സുകുമാരന്‍ അഞ്ചരകണ്ടിയുടെ പോസ്റ്റും എന്റെ മറുപടിയും
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
എന്ത് തന്നെയായാലും അവര്‍ ഇസ്ലാം മതം സ്വീകരിച്ച് സുരയ്യ ആയത് അവര്‍ക്ക് പറ്റിയ ഒരു പാളിച്ച തന്നെ ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം . സര്‍വ്വസ്വതന്ത്രമായ ഒരു സാംസ്ക്കാരികതയാണ് ഹൈന്ദവത എന്നത് . ആരെന്ത് പറഞ്ഞാലും ഹൈന്ദവത എന്നത് ഒരു മതം ആവുകയില്ല . അപരിമിതമായ വ്യക്തിസ്വാതന്ത്ര്യമാണ് ഹിന്ദുസമൂഹം അനുഭവിക്കുന്നത് . ചിന്താശീലര്‍ പ്രത്യേകിച്ചും മാധവിക്കുട്ടിയെ പോലുള്ളവര്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് മാനവികതയുടെ സാര്‍വ്വലൌകികതയില്‍ വിലയം ചെയ്യുകയായിരുന്നത് വേണ്ടിയിരുന്നത് . ഇവിടെ ഹിന്ദു എന്നത് ഒരു മതം അല്ലായ്കയാല്‍ നാം ഹൈന്ദവര്‍ ജന്മനാ ഒരു മതത്തിലും പെടാത്തവരും തുടര്‍ന്നും മതരഹിതരുമാണ് . ആ ഒരു സ്വാതന്ത്ര്യം അനുഭവിക്കുന്നയിടത്ത് നിന്നാണ് ഒരു മതത്തിന്റെ പാരതന്ത്ര്യത്തിലേക്ക് അവര്‍ സ്വയം ചെക്കേറിയത് . അവര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഒരു വിഷമവൃത്തത്തില്‍ അകപ്പെട്ടുപോയത് കൊണ്ടാണ് അവര്‍ക്ക് നാട് വിട്ട് പോകേണ്ടി വന്നത് എന്നാണെന്റെ തോന്നല്‍ . അതവര്‍ക്ക് തുറന്ന് പറയാനും കഴിയില്ല . ഇസ്ലാം മതത്തിന്റെ വേലിക്കെട്ടുകളില്‍ സ്വയം തളച്ചിടപ്പെടന്‍ അവര്‍ക്ക് കഴിയുകയില്ല തന്നെ !
February 25, 2008 3:00 PM}
http://vijayalokam.blogspot.com/2008/02/blog-post_24.html
സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു പക്ഷെ അത് പൗബ്ലിഷ് ആയിട്ടില്ല അത് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതിനു മുകളില്‍ കൊടുത്ത ബ്ലോഗുകളില്‍ പോയാല്‍ എന്ത് കൊണ്ട് ഇങ്ങിനെ ഒരു പോസ്റ്റ് എന്നതിന് ഉത്തരം ലഭിക്കും.
നിങ്ങള്‍ പറയുന്നത് ശുദ്ധ ഭോഷ്ക്കാണ് സുഹൃത്തെ. മതങ്ങള്‍ തന്നെയാണ് മനുഷ്യനെ ഇന്ന് നിലനില്‍ക്കുന്ന ഈ സംസ്ക്കാരിക പരബര്യത്തിലെയ്ക്ക് എത്തിച്ചത് എന്ന് ലൊകത്ത് ജീവിക്കുന്ന പല നരവംശ ശാസ്ത്രജ്നരും നീരീക്ഷിച്ചിട്ടുണ്ട്.ദൈവത്തെ നിഷേധിക്കാനും മതം മനുഷ്യചരിത്രത്തില്‍ യാതൊന്നു മല്ലെന്നും പ്രഖ്യപിച്ച് ശാസ്ത്രത്തിന്റെ ലേബലില്‍ 19 നൂറ്റാണ്ടില്‍ ഉദയം ചെയ്ത ഡാര്‍വ്വനിസം എന്ന ആട്ടിന്‍ തോലിട്ട ചെന്നായ അയിരുന്നു മത വൈരങ്ങളുടെയും മുതലാളിത്തതിന്റെ കൊടും വഞ്ചനകളുടെ ഫലമായി ഉണ്ടായ രണ്ട് ലോക മാഹായുദ്ധങ്ങളുടെയും യഥാര്‍ത്ത സുത്രധാരന്‍ എന്ന് നീരിക്ഷിച്ച ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായ ഒരു പുസ്തകം( Robertt wright, the moral Animal, vintage books, newyork: 1994 P.7) ഇത് നിങ്ങള്‍ക്ക് ഉപകാരപെടുമോ എന്നെനിക്കറിയില്ല കാരണം സത്യസന്ധമായ ജീവിത ഇടപൊടലുകള്‍ നടത്തുന്നവര്‍ക്കാണ് തുറന്ന മനസ്സുണ്ടാവുകയുള്ളു.
