എന്റെ ഈ മെയിലിന്‍ പൊറുതി കേടില്‍ വശം കെട്ട സുഹ്രത്ത്.
പരിഹാസത്തിന്റെ കുപ്പിചില്ലെറിഞ്ഞു കൊണ്ട് പറഞ്ഞു.
നീ എനിക്കൊരു പ്രണയ കവിത അയ്ക്കുക.
പ്രണയം മറന്നു പോയ എന്റെ പ്രണയിനിക്കയക്കാന്‍.
കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയില്‍ ചോര പൊടിയുന്ന എന്‍ മുഴയിലെ നിണം തുടച്ച് ഞാനെഴുതാനിരുന്നു.
അരമണിക്കൂറിന്‍ ശ്രമത്തിനൊടുവില്‍ സെന്റ് ബട്ടണില്‍ മൗസ് അമര്‍ത്തി.
വിയോജന കുറിപ്പയച്ചു കൊണ്ട് ആത്മമിത്രം പറഞ്ഞു.
ഇത് കണ്ണീര്‍ പരബരകളിലെ വാക്കുകള്‍ പോലിരിക്കുന്നു.
എന്റെ പ്രണയം വീണ്ടെടുക്കാന്‍ എനിക്കൊരു അനശ്വര കവിത വേണം
മൂന്നൂ ദിനത്തിന്‍ ഭഗീരഥപ്രയത്നത്തിനൊടുവിലും.
എന്റെ കുറിപ്പുകളിലെ വാക്കുകള്‍ അംഗഭംഗം വന്ന കബന്ധങ്ങള്‍ പോലെ ചത്തു കിടന്നു.
തോല്‍ക്കാന്‍ എനിക്ക് മനസ്സില്ലാത്തതിനാല്‍ നിണം കട്ടപിടിച്ച എന്റെ മുഴയില്‍ തലോടി.
ഞാനൊരു കടും കൈ ചെയ്തു.
ഷെല്ലിയുടെയും, ഷെയ്കസ്പിയറിന്റെയും, വില്ല്യമിന്റെയും വരികളെ.
കുട്ടിയുടുപ്പണിയിച്ചയച്ചു ഞാന്.
ആകാംക്ഷയുടെ മുള്‍മുന മുനബില്‍ വെച്ചെനിക്കു മറുപടി വന്നു.
ഇതു മതി കാര്യം, ഷെല്ലിയെയും, ഷെയ്കസ്പിയറിനെയും, വില്ല്യമിനെയുമവള്‍ക്കറിയില്ല.
പുതിയ കാലത്തെ ബില്‍ഗേട്സും, അംബനിമരെയുമണവള്‍ക്ക് പ്രിയം.
വാക്കുകളുടെ മൂര്‍ച്ചയില്‍ പിളര്‍ന്നു പോയി എന്റെ മുഴ.
സുഹൃത്തെ, ഇപ്പോള്‍ ഞാന്‍ കവിതകളെഴുതാറില്ല.
ചിലപ്പോള്‍ ചിലര്‍ വിളിച്ചു കൂവും.
രാജാവ് നഗ്നനെന്നു വിളിച്ചു കൂവിയ കുട്ടിയുടെ നിഷ്കളങ്കതയില്‍.
പിന്നെ...... ഒരു സ്വകാര്യം.
ചിലപ്പോള്‍ ഞാന്‍ വീണ്ടും കവിത എഴുതും....
എന്റെ മുഴയുടെ ദീനം മാറിയാല്‍.
ചര്‍മ്മ ദാര്‍ഢ്യത്തിന്റെ കട്ടി കൂട്ടാന്‍ ഞാന്‍ രാഷ്ട്രീയ കളരിയില്‍ പയറ്റുന്നുമുണ്ട് .
Monday, January 21, 2008
മുഴ
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 1/21/2008 10:09:00 PM
Labels: എന്ന അഭ്യാസം, കവിത
Subscribe to:
Post Comments (Atom)
3 comments:
അനക്ക് വേറെ പണിയൊന്നൂല്ലടാ ..
ശെരീഖ് മോനെ.. നിന്നെയൊന്നു ശരിയാക്കാന്‍ ഒരു വഴി അന്വഷിക്കുന്നതിനിടയിലാണു നിന്റെ ഈ ബ്ലോഗ് കണ്ടത് ( എന്റെ യോഗം ).. ഇനി ഞാന്‍ അതിനു മുതിരുന്നില്ല.. എന്തായാലും നീ സാക്ഷരതാ ക്ലാസില്‍ പോയതിന്റെ ഗുണം കാണുന്നുണ്ട്.. ഇനി കൂടുതലൊന്നും എഴുതുന്നില്ല.. നീ എന്നെപറ്റി നല്ലതു മാത്രമേ എഴുതാവൂ...എന്റെ ചീത്തപ്പേരു നശിപ്പിക്കരുത്..
എല്ലാവിധ നന്മകളും നേര്‍ ന്നു കൊണ്ട്.. നിന്റെ ബഷീര്‍ക്ക..
പ്രണയത്തിനും കാലത്തിന്റെ കുളിര് കോരിയ കിനാവുകള്‍ക്കുമിടയിലൂടേ തൊടിയിലെ കട്ടികുറഞ്ഞ ചവറ് പോളിതീന്‍ കവറുകള്‍ ചുരുണ്ടു കൂടിയിരിക്കുന്നു.പ്ലാസ്റ്റിക് പ്രണയത്തിന്റെ ചില കടലാസു പൂക്കള്‍..
നന്നായിരിക്കുന്നു
Post a Comment