പറയുകയായിരുന്നു...
italics ഉള്ളത് താങ്കളുടെ തന്നെ ചോദ്യമാണ്. അതിനുള്ള എന്റെ മറുപടിയാണ് അതിനടിയില്‍ കൊടുത്തത്. ഇപ്പോള്‍ കണ്ഫ്യൂഷന് മാറി എന്നു വിചാരിക്കുന്നു.
ഞാന്‍ മുമ്പു പറഞ്ഞപോലെ എനിക്കറിയേണ്ടത് ഒരേയോരു കാര്യം മാത്രം...
ചോദ്യം ... യേശു പറഞ്ഞ സഹായകന് മുഹമ്മദ് ആകുന്നതെങ്ങിനെ?
Tail: if you don't mind, call me YaSJ.
Your comment
പിന്നെ മറുപടിയ്ക്ക് മുന്നെ എനിക്കറിയേണ്ട കാരങ്ങളെ കുറിച്ച് ചോദിച്ചതിനു മറുപടി തരാതെ ഉരുണ്ട് കളിക്കുന്നത് ശരിയല്ല..
My Reply.
ഖുര്‍ ആന്‍ വിശദീകരിക്കാന്‍ താങ്കള്‍ക്കു എന്തിനാണു സുഹൃത്തേ എന്റെ വിശ്വാസം അറിയണ്ട കാര്യം? എന്റെ വിശ്വാസത്തിനെ ആസ്പദമാക്കിയാണോ മുഹമ്മദ് പ്രവാചകന്റെ അസ്തിത്വം? അദ്ദേഹത്തെ ഇത്രയും പരിഹാസ്യനാക്കരുത്
താങ്കള്‍ക്കു ബൈബിളിനേയോ ഖുര്‍ ആനേയോ ആസ്പദമാക്കാം... താങ്കള്‍ക്കിഷ്ടമുള്ളതു ചെയ്യാം. എനിക്കറിയേണ്ടതു അതിനുള്ള ഉത്തരം മാത്രം
your comment
താങ്കളുടെ സശയം തീര്‍ക്കാനാണെങ്കില്‍ ഉത്തരം തരാന്‍ ശ്രമിയ്ക്കുന്നതാണു..
My reply...
ഇത്രയും നേരം ഇതെന്റെ സംശയം മാത്രമായിരുന്നു.
ഇപ്പോള്‍ അതു വെല്ലു വിളിയാണു്... കഴിയുമെങ്കില്‍ തെളിയിക്കൂ...
യേശു പറഞ്ഞ ആ സഹായകന് മുഹമ്മദ് പ്രവാചകനാണെന്ന്.
now you revealing your real face.. now i understood what u looking ...and what is ur intention..
എന്റെ ആദ്യ കമന്റ് വീണ്ടും എഴുതുന്നു..
ഞാന്‍ ഒരു ബൈബിള്‍ പണ്ഡിതനോ ,ഖുര്‍ ആന്‍ പണ്ഡിതനോ അല്ല. ബൈബിളും ഖു ര്‍ ആനും ഗീതയും വെച്ച് സം വാദം നടത്തലോ വാദ പ്രതിവാദം നടത്തലോ എന്റെ അജണ്ടയിലില്ല.
did u read this before or not ?
ഇനി ഞാന്‍ ഒന്ന് ചോദിയ്ക്കട്ടെ..
1) ബൈബിള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മാറ്റത്തിരുത്തലുകളിലാതെയാണു ഇന്നുള്ളത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ ?
2) ലോകത്തുള്ള എല്ലാ ബൈബിളും വിത്യാസങ്ങളില്ലാതെ നില നില്ക്കുന്നുണ്ടോ ?
3) കാലാ കലങ്ങളില്‍ പോപ്പ്മാരുടെ / പുരോഹിതന്മാരുടെ കൈ കടത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടോ ?
ഇത് ഒരു വെല്ലു വിളിയായി കരുതണ്ട..
reply me if u can ..
ചര്‍ച്ചകള്‍ ഗംഭീരമാകട്ടെ!.
അപ്പോ അത്രേയുള്ളൂ... മുഹമ്മദാണോ ആ സഹായകന് എന്നറിയണമെങ്കില്‍ അത് എന്നെ..എന്റെ ഉത്തരങ്ങളെ depend ചെയ്യുന്നു എന്നു മനസ്സില്ലായി.
സ്വന്തമായ വ്യക്തിത്വം ഇല്ലാ... അല്ലേ?
ഉത്തരം ഒന്നുങ്കില്‍ ഇല്ല... അലെങ്കില്‍ അതു ബഷീറിന് അറിയില്ല... അതങ്ങു സമ്മതിച്ചാല്‍ ഞാന്‍ നിറുത്തിയേനേ... ആഹ് ഇനി ആകെയുള്ള ഒരു പിടിവള്ളി ഷെരീഖാണ്. പുള്ളി രോഗമൊക്കെ ഭേദമായി വന്നിട്ട് ചോദിച്ചു മനസ്സിലാക്കാം.
Goodbye ബഷീര്‍!
yetanother.softwarejunk: ബൈബിളിനേയും ഖുര്ആനേയു8ം ആസ്പദമാക്കി “WHAT THE BIBLE SAYS ABOUT MUHUMMED (PBUH)“ എന്ന ഒരു വിശദമായ പഠനം ഇവിടെ വായിക്കാന്‍ പറ്റും.
ഡോക്ടര്‍ അഹ്മദ് ദീദാത്ത് ആണു ഇങ്ങിനെ ഒരു വിശദമായ പഠനം ലോകത്തിനു മുന്നില്‍ കൊണ്ടുവന്നു കൃസ്തീയ ലോകത്തെ ഇടങ്ങേറിലാക്കിയത്, പ്രതിപക്ഷ ബഹുമാനം കൊണ്ടാ മുതവ്വ ഇടപെടുന്നത്, മുസ്ലിം ക്രിസ്തീയ മതാനുയായികള്‍ വായിച്ചു ആശ്വാസം കൊള്ളുക.
http://www.jamaat.net/deedat.htm ഇവിടെയും നോക്കിയാല്‍ കുറേകൂടി വായിക്കനാവും
മുത്വവ്വ,
ഇതു തന്നെയല്ലേ ഷെറീഖ് പറഞ്ഞതു്?
താങ്കള്‍ തന്ന ലിങ്കില്‍ ഒരു comment option ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അതില്‍ എന്റെ സംശയങ്ങള്‍ അയാളോട് നേരിട്ടു ചോദിച്ചേനേ?
എന്റെ ചോദ്യത്തിനുത്തരം താങ്കള്‍ തന്ന ലിങ്കില്‍ ഇല്ലായിരുന്നു എന്നു കൂടി ഞാന്‍ പറയട്ടേ. ഉണ്ടേങ്കില്‍ ആ ഭാഗം കാണിച്ചു തന്നാല്‍ ഉപകാരമായിരുന്നു.
shall I repeat my question?
[ബോറാകും അതു കൊണ്ട് മുകളിലെ comment ന്റുകള്‍ ശ്രദ്ധിക്കുക]
yasj: ഞാന്‍ തന്ന ലിങ്കില്‍ തന്നെ കമെന്റ് ഓപ്ഷന് ഉണ്ട് yasj, പിന്നെ മുത്വവ്വ മതവിശ്വാസത്തിന്റെ ഏടാകൂടങ്ങളില് കയറിനിറങ്ങാറില്ല, മതം മതവിശ്വാസവും മുത്വവ്വയുടെ സമ്പത്ത് മെച്ചപ്പെടുത്താനുള്ള ഒരു ഉപകരണം മാത്രമാണ്, അല്ലാതെ വിശ്വാസികളോടു മുത്വവ്വ വേദമോതാറില്ല.
WARNING: reading any of the below, can change your life!
Please note, the literature below is intended to show to the Christian, the Muslim position in regards to Jesus Christ (Peace be upon him), the character of the Prophet of Islam and his mentioning in the Biblical scriptures, the Muslim view of the present Bible. etc etc..
Please, if you are to read any of this. Read with an open mind, as pre-conceived notions can impair ones search for the truth. Even though I' am not the author of any of the below online books. I have in very rare instances of Sheikh Deedat's books, inserted my commentry in order to clarify a meaning that I have noticed many Christian's misunderstand, or enhance the authors argument. I have clearly marked my insertions in Red. Also the authors footnotes I have placed below many of the paragraphs, to make it easier for the reader to pick up as one is reading along, as it is very relevant to the text being read. Sheikh Deedat's footnotes are indicated in the Fuchsia colour. I'll accept criticism or questions on behalf of Sheikh Deedat. As I support his thesis's, please write your comments in the forum (for benefit of other readers to this site), and I will endeavor to explain any of the points God-willing.
http://www.jamaat.net/muhinbible/muhinbible.html
മുതവ്വ,
താങ്കള്‍ പറഞ്ഞ ഫോറത്തില്‍ എങ്ങിനെ റെജിസ്റ്റര്‍ ചെയ്യും? ലോഗിനും പാസ് വേര്‍ഡും ചോദിക്കുന്നു.
പിന്നെ അതിനു ഈ ബ്ലോഗുകളുടെ പോലേ എഴുതിയതിന്റെ അടിയില്‍ തന്നെ വായനക്കാരുടെ വ്യൂ എഴുതാന്‍ പറ്റില്ല. അതിലെഴുതിയതു മാത്രമാണ് ശരി എന്നു ഒരു പക്ഷേ വായനക്കാര്‍ തെറ്റിധരിക്കാന്‍ വഴിയുണ്ട്.
അദ്ദേഹത്തിന്റെ വാദമുഖങ്ങളിലെ ഒരു വൈരുദ്ധ്യം കാണിക്കാം.... യേശു മോശയുടെ പോലെയല്ല എന്നു കാണിക്കാന്‍ വേണ്ടി അദ്ദേഹം (മായയായ) ഒരു ക്രിസ്ത്യന്‍ വൈദികനോട് ചോദിക്കുന്നു. "യേശു ദൈവമാണോ?" "ആണെങ്കില്‍ എങ്ങിനെ മോശയെ പോലെയാകും.?". (ചുരുക്കത്തില്‍ ഇദ്ദേഹം യേശുവിനെ ദൈവമായി അംഗീകരിച്ചു കഴിഞ്ഞു.) പോട്ടേ...ഇനി തിരിച്ചു ഞാന്‍ അദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ""യേശു നിങ്ങള്‍ക്കു പ്രവാചകനല്ലേ?". അദ്ദേഹം "അതെ" എന്നും പറയും എന്നു പ്രതീക്ഷിക്കുന്നു. അപ്പോള്‍ പിന്നെ യേശു മോശയെ പോലെയായില്ലേ? (quite contradicting, isn't it?)
ഇതേ പോലെ അദ്ദേഹം ചോദിച്ച പലതിനും മറ്റൊരു view യില്‍ ചോദിച്ചാല്‍ അദ്ദേഹം ഇടങ്ങേറായി പോകും.
എന്തായാലും ഒരു ലോഗിനും പാസ് വേഡും ഉണ്ടാക്കാന്‍ പറ്റിയാല്‍ അറിയാവുന്ന മുറി ഇംഗ്ലീഷില്‍ അദ്ദേഹത്തോട് ഞാന്‍ നേരിട്ടു ചോദിക്കുന്നുണ്ട്.