മതങ്ങളെ ഒന്നടങ്കം അക്ഷേപിക്കുന്നതിന് മുന്‍പ് അദ്യം അത് എന്താണ് എന്നു പഠിക്കാന്‍ ശ്രമിക്കൂ, അതുമല്ലെങ്കില്‍ എന്തിലാണ് താങ്കള്‍ വിശ്വസിക്കുന്നത് എങ്കില്‍ അതിനെ കുറിച്ച് പഠിക്കാന്‍ ശ്രമിക്കൂ എന്ന് അഭ്യാര്‍ഥിക്കുന്നു. വീണ്ടും നിങ്ങള്‍ ആന മണ്ടത്തരം ആണ് വിളംബുന്നത്. ആദ്യം ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം പഠിക്കു സുഹൃത്തെ, ഇന്ധ്യയില്‍ താമസിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ ഗ്രീക്ക്-ലാറ്റിന്‍-അറബിപദ ഉച്ചാരണ സംസ്ക്കാരിക പിന്‍ബലത്തില്‍ കിട്ടിയ ഒരു വാക്കാണ്. ഹിന്ദു എന്നുള്ളത് അല്ലാതെ ഭാരതിയമായ പൈതൃകമല്ല അതിന്നുള്ളത്. ആ അര്‍ഥത്തില്‍ വിവക്ഷിക്കുംബോള്‍ ഇന്ധ്യയില്‍ ജീവിക്കുന്ന ഒരോരുത്തരും ഹിന്ദുവാണ്. കണ്ണുതുറന്നാല്‍ കാണാന്‍ കഴിയുന്നത് മുസല്‍മാനായ ഞാന്‍ ചെന്നെത്തുന്ന ഒരു പ്രാപിത പിത മഹന്‍ വല്ല പറയനോ, പാണനോ, ആശാരിയോ ആവാം( വല്ല ബ്രഹ്മണനോ നായരൊ ആവാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു, കാരണം വല്ല ചൂഷകനൊ, മാനവ ദ്രോഹിയോ ആയിരുന്നെങ്കില്‍ അതിന്റെ ജിനുകള്‍ എന്നില്‍ ഉണ്ടാവുമല്ലൊ എന്നൊരു ഭയം അങ്ങിനെ യാണെങ്കില്‍ തന്നെ ഒരു സാത്ത്വികനവട്ടെ എന്നും).
പിന്നെ എവിടുന്നാണ് നിങ്ങള്‍ക്ക് അബ്രാഹ്മണരായ ഹിന്ദുക്കള്‍ക്ക് മതമില്ല എന്ന് കിട്ടിയത്. മതം എന്നതിന്റെ നേരാര്‍ഥം വിശ്വസം എന്നാണ്. സൂര്യനെയും, ചന്ദ്രനെയും, പാബിനെയും, എലിയെയും എന്തിന് ഈ പ്രപഞ്ചത്തിലെ സൃഷ്ടാവിന്റെ ദ്ര്ഷ്ടാന്തങ്ങളായ മുപ്പ്ത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവരും, തങ്കളുടെ ജീവിതത്തില്‍ അവക്ക് സ്വധീനം ചെലുത്താന്‍ കഴിൂയും എന്നു വിശ്വസിക്കുന്നവരണെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിയൊന്നും അവശ്യമില്ല. കാഴ്ചയുള്ളകണ്ണും സത്യം അംഗീകരിക്കാനുള്ള സന്മനസ്സും മതി. ഹാര്‍ഷ ഭാരത സംസക്കാരമെന്ന പാരവരത്തില്‍ നിങ്ങള്‍ പറഞ്ഞുവന്ന ചാര്‍വാക കാഴ്ചപാടും ഉണ്ട് എന്നു മാത്രം പക്ഷെ എത്രാപേര്‍ ചിന്തിക്കൂ സുഹൃത്തെ തലച്ചോറു കൊണ്ട് അറിയാന്‍ ശ്രമിക്കൂ ഹൃദയം കൊണ്ട്. പിന്നെ ഫോസിലുകളുടെയും, ലോക ചരിത്ര സംസക്കാരിക ഉല്‍ഖനനങ്ങളുടെയും 3000 വര്‍ഷത്തിനപ്പുറമുള്ള നമ്മുടെ സംസ്ക്കാരിക പൈതൃകമായ ഉപനിഷത്തുകളുടെയും, വേദങ്ങളുടെയും, ബൈബിളിന്റെയും, ഖുര്‍ ആനിന്റെയും, തുടങ്ങി വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥനത്തില്‍ ഒരെ ഒരു വിശ്വസം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അത് ഏകദൈവ വിശ്വസം ആണെന്നും നിഷ് പ്രയാസം തെളിയീക്കാന്‍ കഴിയും, മറ്റു പലതും നിങ്ങള്‍ പറഞ്ഞപോലെ സ്വര്‍ഥതാല്‍പര്യതിഷ്ടിതമായി ചേര്‍ക്കപ്പെട്ടതാണ്. ഓരോ സുചകങ്ങള്‍ ഞാനിവിടെ കൊടുക്കാം, സമയ പരിധി, ഒരു പ്രശ്നമാണല്ലൊ? ?
