ഇത് http://malayalamtruth.blogspot.com/2008/04/blog-post_10.html ഇതിന്റെ തുടര്‍ച്ചയായി വരേണ്ട ഒരു കമന്റ് ആണ്. ഇതവിടെ പബ്ലിഷ് ചെയ്യുന്നുണ്ടെണ്‍ങ്കില്‍ പോലും ഇനിയുള്ള ചര്‍ച്ച ഇവിടെ ഈ പോസ്റ്റില്‍ തുടരാം എന്നു കരുതുന്നു കാരണം 167 കമാന്റോളാം അവിടെ വന്നിട്ടുണ്ട് എല്ലാം തന്നെ ഒരു പോസ്റ്റിനെക്കാള്‍ വലിയ കമന്റുകളും ആയതു കാരണം അത് ഓപ്പണ്‍ ആയി വരാന്‍ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുനതിനാലും വെറൊരു പോസ്റ്റാക്കാന്‍ പലരും താല്‍പ്പര്യപെടുന്നതിനാലും ഇവിടെ ഇത് പോസ്റ്റാക്കുന്നു ആര്‍ക്കെന്‍ങ്കില്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ കമന്റുകള്‍ ഇടണമെങ്കില്‍ ഇവിടെ അത് പബ്ലിഷ് ചെയ്യാണം എന്നഭ്യാര്‍ഥിക്കുന്നു.
സഹോദരരെ ഈ ചര്‍ച്ചയില്‍ പലവട്ടം വിമര്‍ശനവിധേയമായതാണ് മുഹമ്മദ്(സ) തങ്കളുടെ ബഹുഭാര്യത്വവും മറ്റും. എന്താണ് അതിന്റെ ചരിത്രപരവും, വിശ്വാസ പരവുമായ എന്റെ ഇസ്ലാമീക വിശ്വാസപരമായ കണ്ടെടുക്കലുകളെന്ന് നിങ്ങളുമായി പങ്കുവെക്കട്ടെ.
എന്താണ് മുഹമ്മദ് നബി(സ) എന്ന മനുഷ്യന്‍ എന്ന നിലയില്‍ പ്രസക്തം എന്നു ചിന്തിക്കുംബോള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു അനിഷേധിമായ വസ്തുതയാണ് ആ ജീവിതം വിശുദ്ധ ഖുര്‍ ആനിന്റെ നേര്‍ പതിപ്പായിരുന്നു. ഇസ്ലാമീക വിശ്വാസ പ്രകാരം ഖുര്‍ ആന്‍ എന്നത് ലോകാവസാനം വരെയ്ക്കുമായി മനുഷ്യ സമൂഹത്തിന് നല്‍കപ്പെട്ട നന്മ തിന്മകള്‍ വിവേച്ചെദിച്ചു മനസ്സിലാക്കാന്‍ വേണ്ടി ജീവിതത്തെ ക്രമപ്പെടുത്താനുള്ള നിയമങ്ങളാണതില്‍ എന്നു കണ്ടെത്താന്‍ കഴിയുന്നു. അപ്പോള്‍ മനുഷ്യസമൂഹം നേരിടാന്‍ സാധ്യതയുള്ള ഒരു പാട് വെല്ലുവിളികള്‍ക്കുത്തരവും അതിലൂണ്ട്. അത് കൊണ്ട് തന്നെ അതിന്റെ പൂര്‍ത്തികരണ സാക്ഷാത് കാര മാതൃകയായി ആ പ്രവാചക ജീവിതവും മാറുന്നു എന്നുള്ള അത്ഭുതമാണ് ഒരു വിശ്വാസിക്കു കണ്ടെത്താന്‍ കഴിയുന്നത്. അതായത് ഒരു സാധാരണ മനുഷ്യനില്‍ നിന്നും വ്യത്യസ്തമായി ഒരു പാട് നന്മയിലധിഷ്ഠിതമായ ജീവിത ചിത്രങ്ങളിലൂടെ ആ മഹാനുഭവന്‍ കടന്നു പോകേണ്ടത് അല്ലാഹുവിന്റെ വിധിയുടെ അലംഘനിയമായ തീരുമാനമായിരുന്നു. അതിനെ സന്ദര്‍ഭത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും അടര്‍ത്തിമാറ്റി പലരും ദുരുദ്ധേശപരമായി ഉപയോഗിക്കുന്നതിന്റെ പച്ചയായ യഥാര്‍ത്യങ്ങള്‍ ചരിത്രത്തിലും, ഇന്നുകളിലും കണ്ടെത്താന്‍ ഒരു മനുഷ്യനും പ്രയാസമില്ല. പക്ഷെ ഇത്തരത്തിലുള്ള ഏത് നുണപ്രചരണ പ്രഘോഷണങ്ങളെയും നിഷ്‌പ്രഭമാക്കാന്‍ ആ മഹനുഭാവന്റെ ചരിത്രം നിക്ഷപക്ഷമതികള്‍ക്കും, സത്യം തേടുന്നവാര്‍ക്കുമായി ചരിതൃത്തിന്റെ വെള്ളിവെളിച്ചത്തില്‍ വളരെ കൃത്യവും, ശക്തവും, വിവരണാതിതമായ കൃത്യനിഷ്ഠയോടെ സാക്ഷ്യപ്പെട്ടുകിടക്കുന്നു വെന്നുള്ളത് എതെരാളെയും അത്ഭുത പരതന്ത്രരാക്കുനതും വിശ്വാസികളെന്ന നിലക്ക് മുസ്ലിംകളെ അഭിമാനമുള്ളവരാക്കുകയും ചെയ്യുന്നു. അതെ നമുക്ക് പരിശോധിക്കാം എന്താണ് പ്രവാചകന്റെ ബഹുഭാര്യത്വം.
ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ പ്രവാചകന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന മഹതി ഖദീജ (റ) എന്നപേരില്‍ പ്രശസ്തയായ ഒരു കച്ചവടക്കാരിയായിരുന്ന പ്രഗത്ഭവനിതയായിരുന്നു. അല്‍ അമീന്‍ (വിശ്വാസ്തന്‍) എന്നപേരില്‍ പ്രശസ്തനായിരുന്ന മുഹമ്മദ്(സ) നബിയെ ആദ്യം തന്റെ കച്ചവട സംഘത്തിലേയ്ക്ക് തിരഞ്ഞെടുക്കുകയും അദ്ധേഹത്തിന്റെ വിശ്വാസ്തതയിലും, കൃത്യതയിലും മതിപ്പു തോനിയ ആ മഹതി അദ്ധേഹത്തില്‍ ആകൃഷ്ടയാവുകയും അങ്ങിനെ നാല്‍പതു വയസ്സുള്ള ആ മഹതിയെ ഇരുപത്തി അഞ്ചു വയസ്സുകരനായ മുഹമ്മദ്(സ) വിവാഹം ചെയ്യുകയുമായിരുന്നു. ആ ദാബത്യം സുന്ദരവുംസുശക്തവുമായി വിശ്വാസികള്‍ക്ക് എന്നെന്നും ജീവിത പന്ഥാവില്‍ വെളിച്ചം വിതറുന്നുണ്ട്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ നബിയോടൊപ്പം പിന്നിട്ട ആ മഹത് വനിതയുടെ ജീവിതം പ്രവാചക ദൗത്യത്തിന്റെ പത്ത് വര്‍ഷങ്ങള്‍കൂടി ഉള്‍പ്പെട്ടതായിരുന്നു. ഇതിന്റെ സൂക്ഷമംശങ്ങള്‍ നാം വിലയിരുത്തുംബോള്‍ ഖദീജ (റ) എന്ന വനിതയുമായുള്ള പ്രവാചകന്റെ ജീവിതത്തിന് അല്ലാഹുവിന്റെ നിയോഗങ്ങളില്‍ ഒരു പാട് ചിന്തനീയവും, പഠനാര്‍ഹവുമായ കാര്യങ്ങളുണ്ട്. നബിയെക്കാള്‍ 15 വയസ്സ് കൂടുതല്‍ ഉണ്ടായിരുന്ന ഖദീജ(റ) മരണപ്പെടുന്നത് അവരുടെ അറുപത്തഞ്ചാമത്തെ വയസ്സില്‍ ആയിരുന്നു വെന്നതും അതുവരെ വേറെ വിവാഹങ്ങള്‍ ഒന്നു മുഹമ്മദ്(സ) ജീവിതത്തില്‍ സംഭവിച്ചില്ല എന്നതും അവരുടെ ജീവിതത്തിന്റെ മഹത്വം വിളിച്ചോതുന്നു. കാരണം ബഹുഭരിത്വം എന്നത് അന്ന് അറബികള്‍ക്കിടയി ഒരു സര്‍വ്വസാധരണമായ കാര്യം ആയിരുന്നു വെന്നത് ചരിത്രം പരതുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യമാണ്.
