ആണിടങ്ങള്‍
പുലര്‍ച്ചയുടെ കുളിരില്‍
ബാലസൂര്യന്റെ ചുടു ചുംബനത്തിലെയ്ക്ക്
സ്വപ്നങ്ങളുടെ ഒരോ നൗക യാത്ര.
സുഖാലാസ്യത്തിന്റെ ഉണര്വ്വിലെയ്ക്
ഒരു കിടക്ക ചായ
ലാസ്യത്തിന്റെ ആണ് സൂത്രങ്ങളിലെ
കൂരബുകള് ഒളിപ്പിച്ചൊരു കമാന്റ്
നിന്റെ ചുംബനത്തിന്റെ രുചിയില്ല ചായക്കെന്ന്.
ആണിടങ്ങളിലെ ആണ് ചര്‍ച്ചകളിലെയ്ക്ക്
ചാരു കസേരയിലൊരു പത്ര വായന.
നീരിക്ഷണത്തിന്റെ കൃത്യതയും, മൂര്‍ച്ചയും, വേഗവുമറിയിക്കാന്
ഇഡ്ഡലിക്ക് മാര്‍ദ്ദവമില്ലെന്ന്
ഷര്‍ട്ടിന്റെ കഴുകലില്‍ വെണ്മയില്ലെന്ന്
പാന്റിന്റെ ഇസ്തിരിയില്‍ ചുളിവുകളുണ്ടെന്ന്
കുട്ടികളുടെ സ്കൂള്‍ വണ്ടി കാത്തു നില്‍ക്കുന്നെന്ന്.
ഓഫീസ് മുറിയുടെ അസ്വാസ്ഥതകളില് നിന്ന്
വൈകിട്ടത്തെ പരിപാടി
ഇഷ്ട റെസ്റ്റോറന്റില്‍
ഇഷ്ട ഇടങ്ങളില്‍
നേര്‍ത്ത ഇരുട്ടില്‍
ഏസിയുടെ കുളിരില്‍
ബിയറിന്റെ ഉന്മാദത്തില്
മദ്യത്തിന്റെ മദിപ്പിക്കുന്ന ലഹരിയില്‍
സമയവോഗമറിയാത്ത ആണിടങ്ങളിലെയ്ക്ക്
കട്ടുറുംബിന്റെ ഔചിത്യ ബോധമില്ലാതെ
പുതിയ മൊബയിലിലെ സൂപ്പര്‍ ഹിറ്റ് റിംഗ് ടോണ്‍
എവിടെയാണെന്ന് തളര്‍ന്ന കൊഞ്ചല്
കുട്ടികള്‍ക്ക് ഉറക്കം വരുന്നെന്ന്
വിശക്കുന്നെന്ന്
ചെറുതായി തല വേദനിക്കുന്നെന്ന്
ഇത്തിരി നേരം ആ മാറിലൊന്ന് ചായണമെന്ന്
ഇവിടെ ഒഫീസിലണെന്ന്
പുതിയ പ്രൊജക്ടിന്റെ ചര്‍ച്ചയിലെന്ന്
വരാന്‍ ഇത്തിരി വൈകുമെന്ന്
അവസാനിപ്പിക്കാന്‍ വേണ്ടി
അശ്ലീല ചുവയിലൊരു കൊഞ്ചലും
തളര്‍ന്ന ചിരി കാതിലെത്തും മുന്‍പ്
ചുവന്ന ബട്ടന്റെ നെഞ്ചിലൊരു വിരല്‍ ചുംബനം
പാതി രാവിന്റെ പാതി മയക്കത്തിലൊരു കാറിന്റെ ഇരംബല്‍
ഞെട്ടലിന്റെ
മയക്കത്തിന്റെ
വണ്ടിക്കാളയുടെ തളര്‍ച്ചയില്‍
വാതില്‍ പാളികള്ക്കിടയിലൊരു തളര്‍ന്ന മുഖം.
അടച്ചു മൂടിയ രണ്ടു പ്ലയിറ്റുകളെ നോക്കി
വല്ലാതെ വിശന്നപ്പോള്‍ ഞാന്‍ കഴിച്ചെന്ന്
പിന്നെ ഒരേ കിടക്കയിലെ സ്ത്രീ ശരീരത്തിന്റെ ചൂടില്‍
ഇനിയും എരിഞ്ഞു തീര്‍ന്നിട്ടില്ലാത്ത മദ്യന്മോദത്തില്
ഒരു ശുക്ല വിസര്‍ജനം.
വല്ലാത്ത മേഘവും, കാറ്റും,ആയിരുന്നെന്ന്
വേനലിന്റെ ചൂടില്‍ ഉരുകുന്ന ഭൂമിയിലെയ്ക്ക്
മഴ വെറുതെ ചാറി പോയെന്ന് പെണ് മൊഴി.
Monday, January 28, 2008
ആണിടങ്ങള്‍, ഒരു ശുക്ല വിസര്‍ജനം.
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 1/28/2008 02:11:00 PM
Labels: കവിത
Subscribe to:
Post Comments (Atom)
6 comments:
വളരെ നന്നായിരിക്കുന്നു...നന്നായി പ്രതിപാദിച്ചിരിക്കുന്നു....
Superb...thudaruka. bhaavukangal.
എന്നെ വായിച്ചതിനു നന്ദി...
വിലപ്പെട്ട നിങ്ങളുടെ വാക്കുകള്‍ക്കും.....
തുടരൂ , ഇനിയും എഴുതൂ
"Look like life in Metros"
സുഹ്യത്തെ അതിഗംഭീരം, ഞാന്‍ ഇന്നലെ കണ്ട ഹിന്ദി പടം “"life in Metros" അതിന്റെ കാവ്യാവിശ്കാരം പോലെ തോന്നി.എനിക്കു തോന്ന്യ പേര് ഞാന്‍ നിര്‍ദ്ദേശിക്കുന്നു..(“നഗരങ്ങളിലെ ശവം തീനി ഉറുമ്പുകള്‍”)ചുമ്മാ....
:)
ഞാന്‍ വരാന്‍ വൈകി.. ഇന്നാണു വായിച്ചത്.. നന്നായിരിക്കുന്നു. " അച്ചരതെറ്റുകള്‍ " കുറയ്ക്കാന്‍ ശ്രമിക്കൂ.. ഭാവുകങ്ങള്‍
ആണിടങ്ങളിലെ തിമിരകാഴ്ചകളും ഏകപക്ഷീയമായ ഇടപെടലുകലും തുറന്നുകാട്ടുന്നു നന്നായിരിക്കുന്നു.
Post a Comment