1. ഇന്ന് ലോകത്ത് കണ്ടെത്തിയിട്ടുളതില്‍ വെച്ച് എറ്റവും പുരാതന സംസ്ക്കാര്‍ം വെച്ച് പുലര്‍ത്തുന്നത് ആസ്ടേലിയയില്‍ കാണപെടുന്ന ഒരു അദിവാസി വര്‍ഗ്ഗമാണ്. അവരോട് ദൈവത്തെ കുറിച്ച് ചോദിച്കാല്‍ അവര്‍ പറയുക , ഉംഗുലുഗുലു,
അതിനര്‍ഥം തികച്ചു വ്യത്യസ്തമായ അസ്തിത്വമുള്ള ഏകന്‍ എന്നാണ്.
2. ഈശാവാസ്യോപനിഷത്ത്.(ശ്ലോകം 12)
അന്‌ധം തമ: പ്രവിശാന്തിയെ സം പൂതി.മുപാസതെ
തതോഭൂയ ഇവ തേ തമോ യ ഉ സംഭൂത്യം രതാ.
( നശ്വരങ്ങളായ ദേവ പിത്ര് മാതാവാദികളെ ഉപാസിക്കുന്നവന്‍ അജ്ഞാനമാകുന്ന ഘോരാന്‌ധകാരത്തില്‍ പതിക്കുന്നു, അവിനാശിയായ പര്‍മാത്മാവിനെക്കുറിച്ച് മ്യഥ്യാഭിമാനത്തോടു കൂടിയായിരിക്കുന്നവരും ഘോരന്‌ധകാരത്തില്‍ തന്നെ പതിക്കുന്നു.)
3. ഫരിസോയരിലെ ഒരു നിയംജ്ഞന്റെ എല്ലാറ്റിലും പ്രധാനപ്പൊട്ടകല്‍പ്പന ഏതാകുന്നു എന്ന ചോദ്യത്തിന് ഉത്തരമായി യേശു പറഞ്ഞു:
"ഇതാണ് ഒന്നാമത്തെ കല്‍പ്പന ഇസ്രായിലേ കേള്‍ക്കുക നമ്മുടെ ദൈവാമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്. നിന്റെ ദൈവമായ കാര്‍ത്തവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ അത്മാവോടും പുര്‍ണ്ണ മനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടി നീ സ്നേഹിക്കുക" (മാര്‍ക്കോസ് 12: 29: 30)
4. "പറയുക അവന്‍ ഏകനാകുന്നു, അവന്‍ പരാശ്രയം അവശ്യമില്ലാത്തവനും എല്ലാവര്‍ക്കും അശ്രയമായിട്ടുള്ളവനുമകുന്നു, അവന്‍ പിതവോ പുത്രനോ അല്ല, അവന് തുല്ല്യമായി ആരും തന്നെ യില്ല. (ഖുര്‍ ആന്‍ 112: 1..4)
താങ്കളോട് ഒരു ചോദ്യം തികച്ചും ഏകമായി അതായത് ഒന്ന് എന്ന അര്‍ഥത്തില്‍ എന്തെങ്കിലുമെന്ന് കാണിച്ചു തരാന്‍ കഴിയുമോ ? സൂക്ഷമ പ്രപഞ്ചത്തില്‍ നിന്നോ സ്ഥൂല പ്രപഞ്ചത്തില്‍ നിന്നോ ?