പ്രവാചകത്വത്തിന്റെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന മറ്റു പതിനൊന്നു വിവാഹങ്ങള്‍ ചര്‍ച്ച ചെയ്യുംബോള്‍ ചിന്തിക്കേണ്ട പ്രസക്തമായ ഒരു കാര്യം അത് മുഹമ്മദ് നബി(സ) യിലൂടെ ലോകത്തകമാനം വലിയെരു മാറ്റത്തിന് കൊടിക്കൂറ പറത്താന്‍ നിമിത്തമാവേണ്ട ഒരു സമൂഹത്തിന്റെ ഭരണാധികാരിയും, ന്യായധിപനും, മാര്‍ഗ്ഗദര്‍ശിയും, സര്‍വ്വേപരി സ്വന്തം മണ്ണില്‍നിന്ന് വിശ്വാസത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ട് ചര്‍ത്രത്തിന്റെ സന്നിഗ്ദ്ധഘട്ടത്തില്‍ അഭയാര്‍ത്തിയാക്കപ്പെട്ടവരുടെ ഏക ആശ്രയവും, സ്വപ്നവുമായി ആ മഹാനുഭവന്റെ ജീവിതം നില്‍ക്കുന്നു എന്നുള്ളതാണ്. സത്യസന്ധമായ ചരിത്ര പഠനമാണ് ഒരാള്‍ നടത്തുനതെങ്കില്‍ കാണാന്‍ കഴിയുന്ന ഈ പരമസത്യങ്ങള്‍ ഇതാ നിങ്ങള്‍ക്ക് മുന്നില്‍
രണ്ടാമത്തെ വിവാഹം.
സൗദബീവി(റ). വൃദ്ധയായ ഈ വനിത അവരുടെ ഭര്‍ത്താവിനൊപ്പ്പം അബീസിനിയീലേക്ക് പലായനം ചെയ്യുകയും മടക്കയാത്രയില്‍ ഭര്‍ത്താവ് മരണപെടുകയുംചെയ്യുന്നു. തന്റെ അനുചരന്മാരോട് അവരുടെ സംരക്ഷണം എറ്റെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഒരു ദിവസം നബി(സ) യുടെ സന്നിദ്ധിയില്‍ വന്ന് ആ വയോധിക കരഞ്ഞുകൊണ്ട് തന്നെ വിവാഹം കഴിക്കണം എന്നു പറയുന്നു. നോക്കു ജീവിതത്തില്‍ താന്‍ ശെരിയെന്ന് തോനുന്നവിശ്വാസം പേറിയതു കൊണ്ട് സ്വാന്തം വേരുകളും, ഭാര്‍ത്താവും നഷ്ടപ്പെട്ട് കരയുന്ന ഒരു വൃദ്ധവനിതയുടെ മുഴുവന്‍ പ്രശ്നങ്ങളുമേറ്റെടുത്ത് തന്റെ ജീവിതത്തിന്റെ മുഴുവന്‍ സന്തോഷ-സന്താപങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുംബോള്‍ ചരിത്രത്തില്‍ തുല്ല്യതകളില്ല്ലാത്ത ഒരു യഥാര്‍ത്തജനനായകന്റെ മുഖം അവിടെ അനാവരണം ചെയ്യപെടുന്നു എന്നുള്ളതാണ് സത്യം.
മുന്നമത്തെ വിവാഹം.
ചരിത്രത്തില്‍ പ്രവാചകനെതിരെ ചെളിവാരിയെറിയാന്‍ തല്‍പ്പരകക്ഷികള്‍ വിധേയമാക്കുന്ന ഒരു വിഷയമാണ് ഒന്‍ബത് വയസ്സുകാരിയായ ആയിഷ(റ) വുമായുള്ള പ്രവാചകന്റെ ഈ മൂന്നാമത്തെ വിവാഹം. എന്തായിരുന്നു അതിന്റെ യാഥാര്‍ത്യങ്ങള്‍. ലോകത്താകമാനമുള്ള മുഴുവന്‍ ചരിത്രപുരുഷന്മാരുടെയും ജീവിത സഖികളെ നിങ്ങള്‍ പഠന വിധേയമാക്കികോളൂ, പക്ഷെ തുല്ല്യതയില്ലാത്ത വണ്ണം ജീവിച്കു മരിച്ച-ജീവിച്ചു കൊണ്ടിരിക്കുന്ന- ഇനിയും ഈ ലോക്ത്ത ജനിക്കാനും മരിക്കാനുമിരിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും പഠനവിധേയമായി ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ മഹനീയ മാതൃകയായി ആ ദാബത്യം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു. പ്രവാചക ഭൗതീക ജീവിതാവസാനത്തിനു ശേഷം മുപ്പത് വര്‍ഷത്തോളം ജീവിച്ച ആ മഹതി ഇസ്ലാമീക ചരിത്രത്തില്‍ മുഹമ്മദ് നബി(സ) സമാനതകളില്ലാത്ത ഭാര്യ ഭര്‍തൃ ബന്ധങ്ങളുടേ സാക്ഷ്യങ്ങളും, ഒട്ടനവധി ഹദീസുകളുടെ ജീവിക്കുന്ന സാക്ഷ്യവും നല്‍കാന്‍ ആ മഹതിക്കു കഴിഞ്ഞു വെന്നുള്ളതാണ് സത്യം. സത്യവിശ്വാസികളുടെ മാതാവ് എന്ന നിലയില്‍ ചരിത്രത്തിന്റെ തങ്കതാളുകളില്‍ ആ ജീവിതം ഉല്ലേഖനം ചെയ്യപെട്ടിരിക്കുന്നു. ശൈശവ വിവാഹവുമായി ബന്ധപ്പെടുത്തി പലപ്പോഴും വാദങ്ങളുയര്‍ത്താന്‍ ഇസ്ലാമീക വിരുദ്ധശക്തികല്‍ ഈ വിവാഹം അടിസ്ഥാനമാക്കാന്‍ ശ്രമിക്കാരുണ്ടെങ്കില്‍ ചരിത്രത്തില്‍ നിന്നും അനീതി പരമായി ഒന്നുമവര്‍ക്ക് കണ്ടെടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നത് കാണാം. നോക്കൂ ആയിശബീവീ അബൂബക്കര്‍ സീദ്ധീഖ് എന്ന സഹാബിവര്യന്റെ മകളായിരുന്നു. റസൂലിന്റെ സന്തത സഹചാര്യയായിരുന്ന ആദ്യമായി ഇസ്ലാമതം സീകരിച്ച ആ മഹാ മനീഷീ തന്റെ ബാലികയായ മകളെ റസൂലിനെ കൊണ്ട് വിവാഹം ചെയ്യിക്കാന്‍ കൊതിച്ചു കൊണ്ടാണ് അല്ലാഹുവിന്റെ വിധിവിയോഗത്താല്‍ അത് സംഭവിക്കുന്നത്. തന്റെ മകളെയും, റസൂലിനെയും ഏറ്റവും അധികം അറിയാവുന്ന വ്യക്ത്യ എന്നനിലയില്‍ അതില്‍ മാനവീകപരമായ ഒരബന്ധവും ഒരാള്‍ക്കും കണ്ടെത്തുക സധ്യമല്ല. വിവാഹ ശേഷം കുറേകാലം ആയിശ ബീവി പിതാവിന്റെ വീട്ടില്‍ തന്നെയാണ് ജീവിച്ചത് എന്ന് ചരിത്രം രേഖപെടുത്തുനുമുണ്ട്. കൂടാതെ ഇസ്ലാമിക ചരിത്രത്തിന്റെ ശക്തമായ ചില ഈടുവെപ്പുകള്‍ സംഭവിക്കുന്നതിന് വേണ്ടി യുവത്വത്തിന്റെ ജീവിത പരമായ ഗുണങ്ങളുടെ (അരോഗ്യം,ബുദ്ധി, ഓര്‍മ്മ...) ഉജ്ജ്വല കലഘട്ടത്തിന്റെ പ്രവാചക ജീവിത സാക്ഷ്യം കാര്യകാരണ ബന്ധം കൊണ്ട് കൂടിയാകാം അങ്ങിനെ സംഭവിച്ചത് എന്ന് ഒരു വിശ്വാസിക്ക് നിഷ് പ്രയാസം കണ്ടെത്താന്‍ കഴിയും. അതെ അല്ലാഹുവിന്റെ അലംഘനിയമായ വിധികളിലൂടെ ചരിത്രത്തില്‍ സംഭവിക്കുന്ന ചില വിസ്മയങ്ങള്‍ക്ക് ഈ വിവാഹം അടിവരയിടുന്നു ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം.
നാലമത്തെ വിവാഹം.
ബദ്‌ര്‍ യുദ്ധത്തില്‍ രക്‌തസാക്ഷിയായ ഖുനൈസിന്റെ വിധവ ഹഫ്‌സ ബീവിയാണ് നാലാം ഭാര്യ. സ്വാന്തം നാട്ടില്‍ നിന്ന് ഓടിക്കപ്പെട്ട് വെറെരിടത്ത് ജീവിതം കരുപിടിപ്പിക്കാന്‍ ശ്രമിക്കുംബോള്‍ അവിടെയും വന്ന് സത്യവിശ്വാസത്തെ വേരോടെ പിഴിതെടുക്കാമെന്ന് വ്യമോഹിച്ച ഇരുട്ടിന്റെ ശക്തികളായ ആയിരത്തോളം വരുന്ന സര്‍വ്വായുധസജ്ജരായ അസത്യവാഹകരോട് വെറും മുന്നൂറ്റി പതിമൂന്ന് പേര്‍ വരുന്ന അയുധ സന്നഹങ്ങളില്‍ തുലോം പിന്നോക്കാമായ ഒരു ജനത സമരം നയിച്ച് ഐതിഹാസികമായ വീരചരിതം രചിച്ച ബദ്‌റിന്റെ രണാങ്കളത്തില്‍ ശഹീദിന്റെ ഭാഗ്യം ലഭിച്ച ഒരു അനുചരന്റെ വിധവക്ക് സാന്ത്വനവും, ജീവിതപ്രതീക്ഷകളും നല്‍ക്കുകവഴി ഒരു ജനനായകന്റെ കടമയും കര്‍ത്തവ്യവും, അനുകബയും പ്രകടമാവുകയായിരുന്നു.
