വിഗ്രഹങ്ങള്‍ ഉടയുംബോള്‍
വന്‍ മരങ്ങളെ വെട്ടിവീഴ്‌ത്തുമോ ?
കൈത്തണ്ടയിലെ നഖപാടുകളില്‍
കൊങ്കകളുടെ പ്രേമലാളനങ്ങളില്‍
അരക്കെട്ടുകളുടെ വേഗങ്ങളില്‍
ലിംഗത്തിന്റെ സ്വവര്‍ഗ്ഗ ശബ്‌ദങ്ങളില്‍
വികാരങ്ങളെ ബന്ധിക്കുന്ന മതിലുകളില്‍
കണ്ടെടുക്കലുകളുടെ ഭാര്‍ഗ്ഗവീ നിലയങ്ങളില്‍
പ്രണയാരാധനകളുടെ വളി വധങ്ങളില്‍
അങ്ങിനെ.. ഇങ്ങിനെ...
ഹൃദയങ്ങളില്‍ സുല്‍ത്താനയവന്‍
സായം സന്ധ്യയുടെ മാങ്കോസ്റ്റിന്‍ ചുവട്ടിലിരുന്നൊരു ദിനം
കലാസൗധത്തിന്റെ നിരാര്‍ഥകതകളിലൂന്നിയപ്പോള്‍*1
ജീവിതത്തിന്റെ സത്യത്തെ നീരുപിച്ചപ്പോള്‍
അനിഷ്ടങ്ങളെ വിമര്‍ശിക്കുന്നവന്‍ അഭികാമ്യനും
ഇഷ്ടങ്ങളെ വിമര്‍ശിക്കുന്നവന്‍ അനഭിമതനുമകയാല്‍
ഉടയുന്ന വിഗ്രഹങ്ങളെ ചേര്‍ത്തുവെയ്ക്കാനവര്‍
വന്‍ മരങ്ങളില്‍ പോടുകള്‍ തിരയുന്നതതുകൊണ്ടാവാം.
കാഴ്ചകളുടെ പാര്‍ശ്വങ്ങളില്‍ ബന്ധിക്കപ്പെട്ടവര്‍ക്കായി
വാക്കുകളുടെ കളി തുടങ്ങുംബോള്‍പറയാതിരിക്കാന്‍ കഴിയില്ല
ചില വന്‍മരങ്ങളെ ചിലര്‍ വെട്ടിവീഴ്‌ത്തുന്നത്
ചില്ലകളില്‍ മനനം ചെയ്യുന്ന പറവകള്‍
വിഗ്രഹങ്ങള്‍ക്കു മുകളില്‍ കാഷ്ഠിക്കുന്നത് കൊണ്ടാവാം.
*1 എന്താണു നമ്മുടെ കല? മനസ്സിന്റെ അപഥസഞ്ചാരം, ധാര്‍മികാധഃപതനം, ആസ്വാദനത്തിന്റെ വിഭ്രാന്തി. ലൈംഗികാരജാകത്വം, സുഖാഡംബരങ്ങളുടെ അനിയന്ത്രിതത്വം, പഴയ തെറ്റുകള്‍ ആവരണം ചെയ്യുവാനുള്ള കുതന്ത്രം. ബിംബാരാധനയെ നിരാകരിക്കുകയും അപലപിക്കുകയും ചെയുന്ന വഴി ഖുര്‍-ആന്‍ കലാസൌധത്തിന്റെ പകുതിയും തകര്‍ത്തു കഴിഞ്ഞിരിക്കുന്നു... (ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ ഭാഗം 2, പേജ് 1538)
ബഷീര്‍: വന്മരത്തിലെ പോടുകള്‍ എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചിന്ത.
Monday, April 7, 2008
വിഗ്രഹങ്ങള്‍ ഉടയുംബോള്‍ വന്‍ മരങ്ങളെ വെട്ടിവീഴ്‌ത്തുമോ ?
