Sunday, April 20, 2008

തീ കട്ടിലിലെ സൂചിമുനകള്‍

ഗീരിഷ്‌ മേനോന്‍ ഗ്ലാസ്സുയര്‍ത്തികൊണ്ടവനോട്‌ പറഞ്ഞു. പോയി തുലയട്ടടാ.ടെയ്‌ അവളുടെയൊക്കെയൊരു..
. ..പുല്ല്ല്... ഗ്ലാസ്സ്‌ ഉയര്‍ത്തി ചിയേര്‍സ്സ്‌ പറഞ്ഞ്‌ ചുണ്ടിനോടടുപ്പിച്ചപ്പോള്‍ അവളുടെ അധരത്തിന്റെ അദ്യസ്പര്‍ശമേറ്റതു പോലെ അവന്റെ ചുണ്ടുകള്‍ ചെറുതായി വിറച്ചു.

മദ്യത്തിന്റെ രുചി നാക്കിലേക്കിറങ്ങുംബോള്‍ അവളുടെ വിയര്‍പ്പുതുള്ളിയുടെ ഉപ്പുരസം ചങ്കില്‍ തടഞ്ഞു...

മദ്യം അന്നനാളത്തിലൂടെ ഇറങ്ങി മെല്ലെ സിരകളിലേയ്ക്ക്‌ പടരുംബോള്‍ ആദ്യ സമാഗമത്തിന്റെ ലഹരിയില്‍ ചുമലുകളില്‍ അമര്‍ന്ന അവളുടെ നഖപാടുകളില്‍ വീണ്ടും ലഹരികള്‍ നിറയുന്നതോര്‍ത്ത്‌ കണ്ണടക്കുംബോള്‍ വീണ്ടു ഗീരിശിന്റെ വാക്കുകളുയര്‍ന്നു. പോകന്‍ പറയടെ പുല്ലുകളോട്‌... അവളുമാരുടെ യൊക്കെ...

ഹൃദയത്തില്‍ നിറയുന്ന ലഹരി മുഖത്ത്‌ വരാതിരിക്കാന്‍ ബാറിന്റെ ആ നേര്‍ത്ത ഇരുട്ടിലും അവന്‍ വീണ്ടും ശോകം മുഖത്തണിഞ്ഞു.

വെറൊരിടത്ത്‌.
പുതു മണവാളന്റെ പ്രസരിപ്പ്‌ മുഖത്തണീഞ്ഞ്‌ പകുതി കുടിച്ച പാല്‍ ഗ്ലാസ്സ്‌ നീട്ടീ അവളുടെ ശരീരത്തിലേയ്ക്ക്‌ ആസക്തിയുടെ നോട്ടമെറിഞ്ഞു അവന്‍...

രണ്ടു ദിവസമായി പാല്‍ കുടിക്കുംബോഴും മറ്റും ഉയര്‍ന്നു വരുന്ന ഛര്‍ദിയെ ഭയന്ന് പാല്‍ കഴിക്കുംബോള്‍ എനിക്ക്‌ വല്ലാത്ത ഡിസ്റ്റേര്‍ബ്‌ ആണെന്ന് മൊഴിഞ്ഞ്‌ പാല്‍ ഗ്ലാസ്സവള്‍ ടീപ്പോയിന്മേല്‍ വച്ചു.

ആദ്യം രതിയുടെ രുചിയറിയിച്ച തെരുവു വേശ്യ എയ്ഡ്‌സ്‌ പിടിച്ചു മരിച്ചു എന്നപത്ര വാര്‍ത്ത വീണ്ടും ആ നേരത്ത്‌ തികട്ടി വന്നു വെങ്കിലും പോട്ടെ.. പുല്ല്‌... എന്നവന്‍ മനസ്സില്‍ പറഞ്ഞ്‌ അവള്‍ക്ക്‌ നേരെ കൈനീട്ടുംബോള്‍ ആദ്യ പുരുഷ സ്പര്‍ശനമേല്‍ക്കാന്‍ കത്തിരുന്ന കന്യകയെ പോലെ അവള്‍ നമ്രശിരസ്ക്കയായി തല കുനിച്ചു നിന്നു...