അഞ്ചാമത്തെ വിവാഹം.
ഉഹദ് യുദ്ധത്തില്‍ വീരചരമം പ്രപിച്ച അബ്ദുല്ലാഹിബുനു നൂജഹ്‌ശിന്റെ വിധവയായ ഭാര്യ സൈനബബീവിയായിരുന്നു അത്. പാവപ്പെട്ടവരുടെ ഉമ്മ എന്ന പേരില്‍ ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്ന ആ മഹിളാമണിയുടെ ജീവിതം ഔദാര്യ വിസ്മയ മാനവീകതയുടെ ചരിത്ര പാഠങ്ങളിലൊന്നാണ്.
ആറാമത്തെ വിവാഹം.
പ്രവാചകന്റെ പിതൃ സഹോദരിയായിരുന്ന ഉമൈബ യുടെ പുത്രിയായിര്‍ന്നു സൈനബ ബിവീ. സൈനബയെ തന്റെ ദത്തു പുത്രനായ സൈദ്(റ) നെകൊണ്ട് വിവാഹം കഴിപ്പിക്കനാണ് പ്രവാചകന്‍ ഉദ്ധേശിച്ചത്. പക്ഷെ വീട്ടുകാരും സൈനബും അത് സമ്മതിക്കാതെ റസൂല്‍ തന്നെ വിവാഹം കഴിക്കണമെനു ശഠിച്ചു. പക്ഷേ റസൂല്‍ വഴങ്ങാതിരിക്കുകയും അവസാനം പ്രവാചകന് വഴങ്ങി സൈദ (റ) വിവാഹം നടക്കുകയും ചെയ്തു. പക്ഷേ വിവാഹനന്തരം ഒരു പ്രശ്നങ്ങള്‍ കടന്നു വരികയും വിവാഹ മോചനം സംഭവിക്കുകയും ചെയ്തു. അതിനുശേഷം വീട്ടുകാരുടെയും, ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി നബി(സ) അവരെ വിവാഹം ചെയ്യുകയായിരുന്നു. കുറച്ചു നാള്‍ക്കകം തന്നെ ആ വനിത മരണപെടുന്നതും നമുക്ക് ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാം.
ഏഴാമത്തെ വിവാഹം.
ഉമ്മുസലാമയെന്ന നാലുകുട്ടികളുടെ മാതവായ ഈ വനിതയെ നബി (സ) വിവാഹം ചെയ്യുന്നത് തന്റെ അനുചരനായ ഒരു സഹാബി വര്യന്റെ വിധവ എന്ന നിലയിലായിരുന്നു. നാലുമക്കളുമായി ഇരുളടഞ്ഞ മോഹങ്ങളുടെ ഭാണ്ഡകെട്ടുമായി അന്തിച്ചു നിന്നിരുന്ന ഒരു വനിതയെ അവരുടെ കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും ഏറ്റെടുത്ത് കൊണ്ട് നബി(സ) ചരിത്രത്തിന്റെ തങ്കലിപികളില്‍ കാരുണ്യത്തിന്റെ മറ്റൊരു മഹാഗാഥ രചികുകയായിരുന്നു വെന്നതാണ് സത്യം.
ഏട്ടമത്തെ വിവാഹം.
ക്രിസ്താംബദം 626 ല്‍ ബനു മുസ് തലിഖ് യുദ്ധത്തില്‍ ശത്രുക്കളില്‍ കൂറേപേരെ തടവുകാരായി പിടിക്കുകയും, അതില്‍ ഗോത്രതലവനായ ഹാരിസും ജുവൈരിയയും മുണ്ടായിരുന്നു. ജുവൈരിയ ഭര്‍ത്താവ് മരണപ്പെട്ട ഒരു വിധവയുമായിരുന്നു. തന്റെ വിധവയായ മകളെ വിവാഹം ചെയ്യാന്‍ ഹാരിസ് പ്രവാചകനോട് അഭ്യര്‍ഥിക്കുകയും അങ്ങിനെ ആ വിവാഹനന്തരം ശത്രുക്കളായിരുന്ന ആ ഗോത്രക്കരൊന്നടങ്കം ജയില്‍ മോചിതരാവുകയും ഇസ്ലാം മതം വിശ്വാസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ചരിത്രത്തില്‍ നാം കാണുന്നത്. അതെ അന്നത്തെ നിയമമനുസരിച്ച് യുദ്ധതടവുകാര്‍ അടിമകളായിരുന്നു. അവിടെ ഈ വിവാഹം അവരെല്ലാം ബന്ധുക്കളായി തീരുകയും പിന്നിട് രക്തചൊരിച്ചലുകള്‍ ഒഴിവായി കൊണ്ട് പുതിയ സഹവര്‍ത്തിത്വത്തിന്റെ ഗാഥ രചിക്കുന്നതും നമുക്ക് കണ്ടെത്താന്‍ കഴിയുന്നു.
ഒന്‍പതാമത്തെ വിവാഹം.
ആദ്യകാലങ്ങളില്‍ റസൂലിന്റെ ബദ്ധവൈരിയായിരുന്ന അബൂസുഫ്‌യാന്റെ മകളയ ഉമ്മു ഹബീബയും, ഭര്‍ത്താവും മുസ്ലീംകളായിരുന്നു. അബീസീനിയയിലേയ്ക്കുള്ള പാലയന വേളയില്‍ ഭര്‍ത്താവ് മരണപെടുകയും നിരാലംബയായ ആ വനിതയെ റസൂല്‍ ക്രി. 628 ല്‍ വിവാഹം ചെയ്യുകയും ചെയ്തു.
10 മത്തെ വിവാഹം.
ഖൈബര്‍ യുദ്ധത്തില്‍ മരണപെട്ട ഒരു യഹൂദിയുടെ പുത്രിയായ സ്വഫിയ്യയേയും റസൂല്‍ വിവാഹം ചെയ്തതായും വിവാഹനന്തരം ആ യഹൂദി ഗോത്രത്തിലെ വലിയ വിഭാഗം ആളുകള്‍ സത്യമതത്തിലേയ്ക്ക് വരുന്നതും പഠിച്ചെടുക്കന്‍ കഴിയുന്നു.
11 മത്തെ വിവാഹം.
ഈജിപ്തിലെ മുഖൗഖിസ് രാജവ് പാരിതോഷികമായി മാരിയത്തുല്‍ ഖിബ്‌ത്വിയ എന്നൊരു ക്രിസ്ത്യന്‍ അടിമപ്പെണ്ണിനെ റസൂലിന് അയച്ച് കൊടുക്കുകയും അവരിലൂടെ ഒരു ഇബ്രാഹീം എന്ന കുഞ്ഞ് ജനിക്കുകയും അങ്ങിനെ ചരിത്രതാളുകളില്‍ അടിമസ്ത്രി എന്ന ലോബലില്‍ നിന്ന് പ്രവാചകന്റെ മകന്റെ ഉമ്മ എന്ന ഔന്ന്യത്വത്തിലേയ്ക്ക് ആ മഹതി കടന്നു വരുന്നതും കണ്ടെടുക്കാം.
പന്ത്രണ്ടമത്തെ വിവാഹം.
അത് വിധവയായ മൈമൂന ബീവി ആയിര്‍ന്നുവെന്നും നാം വയിച്ചെടുക്കുന്നു.
സുഹൃത്തുകളെ നോക്കൂ എന്താണ് പ്രവാചകരുടെ പന്ത്രണ്ട് വിവാഹങ്ങളിലൂടെ നാം വായിച്ചെടുക്കുന്നത്. നബിയുടെ വിവാഹങ്ങളില്‍ 8 വിധവകളും ഒരു പുനര്‍വിവാഹവും, ഒരടിമസ്ത്രിയും, ഒരു ബാലികയും ഉള്‍പ്പെടുന്നു വെന്നാണ്. അതിനെല്ലാം അതിന്റെ തായ കാരണങ്ങളും ചരിത്രത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. സ്ത്രീ വെറും ഭാര്യ(ഭരിക്കപെടെണ്ടവള്‍) എന്നര്‍ഥതലങ്ങളില്‍ നിന്ന് ഇണ എന്നും സല്‍സ്വഭാവിയായ ഭാര്യയാണ് ഏറ്റവും വലിയ സംബത്തെനും വിളിച്ചു പറഞ്ഞ് ജീവിതത്തിലൂടെ മഹത്തായ മാതൃകകള്‍ കാട്ടിതന്ന മഹാനയിരുന്നു പ്രവാചകന്‍. അതിനു വേണ്ടി വലിയ തിരയലുകളൊന്നു നടത്താതെ തന്നെ ഒരു വചനം അതിന്റെ നാനര്‍ഥങ്ങള്‍ നമ്മോട് പറഞ്ഞു തരുന്നു. നബി അരുളി " നിങ്ങളിലെ ഏറ്റവും വലിയ മാന്യന്‍ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണെന്ന്". കണ്ടെടുക്കൂ ഇതിലും നല്ലൊരു വാക്ക് കുടുംബജീവിതത്തിന്റെ അടിത്തറക്ക് വേണ്ടി. കഴിയുമോ?.