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 4/07/2008 10:34:00 AM
Labels: കവിത, ബഷീര്‍, വിഗ്രഹങ്ങള്‍ ഉടയുംബോള്‍
Subscribe to:
Post Comments (Atom)
8 comments:
കൈത്തണ്ടയിലെ നഖപാടുകളില്‍
കൊങ്കകളുടെ പ്രേമലാളനങ്ങളില്‍
അരക്കെട്ടുകളുടെ വേഗങ്ങളില്‍
ലിംഗത്തിന്റെ സ്വവര്‍ഗ്ഗ ശബ്‌ദങ്ങളില്‍
വികാരങ്ങളെ ബന്ധിക്കുന്ന മതിലുകളില്‍
കണ്ടെടുക്കലുകളുടെ ഭാര്‍ഗ്ഗവീ നിലയങ്ങളില്‍
പ്രണയാരാധനകളുടെ വളി വധങ്ങളില്‍
അങ്ങിനെ.. ഇങ്ങിനെ...
ചിന്തകളില്‍ തീ പടരുന്നത് കാണുന്നു..
മനസ്സിന്‍റെ താളമാണ്
ആവിഷ്കാരത്തിന്‍റേതും .
ആ മനസ്സിനു ഭ്രാന്ത് പിടിച്ചാലൊ...?
തൂലിക കൊണ്ട് എന്തും പടയ്ക്കാം -
എന്നാല്‍ അതിലെ നെല്ലും പതിരും തിരിച്ചറിയേണ്ടത് വായനക്കാരാണ്.
താങ്കള്‍ കൊച്ചനൂരിലെ എട്ടാം തറയുമായി ബന്ധ്മുള്ള ഹൈദര്‍ ക്കയുടെ മകനാണൊ.?
ഞാന്‍ തമന്‍ തുന്‍ ഹസ്സനാജിയുടെ അനുജന്‍റെ മകനാണ്.
വെട്ടി വീഴ്ത്തേണ്ട മരങ്ങളെക്കുറിച്ചല്ല, സ്വയം വീഴുന്ന മരങ്ങളെക്കുറിച്ചാണ്, ഈ വന്‍ മരങ്ങള്‍ നില നില്ക്കേണ്ടത് ആരുടെ ആവശ്യമാണ്?. തകര്‍ക്കപ്പെടേണ്ട ബിംബങ്ങളെക്കുറിച്ചല്ല, വന്‍മരങ്ങളുടെ വീഴ്ച്ചയില്‍ അടിയില്‍പ്പെട്ട് തകര്‍ന്നു പോകുന്ന ബിംബങ്ങളെക്കുറിച്ചാണ്..അതെ വ്യാകുലതകള്‍ പലതാണ്.
മരങ്ങള്‍ പടര്‍ന്നു പന്തലിക്കുമ്പോളും കാറ്റില്‍ മരം ഉലയുമ്പോളും മരത്തിനു കല്ലേര്‍ കൊള്ളുമ്പോഴും പ്രതിരോധിക്കേണ്ടത് മരത്തിന്‍റെ മാത്രം കടമായാണ്, ചില്ലകളില്‍ കൂടു കൂട്ടിയ കിളികള്‍ക്കോ കൊമ്പുകളില്‍ ഇഴഞ്ഞുല്ലസിച്ച പുഴുക്കള്‍ക്കോ തണല്‍ കൊണ്ട ജീവികള്‍ക്കൊ വേരുകളോട് വേദാന്തമോതിയ ചെറുബിംബങ്ങള്‍ക്കോ കാഴ്ച്ചയും ശബ്ദവും വരാത്ത നിമിഷങ്ങളാകും അത്. വീഴ്ച്ചകള്‍ക്ക് കാരണക്കാരായ ചിതലും ഇത്തിക്കണ്ണിയും അന്നും നിലംതൊടാതെ താങ്ങിനിര്‍ത്തേണ്ടവരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് വാചാലമാകും.