പക്ഷെ എന്റെ പ്രശ്നം യേശുവിനെ ദൈവമാക്കലല്ലല്ലോ? യേശു പറഞ്ഞതു് മുഹമ്മദിനെ പറ്റിയാണോ എന്നല്ലേ? എന്റെ ചോദ്യത്തിനെ പറ്റി അവിടെ ഒന്നും പറഞ്ഞിട്ടു പോലുമില്ല. അതിനുത്തരം ഷെരീഖ് തന്നെ തരും എന്ന പ്രതീക്ഷയില്‍...
-YaSJ
അഹ് മദ് ദീദാത്ത് വളരെ വസ്തു നിഷ്ടമായി തെളിവുകള്‍ നിരത്തി പൊള്ളത്തരങ്ങളെല്ലാം തുറന്ന് കാട്ടിയിട്ടുണ്ട്.. ഇബ് ലീസല്ല സാക്ഷാല്‍ അബൂ ജഹല് തന്നെ ഇവിടെ അവതരിച്ചാലും കാര്യമൊന്നുമുണ്ടെന്ന് തോന്നുന്നില്ല..
മിസ്റ്റര്‍ ജംഗ്... അഹ് മദ് ദീദാത്ത് മരണപ്പെട്ടു.. ഇനി അദ്ധേഹത്തോട് നാളെ മ അ് ശറയില്‍ വെച്ച ചോദിയ്ക്കാം...
മരണം ആസന്ന മാവുന്നതിനു മുന്നെ മുന്‍ വിധികള്‍ ഒഴിവാക്കി പഠിയ്ക്കാന്‍ ശ്രമിയ്ക്കുക.
ബഷീര്‍,
എന്തു പൊള്ളത്തരം? ഏതു പൊള്ളത്തരം? ശരി അദ്ദേഹമായി സംവാദം നടത്താന്‍ പറ്റാത്തതില്‍ ഖേദമുണ്ട്. താങ്കളാണങ്കില് അനുകൂലമായി ആരു എന്തു പറഞ്ഞാലും അതു കണ്ണു മടച്ചു വിശ്വസ്സിക്കും; താങ്കളുടെ വിധി;സഹതാപമുണ്ട്. ഞാന്‍ ഒരു വൈരുദ്ധ്യം ചൂണ്ടികാട്ടി. അത് തെറ്റാണെന്നു ബോധ്യപ്പെടുത്തിയിട്ടു പോരേ സംവാദം?
വസ്തുനിഷ്ടമായി പറയാന്‍ താങ്കള്‍ക്കു തത്പര്യമില്ലെങ്കില്‍, ക്ഷമിക്കണം സുഹൃത്തേ, താങ്കളുമായി സംവാദത്തിനു ഞാനില്ല. ഷെറീഖിനു ബുദ്ധിയുണ്ട്... അതുകൊണ്ട് ഈ ഭാഗത്തേക്കൊന്നും കാണുന്നില്ല.
Look at the below quoted from Quráan ( 61 :5 & 61 :06 )
which Muslim’s belief about Jesus and Moosa (alaihissaltahu vassalam ) .
Muslim believe that Quran is not yet changed by anybody
can you prove the below mentioned is wrong and Quran is not devine ?
1. മൂസാ തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുു:) എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് എെ ഉപദ്രവിക്കുത്? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണെ് നിങ്ങള്‍ക്കറിയാമല്ലോ. അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.
2. മര്‍യമിന്റെ മകന് ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുവനായിക്കൊണ്ടും, എനിക്ക് ശേഷം വരു അഹ്മദ് എുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെ'വനാകുു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുു.
ഞാന്‍ ഖുര്‍ ആന്‍ വായിച്ചിട്ടില്ല; ഖുര്‍ ആനിന്റേയോ ബൈബിളിന്റേയോ ആധികാരികത പരിശോധിക്കുന്ന ചരിത്ര വിദ്ധ്യാര്ത്ഥിയോ അല്ല. ക്ഷമിക്കണം.
ഖുര്‍ ആനിലെ അടുത്തടുത്ത രണ്ടു വചനങ്ങളാണല്ലോ ഈപ്പറഞ്ഞതു്? ഇതു പറയാനുണ്ടായ സാഹചര്യം വിവരിക്കാമോ? രണ്ടു കാലഘട്ടത്തില്‍, വളരെ അകലെ കിടക്കുന്ന രണ്ടു പേരുടെ പ്രസ്താവനകള്‍ അടക്കും ചിട്ടയില്ലാതെ അടുത്തു കിടക്കുന്ന പോലെ തോന്നുന്നു. രണ്ടു പേരും പറയുന്നതിനു തമ്മില്‍ ഒരു ബന്ധവും ഞാന്‍ കാണുന്നില്ല. വിശദീകരിക്കാമോ?
ഒരു കാര്യത്തിലാണ് എന്റെ കണ്ഫ്യൂഷന്, യേശു സഹായകനെ വാഗ്ദാനം ചെയ്തതു് ശിഷ്യന്മാര്ക്കു്; ഇസ്രായേലില്‍ വെച്ച്. സഹായകനെന്നു പറയുന്ന മുഹമ്മദ്ദ് വരുന്നതു് അറബികള്‍ക്കു വേണ്ടി. വര്‍ഷങ്ങള്‍ക്കു ശേഷം.
ബൈബിളിലും ഖുര്‍ ആനിലും പറയുന്ന എല്ലാ പ്രവാചകന്മാരും യഹൂദന്മാര്; ഇസ്രയേലിന്റെ സന്തതി പരമ്പകള്‍. മുഹമ്മദ് മാത്രം അറബ് വംശജന്.
ഇതേ മുഹമ്മദ് തന്നെയാണു് യേശു പറയുന്ന സഹായകന് എന്നു സാക്ഷ്യപ്പെടുത്തുന്നതു് ഒരേയൊരാള്‍ മാത്രം. അദ്ദേഹം തന്നെയാണു് ഖുര്‍ ആന്‍ എഴുതിയതും. അവിടെയാണ് എന്റെ ചിന്തകള്‍ ഉടക്കുന്നതു്. ആരും സത്യം എനിക്ക് വ്യക്തമാക്കി തരുന്നില്ല. എല്ലാവരും ഒഴിഞ്ഞു മാറുന്നു. താങ്കളെങ്കിലും എന്റെ ചോദ്യത്തിനു മറുപടി പറയാന്‍ ശ്രമിക്കുമല്ലോ?
ഞാന്‍ വിടവാങ്ങുന്നു... ഷെരീഖിനോടും കൂട്ടക്കാരോടും ഒന്നേ പറയാനുള്ളൂ... എല്ലാവര്ക്കും അവരവരുടെ വിശ്വാസങ്ങളാണ് വലുത്. മറ്റുള്ളവരുടെ വിശ്വാസങ്ങളിലെ യുക്തിയെ പറ്റി ദയവായി ചൊറിയരുത് എന്നപേക്ഷ. ഇനി ചൊറിയണം എന്നുണ്ടെങ്കില്‍ "ആദ്യമേ അവനവന്റെ കണ്ണിലെ തടി കഷ്ണം എടുത്തു മാറ്റുക. അപ്പോള്‍ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തുകളയാന്‍ വേണ്ട കാഴ്ച കിട്ടും" - നിങ്ങളുടെ ഈസാ നബി പറഞ്ഞിട്ടുള്ളതാണ്.
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടേ...എന്റെ വിശ്വാസം എന്നേയും. എന്റെ ചോദ്യങ്ങള്‍ക്കു ക്ഷമാപൂര്‍വ്വം മറുപടി പറയാന്‍ ശ്രമിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് വിട.
-YaSJ
യേസ്ജെ: സല്‍മാനുല്‍ ഫാരിസി എന്ന വളരെ പ്രായം ചെന്ന ഒരു ബൈബ്ള്‍ പണ്ഡിതന് മുഹമ്മെദിന്റെ അനുയായികളില്‍ ഉണ്ടായിരുന്നു, മുഹമ്മദിന്റെ പ്രവാചകത്വത്തെ ബൈബിളില്‍ മുഹമ്മദിനെ കുറിച്ചു പറയുന്ന അടയാളങ്ങള്‍ പ്രകാരം ബോധ്യപ്പെട്ട ശേഷമാ സല്‍മാനുല്‍ ഫാരിസി മുഹമ്മദിന്റെ അനുയായി ആയതു എന്ന് അദ്ദേഹത്തിന്റെ ചരിത്രം പറയുന്നു.
പി.ഏം. കെ ഫൈസി എന്ന ഒരു മലയാള എഴുത്തുകാരന്റെ ‘സത്യം തേടി ഒരു തീര്‍ത്ഥയാത്ര’ എന്ന ഒരു പുസ്തകം സല്‍മാനുല്‍ ഫാരിസിയുടെ ചരിത്രം പറയുന്നുണ്ട്.
ജൂത, ക്രിസ്തീയ, ഇസ്ലാം മതങ്ങള്‍ ഞാന്‍ ആദ്യം പറഞ്ഞപൊലെ ഒരേതെങ്ങില്‍ നിന്നും ഊര്‍ന്നിറങ്ങിയ കള്ളാണ്, പ്രദേശികമായിമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ കാലത്തിനനൌസരിച്ചു മാറ്റം വരുത്തി വളര്‍ത്തിയെടുത്ത ഒരു ജീവിത രേഖ. എല്ലാം അറബി, ഇസ്രയേലി, ഈജിപ്യന്‍ ചിന്താഗതികള്‍.. താങ്കള്‍ ഒരു ഇന്ത്യകാരനാണെങ്കില്‍ ഭാരതം കാണിക്കുന്ന വിശാലമനസ്സിനേക്കാള് വലുതൊന്നുമല്ല. ഇതൊന്നും.
യെസ്ജെ: ഈ മതകീയ വിഷയത്തില്‍ ഗവേഷണം എന്ന സമയംകൊല്ലി ഏര്പ്പാടിനാണിത് പറഞ്ഞുതന്നത്. യെസ്ജെ മതം എന്ന സാമൂഹിക വിപത്തിനെ കുറിച്ചു പഠിക്കാന്‍ താല്പര്യമുള്ളയളാണെന്നു തോന്നുന്നു.
ബഷീറിനോടു ഒരു വാക്ക്: അഹ്മെദ് ദീദാത്ത് മരിച്ചുപോയാല്‍ ഇനി അയാളുമായി മഹശറയില്‍ വെച്ചേ വാഗ്വാദം നടത്താന്‍ പറ്റൂ എന്നത് ബാലിശം. ശെരീഖ് യെസ്ജെ യുടെ ചോദ്യത്തിനു മുന്നില്‍ ഒളിച്ചോടിയപ്പോള്‍ ഞാന്‍ ഒരു ലിങ്ക് തന്നത് ചര്‍ച്ച വഴിമുട്ടേണ്ട എന്നു കരുതിയാ.. അല്ലാതെ പടച്ചോനെ ദീനിനെ രക്ഷിക്കാനല്ല. അതു പടച്ചോന് തന്നെ നോക്കുമെന്നല്ലെ ഖുറാനില്‍ തന്നെ പറഞ്ഞിരിക്കുന്നെ. പിന്നെന്തിനാ ഈ ഞാന്‍. ബഷീറെ നമുക്കു ഐഡിയ സ്റ്റാര്‍ സിംഗര്‍ കണ്ടിരിക്കാം.