നിറുത്തുന്നു സഹോദരരെ. തന്റെ ജീവിതം കൊണ്ടും സംബത്ത് കൊണ്ടും, സ്നേഹം കൊണ്ടും പ്രവാചക ജീവിതത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് അത് തൊളിയിച്ച് കടന്നു പോയ ഒരു ഖദീജ(റ), വൃദ്ധയും, വിധവയുമാണെങ്കിലും ജീവിതത്തില്‍ ഒരു മനുഷ്യ സ്ത്രീക്ക പ്രവാചകന്റെ പത്‌നി പദം പോലും അലങ്കരിക്കാനും അവശേഷിക്കുന്ന ജീവിതം ആസ്വാദിക്കാനും അവകാശമുണ്ടെന്ന് വിശ്വാസികളെ പഠിപ്പിക്കാന്‍ ഒരു സൗദ ബീവി, ജീവിതത്തിന്റെ ആരംഭത്തില്‍ നിന്നു തന്നെ പ്രവാചകന്റെ ജീവിതം നേരിട്ട് കാണാനും അത് പഠിച്ചെടുക്കാനും ജീവിതത്തില്‍ പകര്‍ത്താനും, വരാനിരിക്കുന്ന ജനകോടികള്‍ക്ക് ഒരു പാഠപുസ്തകം പോലെ അയിശ കാലത്തിന്റെ താങ്കതാളുകളില്‍, ചവിട്ടിയരക്കപ്പെടുന്ന മനുഷ്യരുടെ വിമോചനത്തിനായി രക്തസാക്ഷ്യത്വം വരിക്കുന്നവരുടെ പ്രിയപ്പെട്ടവര്‍ക്ക് എന്നും അത്താണിയായി പ്രവാചകനും,ഭരണധികാരിയും, വിമോചകനുമായ റസൂലുണ്ടാവും എന്ന് ലോകത്തോട് വിളിച്ചു പറയാന്‍, ഹഫ്‌സയും, ഉമ്മുല്‍മസാകീന്‍ എന്ന് ചരിത്രത്തില്‍ ഖ്യാത്യ കേട്ടാ സൈനബും(റ). പണ്ഡിതനും, സല്‍സ്വഭാവിയും, പ്രവാചകന്റെ ദത്തു പുത്രനുമായാലും ഒരോരുത്തരുടെയും ബാഹ്യ സൗന്ദര്യ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പോലും ഭര്‍ത്താവിനെ ഉപോക്ഷിക്കാന്‍ ഒരു സ്ത്രീക്ക് അവകാശമുണ്ടെന്ന് വിശ്വാസികളെ പഠിപ്പിക്കാന്‍ ഒരുദാഹരണം പോലെ മറ്റൊരു സൈനബ(റ). കാരുണ്യത്തിന്റെ ഹസ്തം അതെങ്ങിനെയാണ് നീളേണ്ടത് എന്ന് ജീവിത മാതൃക പഠിപ്പിക്കാന്‍ പ്രവാചകന്റെ കരുണ്യകൈകളില്‍ സുരക്ഷിതയായി ഉമ്മുസലാമ ബീവിയെന്ന നാലൂ മക്കളുള്ള വിധവ. വെറൊരു വിധവയെ കൂടി ജീവിത സഖിയാക്കുന്നതില്ലൂടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ മുനയൊടിക്കമെന്നും അങ്ങിനെ രക്തം കൊണ്ട് രണാങ്കളങ്ങള്‍ ചുവക്കാതിരിക്കാം എന്നു പഠിപ്പിക്കാന്‍ ഒരു ജുവൈരിയ ബീവി. ശത്രുവിന്റെ മക്കളാണെങ്കിലും പ്രതീക്ഷകള്‍ക്കുമുന്‍പില്‍ ആ കരുണ്യ ഹസ്തം പിന്‍ വലിയുകയില്ലെന്ന് സത്യം അരക്കിട്ടുറപ്പിക്കാന്‍ അബുസുഫ്‌യാന്റെ മകള്‍ ഉമ്മുഹബീബയും, യഹൂദി ശത്രുവിന്റെ പുത്രിയായ സ്വഫിയയും ചരിത്രത്തിന്റെ തങ്കലിപികളില്‍. ജീവിതത്തിന്റെ അനിശ്ചിതകരമായ വരും വരായ്കളില്‍ ഉള്ളു നീറുന്ന ഒരടിമപ്പെണ്ണിന് പ്രവാചക പുത്രന്റെ ഉമ്മ എന്ന ചരിത്ര നിയോഗം വിളിച്ചു പറയാന്‍ ഒരു മാരിയത്തുല്‍ ഖിബ്ത്തിയ്യ ബീവി എന്നൊരു അടിമപ്പെണ്ണ്‍. വീണ്ടും വറ്റാത്ത കാരുണ്യത്തിന്റെ പ്രവാചക നിദര്‍ശനം ആവര്‍ത്തിക്കാന്‍ ചരിത്ര നിയോഗവുമായി അശരണയായ ഒരു വിധവകൂടി മൈമൂന ബീവി എന്നൊരു വനിതയും.
ഇനി നിങ്ങള്‍ പറയൂ ചരിത്രത്തില്‍ നിരവധി ഭാര്യമാരുള്ള ചരിത്ര പുരുഷന്മാരും, ഏക പത്‌നി വൃതക്കാരും എല്ലാം ഒരു പാടുണ്ടായിരുന്നു. അവര്‍ ലോക മാനവീകതക്ക് അതിന്റെ വഴിയടയാളങ്ങള്‍ക്കായി എന്തു ബാക്കിവെച്ചു വരു തലമുറക്കായി. പറയൂ നിങ്ങള്‍ പ്രവാചകനെ നിന്ദിക്കാമെന്നു കരുതി ജീവിതം കരുതി വെച്ചവരെ സത്യസന്ധമായി തൊളിയിക്കു എന്തു നല്‍കി അവരെന്ന്. പ്രവാചകന്റെ ഈ ഒരു( " നിങ്ങളിലെ ഏറ്റവും വലിയ മാന്യന്‍ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണെന്ന്"). വചനത്തിന് ബദലായി കഴിയുമെങ്കില്‍ നിങ്ങള്‍ കൊണ്ടു വരൂ എന്തെങ്കിലും, ഈ ഒരു വചനത്തിനു പകരം ഒരു നൂറു വചനമാണെങ്കിലും ചരിത്രത്തിന്റെ മഹാ ഭണ്ഡരങ്ങളില്‍നിന്ന് ചികഞ്ഞെടുക്കു നിങ്ങള്‍ക്ക് ആര്‍ജവം ഉണ്ടെങ്കില്‍.
ഇത് എന്റെ പരിമിതമായ അറിവില്‍ ഞാന്‍ പഠിച്ചെടുത്ത ചില കണ്ടെടുക്കലുകള്‍ മാത്രം, കടലില്‍ നിന്ന് ഒരു കൈകുംബിള്‍ ജലം കോരിയൊടുക്കാന്‍ ശ്രമിക്കുന്നത് പോലെ. അതെ പ്രവാച വിവാഹങ്ങള്‍ക്ക് കാലത്തിന്റെ ചരിത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, കാരുണ്യത്തിന്റെ, സംയോജനത്തിന്റെ, വിജ്ഞാന വിതരണത്തിന്റെ, പ്രവാചക ദുരിത പര്‍വ്വങ്ങളില്‍ സഹായ ഹസ്തമാവേണ്ടതിന്റെ അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ഒരു പാട് സത്യങ്ങളും പാഠങ്ങളും അടങ്ങിയിരിക്കുന്നു. അതില്‍ നിന്ന് നന്മ ഉള്‍കെണ്ട് ജീവിതവിജയങ്ങള്‍ നേടി സുകൃതങ്ങള്‍ തേടിപോയ ഒരു പാട് കോടനു കോടി ജീവിതങ്ങള്‍ ചരിത്രത്തിന്റെ മഹാഭണ്ഡാരത്തില്‍ നീക്കിയിരിപ്പുണ്ട്, ഒരു പാട് കോടികള്‍ കാത്തു നില്‍കുന്നു, ഇനിയും ഒരു പാട് കോടികള്‍ വരാനുമിരിക്കുന്നു. സുഹൃത്തുക്കളെ നിറുത്തുന്നു.