ബഷീര്‍ പേരുകൊണ്ടും എം.ടി നായര്‍ വാലുകൊണ്ടും രചന നടത്തിയില്ലെന്നെല്ലാവര്‍ക്കുമറിയാമെങ്കിലും, വാലും കൊമ്പും കുലുക്കിക്കളിക്കാന്‍ മാത്രം അറിയുന്നവര്‍ക്ക്, അതെടുത്ത് ആസനത്തില്‍ വെച്ച കളികാണാനിരിക്കാനാവില്ലല്ലോ? അവനവന്‍ ജീവിച്ച സാഹചര്യങ്ങളും രൂപകങ്ങളും അവന്‍റെ സൃഷ്ടിയില്‍ കടന്നു വന്നേയ്ക്കാം അവന്‍റെ മത വിശ്വാസങ്ങള്‍ പോലും. അതു കൊണ്ടു തന്നെ എം.ടി യോ ബഷീറോ ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടി മാത്രമുള്ളത് അല്ലെങ്കില്‍ അതിനായവര്‍ ശ്രമിച്ചു എന്ന് വരുത്തി തീര്‍ക്കുന്നത് മരം വെട്ടുകാരായ കാട്ടുകള്ളന്മാരെ മാത്രമേ സഹായിക്കൂ, സന്തോഷിപ്പിക്കൂ
നന്നായിരിക്കുന്നു
കണ്ടശനിയുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളിലും ഐറിസ് എന്ന റോബിയുടെ ബ്ലോഗിലെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും സെക്കുലറിസത്തിന്റെ പേരില്‍ കാട്ടികുട്ടുന്നത് 9/11നു ശേഷം അമേരിക്കന്‍ പ്രചരണ യന്ത്രങ്ങള്‍ തുരുതുരാ അടിച്ചിറക്കിയ ഇസ്ലാമികവിരുദ്ധതയുടെ ചില വേറിട്ട കാഴ്ച്ചകളാണു.
ഞാന്‍ ഒരു യത്തിംഖാനയില്‍ ജനിച്ച് ദീനിയായി വളര്‍ന്ന് അറബിനാടുകളില്‍ ജോലിചെയ്യുന്ന ഖുര്‍ ആനിലും ഹാദീസുകളിലും വിശ്വസിച്ചു ജീവിക്കുന്ന ഒരു മുസ്സല്‍മാനാണു. ചുരുക്കി പറഞ്ഞാല്‍ ഞാന്‍ എതു ജാതിയിലാണു പിറന്നതു എന്ന് അറിയില്ല. പക്ഷേ ഇന്നു കരുണാമയനായ അള്ളാവില്‍ ജീവിതം അര്‍പ്പിച്ചിരിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യകാലജീവിതം കുത്തഴിഞ്ഞതായിരുന്നു. കള്ളുകുടി മൂത്ത് അല്‍ക്കഹോളിസം ഉണ്ടാക്കിയ ഭ്രാന്ത് വരെ അദ്ദേഹത്തിനു കിട്ടി. ദൈവവിശ്വാസിയും ആയിരുന്നില്ല.
അങ്ങനെയുള്ള അദ്ദേഹം ജീവിതാന്ത്യത്തില്‍ ദീനിയായതാണു എല്ലാവര്‍ക്കും പ്രശ്നം. അദ്ദേഹം കരുണാമയനായ അള്ളാവില്‍ ജീവിത അര്‍പ്പിച്ചു. ഹാദീസുകളിലും പരിശുദ്ധ ഖുര്‍ ആനിലിലും പറഞ്ഞതൊക്കെ തന്നെയാണു അദ്ദേഹം പ്രബോധനത്തില്‍ എഴുതിയതു. പ്രബോധനത്തില്‍ ബഷീര്‍ എഴുതിയ ലേഖനങ്ങള്‍ പ്രസിദ്ധികരിക്കണം എന്നു തന്നെയാണു എല്ലാ ദീനികളായ മുസ്ലിമുകളുടെ ആഗ്രഹം.