ബ്ര. കെ.കെ അലവിയുടെ ‘മുഹമ്മദ് നബി ബൈബിളില്‍’ എന്ന പുസ്തകം ഈ വിഷയം ഗൌരവമായി പ്രതിപാദിക്കുന്നുണ്ട്.
മുഹമ്മദ് നബിയെക്കുറിച്ച് ബൈബിളില്‍ ഒന്നും പറയുന്നില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
റോബ്ബി: സന്തോഷം. ബ്ര: കെ കെ അലവി ഒരു കൃസ്ത്യന്‍ പ്രഭാഷകന്‍ എന്ന് കേട്ടിരിന്നു, ഇരു പക്ഷത്തു നിന്നും വിഷയവുമായി വിവരമുള്ളവര്‍ ഈ വിഷയത്തില്‍ ഒരു ചര്‍ച്ച നടന്നിരുന്നെങ്കില്‍ . ശെരീഖ്. ധൈര്യസമേതം മുന്നോട്ടുവരിക.
ആദ്യമായി പഠിക്കാന്‍ ശ്രമിയ്ക്കൂ... എന്നിട്ടാവാം വിമര്‍ശനങ്ങള്‍.. അല്ലാതെ ആരെങ്കിലും പറഞ്ഞ് കേട്ടതനുസരിച്ച കാടടച്ച് വെടി വെക്കല്‍ നല്ലതല്ല..
അവിടെയാണു ഖുര്‍ ആനിന്റെ അമാനുഷികതയെ പറ്റി കൂടുതല്‍ പഠിക്കാന്‍ അവസരമുണ്ടാകുന്നത്..
ഖുര്‍ ആന്‍ മുഹമ്മദ് നബി (സ) എഴുതിയതല്ല.. അത് ആദ്യം മനസ്സിലാക്കുക.
കൂടുതല്‍ എഴുതാന്‍ ചില അസൌകര്യങ്ങള്‍ ഇപ്പോള്‍ ഉള്ളതിനാല്‍ പിന്നീടാവം..
ഫാദര്‍ അലവി, പാതിരിമാരുടെ പണം പറ്റി , വേശ്യയുടെ മടിയില്‍ കിടന്ന് പുലമ്പുന്നത് സത്യമായി വിഴുങ്ങുന്ന വിഡ്ഡികള്‍ നരകത്തിലല്ലാതെ വേറെ എവിടെക്കാണു.. സ്വന്തമായി തിരഞ്ഞെടുത്ത പേരു കൊള്ളാാം,
നബി എഴുതിയതല്ല എന്ന് നിങ്ങള്‍ എവിടെയോ ഇരുന്ന് പറഞ്ഞാല്‍ അത് മറ്റുള്ളവര്‍ എന്തിന് വിശ്വസിക്കണം മിസ്റ്റര്‍. ഇസ്ലാം വിശ്വാസികള്‍ മാത്രം വിശ്വസിച്ചത് കൊണ്ട് ഒരാള്‍ എഴുതിയത് അങ്ങനെ അല്ലാതാകില്ലല്ലോ. അത് നബി എഴുതിയതാണ് എന്ന് നിങ്ങള്‍ ആദ്യം വിശ്വസിക്കൂ.. അപ്പോള്‍ പ്രശ്നം മുഴുവന്‍ തീരും
പ്രിയ മ്യഥുലാ....
താങ്കള്‍ ഇങ്ങനെ വിവരക്കേടു മാത്രം വിളിച്ച് പറഞ്ഞാലോ !!.. ഒരു കാര്യം നിശേധിക്കുമ്പോള്‍ അതിനു തന്റെതായ തെളിവുകള്‍ എങ്കിലും കൊണ്ട് വരണ്ടെ സുഹ്യത്തേ.. ഇപ്പോള്‍ പകല്‍ ആണെന്ന് ഒരാള്‍ പറയുന്നു.. കണ്ണടച്ച് പിടിച്ച് മറ്റൊരാള്‍ പറയുന്നു.. അല്ല രാത്രിയാണെന്ന്.. ഇതിനു എന്താണു ചെയ്യുക ?.. നല്ല മനസ്സോടെ കാര്യങ്ങള്‍ സമീപിക്കൂ.. ഇത്രയും അസഹിഷ്ണുത ആവാമോ ? മോശം..
മ്യദുലന്‍ എന്ന് തിരുത്തി വായിക്കുക .അക്ഷരതെറ്റ് ക്ഷമിക്കുക
ഇവിടെ കമന്റരുതെന്ന് കരുതിയതാ പക്ഷെ ബഷീറിന് ഒറ്റ കണ്ണൊള്ളൂന്ന് മനാസ്സിലായപ്പോ അതൊന്ന് ബോദ്ധ്യപ്പെടുത്താന്‍ മാത്രം .
എന്റെ ബഷീറേ ബഷീര്‍ പറഞ്ഞ സത്യം (ഖുര്‍ആന്‍ മുഹമദിന്റെ ജല്പനങ്ങളും തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള് സംരക്ഷിക്കാന്‍ സൃഷ്ടിച്ച കേവലമൊരു പുസ്തകമല്ലാതെ മറ്റൊന്നുമല്ലാന്ന്) അല്ല അസഹിഷ്ണത് ഇതാ ഏക്കെ എന്ന ഒരു മത തീവ്രവാദി പറഞ്ഞ ഈ വാക്കുകളാണ് സഹിഷ്ണതയില്ലായ്മ്മയ്ക്കൊരു വലിയ ഉദാഹരണം..
“ഫാദര്‍ അലവി, പാതിരിമാരുടെ പണം പറ്റി , വേശ്യയുടെ മടിയില്‍ കിടന്ന് പുലമ്പുന്നത് സത്യമായി വിഴുങ്ങുന്ന വിഡ്ഡികള്‍ നരകത്തിലല്ലാതെ വേറെ എവിടെക്കാണു.. സ്വന്തമായി തിരഞ്ഞെടുത്ത പേരു കൊള്ളാാം, “
ഈ രണ്ടു പോസ്റ്റുകള്ക്കൊണ്ടൊരു വലിയ ഉപകാരമുണ്ടായി .. ഇസ്ലാമിനെ വളരെ നല്ല രീതിയില്‍ കണ്ട എല്ലാവരിലും അത് കേവലം ഒരു വ്യക്തിയുടെ വെറും കേവല ചിന്തകളും ആ കാലഘട്ടങ്ങളിലെ വിശ്വാസങ്ങളും ആചാരങ്ങളും കൂടെ തന്റേതായ വിക്രസുകളുമാണന്ന് പൂര്‍ണ്ണമായും വ്യക്തമാക്കി തന്ന ഷരീഖിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . ഈ രണ്ടു പോസ്റ്റുകള്‍ കൊണ്ടുണ്ടായ വലിയ നേട്ടം ഡോ: സൂരജ് സാര്‍ എഴുതിയ എന്നും പ്രസക്തമുള്ള വരികള്‍ അതിനും ഷരീഖിനൊരു വലിയ കൈ..
സോറി,,,, ബഷീര്‍ പറഞ്ഞ സത്യം എന്നല്ല മൃദുലന് പറഞ്ഞ സത്യം (ഖുര്‍ആന്‍ മുഹമദിന്റെ ജല്പനങ്ങളും തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള് സംരക്ഷിക്കാന്‍ സൃഷ്ടിച്ച കേവലമൊരു പുസ്തകമല്ലാതെ മറ്റൊന്നുമല്ലാന്ന്)
എന്നു തിരുത്തി വായിക്കുക
അപ്പോള്‍ പിന്നെ ബഷീര്‍, നിങ്ങളൂം AK എന്ന അജ്ഞാതനും കൂടി ആദ്യം പോയി ഇത് സ്വര്‍ഗത്തില്‍ നിന്ന് ഇറക്കപ്പെട്ടതാണ് എന്നതിനുള്ള തെളിവ് കൊണ്ടു വരൂ .. നാലു സാക്ഷികള്‍ ഉണ്ടേങ്കില്‍ ആണല്ലോ എന്തും ശരിയാകുന്നത്. ഇത് ഇറക്കപ്പെട്ടു എന്നതിന് ആരാണ് സാക്ഷി? ആരുമില്ല. അതല്ലേ സത്യം? അപ്പോള്‍ പിന്നെ സാക്ഷികള്‍ ഇല്ലാതെ നിങ്ങള്‍ എങ്ങനെ വിശ്വസിക്കും? ഇതെല്ലാം കണ്ണടച്ച് വിശ്വസിക്കണം എന്ന് നിങ്ങള്‍ പറഞ്ഞാല്‍ ബാക്കിയുള്ളവര്‍ എന്തിന് വിശ്വസിക്കണം? അതാണ് ചോദ്യം. അതാണ് അടിസ്ഥാന ചോദ്യം. അതില്‍ അസഹിഷ്ണു ഇല്ല. ഈ മതത്തില്‍ വിശ്വസിക്കാത്ത, അതായത് മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും തോന്നാവുന്ന ആദ്യ സംശയം.
അതു പോലെ ഒരാള്‍ സ്വയം പറയുന്നു, ഞാന്‍ ദൈവത്തിന്റെ ദൂതന് ആണ് ,ഞാനാണ് അവസാനത്തെ പ്രവാചകന് , ദിവസവും അഞ്ചു നേരം പ്രാര്ത്തിക്കുന്നതിന്റെ കൂടെ ഇതു കൂടി വിളിച്ച് പറയണം എന്ന്. ഇത് വെളിയില്‍ ഉള്ള ഒരാള്‍ എങ്ങനെ വിശ്വസിക്കും? അങ്ങനെ വിശ്വസിക്കുന്നതിന് തെളിവ് വേണം എന്ന് പറഞ്ഞാല്‍ , അത് പുസ്തകത്തില്‍ ഉണ്ട്, ആ വിശ്വാസം അതാണ് മതത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നതില്‍ എന്തോ ഒരു അപാകത. അപ്പോള്‍ അത് തെളിയിക്കുന്നത് നിങ്ങളുടെ കടമയാണ്. OK?
പ്രിയ സുഹ്യത്തേ..വിചാരം
അസഹിഷ്ണുത ആരില്‍ നിന്നായാലും അംഗീകരിക്കാന്‍ കഴിയില്ല.. അത് അവരുടെ അറിവില്ലായമയായെ ഞാന്‍ കരുതുന്നുള്ളൂ..