നിങ്ങളുടെ മറ്റൊരു കാഴ്ചപാടിലെ പിശക്
മതത്തില്‍ ചേരുന്നത് കൊണ്ട് അവനവനു തന്നെയാണു നേട്ടം അവനു ജീവിക്കാന്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കുന്നു. ശരിയായ ഒരു വിശ്വസത്തില്‍ മനസ്സിലാക്കുന്ന ഒരു വ്യകത്യ അവന്റെ എല്ലാ ചലനങ്ങളും നീരീക്ഷിക്കുന്ന ഒരു നാഥാനുണ്ടെന്നും ജീവിതത്തില്‍ പറയുന്ന, ചെയ്യുന്ന ഒരോകാര്യത്തിന്നും നാളെ രക്ഷിതാവിനോട് മതിയായകാരണം ബോധ്യപ്പിക്കേണ്ടി വരും എന്നുള്ളത് കൊണ്ട് സൂക്ഷമതയോടെ ജീവിക്കാന്‍ അവന്‍ മനസ്സികമായി നിര്‍ബധിതനായി തീരുന്നു.
താങ്കളുടെ വിശ്വസപ്രകാരം വയറുവിശന്നാല്‍ ആരുടെ ഭക്ഷണവും കവര്‍ന്നെടുക്കാം കാരണം അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണത്തിലെ പ്രോട്ടിനും വൈറ്റമിനും കവര്‍ന്നെടുത്ത ഭക്ഷണത്തിലെതിന്നും വ്യത്യാസം ഒന്നും കാണില്ല. ഞെരംബുകള്‍ക്ക് ചൂടുപിടിച്ചാല്‍ എത് ശരീരത്തെയും പ്രാപിക്കാം അവിടെ ബന്ധങ്ങളൊ മുല്ല്യങ്ങളൊ അല്ല പ്രശ്നം ആവശ്യം മാത്രമാണ്. അങ്ങിനെ അങ്ങിനെ പറഞ്ഞു ചെല്ലുംബോള്‍ കംബോളത്തിന്റെ രാക്ഷസമുഖവുമായി നില്ലക്കുന്ന മുതലാളിതത്തെ നമുക്കു കണ്ടെത്താന്‍ കഴിയും.
നീണ്ടു നീണ്ടു പോകുന്നത് കൊണ്ട് ചുരുക്കെഴുത്തിനുള്ള എന്റെ പ്രപ്തിക്കുറവിനെ അംഗീകരിച്ചു കൊണ്ടും ഞാന്‍ ചുരുക്കുന്നു.
അവസാനമായി നിങ്ങള്‍ സുചിപ്പിച്ച അസഹിഷ്ണുതയുടെ കാര്യംവിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട് അവഹേളിക്കാന്‍ ഇല്ല. അവഹേളിച്ചതിനാലാണ് ഞാന്‍ മറുപടി പറയാന്‍ നിര്‍ബന്ധിതനായത്. വിമര്‍ശനത്തിന്റെയും, അവഹേളനത്തിന്റെയും വ്യത്യാസം ഞനിവിടെ കുറിക്കാം. ഒരു സ്ത്രീയെ ചൂണ്ടി ( നിങ്ങള്‍ക്ക് എറ്റവും അടുപ്പമുള്ള ഒരാള്‍ എന്നു കരുതു) അവരുമായി അടുക്കരുത് നിങ്ങള്‍ക്ക് മാരക രോഗം വരും എന്നു ഞാന്‍ പറഞ്ഞാല്‍ അത് അവഹേളനം.
അതേ സമയം അവര്‍ ഒരുചീത്ത സ്ത്രീ അണെന്നതിന്ന് തെളിവുണ്ടെന്നും ഇടപെട്ട ഇന്ന ഇന്ന ആള്‍ക്കാര്‍ക്ക് മാരകരോഗം വന്നിട്ടുണ്ട് എന്ന് ഞാന്‍ സമര്‍ഥിച്ചാല്‍ അത് വിമര്‍ശനം
അതുമല്ലെങ്കില്‍ നിങ്ങള്‍ ഉദേശിച്ച രീതിയില്‍നമ്മുടെ എ. ആര്‍ റഹ്മാന്‍ മുസ്ലീമായതിനു ശേഷം പ്രതിഭയെല്ലാം നശിച്ച് വിട്ടിലിരിക്കേണ്ടി വന്നു എന്നോ അല്ലെങ്കില്‍ കടമനിട്ട ഹിന്ദു വായത് കൊണ്ട് അഗോള പ്രശസ്താനായി( എ ആര്‍ റഹ്മാന്റെ കാര്യത്തില്‍ നേര്‍ വിപരീതം ആണെങ്കിലും ) എന്നോ അതുമാതിരി എന്തെങ്കിലും എഴുതിയിരുന്നെങ്കില്‍ ഞാന്‍ തങ്കളുടെ ഉദേശ ശുദ്ധിയെ ഞാന്‍ സംശയിക്കില്ലായിരുന്നു. അതല്ലല്ലൊ താങ്കള്‍ ചെയ്തത്.