ദയവായി ബഷീറിനെ വെള്ളയടിക്കല്ലേ. അദ്ദേഹം ഞങ്ങളുടെ പള്ളികളില്‍ നടത്തിയ മതപ്രസംഗങ്ങളില്‍ ലിംഗയോനിപൂജകരെയും ത്രിദൈവ/ബഹുദൈവ വിശ്വാസികളെയും വിമര്‍ശിച്ചിട്ടുണ്ടെന്നും, പ്രബോധനത്തിലെ ലേഖനങ്ങളിലും അതു തന്നെയാണു ചെയ്തതെന്ന് പ്രായമുള്ളവര്‍ പറയുന്നു.
പ്രബോധനത്തില്‍ വന്ന ലേഖനങ്ങളുടെ സമാഹാരം പ്രസിദ്ധികരിക്കുക എന്നത് ദീനിയായിരുന്ന ബഷീറിന് അദ്ദേഹത്തിന്റെ പുത്രന്‍ അനീസ് പണിയാവുന്ന ഏറ്റവും വലിയ സ്മാരകമായിരിക്കും. ഒരു ദീനി മുസ്ലിമിനെ കച്ചവടത്തിന്റെയും ഭൂരിപക്ഷ പ്രീണനത്തിന്റെയും(സെക്കുലറിസത്തിന്റെ മറ്റൊരു പേര്) പേരില്‍ വെറും ഒരു ‘എഴുത്തുകാരന്‍’ ആക്കല്ലെ.
ഇവിടുത്തെ കമന്റിനുള്ള മറുപടി അല്ലെങ്കില്‍ കൂടി ബ്ന്ധപ്പെട്ട വിഷയം ആയതു കൊണ്ട് ഇവിടെ പേസ്റ്റുന്നു. ഇത് ഇവിടുത്തെ ഇത് ഇവിടുത്തെ സംവാദത്തില്‍ ഇട്ടകമന്റ് ആണ്.
എനിക്കി പോസ്റ്റും, അതിലെ കമന്റുകളും വായിക്കുംബോള്‍ ഉയ്‌ര്‍ന്നു വരുന്ന ചോദ്യങ്ങളും എന്റെതായ ഉത്തരങ്ങളും ഇവിടെ ചേര്‍ക്കുന്നതിന് മുന്‍പ് ഒരു കാര്യം ഇവിടെ പ്രസ്തവ്യം ആണെന്ന് തോനുന്നു. അത് ജമാ ആത്തെ ഇസ്ലാമി എന്ന സംഘടനയുടെയും, അതുയര്‍ത്തുന്ന വിശ്വസപരവും-ബഹുസംസ്ക്കാരികമായ ചില പുറം തിരിയലുകളോടും കടുത്ത എതിര്‍പ്പുള്ള വ്യക്തിയാണ് ഞാന്‍. ഇസ്ലാമീക മതത്തിനകത്ത് നടക്കുന്ന ആശയ പരമായ സംവാദമുഖങ്ങളില്‍ ജമാ ആത്ത്, മുജാഹിദ് തുടങ്ങിയ സംഘടനകളുടെ പ്രതിപക്ഷത്ത് നില്‍ക്കുന്ന ഒരു വ്യക്ത്യ എന്ന എന്റെ അടിസ്ഥാനത്തിന് അടിവരയിട്ടു കൊണ്ട് പറയട്ടെ ഞാന്‍ ഒരു സുന്നി ആശയക്കാരനും എന്റെ രാഷ്ട്രീയം എന്റെ ജീവിത നിലപാടുകള്‍ കൊണ്ടാണ് ഞാന്‍ അടയാളപ്പെടുത്തുനത്.