ഇനി മ്യദുലന്‍ പറഞ്ഞ സത്യം ?? പ്രിയ സുഹ്യത്തെ ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് സത്യമാണോ അസത്യമാണോ എന്ന് ഉറപ്പിക്കാന്‍ എന്തു മാനദണ്ഡമാണു താങ്കള്‍ കൈകൊള്ളുന്നത് ? ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാട് ശരിയാണെന്ന് എനിക്കഭിപ്രായമില്ല.. ഒരു കാര്യം നിശേധിക്കുമ്പോള്‍ അങ്ങിനെ നിശേധിക്കുന്നവന് അതിനു തക്കതായ ന്യായമായ തെളിവുകള്‍ ഹാജരാക്കണം . അല്ലാതെ എന്തെങ്കിലുമൊക്കെ രാഷ്ടീയക്കാരെ പൊലെ ( എല്ലാവരെയും പറ്റിയല്ല കേട്ടോ ) വായില്‍ തോന്നുന്നതൊക്കെ വിളിച്ച് പറഞ്ഞാല്‍ അപ്പടി വിഴുങ്ങാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ തയ്യാറാവില്ല.
ഡോ. സൂരജിന്റെ ആര്‍ട്ടിക്കിളിനെ പറ്റി..
അദ്ധേഹം പഠനം നടത്തുന്ന ആളാണെങ്കിലും , എടുത്തെഴുതിയ കാര്യങ്ങള്‍ അഥവാ ഖുര്‍ ആനും മോഡേണ്‍ സയന്‍സുമായി വെച്ചുകെട്ടി സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന് പറയുന്ന ഭാഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു മുസ്ലിം പണ്ഡിതന് എഴുതിയതല്ല. ആണെന്ന് ഡോ. സൂരജ് പറയുമോ ?
മോറിസ് ബൊകൈല് Mourice Bocaile ന്റെ പഠനങ്ങള്‍ എടുത്തെഴുതിയ സൂരജ് ഒരു വശം മാത്രമാണു കാണുന്നത്. ഈ മോറിസ് തന്നെ ഒരു മെഡിക്കല്‍ ഡൊകറ്റര് ആയിരുന്നു. അദ്ധേഹത്തിന്റെ വൈദ്യശാസ്ത്രപരമായ കണ്ടെത്തലുകല്‍ ഖുര്‍ ആനുമായി യോജിച്ച് പോകുന്നത് കണ്ടപ്പോള്‍ അദ്ധേഹം ഇസ്ലാം സ്വീകരിച്ചു എങ്കിലും ഇസ്ലാമിന്റെ / ഖുര്‍ ആനിന്റെയു അദ്ധേഹത്തിന്റെയും ആശയങ്ങളില്‍ വളരെയേറെ പൊരുത്തക്കേടുകള്‍ കാണാവുന്നതാണു. ഈ കാര്യം ഡോ സൂരജിനും അറിയാമായിരിക്കും.
കൂടാതെ സൂരജ് ആസ്പദമാക്കിയിരിക്കുന്ന ഇന്ന് കാണുന്ന ഖുര്‍ ആന്‍ പരിഭാഷ ( ഇംഗ്ലിഷ് / മലയാളം ) കള്‍ ഒന്നും തന്നെ യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഖുര്‍ ആനിന്റെ ശരിയായ അര്‍ത്ഥതലങ്ങളുമായി നീതി പുലര്‍ത്തുന്നില്ല എന്നത് ഒരു വസ്ഥുതയാണ്. അതില്‍ അദ്ധേഹത്തോട് യോജിക്കുകയും ചെയ്യുന്നു.
അയ്യോ ഞാന്‍ നിങ്ങളുടെ ശത്രു അല്ല മാഷേ.. അങ്ങനെ നിങ്ങള്‍ക്ക് തോന്നിയതാണ് യഥാര്‍ത്ഥ അസഹിഷ്ണുത. മനസ്സിലായോ?
പിന്നെ നിങ്ങള്‍ ഒക്കെ തന്നെ മതം മാറിയ കുറെ ഡോക്ടറ്മാരുടേയും, ശാസ്ത്രജ്ഞന്മാരുടേയും പേരു പറയുന്നു, അവരുടെ പ്രസംഗങ്ങള്‍ ക്വോട്ട് ചെയ്യുന്നു, എന്നിട്ടിപ്പോള്‍ പറയുന്നു അവരുടെ ഒക്കെ ചിന്തയുമായി ഇസ്ലാമിന് ബന്ധം ഇല്ല എന്ന്. അവരാരും ഇസ്ലാം പണ്ഡിതര്‍ അല്ല എന്ന്. എന്താണ് ബഷീര്‍, ഇങ്ങനെ? അതുപോലെ ഇനി യഥാര്‍ത്ഥ ഖുറാന് പരിഭാഷക്ക് ഞാന്‍ എവിടെ പോകണം ? അങ്ങനെ ഒന്ന് ബഷീര്‍ കണ്ടിട്ടുണ്ടോ ? ബഷീറിന്റെ കയ്യില്‍ ഏത് പരിഭാഷ ആണുള്ളത്? അതോ അറബിയില്‍ ഉള്ളതാണോ കയ്യില്‍? അറബിയില്‍ ഉള്ളതിന്റെ യഥാര്‍ത്ഥ അര്‍ഥത്തില്‍ ആണോ ബഷീര്‍ വായിച്ച് മനസ്സിലാക്കുന്നത്?
പിന്നെ ഈ സത്യത്തിന് നിരക്കാത്ത പരിഭാഷ എഴുതുന്ന ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂരു തുടങ്ങിയവര്‍ക്കെതിരെ കേസ് കൊടുക്കരുതോ? അല്ലെങ്കില്‍ At Least, ഇവന്മാര് മനുഷ്യനെ വഴി തെറ്റിക്കാന്‍ നടക്കുന്നു എന്ന് പറഞ്ഞ് തിരിച്ചു നിര്‍ത്തി ചന്തിക്കിട്ട് രണ്ട് പെട പെടക്കാന് വയ്യേ?
മ്യദുലാ..
ഞാന്‍ താങ്കളെ ശത്രുവായി കണ്ടിട്ടില്ല.. അങ്ങിനെ ഒരു യൂസേജ് ഉപയോഗിച്ചതില്‍ തെറ്റിദ്ധരിച്ചുവെന്ന് തോന്നുന്നു. ക്ഷമിക്കുക..
പിന്നെ .. ഞാന്‍ ഖു ര്‍ ആന്‍ പഠിക്കുന്നത് പരിഭാഷ നോക്കിയല്ല. അതിനു അര്‍ഹതപ്പെട്ട പണ്ഡിതന്മാരില് നിന്നാണു..
താങ്കള്‍ സൂചിപ്പിച്ച പരിഭാഷകള്‍ തയ്യാര്‍ ചെയ്ത വ്യക്തികളെ / അവരുറ്റേ ആശയങ്ങളെ പിന്തുടരുന്ന ആളല്ല ഞാന്‍ .. അത് ആശയ പരമായ കാര്യങ്ങളായതിനാല്‍ ഇവിടെ വിവരിക്കാന്‍ ഉദ്ധേശിക്കുന്നില്ല..
പണ്ഡിതന്മാര് കാലാ കാലങ്ങളായി ഇത്തരം ( അഥവാ സ്വന്തം അല്പബുദ്ധിയും യുക്തിയും കൊണ്ട് മതഗ്രന്ഥങ്ങള്‍ തോന്നിയ പോലെ വിവര്‍ത്തനം ചെയ്യുന്നതിനെതിരിക് എന്നും നില കൊണ്ടിട്ടുണ്ട്.. ഇന്നും അതിനെതിരില്‍ നില കൊള്ളുന്നു ) ഖുര്‍ ആന്‍ തന്നെ പറയുന്നു . ഈ ഗ്രന്ഥം അത് 'വിശ്വസികള്‍ക്ക് വഴികാട്ടിയാണെന്നാണു.. "
അപ്പോള്‍ എല്ലാവരും ഖുര്‍ ആന്‍ പരിഭാഷ വായിച്ച് ഇസ്ലാമിക വിശ്വാസം ഉള്‍ക്കൊള്ളണമെന്ന് വാദിക്കുന്നത് തന്നെ ബാലിശമാണെന്നാണു എന്റെ ഭിപ്രായം
അവരുടെ ആശയം, ഇവരുടെ ആശയം എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കല്ലേ ബഷീര്‍.
അപ്പോള്‍ ഒരു പരിണാവും ഇല്ല എന്ന് നിങ്ങള്‍ പറയുന്ന ഖുറാന് തന്നെ ഇതു വരെ വ്യാഖ്യാനിച്ച് കഴിഞ്ഞില്ലേ? നിങ്ങളില്‍ തന്നെ ചേരി തിരിവ് ഉണ്ട് എന്നത് അത്ഭുതം. പടച്ചവന് ഇറക്കിയത് സ്വന്തം ആള്‍ക്കാര്‍ക്ക് മനസ്സിലാകുന്നില്ല എങ്കില്‍ പിന്നെ എനിക്കെങ്ങനെ മനസ്സിലാകും? പിന്നെ സത്യമായും ഈ പരിഭാഷ എഴുതിയവര്‍ ഏത് "ജാതിയില്‍" പെട്ടവര്‍ ആണെന്ന് എനിക്കറിയില്ല. (ജാതി എന്നെഴുതിയത് മനപ്പൂര്‍വ്വം. ഒരേ മതത്തില്‍ വിശ്വസിക്കുകയും പല ആശയങ്ങളില്‍ വ്യാപരിക്കുകയും ചെയ്യുന്നവരെ ആണല്ലോ ഉപജാതികള്‍ എന്ന് പറയുന്നത്).
ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഞാന്‍ എന്റെ കൂടെ ജോലി ചെയ്യുന്ന ഇസ്ലാം മത വിശ്വാസികളോട് "നബിക്ക് എത്ര ഭാര്യമാര്‍ ഉണ്ട് " എന്ന് ചോദിച്ചു. ഇതില്‍ ആരും പന്ത്രണ്ട് എന്ന ഉത്തരം പറഞ്ഞില്ല (ഇത് സത്യമാണ് ബഷീര്‍. സംശയം ഉണ്ടെങ്കില്‍ മുസഫയില്‍ ഇറങ്ങി പത്തു പേരോട് ഒന്നു ചൊദിച്ചു നോക്കൂ.) പത്ത് വരെ പറഞ്ഞവര്‍ ഉണ്ട്. അപ്പോള്‍ അഞ്ച് നേരം നിസ്കരിക്കുന്നവര്‍ക്ക് പോലും ഇതൊന്നും പഠിക്കണം എന്ന് തോന്നുന്നില്ല. എന്നിട്ടും ഞാനൊക്കെ ഇതില്‍ എഴുതാനായെങ്കിലും ഇങ്ങനെയെങ്കിലും (വികലമായ രീതിയില്‍) പഠിക്കുന്നുണ്ടല്ലോ എന്ന് കരുതി സമാധാനിക്കൂ.. .
മുദുലാ...
ജാതിയും ഉപജാതിയും.. അതൊക്കെ നിങ്ങളുടെ യുക്തിപോലെ വ്യാഖ്യാനിച്ചോളൂ..
മുസ്ലിംങ്ങള്‍ ഇസ്ലാമിനെ പറ്റി പഠിക്കുന്നില്ല എന്നത് ശരിയാണു.. പഠിക്കുന്നവര്‍ തന്നെ പലരും ശരിയായ വഴിയിലല്ല പഠിക്കുന്നതും. അതുകൊണ്ടുണ്ടാകുന്ന ദൂശ്യ ഫലങ്ങളാണു താങ്കളെപ്പോലുള്ളവര്‍ക്ക് ഏറെ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നതും. പിന്നെ മുറിവൈദ്യന്‍ ആളെ കൊല്ലും എന്ന് പഴന്ഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ അല്പഞ്ജാനികളായവര് ഖുര്‍ ആനും ഹദീസും വ്യാഖ്യാനിച്ച് ഒരു വിധമാക്കുന്നതും.