നിറുത്തുനു സുഹൃത്തെ വിമര്‍ശനം അത് നല്ല ഉദേശത്തോടെയാണെങ്കില്‍ സ്വഗതാര്‍ഹം തന്നെ. പക്ഷെ ഇതങ്ങിനെ യായിരുന്നില്ല എന്ന് താങ്കളുടെ മനസാക്ഷിക്കും താങ്കളെ വായിക്കുന്ന എല്ലവര്‍ക്കുമറിയം.
വിമര്‍ശിക്കു സ്വഗതം പക്ഷെ അത് എന്താണ് എന്ന് പഠിച്ചതിന്നുശേഷം മാത്രം മതി സുഹൃത്തെ സത്യ സന്ധമായ ഇടപെലുകള്‍ കൊണ്ട് ഈ ബ്ലോഗ് താളുകള്‍ ധന്യമാവട്ടെ എന്ന് ജഗദീശ്വരനോട് പ്രര്ഥിച്ചു കൊണ്ട് നിരുത്തുന്നു.
Tuesday, February 26, 2008
മതം, മാധവികുട്ടി, ഒരു വിമര്‍ശനം
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 2/26/2008 02:42:00 PM 42 comments
Labels: മാധവികുട്ടി, വിമര്‍ശനം
Sunday, February 24, 2008
നിഴലുകളെ പ്രണയിച്ചവര്‍
വീണ്ടും വീണ്ടും കണ്ണാടി നോക്കിയവര്‍
മുഖകുരുവിനെയോര്‍ത്ത് ഉറക്കം കളഞ്ഞവര്‍
വിമര്‍ശനങ്ങളെ വെറുത്തവര്‍
തേന്‍ പുരട്ടിയ വാക്കുകളെ സ്നേഹിച്ചവര്‍
പരസ്പരമുള്ള സോപ്പുതേക്കലില്‍ അഭിരമിച്ചവര്‍
നിഴലുകളെ ഭയന്നവര്‍
നിഴലുകളുടെ കാലു മാറ്റങ്ങളില്‍ മനംതകര്‍ന്നവര്‍
ഉള്ളതിന്റെ മൂല്ല്യം കാണാത്തവര്‍
ഇല്ലാത്തതിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെട്ടവര്‍
ദീക്ഷയും കണ്ണില്‍ ദീനതയും പേറിയവര്‍
ഒരു മുഴം കയറില്‍, വിഷകുപ്പികളില്‍ തീര്‍ന്നവര്‍
മദ്യത്തിന്റെ, കഞ്ചാവിന്റെ മയക്കങ്ങളില്‍ ജീവിച്ചവര്‍
അവര്‍
ജീവിതത്തെ സ്നേഹിച്ചവര്‍
ജീവിതമെന്തെണെന്നറിയാന്‍ ശ്രമിക്കത്തവര്‍
ജീവിച്ചു കൊതി തീരാത്തവര്‍
ഏയ് ശ്ശ്ശ്ശ്......
കുറിപ്പ് തീരുന്ന സമയത്ത്
പിന്‍ വിളിയിലാരെന്ന് തിരയുംബോള്‍
നാലുമണിവെയിലിന്റെ ബലത്തില്‍
പുരപുറം കയറിയ നിഴല്‍
പരിഹാസത്തിന്റെ കത്തി കൊണ്ട് നെഞ്ചില്‍ വരഞ്ഞ്
പിളര്‍ന്ന മുറിവില്‍ മുളകു പൊടിയെറിഞ്ഞ്
ഒരു പിന്‍ ചോദ്യം
സ്വയം കുറിച്ചിട്ട വാക്കുകളുടെ കണ്ണാടിയില്‍
സ്വമുഖം തെളിയുന്നുവോ ?
ഇല്ലെങ്കില്‍ താങ്കളെന്നോട് സംവദിക്കോണ്ടി വരും.
[അത്മഗതം: ഛെ.. പോസ്റ്റ്ചെയ്യാന്‍ തുടങ്ങുന്ന സമയത്ത് ഈ നിഴലിന്റെ ഒരു പിന്‍ വിളി. അല്ലെങ്കിലെ കമാന്റ് സ്ക്കൊ കുറവ എന്തചെയ്യ്. ഹോ സോപ്പുതേപ്പിക്കലിന്റെ ഒരു സുഖം ആാാാ....ഹ്ഹൂൂ വല്ലാത്ത നീറ്റല്‍, മുറിവ് പഴുക്കുമോ ആവോ ?]