റോബിയെയും, രാജിവിനെയും, സനാതനെയും മറ്റും ബ്ലോഗുകളില്‍ വായിക്കുംബോള്‍ തോനുന്ന ആ ആര്‍ജവം ഇസ്ലാം കടന്നു വരുംബോള്‍ നഷ്ടപ്പെടുന്നുണ്ടോ എന്ന തോന്നല്‍ കൂടിയാണ് ഈ കുറിപ്പ്. കാരണം നിങ്ങളെ അറിയാന്‍ ശ്രമിക്കുംബോള്‍ ചിലയിടത്ത് അനുഭവപ്പെടുന്ന ആ ഇരുട്ട് വേദനജനകമായതു കൊണ്ടാവാം. ചിലയിടത്ത് ചിലയിടങ്ങളില്‍ മാത്രം ഹൈജാക്ക് ചെയ്യപ്പെടുന്ന ആശയങ്ങളുടെ നിലവിളികള്‍ ജീവിതത്തില്‍ നിറയുന്നത് കൊണ്ടാവാം സഹോദരങ്ങളെ ക്ഷമിക്കുക...
1. ഈ പോസ്റ്റില്‍ ചൂണ്ടി കാട്ടുന്ന മുസ്ലീം സമൂഹത്തില്‍ വളരെ ചെറിയ ഒരു വിഭാഗം ആളുകള്‍ അനുവര്‍ത്തിച്ചിരുന്ന അനാചരങ്ങള്‍ക്കെതിരെ ശബ്ദിച്ച ബഷീര്‍ വന്മരവും, അതേ ബഷീര്‍ തന്നെ മറ്റു മതങ്ങളില്‍ നടക്കുന്ന അനചാരങ്ങളെ അന്ധവിശ്വസങ്ങളെ എതിര്‍ക്കുംബോള്‍ എന്തുകൊണ്ട് വിഗ്രഹങ്ങള്‍ ഉടയുകയും, വന്മരത്തിലെ പോടുകള്‍ തിരയുകയും ചെയ്യുന്നു ?.
2. പകല്‍ വെളിച്ചം പോലെ തെളിയുന്ന ഈ ഇരട്ട താപ്പിനെ എന്നെ പോലുള്ളവര്‍ വിളിക്കേണ്ടത് ?.
3. അതോ ഇരയും വേട്ടകാരും തമ്മിലുള്ള അന്തരം മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ ഇവിടെയും കണക്കാക്കപെടുന്നത് ?
4.ഇനി ബഷീറിന്റെ വിമര്‍ശനത്തില്‍ ഒരു കഴംബും ഇൂല്ല്ലെന്നാണോ നിങ്ങള്‍ കരുതുന്നത് ?
5. സാഹ്യത്യ ക്രതികളെയും കഥാപാത്രങ്ങളുടെ ഒരു മൂളല്‍ പോലും തലനാരിഴകീറി പരിശോധിച്ച് അതില്‍ നിന്ന് അര്‍ഥതലങ്ങളുടെ ബിംബകല്‍പ്പനകളിലേയ്ക്ക് ഊളിയിടുന്ന നിങ്ങളെ പോലുള്ള ബുദ്ധിമാന്‍ മാര്‍ എന്തു കൊണ്ടാണ് അദ്ധേഹം പറഞ്ഞ വാക്കുകളിലെ യാഥാര്‍ത്യത്തിന്റെ തൊലിപ്പുറമുള്ള പരിശോധനപോലും നടത്താതെ കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്നത് ?
അതും ബ്ലോഗു പോലുള്ള സര്‍വ്വതന്ത്ര ചോദ്യം ചെയ്യലുകള്‍ അവശേഷിക്കുന്നൊരിടത്ത്.