താങ്കളുടെ പഠിക്കനുള്ള മനസ്സിനു ആശംസകള്‍.. പക്ഷെ വികലമാല്ലാതെ പഠിക്കാന്‍ വേണ്ടി പഠിച്ചു കൂടെ ?
എല്ലാ ഭാവുകങ്ങളും...
1. വായനയും അറിയാത്ത മുഹമ്മെദ് എങ്ങിനെ ഖുറാന് പോലുള്ള ബൃഹത്തായ ഒരു ഗ്രന്ഥമെഴുതും..?
2. മുഹമ്മെദ് മരിച്ചിട്ടു, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ അബൂ ബക്കറിന്റെ ഭരണ നാളിലും ഖുറാന് എഴുതിയില്ല. പിന്നെ കുറെ യുദ്ധങ്ങള്‍ ക്കു നേതൃത്വം കൊടുത്ത ഉമറിന്റെ ഭരണ കാലത്തും ഖുറാന് എഴുതിയില്ല.പിന്നെ ഉസ്മാന്റെ ഭരണ കാലത്താ ഇതെഴുതി വെച്ചതു. ഇത്രയും കാലം ഒരു വള്ളി പുള്ളി വിട്ടുപോവാതെ വാമൊഴിയായി ഖുറ്ആന് ഹൃദയങ്ങളില്‍ സൂക്ഷിക്കപ്പെട്ടുവെന്നോ ?
ഖുറാനിലെ ‘ അല്‍ ബകറ‘ യേക്കാളും വല്യ അധ്യ്യായങ്ങള് എഴുതപ്പെടാതെ പോയിട്ടുണ്ടെന്നും കേട്ടിരുന്നു. ഇതേക്കുറിച്ചു അറിയാവുന്നവരുണ്ടോ. ലണ്ടന്‍ മ്യുസിയത്തില്‍ ഇന്നു കാണുന്ന ഖുരാനില് നിന്നും കൂടുതല്‍ സൂക്തങ്ങള്‍ അടങ്ങിയ ഖുറാന് ഉണ്ടെന്നു കേട്ടു. ആര്ക്കെങ്ങിലും അറിയുമോ.. ഇതേ കുറിച്ചു, !
എ.കെ,
ഫാദര്‍ അലവി കൃസ്തീയ പുരോഹിതനയതു കൊണ്ടു തന്നെയാ അദ്ദേഹം മുഹമ്മെദിനെ കുറിച്ചു ബൈബിളില്‍ ഇല്ല എന്നു പറയുന്നതു വിശ്വസിക്കാന്‍ കൊള്ളില്ല, അല്ലെങ്കില്‍ തന്നെ പോലുയുള്ളവര് -യെസ്ജെ- യ്ക്കു ബൈബിളില്‍ മുഹമ്മദിനെ കുറിച്ചു പറയുന്നുണ്ട് എന്നു തെളിയിക്കാന്‍ കഴിയണം, ഇതിരണ്ടിനും പറ്റാതെ ഉറുളുമ്പോള് ഞാന്‍ വന്നു അഹ്മദ് ദീദാത്തിന്റെ ലിങ്ക് കൊടുത്തതു കൊണ്ടാണോ.. ഞാന്‍ വേശ്യൌടെ മടിയില്‍ കിടന്നു നരകവാസി എന്ന തെരഞ്ഞെടുത്ത പേരു കൊള്ളാം എന്ന് പറഞ്ഞത്.
ഞാന്‍ നരകവാസി തന്നെ, നരകത്തില്‍ നിന്നു അവസാനമായി കരകയറുന്ന ഒരുവനാകും ഞാന്‍. അവസാനത്തെ മനുഷ്യക്കുഞ്ഞിനെ വരെ ഭീകരമായ് ഖുറാന് വര്‍ണ്ണിക്കുന്ന നരകത്തില്‍ നിന്നും കരകയറ്റിട്ടേ എനിക്കു വിശ്രമമുള്ളൂ.. അല്ലാതെ നിന്റെ പ്രവാചകനെ പോലെ അദ്ദേഹത്തിന്റെ അനുയായികള്‍ക്കു മാത്രം ശുപാര്‍ശയും, ഹോളുല് കൌസറും, മഹ്ശറയില്‍ പ്രത്യേക പരിഗണനയും, വിവേചനവും കാട്ടുന്ന ഒരുത്തനാവാന് എനിക്കാവില്ല. എന്തിനാടോ.. അധികം.. മരിക്കാന്‍ നേരം തന്റെ കുടുംബക്കരെ പ്രത്യേകം നോക്കാന്‍ ഏലപിച്ചല്ലേ മുഹമ്മെദ് പോയത്, അതല്ലേ ശിഹാബ് തങ്ങള്‍ പണിയെടുക്കാതെ ഇന്നും വെള്ളത്തിലൂതി ജീവിക്കുന്നെ. ഇന്നും ഇതിനൊക്കെ ആളെകിട്ടുന്നുണ്ടല്ലോ ഹെന്റെ റബ്ബേ.
1. ഇതാണു പഠന വിശയമാക്കേണ്ടത്.. ഖുര്‍ ആന്‍ മുഹമ്മദ് നബി എഴുതിയുണ്ടാക്കിയതല്ല എന്നതിനു ആദ്യത്തെ തെളിവും ഇതില്‍ നിന്നു കിട്ടും
2. മുഹമ്മദ് നബി (സ) യുടെ ജീവിത കാലത്ത് തന്നെ ഖുര്‍ ആന്‍ മുഴുവനും തോലുകളിലും മറ്റുമായി എഴുതി വെക്കപ്പെട്ടിട്ടുണ്ട്.. അത് ക്രോഡീകരിക്കുകയാണു പിന്നിട് ചെയ്തത്. പിന്നെ ഖുര്‍ ആന്‍ മുഴുവനും വള്ളി പുള്ളി വിടാതെ മനപ്പാഠമാക്കിയവരായിരുന്നു പല സ്വഹാബി പ്രമുഖരും. ഇന്നും ഖുര്‍ ആന്‍ മനപ്പാഠമാക്കുന്നവര്‍ ഉണ്ട് എന്ന് കൂടി ഓര്‍ക്കുക..
എഴുതപ്പെടാത്ത അധ്യായങ്ങള്‍ ഉണ്ട് എന്ന് ആരാണു പറഞ്ഞത് ?
ലണ്ടന്‍ മ്യൂസിയവും പുതിയ ഖുര്‍ ആനും.. വല്യ തമാശ തന്നെ.. ഇനി എന്നാണാവോ ജോര്‍ജ്ജ് ബുഷ് പുതിയ ഖുര്‍ ആന്‍ കണ്ടെത്തി എന്ന അറിയിപ്പ് വരുന്നത് ...!!!
വിവരക്കേടിനൊരു അതിരു വേണ്ടേ ?
for the rest of your dirty comments..
i am sorry .. really sorry for your fate..
ഞാന്‍ അഹസിഷ്ണുതയുടെ കാര്യം പറഞ്ഞപ്പോള്‍, ബഷീര്‍ അത് അനാചാരമാക്കിമാറ്റി തിരിച്ചുചോദിച്ചതുകൊണ്ട് ഇനി ഒന്നും പറയണ്ടാന്ന് കരുതിയതായിരുന്നു. നബിയുടെ ബഹുഭാര്യാത്ത്വമായിരുന്നു നമ്മുടെ വിഷയം. അതില്‍നിന്നെല്ലാം പോയി. ഖുറാനിന്റെ ഉത്ഭവത്തില്‍ എത്തി നില്ക്കുന്നു. ഒരു മനുഷ്യന് ജീവിതത്തില്‍ എന്തു ചെയ്യണം എന്നതിന് വിവേവികളായ പലരും മാതൃക കാട്ടിയതില്‍ നമുക്ക് യോജിച്ചത് തിരഞ്ഞെടുത്ത് സ്നേഹത്തോടെയും സദാചാരബോധത്തോടെയും ജീവിക്കാന്‍ നമുക്ക് ചിന്താശക്തിയും ഉണ്ട് എന്ന് എല്ലാവര്ക്കും അറിയാം. അത് നബിയായാലും ക്രിസ്തുവായാലും കൃഷ്ണനായാലും ഗാന്ധിജിയായാലും കായംകുളം കൊച്ചുണ്ണിയായാലും ഇതൊക്കെ മനസ്സിലാക്കാനും നല്ലവശങ്ങള്‍ തിരഞ്ഞെടുത്ത് സ്വീകരിക്കാനും ഉള്ള സഹിഷ്ണുത എന്ന മാനസീകാവസ്ഥ നമുക്കുണ്ടാവണം.
ആകൃഷ്ടരായി മതം മാറുന്നതില്‍ ബുദ്ധിജീവികളും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായി കപടവാഗ്ദാനങ്ങള്‍ കൊടുത്ത് കുറെ ഡോക്ടര്‍മാരേയും ശാസ്ത്രഞ്ജന്മാരെയും മതം മാറ്റി. അവര്‍ക്ക് പരിഭാഷ ചെയ്തുകൊടുത്ത ഭാഗങ്ങള്‍ അവര്‍ പേരും ഫോട്ടോയും വെച്ചു പരസ്യപ്പെടുത്തി. ഇപ്പോള്‍ അതില്‍ ശാസ്ത്രീയത ഇല്ല എന്നു പറഞ്ഞപ്പോള്‍, അവര്‍ പഠിച്ച പുസ്തകം ഡ്യൂപ്ലിക്കേറ്റ് ആണ് എന്നായി. (ഇനി അവരൊക്കെ ഈ പറയുന്ന ഡെസിഗ്നേഷന്‍ ഉള്ളവര്‍ തന്നെയാണോ?) ഏതെങ്കിലും മലയാള പരിഭാഷയുണ്ടോ ഒറിജിനല്‍ ആയി. ഇല്ലെങ്കില്‍ പറയുക, ഇപ്പോള്‍ നിലവിലുള്ള എല്ലാ പുസ്തകങ്ങളും ശരിക്കുള്ളവയല്ല. അതുകൊണ്ട് ഇതൊന്നും ആരും വായിക്കരുത് എന്ന്. ഞാന്‍ വായിക്കുന്ന ഖുറാന്, ഇസ്ലാമിക സുവിശേഷം എഴുതുന്ന ബ്ലോഗര്‍ 'അക്ബര്‍ അലി' ഇല്ലേ അദ്ദേഹത്തിന്റെ കയ്യിലുള്ളതിന്റെ കോപ്പിയാണ്. ഇതിലുള്ള ആമുഖത്തിലെ ഒരു ഭാഗം ഒരിക്കല്‍ പോസ്റ്റു ചെയ്തിരുന്നു.