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 2/24/2008 11:22:00 AM 9 comments
Tuesday, February 12, 2008
നിറ കണ്ണുകളൊടെ നീ നീട്ടിയ മിഠായിയുടെ മധുരം
നിന്റെ കണ്ണുകള്‍ എന്റെ കണ്ണുകളുമായി കോര്‍ത്ത നിമിഷം
എന്റെ നെഞ്ചില്‍ ഒരു മിന്നല്‍ പിണര്‍ ഉയിര്‍ന്നതും
പരിസരബോധത്തിന്റെ മതിലുകളടര്‍ന്നതും
എന്ത് കൊണ്ടാണെന്നനിക്കറിയില്ലായിരുന്നു.
അന്നു രാത്രിയില്‍
മായാവി കഥയിലെ രാജുവും
കപീഷിന്‍ കഥയിലെ ദൊപ്പയ്യയും
ചൂണ്ടലില്‍ കുരുങ്ങുന്ന വലിയ വരാലും
വരണ്ടുണങ്ങിയ പാടത്ത്
ചെരുപ്പുകള്‍ അടയാളം വെച്ച പോസ്റ്റില്‍
സ്വന്തം കാലില്‍ നിന്നു പിറക്കുന്ന ഗോളുകള്‍ക്കും പകരം
നിന്റെ ചിരിക്കുന്ന മുഖം മാത്രം
രാത്രിയുടെ ഇരുട്ടില്‍
ഉറക്കംവരാത്തകണ്ണുകളില്‍
നര്‍ത്തനമാടിയതെന്തിനായിരുന്നു.
ക്ലസ്സ് മുറിയുടെ നര്‍മ്മങ്ങളില്‍
ടീച്ചറുയര്‍ത്തും ചോദ്യത്തിന്‍ പരീക്ഷണങ്ങളില്‍
സ്വസ്ഥതയുടെ അസ്വസ്ഥയുടെ ബെല്‍ സമയങ്ങളില്‍
നമ്മുടെ കണ്ണുകള്‍ പരസ്പരം തേടി ചെന്നെതെന്തിനായിരുന്നു.
നീ വരാന്‍ വൈകും ദിനങ്ങളില്‍
നിന്റെ ബെഞ്ചിടത്തിലെയ്ക്ക്
വാതിലിന്‍ പടിയിലെയ്ക്ക്
പ്രത്യശയുടെ നോട്ടമയച്ചതെന്തിനായിരുന്നു.
വെള്ളിയാഴ്ചയുടെ വരാന്ത്യ ദിനങ്ങളില്‍
വേദന നിറയും മനസ്സോടെ
നിന്റെ ബസ്സ് വരും വരെ കാത്തു നിന്നതെന്തിനായിരുന്നു.
നീ അടുത്ത് വരുംബോഴെല്ലാം
എന്റെ നെഞ്ചിടിപ്പുയര്‍ന്നതും
എന്റെ പൊടി മീശ വിയര്‍ത്തതും
പറയാന്‍ കഴിയാത്ത ഒരായിരം വാക്കുകള്‍
എന്റെ നെഞ്ചില്‍ ശ്വാസം മുട്ടി മരിച്ചതും
പോക്കറ്റില്‍ ഒളിപ്പിച്ച ചെറിയ കണ്ണടിയില്‍ നോക്കി
മുടി ചീകി ചീകി തല വേദനിച്ചതും
പത്താം ക്ലാസ്സ് പരീക്ഷ ചൂടിലും
നിന്റെ കണ്ണുകളും
മുത്തു പൊഴിക്കുന്ന ചിരിയും
അവസാന ക്ലാസ്സ് ദിവസം
നിറ കണ്ണുകളൊടെ നീ നീട്ടിയ മിഠായിയുടെ മധുരവും
വോദനയായി
എന്റെ ചുറ്റും പരക്കുന്ന സൗരഭ്യമായി നിറഞ്ഞതും
എന്തുകൊണ്ടാണെന്ന് ഇന്നെനിക്കറിയാം
അമ്മിഞ്ഞ പാലിലും, സ്നേഹ-പ്രണയങ്ങളിലും
പിത്ര്-പുത്രി-പുത്രാ ബന്ധങ്ങളിലും
കച്ചവടം നിറക്കുന്ന ഈ ആഗോള ജീവിത പരിസരത്ത്
നിന്നോട് പറയാന്‍ കഴിയാത്ത ആ പ്രണയം
പത്താം ക്ലാസ്സുകരനായി ഇന്നുമെന്റെ നെഞ്ചില്‍ നീറുന്നുണ്ട്.