ഞാനധികം പറയുന്നില്ല ബഷീര്‍ പറഞ്ഞത് അരോഗ്യകരമായ വിമര്‍ശങ്ങളുടെ ഭൂമികയില്‍ നിന്നു കൊണ്ട് സംസാരിക്കുംബോള്‍ അദ്ധേഹം പരമാര്‍ശിച്ച വിശയങ്ങളില്‍ യുകതി ഹീനമായ പല മേഖലകള്‍ക്കപ്പുറം അദ്ധേഹത്തിന് പിന്തുണ പ്രഖ്യപിക്കുന്നത് ഖുര്‍ ആന്‍ മാത്രമല്ല മറിച്ച് വേദങ്ങളും ഉപനിഷത്തുക്കളും, ഗീതയും, ബൈബിളും തന്നെയാണ്. ബഷീര്‍ എന്ന വ്യക്ത്യ പരമാര്‍ശിച്ച ആ കാര്യങ്ങളെ സാധൂകരിക്കുന്ന രണ്ടു ഉദ: ചൂണ്ടി കണിച്ചു കൊണ്ട് ഞാന്‍ നിറുത്താം.
ബഷീറിന്റെ വാക്കുകള്‍.
1. മാനവരാശിയുടെ ഇരുളടഞ്ഞ കാലഘട്ടം. ധാര്‍മ്മികബോധം നശിച്ചു. പടിപടിയായി മാനവരാശിയെ ഉയര്‍ത്താന്‍ നിയുക്തരായ പ്രവാചകന്‍മാരുടെ ഉപദേശങ്ങള്‍ പാടെ മറന്നു. പലരും അതെല്ലാം വളച്ചൊടിച്ചു. ഒരുപാട് നുണകളും വൃത്തികേടുകളും കൂട്ടിച്ചേര്‍ത്തു. തിന്മയുടെ താണ്ഡവനൃത്തം. ഏകദൈവമായ അല്ലാഹുവിനെ ചിലര്‍ മൂന്നായി ഭാഗിച്ചു. മൂനു ദൈവങ്ങള്‍. ചിലര്‍ നൂറായി ഭാഗിച്ചു. നൂറു ദൈവങ്ങള്‍! പിന്നെ ഉഗ്രമൂര്‍ത്ത്ഗിയായ പെണ്‍ദൈവങ്ങള്‍...(ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ ഭാഗം 2, പേജ് 1490)
2. എങ്ങു എന്തും ദൈവങ്ങള്‍. സ്ത്രീപുരുഷന്മാരുടെ ഗുഹ്യപ്രദേശങ്ങള്‍ പൂജിക്കല്‍...
3.എന്താണു നമ്മുടെ കല? മനസ്സിന്റെ അപഥസഞ്ചാരം, ധാര്‍മികാധഃപതനം, ആസ്വാദനത്തിന്റെ വിഭ്രാന്തി. ലൈംഗികാരജാകത്വം, സുഖാഡംബരങ്ങളുടെ അനിയന്ത്രിതത്വം, പഴയ തെറ്റുകള്‍ ആവരണം ചെയ്യുവാനുള്ള കുതന്ത്രം. ബിംബാരാധനയെ നിരാകരിക്കുകയും അപലപിക്കുകയും ചെയുന്ന വഴി ഖുര്‍-ആന്‍ കലാസൌധത്തിന്റെ പകുതിയും തകര്‍ത്തു കഴിഞ്ഞിരിക്കുന്നു... (ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ ഭാഗം 2, പേജ് 1538)
1. ഈശാവാസ്യോപനിഷത്ത്.(ശ്ലോകം 12)
അന്‌ധം തമ: പ്രവിശാന്തിയെ സംപൂതി മുപാസതെ തതോഭൂയ ഇവ തേ തമോ യ ഉ സംഭൂത്യം രതാ.
( നശ്വരങ്ങളായ ദേവ പിത്ര് മാതാവാദികളെ ഉപാസിക്കുന്നവന്‍ അജ്ഞാനമാകുന്ന ഘോരാന്‌ധകാരത്തില്‍ പതിക്കുന്നു, അവിനാശിയായ പര്‍മാത്മാവിനെക്കുറിച്ച് മ്യഥ്യാഭിമാനത്തോടു കൂടിയായിരിക്കുന്നവരും ഘോരന്‌ധകാരത്തില്‍ തന്നെ പതിക്കുന്നു.)