പ്രിയപ്പെട്ട[YaSJ]
താങ്കളുടെ കമന്റ് കണ്ടിരുന്നു ചോദ്യങ്ങളും. ധൃതിയില്‍ ഒരുത്തരമെഴുതാന്‍ കഴിയാതെ യല്ല മറിച്ക് വിശ്വാസപരമായ കാര്യങ്ങളാണതില്‍ ഉന്നയിക്കപെടുന്നത് അത് കൊണ്ട് തന്നെ അത് ഓര്‍മ്മകളില്‍ നിന്ന് എടുത്തെഴുതുംബോല്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുകയാണെങ്കില്‍ അതൊരു വലിയ പാതകം ആയേക്കാം. കാരണം ഒരു വലിയ സമൂഹത്തിന്റെ വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടുംബോള്‍ അത് 100% വും സത്യസന്ധമായിരിക്കേണ്ടത് എന്റെ വിശ്വാസത്തിന്റെ ഭാഗവുമാണ്. കൃത്യമായി ഞാന്‍ ബൈബിളില്‍ നിന്നു തന്നെ കണ്ടെടുത്ത കാര്യങ്ങളുമായി ഇന്നോ നാളെയോ താങ്കള്‍ക്ക് മറുപടി അയക്കുന്നതായിരിക്കും സഹോദരാ എന്നോര്‍മ്മപ്പെടുകയും താങ്കളുടെ കൃത്യവും ശക്തവുമായ സംവാദ മുഖത്തിന് നന്ദിയും സന്തോഷവും അറിയിക്കുന്നു സഹോദരാ.. ഇതിനെ http://shareequevkd.blogspot.com/ ഈ പോസ്റ്റിലും തുടരും എന്നുള്ളത് കൊണ്ട് ഇവിടെയും തങ്കളുടെ ചോദ്യങ്ങളും അഭിപ്രായങ്ങളും അറിയീക്കാം എന്നോര്‍മ്മപെടുത്തട്ടെ.
Tuesday, April 22, 2008
മുഹമ്മദ് (സ) ബഹുഭാര്യത്വം, വസ്തുതകള്‍
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 4/22/2008 11:35:00 AM 91 comments
Labels: ചര്‍ച്ച, മുഹമ്മദ് (സ) ബഹുഭാര്യത്വം, വസ്തുതകള്‍
Sunday, April 20, 2008
തീ കട്ടിലിലെ സൂചിമുനകള്‍
ഗീരിഷ് മേനോന്‍ ഗ്ലാസ്സുയര്‍ത്തികൊണ്ടവനോട് പറഞ്ഞു. പോയി തുലയട്ടടാ.ടെയ് അവളുടെയൊക്കെയൊരു..
. ..പുല്ല്ല്... ഗ്ലാസ്സ് ഉയര്‍ത്തി ചിയേര്‍സ്സ് പറഞ്ഞ് ചുണ്ടിനോടടുപ്പിച്ചപ്പോള്‍ അവളുടെ അധരത്തിന്റെ അദ്യസ്പര്‍ശമേറ്റതു പോലെ അവന്റെ ചുണ്ടുകള്‍ ചെറുതായി വിറച്ചു.
മദ്യത്തിന്റെ രുചി നാക്കിലേക്കിറങ്ങുംബോള്‍ അവളുടെ വിയര്‍പ്പുതുള്ളിയുടെ ഉപ്പുരസം ചങ്കില്‍ തടഞ്ഞു...
മദ്യം അന്നനാളത്തിലൂടെ ഇറങ്ങി മെല്ലെ സിരകളിലേയ്ക്ക് പടരുംബോള്‍ ആദ്യ സമാഗമത്തിന്റെ ലഹരിയില്‍ ചുമലുകളില്‍ അമര്‍ന്ന അവളുടെ നഖപാടുകളില്‍ വീണ്ടും ലഹരികള്‍ നിറയുന്നതോര്‍ത്ത് കണ്ണടക്കുംബോള്‍ വീണ്ടു ഗീരിശിന്റെ വാക്കുകളുയര്‍ന്നു. പോകന്‍ പറയടെ പുല്ലുകളോട്... അവളുമാരുടെ യൊക്കെ...
ഹൃദയത്തില്‍ നിറയുന്ന ലഹരി മുഖത്ത് വരാതിരിക്കാന്‍ ബാറിന്റെ ആ നേര്‍ത്ത ഇരുട്ടിലും അവന്‍ വീണ്ടും ശോകം മുഖത്തണിഞ്ഞു.
വെറൊരിടത്ത്.
പുതു മണവാളന്റെ പ്രസരിപ്പ് മുഖത്തണീഞ്ഞ് പകുതി കുടിച്ച പാല്‍ ഗ്ലാസ്സ് നീട്ടീ അവളുടെ ശരീരത്തിലേയ്ക്ക് ആസക്തിയുടെ നോട്ടമെറിഞ്ഞു അവന്‍...
രണ്ടു ദിവസമായി പാല്‍ കുടിക്കുംബോഴും മറ്റും ഉയര്‍ന്നു വരുന്ന ഛര്‍ദിയെ ഭയന്ന് പാല്‍ കഴിക്കുംബോള്‍ എനിക്ക് വല്ലാത്ത ഡിസ്റ്റേര്‍ബ് ആണെന്ന് മൊഴിഞ്ഞ് പാല്‍ ഗ്ലാസ്സവള്‍ ടീപ്പോയിന്മേല്‍ വച്ചു.
ആദ്യം രതിയുടെ രുചിയറിയിച്ച തെരുവു വേശ്യ എയ്ഡ്‌സ് പിടിച്ചു മരിച്ചു എന്നപത്ര വാര്‍ത്ത വീണ്ടും ആ നേരത്ത് തികട്ടി വന്നു വെങ്കിലും പോട്ടെ.. പുല്ല്... എന്നവന്‍ മനസ്സില്‍ പറഞ്ഞ് അവള്‍ക്ക് നേരെ കൈനീട്ടുംബോള്‍ ആദ്യ പുരുഷ സ്പര്‍ശനമേല്‍ക്കാന്‍ കത്തിരുന്ന കന്യകയെ പോലെ അവള്‍ നമ്രശിരസ്ക്കയായി തല കുനിച്ചു നിന്നു...
അപ്പോള്‍ നരക കിങ്കരന്മാര്‍ പുതിയ തീകട്ടിലില്‍ കൂര്‍ത്ത സൂചിമുനകള്‍ ഉറപ്പിക്കുകയായിരുന്നു. ചില്ലുകളടര്‍ന്ന മുര്‍ച്ചകള്‍ നിറയുന്ന വക്കുകളുള്ള വലിയ ഗ്ലാസ്സുകളില്‍ രൂക്ഷ ദുര്‍ഗന്ദ്ധമുള്ള പുഴുക്കളും, കൃമികളും, അട്ടകളും നുരക്കുന്ന പാനിയങ്ങള്‍ നിറച്ചു വെച്ച് നരക കവാടങ്ങളില്‍ അവര്‍ അക്ഷമരായി കാത്തുനിന്നു.
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 4/20/2008 10:21:00 AM 9 comments
Labels: കഥ?
Monday, April 7, 2008
വിഗ്രഹങ്ങള്‍ ഉടയുംബോള്‍ വന്‍ മരങ്ങളെ വെട്ടിവീഴ്‌ത്തുമോ ?
വിഗ്രഹങ്ങള്‍ ഉടയുംബോള്‍
വന്‍ മരങ്ങളെ വെട്ടിവീഴ്‌ത്തുമോ ?
കൈത്തണ്ടയിലെ നഖപാടുകളില്‍
കൊങ്കകളുടെ പ്രേമലാളനങ്ങളില്‍
അരക്കെട്ടുകളുടെ വേഗങ്ങളില്‍
ലിംഗത്തിന്റെ സ്വവര്‍ഗ്ഗ ശബ്‌ദങ്ങളില്‍
വികാരങ്ങളെ ബന്ധിക്കുന്ന മതിലുകളില്‍
കണ്ടെടുക്കലുകളുടെ ഭാര്‍ഗ്ഗവീ നിലയങ്ങളില്‍
പ്രണയാരാധനകളുടെ വളി വധങ്ങളില്‍
അങ്ങിനെ.. ഇങ്ങിനെ...
ഹൃദയങ്ങളില്‍ സുല്‍ത്താനയവന്‍
സായം സന്ധ്യയുടെ മാങ്കോസ്റ്റിന്‍ ചുവട്ടിലിരുന്നൊരു ദിനം
കലാസൗധത്തിന്റെ നിരാര്‍ഥകതകളിലൂന്നിയപ്പോള്‍*1
ജീവിതത്തിന്റെ സത്യത്തെ നീരുപിച്ചപ്പോള്‍
അനിഷ്ടങ്ങളെ വിമര്‍ശിക്കുന്നവന്‍ അഭികാമ്യനും
ഇഷ്ടങ്ങളെ വിമര്‍ശിക്കുന്നവന്‍ അനഭിമതനുമകയാല്‍
ഉടയുന്ന വിഗ്രഹങ്ങളെ ചേര്‍ത്തുവെയ്ക്കാനവര്‍
വന്‍ മരങ്ങളില്‍ പോടുകള്‍ തിരയുന്നതതുകൊണ്ടാവാം.