(61:05,06) ല്‍ പറഞ്ഞിരിക്കുന്ന കാര്യം ഇതിനു മുന്‍പുതന്നെ വായിച്ചപ്പോള്‍ തിരുകി കയറ്റിയ വരികളായിട്ടാണ് എനിക്കു തോന്നിയത്. അത് പക്ഷെ ഒരു വിശ്വാസിക്ക് സഹിക്കാന്‍ കഴിയില്ല. ഇതിനെക്കുറിച്ച് പല ബൈബിള്‍ വായനക്കാരോടും ചോദിച്ചപ്പോള്‍ മുഹമ്മദിനെക്കുറിച്ച് ബൈബിളില്‍ ആരും വായിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുപോലത്തന്നെ 'ഭവിഷ്യപുരാണത്തില്‍' മുഹമ്മദിനെപ്പറ്റി പറയുന്നുണ്ട്. 10000 ശ്ലോകങ്ങളുള്ള ഭവിഷ്യപുരാണത്തിലെ ആ ഭാഗം മാത്രം വിശ്വസിക്കുമോ അതു മുഴുവനായും ഇസ്ലാം അംഗീകരിക്കുമോ. 33 കോടി ദൈവങ്ങളുള്ള ഹിന്ദുക്കള്‍ക്ക് ഒരു മുഹമ്മദിനെ കൂടെ ചേര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
ഞാനൊരു മനുഷ്യന്, ഒരു സമൂഹ ജീവി അതുകൊണ്ടു തന്നെ സമൂഹത്തില്‍ ചില നിഷ്കര്‍ഷകള്‍ പാലിക്കണമെന്ന് ശഠിയ്ക്കുന്നവരിലൊരാല് എന്റെ ചിന്തയില്‍ വരുന്നതും ഞാന്‍ ജന്മം കൊണ്ട ഇസ്ലാമതത്തില്‍ ഉള്ളതുമായ ചില കാര്യങ്ങള്‍ താരതമ്യം ചെയ്യാം
1. പരസ്പരം ജാതി മത ചിന്താഗതിയില്ലാതെ സ്നേഹിക്കുക (ഇത് സാമൂഹിക കാഴ്ച്ചപ്പാട്, എന്റേയും)
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യ നിഷേധികളെ മിത്രങ്ങളാക്കി വെയ്ക്കരുത്.അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുമായി അവന് യാതൊരു ബന്ധവുമില്ല (ഖു:3:28).
2. ഒരു സ്ത്രീയെ വിവാഹം കഴിക്കുക അവരെ സ്നേഹിക്കുക (പരസ്പരം പൊരുത്തപ്പെടാനാവാത്ത ബന്ധമാണമെങ്കില് പിരിയുക). സാമൂഹിക വിചാരം എന്റേയും.
നാലു വിവാഹം വരെ കഴിക്കാം . പിന്നെ നിങ്ങടെ ശത്രു (അന്യമതത്തില്‍ പെട്ടവര്‍) വിനെ പരാജയപ്പെടുത്തി അവന്റെ ഭാര്യയെ നിങ്ങള്‍ വെച്ചുകൊണ്ടിരിക്കാം (ഇതിനെണ്ണമില്ല കാരണം ഇവര്‍ നിങ്ങടെ അടിമയാണ്, ആവശ്യാനുസരണം ഇവരെ മോചിപ്പിയ്ക്കാം അതിനനുസരിച്ച് സ്വഗ്ഗത്തില്‍ നിങ്ങള്‍ക്ക് സ്ഥാനമുണ്ടാവും)ഇത് ഇസ്ലാമിക കാഴ്ച്ചപ്പാട് .
3. അമ്മയുടെ അനുജത്തിയുടെ, ജേഷ്ടത്തിയുടെ മകള്‍ സ്വന്തം സഹോദരിയ്ക്ക് തുല്യം അവരെ വിവാഹം കഴിക്കാന്‍ മനം അനുവധിയ്ക്കുന്നില്ല (എന്റെ കാഴ്ച്ചപ്പാട്) .. കേരളീയ സംസ്ക്കാരമുനുസരിച്ച് നടത്തുന്ന മുറപ്പെണ്ണ് എന്ന സമ്പ്രദായത്തോടും എനിക്ക് യോജിപ്പില്ല ആ ഒരു സംസ്ക്കാരം ഇസ്ലാമും തുടരുന്നു . മരുമക്കത്തായ സിസ്റ്റത്തില്‍ ഒരാളുടെ സ്വത്ത് അയാളുടെ മക്കള്‍ക്ക് പകരം മരുമക്കള്‍ക്ക് പോകുനതിനാല് തന്റെ സ്വത്ത് തന്റെ സ്വന്തം രക്തം അനുഭവിയ്ക്കണം എന്നതിനാല്‍ തന്റെ മകളെ മരുമകന് വിവാഹം ചെയ്തുകൊടുത്തുകൊണ്ടിരിന്നു. എന്നാല്‍ ഇന്നതിന് പ്രസക്തിയില്ല അതുകൊണ്ട് തന്നെ ആ ആചാരം പിന്തുടരുന്നതിലും ഒട്ടും പ്രസക്തിയില്ല. പിന്നെ ഖുര്‍ആന്‍ ശാസ്ത്രത്തിന്റെ പിന്നാലെ പായുന്നവയാണല്ലോ ശാസ്ത്രം അസന്നിഗ്ദമായി തെളീയിച്ചിരിക്കുന്നു രക്തബന്ധമുള്ളവരുമായുമുള്ള വിവാഹം പാരമ്പര്യമായ രോഗങ്ങള്‍ ഇങ്ങനെയുള്ള ബന്ധങ്ങളിലുണ്ടാവുന്ന കുട്ടികള്‍ക്ക് 90% വും വരാന്‍ സാദ്ധ്യതയുണ്ടന്ന് .. ഖുര്‍ആന്‍ ശാസ്ത്രവാദികള്‍ ഇത് കണ്ടില്ലാന്ന് നടിയ്ക്കുന്നു.
----------------------------
മറ്റു ചില കാര്യങ്ങള്‍
ഖുര്‍ആന്‍ യാതൊരു മാറ്റവുമില്ല സമ്മതിയ്ക്കുന്നു (അല്ലെങ്കിലതിന് വല്ല മാറ്റവും ഉണ്ടാവുമോ )എം.ടിയുടെ നാലുകെട്ടിനും രണ്ടാം പതിപ്പിലും മൂന്നാം പതിപ്പിലും യാതൊരു മാറ്റവും ഉണ്ടാവുന്നില്ല . എന്നാല്‍ അതിലെ കഥാപാത്രങ്ങളുടെ ജീവിത രീതിയാണോ ഇന്നത്തെ ജീവിത രീതി ?
ഖുര്‍ആന്‍ വ്യവസ്ഥ പ്രകാരം ജീവിയ്ക്കുന്നവരാണ് മുസ്ലിങ്ങള്‍ എന്ന ഘോഷിക്കുന്ന വെള്ളറക്കാടന്മാര് സ്വന്തം ജീവിതത്തില്‍ അതിനെതിരായി ജീവിച്ചിട്ടില്ലേ ? കേരളത്തിലെ ഏതു മഹലാണ് സ്ത്രീധന സമ്പ്രദായത്തിനെതിരെ പരസ്യമായി നിലപാടെടുത്തിട്ടുള്ളത് . ഏതെങ്കിലും ഖാളി വല്ല ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടോ ... സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന വിവാഹത്തിനോ ആഡംഭരമായ വിവാഹങ്ങള്‍ക്കോ കാര്‍മികത്വം വഹിയ്ക്കില്ലാന്ന് . (വീഡിയോ ഉള്ള വിവാഹത്തിന് കാര്‍മികത്വം വഹിയ്ക്കില്ലാന് തീരുമാനമെടുത്തതായി അറിയാം) . വെള്ളറക്കാടന്മാരെ ... ജനക മഹാരാജാവ് തന്റെ പുത്രി സീതയെ രാമന് വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ രാജ്യത്തിന്റെ ഒരു ഭാഗവും ആനകളും കുതിരകളും. സ്വര്‍ണ്ണവും മറ്റും കൊടുത്തതായി രാമായണത്തില്‍ വായിച്ചിട്ടുണ്ട് അതായത് ഇത് കാലാകാലങ്ങളായി ഭാരതീയ സംസ്ക്കാരത്തിന്റെ തുടര്‍ച്ച എന്നു പറയാം.. ഇസ്ലാമത സ്ഥാപകന്‍ മുഹമദ് ഒരു ജോഡി ചെരുപ്പാണെങ്കിലും മഹര്‍ കൊടുക്കണമെന്ന് നിഷ്കര്‍ഷിക്കുന്നു (സ്ത്രീക്കാണ് ധനം കൊടുക്കേണ്ടതെന്ന് സാരം) ഇവിടെ നിങ്ങള്‍ ഹൈന്ദവ സംസ്ക്കാരം പിന്തുടരുന്നു ഇസ്ലാമിക ജിഹ്വയായ ഖുര്‍ആനേയും ഹദീസിനേയും കാറ്റില്‍ പറത്തുന്നു എന്നിട്ട് പുലമ്പുന്നു ലോകവസാനം വരെ ഞങ്ങള്‍ ഖുരാനെ കെട്ടിപ്പിടിച്ചുറങ്ങുമെന്ന് (ലജ്ജാവഹം) .
ഇസ്ലാമില്‍ ജാതി വ്യവസ്ഥിതിയെ ഒട്ടും അംഗീകരിക്കുന്നിലാന്ന് പറയുന്നു എന്നിട്ടോ 50 വര്‍ഷം മുന്‍പുണ്ടായിരുന്ന കേരളത്തിലെ ജാതി വ്യവസ്ഥകളേക്കാള്‍ ദയനീയമായ രീതിയില്‍ ഇന്ന് പാക്കിസ്ഥാനിലും, ബംഗ്ലാദേഷിലും മറ്റു മുസ്ലിം രാജ്യങ്ങളിലും ജാതി ഗ്രോത്ര സമ്പ്രദായടിസ്ഥാനത്തില് ജനങ്ങളെ വേര്‍ത്തിരിച്ച് കാണുന്നു (ഇതിനെ കുറിച്ച് വിശദമായൊരു പോസ്റ്റ് ഞാനെറ്റെ ബ്ലോഗില്‍ ഉടനെ ഇടുന്നുണ്ട്) .