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 2/12/2008 11:29:00 PM 7 comments
Labels: കവിത. പ്രണയാനുഭവം
Saturday, February 9, 2008
ചൂണ്ടു വിരലിനു കൂട്ടായ് നിന്ന പെരുവിരല്‍
ചൂണ്ടുവിരലിന്റെ അഗ്രത്തിലൊരു ചാട്ടുളിയും
ഉതിര്‍ന്നു വിഴുന്ന വാക്കുകളില്‍ തീപ്പൊരിയും
മുഖത്തൊരു നീതിമാന്റെ ഭാവവുമണിഞ്ഞ്
വാക്കുകള്‍ പെയ്തുകൊണ്ടെയിരുന്നു.
സംസ്ക്കാരം പ്രസംഗിക്കുന്നവന്റെ
അസാംസ്ക്കാരികതയെ കുറിച്ച്.
അശ്ലീലത്തിനെതിരെ പ്രസംഗിക്കുന്നവന്റെ
നോട്ടത്തിലെ ഒളിപ്പിക്കാന്‍ കഴിയാത്ത അശ്ലിലത്തെ പറ്റി.
ഫെമിനിസം പ്രസംഗിച്ച് വീടണഞ്ഞ്
കറിയില്‍ ഉപ്പു കുറഞ്ഞതിന്ന്
വേലക്കാരിയുടെ കരണത്തടിക്കുന്നവളെ കുറിച്ച്.
അന്ധവിശ്വാസത്തിനെതിരെ പ്രസംഗിച്ച്
വിട്ടിലെത്തി കണ്ണേറിന്ന് മുളകുഴിയുന്നവനെ കുറിച്ച്.
മാംസനിബ്ന്ദ്ധമല്ലാത്ത പ്രണയത്തെ കുറിച്ചാണയിട്ട്
വേശ്യപുരയിലെ മാംസളതയെ പുല്‍കുന്നവനെ കുറിച്ച്.
ദൈവത്തിന്റെ ഔന്ന്യത്യത്തെ വിളംബരം ചെയ്ത്
ജനങ്ങള്‍ക്കിടയില്‍ ദൈവത്തെയ്ക്കാള്‍ ഉന്നതി നടിക്കുന്ന
ആത്മീയതയുടെ മൊത്തവ്യാപാരികളെ കുറിച്ച്.
ചീഞ്ഞു നാറുന്ന സംസ്കാരീക-രാഷ്ട്രീയ നേത്രത്വത്തെ പറ്റി.
ഇടപെടലിന്റെ ഭൂമികയില്‍ നിന്നൊളിച്ചോടുന്ന
ജനങ്ങളെന്ന കഴുതകളെ കുറിച്ച്....
അങ്ങിനെ, അങ്ങിനെ, വര്‍ത്തമാന കാലത്തിന്‍ അഴുക്കുകളെ
വാക്കുകളിലൂടെ തുറന്നു കാട്ടി
ഒരു കോമരം പോലെ...
പെട്ടെന്നെരു നിമിഷാര്‍ധത്തില്‍
സ്വയമറിവിലെയ്ക് ടോര്‍ച്ച് തെളിയിച്ച്
ചൂണ്ടുവിരലിനുകൂട്ടായ് നിന്ന
പെരുവിരല്‍ വിളിച്ചു പറഞ്ഞു.
കണ്ടുവോ നിനക്കെതിരെ ചൂണ്ടിയ മൂന്നുവിരലുകളെ
കേട്ടുവോ നിനക്കെതിരെ അവ ഉയര്‍ത്തും ചോദ്യശരങ്ങളെ
പ്രഞ്ജനയുടെ ഉണര്‍വ്വിന്റെ ഞെട്ടലില്‍ മുക്തിനേടും മുന്‍പ്
നടുവിരല്‍ ഉറക്കെ ചോദിച്ചു
സ്വയം തിരുത്തലിന്റെ ചിന്തകളെ ചങ്ങലക്കിട്ട്
നീ പറയും വൃഥാ വാക്കുകള്‍
പ്രകാശിപ്പിക്കുന്നത് വെട്ടമല്ല
അത്മനിന്ദയുടെ കൂരിരുട്ടല്ലെ ?