കാഴ്ചകളുടെ പാര്‍ശ്വങ്ങളില്‍ ബന്ധിക്കപ്പെട്ടവര്‍ക്കായി
വാക്കുകളുടെ കളി തുടങ്ങുംബോള്‍പറയാതിരിക്കാന്‍ കഴിയില്ല
ചില വന്‍മരങ്ങളെ ചിലര്‍ വെട്ടിവീഴ്‌ത്തുന്നത്
ചില്ലകളില്‍ മനനം ചെയ്യുന്ന പറവകള്‍
വിഗ്രഹങ്ങള്‍ക്കു മുകളില്‍ കാഷ്ഠിക്കുന്നത് കൊണ്ടാവാം.
*1 എന്താണു നമ്മുടെ കല? മനസ്സിന്റെ അപഥസഞ്ചാരം, ധാര്‍മികാധഃപതനം, ആസ്വാദനത്തിന്റെ വിഭ്രാന്തി. ലൈംഗികാരജാകത്വം, സുഖാഡംബരങ്ങളുടെ അനിയന്ത്രിതത്വം, പഴയ തെറ്റുകള്‍ ആവരണം ചെയ്യുവാനുള്ള കുതന്ത്രം. ബിംബാരാധനയെ നിരാകരിക്കുകയും അപലപിക്കുകയും ചെയുന്ന വഴി ഖുര്‍-ആന്‍ കലാസൌധത്തിന്റെ പകുതിയും തകര്‍ത്തു കഴിഞ്ഞിരിക്കുന്നു... (ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ ഭാഗം 2, പേജ് 1538)
ബഷീര്‍: വന്മരത്തിലെ പോടുകള്‍ എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചിന്ത.
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 4/07/2008 10:34:00 AM 8 comments
Labels: കവിത, ബഷീര്‍, വിഗ്രഹങ്ങള്‍ ഉടയുംബോള്‍
Thursday, April 3, 2008
ഇസ്ലാമിനെ കല്ലെറിയാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നവരോട്
ഇസ്ലാമിനെ കല്ലെറിയാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നവരോട് എന്താണ് ഭീകരവാദം എന്നും ചരിത്രപരവും, യഥാര്‍ത്യവുമായി അതിനെന്തുമാത്രം ബന്ധം ഇസ്ലാമിന് ഉണ്ടെനും ഇതില്‍ കൊടുത്ത വീഡിയോ ലിങ്കുകളിലൂടെ നിക്ഷ് പക്ഷ മതികളായ ആളുകള്‍ക്ക് ബോധ്യപെട്ടെയ്ക്കാം എന്നുള്ളത് കൊണ്ട് ഇതിന് കമന്റിടുന്നതിന് മുന്‍പ് അതെന്നു കണ്ടിരിക്കണം എന്ന് വിനീതമായി പറയട്ടെ. 10 മിനിട്ട് വീതമുള്ള ആ വീഡിയോകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
മുസ്ലിം എന്ന അവസ്ഥാവിഷേശം എന്ന 5:മണി എന്ന സുഹൃത്തിന്റെ ബ്ലോഗില്‍ ഞാനിട്ട എന്റെ കമന്റ്സ്. ആ ബ്ലോഗിലെ പ്രസ്തുത പോസ്റ്റും, കമന്റുകളുമായി കൂട്ടിവായിച്ചാല്‍ ഈ വായന പൂര്‍ത്തിയാവൂ എന്നോര്‍മ്മപ്പെടുത്തുന്നു.
കമന്റ്.1
ലോക മുസ്ലീം സമുഹത്തെ ഭീകരവാദികള്‍ എന്ന പദത്തിന്റെ നിര്‍വ്വചനത്തിലൊക്കൊതുക്കി വെറുപ്പിന്റെ രാഷ്ടീയം മനുഷ്യമനസ്സുകളില്‍ നിറച്ച് ആഗോള മുതലാളിത്ത വലതുപക്ഷ സയണിസ്റ്റ് അച്ചുതണ്ടുകളൂടെ ഹിഡന്‍ അജണ്ട ഇന്ന് ലക്ഷ്യത്തിനടുത്തേക്കുള്ള പാതയിലാണ് എന്നത് ഒരു നടുക്കുന്ന യാഥാര്‍ത്ത്യം തന്നെയാണ്. പക്ഷെ അത് പലരും കരുതുന്ന പോലെ മുസ്ലിം സമൂഹത്തെ മാത്രം ബാധിക്കുന്ന ഒന്നായി ഒടുങ്ങും എന്നുള്ള ചിന്തഗതി വച്ചു പുലര്‍ത്തുന്നവന്‍ മുഢസ്വര്‍ഗത്തില്‍ മാത്രമാണെന്നേ കണ്ടെത്താന്‍ കഴിയൂ.
ഇതെല്ലാം മുസല്‍മാന്റെ കുറ്റമായും വിശ്വാസങ്ങളിലെ കടും പിടുത്തമായും തെറ്റിദ്ധരിച്ചവര്‍, അല്ലെങ്കില്‍ അങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നൊരുപാടുണ്ട്. എന്താണ് സത്യം.
വിശുദ്ധ ഖുര്‍ ആന്‍ അര്‍ഥശങ്കക്ക് ഇടയില്ലാത്ത വണ്ണം അസന്നിഗ്ദ്ധമായി ഇസ്ലാമിന്റെ മാനവീകത പ്രഖ്യപിക്കുന്നത് കാണുക. (വി.ഖു. 5:32 )വല്ലവനും അകാരണമായി ഒരാളെ കൊന്നാല്‍ അവന്‍ ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെ പോലെയാണ്. വല്ലവനും ഒരളുടെ ജീവന്‍ രക്ഷിച്ചാല്‍ അവന്‍ ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും രക്ഷിച്ചവനെ പോലെയാണ്. ഇത് വിശ്വാസിക്കുന്നവനാണ് മുസ്ലിം. അല്ലാതെ എതെങ്കിലും മര്‍ക്കറ്റില്‍ പോയി സ്വയം പൊട്ടിതെറിച്ചോ മറ്റോ നിരപരധികളെ കൊല്ലുന്നവനല്ല. അത് കൊണ്ട് അത്തരം അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരുമായി ഇസ്ലാമിന് യാതൊരു ബന്ധവും ഇല്ല. അവര്‍ക്ക് ഒരു മുസ്ലിം പേരു ഉണ്ട് എന്നത് കൊണ്ട് അതിനുത്തരവദിത്വം ഇസ്ലാമിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചാല്‍ അത് നടപ്പുള്ള കാര്യവുമല്ല. ഇനി അങ്ങിനെ കെട്ടി വെച്ച മുസ്ലിങ്ങളെ യെല്ലാം അവന്റെ മതത്തില്‍ നിന്ന് പുറത്ത് ചാടിക്കാം എന്നു കരുതുന്നവര്‍ മുഢസ്വര്‍ഗ്ഗത്തില്‍ അഭിരമിക്കുന്നവര്‍ മാത്രമായിരിക്കും. ഇതെല്ലാം കണ്ട് കുട്ടിക്ക് പേരിടാന്‍ പോലും ഭയക്കുന്നവര്‍ക്ക് ഈ ലോകം മാത്രമാണ് സത്യം ഇവിടെ പരമാവധി ആര്‍മാദിച്ചു തീര്‍ക്കാണം എന്നു കരുതുന്നവരായിരിക്കാം.
യഥാര്‍ത്ത മുസല്‍മാനെ സംബന്ധിച്ച് ഇത്തരം അപവാദ പ്രചരണങ്ങള്‍ അവന്റെ മനസ്സിനെ വേദനിപ്പിക്കമെങ്കിലും വിശ്വാസപരമായ സുതാര്യത അവനെ കൂടുതല്‍ ബലവനാക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ് സത്യം.
സത്യമാണ് തേടുന്നെതെങ്കില്‍ എന്താണ് 9/11 എന്നു അറിയാന്‍ ശ്രമിക്കൂ. അത് മുസ്ലിംകളുടെ തലയില്‍ കെട്ടിവെച്ച് ഹിണ്ടണ്‍ അജണ്ടകളുടെ ദിവാസ്വപ്നങ്ങളില്‍ വിഹരിക്കുന്നവര്‍ക്ക് ചൂട്ടു പിടിക്കാന്‍ ശ്രമിക്കുന്നവര്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാന്‍ കാത്തിരിക്കുന്നവര്‍ എന്നു മാത്രമേ എനീക്ക് പറയാനുള്ളൂ. ഇത് കാണൂ.
മനസ്സുകളില്‍ മുസ്ലിം വിദ്വോഷം എന്ന കാളകൂട വിഷമൊളിപ്പിച്ച് കമന്റുകളില്‍ സമാധാനത്തിന്റെ വെള്ളരി പ്രവുകളാകാന്‍ വെംബല്‍ കൊള്ളുന്നവര്‍ ഇത് ഇത് കാണുന്നത് നന്നായിരിക്കും.പിന്നെ സത്യസന്ധമായ ഇടപെടലുകള്‍ ആണ് ഇതിനെല്ലാമുള്ള പരിഹാരം. അല്ലാതെ നിരപരാധികളെ പിടിച്ച് ഭീകരവാദികളാക്കി ചിത്രീകരിച്ച് മെത്തം സമൂഹത്തെ ദുരന്തത്തിലെയ്ക്ക് തള്ളി വിടലല്ല. ലോകത്തില്‍ ഇപ്പോഴും ചിന്തിക്കുന്ന മനുഷ്യര്‍ സത്യസന്ധമായ ആ കാര്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്നത് കാണുക്. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ഇതു കണ്ടശേഷം പ്രതികരിക്കുക്.Is
Terrorism A Muslim Monopoly?