വെള്ളറക്കാടന്മാരെ ... ഖുര്‍ആന്‍ മുഹമദ് എഴുതിയ സാഹചര്യത്തില്‍ അന്നതിന് വളരെ പ്രസക്തി ഉണ്ടായിരുന്നേയ്ക്കാം എന്നാല്‍ മൊത്തത്തിലെല്ലാം മാറിയ സാഹചര്യത്തില്‍ അതിനനുസരിച്ച് ജീവിയ്ക്കുക അതാണ് പൊതു സമൂഹത്തില്‍ അഭികാമ്യം സദാചാരമായ ചില മൂല്യങ്ങള്‍ മതങ്ങള്‍ നിഷ്കര്ശിക്കുന്നവ പിന്തുടരുക തന്നെ വേണം എന്നാലത് മറ്റുള്ളവര്‍ക്ക് ഉപദ്രവമാവുന്ന ആയിരിക്കരുതെന്നേ ഒള്ളൂ. അല്ലാതെ വര്‍ഗ്ഗീയ ചിന്താഗതിയോടെ മനുഷ്യനെ വേര്‍ത്തിരിക്കുന്ന ചിന്തകളുമായി നീങ്ങുകയല്ല വേണ്ടത്. നിങ്ങളില്‍ പലരും പറയുന്നൊരു മുദ്രാവാക്ക്യമുണ്ട് ടിപ്പു ഉറയിലിട്ട വാള് അരയില്‍ തൂക്കുന്നവരാണ് ഞങ്ങള്‍ അതെടുക്കാനും ഞങ്ങള്‍ മടിയ്ക്കില്ലാന്ന്. (ടിപ്പു സുല്‍ത്താന്‍ ആരാണന്നറിയാത്ത വിഢി കോമരങ്ങളാണിത് പറയുന്നത് എന്നോര്‍ക്കുക).ഇസ്ലാമിലെ എല്ലാ കാര്യങ്ങളേയും എതിര്‍ക്കുന്നവരാണ് ഞങ്ങളെന്നു കരുതരുത് നല്ല കാര്യങ്ങള്‍ ഒരു സമൂഹത്തിനാവശ്യമായ ഇസ്ലാമിലും ഉണ്ട് അത് സ്വാഭാവികമായും സ്വീകാര്യമാണ് എന്നാലതൊന്നും വിശ്വാസപരമായിരിക്കില്ലാന്നൊള്ളൂ .. സമൂഹത്തിനാവശ്യമായവ എന്നേ കരുതൂ. അതേതു മതത്തിലായവ പോലും.
ഇന്ന് നമ്മള് നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറികൊണ്ടിരിക്കുന്ന ഭക്ഷണ ദൌര്‍ബല്യം എങ്ങനെ ഭാരതീയരായ ഓരോ പൌരനും നേരിടാം എന്നൊക്കെ നമ്മുക്ക് ചര്‍ച്ച ചെയ്യാം അല്ലാതെ മതപരമായ ഈ വിഷയത്തേക്കാള്‍ അതിനാണ് ഇന്ന് പ്രസക്തി ഇത് തീര്‍ത്തും വേണ്ട എന്നല്ല ഭൌതീകമായ യാന്ത്രിക ജീവിതത്തിനിടയില്‍ എല്ലാവര്ക്കും നിരീശ്വരമായ ചിന്തകള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങാനായെന്ന് വരില്ല ദുര്‍ബല ഹൃദയര്‍ക്ക് ഒരു താങ്ങ് ആവശ്യമാണ് അതവര് അദൃശമായ ഒരു ശക്തിയിലൂടെ സ്വന്തം മനസ്സിനെ ദൃഢപ്പെടുത്തുന്നു അതാണ് വിശ്വാസം, ഇങ്ങനെ വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ മനസ്സ് വികലമാവാതെ പക്ഷെ അത് എല്ലാവരും ഉള്‍കൊള്ളണം എന്നൊക്കെ പറഞ്ഞാലേ പ്രശ്നം ഉദിയ്ക്കൂ.. അല്ലാഹുവിനെ നിഷേധിക്കുന്ന ഒരു ചിന്താഗതി ഒരു മുസ്ലിമിനെ സംബന്ധിച്ച് തികച്ചും അചിന്തനീയമാണ് അങ്ങനെ ചിന്തിയ്ക്കുന്നത് തന്നെ അവരില്‍ വല്ലാത്ത ഭയം ഉളവാക്കുന്നു എന്നാല്‍ എനിക്ക് അതില്‍ യാതൊരു ഭയവും ഉദിയ്ക്കുന്നില്ല. ഒരുപക്ഷെ എന്റെ ജീവിത സാഹചര്യമായിരിക്കാം അങ്ങനെ ആക്കി തീര്‍ത്തത് കാരണം എന്റെ ചിന്താ മണ്ഡലത്തില്‍ മതങ്ങള്‍ പറയുന്ന ദൈവത്തിന് പ്രപഞ്ചത്തിന്റെ കോടിയിലൊരു കണിക മാത്രം വലുപ്പമുള്ള ഭൂമിയിലെ മനുഷ്യനും അവന്റെ സ്വകാര്യ പ്രശ്നങ്ങളുമായെ ബന്ധമൊള്ളൂ അല്ലാതെ ആകെ മൊത്തം പ്രപഞ്ചകാര്യങ്ങളെ നിയന്ത്രിക്കാനുള്ള ശക്തിയൊന്നും ആ പാവം ദൈവങ്ങള്ക്കില്ലാ അതുകൊണ്ട് തന്നെ എനിക്കവരെ ഭയക്കേണ്ട കാര്യവും ഇല്ല ഒരു കണക്കിന് ആ പാവം ദൈവങ്ങള്‍ മനുഷ്യരേക്കാള്‍ ദുര്‍ബലരാണ്.
ഈ ചര്‍ച്ച ഇനിയും നീട്ടി കൊണ്ടു പോകുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല കാരണം വിശ്വാസിയും അതില്ലാത്തവരുടേയും ചിന്താഗതി രണ്ടു ധ്രുവങ്ങളിലാണുള്ളത് എന്നതുകൊണ്ട് തന്നെ .
അര്‍ദ്ധ വിശ്വാസികളും അവിശ്വാസികളുമായി എന്റെ സുഹൃത്തുകളെ,
സത്യത്തിന് നേരെ മുഖം തിരിച്ചിരിക്കുന്ന നിങ്ങളെ, ദൈവത്തിന്റെ സന്ദേശം പഠിപ്പിക്കനോ, മഹത്വം ബോധ്യപ്പെടുത്തുവാനോ ഒരാള്‍ക്കും കഴിയില്ലെന്ന സത്യം അടിവരയിട്ടുറപ്പിച്ച്കൊണ്ട് തന്നെ, പിന്നെയും ഒരു വിശ്വാസിയുടെ കടമ നിറവേറ്റുവാനുള്ള അവേശത്തിലാണ് ഞാനടക്കമുള്ള ഇവിടെയെത്തിയ ദൈവഭയമുള്ളവര്‍. നിങ്ങള്‍ക്ക് അക്ഷരങ്ങള്‍കൊണ്ട് മാന്ത്രികവിദ്യകള്‍ കാണിക്കാം. വാക്കുകള്‍കൊണ്ട് ഇന്ദ്രജാലം തീര്‍ക്കാം. വീണിടത്ത്കിടന്നുരുണ്ട്, പലതും വിഴുങ്ങാം, പിന്നീടത് ഛര്‍ദിക്കാം, വീണ്ടും അതെടുത്ത് വാരി തിന്നാം. ഇതിനൊന്നും കഴിയാതെ, നിസാഹയനായി നിങ്ങളുടെ ജല്പനങ്ങള് കേട്ട്, കണ്ണ്മിഴിച്ചിരിക്കുകയാണ് ഇവിടെയുള്ള വിശ്വാസികള്‍. അത് പക്ഷെ ഞങ്ങളുടെ ദൗര്‍ഭല്യമായി കാണരുത്.
പ്രവാചകന്റെ വിവാഹങ്ങളില്‍ തുടങ്ങി, ഖുര്‍ആനില്‍ എത്തിനില്‍ക്കുന്ന ഈ ചര്‍ച്ചയുടെ പലഘട്ടത്തിലും പലതും പറയണമെന്ന് കരുതിയതാണ്. ക്ഷമയോടെ, സഹിക്കാനും, പ്രതിപക്ഷബഹുമാനത്തോടെ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കാനുമുള്ള കഴിവ്തന്ന സര്‍വ്വശക്തനായ റബ്ബിന് സ്തുതി.
വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ശാസ്ത്രത്തെ കൂട്ട്പിടിച്ചിട്ടില്ല. ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥവുമല്ല. ഡാര്‍വിനെ ഇപ്പോഴും കെട്ടിപിടിച്ച് കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്താന്‍ ചില ശാസ്ത്രജ്ഞരെയും അവരുടെ കണ്ടുപിടുത്തങ്ങളെയും വിഷയികമായി പ്രതിപാദിച്ചതിനും (ചിലര്‍ അങ്ങനെയാണ് മാതാവിനെ തിരിച്ചറിയാനും DNA ടെസ്റ്റ് നടത്തണമെന്ന് വാശിപിടിക്കുന്നവര്‍) ഈ പോസ്റ്റിന്റെ ലേഖകന്‍ ആവോളം കിട്ടി.
പിന്നെ, ഈ വിഷയത്തിന് പിന്തുണയുമായി വിശ്വാസികള്‍ ഓടിവരുന്നില്ലെന്ന പരാതിയും കണ്ടു. നിങ്ങളെ തോല്‍പ്പിക്കാനുള്ള വ്യക്രതയിലാല്ല വിശ്വാസികള്‍ എന്ന് മാത്രം ഈ സന്ദര്‍ഭത്തില്‍ ഉണര്‍ത്തിച്ചോട്ടെ.
എല്ലാം കഴിഞ്ഞ് അവസാനം എത്തിനില്‍ക്കുന്നത് കൊടപനക്കല്‍ തറവാടിന്റെ മുറ്റത്ത്. ഒന്ന് മാത്രം പറഞ്ഞോട്ടെ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യക്തിത്വമല്ല നമ്മുടെ വിഷയം. സോ, അത് വിട്ട്പിടിക്കുക.
മറ്റോന്ന്, ഏത് മതമായാലും നന്മയെ പരിപോഷിപ്പിക്കുകയും തിന്മയെ എതിര്‍ക്കുകയും ചെയ്യുന്നത്, അവിശ്വാസികളെ എന്ത്കൊണ്ട് നീരസത്തിലാക്കുന്നു എന്നതാണ്. ഒരു സാമൂഹിക വ്യവസ്ഥയില്‍ ജീവിക്കുന്നവന്, ചില അലിഖിത നിയമങ്ങള്‍ അനുസരിച്ചെ മതിയാവൂ. അതിന് കഴിയാതെ, മൃഗമായി ജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക്, നരകവും, ശിക്ഷയും, നിയമങ്ങളും, ചട്ടകൂടുകളും എന്നും ഭയമുളവാക്കും. അസഹിഷ്ണുതയുണ്ടാക്കും. അത് തികച്ചും സ്വഭാവികമാണ്.
ഞാന്‍ പിടിച്ച മുയലിന് മൂന്ന് ചെവിയാണെന്ന് പറയുന്നവരുമായി സംവാദത്തിനിറങ്ങാതിരിക്കുക. അറിയാനും പഠിക്കാനുമാണ് എല്ലാവരും ശ്രമിക്കേണ്ടത്. പാടിപതിഞ്ഞ വരട്ടുവാദങ്ങളെ വീണ്ടും വീണ്ടും പുറത്തെടുക്കാതിരിക്കുക. ആഫ്രികയിലെ ഗോത്രവര്‍ഗ്ഗത്തിന്റെ വിശ്വാസങ്ങള്‍ ഇസ്ലാമിന്റെ മൊത്തം ആചാരമാണെന്ന് തെളിയിക്കുവാന്‍ ആവേശം കാണിക്കുന്നവരോട് സഹതാപമെയുള്ളൂ. അല്ലാഹുവിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്ത്കൊണ്ട് തുടങ്ങിയ സംവാദം എത്തിയത് ജമാആത്തെ ഇസ്ലാമി ഒരു ഭീകര സംഘടനയാണന്ന കണ്ടെത്തലിലാണ്. ഇത്രയും അധംപതിച്ചോ യുക്തിവാദികള്‍?.