അപ്പോള്‍ നരക കിങ്കരന്മാര്‍ പുതിയ തീകട്ടിലില്‍ കൂര്‍ത്ത സൂചിമുനകള്‍ ഉറപ്പിക്കുകയായിരുന്നു. ചില്ലുകളടര്‍ന്ന മുര്‍ച്ചകള്‍ നിറയുന്ന വക്കുകളുള്ള വലിയ ഗ്ലാസ്സുകളില്‍ രൂക്ഷ ദുര്‍ഗന്ദ്ധമുള്ള പുഴുക്കളും, കൃമികളും, അട്ടകളും നുരക്കുന്ന പാനിയങ്ങള്‍ നിറച്ചു വെച്ച്‌ നരക കവാടങ്ങളില്‍ അവര്‍ അക്ഷമരായി കാത്തുനിന്നു.

9 comments:

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

അപ്പോള്‍ നരക കിങ്കരന്മാര്‍ പുതിയ തീകട്ടിലില്‍ കൂര്‍ത്ത സൂചിമുനകള്‍ ഉറപ്പിക്കുകയായിരുന്നു. ചില്ലുകളടര്‍ന്ന മുര്‍ച്ചകള്‍ നിറയുന്ന വക്കുകളുള്ള വലിയ ഗ്ലാസ്സുകളില്‍ രൂക്ഷ ദുര്‍ഗന്ദ്ധമുള്ള പുഴുക്കളും, കൃമികളും, അട്ടകളും നുരക്കുന്ന പാനിയങ്ങള്‍ നിറച്ചു വെച്ച്‌ നരക കവാടങ്ങളില്‍ അവര്‍ അക്ഷമരായി കാത്തുനിന്നു.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...
This comment has been removed by the author.
കാസിം തങ്ങള്‍ said...

നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി അധമ വാസനകളില്‍ അഭിരമിക്കുന്നവര്‍ ചിന്തിക്കട്ടെ, തങ്ങള്‍ക്ക് വന്ന് ഭവിക്കാനിരിക്കുന്ന ദുരന്തങ്ങളേയും ശിക്ഷാവിധികളേയും കുറിച്ച്

കാവലാന്‍ said...

ഈ കിങ്കരമ്മാരെക്കൊണ്ടു തോറ്റു.കത്തണ കട്ടിലുമ്മെ ആണി അടിക്കണതും വെള്ളത്തില് ആണി അടിക്കണതും ഒരു പോല്യല്ലേ.

Anonymous said...

truth

ബഷീർ said...

ചിന്തകളില്‍ ലഹരിയുണര്‍ത്താനാണിവിടെ കവിതകള്‍ പിറക്കുന്നതിപ്പോള്‍..

അധമ വ്യാപാരത്തിനും പേറ്റന്റ്‌ കിട്ടിയിരിക്കുന്നു..

ഒഴുക്കിനെതിരെ തുഴയുന്നവനെ കല്ലെറിയാന്‍ അനേകം പേര്‍ കാണും..

മുന്നോട്ട്‌ ഗമിക്കുക.. ആശംസകള്‍

അനില്‍ശ്രീ... said...

നാട്ടില്‍ കൊട്ടുവടിയും ആനമയക്കിയും അടിച്ച് നടക്കുന്നവന്റെ അടുത്താ വലിയ ഗ്ലാസ്സുകളില്‍ രൂക്ഷ ദുര്‍ഗന്ദ്ധമുള്ള പുഴുക്കളും, കൃമികളും, അട്ടകളും നുരക്കുന്ന പാനിയങ്ങള്‍ നിറച്ചു വെച്ച്‌ നരക കവാടങ്ങളില്‍ അവര്‍ അക്ഷമരായി കാത്തുനില്‍ക്കുന്നത്. ചുമ്മാ ടൈം വേസ്റ്റ് ചെയ്യുകയാ അവര്‍.

എനിക്ക് പിന്നെ അറബി ഭാഷ അറിയാത്തത് കൊണ്ട് അവര്‍ പറയുന്നതൊന്നും മനസ്സിലാകില്ല. അതു കൊണ്ട് വെറുതെ വിടുമായിരിക്കും.

(ഞാനും എറിഞ്ഞു ഒരു കല്ല്. )

കുഞ്ഞന്‍ said...

ഇതില്‍ പറയുന്ന കഥാപാത്രങ്ങളുമായ് എനിക്കൊരു സാമ്യവുമില്ല..!

ശ്രീ said...

നന്നായിരിയ്ക്കുന്നു.