ഇവിടെ1 ഇവിടെ2 ഇവിടെ3 ഇവിടെ4 ഇവിടെ5 ഇവിടെ6 ഇവിടെ7 ഇവിടെ8 ഇവിടെ9 ഇവിടെ10 ഇവിടെ11 ഇവിടെ12 ഇവിടെ13 ഇവിടെ14 ഇവിടെ15 ഇവിടെ16
കമന്റ്. 3
പ്രിയ സുഹൃത്ത് റഫീഖ് കീഴാറ്റൂര്‍.
താങ്കളുടെ ചോദ്യത്തില്‍ തന്നെ അതിന്റെ ശെരിയായ അര്‍ഥം ഇല്ലേ ?. പ്രവാചകന്‍ ആ സമൂഹത്തിലെ ഭാരണാധികാരി ആയിരിക്കുകയയും ആ രാജ്യത്തെ കുഴപ്പമുണ്ടാക്കി ജനങ്ങളുടെ സ്വസ്ഥജീവിതത്തെ താറുമാറാക്കുകയും ചെയ്യുന്നവര്‍ക്ക് ഉള്ള ശിക്ഷയെ കുറിച്ചാണവിടെ പറയുന്നത്. എവിടെ യാണതില്‍ നിരപരാധികളെ കൊല്ലുന്നതിനെ കുറിച്ച് പറയുന്നത്. അത് വായിക്കുന്ന എതെരാള്‍ക്കും ആ അക്രമികളുടെ പരിധിയില്‍ ബില്‍ ലാദനെ പോലുള്ളവരും ഉള്‍പ്പെടുന്നു എന്നു മാത്രമേ കണ്ടെത്താന്‍ കഴിയൂ. വീണ്ടും വീണ്ടും ഞാന്‍ തറപ്പിച്ചു പറയുന്നു ഇത്തരം ചവേര്‍ അക്രമണങ്ങളിലൂടെ നിരപരാധികളായ മനുഷ്യരെ കൊന്നു കൂട്ടുന്നവര്‍ക്ക് ഒരു തരത്തിലും ഇസ്ലാം എന്നു പറയാന്‍ അവകാശമില്ല. ഖുര്‍ ആന്റെ, പ്രവാചക ജീവിതത്തിന്റെ യാതൊരു പിന്‍ബലവും അതിനില്ല തന്നെ. പിന്നെ അവരുടേ ചെറുത്തു നില്‍പ്പുകള്‍ക്കുള്ള മുഖമറയായി ഇസ്ലാം മതത്തെ ദുരുപയോഗപ്പെടുത്തുംബോള്‍ അതിന് യഥാര്‍ത്ത ഇസ്ലാമതം ഉത്തരവാദിയുമല്ല. അത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള അത്മാര്‍ഥമായ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യപിക്കുകയും, ജീവിത ഇടപെടലുകള്‍ നടത്താതിരിക്കുകയും ചെയ്യാത്തവന്‍ മുസല്‍മാനുമല്ല. താങ്കള്‍ എന്തു കൊണ്ട് ആ വീഡിയോ ക്ലിപ്പുകള്‍ കണ്ടില്ല. അങ്ങിനെ കണ്ടിരുന്നെങ്കില്‍ ഈ ചോദ്യം ഇവിടെ അപ്രസക്ത മാവുമായിരുന്നു.
മായാവി എന്ന സുഹൃത്തെ.
താങ്കളുടെ ചോദ്യങ്ങളുടെ ഉത്തരമായി റഫീഖ് എന്ന സുഹൃത്തിന് എന്റെ പരിമിതമായ അറിവില്‍ ഞാന്‍ കൊടുത്ത ഉത്തരങ്ങളിലുണ്ട് എങ്കില്‍ പോലും ഒന്നു കൂടി പറയാം.
1. ബിന്‍ലാദന്റെ ചെറുത്തു നില്‍പ്പ് രാഷ്ട്രീയത്തിന്റെ ഇസ്ലാമീക മുഖത്തിന് ഇസ്ലാമീക പ്രമാണ പരമായി യാതൊരു അടിസ്ഥാനവുമില്ല.
2. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും നിയമം അനുശാസിക്കുന്ന പരിധിക്കുള്ളില്‍ നിന്നു കൊണ്ട് അതിനെ പ്രതിരോധിക്കാന്‍ ഒരോ മുസല്‍മാനും ബാധ്യസ്തരാണ്. അതിന് അക്രമത്തിന്റെ, ആക്രോശങ്ങളുടെ വഴി ആരെങ്കിലും തിരഞ്ഞെടുക്കുന്നു വെങ്കില്‍ അതിന് ഇസ്ലാമിനെയല്ല പഴി ചാരോണ്ടത്. പ്രവാചകന്റെ ചിത്രം വരക്കുക എന്നതും ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ ആ മഹാനായ മനുഷ്യ സ്നേഹിയുടെ ജീവിതത്തെ കളങ്കപ്പെടുത്താനും ശ്രമിക്കുംബോള്‍ ഓരോ മുസല്‍മാനും ജീവന്റെ ജീവനെക്കാള്‍ അവന്‍ സ്നേഹിക്കുന്ന കരളിന്റെ കഷ്ണമായ മുത്ത് മുഹമ്മദ് നബി (സ) വികലമായി ചിത്രീകരിക്കുംബോള്‍, അതിനെ പൗരന്റെ ആവിഷ്ക്കാര സ്വതന്ത്ര്യം എന്നു പറഞ്ഞ് ഉത്തരവാദിത്തപ്പെട്ട ഗവണ്‍മന്റ് ഇസ്ലാമോഫോബിയയുടെ യഥാര്‍ത്ത മുഖം കാണിക്കുംബോള്‍ മുസല്‍മാന്‍ സമാധാനത്തിന്റെ അതിരുകള്‍ ലംഘിക്കാതെ തന്നെ സാധ്യമായ പ്രതിഷേധം അറിക്കുക തന്നെചെയ്യും. അറിയിച്ചിട്ടുമുണ്ട്, അവര്‍ അത്തരം മനുഷ്യരുടെ കൂട്ടയ്മകള്‍ക്കെതിരെ പടച്ച റബ്ബിനോട് ദു ആ ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് നിക്ഷപക്ഷ മതികളായ മനുഷ്യര്‍ക്കെതിരെയല്ല.
ജപ്പാനിലും, വിയറ്റ്‌നാമിലും, ക്യൂബയിലും, അഫ്ഗാനിസ്ഥാനിലും, ഇറാഖിലും, ഫലസ്തീനിലും, ചെച്നിയയിലും, ഗുജറത്തിലും, ലോകത്ത് എവിടെയും അസമാധാനത്തിന്റെ വിത്തു പാകുന്നവര്‍ക്കെതിരെ, മാനവീകതയുടെ ശത്രുക്കള്‍ക്കെതിരെ എപ്പോഴും അഞ്ചു നേരവും പടച്ചറബ്ബിനോട് ഒരു മുസല്‍മാന്‍ പ്രാര്‍ഥിക്കുന്നുണ്ട്. ചില സമയങ്ങളില്‍ അതില്‍ ചിലരുടെ പേരുകള്‍ എടുത്ത് പറയാറുമുണ്ട്. അത് ലോകത്തുള്ള മുഴുവന്‍ അല്ലെങ്കില്‍ ആ രാജ്യത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കെതിരെയുമാണെന്ന് ധരിച്ച് അതിനെ ഇസ്ലാമിനെതിരെ അയുധമാക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നുമാത്രമേ വീണ്ടും വീണ്ടും ഓര്‍മ്മ പെടുത്താനുള്ളൂ. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യതിരിക്കുക.
തിന്മകള്‍ക്കെതിരെ അത്മാര്‍ഥമായ ഏത് ശ്രമങ്ങള്‍ക്കും ഒരു മുസ്ലീം എതിരല്ല. എതിരാണെങ്കില്‍ അവന്‍ മുസല്‍മാനുമല്ല. കാരണം വര്‍ഗ്ഗീയതയെ കുറിച്ച് 14 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ആ കാരുണ്യത്തിന്റെ പ്രവാചകന്‍ താക്കീതു നല്‍കിയിട്ടുണ്ട്. മുന്‍ ധാരണകളുടെ പക്ഷപാതിത്വത്തിന്റെ തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ ഹൃദയം കൊണ്ട് ഏറ്റു വാങ്ങിക്കെള്ളൂ ഈ വാക്കുകള്‍
"വര്‍ഗ്ഗീയത അത് അധര്‍മ്മത്തിന്റെ പാതയിലും സ്വന്തം ആളുകള്‍കളെ പിന്തുണക്കലാണ്. വര്‍ഗ്ഗിയതക്കുവേണ്ടി പോരാടിയവനും, സംസാരിച്ചവനും ആരും എന്നില്‍ പെട്ടവനല്ല". അതെ ഞാനിവിടെ അഭിമാനത്തോടെ പ്രസ്താവിക്കുന്നു. ഞാന്‍ മുസല്‍മാനണ്. എന്റെ പോരാട്ടം ഏറ്റവും നല്ല മുസല്‍മാനകുക എന്നതിലെയ്ക്കാണ്. അത് കൊണ്ട് തന്നെ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അത് വിളിച്ചു പറയാന്‍ എനിക്കാരുടെയും പിന്തുണ ആവശ്യമില്ല, അല്ലാഹുവിന്റെയും അവന്റെ പ്രവാചക ജീവിത മാത്രകയുമല്ലാതെ.