മനസ്സിന്റെ കീ ബോര്‍ഡില്‍
ഉത്തരം ടൈപ്പ് ചെയ്യും മുന്‍പ്
മുന്നറിയിപ്പിന്റെ പ്രവാചക ശബ്ദത്തില്‍
മോതിരവിരല്‍ അടക്കം പറഞ്ഞു
മനനത്തിന്റെ ചങ്ങലകള്‍ പൊട്ടി
ചിതറി തെറിക്കുന്ന ചോദ്യങ്ങള്‍
ഇനി നിന്നെ ഉറക്കില്ല
ശബ്ദത്തെ ഉയര്‍ത്തില്ല
വെറുമൊരു കരിന്തിരിയാകും നീ
അല്ലെങ്കില്‍ ഒരു മുഷിഞ്ഞ ഭാണ്ഡം
അതിജീവനത്തിന്റെ കരുത്തു സംഭരിച്ച്
കാണ്ടാമ്രഗത്തിന്റെ ചര്‍മ്മധാര്‍ഡ്യമണിഞ്ഞ്
ഞാനാക്രോശിച്ചു.
ഞാനിനിയും പുതിയ വലിയ ചങ്ങലകള്‍ മെനയും
സ്വയം വിമര്‍ശനത്തിന്റെ ചിന്തകളെ
കരിങ്കലിന്റെ ഭിത്തികളുള്ള കാരഗൃഹങ്ങളില്‍ ബന്ദിക്കും
ഞാന്‍ സുഖമായുറങ്ങും
ക്യൂബയുടെ ചെറുത്തു നില്‍പ്പിന്റെ രാഷ്ടീയത്തെ പറ്റി
തകരുന്ന ഡോളറിന്റെ മൂല്യത്തെ പറ്റി
പടരുന്ന പട്ടിണിയെ കുറിച്ച്
തുടരുന്ന അത്മാഹത്യകളെ കുറിച്ച്
അധിനിവേശകന്റെ അഭിനിവേശങ്ങളെ കുറിച്ച്
മതവല്‍ക്കരണത്തിന്റെ ഫാസിസത്തെ കുറിച്ച്
ഫെമിനിസത്തിന്റെ കെട്ടു കാഴ്ചയെ കുറിച്ച്
വേട്ടക്കരുടെ രാഷ്ട്രീയത്തെ കുറിച്ച്
ഇരകളുടെ അരാഷ്ട്രീയത്തെ കുറിച്ച്
അങ്ങനെ അങ്ങനെ
ബുഷും, , എണ്ണയും, ലാദനും, ഭീകരതയും
ചാവേറും
നിറയുന്ന കവിതകളെഴുതി
പ്രഭാഷണ പരംബരകള്‍ നടത്തി
ഞാന്‍ സുഖമായുറങ്ങും
ഒറ്റ ചാട്ടുളിയില്‍ ഇരയെ വീഴ്ത്തുന്ന വീര്യത്തില്‍
ചെറുവിരല്‍ മുരണ്ടു
ഒരിക്കല്‍ നീ സത്യത്തെ മുഖാമുഖം കാണും(*1)
അന്നു നീ ചര്‍ദിച്ചത് നീ തിന്നേണ്ടിവരും
തീര്‍ച്ചയുടെ തീര്‍പ്പിന്റെ നാളില്‍
സാക്ഷികൂട്ടില്‍ ഞാനുമുണ്ടാവും മനസാക്ഷിയും.
ചില ചോദ്യങ്ങള്‍ അല്ലെങ്കില്‍
ചില ഉത്തരങ്ങള്‍
നമ്മെ വീഴ്ത്തുംബോള്‍
ജീവിതത്തില്‍ നാം പുതുവഴി വെട്ടെണ്ടിവരും.
*1 ഏതെരു ദേഹവും മരണത്തെ ആസ്വദിക്കുക
തന്നെ ചെയ്യും. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയര്‍ത്തി
എഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ പൂര്‍ണ്ണമായി
നല്‍കപ്പെടുകയുള്ളു. അപ്പോള്‍ ആര്‍ നരകത്തില്‍
നിന്നകറ്റപ്പെടുകയും, സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയ്യും
ചെയ്യുന്നുവോ അവനാകുന്നു വിജയം നേടുന്നത്.
ഐഹീക ജീവിതം കബളിപ്പിക്കപ്പെടുന്ന വിഭവമല്ലാതെ മറ്റൊന്നുമല്ല.
(വിശുദ്ധ ഖുര്‍ആന്‍ 3:185)
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 2/09/2008 11:28:00 AM 15 comments
Labels: കവിത, ചില ചോദ്യങ്ങള്‍ അല്ലെങ്കില്‍.....