ഈ വാചകങ്ങള്‍ വായിക്കുന്ന ഏത് സത്യസന്ധനായ മനുഷ്യനാണ് ലിംഗളെയും, വിഗ്രഹങ്ങളെയും, മുപ്പത്തി മുക്കോടി ദൈവങ്ങളെയും അരാധിക്കാന്‍ കഴിയുക. അത് തന്നെയല്ല ബഷീറും പറഞ്ഞത്.
2. ഫരിസോയരിലെ ഒരു നിയംജ്ഞന്റെ എല്ലാറ്റിലും പ്രധാനപ്പൊട്ടകല്‍പ്പന ഏതാകുന്നു എന്ന ചോദ്യത്തിന് ഉത്തരമായി യേശു പറഞ്ഞു:
"ഇതാണ് ഒന്നാമത്തെ കല്‍പ്പന ഇസ്രായിലേ കേള്‍ക്കുക നമ്മുടെ ദൈവാമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്. നിന്റെ ദൈവമായ കാര്‍ത്തവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ അത്മാവോടും പുര്‍ണ്ണ മനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടി നീ സ്നേഹിക്കുക" (മാര്‍ക്കോസ് 12: 29: 30)
ഈ വാക്കുകള്‍ വായിക്കുന്ന ഒരു കൃസ്ത്യന്‍ സുഹൃത്തിന് എങ്ങിനെയാണ് ദൈവത്തെ മുന്നാക്കി ഭാഗിക്കാന്‍ കഴിയുക,. അത് വെറും പത്രോസിയന്‍ ജല്‍പ്പനങ്ങളായി മാത്രമേ കാണാന്‍ കഴിയൂ.
(ഇത് വെറും ഓരോ ഉദ: മാത്രം ഇതൊരു ആരോഗ്യപരമായ സംവാദ കൊടുക്കല്‍ വാങ്ങലുകളിലേയ്ക്ക് തയ്യറാണെങ്കില്‍, സത്യമാണ് തേടുന്നതെങ്കില്‍ നമുക്ക് തുടരാം എന്നോര്‍മ്മപ്പെടുത്തട്ടെ സഹോദരങ്ങളെ.)
ഇത് പറയുന്നത് മുസല്‍മാനയി ജനിച്ച് എന്നാല്‍ മുസല്‍മാനായി മാത്രം ജീവിക്കാത്ത ബഷീര്‍ ആണ്. തെരുവുകളിലൂടെ, അംബലങ്ങളിലൂടെ, മസ്ജിദുകളിലൂടെ, ജീവിതത്തിന്റെ വൃത്തികെട്ട അഴുക്കുകളിലൂടെ, സന്യാസത്തിന്റെ പുണ്യങ്ങള്‍ പൂക്കുന്ന ഹിമാലയ ശ്രംഗങ്ങളിലെ ഗുഹ വാസികളായ സന്യസ ജീവിതങ്ങളിലൂടെ, സുഫീ ചിന്തകളിലൂടെ അങ്ങിനെ അങ്ങിനെ ജീവിതത്തിലൂടെ അതിന്റെ കാലങ്ങളിലൂടെ പ്രയാണം ചെയ്ത ഒരു പച്ച മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അയാള്‍ നേടിയ അറിവുകളെ ആറ്റികുറുക്കി ജീവിത സായഹ്നത്തില്‍ വിളിച്ചു പറഞ്ഞ വാക്കുകള്‍ക്ക് ഒരോ ചങ്ങലയില്‍ നിന്ന് ചിതറി തെറിച്ച മാനവ സമൂഹം എന്ന കണ്ണികളെ ഒരുമിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന അര്‍ഥതലങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം അല്ലാതെ അത് ഭര്‍സനമോ കണ്ണുകാണാത്ത മതാന്ധതയോ അയിരുന്നില്ല എന്നതാണ് സത്യം
നിറുത്തട്ടെ.
ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)
Post a Comment