മുസല്‍മാനായി ജനിക്കുക എന്നതല്ല പ്രധാനം സുഹൃത്തെ മുസല്‍മാനായി ജീവിച്ചു മരിക്കുക എന്നതാണ്. മഹാത്മജിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. അത് "ഞാന്‍ ഹിന്ദുവാണ് പക്ഷെ എന്റെ മതം ഇസ്ലാം ആണ്" എന്ന്.
3. മതമില്ലാത്തവനും, മതമുള്ളവനും, ആര്‍ക്കും ഇസ്ലാം എതിരല്ല. അസമാധനത്തിന്റെ, അശാന്തിയുടെ, അക്രമത്തിന്റെ, ധിക്കാരത്തിന്റെ, ആര്‍ത്തിയുടെ, അഴിഞ്ഞാട്ടത്തിന്റെ, ... അങ്ങിനെ അമാനവീകതയുടെ വാക്താക്കള്‍ക്കെതിരെ ഇസ്ലാമിന്റെ നിയമങ്ങള്‍ അല്‍പം കര്‍ക്കശം തന്നെയാണ്. അത് ഭൗതികമായ സകല അടിമത്തങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുന്നു എന്നിട്ട് സര്‍വ്വലോക പരിപാലകനായ അതെ ഹിന്ദുവിന്റെയും, മുസല്‍ മാന്റെയും, ക്രസ്ത്യനിയുറ്റെയും, ജൂതന്റെയും, മതമുള്ളവന്റെയും, മതമില്ലാത്തവന്റെയും ദൈവമായ അല്ലാഹുവിന്റെ അടിമത്വത്തിലേയ്ക്ക് അവനെ നയിക്കുന്നു. അത് കോവലം കാട്ടികൂട്ടലുകളുടെ, അര്‍ഥരഹിതമായ ആചാരങ്ങളുടെ നിയമ സംഹിതയല്ല. ഒരു മനുഷ്യന്റെ ജീവിതത്തിലെ ജനനം മുതല്‍ മരണം വരെ അവന്‍ അനുവര്‍ത്തിക്കോണ്ട നിയമ സംഹിതയാണ്. അത് കൊണ്ട് തന്നെ ലോകത്ത് സ്വന്തം സ്വര്‍ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മനുഷ്യ മസ്തിഷ്ക്കങ്ങളെ മയക്കി കിടത്താന്‍ വെംബല്‍ ക്കൊള്ളുന്നവര്‍ക്ക് ഇസ്ലാം കണ്ണിലെ കരടവുന്നു. അവര്‍ ഇസ്ലാമിനെതിരെ കുതന്ത്രങ്ങള്‍ മെനയുന്നു. ചിലര്‍ അതില്‍ വീണുപോയി ഇസ്ലാമിനെതിരെ എറിയാന്‍ കല്ലുകളെടുത്ത് ക്യൂ നില്‍ക്കുന്നു. അഭിമാനപൂര്‍വ്വം ഞാന്‍ പറയുന്നു പതിരുകള്‍ കാറ്റത്ത് പാറിപോവുകയും കാര്‍മേഘം നീങ്ങീ സത്യം കൂടുതല്‍ വെളിവാകുകയും ചെയ്യുമെന്നല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഇസ്ലാം എന്തെന്നറിയാത്ത പ്രവാചകന്‍ എന്തെന്നറിയാത്ത ഡെന്മാര്‍ക്കുകാരന്‍ പ്രവാചകനെ കുറിച്ചു പഠിക്കുന്നു. ഇസ്ലമോഫോബിയയുടെ ചരടുവലികള്‍ നടത്തുന്ന യു.സ് ഭരണ ചക്രങ്ങളുടെ കയ്യാളുകളില്‍ നിന്നു വരെ (ഒരു മാസം മുപ്- ആന്ദ്രേ കാഴ്‌സണ്‍ 33 ) ഇസ്ലാമിലെയ്ക്ക് ആളുകള്‍ ഒഴുകികൊണ്ടിരിക്കുന്നു.
5. അവസാനമായി; ഇസ്ലാം എല്ലാ അനീതികള്‍ക്കും സമരസപ്പെടുന്ന അല്ലെങ്കില്‍ മനുഷ്യന്റെ എല്ല പേക്കുത്തുകള്‍ക്കും അനുവാദം നല്‍കുന്ന ഒരു നിയമസംഹിതയല്ല അതിന് കര്‍ശനമായ അതിര്‍ വരബുകളുണ്ട്. അത് അംഗീകരിക്കാന്‍ കഴിയുന്നവര്‍ക്ക് ഇസ്ലാമിന് അടിമപ്പെടാം അതല്ല അതില്‍ വിയോജിക്കുന്നവര്‍ക്ക്, ഈ ഭൗതീകജീവിതം ഇവിടെ തന്നെ തീര്‍ന്നു എന്നു വിശ്വസിക്കുന്നവര്‍ക്ക് അവരുടെ വഴിയും തിരഞ്ഞെടുക്കാം അതിനുള്ള ഇഛശക്‌തിയും പ്രവര്‍ത്തന ചിന്താസ്വതന്ത്ര്യവും ഒരു നിശ്ചിത സമയം വരെ ഒരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ കൈകടത്താന്‍ ഒരാളെയും ഇസ്ലാം അനുവദിക്കുന്നില്ല. അത് കൊണ്ട് ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിറുത്തി ചൂണ്ടുനതിന് മുന്‍പ് കാര്യങ്ങള്‍ എന്താണ് എന്നു സത്യസന്ധമായി പഠിച്ച് മാനവദ്രോഹികള്‍ ക്കെതിരെ നമുക്ക് പടപൊരുതാം, ആശയം കൊണ്ടും, നിയമത്തിന്റെ പരിധിക്കുളില്‍ നിന്നുകൊണ്ടും അതിന് ഏത് മുസല്‍മാനും എതിരല്ല. ഈ ഞാനും. ഇതെക്കെ പറഞ്ഞതിനുശോഷവും പിന്നെയും നിങ്ങള്‍ തെലിപ്പുറമുള്ള അഭ്യസങ്ങളുമായാണ് മുന്നോട്ട് പോകുന്നെതെങ്കില്‍ അതില്‍ യാതൊരു സാംഗാത്യവും ഞാന്‍ കാണുനുമില്ല.
ഇതൊക്കെ വായിച്ചും നിങ്ങള്‍ക്ക് ഞാനൊരു തീവ്രവാദിയും മൗലീകവാദിയുമായി തോനുന്നുവെങ്കില്‍ എനിക്കൊന്നെ നിങ്ങളെ ഓര്‍മ്മപെടുത്താനുള്ളൂ. അതെ ഞാന്‍ തീവ്രമായി എന്റെ ആശയങ്ങളില്‍ വിശ്വാസിക്കുന്നു. അതു പോലെ യഥാര്‍ത്തമായ മതവിശ്വാസത്തിന്റെ മൗലീകതയിലും ഞാന്‍ വിശ്വാസിക്കുന്നു. നിങ്ങള്‍ എന്നെ കുറിച്ച് എന്തു കരുതും എന്നു വിചാരിച്ച് എനിക്ക് ശെരിയെന്ന് തോനുന്ന കാര്യം വിളിച്ചു പറയാതിരിക്കാന്‍ എനിക്ക് കഴിയില്ല. സഹോദരങ്ങളെ. വീണ്ടും വീണ്ടും ഞാനാ വാക്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. "മനുഷ്യ സമൂഹം എല്ലാവരും ഒരു പിതാവിന്റെയും മാതവിന്റെയും സന്തതി പരംബരകള്‍" അതുകൊണ്ട് തന്നെ ഈ സംവാദ കോളത്തിനപ്പുറത്ത് നിങ്ങളെല്ലാം എന്റെ സഹോദരങ്ങള്‍. അത് വെളുത്തവനായാലും കറുത്തവനായലും, മതമുള്ളവനായലും മതമില്ലാത്തവനായാലും. നിങ്ങളോട് എനിക്കുള്ള ഐക്യദാര്‍ഢ്യം അത് നിങ്ങളിലെ സത്യസന്ധമായ ഇടപെടലുകളില്‍ മാത്രം.
അക്ഷരതെറ്റുകള്‍ ക്ഷമിക്കു സഹോദരരെ.
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 4/03/2008 01:18:00 PM 9 comments
Labels: ഇസ്ലാമിനെ കല്ലെറിയാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നവരോട്