വിശ്വാസികളോട്, ഒരു വിശ്വാസത്തിന്റെ ഭാഗത്ത് നിന്ന് സംവാദിക്കുന്ന നിങ്ങള്‍ക്ക്, അപാരമായ ക്ഷമയും സഹനശക്തിയും കൂടിയെ തീരൂ എന്ന സത്യം മറക്കരുത്. നൈമിഷികമായ കോപത്തിനടിമയാവാതെ, മറ്റുള്ളവരെ വേദനിപ്പിക്കാതെ സംവാദിക്കുവാന്‍ കഴിയട്ടെ.
വിശ്വാസം അടിച്ചേല്‍പ്പിക്കുവാന്‍ കഴിയില്ല. അത് സ്വന്തം ഹൃദയത്തില്‍നിന്നും സ്വയം ഉണ്ടാവേണ്ടതാണ്. അതിലേക്ക് വെളിച്ചം പകരുകയെന്ന കടമ മാത്രമാണ് വിശ്വാസിക്കുള്ളത്.
എല്ലാവരോടും ഒരിക്കല്‍കൂടി, പരസ്പര ബഹുമാനത്തോടെ സംവാദിക്കുക. അതിന് കഴിയുന്നില്ലെങ്കില്‍, വിഷയം മലപ്പുറത്തേക്ക് തിരിക്കുക.
എല്ലാവര്ക്കും നന്മയുണ്ടാവട്ടെ.
ഷേരീഖ് എവിടെ? മുങ്ങിയോ?.. അതോ ബ്ലോഗിങ് നിര്‍ത്തിയോ?
പ്രിയ അബ്ദുല്‍ അലി..
ക്ഷമ ഈമാനിന്റെ പകുതിയാണെന്ന് പഠിപ്പിച്ച അത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ട് വന്ന പ്രവാചകന്റെ അനുയായികള്‍ താങ്കള്‍ സൂചിപ്പിച്ച പോലെ ഏറ്റവും ക്ഷമയുള്ളവരായിരിക്കണം. ചില കമന്റുകള്‍ക്ക് മറുപടി എഴുതാത്തത് ആ നില പാട് സ്വീകരിച്ചാണു. അറിവില്ല എന്ന അറിവില്ലാതെ , മുന്‍ വിധിയോടെ ഉയര്‍ത്തുന്ന ജല്പനങ്ങള്ക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ കഴിയാഞ്ഞിട്ടല്ല. പക്ഷെ വിശ്വസിക്കുന്ന - സംഹിത അതിനു അനുവദിക്കുന്നില്ല എന്നത് കൊണ്ട് അതിനു തുനിയുന്നില്ല. പിന്നെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമിച്ചിട്ടിവിടെ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ മറുപടി എഴുതുന്നില്ല.. എന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയായിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക.. വ്യക്തിപരമായി ആരൊടും വിരോധമില്ല. ആശയങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ അതിനു നിദനമായി വസ്ഥുതകള്‍ വെക്കണം എന്നേ ഉദ്ധേശിച്ചത്.
താങ്കളുടെ പ്രതികരണത്തിനു നന്ദി..
OT.
Dear Shereekh .. what happend to you. are you still sick
മുഹമ്മദ് നബി അനേകം സ്ത്രീകളെ വിവാഹം ചെയ്തത്, വിധവകളെ പുനരധിവസിപ്പിക്കുക, അനാഥരെ സംരക്ഷിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ മാത്രമാണന്നാണു ഞാനും വിശ്വസിച്ചിരുന്നത്. പക്ഷെ ഖുര്‍ ആന്‍ എന്റെ ധാരണകളെ തിരുത്തി:-
“അല്ലയോ നബിയേ; നിനക്കു നാം അനുവദനീയമാക്കിയിരിക്കുന്നു. നീ പ്രതിഫലം നല്കിയിട്ടുള്ളതായ നിന്റെ ഭാര്യമാരെയും നിന്റെ അധീനതയിലുള്ള അടിമസ്ത്രീകളെയും ഹിജ്രയില്‍ നിന്നെ അനുഗമിച്ച നിന്റെ പിതൃ മാതൃ സഹോദരപുത്രിമാരെയും നിനക്കു ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന മറ്റു സത്യവിശ്വാസിനുകളായ ഏതൊരു സ്ത്രീയെയും -പിന്നീടവളെ വിവാഹം ചെയ്യാന്‍ നീ ഉദ്ദേശിക്കുന്ന പക്ഷം-ഇതു നിനക്കു മാത്രം അനുവദിച്ചിട്ടുള്ളതാകുന്നു, മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല.
തീര്‍ച്ചയായും അവരുടെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും കാര്യത്തില്‍ അവര്‍ക്കനുവദിച്ചിട്ടുള്ളതെന്താണെന്നു നാം അറിയുന്നു. ഇതൊക്കെ നിന്റെ മനസ്സിനു വിഷമം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.(33:50)
അവരില്‍ നീ നിശ്ചയിക്കുന്നവരെ പിന്നിലേക്കു മാറ്റി നിര്‍ത്താം. നീ ആഗ്രഹിക്കുന്നവരെ നിന്നിലേക്കടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ ആരെയെങ്കിലും വേണമെന്നു തോന്നിയാല്‍ അവരെ സ്വീകരിക്കുന്നതിലും തെറ്റില്ല.
ഇതിനുമപ്പുറം സ്ത്രീകളെ നിനക്കു അനുവദിക്കപ്പെടുന്നില്ല. വല്ലവരെയും പകരം സ്വീകരിക്കാനും പാടില്ല. അവരുടെ അഴക് നിന്നെ ആകര്‍ഷിച്ചാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകള്‍ ഒഴികെ.”(33:52)
ഈ വെളിപാടിറങ്ങിയപ്പോള്‍ നബിയുടെ ഇഷ്ടപത്നി ആയിശയുടെ പ്രതികരണം ബുഖാരി ഇങ്ങനെ രേഖപ്പെടുത്തുന്നു:-
“തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളെക്കുറിച്ചോര്ക്കുമ്പോള് എന്നില്‍ രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്‍പ്പറഞ്ഞ ഖുര്‍ ആന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”
യേശു അഥവാ ഇസാ നബി (അ) ദവമോ ദൈവ പുത്രനോ അല്ല മറിച്ച് അനേകം പ്രവാചകന്മാരില് ഒരു പ്രവാചകന് മാത്രം.
“ഇമ്രാന്റെ പുത്രി മറിയം തന്റെ ഫര്‍ജ്[യോനി] കാത്തു സൂക്ഷിച്ചു. അങ്ങനെ നമ്മുടെ ആത്മാവില്‍നിന്നും നാം അതില്‍ ഊതി.അവളെയും അവളുടെ പുത്രനെയും ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.“[ഖുര്‍.66:12; 21:91]
സംഗതി ഇങ്ങനെയാണെങ്കില്‍ ഈസാനബിയുടെ ബാപ്പ അല്ലാഹു അല്ലാതെ മറ്റാരാണ്?
ജബ്ബാര്മാഷിന്റെ ബ്ലോഗില്‍നിന്നും മുങ്ങിയ അബ്ദുല്‍ അലിയെയും മറ്റു ചിലരെയും വീണ്ടും കണ്ടുമുട്ടിയതില്‍ സന്തോഷം! ഇവിടെനിന്നും മുങ്ങാതിരുന്നാല്‍ നന്നായിരുന്നു.
കൊട്ടുകാരാ, നല്ല കൊട്ട്, പ്രവാചക പത്നി ആയിഷയുടെ പ്രതികരണം പ്രവാചകനിട്ട് വല്ലാത്തൊരു താങ്ങായിപ്പോയി, അധികാരവും എന്തും ന്യായീകരിക്കാന്‍ അനുയായികളും ഉണ്ടാവുമ്പോള്‍ എന്തുമാവാമല്ലോ.
“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!” - ഈ ധൃതി ആരുടേതായിരിക്കണം. ഈസാനബിയുടെ ബാപ്പ അല്ലാഹു ആയതുപോലെ ഈ ‘ധൃതിയും” അല്ലാഹുവിന്റേതാണോ. ആ.
ഒരു പ്രവാചകന് എന്നതിലുപരി സര്വ്വസംഭോഗിയായ ഒരു ഭരണാധികാരി എന്ന വിശേഷണമല്ലേ മുഹമ്മദ് നബിക്ക് ചേരുക?
അധികമൊന്നും ചികയേണ്ടതില്ല, പതിനൊന്നാമത്തെ വിവാഹം മാത്രമെടുത്താല്‍ മതിയാകും. എന്ത് യുക്തിയും ധര്മ്മവുമാണതിനുള്ളത്? എന്തിന്റെ പേരിലാണത് നീതീകരിക്കാനാവുക?
സകാത്ത് എന്നൊരു സമ്പ്രദായത്തിന്റെ പേരും പറഞ്ഞ് ഇസ്ലാമിലെ സമത്വത്തെക്കുറിച്ച് വാതോരാതെ അധരവ്യായാമം നടത്തുന്നവര്‍ അക്കാലത്ത് നിലനിന്നിരുന്ന നികൃഷ്ടമായ അടിമവ്യവസ്ഥയ്ക്കെതിരെ കമാന്നൊരക്ഷരം മിണ്ടിയില്ലെന്നുമാത്രമല്ല (ഖുര്‍ ആനിലും ഹദീസിലും), അതില്‍ നിന്നുകിട്ടിയ 'സൗകര്യങ്ങളൊക്കെ' ആവോളം അനുഭവിച്ചുതാനും. സമ്മാനമായി കിട്ടിയ ഒരു അടിമസ്ത്രീയെ (ക്രയവിക്രയം നടത്താവുന്ന ഒരു ചരക്ക് മാത്രമായി ഇവിടെ ഒരു മനുഷ്യസ്ത്രീ പരിണമിച്ചിരിക്കുന്നു.) സ്വീകരിച്ച് വയറ്റിലുണ്ടാക്കിക്കൊടുത്തതാണോ ഉദാത്തമായ പ്രവൃത്തി???
നബിചര്യ(സുന്നത്ത്) പിന്തുടരുക എന്നത് പുണ്യപ്രവൃത്തിയായി വിശ്വസിക്കുന്ന ശരീഖ് ഹൈദറിനെപ്പോലുള്ളവര്ക്ക്, പ്രവാചക കാലഘട്ടത്തിലെപ്പോലെതന്നെ സ്ത്രീശരീരം കമ്പോളവല്‍ക്കരിക്കപ്പെട്ട ഇക്കാലത്തും സമ്മാനമായി ഒരു പെണ്ണിനെ കിട്ടിയാല്‍ വച്ചോണ്ടിരിക്കുമോ? ഒരു ആറു വയസ്സുകാരിയെ കെട്ടാന്‍ സൗകര്യപ്പെട്ടാല്‍ അതും നടത്തുമോ?
Post a Comment